- ഇളവുകള്‍ നീട്ടി അമേരിക്ക: ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് മേയ് 16 വരെ റഷ്യയില്‍ നിന്ന് എണ്ണ വാങ്ങാം
- ബഹ്‌റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്‌കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
Author: news editor
മനാമ: ബഹ്‌റൈനില്‍ വിവാഹമോചിതയ്ക്ക് മുന്‍ ഭര്‍ത്താവ് 3,000 ദിനാര്‍ നല്‍കാന്‍ കോടതി വിധി. 20 വര്‍ഷത്തെ ദാമ്പത്യത്തിനു ശേഷമാണ് ഇവര്‍ വേര്‍പിരിഞ്ഞത്.നഷ്ടപരിഹാരമായി 2,400 ദിനാറും ഇദ്ദ (കാത്തിരിപ്പ്) കാലയളവിലേക്ക് 600 ദിനാര്‍ നല്‍കാനുമാണ് കോടതി വിധിച്ചത്.ബഹ്‌റൈനിലെ നിയമപ്രകാരം തനിക്ക് നഷ്ടപരിഹാരം ലഭിക്കാന്‍ അവകാശമുണ്ടെന്നു കാണിച്ച് അഭിഭാഷകന്‍ അമാനി അല്‍ ഗദാവി മുഖേന സ്ത്രീ സമര്‍പ്പ ഹര്‍ജിയിലാണ് വിധി. സ്ത്രീയുടേതല്ലാത്ത കാരണങ്ങളാലാണ് ബന്ധം വേര്‍പെടുത്തിയതെന്ന് കോടതി കണ്ടെത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനില്‍നിന്ന് ഇതുവരെ 1,748 ബഹ്‌റൈനികളെ തിരിച്ചെത്തിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു.കഴിഞ്ഞ ദിവസം തുര്‍ക്കുമാനിസ്ഥാനില്‍നിന്ന് പുറപ്പെട്ട രണ്ട് ഗള്‍ഫ് എയര്‍ വിമാനങ്ങളില്‍ 377 പൗരര്‍ എത്തി. കൂടാതെ, ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് മന്ത്രാലയം ഏര്‍പ്പെടുത്തിയ ബസുകളില്‍ 156 പൗരര്‍ കരമാര്‍ഗവും എത്തി. ഇതോടെയാണ് തിരിച്ചെത്തിച്ചവരുടെ മൊത്തം എണ്ണം 1,748 ആയത്.
ഷൂസ് ധരിച്ച് സ്കൂളിലെത്തിയ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ആക്രമിച്ച് കൈയൊടിച്ചു
കാസര്‍കോട്: സ്‌കൂളില്‍ ഷൂസ് ധരിച്ചെത്തിയതിന് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി ആക്രമിച്ച് കൈയൊടിച്ചു.നിലത്തു തള്ളിയിട്ട ശേഷം വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ ബെഞ്ച് മറിച്ചിടുകയായിരുന്നു. കാസര്‍കോട് ആദൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ കൊമേഴ്‌സ് വിഭാഗം വിദ്യാര്‍ത്ഥിക്കാണ് മര്‍ദനമേറ്റത്.ബെഞ്ചു വീണ് വിദ്യാര്‍ത്ഥിയുടെ കൈയൊടിഞ്ഞു. വിദ്യാര്‍ത്ഥിയുടെ മുഖത്തടക്കം നഖം കൊണ്ട് മുറിഞ്ഞ പരിക്കുണ്ട്. രക്ഷാകര്‍ത്താക്കളുടെ പരാതിയില്‍ 6 വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു. ഇതില്‍ 4 പേരെ കസ്റ്റഡിയിലെടുത്തതായി അറിയുന്നു. ഇവരെ സസ്‌പെന്‍ഡ് ചെയ്തതായി സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. ആശുപത്രിയില്‍ പ്രവേശിപ്പിച്ച പരിക്കേറ്റ വിദ്യാര്‍ത്ഥി ഇപ്പോള്‍ വീട്ടിലാണ്.
