- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
- കോഴിക്കോട് തിരുവണ്ണൂർ ഗോപിനാഥൻ നായർ നിര്യാതനായി
- കുരുക്ഷേത്ര എൻഐടിയിൽ വീണ്ടും ആത്മഹത്യ; ക്യാംപസിൽ വിദ്യാർഥി പ്രതിഷേധം…മെയ് 4 വരെ അവധി പ്രഖാപിച്ചു
- ബഹ്റൈൻ പ്രവാസിയുടെ അമ്മ നിര്യാതയായി
Author: news editor
ബലിപെരുന്നാള്‍: ബഹ്റൈന്‍ 30,000ത്തിലധികം അറവുമൃഗങ്ങളെയും 6,800 ടണ്‍ മാംസവും ഇറക്കുമതി ചെയ്തു
മനാമ: ബലിപെരുന്നാളിനു മുന്നോടിയായി ബഹ്റൈന്‍ ഏകദേശം 30,630 ആടുകളെയും 91 കന്നുകാലികളെയും 34 ഒട്ടകങ്ങളെയും ഇറക്കുമതി ചെയ്തിട്ടുണ്ടെന്നും ബലിയര്‍പ്പിക്കാനായി ഇനിയും 17,000 മൃഗങ്ങള്‍ കൂടി ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയത്തിലെ കൃഷി, മൃഗസംരക്ഷണ അണ്ടര്‍സെക്രട്ടറി അസിം അബ്ദുല്ലത്തീഫ് അബ്ദുല്ല അറിയിച്ചു.1,541 ടണ്‍ ശീതീകരിച്ച റെഡ് മീറ്റും 5,299 ടണ്‍ ശീതീകരിച്ച കോഴിയിറച്ചിയും ഇറക്കുമതി ചെയ്തിട്ടുണ്ട്. റെഡ് മീറ്റും കോഴിയിറച്ചിയും ഇറക്കുമതി ചെയ്യാന്‍ 228 ലൈസന്‍സുകള്‍ നല്‍കിയിട്ടുമുണ്ട്.പെരുന്നാളിനായി മന്ത്രാലയം പൂര്‍ണ്ണമായും തയ്യാറാടുത്തിട്ടുണ്ട്. കന്നുകാലികളെ പരിശോധിക്കാന്‍ വെറ്ററിനറി ഡോക്ടര്‍മാര്‍ സജ്ജരാണ്. പരിശോധനാ പ്രക്രിയ വേഗത്തിലാക്കാന്‍ കശാപ്പുശാലയിലെ ഡോക്ടര്‍മാരുമായി ഏകോപനമുണ്ടാക്കിയിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കാന്‍ ഇറക്കുമതി ചെയ്യുന്ന എല്ലാ ജീവനുള്ള മൃഗങ്ങളുടെയും മാംസത്തിന്റെയും സാമ്പിളുകള്‍ ലബോറട്ടറികളില്‍ പരിശോധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: ബഹ്റൈനില്‍ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള പുതിയ മന്ത്രിയായി ഷെയ്ഖ് ഈസ ബിന്‍ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫയെ നിയമിച്ചുകൊണ്ട് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ ഉത്തരവ് 2025 (32) പുറപ്പെടുവിച്ചു.പ്രധാനമന്ത്രിയുടെ ശുപാര്‍ശയനുസരിച്ചാണ് നിയമനം. ഉത്തരവ് പ്രധാനമന്ത്രി നടപ്പാക്കും. പുറപ്പെടുവിച്ച ദിവസം മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഇത് ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിക്കും.
മനാമ: ബഹ്റൈന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ അല്‍ ഹിക്മ ഇന്റര്‍നാഷണല്‍ സ്കൂളിന്റെ 15ാമത് ബിരുദദാന ചടങ്ങ് ഗള്‍ഫ് ഹോട്ടല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു. വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ പങ്കെടുത്തു.ബഹ്റൈന്‍ പൗരരെ രൂപപ്പെടുത്തുന്നതില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വഹിക്കുന്ന പങ്ക് പ്രധാനമാണെന്ന് ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസത്തിലെ നിക്ഷേപം സമ്പന്നമായ ഭാവിക്ക് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ചടങ്ങിന്റെ അവസാനം ബിരുദധാരികളെ ആദരിച്ചു. അവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.
