- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
മുഹറഖ്: മുഹറഖ് മലയാളി സമാജവും കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററും സംയുക്തമായി പൊതുജനങ്ങൾക്കായി സൗജന്യ ഓർത്തോപീഡിക് (എല്ല് രോഗ വിഭാഗം) പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. മുഹറഖ് കിംസ് ഹെൽത്ത് മെഡിക്കൽ സെന്ററിൽ വെച്ച് ഫെബ്രുവരി 1 മുതൽ 15 വരെയാണ് ക്യാമ്പ് നടക്കുക. എല്ല് സംബന്ധമായ അസുഖങ്ങൾ, സന്ധിവേദന, മറ്റ് വാതസംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ നേരിടുന്നവർക്ക് വിദഗ്ദ്ധ ഡോക്ടറുടെ സേവനം ഈ ദിവസങ്ങളിൽ സൗജന്യമായി പ്രയോജനപ്പെടുത്താം. പ്രവാസികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ആരോഗ്യപ്രശ്നങ്ങളെ മുൻനിർത്തിയാണ് ഇത്തരമൊരു മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.ക്യാമ്പിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ 35397102 എന്ന നമ്പറിൽ വിളിച്ച് മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതാണ് എന്ന് മുഹറഖ് മലയാളി സമാജം പ്രസിഡന്റ് അനസ് റഹീം, സെക്രട്ടറി സുനിൽ കുമാർ, ട്രഷറർ ശിവശങ്കർ എന്നിവർ അറിയിച്ചു.
തിരുവനന്തപുരം: സഞ്ജു സാംസണ്‍ മികച്ച ബാറ്റിങ് പുറത്തെടുക്കുന്നതു കാണാന്‍ കൊതിച്ചെത്തിയ നാട്ടുകാരെ നിരാശപ്പെടുത്തി മലയാളി താരം. തുടരെ അഞ്ചാം മത്സരത്തിലും താരത്തിനു ഫോമിലേക്ക് മടങ്ങിയെത്താൻ സാധിച്ചില്ല. സ്വന്തം നാട്ടിലെ സ്റ്റേഡിയമായ ഗ്രീൻഫീൽഡിലും താരം ഒരിക്കൽ കൂടി ബാറ്റിങിൽ പരാജയപ്പെട്ടു. ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ സഞ്ജു 6 പന്തില്‍ 6 റണ്‍സുമായി മടങ്ങി. ഫോറടിച്ച് മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെ ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ സിക്‌സിനു ശ്രമിച്ചാണ് സഞ്ജുവിന്റെ മടക്കം. ലോക്കി ഫെര്‍ഗൂസന്റെ പന്തില്‍ ബെവോണ്‍ ജേക്കബ്‌സിനു പിടി നല്‍കിയാണ് താരം പുറത്തായത്. സഞ്ജുവിനു പിന്നാലെ അഭിഷേക് ശര്‍മയും മടങ്ങി. മിന്നും തുടക്കമാണ് അഭിഷേക് ഒരിക്കല്‍ കൂടി ടീം ഇന്ത്യക്കു നല്‍കിയത്. മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നതിനിടെയാണ് താരത്തിന്റേയും മടക്കം. 16 പന്തില്‍ 2 സിക്‌സും 4 ഫോറും സഹിതം അഭിഷേക് 30 റണ്‍സ് അടിച്ചെടുത്തു. ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ പുറത്തിരുന്ന വരുണ്‍ ചക്രവര്‍ത്തി, അക്ഷര്‍ പട്ടേല്‍,…
