- ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ദൗത്യം: ബഹുരാഷ്ട്ര പ്രതിരോധ മന്ത്രിമാരുടെ യോഗത്തിൽ ഷെയ്ഖ് നാസർ പങ്കെടുത്തു
- സിബിഎസ്ഇ 12-ാം ക്ലാസ് പരീക്ഷാഫലം: ഇന്ത്യൻ സ്കൂളിന് തിളക്കമാർന്ന വിജയം
- ഇറാൻ അനുകൂല പ്രവർത്തനങ്ങൾക്കെതിരെ കടുത്ത മുന്നറിയിപ്പുമായി ബഹ്റൈൻ ആഭ്യന്തരമന്ത്രി
- “ഇന്നാണ് ..ഇന്നാണ്.. ഇന്നാണ് നറുക്കെടുപ്പ്”, ഇനി കൂടുതൽ ചർച്ചയില്ല; കേരളമുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും
- സോഷ്യൽ മീഡിയ ദുരുപയോഗം; 31കാരൻ അറസ്റ്റിൽ
- രാഹുലിനും പ്രിയങ്കക്കുമെതിരെ പോസ്റ്റർ ഒട്ടിച്ചത് പുലർച്ചെ 3 മണിക്ക്; സിസിടിവി ദൃശ്യങ്ങൾ പുറത്ത്
- ഷിഫ അല്‍ ജസീറ ഹോസ്പിറ്റലില്‍ അന്താരാഷ്ട്ര നഴ്സസ് ദിനം ആഘോഷിച്ചു
- “തീരത്തടുത്ത്…. തിരികെ മടങ്ങിയ…. പനച്ചൂരാൻ” എ.കെ.സി.സി.യുടെ അക്ഷരക്കൂട്ട് സിനിമാതാരം വിനോദ് കെടാമംഗലം ഉദ്ഘാടനം ചെയ്യും
Author: news editor
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള റോഡുകള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി മുഹറഖിലെ ഏറ്റവും പ്രധാനപ്പെട്ട വഴിയടയാളങ്ങളിലൊന്നായ ഫാല്‍ക്കണ്‍ സ്മാരകം നീക്കംചെയ്യാന്‍ മുനിസിപ്പാലിറ്റി കാര്യ, കൃഷി മന്ത്രാലയം മുഹറഖ് മുനിസിപ്പല്‍ കൗണ്‍സിലിന്റെ അനുമതി തേടി.നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിനു മുമ്പ് എഞ്ചിനീയറിംഗ് ഡിസൈനുകള്‍ പഠിക്കാനും അഭിപ്രായങ്ങള്‍ അറിയിക്കാനും മന്ത്രാലയം മുനിസിപ്പല്‍ കൗണ്‍സിലിന് അയച്ച കത്തില്‍ അംഗങ്ങളോട് ആവശ്യപ്പെട്ടു.ഗതാഗതക്കുരുക്ക് ലഘൂകരിക്കുക, ഗതാഗതം മെച്ചപ്പെടുത്തുക, വിമാനത്താവളത്തിലേക്കും അനുബന്ധ ഇടങ്ങളിലേക്കുമുള്ള ഗതാഗതം എളുപ്പമാക്കുക എന്നിവയാണ് റോഡ് വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍.
