- സന്നിധാനത്തും പരിസരത്തുമായി 39,600 രൂപ പിഴ ഈടാക്കി; പുകവലിയും അനധികൃത പുകയില വസ്തുക്കളുടെ ഉപയോഗവും, കടുപ്പിച്ച് എക്സൈസ്
- രാഷ്ട്രപതിയെ കൂടാതെ സ്വന്തമായി പോസ്റ്റ് ഓഫീസുള്ള ഒരേയൊരാൾ; വർഷത്തിൽ 3 മാസം മാത്രം പ്രവർത്തനം, പോസ്റ്റുമാനുമുണ്ട് പ്രത്യേകത!
- രാഹുലിനെതിരായ ലൈംഗിക പീഡന പരാതി; പ്രതിഷേധമാർച്ച് നടത്തി ബിജെപി, പൊലീസിൽ കീഴടങ്ങണം എന്നാവശ്യം
- എന്ജിന് ടര്‍ബോ ചൂടായി പൊട്ടിത്തെറിച്ചു; ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു
- സര്‍ക്കാര്‍ സ്ഥാപനത്തെ വിമര്‍ശിച്ച് സമൂഹമാധ്യമത്തില്‍ പോസ്റ്റ്: ബഹ്റൈനില്‍ യുവതിക്ക് തടവുശിക്ഷ
- ബഹ്റൈനിൽ 169 ഡെലിവറി വാഹനങ്ങൾ പിടിച്ചെടുത്തു
- ബഹ്റൈന്‍ നീതിന്യായ മന്ത്രാലയവും യൂറോപ്യന്‍ യൂണിവേഴ്സിറ്റിയും സഹകരണ കരാര്‍ ഒപ്പുവെച്ചു
- ഗുരുവായൂര്‍ ഏകാദശി മഹോത്സവം; ഡിസംബര്‍ ഒന്നിന് ചാവക്കാട് താലൂക്കില്‍ പ്രാദേശിക അവധി
Author: news editor
കോഴിക്കോട്: ചോദ്യപേപ്പര്‍ ചോര്‍ച്ച വിവാദത്തില്‍ എം.എസ്. സൊല്യൂഷന്‍സ് സി.ഇ.ഒ. ഷുഹൈബിന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കാന്‍ നീക്കം. രണ്ടു വര്‍ഷത്തെ സാമ്പത്തിക ഇടപാടുകളാണ് പരിശോധിക്കുക. ചോദ്യപേപ്പര്‍ ചോര്‍ന്നതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാട് നടന്നോ എന്നറിയാനാണ് പരിശോധന.ഷുഹൈബിന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും ഫൊറന്‍സിക് പരിശോധനയ്ക്കയയ്ക്കും. മൊബൈല്‍ ഡാറ്റ ഫോര്‍മാറ്റ് ചെയ്ത നിലയിലാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ക്രൈംബ്രാഞ്ച് നടത്തുന്ന പ്രാഥമികാന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ തട്ടിപ്പ്, വിശ്വാസവഞ്ചന തുടങ്ങി 7 വകുപ്പുകള്‍ ചേര്‍ത്താണ് എം.എസ്. സൊല്യൂഷന്‍സിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.ചോദ്യപേപ്പര്‍ ചോര്‍ത്താന്‍ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുടെയടക്കം സഹായം കിട്ടിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്. മറ്റു സ്വകാര്യ ട്യൂഷന് സ്ഥാപനങ്ങളും അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്.
