- കേരളത്തില്‍ സര്‍വീസ് നടത്തുന്ന 6 സ്പെഷ്യല്‍ ട്രെയിനുകള്‍ സ്ഥിരം സര്‍വീസാക്കും
- ഒമാനിലെ ബഹ്റൈന്‍ എംബസി ബഹ്റൈനി-ഒമാനി പ്രദര്‍ശനം സംഘടിപ്പിച്ചു
- ലക്ഷക്കണക്കിന് സ്ത്രീകളുടെ വ്യക്തിവിവരങ്ങള്‍ സര്‍ക്കാര്‍ ചോര്‍ത്തി; കത്ത് പുറത്തുവിട്ട് ചെന്നിത്തല
- ഹണിട്രാപ്പ് കേസ് പ്രതികള്‍ക്കെതിരെ കാപ്പ ചുമത്തും; സഫ്നയുടെ പങ്കില്‍ കൂടുതല്‍ അന്വേഷണം
- മദ്യനയക്കേസ്: കേജ്രിവാളും സിസോദിയയും കുറ്റവിമുക്തര്‍; സി.ബി.ഐക്കെതിരെ കോടതിയുടെ രൂക്ഷ വിമര്‍ശനം
- പ്രധാനമന്ത്രി മാര്‍ച്ച് 11ന് കേരളത്തില്‍; ബി.ജെ.പി. പ്രകടനപത്രിക പുറത്തിറക്കും
- പൈതൃക ഗ്രാമ സായാഹ്നോത്സവം മാര്‍ച്ച് 3ന് തുടങ്ങും
- നെതന്യാഹുവിനൊപ്പം വമ്പൻ പ്രഖ്യാപനങ്ങളുമായി മോദി, ഇന്ത്യയുടെ യുപിഐ ഇനി ഇസ്രയേലിലും; സ്വതന്ത്ര വ്യാപാര കരാർ ഉടൻ യാഥാർഥ്യമാകുമെന്നും പ്രധാനമന്ത്രി
Author: news editor
മേപ്പാടി: വയനാട്ടിലെ മേപ്പാടിയില്‍ തേയിലത്തോട്ടത്തിലെ കേബിള്‍ കെണിയില്‍ കുടുങ്ങിയ പുള്ളിപ്പുലിയെ മയക്കുവെടിവെച്ച് പിടികൂടി കൂട്ടിലാക്കി.ഇന്ന് രാവിലെ 9 മണിയോടെയാണ് മേപ്പാടി നെടുമ്പാല മൂന്നാം നമ്പര്‍ മയ്യത്തുംകരയില്‍ കെണിയില്‍ കുടുങ്ങിയ നിലയില്‍ പുലിയെ നാട്ടുകാര്‍ കണ്ടെത്തിയത്. ഉടന്‍ വനംവകുപ്പ് അധികൃതരെ വിവരമറിയിച്ചു. വനംവകുപ്പ് ജീവനക്കാര്‍ സ്ഥലത്തെത്തി പുള്ളിപ്പുലിയെ കൂട്ടിലാക്കി.
ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് കണ്ടെത്തി; ഫോണുകളില്‍ നിര്‍ണായക തെളിവെന്ന് സൂചന
താമരശ്ശേരി: താമരശ്ശേരിയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി.ഷഹബാസിനെ കൊലപ്പെടുത്താനുപയോഗിച്ച നഞ്ചക്ക് പ്രതികളിലൊരാളുടെ വീട്ടില്‍നിന്ന് കണ്ടെത്തി. നഞ്ചക്കുകൊണ്ടുള്ള അടിയില്‍ തലയോട്ടി പൊട്ടിയതാണ് മരണകാരണമായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ നാലു മൊബൈല്‍ ഫോണുകളും ഒരു ലാപ്ടോപ്പും പ്രതികളുടെ വീടുകളില്‍നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. കൊലയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് ഇവ ഉപയോഗിച്ചെന്നു കരുതുന്നതായി പോലീസ് അറിയിച്ചു. പിടിച്ചെടുത്ത ഫോണുകളില്‍ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ ശബ്ദസന്ദേശങ്ങളടങ്ങുന്ന കൂടുതല്‍ തെളിവുകളുണ്ടെന്നും പോലീസ് പറയുന്നു.കേസില്‍ പ്രതികളായ അഞ്ചു വിദ്യാര്‍ത്ഥികളുടെ വീടുകളില്‍ പോലീസ് ഇന്നു നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെടുത്തത്.വിവിധ സംഘങ്ങളായി തിരിഞ്ഞ് ഒരേ സമയം നടത്തിയ പരിശോധനയിലാണ് ആക്രമണത്തിനുപയോഗിച്ച ആയുധവും ഫോണുകളും കണ്ടെത്തിയത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നറിയാനായി വിശദമായ സി.