- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
Author: News Desk
‘ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു’; ബജറ്റിനെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തോടുള്ള കേന്ദ്രസര്‍ക്കാരിന്റെ അവഗണനയാണ് സംസ്ഥാനം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ട് എന്ന വസ്തുത കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബോധപൂര്‍വ്വം വിസ്മരിച്ചിരിച്ചു. സംസ്ഥാനം ദീര്‍ഘകാലമായി ആവശ്യപ്പെടുന്ന എയിംസ്, റെയില്‍വേ വികസനത്തിനായുള്ള ഏഴ് അതിവേഗ ഇടനാഴികള്‍, വിഴിഞ്ഞം തുറമുഖ വികസനത്തിനായുള്ള പ്രത്യേക പാക്കേജ് എന്നിവയെല്ലാം പൂര്‍ണമായും തഴയപ്പെട്ടു. ഈ അവഗണനയ്ക്ക് കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ മറുപടി പറയേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫിനാന്‍സ് കമ്മീഷന്‍ വിഹിതം ഉയര്‍ത്തണമെന്ന കേരളത്തിന്റെ ആവശ്യം നിരാകരിക്കുകയും 41 ശതമാനം വിഹിതമെന്ന നിലവിലെ സ്ഥിതി തുടരാന്‍ തീരുമാനിക്കുകയും ചെയ്തത് ഫെഡറല്‍ തത്വങ്ങളെ ദുര്‍ബലപ്പെടുത്തുന്ന നടപടിയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ ധാതുസമ്പത്ത് കൈക്കലാക്കാനുള്ള കേന്ദ്രത്തിന്റെ നീക്കം അപകടകരമാണ്. കേന്ദ്ര ബജറ്റിലെ പ്രഖ്യാപനം സ്വകാര്യ കുത്തകകള്‍ക്ക് ഖനനത്തിന് വഴിയൊരുക്കുന്ന നയമാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ കര്‍ശന വ്യവസ്ഥകള്‍ പോലും…
മോഹൻലാലിന്റേയും മമ്മൂട്ടിയുടെയും അഭിനയത്തെ കുറിച്ച് സംവിധായകൻ മഹേഷ് നാരായണൻ പറഞ്ഞ വാക്കുകൾ ശ്രദ്ധേയമാകുന്നു. മോഹൻലാൽ അഭിനയിക്കുന്ന സമയത്ത് എഡിറ്റ് ചെയ്യുമ്പോ തനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ലെന്നും, ഓരോ രംഗം കഴിയുമ്പോഴും ഇത് കൊള്ളാമല്ലോ എന്നാണ് തനിക്ക് തോന്നാറുള്ളതെന്നും മഹേഷ് നാരായണൻ പറയുന്നു. “ലാൽ സാർ അഭിനയിക്കുന്ന സമയത്ത് എനിക്ക് കട്ട് ചെയ്യാൻ പറ്റാറില്ല. ഡയറക്ടർ കട്ട് വിളിക്കുന്നത് കുറച്ച് വൈകിയാണ്. എന്നാൽ എഡിറ്റർ അതിന് മുമ്പേ കട്ട് ചെയ്യണമല്ലോ. ഓരോ സീൻ കഴിയുമ്പോഴും ‘ഇത് കൊള്ളാമല്ലോ’ എന്ന് തോന്നും. എന്നാൽ മമ്മൂക്ക വളരെ ഷാർപ്പാണ്. അദ്ദേഹത്തിന് അറിയാം സിനിമ എങ്ങോട്ടാണ് പോകുന്നതെന്ന്. ക്ലൈമാക്സാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും, തുടക്കമാണെങ്കിൽ അത് അറിഞ്ഞുകൊണ്ടും അദ്ദേഹം പെർഫോം ചെയ്യും. ഒരു സിനിമയുടെ ഗ്രാഫ് ഇത്രത്തോളം ശ്രദ്ധിക്കുന്ന മറ്റൊരാളെ ഞാൻ കണ്ടിട്ടില്ല.” മഹേഷ് നാരായൺ പറയുന്നു. ക ലിറ്ററേച്ചർ ഫെസ്റ്റിവലിലായിരുന്നു മഹേഷ് നാരായണന്റെ പ്രതികരണം. ‘പേട്രിയറ്റ്’ അതേസമയം മമ്മൂട്ടി ചിത്രം പേട്രിയറ്റ് ആണ് മഹേഷ് നാരായണൻ സംവിധാനം…
