Author: news editor

മനാമ: ക ബഹ്‌റൈനില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ വൈദ്യുതി ഉപഭോഗത്തില്‍ 14.8% വര്‍ധന രേഖപ്പെടുത്തി.സര്‍ക്കാര്‍ പുറത്തിറക്കിയ കണക്കുകള്‍ പ്രകാരം 2015ലെ വൈദ്യുതി ഉപഭോഗം 16,552 ജിഗാവാട്ട് ആയിരുന്നു. ഇത് 2024ല്‍ 19,000 ജിഗാവാട്ടായി വര്‍ധിച്ചു. ആകെ വര്‍ധന 2,448 ജിഗാവാട്ട്.ഇതില്‍ ഗാര്‍ഹികോപഭോഗമാണ് ഏറ്റവും കൂടുതല്‍. 9,321 ജിഗാവാട്ട്. 6,211 ജിഗാവാട്ടുമായി വാണിജ്യ മേഖല രണ്ടാം സ്ഥാനത്തും 3,427 ജിഗാവാട്ടുമായി വ്യാവസായിക മേഖല മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. കാര്‍ഷിക മേഖലയിലെ വൈദ്യുതി ഉപഭോഗം 50 ജിഗാവാട്ട് മാത്രം.ഈ കാലയളവില്‍ വൈദ്യുതി ഉല്‍പാദനത്തിലും വര്‍ധനയുണ്ടായി. ഓരോ വര്‍ഷവും വൈദ്യുതി ഉപഭോഗം വര്‍ധിച്ചുവരുന്ന പ്രവണതയാണ് രാജ്യത്തുള്ളത്.

Read More

സെന്റ് പീറ്റേഴ്സ്ബര്‍ഗ്: സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഇന്റര്‍നാഷണല്‍ ഇക്കണോമിക് ഫോറത്തിനിടയില്‍ ബഹ്റൈനും റഷ്യയും മാധ്യമ, വിവരസാങ്കേതിക മേഖലയിലെ ഒരു ധാരണാപത്രത്തിലും ഇരു രാജ്യങ്ങളുടെയും ദേശീയ വാര്‍ത്താ ഏജന്‍സികള്‍ തമ്മിലുള്ള സഹകരണ കരാറിലും ഒപ്പുവെച്ചു.ബഹ്റൈന്‍-റഷ്യ ബന്ധങ്ങളുടെ ശക്തിയെയും ബഹ്‌റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെയും നേതൃത്വത്തില്‍ വിവിധ മേഖലകളിലെ അവയുടെ തുടര്‍ച്ചയായ വികസനത്തെയും ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പ്രശംസിച്ചു.ബഹ്റൈന്‍ വാര്‍ത്താ മന്ത്രാലയവും റഷ്യയിലെ സ്വയംഭരണ സ്ഥാപനമായ ടി.വി-നൊവോസ്റ്റിയും തമ്മിലാണ് ധാരണാപത്രം. ബഹ്റൈന്‍ വാര്‍ത്താ ഏജന്‍സി (ബി.എന്‍.എ) ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല ഖലീല്‍ ബുഹെജിയും ടിവി-നൊവോസ്റ്റി ഡയറക്ടര്‍ മായ മന്നയും ഇതില്‍ ഒപ്പുവെച്ചു.റഷ്യന്‍ മാധ്യമ സ്ഥാപനമായ ആര്‍.ഐ.എ. നോവോസ്റ്റി നടത്തുന്ന ഫെഡറല്‍ സ്റ്റേറ്റ് യൂണിറ്ററി എന്റര്‍പ്രൈസ് റോസിയ സെഗോഡ്ന്യ ഇന്റര്‍നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ഏജന്‍സിയും ബി.എന്‍.എയും തമ്മിലാണ് സഹകരണ കരാര്‍. അബ്ദുല്ല ഖലീല്‍ ബുഹെജിയും റോസിയ സെഗോഡ്ന്യ ഫസ്റ്റ് ഡെപ്യൂട്ടി എഡിറ്റര്‍…