സ്വന്തം ലേഖകന്‍ മലപ്പുറം: നിലമ്പൂര്‍ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് തലേന്ന് നിലപാടില്‍ മലക്കംമറിഞ്ഞ് പി.വി. അന്‍വര്‍. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്ത് ജയിക്കണമന്ന് താന്‍ ആഗ്രഹിക്കുന്നതായി അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.താനും യു.ഡി.എഫും മത്സരിച്ചത് പിണറായിസത്തിനെതിരെയാണ്. തനിക്ക് ജയിക്കാനായില്ലെങ്കിലും പിണറായിസം തോല്‍ക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു. അപ്പോള്‍ ഷൗക്കത്ത് ജയിക്കണമെന്നാണോ പറയുന്നതെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് സ്വാഭാവികമായി അങ്ങനെയല്ലേ ഉണ്ടാകുകയെന്ന് അദ്ദേഹം പറഞ്ഞു.ഷൗക്കത്തിനോടുള്ള കടുത്ത എതിര്‍പ്പാണ് അന്‍വറിന്റെ യു.ഡി.എഫ്. ബന്ധം അസാധ്യമാക്കിയത്. യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിപ്രഖ്യാപനം നടത്തിയ ഉടന്‍ തന്നെ ഷൗക്കത്തിനെതിരെ കടുത്ത വിമര്‍ശനമാണ് അന്‍വര്‍ ഉയര്‍ത്തിയത്. ഷൗക്കത്തിന് വിജയസാധ്യതയില്ലെന്നും അദ്ദേഹം സ്ഥാനാര്‍ത്ഥിത്വത്തിനായി എല്‍.ഡി.എഫുമായി ചര്‍ച്ച നടത്തിയിട്ടുണ്ടെന്നും അന്‍വര്‍ പറഞ്ഞിരുന്നു. ഷൗക്കത്തിന് പിന്തുണ പ്രഖ്യാപിച്ച് യു.ഡി.എഫുമായി സഹകരിക്കാന്‍ നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അന്‍വര്‍ ചെവിക്കൊണ്ടില്ല. അദ്ദേഹം മത്സരരംഗത്തിറങ്ങുകയും ചെയ്തു.പിണറായിസത്തിനും സതീശനിസത്തിനുമെതിരെയാണ് തന്റെ മത്സരമെന്ന് പ്രഖ്യാപിച്ചായിരുന്നു അന്‍വറിന്റെ പ്രചാരണം. ഇരു മുന്നണികള്‍ക്കുമെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ അദ്ദേഹം ഉന്നയിക്കുകയും ചെയ്തു. എന്നാല്‍ അത് അവഗണിക്കുകയായിരുന്നു യു.ഡി.എഫ്. നേതാക്കള്‍.വോട്ടെടുപ്പ്…
ടുണീസ്: ജൂണ്‍ 16 മുതല്‍ 18 വരെ നടന്ന ഇന്റര്‍നാഷണല്‍ പാരാ അത്ലറ്റിക്‌സ് ഗ്രാന്‍ഡ് പ്രീ ടുണീസ് 2025ല്‍ ബഹ്റൈന്റെ പാരാ അത്ലറ്റിക്‌സ് ടീം ഏഴ് മെഡലുകള്‍ നേടി. മീറ്റില്‍ 61 രാജ്യങ്ങളെ പ്രതിനിധീകരിച്ച് 500ലധികം അത്ലറ്റുകള്‍ പങ്കെടുത്തു.ഒരു സ്വര്‍ണ്ണം, മൂന്ന് വെള്ളി, മൂന്ന് വെങ്കലം മെഡലുകള്‍ ബഹ്‌റൈന്‍ ടീം നേടി. ഷെയ്ഖ് അഹമ്മദ് ബിന്‍ ഖലീഫ അല്‍ ഖലീഫ നയിച്ച സംഘത്തില്‍ നൂറ അല്‍ അന്‍സി (അഡ്മിനിസ്‌ട്രേറ്റര്‍), പരിശീലകരായ അലി അല്‍ ഗസല്‍, ഇമാദ് മുറാദ്, അഹമ്മദ് മുഷൈമ എന്നിവരും ഉള്‍പ്പെടുന്നു.ഷോട്ട്പുട്ടില്‍ (എഫ് 55/എഫ് 56) 7.30 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണ്ണം നേടിയ റൂബ അല്‍ ഒമാരി മികച്ച പ്രകടനം കാഴ്ചവെച്ചു. ഡിസ്‌കസില്‍ (എഫ് 55) 24.31 മീറ്റര്‍ എന്ന വ്യക്തിഗത, ഏഷ്യന്‍ റെക്കോര്‍ഡോടെ വെള്ളിയും ജാവലിനില്‍ (എഫ് 55) വെങ്കലവും അവര്‍ നേടി. 17.46 മീറ്റര്‍ എന്ന ജാവലിന്‍ റെക്കോര്‍ഡോടെ അവര്‍ വെള്ളിയും നേടി.ക്ലബ് ത്രോയില്‍ (എഫ് 32)…