മനാമ :കേന്ദ്ര ധനകാര്യമന്ത്രി നിർമല സീതാരാമൻ ഇന്ന് അവതരിപ്പിച്ച ബഡ്ജറ്റ് മുൻ വർഷങ്ങളിലേത് പോലെ തന്നെ പ്രവാസികൾക്ക് നിരാശ മാത്രം സമ്മാനിച്ച ബഡ്ജറ്റ് ആണെന്ന് ബേസിൽ നെല്ലിമറ്റം അഭിപ്രായപ്പെട്ടു . കേരളത്തെ അവഗണിച്ചതിനൊപ്പം പ്രവാസികൾക്ക് ഗുണകരമാകുന്ന രീതിയിലുള്ള ഒരു പ്രഖ്യാപനവും ബഡ്ജറ്റിലില്ല .പ്രവാസി ഇന്ത്യക്കാർ നേരിടുന്ന യാത്രാ പ്രശ്നങ്ങളും ,അടിക്കടിയുള്ള വിമാനക്കൂലി വർദ്ധനയും നിരന്തരം കേരളത്തിൽ നിന്നുള്ള യു ഡി എഫ് എം പി മാർ കേന്ദ്രത്തിന്റെ ശ്രദ്ധയിൽ പെടുത്തുന്നതാണ് എന്നാൽ അതുമായി ബന്ധപ്പെട്ടുകൊണ്ട് അനുഭാവപൂർവമായ ഒരു ഇടപെടലകളും കേന്ദ്രത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല . ജോലി നഷ്ടപ്പെട്ടും ,ജോലി മതിയാക്കിയും സ്വന്ത നാട്ടിലെത്തുന്ന പ്രവാസി സമൂഹത്തെ ചേർത്ത് നിർത്തുവാനുള്ള ഒരു പ്രഖ്യാപനങ്ങളും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാകാത്തത് പ്രവാസികളോടുള്ള കേന്ദ്ര സർക്കാരിന്റെ അവഗണയുടെ തെളിവാണ് എന്നും ബേസിൽ ആരോപിച്ചു
മനാമ :ഒഐസിസി വനിതാ വിഭാഗം അൽ ഹിലാൽ മെഡിക്കൽ സെന്റർ മനാമ സെൻട്രലുമായി സഹകരിച്ചു നടത്തിയ മെഡിക്കൽ ക്യാമ്പ് പ്രവാസികൾക്ക് അനുഗ്രഹമായി. മുന്നൂറിൽ പരം ആളുകൾ പങ്കെടുത്ത ക്യാമ്പിൽ ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളആളുകൾ രാവിലെ തന്നെ എത്തിച്ചേർന്നു. രാവിലെ ഏഴ് മണി മുതൽ ഉച്ചക്ക് 12 മണിക്ക് വരെ എത്തിയ ആളുകൾക്ക് വിവിധ വിഭാഗം ഡോക്ടർ മാരുടെ പരിശോധനകളും, രക്ത പരിശോധനയും സൗ ജന്യമായി നടത്തുവാൻ അവസരം ഉണ്ടായിരുന്നു. സമാപന സമ്മേളനത്തിൽ ഒഐസിസി ദേശീയ പ്രസിഡന്റ് ഗഫൂർ ഉണ്ണികുളം അധ്യക്ഷത വഹിച്ചു. ഒഐസിസി വനിതാവിഭാഗം പ്രസിഡന്റ് മിനി മാത്യു സ്വാഗതവും, സിജി തോമസ് നന്ദിയും അറിയിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പൽ ഡോ. ഗോപിനാഥ മേനോൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഒഐസിസി ഗ്ലോബൽ കമ്മറ്റി അംഗം ബിനു കുന്നന്താനം, ഒഐസിസി വർക്കിംഗ് പ്രസിഡന്റ് ബോബി പാറയിൽ, കെ എം സി സി ജനറൽ സെക്രട്ടറി ഷംസുധിൻ വെള്ളികുളങ്ങര,ഡോ. ബാബു രാമചന്ദ്രൻ,…
