Author: News Desk

ന്യൂഡല്‍ഹി: അതിവേഗ റെയില്‍ പദ്ധതിയില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രസര്‍ക്കാര്‍. ഏഴ് അതിവേഗ റെയില്‍ ഇടനാഴികളാണ് കേന്ദ്രധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍ പ്രഖ്യാപിച്ചത്. കേരളത്തില്‍ അതിവേഗ റെയിലുമായി ബന്ധപ്പെട്ട്, സംസ്ഥാന സര്‍ക്കാരിന്റെയും ഇ ശ്രീധരന്റെയും പദ്ധതികള്‍ സംബന്ധിച്ച ചൂടേറിയ ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ്, കേരളത്തെ തഴഞ്ഞുകൊണ്ടുള്ള കേന്ദ്ര ബജറ്റ് പ്രഖ്യാപനം. പൂനെ- മുംബൈ, പൂനെ- ഹൈദരാബാദ്, ഹൈദരാബാദ്- ബംഗലൂരു, ബംഗലൂരു- ചെന്നൈ, ഹൈദരാബാദ് ചെന്നൈ, ഡല്‍ഹി- വാരാണസി, വാരാണസി- സിലിഗുരി എന്നിവയാണ് കേന്ദ്ര ബജറ്റില്‍ പ്രഖ്യാപിച്ച ഏഴു റെയില്‍ ഇടനാഴികള്‍. പടിഞ്ഞാറ്, തെക്ക്, വടക്ക്, കിഴക്കന്‍ മേഖലകളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതിയെന്ന് ധനമന്ത്രി പറഞ്ഞു. ടയര്‍ -2, ടയര്‍ -3 നഗരങ്ങളെ പ്രധാന നഗര കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കുന്നതിനും റോഡ്, ഹ്രസ്വ ദൂര വിമാനയാത്രകള്‍ക്ക് ബദലായി വൃത്തിയുള്ളതും വേഗതയേറിയതുമായ റെയില്‍വേ യാത്ര ലക്ഷ്യമിട്ടുള്ളതാണ് അതിവേഗ റെയില്‍ ഇടനാഴി. കേരളത്തിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന തമിഴ്‌നാടിന് ബംഗലൂരു, ഹൈദരാബാദ് എന്നിവയെ ബന്ധപ്പെടുത്തി രണ്ടു പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രം ചുമതലപ്പെടുത്തിയതായി വ്യക്തമാക്കി മെട്രോ മാൻ ഇ…

Read More

ന്യൂഡൽഹി: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനായിരുന്ന കാലത്ത് അഭിഷേക് ശർമ്മയെ ടീമിൽ നിലനിർത്താൻ താൻ ശക്തമായി വാദിച്ചിരുന്നു എന്ന് മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. ടീമിൽ ഉള്ളപ്പോൾ തന്നെ അഭിഷേകിന്‍റെ കഴിവ് ഞാൻ ശ്രദ്ധിച്ചതാണ്. അഭിഷേകിനെ ടീമിൽ നിന്ന് ഒഴിവാക്കരുതെന്ന് താൻ ആവശ്യപ്പെട്ടിട്ടും മാനേജ്‌മെന്റ് അതിന് തയ്യാറായില്ലെന്നും റിക്കി പോണ്ടിങ് പറഞ്ഞു. “അഭിഷേക് ശർമ ഡൽഹിക്കായി കളിച്ച ആദ്യ പന്ത് തന്നെ ബൗളറുടെ തലക്കു മുകളിലൂടെ ഫോറോ സിക്‌സോ അടിച്ചതായി ആണ് എന്റെ ഓർമ്മ. അന്ന് താരത്തിന് 17 വയസാണ് പ്രായം. അവന്റെ ആ ഒരൊറ്റ ഷോട്ടിൽ തന്നെ അവൻ ഒരു സൂപ്പർതാരമാകുമെന്ന് ഞാൻ വിലയിരുത്തിയിരുന്നു” പോണ്ടിങ് പറഞ്ഞു. അഭിഷേകിനെ ഡൽഹിയിൽ നിലനിർത്തണമെന്നും മികച്ച ഭാവിയുള്ള താരമാണ് അഭിഷേക് എന്നും ഞാൻ പറഞ്ഞിരുന്നു. എന്നാൽ എന്റെ വാക്ക് കേൾക്കാതെ ഡൽഹി ക്യാപിറ്റൽസ് അഭിഷേകിനെ വിട്ടുകൊടുക്കുകയായിരുന്നു എന്നും പോണ്ടിങ് വ്യക്തമാക്കി. ” അവൻ ഇന്ന് ഒരു സൂപ്പർതാരമായി വളർന്നിരിക്കുന്നു. വരാനിരിക്കുന്ന മത്സരങ്ങളിലും അവനിൽ നിന്ന്…