മനാമ: ബഹ്റൈന്‍ ദേശീയ ദിനാഘോഷത്തിന്റെ ഭാഗമായും ജി.സി.സി. മേഖലിലെ തടവുകാരുടെ ഏകീകൃത വാരാചരണത്തോടനുബന്ധിച്ചും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റിഫോര്മേഷന് ആന്റ് റീഹാബിലിറ്റേഷന്‍ ബഹ്റൈന്‍ തടവുകാര്‍ക്കായി പ്രത്യേക പരിപാടികള്‍ സംഘടിപ്പിച്ചു.ഫുട്ബോള്‍, വോളിബോള്‍ തുടങ്ങിയ കായിക ഇനങ്ങള്‍, പരമ്പരാഗത ഗെയിമുകള്‍, ഫിസിക്കല്‍, ഇലക്ട്രോണിക് പ്രവര്‍ത്തനങ്ങള്‍, സിനിമാ പ്രദര്‍ശനം, ഗള്‍ഫ് കപ്പ് മത്സരങ്ങള്‍ കാണല്‍, ചിത്രരചന, കവിതാരചന മത്സരം എന്നിവ ഉള്‍പ്പെടെയുള്ള പരിപാടികളാണ് നടന്നത്. മാന്‍ (ഒരുമ) കേന്ദ്രവുമായി സഹകരിച്ചാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.അതോടൊപ്പം തടവുകാരുടെ തൊഴില്‍ വൈദഗ്ധ്യവും കഴിവുകളും പ്രകടിപ്പിക്കുന്ന പ്രദര്‍ശനങ്ങളും നീതിന്യായ, ഇസ്ലാമിക കാര്യ, എന്‍ഡോവ്മെന്റ് മന്ത്രാലയവുമായി ചേര്‍ന്ന് ബഹ്റൈന്‍ ഖുറാന് ഗ്രാന്‍ഡ് കോമ്പറ്റീഷനും (ഗുഫ്റാന്‍) നടന്നു.
മനാമ: ബഹ്റൈന്‍ ചെസ് ഫെഡറേഷന് പുതിയ ഡയറക്ടര്‍ ബോര്‍ഡിനെ നിയമിച്ചുകൊണ്ട് സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്റ് സ്പോര്‍ട്സിന്റെ (എസ്.സി.വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയര്‍മാനും ജനറല്‍ സ്പോര്‍ട്സ് അതോറിറ്റി (ജി.എസ്.എ) പ്രസിഡന്റും ബഹ്റൈന്‍ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിന്‍ ഹമദ് അല്‍ ഖലീഫ ഉത്തരവ് 2024 (24) പുറപ്പെടുവിച്ചു.2024-2028 കാലയളവിലേക്കാണ് പുതിയ ഡയറക്ടര്‍ ബോര്‍ഡിന്റെ നിയമനം. അന്മാര് ഇബ്രാഹിം അഹമ്മദി അദ്ധ്യക്ഷനും ശൈഖ ഹമീദ് തരീഫ്, ഐഷ ഹമദ് അല്‍ ഒമൈരി, ഫാത്തിമ മഹമൂദ് ഗുലാം, നര്‍ജീസ് അബ്ദുല്ല അലി, മുസ്തഫ സലാഹ് സെയ്ദ് എന്നിവര്‍ അംഗങ്ങളുമാണ്.
മുംബൈ: ഇന്ത്യന്‍ സിനിമയ്ക്ക് ശ്രദ്ധേയമായ സംഭാവനകള്‍ നല്കിയ വിശ്വവിഖ്യാത സംവിധായകന് ശ്യാം ബെനഗല്‍ (90) അന്തരിച്ചു.ഇന്ന് വൈകുന്നേരം 6.30ഓടെ മുംബൈയിലായിരുന്നു അന്ത്യം. മകള്‍ പിയ ബെനഗല്‍ ആണ് മരണവിവരം അറിയിച്ചത്.ഇന്ത്യന്‍ സമാന്തര സിനിമയുടെ തുടക്കക്കാരനായ അദ്ദേഹം 1970കള്‍ക്ക് ശേഷമുള്ള ഏറ്റവും മികച്ച ചലച്ചിത്രകാരന്മാരില് ഒരാളായി കണക്കാക്കപ്പെടുന്നു. 1934 ഡിസംബര്‍ 14ന് ആന്ധ്രപ്രദേശിലായിരുന്നു ജനനം. അങ്കുര്‍, നിശാന്ത്, ഭൂമിക, മാമ്മോ, സര്‍ദാരി ബീഗം, സുബൈദ തുടങ്ങിയ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ ലോകശ്രദ്ധ നേടിയവയാണ്. 18 ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍, ഫിലിംഫെയര്‍ അവാര്‍ഡ്, നന്ദി അവാര്‍ഡ് തുടങ്ങി നിരവധി അംഗീകാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.1976ല്‍ പത്മശ്രീ പുരസ്കാരവും 1991ല്‍ പത്മഭൂഷണ്‍ പുരസ്കാരവും നല്കി രാജ്യം ആദരിച്ചു. 2005ല്‍ രാജ്യത്തെ ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമായ ദാദാസാഹിബ് ഫാല്‍കെ അവാര്‍ഡും അദ്ദേഹത്തെ തേടിയെത്തി.
