- ഇറാനിൽ ഇസ്രയേൽ ആക്രമണം; സുരക്ഷാനിർദേശങ്ങൾ പാലിക്കണം, ഇന്ത്യക്കാർക്ക് ജാഗ്രതാ മുന്നറിയിപ്പ്
- ലോകത്തെ ഞെട്ടിച്ച് ഇസ്രയേൽ, ഇറാനെ ആക്രമിച്ചു; ടെഹ്റാനിൽ സ്ഫോടനം; തിരിച്ചടി ഭയന്ന് ഇസ്രയേലിൽ അതീവ ജാഗ്രതാ നിർദ്ദേശം
- കെഎസ്യു പ്രവർത്തകർക്കെതിരെ വധശ്രമത്തിന് കേസ്, വിശദീകരണവുമായി ഡിജിപി; ‘മന്ത്രിക്കെതിരായ ആക്രമണത്തിൽ അന്വേഷണം പുരോഗമിക്കുന്നു’
- ഭരണഘടന വിരുദ്ധ പ്രസംഗം; മന്ത്രി സജിചെറിയാനെ സഹായിച്ച് വീണ്ടും പൊലീസ്, തുടരന്വേഷണത്തിലും തെളിവില്ലെന്ന് ക്രൈം ബ്രാഞ്ച്
- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
Author: news editor
മനാമ: ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ)യുമായി സഹകരിച്ച് വിസിറ്റ് ബഹ്റൈന്‍ സോളിമാര് ഹോട്ടലില്‍ സംഘടിപ്പിച്ച യുണീക്ക് ട്രാവല്‍ ഫെയര്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ചു. റഷ്യ, കസാക്കിസ്ഥാന്‍, അര്‍മേനിയ, അസര്ബൈജാന്, ഉക്രെയ്ന് തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള 150 ടൂറിസം, ഹോസ്പിറ്റാലിറ്റി, വ്യോമയാന, വിനോദ കമ്പനികള്‍ മേളയില്‍ പങ്കെടുത്തു.ബിസിനസുകള്‍ക്ക് സേവനങ്ങള്‍ പ്രദര്‍ശിപ്പിക്കാനും ഇടപാടുകാരുമായും ട്രാവല്‍ ഏജന്റുമാരുമായും ഇടപഴകാനും പങ്കാളിത്തം സ്ഥാപിക്കാനുമുള്ള ഒരു വേദിയാണ് മേളയെന്ന് ബി.ടി.ഇ.എ. സി.ഇ.ഒ. സാറ അഹമ്മദ് ബുഹെജ്ജി പറഞ്ഞു. രാജ്യത്തെ ഒരു ആഗോള ടൂറിസം കേന്ദ്രമാക്കി മാറ്റാനും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിക്കാനും ലക്ഷ്യമിടുന്ന ബഹ്റൈന്റെ ടൂറിസം സ്ട്രാറ്റജി 2022- 2026 യുമായി ഇത് യോജിക്കുന്നു. ടൂറിസം ബിസിനസ് പുതിയ വിപണികളിലേക്ക് വ്യാപിപ്പിക്കാനും അന്താരാഷ്ട്ര ടൂറിസം സ്ഥാപനങ്ങളുമായുള്ള സഹകരണം വര്‍ദ്ധിപ്പിക്കാനുമുള്ള സ്വകാര്യ മേഖലയുടെ ശ്രമങ്ങളെ അവര്‍ പ്രശംസിച്ചു.പ്രീമിയം യാത്രാകേന്ദ്രമെന്ന നിലയില്‍ ബഹ്റൈന്റെ സ്ഥാനം ഈ പരിപാടി ശക്തിപ്പെടുത്തുന്നുവെന്ന് വിസിറ്റ് ബഹ്റൈന്‍ സി.ഇ.ഒ. അലി അംറുല്ല പറഞ്ഞു.രണ്ടു ദിവസത്തെ മേളയില്‍ പങ്കെടുക്കുന്ന കമ്പനികള്‍…
മനാമ: വ്യാഴാഴ്ചയും വെള്ളിയാഴ്ചയും ബഹ്റൈനില്‍ മഴയ്ക്ക് സാധ്യത. ഇന്നു മുതല്‍ വടക്കന്‍ ഗള്‍ഫ് മേഖലയെ ബാധിക്കാന്‍ പോകുന്ന ന്യൂനമര്‍ദം ബഹ്റൈനിലേക്കും വ്യാപിച്ചേക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം.വ്യാഴം, വെള്ളി ദിനങ്ങളില്‍ ന്യൂനമര്‍ദം പരമാവധി ഉയരുമെന്നാണ് വിലയിരുത്തല്‍. ഇത് നേരിയതോ മിതമായതോ ആയ മഴയ്ക്ക് കാരണമാകും. വെള്ളിയാഴ്ച വൈകുന്നേരത്തോടെ മഴ കുറയും. മേഘങ്ങള്‍ ക്രമേണ മാറും. ശനിയാഴ്ച പുലര്‍ച്ചയോടെ മഴ പൂര്‍ണമായി മാറുമെന്നാണ് പ്രവചനം.
വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു
മേപ്പാടി: വയനാട്ടില്‍ വീണ്ടുമുണ്ടായ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. അട്ടമല ഏറാട്ടുകുണ്ട് കോളനിയിലെ ബാലകൃഷ്ണന് (27) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് ബാലകൃഷ്ണനെ കാട്ടാന ആക്രമിച്ചത്. ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലയാണ് അട്ടമല. ദുരന്തത്തിനു ശേഷം അട്ടമലയില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഏതാനും ആദിവാസി കുടുംബങ്ങള്‍ മാത്രമാണ് ഇപ്പോള്‍ ഇവിടെ താമസിക്കുന്നത്. ഉരുള്‍പൊട്ടലിനു ശേഷം പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്ന് പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു. ഇന്നലെയും വയനാട്ടില്‍ സുല്‍ത്താന്‍ ബത്തേരിക്കടുത്ത് ഇരുമ്പുപാലത്തിനു സമീപം ഒരു ആദിവാസി യുവാവ് കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.
മനാമ: ബഹ്റൈനിലെ ന്യൂ ഹൊറൈസണ്‍ സ്കൂള്‍ (എന്‍.എച്ച്.എസ്) സിഞ്ചിലെ അഹ്ലി ക്ലബ്ബില്‍ ‘അരീന ഓഫ് ചാമ്പ്യന്‍സ്’ എന്ന പേരില്‍ വാര്‍ഷിക സ്പോര്‍ട്സ് മീറ്റ് സംഘടിപ്പിച്ചു.ഉദ്ഘാടന ചടങ്ങില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ വന്ദന സതീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് മാര്‍ച്ച്-ഇന്‍ പരേഡും ദീപം തെളിയിക്കലും സത്യപ്രതിജ്ഞാ ചടങ്ങും നടന്നു. ഇന്ത്യന്‍ ആര്‍മി സ്പെഷ്യല്‍ ഫോഴ്സിലെ പാരാ കമാന്‍ഡോകളുടെ എലൈറ്റ് 9ാം റെജിമെന്റ് അംഗമായ റിട്ട. മേജര്‍ പ്രിന്‍സ് ജോസ് ഉദ്ഘാടന പ്രസംഗം നടത്തി.വിദ്യാര്‍ത്ഥികളുടെ കായിക മികവിനെ ജ്വലിപ്പിച്ച മീറ്റില്‍ ജൂനിയര്‍ കെ.ജി, സീനിയര്‍ കെ.ജി, ഗ്രേഡ് 1 എന്നിവയില്‍നിന്നുള്ള ഏറ്റവും പ്രായം കുറഞ്ഞ അത്ലറ്റുകള് സീനിയര്‍ വിദ്യാര്‍ത്ഥികളുടെ അതിശയകരമായ പ്രകടനത്തിനൊപ്പം ആകര്‍ഷകമായി തങ്ങളുടെ കഴിവുകള്‍ പ്രകടിപ്പിച്ചു.മാതാപിതാക്കള്‍ക്കായി വടംവലി, ബോള്‍ ബാലന്‍സിംഗ് തുടങ്ങിയ മത്സരങ്ങളുമുണ്ടായിരുന്നു. 2024-25 അദ്ധ്യയന വര്‍ഷത്തെ ചാമ്പ്യന്മാരായി റൂബി ഹൗസിനെ പ്രഖ്യാപിച്ചുകൊണ്ട് മീറ്റ് സമാപിച്ചു.
