- യുഎസും ഇസ്രയേലും 48 മണിക്കൂർ വെടിനിർത്തലിന് ശ്രമമെന്ന് സൂചന, റിപ്പോർട്ട് പുറത്തുവിട്ടത് ഇറാൻ മാധ്യമങ്ങൾ
- സുധീർ കരമനയുടെ സ്ഥാനാർത്ഥിത്വം: ജനാധിപത്യ കേരള കോൺഗ്രസിന് അതൃപ്തി, പാർട്ടിയോട് ആലോചിച്ചില്ലെന്ന പരാതിയുമായി സംസ്ഥാന കമ്മിറ്റി
- ഊര്‍ജ സ്രോതസുകള്‍ക്കുനേരെയുള്ള ആക്രമണത്തിൽ കടുത്ത ആശങ്കയുമായി ഇന്ത്യ; ഇറാൻ പ്രസിഡന്റുമായി സംസാരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
- ഇസ്രയേലിൽ തിരുവനന്തപുരം സ്വദേശി മരിച്ചു, മരണം എങ്ങനെയെന്ന് വിവരമില്ല, എംബസി വഴി അന്വേഷിക്കുന്നതായി ബന്ധുക്കൾ
- മമ്മൂട്ടിക്കമ്പനിയുടെ മറവില്‍ തട്ടിപ്പ്; അച്ചായന്‍സ് ഫിലിം ഹൗസ് നിയമനടപടിയിലേക്ക്
- വടുതലയിലെ കൂട്ട മരണം; ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി, മരണത്തിന് പിന്നിൽ അശ്വതിയുടെ ഭര്‍ത്താവിന്റെ കുടുംബമെന്ന് ആരോപണം
- നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാൻ തിരക്കോട് തിരക്ക്, പ്രകടനത്തോടെ എത്തി മന്ത്രിമാരും മുന്നണി നേതാക്കളും, ഇനി ഒരു പ്രവൃത്തി ദിനം മാത്രം ബാക്കി
- കോൺഗ്രസ് വിട്ട രണ്ട് നേതാക്കൾ ബിജെപിയുടെ സ്ഥാനാർഥികൾ, ബിജെപി മൂന്നാം പട്ടികയും എത്തി; തിരുവനന്തപുരത്ത് കരമന ജയൻ തന്നെ
Author: News Desk
കുവൈത്ത് ചരിത്രത്തിൽ പുതിയ അധ്യായം; ആദ്യ വനിതാ പൊലീസ് പൈലറ്റായി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ ഷലീൻ
കുവൈത്ത് സിറ്റി: കുവൈത്തിലെ സൈനിക-സുരക്ഷാ മേഖലകളിൽ വനിതാ ശാക്തീകരണത്തിന്‍റെ പുതിയൊരു ചരിത്രമെഴുതി ഫസ്റ്റ് ലഫ്റ്റനന്‍റ് ദാന അൽ-ഷലീൻ ആദ്യ വനിതാ പൊലീസ് പൈലറ്റാകാൻ ഒരുങ്ങുന്നു. കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിന്‍റെ കീഴിലുള്ള പൊലീസ് ഏവിയേഷൻ വിംഗിന്റെ പ്രതിനിധിയായി വ്യോമയാന ശാസ്ത്രം പഠിക്കുന്നതിനായി ദാന ഗ്രീസിലേക്ക് തിരിച്ചു. കുവൈത്തിലെ സൈനിക സ്ഥാപനങ്ങളുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വനിതാ ഓഫീസർ ഈ നേട്ടം കൈവരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അൽ-സബാഹിന്‍റെ പ്രത്യേക നിർദ്ദേശപ്രകാരമാണ് സൈനിക ഉദ്യോഗസ്ഥരുടെ വികസനത്തിനായുള്ള ഈ സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കിയത്. ഗ്രീസിലെ പരിശീലന കാലയളവിൽ ദാന അൽ-ഷലീൻ വ്യോമയാന മേഖലയിലെ നൂതനമായ അക്കാദമിക് പാഠങ്ങളും പ്രായോഗിക പറക്കൽ പരിശീലനവും നേടും. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതോടെ കുവൈത്ത് പൊലീസ് ഏവിയേഷൻ വിംഗിൽ പൈലറ്റ് ഓഫീസറായി സേവനമനുഷ്ഠിക്കാൻ ഇവർക്ക് സാധിക്കും.