ഇസ്രയേല്‍ തീരത്ത് യുഎസ് യുദ്ധക്കപ്പല്‍, ആക്രമിച്ചാല്‍ തിരിച്ചടിയെന്ന് ഇറാന്‍; യുദ്ധഭീതി ഒഴിവാക്കാന്‍ മധ്യസ്ഥരാകാമെന്ന് തുര്‍ക്കി
ടെല്‍അവീവ്: പശ്ചിമേഷ്യയിലെ സംഘര്‍ഷഭീതി വര്‍ധിപ്പിച്ച് യുഎസ് നാവിക സേനയുടെ കപ്പല്‍ ഇസ്രയേല്‍ തീരത്ത് നങ്കൂരമിട്ടു. ചെങ്കടല്‍ തീരത്തെ ഇസ്രയേല്‍ തുറമുഖനഗരമായ എയ്‌ലാത്തിലാണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക് (ഡിഡിജി-119) എന്ന യുദ്ധക്കപ്പല്‍ നങ്കൂരമിട്ടിരിക്കുന്നത്. യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ ആണ് യുഎസ്എസ് ഡെല്‍ബെര്‍ട്ട് ഡി ബ്ലാക്ക്. ഇറാന്‍ ലക്ഷ്യമാക്കി യുഎസിന്റെ വിമാന വാഹിനിക്കപ്പലടങ്ങുന്ന വമ്പന്‍ സൈനിക വ്യൂഹം നീങ്ങുന്നെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചെങ്കടലില്‍ യുഎസ് നാവികസേനയുടെ മിസൈല്‍ ഡിസ്ട്രോയര്‍ നിലയുറപ്പിച്ചിരിക്കുന്നത്. ഇസ്രയേല്‍ തീരത്ത് എത്തിയ കപ്പലിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടെ പുറത്തുവന്നു. എന്നാല്‍, ആക്രമണത്തിന് മുതിര്‍ന്നാല്‍ ശക്തമായി തിരിച്ചടിക്കും എന്നാണ് ഇറാന്റെ നിലപാട്. ഏത് ആക്രമണത്തിനും മറുപടിയായി യുഎസ് താവളങ്ങളെയും വിമാനവാഹിനിക്കപ്പലുകളെയും ലക്ഷ്യമിട്ട് തിരിച്ചടി ഉണ്ടാകും. യുഎസ് വിമാനവാഹിനിക്കപ്പലുകള്‍ക്ക് ‘ദുര്‍ബലതകള്‍’ ഉണ്ട്. ഗള്‍ഫ് മേഖലയിലെ നിരവധി യുഎസ് സൈനിക കേന്ദ്രങ്ങള്‍ തങ്ങളുടെ മധ്യദൂര മിസൈലുകളുടെ പരിധിയിലാണെന്നും ഇറാന്റെ സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അക്രാമിനിയ പ്രതികരിച്ചു. സ്റ്റേറ്റ് ടെലിവിഷനോടായിരുന്നു പ്രതികരണം.…
ബഹ്‌റൈനിലെ ആദ്യ നാടൻപാട്ടുകൂട്ടമായ ആരവം പത്തൊൻപതാം വാർഷികം ഹമലയിലെ ലിയോ ഗാർഡനിൽ അത്യുത്സാഹപൂവ്വം ആഘോഷിച്ചു. രാവിലെ പത്തുമണിക്ക് തുടങ്ങിയ ആദ്യ സെഷൻ അംഗങ്ങളുടേയും കുടുംബാംഗങ്ങളുടെയും പാട്ടും കുട്ടികളുടെ കലാകായിക വിനോദങ്ങളുമായി അവസാനിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ഭക്ഷണത്തിനു ശേഷം ആരവം കുടുംബാംഗങ്ങളുടെ ഫാമിലി ഗെയിമും തുടർന്ന് സമ്മാനദാനവും നടന്നു. വൈകുന്നേരം നടന്ന ഔപചാരികമായ മീറ്റിംഗിൽ കോർഡിനേറ്റർ ആയ മനോജ് ഉത്തമൻ എല്ലാവരെയും സ്വാഗതം ചെയ്തു. ആരവം നാടൻപാട്ടുകൂട്ടത്തിന്റെ അമരക്കാരായ ഹരീഷ് മേനോനും ജഗദീഷ് ശിവനും പത്തൊമ്പതു വർഷം പിന്നിട്ട “ആരവം നാടൻ പാട്ടുകൂട്ടത്തിനെപ്പറ്റി സംസാരിച്ചു. ജാതിമത വർഗ്ഗവർണ്ണ വെത്യാസം ഇല്ലാതെ പാറശാല