മനാമ: ബഹ്റൈനിലെ ഇന്ത്യന്‍ ലേഡീസ് അസോസിയേഷന് (ഐ.എല്‍.എ) ബഹ്റൈന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് ആന്റ് ഫിനാന്‍സില്‍ (ബി.ഐ.ബി.എഫ്) ലീല ജഷന്മല് സ്മാരക പ്രഭാഷണം 2025 സംഘടിപ്പിച്ചു.300ലധികം പേര് പരിപാടിയില്‍ പങ്കെടുത്തു. പിയ ബാനര്‍ജി സ്വാഗതം പറഞ്ഞു. ഐ.എല്‍.എ. പ്രസിഡന്റ് സ്മിത ജെന്സന് ഉദ്ഘാടന പ്രസംഗം നടത്തി.ഷൈഖ അല്‍ ഷൈബയും മൗണ്ട് എവറസ്റ്റ് കീഴടങ്ങിയ ആദ്യ വനിതയായ ഡോ. അരുണിമ സിന്‍ഹയും അവര്‍ പ്രതിസന്ധികളെ അതിജീവിച്ച യാത്രകള്‍ പങ്കുവെച്ച് പ്രസംഗിച്ചു. ന്യൂ ഇന്ത്യ സ്കൂള്‍, ഏഷ്യന്‍ സ്കൂള്‍, ന്യൂ മില്ലേനിയം സ്കൂള്‍, ന്യൂ ഹാരിസണ്‍സ്, ഇന്ത്യന്‍ സ്കൂള്‍ എന്നിവയില്‍നിന്ന് ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. ഡിന്നറോടെ പരിപാടി സമാപിച്ചു.
മനാമ: ബഹ്റൈനിലെ സാറില്‍ വെള്ളിയാഴ്ച പുലര്‍ച്ചെയുണ്ടായ വാഹനാപകടത്തില്‍ മരിച്ച ദമ്പതികളുടെ മൂന്നു കുട്ടികള്‍ ഗുരുതരാവസ്ഥയില്‍.ഇവരിപ്പോള്‍ ബഹ്റൈന്‍ ഡിഫന്‍സ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതില്‍ 12 വയസുള്ള പെണ്‍കുട്ടിയുടെ കാലുകള്‍ ഒടിഞ്ഞിരുന്നു. സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ കാലുകളില്‍ ലോഹക്കമ്പികള്‍ ഘടിപ്പിച്ചിട്ടുണ്ട്. പെണ്‍കുട്ടിയുടെ ഇളയ സഹോദരന്മാരായ അസീസ് (9), യൂസഫ് (7) എന്നിവര്‍ക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവര്‍ക്ക് ബോധം തെളിഞ്ഞിട്ടില്ല.ഷെ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന ഒരു വാഹനം നിയന്ത്രണം വിട്ട് എതിര്പാതയിലേക്കു മറിഞ്ഞ് കുടുംബം സഞ്ചരിച്ച കാറില്‍ ഇടിക്കുകയായിരുന്നു.
മനാമ: ബഹ്റൈനിലെ സാറില്‍ അമിതവേഗതയില്‍ വന്ന വാഹനമിടിച്ച് കാര്‍ യാത്രക്കാരായ ബഹ്റൈനി ദമ്പതികള്‍ക്ക് ദാരുണാന്ത്യം.ഇന്നലെ രാവിലെ ഷെയ്ഖ് ഖലീഫ ബിന്‍ സല്മാന് ഹൈവേയില്‍ അമിതവേഗതയില്‍ ഓടിച്ചുവന്ന വാഹനം നിയന്ത്രണം വിട്ട് എതിര്‍പാതയിലേക്ക് മറിയുകയും അതുവഴി വന്ന കാറിലിടിക്കുകയുമായിരുന്നു. കാറോടിച്ച 40 വയസുള്ള പുരുഷനും 36 വയസുള്ള ഭാര്യയും തല്‍ക്ഷണം മരിച്ചു. ഇവരുടെ 12, 9, 7 വയസുള്ള മൂന്നു കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.അപകടത്തിനു കാരണമായത് അമിത വേഗത, അശ്രദ്ധ, അശ്രദ്ധമായ ഡ്രൈവിംഗ് എന്നിയാണെന്ന് ജനറല്‍ ഡയരക്ടറേറ്റ് ഓഫ് ട്രാഫിക് അറിയിച്ചു.
