- വൻവരവേൽപ്പ്: ‘മുഖ്യമന്ത്രി സതീശാ..’ കൊച്ചിയിൽ പ്രവർത്തകർ വി ഡി സതീശനെ തോളിലേറ്റി
- ബഹ്റൈനിൽ IOC യും IYCC യും സംയുക്തമായി യുഡിഎഫ് വിജയാഘോഷം സംഘടിപ്പിച്ചു
- ഗൾഫ് മാധ്യമം ‘റീസെറ്റ് യുവർ ഫ്യൂച്ചർ’ വെബിനാർ മേയ് എട്ടിന് ഡോ. അലക്സാണ്ടർ ജേക്കബ് ഉദ്ഘാടനം ചെയ്യും
- എംപിമാരെ മത്സരിപ്പിക്കേണ്ട എന്നത് കൂട്ടായ തീരുമാനം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി രമേശ് ചെന്നിത്തല
- ഔദ്യോഗിക വാഹനവും, അകമ്പടിയുമില്ലാതെ കാവല്‍ മുഖ്യമന്ത്രി പിണറായി വിജയന്
- പിണറായിയെ തുടക്കം മുതൽ മുൾമുനയിൽ നിർത്തിയ വിപി അബ്ദുൽ റഷീദ് പൊരുതി തോറ്റു
- യുഡിഎഫിന് അർഹതപ്പെട്ടതും പ്രതീക്ഷിച്ചതുമായ വിജയം കെഎംസിസി ബഹ്റൈൻ :
- റെക്കോര്‍ഡ് ഭൂരിപക്ഷം: 85,000 കടന്ന് പികെ കുഞ്ഞാലിക്കുട്ടി
Author: News Desk
തൃക്കാക്കരയിൽ സർപ്രൈസ്; സെബാസ്റ്റ്യൻ പോളിൻ്റെ മകൻ സിപിഎം സ്ഥാനാർഥിയാവും, അറിയിപ്പ് ലഭിച്ചില്ലെന്ന് റോൺ
കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിൽ തൃക്കാക്കര മണ്ഡലത്തിൽ വീണ്ടും സ്വതന്ത്ര പരീക്ഷണത്തിനൊരുങ്ങി സിപിഎം. മുൻ എംപി സെബാസ്റ്റ്യൻ പോളിൻ്റെ മകൻ റോൺ ബാസ്റ്റിൻ തൃക്കാക്കരയിൽ സ്ഥാനാർഥിയായേക്കുമെന്നാണ് സൂചന. ജില്ലാ നേതൃത്വം റോണിൻ്റെ പേര് ശുപാർശ ചെയ്തതായാണ് വിവരം. എന്നാൽ സ്ഥാനാർഥിത്വത്തെ പറ്റി തനിക്ക് അറിയിപ്പൊന്നും കിട്ടിയിട്ടില്ലെന്നാണ് റോൺ ബാസ്റ്റിൻ്റെ പ്രതികരണം. പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗമാണ് അഭിഭാഷകൻ കൂടിയായ റോൺ. കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. നാളെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെ കെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്. എം.വി ഗോവിന്ദന്…
കടുപ്പിച്ച് ജി സുധാകരൻ, അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്ന് ജില്ലാ സെക്രട്ടറിയോട് ആവര്‍ത്തിച്ചു; അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം
ആലപ്പുഴ: പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന നിലപാടിലുറച്ച് മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരൻ. പാര്‍ട്ടി നേതൃത്വത്തിനെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ച ജി സുധാകരനെ സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ ഫോണിൽ വിളിച്ചു. ആര്‍ നാസര്‍ ജി സുധാകരനോട് സംസാരിച്ചെങ്കിലും അതൃപ്തി തുടരുകയാണ്. തന്‍റെ പ്രതിഷേധം നാസറിനോട് സുധാകരൻ പറഞ്ഞതായാണ് വിവരം. അംഗത്വ ഫോറം പൂരിപ്പിച്ച് നൽകില്ലെന്നും സുധാകരൻ ആവര്‍ത്തിച്ചു. ജി സുധാകരനെ അനുനയിപ്പിക്കാൻ സംസ്ഥാന നേതൃത്വം ഇടപെട്ടേക്കും. സംസ്ഥാന നേതാക്കള്‍ ജി സുധാകരനുമായി ചര്‍ച്ച നടത്തിയേക്കുമെന്നാണ് വിവരം. ഇന്ന് രാവിലെയാണ് ഇനി പാര്‍ട്ടി അംഗത്വം പുതുക്കില്ലെന്ന് ജി സുധാകരൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. 