Read More

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ബലൂചിസ്ഥാനില്‍ ശനിയാഴ്ച ഉണ്ടായ വിവിധ ആക്രമണങ്ങളില്‍ 120 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഏഴോളം ഇടങ്ങളിലായുണ്ടായ ചാവേര്‍ ആക്രമണം, വെടിവെപ്പ് തുടങ്ങിയ സംഭവങ്ങളില്‍ സാധാരണക്കാരുള്‍പ്പെടെ 33 പേരും, സുരക്ഷാ സേന നടത്തിയ തിരിച്ചടിയില്‍ 92 അക്രമികളും കൊല്ലപ്പെട്ടെന്നാണ് പാക് സൈന്യത്തിന്റെ വിശദീകരണം. സാധാരണക്കാരെയും, ഉയര്‍ന്ന സുരക്ഷയുള്ള ജയില്‍, പൊലീസ് സ്റ്റേഷനുകള്‍, അര്‍ദ്ധസൈനിക കേന്ദ്രങ്ങള്‍ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണങ്ങള്‍ നടന്നത്. ആക്രമണങ്ങളില്‍ പതിനെട്ട് സാധാരണക്കാരും, 15 സുരക്ഷാ ഉദ്യോഗസ്ഥരുമാണ് കൊല്ലപ്പെട്ടത്. ബലൂച് വിഘടനവാദികളും പാക് താലിബാനും ബലൂചിസ്ഥാനിലും പാകിസ്ഥാനില്‍ ആക്രമണം നടത്തുന്നത് പതിവാണ്. എന്നാല്‍, അടുത്തിടെ നടന്ന ഏറ്റവും ബൃഹത്തായതും സംഘടിതവുമായ ആക്രമാണ് ശനിയാഴ്ച ഉണ്ടായതെന്നും സൈന്യം വിശദീകരിക്കുന്നു. എന്നാല്‍, ബലൂചിസ്ഥാനില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ സൈന്യം നടത്തിയ തിരിച്ചടികളില്‍ കുറഞ്ഞത് 133 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. ശനിയാഴ്ച കൊല്ലപ്പെട്ട 92 പേര്‍ ഉള്‍പ്പെടെയുള്ള കണക്കുകളാണ് സൈന്യം പങ്കുവച്ചിട്ടുള്ളത്. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി ആക്രമണങ്ങളുടെ…

Read More

ദില്ലി: ദില്ലി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാമത് ബജറ്റ് അവതരണം പുരോ​ഗമിക്കുന്നതിനിടെ പുതിയ ആദായ നികുതി നിയമം പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 2026 ഏപ്രിൽ മുതൽ പുതിയ ആദായ നികുതി നിയമം രാജ്യത്ത് നിലവിൽ വരും. ടാക്സ് നിയമങ്ങൾ ലഘൂകരിക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിയമം നിലവിൽ വരുന്നത്. അതേസമയം, ആദായ നികുതി സ്ലാബുകളിൽ മാറ്റമില്ലെന്ന് നിർമല സീതാരാമൻ ബജറ്റ് പ്രസം​ഗത്തിൽ വ്യക്തമാക്കി. പുതുതായി നിലവിൽ വരുന്ന നിയമം ആദായ നികുതി ഫയലിങ് ആയാസര​ഹിതമാക്കും. വരുമാനത്തെ കുറച്ച് തെറ്റായ വിവരങ്ങൾ നൽകിയാൽ കടുത്ത ശിക്ഷയാണ് പുതിയ നിയമത്തിൽ പറയുന്നത്. വിദേശ സ്വത്ത് വെളിപ്പെടുത്താൻ 6 മാസമാണ് സമയം അനുവദിച്ചിട്ടുള്ളത്. ചെറിയ നികുതി വെട്ടിപ്പുകൾക്ക് പിഴ മാത്രമാണ് ശിക്ഷ. ജൂലൈ 31വരെ ടാക്സ് റിട്ടേണുകൾ സമർപ്പിക്കും. പരിശോധക്ക് ശേഷവും റിട്ടേൺ വിവരങ്ങൾ പുതുക്കാം. വാഹനാപകട നഷ്ടപരിഹാര തുകയ്ക്ക് ഇനി മുതൽ നികുതി ഉണ്ടായിരിക്കില്ല. അതേസമയം, വാഹനാപകട ഇൻഷുറൻസ് ആദായനികുതിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ധനകമ്മി…

