Author: News Desk

മനാമ: ഇറാൻ്റെ ആക്രമണത്തിൽ കുവൈത്ത് സായുധ സേനയിലെ രണ്ട് സൈനികർ ദേശീയ കടമകൾ നിർവഹിക്കുന്നതിനിടെ വീരമൃത്യു വരിച്ച സംഭവത്തിൽ ബഹ്‌റൈൻ അനുശോചിച്ചു.കുവൈത്ത് സർക്കാരിനെയും അവിടുത്തെ ജനങ്ങളെയും ബഹ്റൈൻ അഗാധമായ അനുശോചനവും സഹതാപവും അറിയിച്ചു.ഈ നഷ്ടത്തിൽ കുവൈത്തിനൊപ്പം ഐക്യദാർഢ്യത്തോടെ നിലകൊള്ളുന്നതായും പരമാധികാരം, സുരക്ഷ, സ്ഥിരത എന്നിവ സംരക്ഷിക്കുന്നതിന് സ്വീകരിക്കുന്ന നടപടികൾക്ക് പിന്തുണ നൽകുന്നതായും ബഹ്റൈൻ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെ എന്ന് പ്രസ്താവനയിൽ ആശംസിച്ചു.

Read More

മോസ്കോ: പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വ്യക്തമാക്കി. മേഖലയിലെ സംഘർഷം ലഘൂകരിക്കാൻ അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുദ്ധം ആഗോളതലത്തിൽ വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും നയതന്ത്ര ചർച്ചകളിലൂടെ മാത്രമേ പരിഹാരം സാധ്യമാകൂ എന്നും റഷ്യ മുന്നറിയിപ്പ് നൽകി. നേരത്തെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യയും രംഗത്തെത്തിയിരുന്നു. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി ഇന്ത്യ പുതിയ പ്രസ്താവനയും പുറത്തിറക്കി. ഒരു കോടി ഇന്ത്യക്കാരുടെ സുരക്ഷയെ ബാധിക്കുന്ന സംഘർഷത്തിൽ നിന്ന് ഒഴിഞ്ഞു നിൽക്കാൻ കഴിയില്ലെന്നാണ് ഇന്ത്യ വ്യക്തമാക്കിയത്. സംഘർഷം എത്രയും വേഗം അവസാനിപ്പിക്കണം എന്ന പുതിയ പ്രസ്താവന നൽകിയ ഇന്ത്യ, ചരക്കു കപ്പലുകൾക്കെതിരായ ആക്രമം അംഗീകരിക്കാനാവില്ലെന്നും കൂട്ടിച്ചേർത്തു. ഇറാൻ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമനേയിയുടെ…

Read More

ദില്ലി: പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത് ഗൾഫ് മേഖലയിൽ താമസിക്കുന്ന ലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയാണെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് നിർണായകമായ വ്യാപാര, ഊർജ്ജ പാതകളെ തടസ്സപ്പെടുത്തുമെന്നും ഇന്ത്യ വിശദമാക്കി. ഫെബ്രുവരി 28ന് ഇറാന് നേരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയതോടെയാണ് മേഖലയിൽ സ്ഥിതി വഷളായത്. ഇതിന് പിന്നാലെ ഇറാൻ തിരിച്ചടിക്കുകയും ചെയ്തു. ചൊവ്വാഴ്ച ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയിൽ സാഹചര്യം കൂടുതൽ വഷളായതായി പറയുന്നു.ചൊവ്വാഴ്ച പല രാജ്യങ്ങളിലും പുതിയ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തതോടെ യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണ്. ഇറാനിൽ നിന്ന് തൊടുത്തുവിട്ട മിസൈലുകൾ ഇസ്രയേൽ തടഞ്ഞതോടെ ജറുസലേമിൽ വലിയ സ്ഫോടനങ്ങളുണ്ടായി. ടെഹ്‌റാനിലും സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തലസ്ഥാനത്തിന്റെ വടക്കൻ ഭാഗങ്ങളിലും കരാജ്, ഇസ്ഫഹാൻ നഗരങ്ങളിലും സ്ഫോടനമുണ്ടായതായി ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ ഇറാൻ പ്രസിഡന്റിന്റെ ഓഫീസും ദേശീയ സുരക്ഷാ കൗൺസിൽ കെട്ടിടവും ലക്ഷ്യമിട്ട് ആക്രമണം നടത്തിയതായി…