നൂതന ഡിജിറ്റല്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ എസ്.എല്‍.ആര്‍.ബി.
മനാമ: ലോക ഹൈഡ്രോഗ്രാഫി ദിനത്തോടനുബന്ധിച്ച് ബഹ്‌റൈനില്‍ ആധുനിക ഡിജിറ്റല്‍ സാങ്കേതികവിദ്യകളിലൂടെ സമുദ്ര സര്‍വേ മെച്ചപ്പെടുത്താന്‍ ശ്രമം നടക്കുന്നതായി സര്‍വേ ആന്റ് ലാന്‍ഡ് രജിസ്‌ട്രേഷന്‍ ബ്യൂറോ (എസ്.എല്‍.ആര്‍.ബി) പ്രസിഡന്റ് ബാസിം ബിന്‍ യാക്കൂബ് അല്‍ ഹാമര്‍ വ്യക്തമാക്കി.സമുദ്ര സുരക്ഷ, തീരദേശ വികസനം, സുസ്ഥിര സമുദ്രവിഭവ ഉപയോഗം എന്നിവയ്ക്ക് ഹൈഡ്രോഗ്രാഫിക് സര്‍വേ സഹായകരമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സമുദ്ര മണല്‍ വിഭവങ്ങളെക്കുറിച്ചുള്ള കൃത്യമായ ഡാറ്റയ്ക്കായി നൂതന സെന്‍സറുകളും ത്രിമാന കടല്‍ത്തീര മാപ്പിംഗും സര്‍വേ നടത്തുന്ന കപ്പലില്‍ സജ്ജീകരിച്ചട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മനാമ: സംഘര്‍ഷം നിലനില്‍ക്കുന്ന ഇറാനിലുണ്ടായിരുന്ന 667 ബഹ്റൈന്‍ പൗരരെ നാട്ടിലെത്തിച്ചു. രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും ഉത്തരവുകളനുസരിച്ചാണ് ഈ നടപടി.ഗള്‍ഫ് എയര്‍ വിമാനം തുര്‍ക്കുമാനിസ്ഥാനില്‍നിന്നെത്തി ഇറാനിലുണ്ടായിരുന്ന 163 പൗരരെ കൊണ്ടുവന്നു. കൂടാതെ വിദേശകാര്യ മന്ത്രാലയം ഒരുക്കിയ ഗതാഗത ക്രമീകരണങ്ങളനുസരിച്ച് ഇറാനിലെ മഷ്ഹദ് നഗരത്തില്‍നിന്ന് 504 പൗരരെ കരമാര്‍ഗവും നാട്ടിലെത്തിച്ചു.സംഘര്‍ഷം ബാധിച്ച രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന ശേഷിക്കുന്ന എല്ലാ ബഹ്റൈന്‍ പൗരരുടെയും തിരിച്ചുവരവ് ഉറപ്പാക്കാന്‍ വിദേശരാജ്യങ്ങളിലെ ബഹ്റൈന്റെ നയതന്ത്ര കാര്യാലയങ്ങളും ആ രാജ്യങ്ങളിലെ ബന്ധപ്പെട്ട അധികാരികളും ഏകോപനത്തോടെ പ്രവര്‍ത്തിക്കുന്നുണ്ട്.സംഘര്‍ഷബാധിത രാജ്യങ്ങളിലേക്കുള്ള യാത്ര മാറ്റിവെക്കാനും സുരക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കാനും മന്ത്രാലയം ബഹ്റൈന്‍ പൗരരോട് അഭ്യര്‍ത്ഥിച്ചു. സഹായവും അന്വേഷണങ്ങള്‍ക്ക് മറുപടിയും നല്‍കാന്‍ മന്ത്രാലയത്തിന്റെ അടിയന്തര ഹോട്ട്ലൈന്‍ (+973 17227555) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ട്.