Read More

മനാമ: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ) ബഹ്‌റൈന്‍ ചാപ്റ്റര്‍ എച്ച്.ആര്‍. ഉച്ചകോടി സംഘടിപ്പിച്ചു.സോഫിറ്റല്‍ ബഹ്‌റൈന്‍ സല്ലാഖ് തലസ്സ സീ ആന്റ് സ്പായില്‍ നടന്ന പരിപാടിയില്‍ 150ലധികം പ്രൊഫഷണലുകള്‍ പങ്കെടുത്തു. മനുഷ്യ മൂലധന മാനേജ്‌മെന്റ്, നെറ്റ് വര്‍ക്കിംഗ്, ചിന്താ നേതൃത്വം എന്നിവയെക്കുറിച്ച് പ്രഭാഷണങ്ങള്‍ നടന്നു.ബാപ്‌കോ ഗ്രൂപ്പ് എച്ച്.ആര്‍. മേധാവി നൗഫ് അല്‍ സുവൈദി, എം.സി.എ. മാനേജ്‌മെന്റ് കണ്‍സള്‍ട്ടിംഗിലെ ഉപദേശക പങ്കാളി ജമുന മുരളീധരന്‍ തുടങ്ങിയവര്‍ പ്രഭാഷണം നടത്തി.

Read More

മനാമ: ബഹ്‌റൈനിലെ മുഹറഖിലെ സീഫ് മാളില്‍ അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റിന്റെ പുതിയ ശാഖ തുറന്നു.ഉദ്ഘാടന ചടങ്ങില്‍ ആഭ്യന്തര- വിദേശ വ്യാപാര അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറി ഷെയ്ഖ് ഹമദ് ബിന്‍ സല്‍മാന്‍ അല്‍ ഖലീഫ, അല്‍ ഹെല്ലി ചെയര്‍മാന്‍ അമ്മാര്‍ മിര്‍സ അല്‍ ഹെല്ലി, സി.ഇ.ഒ. ഷേക്കര്‍ അല്‍ ഹെല്ലി, പ്രൊജക്ട്‌സ് ആന്റ് ഐ.ടി. മാനേജര്‍ സാദിഖ് അല്‍ ഹെല്ലി എന്നിവരും മറ്റു വിശിഷ്ട വ്യക്തികളും പങ്കെടുത്തു. രാജ്യത്ത് അല്‍ ഹെല്ലി സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയിലെ 14ാമത്തെ ശാഖയാണിത്.

Read More

മനാമ: ബഹ്‌റൈനില്‍ ഭക്ഷ്യസുരക്ഷയും വിപണി സ്ഥിരതയും സംരക്ഷിക്കാനുള്ള നടപടികളുടെ ഭാഗമായി വ്യവസായ വാണിജ്യ- മന്ത്രി അബ്ദുല്ല ബിന്‍ ആദില്‍ ഫഖ്റു രാജ്യത്തെ ഭക്ഷ്യ ഇറക്കുമതി, വിതരണം, ചില്ലറ വില്‍പ്പന മേഖലകളിലെ പ്രധാന പ്രതിനിധികളുമായി ചര്‍ച്ച നടത്തി.പ്രാദേശിക വിപണികളുടെ വിപണനശേഷി വര്‍ധിപ്പിക്കാനും അവശ്യസാധനങ്ങളുടെ തടസ്സമില്ലാത്ത ക്രയവിക്രയം ഉറപ്പാക്കാനുമാണ് ചര്‍ച്ചയെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യസാധനങ്ങളുടെ ഇറക്കുമതിക്കാരുടെയും വിതരണക്കാരുടെയും മന്ത്രാലയവുമായുള്ള ക്രിയാത്മക സഹകരണത്തെ അദ്ദേഹം പ്രശംസിച്ചു.

Read More

മനാമ: വേള്‍ഡ് ഇക്കണോമിക് ഫോറം പുറത്തിറക്കിയ 2025ലെ ഗ്ലോബല്‍ ജെന്‍ഡര്‍ ഗ്യാപ് റിപ്പോര്‍ട്ടില്‍ ബഹ്‌റൈന് ശ്രദ്ധേയമായ പുരോഗതി. ലിംഗ അസമത്വം വന്‍തോതില്‍ കുറയ്ക്കാന്‍ രാജ്യത്തിന് സാധിച്ചതായി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.ആഗോളതലത്തില്‍ ബഹ്റൈന്‍ 12 സ്ഥാനങ്ങള്‍ കയറി 148 രാജ്യങ്ങളില്‍ 104ാം സ്ഥാനത്തെത്തി. 2024ല്‍ നേട്ടം 66.6% ആയിരുന്നത് 2025ല്‍ 68.4% ആയി ഉയര്‍ന്നു. യു.എ.ഇക്ക് ശേഷം ഗള്‍ഫ്, അറബ് രാജ്യങ്ങള്‍ എന്നീ മേഖലകളില്‍ രാജ്യം രണ്ടാം സ്ഥാനം നേടി.ബഹ്റൈന്‍ നേടിയ ശ്രദ്ധേയമായ പുരോഗതിയെ സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) പ്രശംസിച്ചു. സാമ്പത്തിക പങ്കാളിത്തം, അവസരം, വരുമാന സമത്വം, വനിതാ മന്ത്രിമാരുടെ ശതമാനം (ഇപ്പോള്‍ 21.7%) തുടങ്ങിയ പ്രധാന മേഖലകളില്‍ ബഹ്റൈന്‍ ഗള്‍ഫില്‍ ഒന്നാം സ്ഥാനത്താണ്.