മുതൽ കാസർഗോഡ് വരെയുള്ള അംഗങ്ങൾ ആരവത്തിൽ ഉള്ളതുതന്നെ ഇതിന്റെ പ്രേത്യേകത വിളിച്ചോതുന്നു. ആരവത്തിനു ബഹ്‌റൈനിലെ സംഘടനകളും വിവിധ കൂട്ടായ്മകളും നൽകുന്ന പിന്തുണയെ അംഗങ്ങൾ നന്ദിയോടെ സ്മരിച്ചു. നാട്ടിൽ വിവിധ നാടൻപാട്ട് സംഘങ്ങളിൽ പ്രവർത്തിച്ചു പരിചയമുള്ള ആരവത്തിന്റെ കോർഡിനേറ്റർ രഖിൽ ബാബു, എന്നിവർ ആരവത്തിന്റെ മുന്നോട്ടുള്ള പ്രവർത്തങ്ങൾ പറ്റി സംസാരിച്ചു.…
തൊടുപുഴ: കേരളത്തിലെ നക്‌സല്‍ പ്രസ്ഥാനത്തിന്റെ പ്രമുഖ നേതാവായ വെള്ളത്തൂവല്‍ സ്റ്റീഫന്‍ അന്തരിച്ചു. 82 വയസ്സായിരുന്നു. ഏറെനാളായി അസുഖ ബാധിതനായി കിടപ്പിലായിരുന്നു. കോതമംഗലത്തെ വിട്ടില്‍ വച്ചായിരുന്നു അന്ത്യം. കോട്ടയം ചിങ്ങവനത്തായിരുന്നു ജനനം. പിതാവിനൊപ്പം ഇടതുപക്ഷത്തിനൊപ്പം പ്രവര്‍ത്തിച്ചിരുന്നു. കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പിളര്‍പ്പിന് പിന്നാലെയാണ് സ്റ്റീഫന്‍ നക്‌സല്‍ പ്രസ്ഥാനത്തിലേക്ക് ആകഷിക്കപ്പെട്ടത്. ദീര്‍ഘകാലം ഒളിവില്‍ പ്രവര്‍ത്തനം നടത്തിയ സ്റ്റീഫന്‍ 1971ല്‍ അറസ്റ്റിലായി. തുടര്‍ന്ന് പതിനഞ്ച് വര്‍ഷം ജയിലില്‍ കഴിഞ്ഞു. പതിനഞ്ചാം വയസ്സിലാണ് സറ്റീഫന്‍ നക്‌സല്‍ പ്രസ്ഥാനത്തിന്റെ ഭാഗമായത്. തലശ്ശേരി പൊലീസ് സ്റ്റേഷന്‍ ആക്രമണത്തിലും സ്റ്റീഫന്‍ പങ്കെടുത്തിരുന്നു. കൊലക്കേസ് ഉള്‍പ്പടെ പതിനെട്ടിലേറെ കേസുകളില്‍ പ്രതിയായിരുന്നു സ്റ്റീഫന്‍
കൊച്ചി: ഒളിംബിക്സ് മെഡൽ മുൻ ജേതാവും കനേഡിയൻ അതിവേഗ ഓട്ടക്കാരനുമായ ബെൻ ജോൺസണ് കൊച്ചിയിൽ സ്വീകരണംനല്കി.ഇന്ത്യ സന്ദർശിക്കുകയും പത്ത് ദിവസത്തെ സന്ദർശനത്തിനായി അദ്ദേഹംഎത്തിയത്. കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഡി സി ബുക്സ് സംഘടിപ്പിക്കുന്ന കേരള സാഹിത്യോത്സവത്തിൽ പങ്കെടുക്കാനാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. കേരളം ആദ്യമായാണ് അദ്ദേഹം സന്ദർശിക്കുന്നത്. കായിക ആരാധകരുടെ പ്രീയപ്പെട്ട ബെൻ ജോൺസൺ സ്വർണ്ണമെഡൽ ജേതാവായി ഒരുകാലത്ത് ലോകത്തെ ഇളക്കിമറിച്ച കായിക താരം കൂടിയാണ്. ഇത്രയും പ്രശസ്തനായ അദ്ദേഹം വളരെ ലളിതമാമായിതന്നെ കുട്ടികളോട് സംവദിക്കുകയും നമ്മുടെ സ്വീകരണം സന്തോഷത്തോടെ ഏറ്റുവാങ്ങുകയും ചെയ്തു. കേരളത്തിലെ കായിക താരങ്ങളെ പ്രതിനിധീകരിച്ച് കൊച്ചി കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷ്ണർ റോയ് വർഗീസിന്റെ നേതൃത്തവത്തിൽ അദ്ദേഹത്തെ സ്വീകിച്ചു. കായിക താരങ്ങൾ , അത് ലറ്റിക് പരിശീലകർ , വിവിധ സ്കൂളുകളിൽ നിന്നുളള വിദ്യാർത്ഥികൾ, ക്ലബ്ബുകളുടെയും അസോസിയേഷനുകളുടെയും പ്രതിനിധികൾ എന്നിവരുൾപ്പെടെ നിരവധി പങ്കാളികളുമായി സംവാദിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. ബെൻ ജോൺസൺ 29 ന് കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിൽ…