സി.ടി.വി. പരിശോധനയും നടക്കുന്നുണ്ട്. ആക്രമണം നടത്താന്‍ വാട്സാപ്, ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകള്‍ വിദ്യാര്‍ത്ഥികള്‍ ഉണ്ടാക്കിയിരുന്നു. ഇതിനായി ഉപയോഗിച്ച ഫോണുകളാണ് കണ്ടെത്തിയതെന്നറിയുന്നു. കൂടുതല്‍ പരിശോധന നടക്കുകയാണ്.പ്രതികളെ എസ്.എസ്.എല്‍.സി. പരീക്ഷ എഴുതിക്കാന്‍ താമരശ്ശേരിയില്‍…
മനാമ: ബഹ്റൈനിലെ ഹമദ് ടൗണിലെ സൈനല്‍ പള്ളി സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി ഉദ്ഘാടനം ചെയ്തു.രാജ്യത്തുടനീളം സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ തുറക്കാനും നവീകരിക്കാനും പുനഃസ്ഥാപിക്കാനുമുള്ള, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരമാണിത്.രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ നേതൃത്വത്തില്‍ പള്ളികള്‍ നിര്‍മ്മിക്കുന്നതിലും പരിപാലിക്കുന്നതിലും രാജ്യം തുടര്‍ച്ചയായ ശ്രമങ്ങള്‍ നടത്തുന്നുണ്ടെന്ന് ഷെയ്ഖ് ഡോ. അല്‍ ഹജേരി പറഞ്ഞു. എല്ലാ ഗവര്‍ണറേറ്റുകളിലുമുള്ള പള്ളികളുടെ വികസനം ഉറപ്പാക്കുന്നതില്‍ കിരീടാവകാശി പിന്തുണ നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.1,076 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള ഈ പള്ളിയില്‍ 400 പേര്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ സൗകര്യമുണ്ട്. പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും വേണ്ടിയുള്ള പ്രാര്‍ത്ഥനാ സ്ഥലങ്ങള്‍, പാര്‍ക്കിംഗ് സൗകര്യങ്ങള്‍, അവശ്യ സൗകര്യങ്ങള്‍ എന്നിവയുമുണ്ട്.
മനാമ: ബഹ്റൈനില്‍ കെട്ടിടനിര്മ്മാണച്ചെലവ് കുതിച്ചുയരുന്നതിനും ക്വാറികള്‍ അടച്ചുപൂട്ടിക്കൊണ്ടിരിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനെക്കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച ചെയ്യും. പരിഹാരത്തിനുള്ള പദ്ധതി ആവിഷ്കരിക്കാന്‍ എം.പിമാര്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തും.ചൊവ്വാഴ്ച പാര്‍ലമെന്റില്‍ നടക്കുന്ന ചര്‍ച്ചയ്ക്ക് ഹസ്സന് ഇബ്രാഹിം എം.പി. തുടക്കം കുറിക്കും. മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് ബഹ്റൈന്‍ തുറമുഖങ്ങള്‍ വഴി നിര്‍മ്മാണസാമഗ്രികള്‍ കൊണ്ടുവരുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യും.നിര്‍മ്മാണച്ചെലവ് സ്ഥിരമായി നിലനിര്‍ത്താന്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളുമായുള്ള ദീര്‍ഘകാല വിതരണ കരാറുകള്‍, മസായ പദ്ധതി ഉള്‍പ്പെടെയുള്ള ഭവനപദ്ധതികളുടെ ഭാവി തുടങ്ങിയ വിഷയങ്ങളും ചര്‍ച്ച ചെയ്യുമെന്ന് എം.പിമാര്‍ വ്യക്തമാക്കി.