മക്ക: ബഹ്റൈനില്‍നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകരെ സഹായിക്കാന്‍ മക്കയില്‍ നിയോഗിക്കപ്പെട്ട കമ്മിറ്റികളുടെ ഒരുക്കങ്ങള്‍ ഹജ്ജ് മിഷന് മേധാവി ഷെയ്ഖ് അദ്നാന് ബിന്‍ അബ്ദുല്ല അല്‍ ഖത്താന്‍ പരിശോധിച്ചു.മക്കയിലെ അല്‍ നസീം ജില്ലയിലെ മിഷന് ആസ്ഥാനത്തെത്തിയ അദ്ദേഹം കമ്മിറ്റി പ്രതിനിധികളുമായി സംസാരിക്കുകയും കമ്മിറ്റികളുടെ ഉയര്‍ന്ന തലത്തിലുള്ള സംഘാടനത്തെയും തയ്യാറെടുപ്പിനെയും അഭിനന്ദിക്കുകയും ചെയ്തു.എല്ലാ മിഷന് കമ്മിറ്റികളുടെയും പ്രവര്‍ത്തന ഇടങ്ങള്‍ അദ്ദേഹം സന്ദര്‍ശിച്ചു.സുരക്ഷ, മെഡിക്കല്‍, വിലയിരുത്തല്‍, തുടര്‍നടപടികള്‍, പബ്ലിക് റിലേഷന്‍സ്, മീഡിയ, എഞ്ചിനീയറിംഗ് പ്ലാനിംഗ്, കോണ്ട്രാക്ടര്, തീര്‍ത്ഥാടക ബന്ധങ്ങള്‍, സ്കൗട്ടുകള്, റെഡ് ക്രസന്റ്, ഗതാഗത കമ്മിറ്റികള്‍ തുടങ്ങി നിരവധി പ്രത്യേക കമ്മിറ്റികള്‍ ബഹ്റൈന്‍ ഹജ്ജ് മിഷനില്‍ ഉള്‍പ്പെടുന്നു. സുരക്ഷിതവും സംഘടിതവുമായ അന്തരീക്ഷത്തില്‍ തീര്‍ത്ഥാടകര്‍ക്ക് അവരുടെ കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതിന് പിന്തുണ നല്കുന്ന ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ കമ്മിറ്റികള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നു.
പെണ്‍കുട്ടിയെ ശല്യം ചെയ്തതിന് വിളിച്ചുവരുത്തിയ 52കാരന് പോലീസുകാരെ ആക്രമിച്ചു; അറസ്റ്റ്
കോഴിക്കോട്: തന്നെ ശല്യം ചെയ്തെന്ന പെണ്‍കുട്ടിയുടെ പരാതിയില്‍ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയ മദ്ധ്യവയസ്കന് പോലീസുകാരെ ആക്രമിച്ച കേസില്‍ പിടിയിലായി.കക്കോടി കൂടത്തുംപൊയില്‍ സ്വദേശി ഗ്രേസ് വില്ലയില്‍ എബി ഏബ്രഹാമിനെ(52)യാണ് എലത്തൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്.പെരുവണ്ണാമൂഴി സ്വദേശിയായ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയ കേസില്‍ ഇയാളെ എലത്തൂര്‍ പോലീസ് വിളിച്ചുവരുത്തിയിരുന്നു. സ്റ്റേഷനില്‍വെച്ച് ഇയാളും പരാതിക്കാരിയും തമ്മില്‍ തര്‍ക്കമുണ്ടായി. അക്രമാസക്തനായ ഇയാളെ പിടിച്ചുമാറ്റാന്‍ ശ്രമിച്ച എലത്തൂര്‍ ഇന്‍സ്പെക്ടര്‍ കെ.ആര്. രഞ്ജിത്തിനെ ഇയാള്‍ പിടിച്ചുതള്ളി നെഞ്ചില്‍ കൈമുട്ടുകൊണ്ട് ഇടിച്ചു.