കൊച്ചി: മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് അന്തരിച്ചു. 74 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അർബുദത്തെ തുടർന്ന് ഏറെനാള്‍ ചികിത്സയിലായിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് ഇന്നലെയാണ് ഇബ്രാഹിംകുഞ്ഞിനെ വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. വി കെ ഇബ്രാഹിം കുഞ്ഞിന്റെ മൃതദേഹം അഞ്ച് മണിയോടെ ആശുപത്രിയിൽ നിന്ന് കൊണ്ടുപോകും. കളമശ്ശേരി ഞാലകം കൺവെൻഷൻ സെന്‍ററിൽ 6 മണി മുതൽ പൊതുദർശനം ഉണ്ടാവും. രാത്രി 10മണി വരെ പൊതുദർശനം തുടരും. ശേഷം ആലുവയിലെ വീട്ടിലേക്ക് കൊണ്ടുപോകും. നാളെ രാവിലെ 10 മണിക്ക് ആലങ്ങാട് ജുമാ മസ്ജിദിലായിരിക്കും കബറടക്കം. നാല് തവണ എംഎല്‍എയും രണ്ട് തവണ മന്ത്രിയുമായിരുന്നു ഇബ്രാഹിംകുഞ്ഞ്, മധ്യകേരളത്തിലെ ലീഗിന്‍റെ ജനകീയമുഖമായിരുന്നു. എംഎസ്എഫിലൂടെയാണ് വി കെ ഇബ്രാഹിംകുഞ്ഞ് രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയത്. 2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്ന് മത്സരിച്ചു. 2011ലും, 2016ലും കളമശ്ശേരിയെ പ്രതിനിധീകരിച്ചു. മട്ടാഞ്ചേരി മണ്ഡലത്തിന്‍റെ അവസാന എംഎല്‍എ, കളമശ്ശേരി മണ്ഡലത്തിന്‍റെ ആദ്യ എംഎല്‍എ എന്നീ വിശേഷണങ്ങളും വി കെ…
മനാമ: അപൂര്‍വ ഗ്രന്ഥങ്ങളുടെ ശേഖരം മൂലം ജനശ്രദ്ധ നേടുന്ന പുസ്തകമേള മുഹറഖിലെ ദാറുല്‍ അമാമ്രയില്‍ ആരംഭിച്ചു. മുഹറഖ് ഗവര്‍ണര്‍ സല്‍മാന്‍ ബിന്‍ ഹിന്ദി മേള ഉദ്ഘാടനം ചെയ്തു.അപൂര്‍വ്വവും പഴക്കമുള്ളതുമായ നിരവധി ഗ്രന്ഥങ്ങള്‍, കയ്യെഴുത്തു പ്രതികള്‍ പ്രസിദ്ധീകരണങ്ങള്‍ എന്നിവ മേളയിലുണ്ട്. ഇവയില്‍ ചിലതിന് 200ലധികം വര്‍ഷം പഴക്കമുണ്ട്. മേള ജനുവരി 10ന് അവസാനിക്കും.ചരിത്രകാരനും കവിയുമായ മുബാറക്ക് അല്‍ അമാറിയുടെ നേതൃത്വത്തിലാണ് മേള സംഘടിപ്പിച്ചത്. അദ്ദേഹത്തെ ഉദ്ഘാടന വേളയില്‍ ഗവര്‍ണര്‍ അഭിനന്ദിച്ചു.
മനാമ: ബഹ്‌റൈനില്‍ 2025 ഡിസംബര്‍ 28 മുതല്‍ 2026 ജനുവരി 3 വരെയുള്ള കാലയളവില്‍ നടത്തിയ പരിശോധനകളില്‍ നിയമവിരുദ്ധമായി രാജ്യത്ത് ജോലി ചെയ്യുന്നതായി കണ്ടെത്തിയ 97 വിദേശികളെ നാടുകടത്തിയതായി ലേബര്‍ മാര്‍ക്കറ്റ് റെഗുലേറ്ററി അതോറിറ്റി (എല്‍.എം.ആര്‍.എ) അറിയിച്ചു.530 പരിശോധനകളാണ് ഈ കാലയളവില്‍ നടത്തിയത്. 9 നിയമലംഘകരും ക്രമരഹിതരുമായ തൊഴിലാളികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.പരിശോധനകളില്‍ നിരവധി നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും അവയില്‍ നിയമനടപടികള്‍ സ്വീകരിച്ചതായും എല്‍.എം.ആര്‍.എ. വ്യക്തമാക്കി.