Read More

മനാമ: ഫെബ്രുവരി 28ന് രാവിലെ മുതൽ ബഹ്‌റൈന്റെ വിവിധ പ്രദേശങ്ങളെ ലക്ഷ്യം വെച്ചെത്തിയ ഇറാന്റെ 70 മിസൈലുകളും 76 ഡ്രോണുകളും ബഹ്റൈൻ പ്രതിരോധ സേനയുടെ (ബി.ഡി.എഫ്) വ്യോമ പ്രതിരോധ സംവിധാനങ്ങൾ വിജയകരമായി തകർത്തതായി ബി.ഡി.എഫ്. ജനറൽ കമാൻഡ് അറിയിച്ചു. നിരന്തരവും ക്രൂരവുമായ ഈ തീവ്രവാദ ആക്രമണം സാധാരണക്കാരുടെ സ്വത്തുക്കൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കും സാരമായ നാശനഷ്ടങ്ങൾ വരുത്തിയിട്ടുണ്ട്. ഏതൊരു ഭീഷണിയെയും ഉടനടി നിർവീര്യമാക്കാൻ എല്ലാ പ്രതിരോധ സംവിധാനങ്ങളും ഏറ്റവും ഉയർന്ന സജ്ജീകരണത്തിലാണെന്ന് ജനറൽ കമാൻഡ് വ്യക്തമാക്കി.ബഹ്‌റൈൻ തങ്ങളുടെ പരമാധികാരവും ദേശീയ സുരക്ഷയും സംരക്ഷിക്കുന്നതിനാവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാനുള്ള നിയമപരമായ അവകാശം വീണ്ടും ഉറപ്പിച്ചിട്ടുണ്ട്.ജനങ്ങൾ വീടിനുള്ളിൽ തന്നെ തുടരണമെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ പുറത്തുപോകാവൂ എന്നും വ്യക്തിപരമായ സുരക്ഷയ്ക്കായി അതീവ ജാഗ്രത പാലിക്കണമെന്നും ജനറൽ കമാൻഡ് അഭ്യർത്ഥിച്ചു.

Read More

തിരുവനന്തപുരം: തിരുവനന്തപുരത്തെ ഭക്തിസാന്ദ്രമാക്കി ആറ്റുകാൽ പൊങ്കാല. ഉച്ച തിരിഞ്ഞ് 2.15 ആയതോടെ പൊങ്കാലയുടെ നിവേദ്യ സമർപ്പണ ചടങ്ങുകൾ ആരംഭിച്ചു. ചന്ദ്രഗ്രഹണമായതിനാൽ ഉച്ചകഴിഞ്ഞ് 3.10 മുതൽ രാത്രി 7 വരെ ക്ഷേത്ര ദർശനം ഉണ്ടാകില്ല. നഗരത്തിലെമ്പാടും ആയിരക്കണക്കിന് ഭക്തജനങ്ങളുടെ പൊങ്കാല നിവേദ്യമാണ് നടക്കുന്നത്. പൊങ്കാല നിവേദിക്കാനായി മുന്നൂറ്റി എൺപതോളം പൂജാരിമാരെയാണ് നിയോഗിച്ചിട്ടുളളത്.രാവിലെ 9.45ന് പണ്ടാര അടുപ്പിൽ തീ പകർന്നതോടെയാണ് പൊങ്കാലയ്ക്ക് തുടക്കമായത്. ആഗ്രഹങ്ങളും പ്രാർത്ഥനകളുമെല്ലാം മൺകലങ്ങളിൽ തിളച്ചുതൂവി. പായസവും തെരളിയപ്പവുമെല്ലാമൊരുക്കി പൊരിവെയിലിലും തളരാതെ നിരത്തുകളിലും വീട്ടുമുറ്റങ്ങളിലും ഭക്തർ പൊങ്കാലയിട്ടു. ആറ്റുകാൽ ദേവീക്ഷേത്രത്തിലും പരിസരത്തും വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വിവിധ സംഘടനകളും കൂട്ടായ്മകളും ഭക്ഷണവും കുടിവെളളവുമൊരുക്കി. പൊങ്കാല കഴിഞ്ഞ് മടങ്ങുന്നവർക്കായി കെഎസ്ആർടിസിയും റെയിൽവെയും പ്രത്യേക സർവീസുകളും ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.