താമരശേരി: അര്‍ദ്ധരാത്രി യുവാക്കള്‍ കോഫി ഷോപ്പ് അടിച്ചുതകര്‍ത്തു. താമരശേരി ചെക്ക് പോസ്റ്റിന് സമീപത്തെ ‘ടേക്ക് എ ബ്രേക്ക്’ എന്ന വഴിയോര വിശ്രമ കേന്ദ്രത്തോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന കോഫി ഷോപ്പിലാണ് ബ്രോസ്റ്റഡ് ചിക്കന്‍ നല്‍കാത്തതിന്റെ പേരില്‍ അക്രമമുണ്ടായത്.സംഭവത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നു. അഞ്ചു പേരടങ്ങിയ സംഘം കടയുടമയെയും ജീവനക്കാരനെയും മര്‍ദിക്കുകയും കട തകര്‍ക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിക്കാണ് സംഭവം.കടയിലെത്തിയ അഞ്ചംഗ സംഘം ബ്രോസ്റ്റഡ് ചിക്കന്‍ ആവശ്യപ്പെട്ടതായി കടയുടമയായ വിമുക്തഭടന് പൂനൂര് സ്വദേശി സയീദ് (41) പറയുന്നു. ചിക്കന്‍ തീര്‍ന്നുപോയെന്ന് അവരോട് പറഞ്ഞു. എന്നാല്‍ ചിക്കന്‍ കിട്ടിയേ മതിയാകൂ എന്നു പറഞ്ഞാണ് യുവാക്കള്‍ അക്രമം നടത്തിയത്.
മനാമ: ഇന്റര്‍നാഷണല്‍ അസോസിയേഷന് ഫോര്‍ ദി ഇവാലുവേഷന്‍ ഓഫ് എജുക്കേഷണല്‍ അച്ചീവ്മെന്റ് (ഐ.ഇ.എ) നടത്തിയ ഗണിതശാസ്ത്രത്തിന്റെയും ശാസ്ത്രത്തിന്റെയും അന്താരാഷ്ട്ര വിലയിരുത്തലായ ടിംസ് 2023ല്‍ ബഹ്റൈനി വിദ്യാര്‍ത്ഥികള്‍ അറബ് ലോകത്തെ മികച്ച റാങ്കുകളില്‍ ഇടം നേടി.നാലാം ക്ലാസ് സയന്‍സില്‍ രണ്ടാം സ്ഥാനവും നാലാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും എട്ടാം ക്ലാസ് സയന്‍സില്‍ നാലാം സ്ഥാനവും എട്ടാം ക്ലാസ് ഗണിതത്തില്‍ മൂന്നാം സ്ഥാനവും ബഹ്റൈന്‍ നേടി.സ്ട്രീം സമീപനത്തിലൂടെ ശാസ്ത്രത്തിലും ഗണിതത്തിലും ആഗോള പുരോഗതിക്കൊപ്പം അദ്ധ്യാപന രീതികള്‍ മെച്ചപ്പെടുത്താനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഫലം കൂടിയാണിതെന്ന് വിദ്യാഭ്യാസ, പഠന നയ വികസന അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയും അന്താരാഷ്ട്ര പഠനങ്ങള്‍ക്കായുള്ള ദേശീയ ഗവേഷണ കോ- ഓര്‍ഡിനേറ്ററുമായ ഡോ. സമഹ് മുഹമ്മദ് അല്‍ അജ്ജാവി പറഞ്ഞു. ഭാവിയിലെ വിലയിരുത്തലുകളില്‍ മികച്ച അന്താരാഷ്ട്ര ഫലങ്ങള്‍ നേടുന്നതിനായി ഗണിതശാസ്ത്രത്തിനും ശാസ്ത്രത്തിനും പാഠ്യപദ്ധതികളും അദ്ധ്യാപന രീതികളും വികസിപ്പിക്കാനുള്ള പദ്ധതികളും മന്ത്രാലയം നടപ്പിലാക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കുന്നമംഗലം: വിവാഹവാഗ്ദാനം നല്കി യുവതിയെ പീഡിപ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസില്‍ യുവാവ് പിടിയില്‍.