മനാമ: ബഹ്റൈനു നേരെയുള്ള ഇറാന്റെ ആക്രമണത്തിന്റെ തുടക്കം മുതല്‍ ഇതുവരെ ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ഇറാന്റെ 194 മിസൈലുകളും 515 ഡ്രോണുകളും തടഞ്ഞുനിര്‍ത്തി തകര്‍ത്തതായി ബി.ഡി.എഫ്. ജനറല്‍ കമാന്‍ഡ് അറിയിച്ചു.ഈ കാലയളവിലുടനീളം തങ്ങളുടെ ഉദ്യോഗസ്ഥര്‍ പ്രകടിപ്പിച്ച അസാധാരണമായ യുദ്ധ സന്നദ്ധതയിലും പ്രവര്‍ത്തന മികവിലും മാതൃകാപരമായ ജാഗ്രതയിലും ജനറല്‍ കമാന്‍ഡ് അഭിമാനം പ്രകടിപ്പിച്ചു.പൊതുജനങ്ങള്‍ ആക്രമണബാധിത സ്ഥലങ്ങള്‍, സംശയാസ്പദമായ വസ്തുക്കള്‍ എന്നിവയില്‍നിന്ന് അകലം പാലിക്കണം. സൈനിക നടപടികളുടെയോ അവശിഷ്ടങ്ങള്‍ വീണ സ്ഥലങ്ങളുടെയോ ചിത്രീകരണം ഒഴിവാക്കണം. കിംവദന്തികള്‍ പ്രചരിപ്പിക്കരുത്. ഔദ്യോഗിക സ്രോതസ്സുകളില്‍നിന്നും സര്‍ക്കാര്‍ മാധ്യമങ്ങളില്‍നിന്നും മാത്രം വിവരങ്ങള്‍ ശേഖരിക്കണമെന്നും പൊതുജനങ്ങളോട് ജനറല്‍ കമാന്‍ഡ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിന്റെ ഭാഗമായി ഗതാഗത- ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹമ്മദ് അല്‍ ഖലീഫ വിമാനത്താവളം സന്ദര്‍ശിച്ച് അവിടുത്തെ തയ്യാറെടുപ്പുകളും ആദ്യ ഗള്‍ഫ് എയര്‍ വിമാനത്തിന്റെ പുറപ്പെടലും അവലോകനം ചെയ്തു.ഷെഡ്യൂള്‍ ചെയ്ത സമയപരിധിക്കനുസരിച്ച് വ്യോമഗതാഗതം പുനഃസ്ഥാപിക്കാനുള്ള സംയോജിത പ്രവര്‍ത്തന സംവിധാനവും മന്ത്രി അവലോകനം ചെയ്തു. വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരുടെയും സുരക്ഷാ, സേവന സ്ഥാപനങ്ങളുടെയും പങ്കിനെ അദ്ദേഹം പ്രശംസിച്ചു. വരവിനും പോക്കിനും സുരക്ഷിതവും കാര്യക്ഷമവുമായ പ്രവര്‍ത്തന അന്തരീക്ഷം ഉറപ്പാക്കുന്നതിനും നടപടിക്രമങ്ങള്‍ സുഗമമാക്കുന്നതിനും ഉദ്യോഗസ്ഥര്‍ വലിയ സംഭാവന നല്‍കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുന്നണികളില്‍ ആശങ്ക വിതച്ച് കനത്ത പോളിംഗ്, 80% കടന്നേക്കും; ന്യൂനപക്ഷ കേന്ദ്രങ്ങളില്‍ വലിയ വര്‍ധന
പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ മുന്നണികളില്‍ ആശങ്ക വിതച്ച് പോളിംഗ് കുതിപ്പ്. പോളിംഗ് അവസാനിക്കുന്ന സമയത്തുള്ള കണക്കനുസരിച്ച് 78.22 ശതമാനമാണ് പോളിംഗ്.അന്തിമ കണക്ക് വരുന്നതോടെ ശതമാനം ഉയരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന് അധികൃതര്‍ പറുന്നത്. 80% കടക്കുമെന്നാണ് അധികൃതര്‍ നല്കുന്ന സൂചന. സംസ്ഥാനത്തെ പ്രബലമായ രണ്ടു മുന്നണികളിലും ആശങ്ക സൃഷ്ടിക്കുന്നതാണ് ഈ കണക്ക്. മെയ് 4നാണ് വോട്ടെണ്ണല്‍.ഇ.എം.