Read More

മനാമ: ബഹ്‌റൈനിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ തുടക്കം മുതൽ അതിനോട് അനുഭാവം പ്രകടിപ്പിച്ച് സമൂഹത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്ന ഗുരുതരമായ നിയമലംഘനങ്ങളിൽ ഏർപ്പെട്ടതിന് നിരവധി വ്യക്തികളെ ആന്റി-സൈബർ ക്രൈം ഡയറക്ടറേറ്റ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഈ കുറ്റകൃത്യങ്ങളിൽ ഇറാന്റെ ഹീനമായ ആക്രമണത്തോട് അനുഭാവം പ്രകടിപ്പിക്കുന്ന വീഡിയോകളും ഉള്ളടക്കവും പ്രസിദ്ധീകരിച്ചതും ഉൾപ്പെടുന്നു. ഇത് രാഷ്ട്രത്തെ വഞ്ചിക്കുന്നതും അതിന്റെ മൂല്യങ്ങളുടെയും തത്വങ്ങളുടെയും വ്യക്തമായ ലംഘനവുമാണ്.കൃത്രിമബുദ്ധി സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് നിർമ്മിച്ച വ്യാജ ചിത്രങ്ങൾ ചിലർ പ്രചരിപ്പിച്ചു. നിരവധി വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി തെറ്റായി ചിത്രീകരിച്ച് അവ അവരുടെ സമൂഹമാധ്യമ അക്കൗണ്ടുകൾ വഴി പങ്കുവെച്ചു. ഇത് പൊതുജനാഭിപ്രായത്തെ തെറ്റിദ്ധരിപ്പിക്കാനും ജനങ്ങളിൽ ഭയം പ്രചരിപ്പിക്കാനും കാരണമായി. ഇത് സുരക്ഷയ്ക്കും പൊതുക്രമത്തിനും ഹാനികരമായ കുറ്റകൃത്യമാണ്.ഇവർക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അറസ്റ്റിലായവരെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.ഔദ്യോഗിക ഉറവിടങ്ങളിൽനിന്ന് മാത്രം വിവരങ്ങൾ തേടാനും സ്ഥിരീകരിക്കാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും വീണ്ടും പോസ്റ്റ് ചെയ്യുന്നതും ഒഴിവാക്കണമെന്നും…

Read More

മനാമ: ബഹ്‌റൈനിൽ പരസ്യങ്ങൾ നിയന്ത്രിക്കുന്നതിനും നിർവചനങ്ങൾ, ഉത്തരവുകൾ, നടപടിക്രമങ്ങൾ എന്നിവ അപ്‌ഡേറ്റ് ചെയ്യുന്നതിനുമായി 1973ലെ ഡിക്രി-നിയമത്തിലെ (14) ചില വ്യവസ്ഥകൾ ഭേദഗതി ചെയ്തുകൊണ്ടുള്ള നിയമം 2026 (8) അംഗീകരിച്ചുകൊണ്ട് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചു.ശൂറ കൗൺസിലും പ്രതിനിധി കൗൺസിലും അംഗീകരിച്ചതിനെ തുടർന്നാണ് ഭേദഗതിക്ക് രാജാവ് അംഗീകാരം നൽകിയത്.നിയമഭേദഗതിയനുസരിച്ച് എല്ലാ പരസ്യങ്ങൾക്കും ബന്ധപ്പെട്ട അധികാരകേന്ദ്രത്തിന്റെ മുൻകൂർ അനുമതി ആവശ്യമാണ്. നിയമം ലംഘിച്ചുള്ള പരസ്യങ്ങൾ പരിശോധിക്കാനും നീക്കംചെയ്യാനും ബന്ധപ്പെട്ട മന്ത്രാലയത്തിന് അധികാരമുണ്ടാകും. കൂടാതെ ലൈസൻസുകൾ താൽക്കാലികമായോ സ്ഥിരമായോ പിൻവലിക്കാനും അധികാരമുണ്ടാകും. ലൈസൻസില്ലാത്ത പരസ്യങ്ങൾ, തെറ്റായ വിവരങ്ങൾ നൽകൽ, ഇൻസ്പെക്ടർമാരെ തടസ്സപ്പെടുത്തൽ, ലൈസൻസുള്ള പരസ്യങ്ങൾക്ക് കേടുപാടുകൾ വരുത്തൽ എന്നിവയ്ക്ക് പിഴയും നിയമലംഘനത്തിന്റെ തോതനുസരിച്ച് തടവുശിക്ഷയും ലഭിക്കും.പ്രധാനമന്ത്രിയും മന്ത്രിമാരും അവരുടെ അധികാരപരിധിയിൽ ഈ നിയമത്തിലെ വ്യവസ്ഥകൾ നടപ്പിലാക്കും. ഇത് ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിച്ചതിനു ശേഷമുള്ള ദിവസം പ്രാബല്യത്തിൽ വരും.