63 വര്‍ഷം നീണ്ട സിപിഎം അംഗത്വം ഉപേക്ഷിച്ച് സുധാകരൻ പാര്‍ട്ടി വിടുകയാണെന്ന സൂചനയാണ് ഫേസ്ബുക്ക് പോസ്റ്റിലുണ്ടായിരുന്നത്. പാര്‍ട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനവും സുധാകരൻ നടത്തിയിരുന്നു. സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ബ്രാഞ്ചിൽ എത്തിയശേഷം ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പൊതുപരിപാടികളിൽ അവഗണിച്ചു.…
ശ്രീലങ്കൻ തീരത്ത് ഇറാൻ യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെ അന്തർവാഹിനി ആക്രമണം, കപ്പൽ മുങ്ങി 101 പേരെ കാണാനില്ല, 78 പേർക്ക് പരിക്ക്
കൊളംബോ: ശ്രീലങ്കയുടെ തെക്കൻ തീരത്ത് ഇറാനിയൻ യുദ്ധകപ്പലിന് നേരെ ആക്രമണം. അന്തർവാഹിനി കപ്പലാണ് ആക്രമിച്ചതെന്നും 101 പേരെ കാണാതായും 78 പേർക്ക് പരുക്കേറ്റതായും വാർത്താ ഏജൻസിസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. ഇറാനിയൻ കപ്പലിൽ നിന്ന് സഹായം അഭ്യർഥിച്ചുള്ള സന്ദേശം ലഭിച്ചതിനെ തുടർന്നു ശ്രീലങ്കൻ സൈന്യം രക്ഷാപ്രവർത്തനം ആരംഭിച്ചതായും റിപ്പോർട്ട് ചെയ്തു. കപ്പലിൽ നിന്ന് 32 പേരെ രക്ഷപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി വിജിത ഹെരാത്ത് പറഞ്ഞു. വിശാഖപട്ടണത്ത് നടന്ന മിലാൻ 2026 ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം ഇറാനിലേക്ക് മടങ്ങുകയായിരുന്ന മൗഡ്ജ് ക്ലാസ് യുദ്ധക്കപ്പൽ ഐറിസ് ദേനയ്ക്ക് നേരെയാണ് അന്തർവാഹിനി ആക്രമണം നടന്നത്.കപ്പലിലെ 32 പേരെ സൈന്യം രക്ഷപ്പെടുത്തിയതായി ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ഏഴ് പേർക്ക് അടിയന്തര ചികിത്സ നൽകുന്നുണ്ടെന്നും മറ്റുള്ളവർക്ക് നിസാര പരിക്കുകൾക്ക് ചികിത്സ നൽകുന്നുണ്ടെന്നും ആരോഗ്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനായ ഡോ. അനിൽ ജാസിംഗെ പറഞ്ഞു. 180 പേരാണ് കപ്പലിലുണ്ടായിരുന്നതെന്നും രക്ഷാപ്രവർത്തനത്തിനായി…
ശബരിമല സ്വർണക്കൊള്ള; എ പത്മകുമാറും ജയിലിന് പുറത്തേക്ക്, ദ്വാരപാലക ശില്പ കേസില്‍ സ്വാഭാവിക ജാമ്യം
കൊല്ലം: ശബരിമല സ്വർണക്കൊള്ള കേസിൽ റിമാൻഡിൽ കഴിയുന്ന സിപിഎം നേതാവും ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാറിന് രണ്ടാമത്തെ കേസിലും ജാമ്യം. ദ്വാരപാലക ശില്പ കേസില്‍ എസ്ഐടി കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് കൊല്ലം വിജിലൻസ് കോടതി പത്മകുമാറിന് ജാമ്യം അനുവദിച്ചത്. ആദ്യം അറസ്റ്റിലായ കട്ടിളപ്പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. 