പയ്യോളി: നിയമ വിദ്യാര്‍ത്ഥിനിയായ നവവധുവിനെ ഭര്‍തൃവീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്നുള്ള കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
പയ്യോളി മൂന്നുകുണ്ടന്‍ ചാലില്‍ കേശവ് നിവാസില്‍ ഷാനിന്റെ ഭാര്യ ആര്‍ദ്ര(24)യാണ് മരിച്ചത്. ചേലിയ സ്വദേശിനിയാണ്. ഇന്നലെ രാത്രി 8 മണിക്ക് വീടിന്റെ മുകള്‍നിലയിലുള്ള മുറിയിലെ കുളിമുറിയില്‍ കുളിക്കാന്‍ കയറിയതായിരുന്നു ആര്‍ദ്ര. 9 മണിയായിട്ടും പുറത്തിറങ്ങാതായതോടെ ഷാന്‍ അന്വേഷിച്ചു ചെന്നു. അപ്പോഴാണ് കുളിമുറിയുടെ ജനലില്‍ തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയതെന്ന് പോലീസ് പറയുന്നു.
കൊയിലാണ്ടി ഗവ. താലൂക്ക് ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഫെബ്രുവരി 2നായിരുന്നു ഇവരുടെ വിവാഹം. കോഴിക്കോട് ലോ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആര്‍ദ്ര. മാര്‍ച്ച് 3ന് ഷാന്‍ വിദേശത്തേക്ക് പോകാനിരിക്കെയാണ് സംഭവം. പിതാവ്: ബാലകൃഷ്ണന്. മാതാവ്: ഷീന. സഹോദരി: ആര്യ.
Trending
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
- മരണത്തിലൂടെ അവർ ഒന്നായി; പ്രഫുല്ലയുടെ അന്ത്യാഭിലാഷം പോലെ മണിയുടെ അരികിൽ അന്ത്യനിദ്ര
- കോടതി ഉത്തരവും ലംഘിച്ചു; സർക്കാർ വാഹനങ്ങൾ ജപ്തി ചെയ്യാൻ കോടതി ഉത്തരവ്
- കനാലില്‍ അജ്ഞാത മൃതദേഹം ഒഴുകിയെത്തി; പൊലീസ് അന്വേഷണം ആരംഭിച്ചു
- ലൈഫ് മിഷന് വീടിന് കൈക്കൂലി വാങ്ങിയ ഓഫീസറെ വിജിലന്‍സ് പിടികൂടി