Read More

ദില്ലി: ഇറാൻ സംഘർഷത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു. ഒരു ഇന്ത്യക്കാരന് പരിക്കേൽക്കുകയും ചെയ്തു. ഡിജി ഷിപ്പിങ് ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. വിദേശ കപ്പലുകളിൽ ജോലി ചെയ്തിരുന്ന ഇന്ത്യൻ നാവികർ ആണ് കൊല്ലപ്പെട്ടത്. ഇന്ത്യൻ കപ്പലുകൾ ആക്രമണത്തിനിരയായിട്ടില്ലെന്ന് ഡിജി ഷിപ്പിങ് വ്യക്തമാക്കി. കപ്പലുകൾക്കും നാവികർക്കുമായി കൺട്രോൾ റൂം തുറന്നു.അതേസമയം, ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള ഖമനേയിയുടെ കൊലപാതകത്തിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്ന് ആരോപിച്ച് മാധ്യമ സ്ഥാപനങ്ങൾക്കെതിരെ കേസെടുത്തു. ജമ്മുകശ്മീർ പൊലീസ് ആണ് കേസെടുത്തത്. ക്രമസമാധാനം തകർക്കുന്ന രീതിയിൽ വാർത്തകൾ നൽകിയെന്നും തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചെന്നും എഫ്ഐആറിൽ പറയുന്നു. ഇറാനെതിരെയുള്ള സൈനിക നടപടി തുടരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു. ​ഗൾഫ് മേഖലകളിലും സംഘർഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടെ കുവൈത്തിലെ അമേരിക്കൻ എംബസി തൽക്കാലത്തേക്ക് അടക്കുകയും ചെയ്തു. അതേസമയം, ഇസ്രായേൽ വിടുന്ന അമേരിക്കൻ പൗരന്മാരെ നേരിട്ട് സഹായിക്കാൻ കഴിയില്ലെന്ന് ഇസ്രായേൽ അമേരിക്കൻ എംബസി വ്യക്തമാക്കിയിരിക്കുകയാണ്. ഇസ്രായേൽ ടൂറിസം മന്ത്രാലയത്തിന്റെ സേവനം ഉപയോഗിക്കാനാണ്…