മനാമ: ഉദ്യോഗാര്‍ത്ഥികളായ ആയിരത്തിലധികം ബഹ്റൈനികള്‍ക്ക് വെര്‍ച്വല്‍ സാങ്കേതിക പരിശീലനത്തിന് ലേബര്‍ ഫണ്ട് (തംകീന്‍) അവസരമൊരുക്കുന്നു. ആഗോള ഓണ്‍ലൈന്‍ പരിശീലന പ്ലാറ്റ്ഫോമായ പ്ലൂറല്സൈറ്റുമായി സഹകരിച്ചാണ് ഈ പദ്ധതി.ഈ പദ്ധതി വഴി ഉദ്യോഗാര്‍ത്ഥികള്‍ക്ക് 7,000ത്തിലധികം കോഴ്സുകളുടെ വിപുലമായ ലൈബ്രറിയിലേക്ക് പ്രവേശനം നല്‍കും. ഭാവിയിലെ ജോലികള്‍ക്കായി അവരെ സജ്ജമാക്കുക, തൊഴിലില്‍ വളരാന്‍ പ്രാപ്തരാക്കുക, തൊഴില്‍ വിപണിയിലെ മത്സരശേഷി വര്‍ധിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ സാങ്കേതിക വൈദഗ്ധ്യം വര്‍ധിപ്പിക്കാനുള്ള തംകീന്റെ ശ്രമത്തിന്റെ ഭാഗമായാണിത്.ഈ സംരംഭം ഐ.സി.ടി. മേഖലയില്‍ ജോലി ചെയ്യുന്ന ബഹ്റൈനികളുടെ വൈദഗ്ധ്യം വിലയിരുത്തുന്നതിന് പുറമെ വിവിധ മേഖലകളിലെ വിപുലമായ പരിശീലന കോഴ്സുകളില്‍ പങ്കാളികളാകാന്‍ അവരെ സഹായിക്കുകയും ചെയ്യും. കൂടാതെ, പങ്കെടുക്കുന്നവര്‍ പഠന ലക്ഷ്യങ്ങള്‍ ഫലപ്രദമായി കൈവരിക്കുന്നുവെന്ന് ഉറപ്പാക്കിക്കൊണ്ട് അവര്‍ക്ക് അനുയോജ്യമായ വ്യക്തിഗത പഠനപാതകളിലേക്ക് പ്രവേശനം നല്‍കുകയും ചെയ്യും.രാജ്യത്തിന് അഭിമാനമായ ഉയര്‍ന്ന വൈദഗ്ധ്യമുള്ള തൊഴിലാളികളെ തംകീന്‍ ചീഫ് എക്സിക്യൂട്ടീവ് മഹ അബ്ദുല്‍ഹമീദ് മൊഫീസ് അഭിനന്ദിച്ചു. പ്രവര്‍ത്തിക്കുന്ന ഏതൊരു സംരംഭത്തിന്റെയും ഡിജിറ്റല്‍…
മനാമ: ബഹ്റൈന്റെ വിവിധ ഭാഗങ്ങളിലായി 2024 ഡിസംബര്‍ 15 മുതല്‍ 21 വരെയുള്ള കാലയളവില്‍ 272 പരിശോധനാ സന്ദര്‍ശനങ്ങള്‍ നടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്.എ) അറിയിച്ചു. പരിശോധനയില്‍ നിയമലംഘനം നടത്തിയ 39 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു. വിദേശികളായ 95 നിയമലംഘകരെ നാടുകടത്തി.പരിശോധനയില്‍ ബഹ്റൈനിലെ റെസിഡന്‍സി നിയമങ്ങളും വ്യവസ്ഥകളുമായി ബന്ധപ്പെട്ട നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തി.ആഭ്യന്തര മന്ത്രാലയം, ദേശീയത, പാസ്പോര്‍ട്ട്, റെസിഡന്‍സ് അഫയേഴ്സ് (എന്‍.പി.ആര്.എ), ഗവര്‍ണറേറ്റിലെ ബന്ധപ്പെട്ട പോലീസ് ഡയറക്ടറേറ്റ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ക്രൈം ഡിറ്റക്ഷന്‍ ആന്റ് ഫോറന്‍സിക് എവിഡന്‍സ്, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് വെര്‍ഡിക്റ്റ് എന്‍ഫോഴ്സ്മെന്റ്, ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി തുടങ്ങിയ വിഭാഗങ്ങള്‍ പരിശോധനകളില്‍ പങ്കെടുത്തു.രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളിലും പരിശോധനകള്‍ ശക്തമാക്കുമെന്നും തൊഴില്‍ വിപണിയുടെ സ്ഥിരതയെയും മത്സരക്ഷമതയെയും പ്രതികൂലമായി ബാധിക്കുന്നതോ രാജ്യത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്നതോ ആയ ഏതെങ്കിലും നിയമലംഘനങ്ങളോ പ്രവര്‍ത്തനങ്ങളോ ഉണ്ടെങ്കില്‍ കണ്ടെത്തി പരിഹരിക്കുന്നതിന് സര്‍ക്കാര്‍ ഏജന്‍സികളുമായുള്ള സംയുക്ത ഏകോപനം തുടരുമെന്നും അതോറിറ്റി…
സുല്‍ത്താന്‍ ബത്തേരി: സി.പി.എം. വയനാട് ജില്ലാ സമ്മേളനത്തില്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരം. നിലവില്‍ ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറിയായ കെ. റഫീഖ് മത്സരിച്ച് സി.പി.എം. ജില്ലാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു.നിലവില്‍ സെക്രട്ടറിയായ പി. ഗഗാറിന് ഒരു തവണ കൂടി അവസരം നിലനില്‍ക്കെയാണ് തെരഞ്ഞെടുപ്പിലൂടെ റഫീഖ് ജില്ലാ സെക്രട്ടറി സ്ഥാനത്തേക്കെത്തിയത്. ഡി.വൈ.എഫ്.ഐ. സംസ്ഥാന ജോയിന്റ് സെക്രട്ടറി, സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം എന്നീ പദവികളിലും പ്രവര്‍ത്തിച്ചുവരികയായിരുന്നു റഫീഖ്. നേരത്തെ എസ്.എഫ്.ഐ. ജില്ലാ സെക്രട്ടറിയുമായിരുന്നു.ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ വയനാട്ടില്‍ പാര്‍ട്ടിക്ക് വലിയ തിരിച്ചടി നേരിടേണ്ടിവന്നിരുന്നു. പല ബൂത്തുകളിലും എന്‍.ഡി.എയേക്കാള്‍ പിന്നിലായിരുന്നു എല്‍.ഡി.എഫ്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് പാര്‍ട്ടിയില്‍ അപ്രതീക്ഷിത മാറ്റം. 27 അംഗ ജില്ലാ കമ്മിറ്റിയില്‍ 16 പേരുടെ പിന്തുണ റഫീഖിന് ലഭിച്ചു.എന്നാല്‍ മത്സരം നടന്നെന്ന വാര്‍ത്ത പാര്‍ട്ടി നേതാവ് പി.കെ. ശ്രീമതി നിഷേധിച്ചു. ഗഗാറിന് ഒഴിയുന്നെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നതായി ശ്രീമതി പറഞ്ഞു. ഗഗാറിന് കേരള ബാങ്ക് ഡയറക്ടറാണ്. സി.ഐ.ടി.യുവിന്റെ ചുമതലയുമുണ്ട്. സെക്രട്ടറിക്ക് മൂന്ന് ടേം…
മനാമ: ബഹ്റൈനിലെ വടക്കന്‍ നേവല്‍ ഏരിയയില്‍ (ഹരേ ഷ്ടായ) ഡിസംബര്‍ 25ന് രാവിലെ 8 മുതല്‍ വൈകുന്നേരം 4 വരെ തത്സമയ വെടിമരുന്ന് അഭ്യാസങ്ങള്‍ നടത്തുമെന്ന് ബഹ്റൈന്‍ ഡിഫന്‍സ് ഫോഴ്സ് (ബി.ഡി.എഫ്) അറിയിച്ചു.21,000 അടി സുരക്ഷാ ഉയരത്തിലായിരിക്കും അഭ്യാസങ്ങള്‍. പരിസരങ്ങളില്‍ താമസിക്കുന്നവര്‍ സുരക്ഷയ്ക്കായി ഈ പ്രദേശത്തുനിന്ന് മാറിനില്‍ക്കണമെന്ന് ബി.ഡി.എഫ് അഭ്യര്‍ത്ഥിച്ചു.