കോഴിക്കോട്: സ്കൂട്ടര്‍ യാത്രികയെ പിന്തുടര്ന്ന് കടന്നുപിടിച്ച യുവാവിനെ കുന്ദമംഗലം പോലീസ് പിടികൂടി.പിലാശ്ശേരി സ്വദേശിനിയായ യുവതിയെ കടന്നുപിടിച്ച പുതുപ്പാടി പെരുമ്പള്ളി തയ്യില്‍ വീട്ടില്‍ മുഹമ്മദ് ഫാസില്‍ (22) ആണ് പിടിയിലായത്. എന്‍.ഐ.ടിയുടെ ഭാഗത്തുനിന്ന് പിലാശ്ശേരി ഭാഗത്തേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന യുവതിയുടെ പിന്നാലെ ബൈക്കിലെത്തിയ പ്രതി പുള്ളാവൂര്‍ കുറുങ്ങോട്ടുപാലത്തിന് സമീപത്തെത്തിയപ്പോള്‍ കടന്നുപിടിക്കുകയായിരുന്നു.നേരത്തെ കൊടുവള്ളി സ്വദേശിനിയെ സ്കൂട്ടറില്‍ പോകുന്ന സമയത്ത് കടന്നുപിടിച്ചതിനും ഇയാള്‍ക്കെതിരെ കുന്ദമംഗലം സ്റ്റേഷനില്‍ കേസുണ്ട്. താമരശ്ശേരിയില്‍ വീട്ടില്‍ അതിക്രമിച്ചു കയറി യുവതിക്കു മുന്നില്‍ നഗ്നത പ്രദര്‍ശിപ്പിച്ചതിനും ലൈംഗികോദ്ദേശത്തോടെ ശരീരത്തില്‍ കടന്നുപിടിക്കുകയും ഇന്‍സ്റ്റഗ്രാം വഴി പരാതിക്കാരിയുടെ മോര്‍ഫ് ചെയ്ത ചിത്രം അയച്ചുകൊടുക്കുകയും ചെയ്ത കേസില്‍ താമരശ്ശേരി സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസ് നിലവിലുണ്ട്.കുന്ദമംഗലം പോലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ കിരണിന്റെ നേതൃത്വത്തില്‍ എസ്.ഐമാരായ നിതിന്‍, ജിബിഷ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ മനോജ്, അജീഷ്, സച്ചിത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
മനാമ: വിശുദ്ധ റമദാന് മാസത്തിന്റെ ആദ്യദിനത്തില്‍ ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ അല്‍ റൗദ കൊട്ടാരത്തില്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചു.കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്, രാജകുടുംബാംഗങ്ങള്‍, രാജകുടുംബ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ വിരുന്നില്‍ പങ്കെടുത്തു. ബഹ്റൈന്‍ അഭിവൃദ്ധി ആശംസിച്ചുകൊണ്ട് അവര്‍ രാജാവിന് ആശംസകള്‍ നേര്‍ന്നു.പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞ രാജാവ് അറബ്, ഇസ്ലാമിക രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് സമൃദ്ധിക്കായി ആശംസകള്‍ നേര്‍ന്നു. വിശുദ്ധ റമദാന് മാസത്തില്‍ ആരാധന, കാരുണ്യം, ഐക്യം എന്നിവയുടെ മൂല്യങ്ങള്‍ അദ്ദേഹം പരാമര്‍ശിച്ചു.
‘കൈയില്‍ നിന്ന് കൈയിലേക്ക്’; ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ കരകൗശല പ്രദര്‍ശനം തുടങ്ങി
മനാമ: 19ാമത് സ്പ്രിംഗ് ഓഫ് കള്‍ചര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ‘കൈയില്‍ നിന്ന് കൈയിലേക്ക്- 100-ഇയേഴ്സ്-ന്യൂ ക്രാഫ്റ്റ്’ എന്ന പ്രദര്‍ശനത്തിന് തുടക്കമായി. ബഹ്റൈനിലെ ജാപ്പനീസ് അംബാസഡര്‍ ഒകായ് അസകോ, മുതിര്‍ന്ന ബി.എ.സി.എ. ഉദ്യോഗസ്ഥര്‍, വിശിഷ്ട വ്യക്തികള്‍, സാംസ്കാരിക പ്രമുഖര്‍ എന്നിവര്‍ പങ്കെടുത്തു.ബുഡൂര്‍ സ്റ്റീല്‍, ഹനായ് സുസുക്കി എന്നിവരുമായി സഹകരിച്ച് ചവാന് ജാപ്പനീസ് ടീ ഹൗസ് സംഘടിപ്പിച്ച ഈ പ്രദര്‍ശനത്തെ ബഹ്റൈനിലെ ജപ്പാന് എംബസിയും നിരവധി കോര്‍പ്പറേറ്റ് സ്പോണ്‍സര്‍മാരും പിന്തുണയ്ക്കുന്നു. ജാപ്പനീസ് കരകൗശല വസ്തുക്കളുടെ പരിണാമത്തെയും പാരമ്പര്യത്തിനും ആധുനികതയ്ക്കും ഇടയിലുള്ള സന്തുലിതാവസ്ഥയെയും എടുത്തുകാണിക്കുന്ന കരകൗശല വൈദഗ്ദ്ധ്യം ഇത് പ്രദര്‍ശിപ്പിക്കുന്നു.സെറാമിക്സ്, ലോഹ നെയ്ത്ത് മുതല്‍ ചായ കാനിസ്റ്ററുകള്‍, മര ടബ്ബുകള്‍, മണ്‍പാത്രങ്ങള്‍ എന്നിവ വരെയുള്ള ജാപ്പനീസ് കരകൗശല വൈദഗ്ദ്ധ്യത്തിന്റെ വ്യത്യസ്ത വശങ്ങളുള്പ്പെട്ട അഞ്ച് വിഭാഗങ്ങളായി പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. മാര്‍ച്ച് 28 വരെ നീണ്ടുനില്‍ക്കുന്ന പ്രദര്‍ശനം എല്ലാ ദിവസവും രാവിലെ 9 മുതല്‍ രാത്രി 8 വരെ ബഹ്റൈന്‍ നാഷണല്‍ മ്യൂസിയത്തില്‍ ഉണ്ടാകും.