എസ്. നമ്പൂതിരിപ്പാട് നേതൃത്വം നല്കിയ ആദ്യ കേരള സര്‍ക്കാരിനെ പുറത്താക്കിയ ശേഷം 1960ല്‍ നടന്ന തെരഞ്ഞെടുപ്പിലായിരുന്നു സംസ്ഥാന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിംഗ്- 85.72%. അന്ന് 108 സീറ്റില്‍ മത്സരിച്ച അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി 29 സീറ്റും 80 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് 63 സീറ്റും നേടി.പിന്നീട് 1987ലും പോളിംഗ് 80% കടന്നു- 80.54%. ഈ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ്- 78, യു.ഡി.എഫ്- 60 എന്നിങ്ങനെയായിരുന്നു സീറ്റുനില. കൂടാതെ മുന്നണിയില്ലാതെ മത്സരിച്ച സി.എം.പി. നേതാവ് എം.വി. രാഘവനും ഒരു സ്വതന്ത്രനും വിജയിച്ചു. വോട്ടിംഗ് ശതമാനത്തിന്റെ…
കണ്ണൂരില്‍ കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണു; രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം
കണ്ണൂര്‍: കണ്ണൂരിലെ മയ്യില്‍ മുണ്ടേരിക്കടവ് സതീശന് റോഡിനു സമീപം കിണര്‍ കുഴിക്കുന്നതിനിടെ കയര്‍ പൊട്ടിവീണ് രണ്ടു തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം.ചേലേരി മുക്ക് സ്വദേശി അബ്ദുല്‍ ഗഫൂര്‍, കണ്ണൂര്‍ അത്താഴക്കുന്ന് സ്വദേശിയും ഇപ്പോള്‍ കണ്ണാടിപ്പറമ്പ് ടാക്കീസ് റോഡിലെ താമസക്കാരനുമായ രാജേഷ് എന്നിവരാണ് മരിച്ചത്.ഇന്ന് രാവിലെ ആറരയോടെയായിരുന്നു അപകടം. കിണര്‍ നിര്‍മാണം നടക്കുന്നതിനിടെ തൊഴിലാളികള്‍ ഉപയോഗിച്ചിരുന്ന കയര്‍പൊട്ടി താഴേക്ക് വീഴുകയായിരുന്നു. വിവരമറിഞ്ഞയുടന്‍ നാട്ടുകാരും അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി ഇരുവരെയും കിണറ്റില്‍നിന്ന് പുറത്തെടുത്ത് കണ്ണൂര്‍ എ.കെ.ജി. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ബെയ്റൂത്ത്: ലെബനാനു നേരെ ബുധനാഴ്ച ഇസ്രായേല്‍ നടത്തിയ കനത്ത ആക്രമണത്തില്‍ 254 പേര് കൊല്ലപ്പെട്ടു. 1,100ലേറെ പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.പശ്ചിമേഷന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ലെബനാനിലെ ഇറാന് അനുകൂല സായുധ സംഘടനയായ ഹിസ്ബുല്ല കഴിഞ്ഞ മാസം മുതല്‍ ഇസ്രായേലിനു നേരെ ആക്രമണം നടത്തിയിരുന്നു. ഇസ്രായേല്‍ പ്രത്യാക്രമണവും നടത്തിയിരുന്നു. ഈ സംഘര്‍ഷമാരംഭിച്ചതിനു ശേഷം ഇസ്രായേല്‍ ഏറ്റവും വലിയ ആക്രമണമാണ് ബുധനാഴ്ച നടത്തിയത്.ലെബനാന് തലസ്ഥാനമായ ബെയ്റൂത്തിനു നേരെ ബുധനാഴ്ച ഇസ്രായേല്‍ തുടര്‍ച്ചയായി ശക്തമായ 5 ആക്രമണങ്ങള്‍ നടത്തിയതായാണ് റിപ്പോര്‍ട്ട്.ബെയ്റൂത്തിന് പുറമെ ബെക്ക താഴ്വര, ദക്ഷിണ ലെബനാന് എന്നിവിടങ്ങളിലും ആക്രമണമുണ്ടായതായി ലെബനാന് സിവില്‍ ഡിഫന്‍സ് സര്‍വീസ് അറിയിച്ചു.