മനാമ: സാമ്പത്തിക ദുരിതങ്ങളിലകപ്പെട്ട് ബഹ്‌റൈനില്‍ കുടുങ്ങിപ്പോയ മലയാളി യുവാവ് ഒടുവില്‍ നാട്ടിലെത്തി. ബിസിനസ് തകര്‍ച്ച മൂലം ദുരിതമനുഭവിച്ച മാഹി സ്വദേശി സന്ദീപ് തുണ്ടിയില്‍ ആണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ബഹ്‌റൈനിലുണ്ടായിരുന്ന സന്ദീപിന്റെ ഭാര്യ ഷെമിനയും മകള്‍ ഇവാനിയും കഴിഞ്ഞ ഓഗസ്റ്റില്‍ നാട്ടിലേക്ക് മടങ്ങിയിരുന്നു. 2011ല്‍ ആദ്യമായി ബഹ്‌റൈനിലെത്തിയ സന്ദീപ് പിന്നീട് ഭാര്യയെയും ഇവിടേക്ക് കൊണ്ടുവന്നു. 2019ല്‍ ഭാര്യയുടെ പേരില്‍ ഒരു ചെറിയ ബിസിനസ് ആരംഭിച്ചു. 2022ഓടെ സാമ്പത്തിക പ്രതിസന്ധി നേരിട്ടു ബിസിനസ് തകര്‍ന്നു. സ്ഥാപനത്തിന്റെ കമേഴ്‌സ്യല്‍ റജിസ്‌ട്രേഷന്‍ പുതുക്കാന്‍ സന്ദീപിന് സാധിച്ചില്ല. അതോടെ സന്ദീപും ഭാര്യയും ബഹ്‌റൈനില്‍ താമസിക്കാനുള്ള രേഖകളില്ലാത്തവരായിമാറി. വാടക നല്‍കാനാവാത്തതും മറ്റുമായി ബന്ധപ്പെട്ട കേസുകളും സാമ്പത്തിക പ്രതിസന്ധിയുമെല്ലാം ചേര്‍ന്നപ്പോള്‍ കുടുംബം കടുത്ത ദുരിതത്തിലായി. ഇതിനിടയില്‍ ദമ്പതിമാര്‍ക്ക് ഒരു മകള്‍ പിറന്നു. സല്‍മാനിയ മെഡിക്കല്‍ കോംപ്ലക്‌സിലായിരുന്നു പ്രസവം. ആശുപത്രി ഫീസായ 150 ദിനാര്‍ നല്‍കാന്‍ സാധിക്കാതെവന്നതിനാല്‍ കുട്ടിക്ക് ജനന സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല. ഇതോടെ കുട്ടിയും താമസ രേഖയില്ലാത്ത അവസ്ഥയിലായി. തുടര്‍ന്ന്…
മനാമ: ജനുവരി 22 മുതല്‍ 31 വരെ നടക്കുന്ന 36ാമത് ശരത്കാല മേള 2026ന് എക്‌സിബിഷന്‍ വേള്‍ഡ് ബഹ്റൈന്‍ (ഇ.ഡബ്ല്യു.ബി) തയ്യാറെടുക്കുന്നു.അന്താരാഷ്ട്ര പ്രദര്‍ശകരുടെ വിപുലമായ പങ്കാളിത്തം മേളയിലുണ്ടാകുമെന്ന്ബഹ്റൈന്‍ ടൂറിസം ആന്റ് എക്‌സിബിഷന്‍സ് അതോറിറ്റി (ബി.ടി.ഇ.എ) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറും ഇ.ഡബ്ല്യു.ബി. ചെയര്‍മാനുമായ സാറ അഹമ്മദ് ബുഹിജി പറഞ്ഞു. മേള ഏറ്റവും പ്രധാനപ്പെട്ട വാര്‍ഷിക പരിപാടികളിലൊന്നാണ്. ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലും സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കുന്നതിലും ഇത് പ്രധാന പങ്ക് വഹിക്കുന്നു. വിശാലമായ സ്ഥലങ്ങളും നൂതന സൗകര്യങ്ങളും ഇവിടെയുണ്ടാകുമെന്നും അവര്‍ പറഞ്ഞു.36ാമത് പതിപ്പ് ഇതുവരെയുള്ളതില്‍വെച്ച് ഏറ്റവും വലുതാണെന്നും നാല് ഹാളുകള്‍ ഉള്‍ക്കൊള്ളുന്നതായും 24ലധികം രാജ്യങ്ങളില്‍നിന്നുള്ള 600ലധികം പ്രദര്‍ശകരെ പങ്കെടുപ്പിക്കുന്നതായും 2,00,000ത്തിലധികം സന്ദര്‍ശകര്‍ പങ്കെടുക്കുമെന്നും പരിപാടി സംഘടിപ്പിക്കുന്ന കമ്പനിയായ ഇന്‍ഫോര്‍മ മാര്‍ക്കറ്റ്സിന്റെ ജനറല്‍ മാനേജര്‍ മുഹമ്മദ് ഇബ്രാഹിം പറഞ്ഞു.