Read More

കരിപ്പൂർ: നീണ്ട ഇടവേളക്ക് ശേഷം സൗദി എയർലൈൻസിന്‍റെ വിമാനം കരിപ്പൂരിൽ ലാന്‍ഡ് ചെയ്തു. 10 വർഷത്തെ ഇടവേളക്ക് ശേഷമാണ് സർവീസ് പുനരാരംഭിക്കുന്നത്. ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിൽ ആണ് സർവീസുകൾ. വൻ വരവേൽപ്പാണ് വിമാനത്തിന് ലഭിച്ചത്. സൗദി എയർലൈൻസിന്റെ ചെറിയ വിമാനമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്. 20 ബിസിനസ് ക്ലാസ് സീറ്റുകളും 145 ഇക്കണോമി ക്ലാസ് സീറ്റുകളുമടക്കം ആകെ 165 പേർക്ക് യാത്ര ചെയ്യാവുന്ന വിമാനമാണിത്. 2015 മെയിലാണ് കരിപ്പൂരിൽ വൈഡ് ബോഡി വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. പിന്നീട് മൂന്നര വർഷത്തിന് ശേഷം സർവീസുകൾ പുനരാരംഭിച്ചിരുന്നു. എന്നാല്‍ 2020 ഓഗസ്റ്റിലുണ്ടായ വിമാനാപകടത്തെ തുടർന്ന് വലിയ വിമാനങ്ങൾക്ക് വീണ്ടും നിയന്ത്രണം വന്നതോടെ സർവീസ് വീണ്ടും നിർത്തിവെക്കുകയായിരുന്നു. മലബാ‍ർ മേഖലയിലേക്കുള്ള യാത്രക്കാരുടെ തിരക്ക് കുറക്കാൻ സൗദി എയർലൈൻസ് സർവീസുകൾ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read More

ദില്ലി: കൃത്യം 11 മണിയോടെ ബജറ്റ് അവതരിപ്പിക്കാൻ ആരംഭിച്ച് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. മൂന്നാം മോദി സര്‍ക്കാരിന്‍റെ സമ്പൂര്‍ണ്ണ ബജറ്റാകും നിർമ്മല സീതാരാമൻ അവതരിപ്പിക്കുക. സമ്പദ്‌വ്യവസ്ഥയെ പിടിച്ച് നിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചുവെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ബജറ്റ് ആരംഭിച്ചത്. രാജ്യത്തിന്‍റേത് സ്ഥിരതയുള്ള വളർച്ചയാണെന്നും കർത്തവ്യപഥിൽ തയ്യാറാക്കിയ ആദ്യ ബജറ്റാണിതെന്നും ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിന്‍റെ ആദ്യ കർത്തവ്യം എന്നും നിർമ്മല സീതാരാമൻ പറഞ്ഞു. സാമ്പത്തിക വളർച്ചക്ക് ഊന്നൽ, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം എന്നീ മൂന്ന് നയങ്ങളില്‍ ഊന്നിയുള്ളതാണ് ബജറ്റ്. തുടര്‍ച്ചയായി  9 ബജറ്റ് അവതരിപ്പിക്കുന്ന ധനമന്ത്രിയെന്ന റെക്കോര്‍ഡ് നിര്‍മ്മല സീതാരാമന്‍ സ്വന്തമാക്കിയിരിക്കുകയാണ്.  ആദ്യ പ്രഖ്യാപനങ്ങൾ സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനുമുള്ള പദ്ധതി പ്രഖ്യപിച്ചിട്ടുണ്ട്. നെയ്ത്തുകാര്‍ക്കും കരകൗശല വിദഗ്ധര്‍ക്കുമായി നാഷണൽ ഹാര്‍ഡ്‍ലൂം ഹാന്‍ഡിക്രാഫ്റ്റ്, സ്പോര്‍ട്സ് ഉപകരണങ്ങളുടെ നിര്‍മാണത്തിനും ഗവേഷണത്തിനും പദ്ധതി, നാഷണൽ ഫൈബര്‍ പ്രൊജക്ട് ഉടൻ എന്നീ പ്രഖ്യാപനങ്ങളാണ് തുടക്കത്തില്‍ നടത്തിയിരിക്കുന്നത്. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനുവേണ്ടി…