അക്രമം തടയാന്‍ ശ്രമിച്ച സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രൂപേഷ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ സനോജ്, മിഥുന് എന്നിവര്‍ക്കു നേരെയും അക്രമം നടത്തി. സ്റ്റേഷന് സുരക്ഷാ ചുമതലയിലുണ്ടായിരുന്ന എ.എസ്.ഐ. രഞ്ജിത്ത്, സിവില്‍ പോലീസ് ഓഫീസര്‍ ആശ്രയ് എന്നിവരുടെ സഹായത്തോടെ പിന്നീട് ഇയാളെ കീഴ്പ്പെടുത്തി. പോലീസുകാരെ ആക്രമിച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും ഇയാള്‍ക്കെതിരെ കേസെടുത്തു. പ്രതിയെ കൊയിലാണ്ടി കോടതിയില്‍ ഹാജരാക്കി.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ നടക്കുന്ന അല്‍ ദാന നാടക അവാര്‍ഡ് രണ്ടാം പതിപ്പിന്റെ നോമിനികളെപ്രഖ്യാപിച്ചു.മികച്ച സോഷ്യല്‍ സീരീസ്, മികച്ച കോമഡി പരമ്പര, മികച്ച നടന്, മികച്ച നടി, മികച്ച റൈസിംഗ് സ്റ്റാര്‍, മികച്ച ഒറിജിനല്‍ സ്കോര്‍, മികച്ച തിരക്കഥ, മികച്ച സംവിധായകന്, മികച്ച ബാലതാരം, മികച്ച വിഷ്വല്‍ ഇഫക്റ്റുകള്‍ എന്നിങ്ങനെ പത്ത് വിഭാഗങ്ങളാണ് അവാര്‍ഡ്.മികച്ച സോഷ്യല്‍ സീരീസ്: ആബര്‍ സബീല്‍, ഷാരി അല്‍ ഇഷാ, വുഹുഷ്, മികച്ച കോമഡി പരമ്പര: അല്‍ ബാ തഹ്താഹു നുഖ്ത, യൗമിയത്ത് റജുല് ആനിസ്, അഫ്കാര്‍ ഉമ്മി, മികച്ച നടന്: ഖാലിദ് സഖര്‍, ഇബ്രാഹിം അല്‍ ഹജ്ജാജ്, അബ്ദുല്ല ബൗ ഷെഹ്രി, മികച്ച നടി: ഫാത്തിമ അല്‍ സാഫി, ലൈല അബ്ദുല്ല, എല്‍ഹാം അലി, മികച്ച റൈസിംഗ് സ്റ്റാര്‍ (ആണ്):…
മനാമ: ബഹ്റൈന്‍ സി.എസ്.ആര്. സൊസൈറ്റി ജി.സി.സി. രാജ്യങ്ങളില്‍നിന്നുള്ള പങ്കാളികള്‍ക്കൊപ്പം സംഘടിപ്പിച്ച രണ്ടാമത് ജി.സി.സി. ഇന്റര്‍നാഷണല്‍ യൂത്ത് സി.എസ്.ആര്. കോണ്‍ഫറന്‍സ് 2025ന്റെ ഉദ്ഘാടന ചടങ്ങില്‍ സാമൂഹിക വികസന മന്ത്രി ഉസാമ ബിന്‍ സാലിഹ് അല്‍ അലവി പങ്കെടുത്തു.ഗള്‍ഫ് യുവാക്കള്‍ക്കിടയില്‍ സാമൂഹിക ഉത്തരവാദിത്തവും സമൂഹ ഇടപെടലും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു പ്രധാന വേദിയായി സമ്മേളനത്തെ അദ്ദേഹം വിശേഷിപ്പിച്ചു. യുവജന സംരംഭങ്ങളെ പിന്തുണയ്ക്കാനും പൊതു, സ്വകാര്യ, സാമൂഹ്യ മേഖലകള്‍ തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കാനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങള്‍ അദ്ദേഹം വിശദീകരിച്ചു.