Read More

പാരീസ്: ജൂണ്‍ 16 മുതല്‍ 22 വരെ നടക്കുന്ന പാരീസ് എയര്‍ ഷോ 2025നിടയില്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പ് ചുമതലയുള്ള സ്ഥാപനമായ ബഹ്റൈന്‍ എയര്‍പോര്‍ട്ട് കമ്പനിയും രാജ്യത്തെ സ്വകാര്യ ജെറ്റ് കമ്പനിയായ വാലോ ഏവിയേഷനും തമ്മില്‍ ധാരണാപത്രം ഒപ്പുവെച്ചു.വിമാനത്താവളത്തിലെ അറ്റകുറ്റപ്പണികള്‍, ഗ്രൗണ്ട് സര്‍വീസ് സൗകര്യങ്ങള്‍ വികസിപ്പിക്കല്‍ എന്നിവയ്ക്കുള്ള ധാരണാപത്രം ഒപ്പുവെക്കുന്ന ചടങ്ങില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ പങ്കെടുത്തു. ഗള്‍ഫ് എയര്‍ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ജെഫ്രി ഗോയും വാലോ ഏവിയേഷന്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഹന്ന ഹകാമോയുമാണ് ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്.പ്രാദേശിക, അന്തര്‍ദേശീയ വിപണി സംഭവവികാസങ്ങള്‍ക്കനുസൃതമായി ദേശീയ വ്യോമഗതാഗത സംവിധാനത്തിന്റെ ഒരു സുപ്രധാന ഘടകമായി ബിസിനസ് വ്യോമയാന മേഖലയെ വികസിപ്പിക്കാനുള്ള ബഹ്റൈന്റെ ശ്രമങ്ങള്‍ തുടരുകയാണെന്ന് ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് പറഞ്ഞു.

Read More

കോഴിക്കോട്: നഗരത്തിലെ മലാപ്പറമ്പില്‍ അനാശാസ്യ കേന്ദ്രം നടത്തിയ കേസില്‍ ഒളിവിലായിരുന്ന രണ്ടു പോലീസ് ഡ്രൈവര്‍മാര്‍ പിടിയില്‍.പോലീസ് എ.ആര്‍. ക്യാംപ് ഡ്രൈവര്‍മാരായ കോഴിക്കോട് പടനിലം സ്വദേശി കെ. സനിത് (45), കോഴിക്കോട് പെരുമണ്ണ സ്വദേശി കെ. ഷൈജിത്ത് (42) എന്നിവരാണ് പിടിയിലായത്. താമരശ്ശേരി കോരങ്ങാട്ടെ ഒരു വീട്ടില്‍നിന്നാണ് പുലര്‍ച്ചെ രണ്ടരയോടെ ഇവരെ പിടികൂടിയത്.ഇവര്‍ സഞ്ചരിച്ചിരുന്ന കാറും പോലീസ് കസ്റ്റഡിയിലെടുത്തു. അനാശാസ്യ കേന്ദ്രം നടത്തിപ്പില്‍ ഇവര്‍ക്കു മുഖ്യപങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരുവരെയും സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഷൈജിത്തിന്റെ പാസ്‌പോര്‍ട്ടും കണ്ടുകെട്ടി. നടക്കാവ് സ്റ്റേഷനിലെത്തിച്ച ഇവരെ ഇന്‍സ്‌പെക്ടര്‍ എന്‍. പ്രജീഷിന്റെ നേതൃത്വത്തില്‍ പ്രാഥമിക ചോദ്യം ചെയ്യലിനു ശേഷം കോടതിയില്‍ ഹാജരാക്കും.നേരത്തെ പിടിയിലായ ബിന്ദുവിനെയും മറ്റു മൂന്നു സ്ത്രീകളെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്തതോടെയാണ് പോലീസുകാരുടെ പങ്ക് വെളിവായത്. ഇരുവരെയും അറസ്റ്റ് ചെയ്യാത്തതില്‍ വലിയ പ്രതിഷേധമുയര്‍ന്നിരുന്നു. മുന്‍കൂര്‍ ജാമ്യമെടുക്കാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണെന്ന ആരോപണം ഉയര്‍ന്നതിനു പിന്നാലെയാണ് അറസ്റ്റ്.ആള്‍പ്പാര്‍പ്പില്ലാത്ത ഒരു വീടിന്റെ മുകള്‍നിലയിലാണ് ഇവര്‍ ഒളിവില്‍ കഴിഞ്ഞതെന്നാണ് സൂചന. കേസിലെ…