മനാമ: ബഹ്റൈന്‍ ടെന്നീസ് ഫെഡറേഷന്റെയും അറബ് ടെന്നീസ് ഫെഡറേഷന്റെയും സഹകരണത്തോടെ ആഭ്യന്തര മന്ത്രാലയം സംഘടിപ്പിച്ച നാലാമത് അറബ് എലൈറ്റ് ടെന്നീസ് ചാമ്പ്യന്‍ഷിപ്പ് സമാപിച്ചു. സമാപന ചടങ്ങില്‍ ആഭ്യന്തര മന്ത്രി ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ പങ്കെടുത്തു.പബ്ലിക് സെക്യൂരിറ്റി ഓഫീസേഴ്സ് ക്ലബ്ബില്‍ നടന്ന പരിപാടിയില്‍ അസോസിയേഷന് ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ് (എ.ടി.പി), ഇന്റര്‍നാഷണല്‍ ടെന്നീസ് ഫെഡറേഷന് (ഐ.ടി.എഫ്) എന്നിവയുടെ റാങ്കിലുള്ള മികച്ച അറബ് കളിക്കാര്‍ പങ്കെടുത്തു.യുവജനങ്ങള്‍ക്കും കായികകാര്യങ്ങള്ക്കും വേണ്ടിയുള്ള ഹമദ് രാജാവിന്റെ ഉപദേഷ്ടാവ് സാലിഹ് ഇസ ബിന്‍ ഹിന്ദി അല്‍ മന്നായ്, കുവൈത്ത് അംബാസഡര്‍ ഷെയ്ഖ് താമര്‍ ജാബര്‍ അല്‍ അഹമ്മദ് അല്‍ സബാഹ്, പബ്ലിക് സെക്യൂരിറ്റി ചീഫ് മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് അല്‍ ഹസന്, അറബ് ടെന്നീസ് ഫെഡറേഷന് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അല്‍ ജാബര്‍ അല്‍ അബ്ദുല്ല അല്‍ സബാഹ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.ഈ അറബ് കായികമേളയ്ക്ക് ബഹ്റൈന്‍ ആതിഥേയത്വം വഹിക്കുന്നത് രാജ്യാന്തര കായിക…
മനാമ: ബഹ്റൈനില്‍ ശരത്കാല മേളയുടെ 35ാമം പതിപ്പ് 2025 ജനുവരി 23 മുതല്‍ ഫെബ്രുവരി 1 വരെ എക്സിബിഷന് വേള്‍ഡ് ബഹ്റൈനില്‍ നടക്കും.ബഹ്റൈനിലെ പ്രധാന പരിപാടികളിളൊന്നാണ് ശരത്കാല മേളയെന്ന് ബഹ്റൈന്‍ ടൂറിസം ആന്റ് എക്സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) സി.ഇ.ഒ. സാറ ബുഹിജി പറഞ്ഞു. ഇത് ടൂറിസം മേഖലയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുകയും പ്രാദേശിക സമ്പദ്വ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നതായും അവര്‍ പറഞ്ഞു.ശരത്കാല മേളയുടെ 35ാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ അഭിമാനമുണ്ടെന്ന് ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. ബഹ്റൈനിലെ റീട്ടെയില്‍ വിപണിയെ പ്രദര്‍ശിപ്പിച്ച് സന്ദര്‍ശകര്‍ക്ക് അസാധാരണമായ അനുഭവം പ്രദാനം ചെയ്യുന്ന ഒരു നാഴികക്കല്ലാണിതെന്നും അദ്ദേഹം പറഞ്ഞു.മേളയിലേക്ക് പ്രവേശനം സൗജന്യമായിരിക്കും. എന്നാല്‍ സുഗമമായ പ്രവേശനം ഉറപ്പാക്കാന്‍ www.theautumnfair.com എന്ന വെബ്സൈറ്റ് വഴി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാം.ഈ വര്‍ഷം ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ഉല്‍പ്പന്നങ്ങള്‍ വിപണനത്തിനുണ്ടാകും. സന്ദര്‍ശകരുടെ അനുഭവം മെച്ചപ്പെടുത്താനായി ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സ് നിരവധി സേവനങ്ങളും ഒരുക്കിയിട്ടുണ്ട്.മേള ദിവസവും രാവിലെ 10 മുതല്‍ ഉച്ചയ്ക്ക്…