Read More

വാഷിംഗ്ടൺ: ഇറാനെ ആക്രമിച്ചത് എന്തിനെന്ന് വിചിത്ര മറുപടിയുമായി യുഎസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ. ഇറാനിൽ നിന്ന് അടിയന്തര സുരക്ഷാഭീഷണി ഉണ്ടായിരുന്നു എന്ന വാദങ്ങൾ പൊളിക്കുന്നതാണ് മാർക്കോ റൂബിയോയുടെ പ്രസ്താവന. ഇസ്രായേൽ ഇറാനെ ആക്രമിക്കുമെന്ന് ഞങ്ങൾ അറിഞ്ഞു. അങ്ങനെയെങ്കിൽ ഇറാൻ യുഎസ്സിനെയും ആക്രമിക്കുമെന്ന് മനസിലാക്കി. കാത്തിരുന്നാൽ കൂടുതൽ ആൾനാശം ഉണ്ടാകുമെന്ന് വിലയിരുത്തി. അതിനാൽ ആദ്യം ആക്രമിച്ചെന്നാണ് റൂബിയോയുടെ വിചിത്ര വിശദീകരണം. ഇറാൻ അല്ല മറിച്ച് ഇസ്രായേലാണ് ആക്രമണത്തിന് മുതിർന്നതെന്നും ഇറാനിൽ നിന്ന് ഒരു അടിയന്തര ഭീഷണി ഉണ്ടായിരുന്നില്ലെന്നുമാണ് റൂബിയോ സമ്മതിക്കുന്നത്. ഖമനെയി വധത്തിന് ഒരു കാരണവും ഉണ്ടായിരുന്നില്ലെന്നും ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്റെ പിടിവാശിക്ക് അമേരിക്കയും വഴങ്ങിയെന്ന് ചുരുക്കം.ജനീവയിൽ ചർച്ചകൾ നടക്കുന്നതിനിടെ എന്തിനാണ് ഇറാനെ ആക്രമിച്ച് പരമോന്നത നേതാവിനെ കൊലപ്പെടുത്തിയത്? ലോകം ഒന്നാകെ ഉയർത്തിയ ചോദ്യത്തിന് ഇറാന്‍റെ ആക്രമണം ആസന്നമായിരുന്നുവെന്നും തടയാൻ മറ്റ് വഴിയില്ലെന്നുമായിരുന്നു ഇസ്രയേലി പ്രതിരോധസേനയുടെ വിശദീകരണം. സൈനിക നടപടി സ്ഥിരീകരിച്ച് കൊണ്ടുള്ള വീഡിയോ സന്ദേശത്തിൽ ഡോണൾഡ് ട്രംപും ഇതേ വാദം ഉയർത്തി.…

Read More

ഇസ്ലാമാബാദ്: ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്ന് പാകിസ്ഥാൻ പ്രസിഡന്റ് ആസിഫ് അലി സർദാരി. യുദ്ധത്തിൽ നിന്നെല്ലാം പിന്മാറി ചർച്ചയിലേക്ക് മടങ്ങി വരണമെന്ന് സർദാരി ഇന്ത്യയോട് ആവശ്യപ്പെട്ടു. പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുവെയായിരുന്നു പാകിസ്ഥാൻ പ്രസിഡന്‍റിന്‍റെ അഭ്യർത്ഥന. യുദ്ധം ചെയ്യുക എന്നതിൽ നിന്നും പിന്മാറി സമാധന ചർച്ചകൾക്ക് മുൻഗണന നൽകണം. പ്രാദേശിക സുരക്ഷയ്ക്കുള്ള ഏക മാർഗം അതാണ്. മേഖലയിലെ സുരക്ഷയ്ക്ക് സമാധാനത്തിന്റെ വക്താവ് എന്ന നിലയിൽ താൻ ശുപാർശ ചെയ്യുന്നത് സമാധാന ചർച്ചയാണെന്ന് സർദാരി പറഞ്ഞു.അതേസമയം ഇന്ത്യ മറ്റൊരു സംഘർഷത്തിന് തയ്യാറെടുക്കുകയാണെന്നും സർദാരി ആരോപിച്ചു. സിന്ധു നദീജല കരാർ ഇന്ത്യ നിർത്തിവച്ചതിനെയും സർദാരി വിമർശിച്ചു. ഉടമ്പടി നിർത്തിവയ്ക്കാനുള്ള ഇന്ത്യയുടെ തീരുമാനം ഹൈഡ്രോ ടെററിസം (ജലതീവ്രവാദം) ആണെന്നായിരുന്നു സർദാരിയുടെ പ്രതികരണം. രാഷ്ട്രീയ നേട്ടങ്ങൾക്കായി ഇന്ത്യ ജലപ്രവാഹത്തെ ആയുധമാക്കുന്നുവെന്ന് അദ്ദേഹം ആരോപിച്ചു. ജമ്മുകാശ്മീരിലെ ജനങ്ങൾക്ക് പാകിസ്ഥാൻ നയതന്ത്രവും ധാർമികവുമായ പിന്തുണ നൽകുന്നത് തുടരുമെന്നും പാകിസ്ഥാൻ പ്രസിഡന്‍റ് ആവർത്തിച്ച് വ്യക്തമാക്കി. പാകിസ്ഥാനിലെ പടിഞ്ഞാറൻ…

Read More