90 ദിവസത്തെ റിമാൻഡ് പൂർത്തിയായതോടെയാണ് ദ്വാരപാലകയിലും ജാമ്യ ഹർജി നൽകിയത്. രണ്ടാമത്തെ കേസുകളും ജാമ്യം ലഭിച്ച പത്മകുമാർ ഇന്ന് ജയിൽ മോചിതനാകും. കട്ടളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ നവംബർ 20 നാണ് പത്മകുമാർ ആദ്യം അറസ്റ്റിലാകുന്നത്. ഈ കേസിൽ നേരത്തെ കോടതി ജാമ്യം അനുവദിച്ചു. ഡിസംബർ 2 നാണ് ദ്വാരപാലക കേസിൽ പിന്നീട് അറസ്റ്റ് രേഖപ്പെടുത്തിയത്. സ്വാഭാവിക ജാമ്യത്തിന്‍റെ ആനുകൂല്യം അതിലും പത്മകുമാറിന് കിട്ടി. ദേവസ്വം മിനിറ്റ്സ് ഉൾപ്പെടെ തിരുത്തി സ്വർണ്ണകൊള്ളയ്ക്ക് പത്മകുമാർ കൂട്ടുനിന്നുവെന്നായിരുന്നു എസ്ഐടി കണ്ടെത്തൽ. കേസിലെ ഏഴ് പ്രതികൾ ഇതിനോടകം ജാമ്യം നേടി പുറത്തിറങ്ങിയിരുന്നു. ഇതില്ഡ…
തളിപ്പറമ്പിൽ തിരുത്തില്ല; കെകെ ശൈലജ പേരാവൂരിൽ മത്സരിക്കും, സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനം
തിരുവനന്തപുരം: കെകെ ശൈലജ പേരാവൂരിൽ തന്നെ മത്സരിക്കും. ഇതുസംബന്ധിച്ച് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായി. നാളെ സംസ്ഥാന സമിതിയിൽ സ്ഥാനാർത്ഥി പട്ടികക്ക് അന്തിമ അംഗീകാരം നൽകും. തളിപ്പറമ്പിൽ പികെ ശ്യാമളയും പേരാമ്പ്രയിൽ ടിപി രാമകൃഷ്ണനും മത്സരിക്കും. ഉടുമ്പൻചോലയിൽ കെകെ ജയചന്ദ്രൻ ആണ് സ്ഥാനാർത്ഥി. എംഎം മണിക്ക് വേണ്ടി ഉയർന്ന വാദം കണക്കിലെടുത്തില്ല. മട്ടന്നൂരിൽ നിന്ന് പേരാവൂരിലേക്കുള്ള മാറ്റത്തിലെ കെ കെ ശൈലജയുടെ കടുത്ത നീരസത്തിന് പിന്നാലെയാണ് പേരാവൂരിൽ തന്നെ ശൈലജ മത്സരിക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ തീരുമാനമായത്. എം.വി ഗോവിന്ദന് പകരം തളിപ്പറമ്പ് മണ്ഡലത്തിൽ ഭാര്യ പികെ ശ്യാമളയെ സ്ഥാനാർത്ഥിയാക്കിയതിൽ സമൂഹമാധ്യമങ്ങളിൽ എതിർപ്പ് ഉയരുകയാണ്. സുരക്ഷിത മണ്ഡലമായ മട്ടന്നൂരിൽനിന്ന് പേരാവൂരിലേക്ക് മാറുമ്പോൾ ശൈലജയെ ഒതുക്കാനാണെന്ന സംശയവും ബലപ്പെടുന്നു. നാളെ സംസ്ഥാന സമിതി യോഗം നടക്കും. അതിന് ശേഷമായിരിക്കും സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുക.
സി.പി.എം. വിടുമെന്ന സൂചന നൽകി ജി. സുധാകരൻ; നേതൃത്വത്തിനെതിരെ വിമർശനവുമായി ഫേസ്ബുക്ക് കുറിപ്പ്
ആലപ്പുഴ: പാർട്ടി വിടുമെന്ന സൂചനയുമായി മുൻ മന്ത്രിയും മുതിർന്ന സി.പി.എം. നേതാവുമായ ജി. സുധാകരൻ.സംസ്ഥാന കമ്മിറ്റിയിൽനിന്ന് ബ്രാഞ്ചിലേക്ക് താഴ്ത്തപ്പെട്ട താൻ പാർട്ടി അംഗത്വം പുതുക്കില്ലെന്ന് വ്യക്തമാക്കിയും അതിനുള്ള കാരണം വിശദീകരിച്ചും അദ്ദേഹം ഫേസ്ബുക്കിൽ കുറിപ്പിട്ടു. പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനം കുറിപ്പിലുണ്ട്. കുറിപ്പിൻ്റെ പൂർണരൂപം താഴെ: ‘2026 മെമ്പർഷിപ്പ് സ്ക്രൂട്ടണി അംഗത്വം പുതുക്കാൻ ഞാൻ അപേക്ഷ കൊടുത്തില്ല. അതുകൊണ്ട് ലെവിയും വരിസംഖ്യയും അടയ്ക്കേണ്ടി വന്നില്ല. 2022ൽ സംസ്ഥാന സമിതിയിൽ നിന്ന് ഒഴിവായി. ആലപ്പുഴ ഡിസിയുടെ കീഴിലുള്ള ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ചുവരികയാണ്. വീണു പരിക്കേറ്റ ശേഷം ഒരു ബ്രാഞ്ചിന് ഒഴികെ മറ്റെല്ലാത്തിലും കൃത്യമായി പങ്കെടുത്തിരുന്നു. 