ഈ വര്‍ഷത്തെ മേളയില്‍ പുതിയ പവലിയനുകള്‍, ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങള്‍, പരമ്പരാഗത കരകൗശല വസ്തുക്കളുടെയും ഭക്ഷണങ്ങളുടെയും പ്രദര്‍ശനങ്ങള്‍, വിപുലീകരിച്ച പാചക മേഖല, കുടുംബ സൗഹൃദ…
പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കിടെ പൊലീസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു. മൂവാറ്റുപുഴ സ്റ്റേഷനിലെ സീനിയര്‍ സിപിഒ കെ കെ ജയന്‍ ആണ് മരിച്ചത്. ശബരിമലയില്‍ വടക്കേ നട ഭാഗത്തെ ഡ്യൂട്ടിയില്‍ ആയിരുന്നു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് സന്നിധാനത്തെ ആശുപത്രിയില്‍ നിന്ന് ജയനെ പമ്പയിലേക്ക് റഫര്‍ ചെയ്തിരുന്നു. പമ്പയിലേയ്ക്കുള്ള യാത്രക്കിടെ പുലര്‍ച്ചെയോടെയാണ് മരണം സംഭവിച്ചത്.
താജ് മഹൽ സൗജന്യമായി കാണാൻ അവസരം, ഭൂഗർഭ അറയിലെ യഥാർത്ഥ ഖബറിടങ്ങളും കാണാം; ഷാജഹാൻ്റെ ഉറൂസ് ഈ മാസം
ആഗ്ര: മുഗൾ ചക്രവർത്തി ഷാജഹാന്റെ 371ാമത് ഉറൂസിനോട് അനുബന്ധിച്ച് താജ് മഹലിൽ സഞ്ചാരികൾക്ക് സൗജന്യ പ്രവേശനം അനുവദിക്കുന്നു. ജനുവരി 15, 16, 17 തീയതികളിലാണ് സന്ദർശകർക്ക് ടിക്കറ്റെടുക്കാതെ താജ് മഹൽ കാണാൻ അവസരം ലഭിക്കുക. ഷാജഹാൻ്റെയും മുംതാസിന്റെയും യഥാർത്ഥ കബറിടങ്ങൾ സ്ഥിതി ചെയ്യുന്ന ഭൂഗർഭ അറ പൊതുജനങ്ങൾക്കായി ഈ ദിവസങ്ങളിൽ തുറന്നുകൊടുക്കും. വർഷത്തിലൊരിക്കൽ ഉറൂസ് ദിനങ്ങളിൽ മാത്രമാണ് സന്ദർശകർക്ക് ഈ കബറിടങ്ങൾ കാണാൻ അനുവാദമുള്ളത്. ജനുവരി 15, 16 തീയതികളിൽ ഉച്ചയ്ക്ക് 2 മണി മുതലും ജനുവരി 17 ന് മുഴുവൻ ദിവസവും താജ് മഹൽ സൗജന്യമായി കാണാം. എല്ലാ വർഷവും ഉറൂസിൻ്റെ ഭാഗമായാണ് ഈ സൗജന്യ പ്രവേശനം ഒരുക്കുന്നത്. സാധാരണ താജ് മഹൽ കോമ്പൗണ്ടിൽ പ്രവേശിക്കാൻ 50 രൂപയും, താജ് മഹലിന് അകത്ത് കടക്കാൻ 200 രൂപയുമാണ് ഇന്ത്യാക്കാർക്കുള്ള ടിക്കറ്റ് നിരക്ക്. ഭൂട്ടാൻ, ബംഗ്ലാദേശ്, നേപ്പാൾ, ശ്രീലങ്ക, മ്യാൻമർ, തായ്‌ലൻഡ് രാജ്യങ്ങളിലെയും സാർക് രാജ്യങ്ങളിലെയും പൗരന്മാർക്ക് 540 രൂപയാണ് ടിക്കറ്റ്…
‘മത്സരിക്കാന്‍ താത്പര്യമുണ്ടോയെന്ന് ഒരു രാഷ്ട്രീയപാര്‍ട്ടി തിരക്കി’; രാഹുല്‍ ഈശ്വര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി?