ബഹ്‌റൈനിലെ വിദ്യാലയങ്ങളില്‍ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നിര്‍ദേശം
മനാമ: ദേശീയ പദ്ധതി പ്രകാരം സ്‌കൂളുകള്‍, സ്വകാര്യ കിന്റര്‍ഗാര്‍ട്ടനുകള്‍, സര്‍വകലാശാലകള്‍ എന്നിവയുള്‍പ്പെടെ ബഹ്‌റൈനിലെ എല്ലാ വിദ്യാലയങ്ങളിലും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ സജീവമാക്കാന്‍ വിദ്യാഭ്യാസ മന്ത്രാലയം നിര്‍ദേശം നല്‍കി.വിദ്യാര്‍ത്ഥികളുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കിക്കൊണ്ട് വിദ്യാഭ്യാസ തുടര്‍ച്ച ഉറപ്പാക്കാനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായാണിതെന്ന് മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. ഡിജിറ്റല്‍ പ്രവര്‍ത്തനങ്ങള്‍കൈകാര്യം ചെയ്യാന്‍ സഹായം ആവശ്യമുള്ള സ്ഥാപനങ്ങള്‍ ഔദ്യോഗിക ആശയവിനിമയ മാര്‍ഗങ്ങള്‍ വഴി മന്ത്രാലയവുമായോ ഉന്നത വിദ്യാഭ്യാസ കൗണ്‍സിലുമായോ ബന്ധപ്പെടണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.
കോഴിക്കോട്: അറബിക്കടലില്‍ തീപിടിച്ച വാന്‍ ഹയി 503 കപ്പിലുമായി ബന്ധപ്പെട്ട രക്ഷാപ്രവര്‍ത്തനത്തില്‍ നിര്‍ണായക പുരോഗതി. തീ ഏതാണ്ട് അണഞ്ഞതിനെ തുടര്‍ന്ന് ഏഴു രക്ഷാപ്രവര്‍ത്തകര്‍ കപ്പലില്‍ പ്രവേശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി.കപ്പലിനെ ഓഫ്‌ഷോര്‍ വാരിയര്‍ ടഗുമായി രണ്ടാമതൊരു വടം കൂടി ബന്ധിപ്പിക്കാനും സാധിച്ചു. നിലവില്‍ കൊച്ചി തീരത്തുനിന്ന് 72 നോട്ടിക്കല്‍ മൈല്‍ ദൂരത്തിലാണ് കപ്പലുള്ളത്. കാലാവസ്ഥ മെച്ചപ്പെട്ടുവരുന്ന സാഹചര്യത്തില്‍ വരുംദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കാമെന്നാണ് കരുതുന്നതെന്ന് ഷിപ്പിംഗ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു.രക്ഷാപ്രവര്‍ത്തനത്തിന് കപ്പല്‍ കമ്പനി നിയോഗിച്ച ടി ആന്റ് ടി സാല്‍വേജ് കമ്പനിയുടെ 5 ജീവനക്കാരും രണ്ട് അഗ്നിരക്ഷാ സേനാംഗങ്ങളുമാണ് ഇന്നലെ ഉച്ചകഴിഞ്ഞ് കപ്പലില്‍ പ്രവേശിച്ചത്. തീപിടിത്തമുണ്ടാക്കിയ നാശനഷ്ടങ്ങള്‍ കണക്കാക്കുക, വോയേജ് ഡാറ്റാ റെക്കോര്‍ഡര്‍ വീണ്ടെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് സംഘം ലക്ഷ്യംവെക്കുന്നത്. കപ്പലിന്റെ ഉള്ളിലേക്കു പ്രവേശിച്ച് പരിശോധന നടത്താനുള്ള ഒരുക്കങ്ങളും നടക്കുന്നു.