കുന്നമംഗലം നായര്‍കുഴി പടിഞ്ഞാറേ തൊടികയില്‍ ജിതിനെ(38)യാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ സ്വകാര്യ ദൃശ്യങ്ങള്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ പലതവണ ശാരീരികമായി ഉപദ്രവിച്ചിരുന്നതായും പരാതിയുണ്ട്.ഇന്‍സ്പെക്ടര്‍ കിരണ്‍, സീനിയര്‍ സിവില്‍ പെലീസ് ഓഫീസര്‍ വി.ഡി. മനോജ്, സിവില്‍ പോലീസ് ഓഫീസര്‍ ഷമീര്‍, ഹോംഗാര്‍ഡ് മോഹനന് എന്നിവര്‍ ചേര്‍ന്ന് കളന്തോട്ടില്നിന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. മദ്യപിച്ച് വാഹനമോടിക്കല്‍, പോലീസുകാരെ ആക്രമിക്കല്‍, അടിപിടി തുടങ്ങി വിവിധ വകുപ്പുകളില്‍ മറ്റ് പത്തിലേറെ കേസുകളും ജിതിന്റെ പേരില്‍ കുന്നമംഗലം, മാവൂര്‍ സ്റ്റേഷനുകളില്‍ നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
സുല്‍ത്താന്‍ ബത്തേരി: വയനാട്ടില്‍ കാട്ടാന ആക്രമണത്തില്‍ ആദിവാസി യുവാവ് കൊല്ലപ്പെട്ടു. ഒപ്പമുണ്ടായിരുന്ന ഭാര്യയെ കാണാനില്ല.നൂല്‍പ്പുഴ കാപ്പാട് ഉന്നതിയിലെ മാനുവിനെയാണ് (45) കാട്ടാന കൊന്നത്. ഇന്നലെ രാത്രിയാണ് കാട്ടാന ആക്രമിച്ചതെന്ന് അറിയുന്നു. തമിഴ്നാട് അതിര്‍ത്തിയാണ് നൂല്‍പ്പുഴ. തമിഴ്നാട്ടിലെ വെള്ളരി കവലയില്‍നിന്ന് വരുമ്പോള്‍ വയലില്‍വെച്ചാണ് കാട്ടാന ആക്രമിച്ചത്. ഇരുവരെയും കാണാതായതോടെ ഇന്നു പുലര്‍ച്ചെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടത്. മാനുവിന്റെ ഭാര്യ ചന്ദ്രികയ്ക്കു വേണ്ടി തിരച്ചില്‍ തുടരുകയാണ്.കേരളത്തിലെ കാപ്പാട് കോളനിയില്‍നിന്ന് ഒരു കിലോമീറ്റര്‍ അകലെയുള്ള തമിഴ്നാട്ടിലെ വെള്ളരി കോളനി നിവാസിയാണ് മാനു. ബന്ധുക്കളുള്ള കാപ്പാട് കോളനിയിലേക്ക് മാനുവും കുടുംബവും വിരുന്നുവന്നതായിരുന്നു. വിരുന്നുവന്നാല്‍ ഏറെ നാള് ഈ കോളനിയില്‍ താമസിച്ച ശേഷമായിരുന്നു മടങ്ങിയിരുന്നത്. മാനുവിന് മൂന്ന് മക്കളുണ്ട്.