ബഹ്റൈന്‍ സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണം സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് പൂര്‍ത്തിയാക്കി
മനാമ: സുന്നി, ജാഫാരി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റുകള്‍ക്ക് കീഴിലുള്ള 40 പള്ളികള്‍ പുനഃസ്ഥാപിക്കുന്നതിനും വികസിപ്പിക്കുന്നതിനുമുള്ള ബഹ്റൈന്‍ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്മാന് ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ നിര്‍ദ്ദേശപ്രകാരം, സുന്നി എന്‍ഡോവ്മെന്റ് ഡയറക്ടറേറ്റ് സനദിലെ മനാര്‍ അല്‍ ഹുദ പള്ളിയുടെ നവീകരണവും വിപുലീകരണവും പൂര്‍ത്തിയാക്കി.സുന്നി എന്‍ഡോവ്മെന്റ് കൗണ്‍സില്‍ ചെയര്മാന് ഷെയ്ഖ് ഡോ. റാഷിദ് ബിന്‍ മുഹമ്മദ് ബിന്‍ ഫുത്തൈസ് അല്‍ ഹജേരി പള്ളി ഉദ്ഘാടനം ചെയ്തു. ആരാധനാലയങ്ങള്‍ക്കുള്ള രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ പിന്തുണയും ഇസ്ലാമിക മൂല്യങ്ങള്‍ക്ക് അനുസൃതമായി പള്ളികള്‍ സംരക്ഷിക്കുന്നതിനും മതപരമായ ആചാരങ്ങള്‍ സുഗമമാക്കുന്നതിനുമുള്ള അദ്ദേഹത്തിന്റെ തുടര്‍ച്ചയായ ശ്രമങ്ങളും ഈ പ്രവൃത്തി പ്രതിഫലിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.സംഭാവനകള്‍ നല്‍കിയവരെ അദ്ദേഹം അഭിനന്ദിച്ചു. പള്ളി നിര്‍മ്മാണം, പുനരുദ്ധാരണം, പരിപാലനം എന്നിവ സുപ്രധാനമായ ഭക്തിപ്രവൃത്തികളും സാമൂഹിക പങ്കാളിത്തത്തിന്റെ ഉദാഹരണവുമാണെന്ന് അദ്ദേഹം പറഞ്ഞു.
മനാമ: നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ബഹ്റൈന്‍ അഭിനന്ദിച്ചു.ലോകമെമ്പാടും സമാധാനപരമായ പരിഹാരങ്ങള്‍ പിന്തുടരുന്നതില് അമേരിക്കയുടെ ഉറച്ച പ്രതിബദ്ധതയെയും അക്ഷീണ പരിശ്രമത്തെയും ബഹ്റൈന്‍ അംഗീകരിക്കുന്നതായി വാഷിംഗ്ടണിലെ ബഹ്റൈന്‍ എംബസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. ഈ സാഹചര്യത്തില്‍, നയതന്ത്രത്തിനും സ്ഥിരതയ്ക്കും സ്ഥിരമായി മുന്‍ഗണന നല്കുന്നതില് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നേതൃത്വത്തെ ബഹ്റൈന്‍ അഭിനന്ദിക്കുന്നതായും പ്രസ്താവനയില്‍ വ്യക്തമാക്കി.
പയ്യോളി: നിയമ വിദ്യാര്‍ത്ഥിനിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര(24)യാണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രി 8 മണിക്ക് വീടിന്റെ മുകള്‍നിലയിലുള്ള മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ആര്‍ദ്ര. 9 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാന്‍ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 2നായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് 3ന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണന്. മാതാവ്: ഷീന. സഹോദരി: ആര്യ.