കപ്പലില്‍ മറ്റൊരു സിന്തറ്റിക് വടം കൂടി ഘടിപ്പിക്കാന്‍ സാധിച്ചത് വലിയ നേട്ടമായാണ് ഡി.ജി. ഷിപ്പിംഗ്് വിലയിരുത്തുന്നത്. ഭാവിയില്‍ കപ്പലിനെ നീണ്ടനേരം കെട്ടിവലിക്കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്ക് ഇത്…
റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി; കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ കായലോട്ട് ആള്‍ക്കൂട്ട ആക്രമണത്തിനിരയായെന്ന റസീനയുടെ ആത്മഹത്യാ കുറിപ്പ് ശരിവെച്ച് ആണ്‍സുഹൃത്തിന്റെ മൊഴി. സംസാരിച്ചിരിക്കെ കാറില്‍നിന്ന് പിടിച്ചിറക്കി മര്‍ദിച്ചെന്നും ഫോണ്‍ കൈക്കലാക്കിയെന്നും ഫോട്ടോ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവാവ് പരാതി നല്‍കി.എസ്.ഡി.പി.ഐ. പ്രവര്‍ത്തകരുള്‍പ്പെടെ സംഘത്തിലുണ്ടായിരുന്ന അഞ്ചു പേര്‍ക്കെതിരെ പിണറായി പോലീസ് കേസെടുത്തു. ജീവനൊടുക്കാന്‍ കാരണം ആള്‍ക്കൂട്ട അതിക്രമവും തുടര്‍ന്നുളള അവഹേളനവുമെന്ന് റസീനയുടെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നുണ്ട്. അതേ കാര്യങ്ങളാണ് ആണ്‍സുഹൃത്ത് പോലീസിനോട് പറഞ്ഞത്. മൂന്നു ദിവസമായി കാണാമറയത്തായിരുന്ന മയ്യില്‍ സ്വദേശി റഹീസ് ഇന്ന് രാവിലെ പിണറായി സ്റ്റേഷനിലെത്തി. തലശ്ശേരി എ.എസ്.പി. വിശദമായി മൊഴിയെടുത്തു.കായലോട് അച്ചങ്കര പളളിക്ക് സമീപം ഞായറാഴ്ച വൈകീട്ട് നാലു മണിയോടെ ആള്‍ക്കൂട്ട വിചാരണ നേരിട്ടെന്നാണ് മൊഴി. മൂന്നു വര്‍ഷമായി സുഹൃത്തായ റസീനയോടൊപ്പം കാറില്‍ സംസാരിച്ചിരിക്കെ അഞ്ചംഗ സംഘമെത്തി. കാറില്‍നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി. കയ്യിലുണ്ടായിരുന്ന മൂന്ന് മൊബൈല്‍ ഫോണുകള്‍ തട്ടിയെടുത്തു. ഫോണിലെ ചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി.ഇതിനുശേഷം സ്‌കൂട്ടറില്‍ തട്ടിക്കൊണ്ടുപോയി. സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെത്തിച്ച് മര്‍ദിച്ചു. എല്ലാം യുവതിയോട് സംസാരിച്ചതിലുളള വിരോധംകൊണ്ടാണെന്നാണ്…