വോയിസ് ഓഫ് ട്രിവാൻഡ്രം വനിതാ വിഭാഗം KCA അസോസിയേഷൻ നുമായി സഹകരിച്ചു നടത്തിയ ഇന്ത്യൻ റിപ്പബ്ലിക്ക് ദിനാഘോഷം ദിൽസേ 3 ശ്രദ്ധേയമായി കുട്ടികളുടെ ചിത്രരചന മത്സരവും കുട്ടികൾക്കായി വിവിധങ്ങളായ കലാപരിപാടികളും സംഘടിപ്പിച്ചു. ലേഡീസ് വിങ് പ്രസിഡന്റ് ഷീബ ഹബീബ് അധ്യക്ഷത വഹിച്ച ചടങ്ങിൽ മിനി സന്തോഷ് സ്വാഗതം ആശംസിച്ചു . വോയ്‌സ് ഓഫ് ട്രിവാഡ്രം പ്രസിഡന്റ് സിബി കുര്യൻ, സെക്രട്ടറി വിനീഷ് , കേരളം കത്തോലിക്ക അസോസിയേഷൻ സെക്രട്ടറി വിനു ക്രിസ്റ്റി , ദിൽസേ കൺവീനർ സുനി സെൽവരാജ് എന്നിവർ ആശംസകൾ നേർന്നു . ബഹ്‌റൈനിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തക കൂടിയായ ശ്രീമതി കാർത്തു സച്ചിൻ ദേവ് , ശ്രീ സുമൻ , ശ്രീ അശോക് ശ്രീ ശൈലം എന്നിവർ അടങ്ങിയ ജഡ്ജിങ് പാനൽ ആണ് വിജയികളെ തെരെഞ്ഞെടുത്തത് . നൂറിൽ പരം കുട്ടികൾ പങ്കെടുത്തു, തുടർച്ചയായി മൂന്നമത് വർഷമാണ് വി.ഓ.ടി. ലേഡീസ് വിങ് റിപ്പബ്ലിക്ക് ദിന ആഘോഷത്തോട് അനുബന്ധിച്ചു കുട്ടികളിൽ…
കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം; കേന്ദ്രത്തില്‍ നിന്ന് 11855 കോടി അധികമായി കിട്ടും
തിരുവനന്തപുരം: കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശയില്‍ കോളടിച്ച് കേരളം. കേന്ദ്രത്തില്‍ നിന്നും കേരളത്തിന് ലഭിക്കുന്ന വിഹിതത്തില്‍ ഇനി 11855 കോടി രൂപയുടെ വര്‍ദ്ധന. പതിനഞ്ചാമത് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശകളാണ് കേരളത്തെ തുണച്ചത്. കഴിഞ്ഞ വര്‍ഷം 24500 കോടി രൂപ ലഭിച്ച സ്ഥാനത്താണ് ഇത്തവണ 11855 കോടി രൂപ കൂടി 36355 കോടി രൂപ കേന്ദ്ര വിഹിതമായി ലഭിക്കുന്നത്. കേരളത്തിനുള്ള വിഹിതം കേന്ദ്ര സര്‍ക്കാര്‍ വെട്ടിക്കുറക്കുന്നുവെന്ന സംസ്ഥാനത്തിന്‍റെ ദീര്‍ഘനാളായുള്ള പരാതിക്കിടെ ആശ്വാസമായി കേന്ദ്ര ധനകാര്യ കമ്മീഷന്‍റെ തീരുമാനം. മൊത്തം വരുമാനത്തിന്‍റെ 2.382 ശതമാനം കേരളത്തിന് നല്‍കാനാണ് ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ. നേരത്തെ ഇത് 1.925 ശതമാനമായിരുന്നു. അതായത് 24500 കോടി രൂപ കിട്ടിയിരുന്ന സ്ഥാനത്ത് ഇത്തവണ വിഹിതം 36355 കോടി രൂപയാകും. 11855 കോടി രൂപയുടെ വര്‍ദ്ധന. പുതിയ ധനകാര്യ കമ്മീഷന്‍റെ ശുപാര്‍ശ പ്രകാരം കൂടുതല്‍ പണം ലഭിക്കുമെന്ന കേരളത്തിന്‍റെ പ്രതീക്ഷയില്‍ തന്നെയായിരുന്നു കേരളം. കുറെ കൂടി ഉയര്‍ന്ന വിഹിതമായിരുന്നു കേരളം ആവശ്യപ്പെട്ടതെങ്കിലും വര്‍ദ്ധനവ് പരിഗണിച്ചതിന്‍റെ ആശ്വാസത്തിലാണ് സംസ്ഥാന…
കടുപ്പിച്ച് കുവൈറ്റ്, അമിതവേഗത്തിന് ഇനി കഠിന ശിക്ഷ; മൂന്ന് വർഷം വരെ തടവും 1,000 ദിനാർ പിഴയും