Read More

ദില്ലി: മൂന്നാം മോദി സർക്കാരിൻ്റെ മൂന്നാം ബജറ്റ് അവതരണം ആരംഭിച്ചു. ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന ബജറ്റിൽ മൂന്ന് നയങ്ങൾക്കാണ് ഊന്നൽ നൽകിയിരിക്കുന്നത്. സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, എല്ലാവർക്കും വികസനം തുടങ്ങിയ ഘടകങ്ങൾക്കാണ് പ്രാധാന്യം. രാജ്യത്ത് തൊഴിലവസരങ്ങൾ വർധിപ്പിച്ചതായും സമ്പദ് വ്യവസ്ഥയെ പിടിച്ചുനിർത്താനുള്ള ക്രിയാത്മക നടപടികൾ മോദി സർക്കാർ സ്വീകരിച്ചതായും നിർമല സീതാരാമൻ പറഞ്ഞു. രാജ്യത്തെ സാമ്പത്തിക മേഖലയിലെ 7 ശതമാനം ശതമാനം വളർച്ച ദാരിദ്ര്യ നിർമ്മാർജ്ജനത്തിലടക്കം വലിയ പങ്ക് വഹിച്ചു. രാജ്യത്തിൻ്റേത് സ്ഥിരതയുള്ള വളർച്ചയാണ്. ഉത്പാദനം വർധിപ്പിച്ച് സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുകയാണ് ഈ ബജറ്റിൻ്റെ ആദ്യ കർത്തവ്യമെന്നും അവർ പാർലമെന്റിൽ പറഞ്ഞു. എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനമാണ് ഈ ബജറ്റിൻ്റെ കർത്തവ്യം. ലേബർ കോഡ് അടക്കം 300ലധികം പരിഷ്കാരങ്ങൾ നടപ്പാക്കി. ആഭ്യന്തര ഉത്പാദനവും തൊഴിലവസരവും വർധിച്ചു. ഇലക്‌ട്രോണിക് ഉപകരണ ഉത്പാദന പദ്ധതിക്ക് ഇരട്ടിനേട്ടം ഉണ്ടായി. സർക്കാർ നടപ്പാക്കിയ എല്ലാ പരിഷക്കാരങ്ങളും ഫലം കണ്ടു. ഇന്ത്യ 2.0 സെമികണ്ടക്ടർ മിഷനിലാണ്. ഇതിനായി 40,000…

Read More

ഈ പവിഴദ്വീപിനെ ദീർഘദർശനത്തോടെ നയിച്ച് സമസ്ത മേഖലകളിലും പുരോഗതിയും സമ്പത്സമൃദ്ധിയും കൈവരിച്ച ബഹ്റൈൻ ഭരണാധികാരി കിങ് ഹമദ് ബിൻ ഈസ ആൽ ഖലീഫ രാജാവിന്റെ 75-ാം ജന്മദിനം KSCA അങ്കണത്തിൽ സമുചിതമായി ആഘോഷിച്ചു. പ്രസിഡന്റിന്റെ അഭാവത്തിൽ വൈസ് പ്രസിഡന്റ് അനിൽകുമാർ യു.കെ., സെക്രട്ടറി ബിന്ദു നായർ എന്നിവർ ഉൾപ്പെടെ മറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളും വനിതാ വിഭാഗം അംഗങ്ങളും ചേർന്ന് ചടങ്ങിന് നേതൃത്വം നൽകി. സംഘടനയിലെ കുട്ടികളും മുതിർന്ന അംഗങ്ങളും ചടങ്ങിൽ സജീവമായി പങ്കെടുത്തു. ആഘോഷ പരിപാടികളുടെ ഭാഗമായി കേക്ക് മുറിക്കുകയും മധുരപലഹാരങ്ങൾ വിതരണം ചെയ്യുകയും ചെയ്തു. ബഹ്റൈൻ രാജാവും രാജകുടുംബവും പ്രവാസി സമൂഹത്തോടു പുലർത്തുന്ന കരുതലിനും ദയാവായ്പ്പിനും നന്ദി രേഖപ്പെടുത്തിയതോടൊപ്പം രാജാവിന്റെ ദീർഘായുസ്സിനും ക്ഷേമത്തിനുമായി പ്രാർത്ഥിച്ചുകൊണ്ട് യോഗനടപടികൾ സമാപിച്ചു.