ബത്തേരിയില്‍നിന്ന് 14 കിലോമീറ്റര്‍ മാറി നൂല്പ്പുഴയില്നിന്ന് കാപ്പാട്ടേക്ക് പോകുന്ന വഴിയില്‍ ഇരുമ്പുപാലത്തിനു സമീപമാണ് സംഭവം.സംഭവത്തില്‍ നാട്ടുകാര്‍ പ്രതിഷേധിക്കുകയാണ്. മൃതദേഹം മാറ്റാന്‍ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ നിലപാട്. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കാട്ടാന ശല്യം രൂക്ഷമായ സ്ഥലങ്ങളിലൊന്നാണ് നൂല്‍പ്പുഴ. ഇവിടെനിന്ന്…
സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ-ബന്ദിപ്പുര്‍ വനപാതയില്‍ കാട്ടുകൊമ്പന് ചരക്ക് വാഹനത്തില്‍നിന്ന് സാധനങ്ങള്‍ വലിച്ച് പുറത്തിട്ടു.ദേശീയപാത 766ല്‍ കര്‍ണാടക വനമേഖലയിലാണ് സംഭവം. പിക്കപ്പ് ജീപ്പില്‍നിന്ന് സാധനങ്ങള്‍ വലിച്ചു പുറത്തിടുന്ന ദൃശ്യം ഇതുവഴി വന്ന മറ്റൊരു ലോറി ഡ്രൈവറായ ജാഫര്‍ പകര്‍ത്തി.റോഡരികില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍നിന്നാണ് ആന സാധനങ്ങള്‍ വലിച്ചു പുറത്തിട്ടത്. ആന സാധനങ്ങള്‍ വലിച്ചിടുമ്പോള്‍ വാഹനത്തില്‍ ഡ്രൈവറുണ്ടായിരുന്നു. വാഹനത്തിന് പുറത്തും മറ്റൊരാളുണ്ടായിരുന്നു. ആന ആളുകളെ ആക്രമിക്കാന്‍ ശ്രമിച്ചില്ല. പിക്കപ്പ് ജീപ്പ് ഓടിച്ചുപോകാന്‍ ശ്രമിക്കുന്നത് വിഡിയോയില്‍ കാണാം. ഈ വാഹനത്തെക്കുറിച്ചോ ഡ്രൈവറെക്കുറിച്ചോ വിവരം ലഭിച്ചിട്ടില്ല.
മനാമ: ബഹ്റൈനിലെ മുഹറഖിലെ സമുദ്ര വിനോദസഞ്ചാര പദ്ധതിയായ ‘സമാ ബേ’ വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു. ഇത് മുഹറഖ് ഗവര്‍ണറേറ്റിലെ ടൂറിസം മേഖലയ്ക്ക് ഗുണപരമായ സംഭാവന നല്‍കുമെന്നും അവര്‍ പറഞ്ഞു.2022-2026 ടൂറിസം നയത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് കടല്‍ത്തീരങ്ങളും സമുദ്ര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും. സമുദ്രം, കായികം, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത ടൂറിസം അനുഭവം ഈ പദ്ധതി പ്രദാനം ചെയ്യും.പുതിയ കടല്‍ത്തീരം മുഹറഖ് ഗവര്‍ണറേറ്റിന്റെ ടൂറിസം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സൗന്ദര്യത്തെയും അതിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും എടുത്തുകാണിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