Read More

മനാമ: 2025ലെ അല്‍ ദാന നാടക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സ് ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി ചെയര്‍മാനും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ ബഹ്റൈന്‍ നാഷണല്‍ തിയേറ്ററില്‍ അവാര്‍ഡ് ദാന ചടങ്ങ് നടന്നു.വിവിധ ഇനങ്ങളിലെ അവാര്‍ഡുകള്‍:മികച്ച സാമൂഹിക നാടക പരമ്പര: ‘ഷാരി അല്‍ അഷ’ (അല്‍ അഷാ സ്ട്രീറ്റ്), മികച്ച കോമഡി പരമ്പര: ‘യവ്മിയത്ത് റജുല്‍ അനിസ്’ (ഡയറീസ് ഓഫ് എ ബാച്ചിലര്‍), മികച്ച നടന്‍: ഖാലിദ് സഖര്‍ (ഷാരി അല്‍ അഷ), മികച്ച നടി: ഇല്‍ഹാം അലി (ഷാരി അല്‍ അഷ), വളര്‍ന്നുവരുന്ന മികച്ച താരം: അഹമ്മദ് സയീദ് (പുരുഷ യുവ വിഭാഗം- ‘വുഹുഷ്’ ബീസ്റ്റ്‌സ്), അലാ സലിം (സ്ത്രീ യുവ വിഭാഗം- (ഷാരി അല്‍ അഷ), മികച്ച തിരക്കഥ: ബദ്രിയ അല്‍ ബിഷ്ര്‍, ഓസ്ലെം യുസെല്‍ (ഷാരി അല്‍…

Read More

മനാമ: ബഹ്‌റൈനില്‍ പുതിയ നിരവധി സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ലൈസന്‍സ്, വിപുലീകരണം, സേവനങ്ങളില്‍ പുതിയ ഘട്ടങ്ങള്‍ ചേര്‍ക്കല്‍ എന്നിവയ്ക്ക് വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ അംഗീകാരം നല്‍കി.’ജൂഡ് കിന്റര്‍ഗാര്‍ട്ടന്‍’ സ്ഥാപിക്കാനുള്ള ലൈസന്‍സ്, പാംസ് സ്‌കൂളില്‍ ഏഴാം ക്ലാസ് കൂട്ടിച്ചേര്‍ക്കാനുള്ള ലൈസന്‍സ്, ഡെല്‍മണ്‍ സ്‌കൂളില്‍ ഇന്റര്‍മീഡിയറ്റ് ആരംഭിക്കാനുള്ള ലൈസന്‍സ്, ന്യൂ ജനറേഷന്‍ സ്‌കൂളില്‍ സെക്കന്‍ഡറി കോഴ്‌സ് ആരംഭിക്കാനുള്ള ലൈസന്‍സ് എന്നിവ ഇതിലുള്‍പ്പെടുന്നു.ഉയര്‍ന്ന നിലവാരമുള്ള ദേശീയ വിദ്യാഭ്യാസം നല്‍കാനും വിദ്യാര്‍ത്ഥികള്‍ക്ക് ഇഷ്ടാനുസരണമുള്ള കോഴ്‌സുകള്‍ ലഭ്യമാക്കാനും പൊതു, സ്വകാര്യ മേഖലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നത് പ്രധാനമാണെന്ന് മന്ത്രി പറഞ്ഞു.

Read More