മനാമ: ബഹ്റൈനില്‍ സമാധാനത്തിനായി നടന്ന സര്‍വ്വമത പ്രാര്‍ത്ഥനയില്‍ നൂറുകണക്കിനാളുകള്‍ ഒത്തുചേര്‍ന്നു.അവാലിയിലെ ഔവര്‍ ലേഡി ഓഫ് അറേബ്യ കത്തീഡ്രലില്‍ ബുധനാഴ്ച രാത്രിയാണ് സര്‍വ്വമത പ്രാര്‍ത്ഥന നടന്നത്. അമേരിക്കയും ഇറാനും തമ്മില്‍ വെടിനിര്‍ത്തല്‍ ധാരണയുണ്ടായ സാഹചര്യത്തിലാണിത്. കത്തീഡ്രലുമായി സഹകരിച്ച് ദിസ് ഈസ് ബഹ്റൈന്‍ എന്ന കൂട്ടായ്മയാണ് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തില്‍ പ്രാര്‍ത്ഥനായോഗം സംഘടിപ്പിച്ചത്.
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് രാവിലെ മഴയും ഇടിമിന്നലുമുണ്ടായി.ഇന്ന് മേഘാവൃതമായ കാലാവസ്ഥയായിരിക്കുമെന്നും ചിലയിടങ്ങളില്‍ ചെറിയതോതില്‍ മഴയ്ക്കും ഇടിമിന്നലിലും സാധ്യതയുണ്ടെന്നും മെറ്റീരിയോളജിക്കല്‍ ഡയറക്ടറേറ്റ് അറിയിച്ചു. മഴസമയത്ത് റോഡുകളില്‍ വഴുക്കല്‍ സാധ്യതയുണ്ടെന്നും വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പാലിക്കണമെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ബഹ്റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്നും തിരിച്ചും പരിമിതമായ സര്‍വീസുകള്‍ പുനരാരംഭിച്ചു.ബഹ്റൈന്റെ വ്യോമാതിര്‍ത്തി തുറക്കുകയും അന്താരാഷ്ട്ര വിമാനത്താവളത്തില്‍നിന്ന് സര്‍വീസ് പുനരാരംഭിക്കുകയും അതിന്റെ അടിസ്ഥാനത്തില്‍ സിവില്‍ ഏവിയേഷന്‍ അഫയേഴ്സ് വകുപ്പ് അനുമതി നല്‍കുകയും ചെയ്തതിനെ തുടര്‍ന്നാണ് തീരുമാനം. ഇറാന്റെ ആക്രമണം നടന്നിരുന്ന സമയത്ത് ഗള്‍ഫ് എയര്‍ സൗദി അറേബ്യയിലെ ദമ്മാം അന്താരാഷ്ട്ര വിമാനത്താവളം വഴി പരിമിതമായ സര്‍വീസുകള്‍ നടത്തിയിരുന്നു.
പ്രത്യേക ലേഖകന്‍ കോഴിക്കോട്: കേരള നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. തുടക്കത്തില്‍ തന്നെ മികച്ച പോളിംഗാണ് രേഖപ്പെടുത്തിയത്. രാവില 10.18 വരെ 20.20 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.140 മണ്ഡലങ്ങളിലെ 30,495 ബൂത്തുകളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. കേരളം ആര് ഭരിക്കണമെന്ന് 2.71 കോടി വോട്ടര്‍മാരാണ് വിധിയെഴുതുന്നത്. 883 സ്ഥാനാര്‍ത്ഥികള്‍ 23 ദിവസം നടത്തിയ ചൂടേറിയ പ്രചാരണത്തിനൊടുവിലാണ് കേരളം പോളിംഗ് ബൂത്തിലെത്തിയത്.രാവിലെ എഴുമണിക്കു തന്നെ വോട്ടെടുപ്പ് ആരംഭിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, കെ.പി.സി.സി. പ്രസിഡന്റ് സണ്ണി ജോസഫ്, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍, നടന് മോഹന്‍ലാല്‍ തുടങ്ങിയവരും സ്ഥാനാര്‍ത്ഥികളുമെല്ലാം രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി.വൈകീട്ട് 6 വരെയാണ് വോട്ടെടുപ്പ്. 2,500 പ്രശ്നബാധിത ബൂത്തുകളില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശമുണ്ട്.