കുവൈറ്റ് സിറ്റി: കുവൈറ്റിലെ റോഡുകളിൽ മരണപ്പാച്ചിൽ നടത്തുന്നവർക്ക് കനത്ത പ്രഹരവുമായി ജനറൽ ട്രാഫിക് ഡയറക്ടറേറ്റ്. അമിതവേഗതയിൽ വാഹനം ഓടിച്ച് മറ്റുള്ളവരുടെ ജീവൻ അപകടത്തിലാക്കുന്നവരെ പിടികൂടാൻ സുരക്ഷാ പരിശോധനകൾ അതീവ കർശനമാക്കി. ആവർത്തിച്ച് വേഗത പരിധി ലംഘിക്കുന്നവരെ നേരിട്ട് വിളിപ്പിക്കാനും അവർക്കെതിരെ ക്രിമിനൽ നടപടികൾ ആരംഭിക്കാനുമാണ് അധികൃതരുടെ തീരുമാനം. ട്രാഫിക് ക്യാമറകളിൽ കുടുങ്ങുന്ന അതിവേഗക്കാർക്ക് ഇനി ഇളവുകൾ ഉണ്ടാകില്ല. നിയമലംഘനത്തിന്റെ ഗൗരവം അനുസരിച്ച് ശിക്ഷകൾ കടുപ്പിക്കും. കേസ് കോടതിയിലേക്ക് പോകാതെ തീർപ്പാക്കുകയാണെങ്കിൽ 150 കുവൈറ്റ് ദിനാർ പിഴയൊടുക്കണം. കേസ് കോടതിയിൽ എത്തിയാൽ 1 മുതൽ 3 വർഷം വരെ തടവോ, 600 മുതൽ 1,000 ദിനാർ വരെ പിഴയോ, അല്ലെങ്കിൽ ഇവ രണ്ടുമോ ലഭിക്കാം. കുറ്റം തെളിഞ്ഞാൽ വാഹനം രണ്ട് മാസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വെക്കും. പരിശോധന ശക്തമാക്കിയതിന്റെ ഭാഗമായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അശ്രദ്ധമായി വാഹനമോടിച്ച മൂന്ന് പേരെ ട്രാഫിക് വിഭാഗം അറസ്റ്റ് ചെയ്തു. ഇവരെ നിലവിൽ ട്രാഫിക് ഡിറ്റൻഷൻ സെന്ററിലേക്ക്…
ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ 77 മത് റിപ്പബ്ലിക് ദിനം ആഘോഷിച്ചു
മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ഇന്ത്യയുടെ 77മത് റിപ്പബ്ലിക്ദിനത്തിൻറെ ഭാഗമായി ഇന്ത്യയെ അറിയുവാനും ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രം കുട്ടികൾക്ക് പകർന്നു നൽകുവാനുമായി വനിത വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സൊസൈറ്റി അങ്കണത്തിൽ വിപുലമായ രീതിയിൽ റിപ്പബ്ലിക് ദിനം സംഘടിപ്പിച്ചു. ദേശ ഭക്തിഗാനങ്ങൾ, സംവാദം, പ്രശ്നോത്തരി, പ്രച്ഛന്നവേഷ പ്രദർശനം എന്നിവ ചടങ്ങുകൾക്ക് മാറ്റുകൂട്ടി. വനിതാ വിഭാഗം പ്രസിഡണ്ട് ശ്രീജയ് ബിനോ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുതിർന്ന കുടുംബാംഗം അനിൽ. പി റിപ്പബ്ലിക് ദിന സന്ദേശം നൽകുകയുണ്ടായി. കോർഡിനേറ്റർമാരായ ദേവദത്തൻ, രജീഷ് പട്ടാഴി എന്നിവർ നിയന്ത്രിച്ച ചടങ്ങിൽ, സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളില്‍, ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ എന്നിവർ ആശംസ അറിയിച്ചു. ആശ ശിവകുമാർ സ്വാഗതവും വിദ്യ രാജേഷ് നന്ദിയും രേഖപ്പെടുത്തി ചടങ്ങുകൾക്ക് രാജ്കൃഷ്ണൻ അവതാരകനായിരുന്നു.
മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം പൂർത്തിയാക്കിയിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഒരു മണിക്കൂര്‍ 26 മിനുട്ട് നീണ്ട ബജറ്റ് അവതരണമാണ് ഇന്നുണ്ടായത്. കേരളത്തിന്റെ വര്‍ഷങ്ങളായുള്ള ആവശ്യങ്ങളോട് വീണ്ടും മുഖംതിരിച്ചിരിക്കുകയാണ് കേന്ദ്രം. അടുത്തിടെ പോലും ചര്‍ച്ചകളിൽ നിറഞ്ഞ അതിവേഗ റെയിലോ, ബിജെപി മന്ത്രിയടക്കം അവകാശവാദം ഉന്നയിച്ച എിയിംസോ മാത്രമല്ല, എന്തെങ്കിലും ഒക്കെ കാണുമെന്ന് പ്രതീക്ഷിച്ച തിരുവനന്തപുരം പ്രഖ്യാപനങ്ങളും ഇല്ലാതെയാണ് ബജറ്റ് അവസാനിച്ചത്. അപൂര്‍വ ധാതു ഇടനാഴിയും നാളികേര പ്രോത്സാഹനവും കടലാമ സംരക്ഷണ കേന്ദ്രവും ആയുര്‍വേദ ചികിത്സാ പ്രോത്സാഹനവും ഒഴിച്ചു നിര്‍ത്തിയാൽ മറ്റു വലിയ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനില്ലെന്ന് സാരം. ഇന്നത്തെ ബജറ്റിൽ ചെലവ് കൂടിയതും കുറഞ്ഞതുമായ സാധനങ്ങളും സേവനങ്ങളും ഏതൊക്കയാണെന്ന് നോക്കാം. വില കുറയുന്നവ കാന്‍സര്‍ മരുന്നുകള്‍ ഇവി ബാറ്ററി കായിക ഉപകരണങ്ങള്‍ സോളാര്‍ പാനല്‍ മൈക്രോവേവ് ഓവന്‍ ലെതര്‍ ഉല്‍പ്പന്നങ്ങള്‍ വില കൂടുന്നവ സിഗരറ്റ് മദ്യം മറ്റ് പ്രധാന പ്രഖ്യാപനങ്ങൾ ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ല. പുതുതായി ഏഴ് അതിവേഗ…
ഇറാന്‍ ക്രൂഡിന് പകരം ഇന്ത്യ വെനസ്വേലയില്‍നിന്ന് എണ്ണ വാങ്ങും: ട്രംപ്; വിമര്‍ശിച്ച് കോണ്‍ഗ്രസ്
വാഷിങ്ടണ്‍: വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണ വാങ്ങുമെന്ന് യു എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇറാനില്‍ നിന്നുള്ള ക്രൂഡ് ഓയില്‍ ഇറക്കുമതിക്ക് പകരം വെനസ്വേലന്‍ എണ്ണ വാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. ഫ്‌ലോറിഡയിലേക്കുള്ള യാത്രാമധ്യേ എയര്‍ഫോഴ്സ് വണ്ണില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കികയായിരുന്നു അദ്ദേഹം. ‘ഞങ്ങള്‍ ഇതിനകം ഒരു കരാര്‍ ഉണ്ടാക്കിയിട്ടുണ്ട്. ഇന്ത്യ തയ്യാറായിട്ടുണ്ട്. ഇറാനില്‍ നിന്ന് വാങ്ങുന്നതിന് പകരമായി ഇന്ത്യ വെനിസ്വേലന്‍ എണ്ണ വാങ്ങാന്‍ പോകുന്നു. അതിന്റെ കരാര്‍ സംബന്ധിച്ച ആശയം ഞങ്ങള്‍ ഇതിനകം തന്നെ ഉണ്ടാക്കിയിട്ടുണ്ട്’. ട്രംപ് പറഞ്ഞു. യുഎസിന്റെ ദീര്‍ഘകാല ഉപരോധങ്ങള്‍ കാരണം ഇന്ത്യ നിലവില്‍ ഇറാനില്‍ നിന്ന് വളരെ കുറച്ച് ക്രൂഡ് ഓയില്‍ മാത്രമേ ഇറക്കുമതി ചെയ്യുന്നുള്ളൂ. മുമ്പ് മുന്‍നിര വിതരണക്കാരില്‍ ഒന്നായിരുന്നു ഇറാന്‍. റഷ്യന്‍ ഇറക്കുമതിക്ക് പകരമായി വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ യുഎസ് നേതാക്കള്‍ ദീര്‍ഘകാലമായി ഇന്ത്യയെ പ്രേരിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ചൈനയേയും വെനസ്വേലന്‍ എണ്ണ വാങ്ങാന്‍ അമേരിക്ക സമ്മര്‍ദ്ദം ചെലുത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വെനസ്വേന്‍ എണ്ണ വ്യാപാരത്തില്‍ ഇടപെടാന്‍ അനുവദിക്കുന്നിടത്തോളം കാലം,…