Read More

മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ അധികാരമേറ്റു. ലോക്ഭവനില്‍ നടന്ന ചടങ്ങില്‍ മഹാരാഷ്ട്ര ഗവര്‍ണര്‍ സത്യവാചകം ചൊല്ലിക്കൊടുത്തു. കഴിഞ്ഞ ദിവസമാണ് ഉപമുഖ്യമന്ത്രിയായിരുന്ന അജിത് പവാര്‍ വിമാനപകടത്തില്‍ മരിച്ചത്. മഹാരാഷ്ട്രയുടെ ചരിത്രത്തിലെ ആദ്യ ഉപമുഖ്യമന്ത്രിയാകുന്ന വനിതയാണ് സുനേത്ര. ഇന്ന് ചേർന്ന എൻസിപി നിയമസഭാ കക്ഷിയോഗം സുനേത്രയെ കക്ഷി നേതാവായി തെരഞ്ഞെടുത്തിരുന്നു. നിയമസഭാ കക്ഷിയോഗത്തിൽ മുതിർന്ന നേതാവ് ഛഗൻ ഭുജ്ബൽ സുനേത്രയുടെ പേര് നിർദേശിച്ചു. മറ്റുനേതാക്കൾ പിന്തുങ്ങുകയും എംഎൽഎമാർ ഏകക്ണ്ഡമായി സുനേത്രയെ തെരഞ്ഞെടുക്കുകയും ചെയ്തു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ് അടക്കമുള്ളവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.ഉപമുഖ്യമന്ത്രി സ്ഥാനത്തിനൊപ്പം പാര്‍ട്ടി ദേശീയ അധ്യക്ഷസ്ഥാനവും സുനേത്ര ഏറ്റെടുക്കുമോയെന്ന ചോദ്യം ബാക്കിയാണ്. സുനേത്ര ഒഴിയുന്ന രാജ്യസഭാ സീറ്റ് മൂത്ത മകന്‍ പാര്‍ഥ് പവാറിനു നല്‍കാനാണു സാധ്യത. ബാരാമതി ഉപതെരഞ്ഞെടുപ്പിലൂടെ നിയമസഭയിലെത്താന്‍ സുനേത്രയ്ക്ക് 6 മാസം സാവകാശമുണ്ട്. ഉപമുഖ്യമന്ത്രിസ്ഥാനത്ത് എത്തിയാലും അജിത് പവാര്‍ വഹിച്ചിരുന്ന ധനമന്ത്രിസ്ഥാനം ലഭിക്കാനിടയില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അജിത്തിന്റെ മരണത്തിനു പിന്നാലെ ധനമന്ത്രിയുടെ താത്കാലിക…

Read More

തിരുവനന്തപുരം: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ടി20യില്‍ കൂറ്റന്‍ സ്‌കോറുയര്‍ത്തി ഇന്ത്യ. സിക്‌സുകളുടെ ആറാട്ട് കണ്ട ഗ്രീന്‍ഫീല്‍ഡില്‍ ഇഷാന്‍ കിഷന്റെ സെഞ്ച്വറിയുടേയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ അര്‍ധ സെഞ്ച്വറിയുടേയും ബലത്തില്‍ ഇന്ത്യ ഉയര്‍ത്തിയത് 271 റണ്‍സ്. 5 വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ മികച്ച സ്‌കോറിലെത്തിയത്. ഇന്ത്യന്‍ താരങ്ങളെല്ലാവരും ചേര്‍ന്നു 23 സിക്‌സുകളാണ് ഗ്രീന്‍ഫീല്‍ഡില്‍ പറത്തിയത്. ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലെ ടി20 പോരാട്ടത്തില്‍ ഒരു ടീം ഉയര്‍ത്തുന്ന ഏറ്റവും മികച്ച ടീം ടോട്ടലെന്ന റെക്കോര്‍ഡോടെയാണ് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചത്. 2023ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇന്ത്യ തന്നെ അടിച്ചെടുത്ത 4 വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച മൂന്നാമത്തെ ടീം ടോട്ടലെന്ന നേട്ടവും സ്‌കോര്‍ സ്വന്തമാക്കി. ഗ്രീന്‍ഫീല്‍ഡിനെ കത്തിച്ച് ഇഷാന്‍ കിഷന്‍ ടോസ് നേടി ഇന്ത്യ ആദ്യം ബാറ്റിങിനു ഇറങ്ങുകയായിരുന്നു. സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മണ്ണില്‍ കത്തും ഫോമിലാണ് ഇഷാന്‍ കിഷന്‍ ബാറ്റ് വീശിയത്. കരിയറിലെ കന്നി അന്താരാഷ്ട്ര ടി20 സെഞ്ച്വറി താരം ഗ്രീന്‍ഫീല്‍ഡില്‍…

Read More