മന്ത്രി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു; അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിക്കുള്‍പ്പെടെ പരിക്ക്
പത്തനംതിട്ട: വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ അകമ്പടി വാഹനം അപകടത്തില്‍പ്പെട്ടു. അടൂര്‍ നെല്ലിമുകളില്‍ വെച്ചാണ് വാഹനം അപകടത്തില്‍പ്പെട്ടത്. വാഹനത്തില്‍ ഉണ്ടായിരുന്ന അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികള്‍ തുടങ്ങിയവര്‍ക്ക് പരിക്കേറ്റു. ഇവരെ ഉടന്‍ തന്നെ അടൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊല്ലത്ത് സംഘടിപ്പിച്ച ഒരു പരിപാടിക്കുശേഷം അടൂരിലെ അടുത്ത പരിപാടിക്കായി പോകുകയായിരുന്നു മന്ത്രി. മന്ത്രിയുടെ അകമ്പടി വാഹനത്തില്‍ മന്ത്രിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി രാജീവും മറ്റു ജീവനക്കാരും ഉണ്ടായിരുന്നു. ആ വാഹനത്തിലാണ് ഗുഡ്‌സ് ഓട്ടോ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം വിട്ട വാഹനം മറ്റൊരു കാറില്‍ ഇടിക്കുകയും ചെയ്തു. അപകടത്തില്‍പ്പെട്ട മറ്റു വാഹനങ്ങളില്‍ ഉള്ളവര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ പരിക്ക് നിസാരമാണ്. പിന്നാലെ തന്നെ പൊലീസെത്തി മന്ത്രിയുടെ അകമ്പടി വാഹനത്തിലുണ്ടായിരുന്നവരെയും അപകടത്തില്‍പ്പെട്ട മറ്റ് വാഹനത്തിലുള്ളവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആരുടെയും പരിക്ക് ഗുരുതരമല്ല.
ബഹ്‌റൈനിലെ ലേബർ ക്യാമ്പുകളിൽ കഴിയുന്ന പാവപ്പെട്ട തൊഴിലാളികൾക്ക് തണലേകാൻ ‘കേരള ഗാലക്സി ബഹ്‌റൈൻ’ പുതപ്പുകൾ വിതരണം നടത്തി. മനാമയിൽ നടന്ന ചടങ്ങിൽ പ്രമുഖ സാമൂഹിക പ്രവർത്തകൻ ബഷീർ അമ്പലായി മുഖ്യതിഥിയായി പങ്കെടുത്തു. കേരള ഗാലക്സി ചെയർമാൻ വിജയൻ കരുമല, ഉപദേശക സമിതി അംഗം ഗഫൂർ മയ്യന്നൂർ, സെക്രട്ടറി വിനോദ് അരൂർ എന്നിവർ വിതരണത്തിന് നേരിട്ട് നേതൃത്വം നൽകി. കഠിനമായ തണുപ്പുകാലത്ത് തൊഴിലാളികൾക്ക് ആശ്വാസം പകരുക എന്ന ലക്ഷ്യത്തോടെയാണ് ഈ കാരുണ്യപ്രവർത്തനം സംഘടിപ്പിച്ചത്. വരും ദിവസങ്ങളിലും കൂടുതൽ സേവന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് സംഘടന അറിയിച്ചു.
തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് ക്രിക്കറ്റ് പൂരം. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം വൈകീട്ട് രാത്രി 7-നാണ് തുടങ്ങുന്നത്. സഞ്ജു സാംസണ്‍ സ്വന്തംനാട്ടില്‍ ആദ്യമായി അന്താരാഷ്ട്ര മത്സരത്തിനിറങ്ങുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.മത്സരത്തിന്റെ ടിക്കറ്റ് ഒറ്റദിവസംകൊണ്ട് മുഴുവന്‍ വിറ്റുതീര്‍ന്നിരുന്നു. ലോകകപ്പിനു മുന്‍പുള്ള അവസാന മത്സരമാണ് ഇന്നത്തേത് എന്ന പ്രത്യേകതയുമുണ്ട്. ഇന്നലെ വൈകീട്ട് ഇന്ത്യന്‍ ടീം സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങി. സ്റ്റേഡിയത്തിലെത്തിയ സഞ്ജു ഗംഭീര വെടിക്കെട്ട് പ്രകടനത്തോടെയാണ് പരിശീലനം പൂര്‍ത്തിയാക്കിയത്. സൂര്യകുമാറും ഇഷാന്‍ കിഷനും ശ്രേയസ് അയ്യരും നെറ്റ്‌സില്‍ പരിശീലനം നടത്തി. അക്ഷര്‍ പട്ടേല്‍, ബുംറ, കുല്‍ദീപ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരും പരിശീലനത്തിനെത്തി. ന്യൂസീലന്‍ഡ് ടീമും ക്യാപ്റ്റന്‍ സാന്റ്‌നറുടെ നേതൃത്വത്തില്‍ ഉച്ചയ്ക്ക് ടീം പരിശീലനത്തിനെത്തി. ഡെവണ്‍ കോണ്‍വേ, ഗ്ലെന്‍ ഫിലിപ്‌സ്, ഡാരില്‍ മിച്ചല്‍, രചിന്‍ രവീന്ദ്ര എന്നിവര്‍ ബാറ്റിങ് പരിശീലനത്തിനിറങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമുതല്‍ കാണികള്‍ക്ക് സ്റ്റേഡിയത്തിലേക്കു പ്രവേശനമുണ്ട്. കനത്ത പൊലീസ് സംരക്ഷണയിലാണ് മത്സരം നടക്കുക. പാര്‍ക്കിങ്ങിന് നേരത്തേതന്നെ സ്ഥലങ്ങള്‍ നിശ്ചയിച്ചിട്ടുണ്ട്.
‘ഒന്നുമില്ലാത്തവന്റെ അക്കൗണ്ടിൽ 50 ലക്ഷമിട്ട മനുഷ്യൻ, ഞാനീ ഭൂമിയിൽ വേണ്ടെന്ന തീരുമാനത്തിന് കാരണമെന്ത്?’
ബിസിനസ് ലോകത്തിന് തീരാനഷ്ടം സമ്മാനിച്ച വാര്‍ത്തയാണ് കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി ജെ റോയിയുടെ വിയോഗം. സമൂഹികപ്രവര്‍ത്തനങ്ങളില്‍ മുന്നിലുണ്ടായിരുന്ന അദ്ദേഹത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കിട്ട് ഒട്ടനവധി പേരാണ് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ അറിഞ്ഞോ അറിയാതെയോ തന്നെ അനുഗ്രഹിച്ച റേയിയെ കുറിച്ച് സംസാരിക്കുകയാണ് ബിഗ് ബോസ് വിജയി അഖില്‍ മാരാര്‍. ബിഗ് ബോസ് മലയാളം സീസണ്‍ 5ന്‍റെ വിജയ കിരീടം ചൂടിയപ്പോള്‍ ഒന്നാം സമ്മാനമായ 50 ലക്ഷം രൂപ അഖിലിന് നൽകിയത് സി ജെ റോയി ആയിരുന്നു. അഖിൽ മാരാരുടെ വാക്കുകൾ നമുക്ക് ഉൾക്കൊള്ളാൻ സാധിക്കാത്ത യാഥാർത്ഥ്യങ്ങൾ സമ്മാനിക്കുകയാണ്. എത്രയൊക്കെ നമ്മൾ തള്ളിപ്പറഞ്ഞാലും മരണമെന്ന പരമമായ സത്യം നമ്മളെയും നമുക്ക് വേണ്ടപ്പെട്ടവരെയും തേടി വരും. പക്ഷേ നമുക്കത് ഒരിക്കലും ഉൾക്കൊള്ളാനോ ആ യാഥാർത്ഥ്യത്തെ അംഗീകരിക്കാനോ കഴിയില്ല. പല മരണങ്ങളും നമുക്ക് മുന്നിലൂടെ സംഭവിക്കുമ്പോൾ അതെല്ലാം നമ്മളെ ഞെട്ടിപ്പിക്കുകയാണ്. പല മരണങ്ങൾ കേൾക്കുമ്പോഴും നമ്മൾ പറയാറുണ്ട് ‘അയ്യോ സത്യത്തിൽ ഞെട്ടിപ്പോയി’ എന്നൊക്കെ. യഥാർത്ഥത്തിൽ കുറെയൊക്കെ…
