
മനാമ: ബഹ്റൈനിലെ മുഹറഖിലെ സമുദ്ര വിനോദസഞ്ചാര പദ്ധതിയായ ‘സമാ ബേ’ വികസിപ്പിക്കുമെന്ന് ടൂറിസം മന്ത്രി ഫാത്തിമ ബിന്ത് ജാഫര്‍ അല്‍ സൈറാഫി അറിയിച്ചു. ഇത് മുഹറഖ് ഗവര്‍ണറേറ്റിലെ ടൂറിസം മേഖലയ്ക്ക് ഗുണപരമായ സംഭാവന നല്‍കുമെന്നും അവര്‍ പറഞ്ഞു.
2022-2026 ടൂറിസം നയത്തിന്റെ പ്രധാന സ്തംഭങ്ങളിലൊന്നാണ് കടല്‍ത്തീരങ്ങളും സമുദ്ര വിനോദസഞ്ചാര പ്രവര്‍ത്തനങ്ങളും. സമുദ്രം, കായികം, വിനോദ പ്രവര്‍ത്തനങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു സംയോജിത ടൂറിസം അനുഭവം ഈ പദ്ധതി പ്രദാനം ചെയ്യും.
പുതിയ കടല്‍ത്തീരം മുഹറഖ് ഗവര്‍ണറേറ്റിന്റെ ടൂറിസം ആകര്‍ഷണം വര്‍ദ്ധിപ്പിക്കുകയും രാജ്യത്തിന്റെ സൗന്ദര്യത്തെയും അതിന്റെ സമ്പന്നമായ സമുദ്ര പൈതൃകത്തെയും എടുത്തുകാണിക്കുകയും ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