കൊച്ചി: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ടാകുമെന്ന സൂചന നല്‍കി രാഹുല്‍ ഈശ്വര്‍. മധ്യതിരുവിതാംകൂറിലെ മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ഒരു പ്രധാന രാഷ്ട്രീയ പാര്‍ട്ടി ചോദിച്ചതായും രാഹുല്‍ ഈശ്വര്‍ വെളിപ്പെടുത്തി. ചെങ്ങന്നൂര്‍, തിരുവല്ല, കൊട്ടാരക്കര എന്നിവിടങ്ങളില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടോ എന്നാണ് ചോദിച്ചതെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. കോണ്‍ഗ്രസിനുവേണ്ടി മല്‍സരിക്കാനുളള താല്‍പര്യമാണ് രാഹുല്‍ ഈശ്വര്‍ പരോക്ഷമായി സൂചിപ്പിക്കുന്നത്. വരുന്ന തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തു കോണ്‍ഗ്രസ് ജയിക്കണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്ന് രാഹുല്‍ ഈശ്വര്‍ പറഞ്ഞു. സംസ്ഥാനത്തെ സാധാരണ മലയാളികളുടെ ആഗ്രഹമാണിതെന്നും കേരളത്തിനും അതാണ് നല്ലതെന്നും രാഹുല്‍ പറഞ്ഞു. മഹാത്മാഗാന്ധിയുടെ പാതയില്‍ ഹിന്ദു മുസ്ലിം ക്രിസ്ത്യന്‍ ഐക്യമാണ് തന്റെ ലക്ഷ്യം. അതാണ് തന്റെ വസ്ത്രധാരണത്തിലുള്ളതെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു. പുരുഷന്‍മാരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാളിയെന്ന നിലയിലാണ് രാഹുല്‍ ഈശ്വര്‍ ഇപ്പോള്‍ നിറഞ്ഞുനില്‍ക്കുന്നത്. ഇതിന്റെ പേരില്‍ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ ജയില്‍വാസവും അനുഭവിച്ചു. ജാമ്യവ്യവസ്ഥ ലംഘിച്ചെന്ന് ആരോപിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍ കേസിലെ അതിജീവിത വീണ്ടും പരാതി നല്‍കിയിട്ടുണ്ട്. ജാമ്യം റദ്ദാക്കാന്‍ നടപടി…
കൊച്ചി:ജലാശയങ്ങളിൽ കുളവാഴകൾ സൃഷ്ടിക്കുന്ന പാരിസ്ഥിതിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്നതിനും അവയുടെ ഫലപ്രദമായ മൂല്യവർദ്ധനവിനും വിനിയോഗത്തിനുമായുള്ള നൂതന മാർഗങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കൊച്ചി ജെയിൻ സർവകലാശാലയുടെ ഫ്യൂച്ചർ കേരള മിഷൻ രാജ്യാന്തര സമ്മേളനം സംഘടിപ്പിക്കുന്നു. ‘ഹയാക്കോൺ 1.0’ എന്ന പേരിൽ കേരള സംസ്ഥാന തണ്ണീർത്തട അതോറിറ്റി, എംപെഡ, ട്രാൻസ് വേൾഡ് എന്നിവരുടെ സഹകരണത്തോടെയാണ് ത്രിദിന സമ്മേളനം ജനുവരി 8 മുതൽ 10 വരെ ജെയിൻ സർവകലാശാല കൊച്ചി ക്യാമ്പസിൽ സംഘടിപ്പിക്കുന്നത്. ജനുവരി 8-ന് ഉച്ചയ്ക്ക് 3 മണിക്ക് നടക്കുന്ന ചടങ്ങിൽ കേന്ദ്ര ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. രമേശ് ചെന്നിത്തല എം.എൽ.എ, ഹൈബി ഈഡൻ എം.പി എന്നിവർ വിശിഷ്ടാതിഥികളാകും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ കുളവാഴയിൽ നിന്നുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെയും ബന്ധപ്പെട്ട മെഷിനറികളുടെയും പ്രദർശനത്തിന്റെ ഉദ്ഘാടനം നിർവഹിക്കും. ജെയിൻ സർവകലാശാല ചാൻസലർ ഡോ. ചെൻരാജ് റോയ്ചന്ദ്, ഫ്യൂച്ചർ കേരള മിഷൻ ചെയർമാൻ പ്രൊഫ. വേണു രാജാമണി, ജെയിൻ…