43 വർഷത്തെ സംസ്ഥാന കമ്മിറ്റി അംഗത്വത്തിന് ശേഷം ബ്രാഞ്ചിൽ വന്നു പ്രവർത്തിച്ചപ്പോൾ എങ്ങനെയുണ്ടെന്ന് ഒരുതവണ പോലും ജില്ലാ സെക്രട്ടറി അന്വേഷിച്ചില്ല. പരാതിയില്ല. 63 വർഷക്കാലത്തെ പാർട്ടി അംഗത്വചരിത്രമുള്ള എനിക്ക് പൊതു പരിപാടികളൊന്നും ജില്ലാ സെക്രട്ടറി കഴിഞ്ഞ അഞ്ചു വർഷക്കാലം നൽകിയിട്ടില്ല. എന്തിനേറെ പറയുന്നു അടിയന്തരാവസ്ഥയുടെ അൻപതാം…
ബംഗളൂരു : കർണാടക തലസ്ഥാനത്ത് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി. ബാഗലൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ സെൻട്രൽ ക്രൈംബ്രാഞ്ച് (CCB) നടത്തിയ പരിശോധനയിലാണ് ഏകദേശം 12 കോടി രൂപ വിലമതിക്കുന്ന മാരക മയക്കുമരുന്നുകളുമായി രണ്ട് മലയാളികൾ പിടിയിലായത്. അശ്വിൻ (27), മൊബീന (25) എന്നിവരാണ് പോലീസിന്റെ വലയിലായത്. കഴിഞ്ഞ ഒന്നര വർഷമായി ബാഗലൂരിൽ വാടകയ്ക്കാണ് ഇവർ താമസിക്കുന്നത്. ഇവർ മയക്കുമരുന്ന് വിതരണ ശൃംഖലയിൽ പെട്ടവരാണെന്നും, തായ്ലാൻഡിൽ നിന്നാണ് ഇവർ ഇത് എത്തിക്കുന്നതെന്നും പൊലീസ് അധികൃതർ അറിയിച്ചു.ഇവരിൽ നിന്ന് 8335 എൽ.എസ്.ഡി സ്ട്രിപ്പുകൾ, അഞ്ച് കിലോ ഹൈഡ്രോ കഞ്ചാവ്, 534 ഗ്രാം ചരസ്, രണ്ട് മൊബൈൽ ഫോണുകൾ ഒരു ഇരുചക്ര വാഹനം എന്നിവ പിടുച്ചെടുത്തു. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പിടികൂടിയത്. ബംഗളൂരുവിൽ ഇത്രയധകം എൽ.എസ്.ഡി സ്ട്രിപ്പുകൾ കണ്ടെത്തുന്നത് ആദ്യമായാണെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം മറ്റൊരു പരിശോധനയിൽ കെ.ജി നഗർ പൊലീസ് സ്റ്റേഷൻ പരിധിയിൽ നിന്ന് 1.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവ്…
സംഘർഷം: കൺട്രോൾ റൂം തുറന്ന് ഇന്ത്യ; കുവൈത്തിൽ മിസൈൽ അവശിഷ്ടം തെറിച്ച് പതിനൊന്നുകാരി മരിച്ചു
ടെൽഅവീവ് : പശ്ചിമേഷ്യയിലെ സംഘർഷത്തിനിടെ കുവൈറ്റിൽ മിസൈൽ അവശിഷ്ടങ്ങൾ തറച്ച് പെൺകുട്ടി മരിച്ചു. ജനവാസ മേഖലയിൽ മിസൈൽ അവശിഷ്ടങ്ങൾ വീണതിനെത്തുടർന്ന് 11 വയസ്സുകാരി മരിച്ചതായി ആരോഗ്യ മന്ത്രാലയ വക്താവ് അറിയിച്ചു. ‘‘ജീവൻ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ പെൺകുട്ടി മരണത്തിന് കീഴടങ്ങി’’–ആരോഗ്യ മന്ത്രാലയ വക്താവ് ഡോ. അബ്ദുള്ള അൽസന്ദ് പറഞ്ഞു. പെൺകുട്ടിയുടെ അമ്മയുൾപ്പെടെ കുടുംബത്തിലെ നാലു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം, പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം കൺട്രോൾ റൂം തുറന്നു. രാവിലെ 9 മുതൽ രാത്രി 9വരെയാണ് പ്രവർത്തനം. അതിനിടെ, ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല ഖമനിയുടെ പിൻഗാമിയായി രണ്ടാമത്തെ മകൻ മൊജ്താബ ഖമനയിയെ തിരഞ്ഞെടുത്തതായി ചില ഇറാനിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. അടുത്ത പരമോന്നത നേതാവിനെ തിരഞ്ഞെടുക്കുംവരെ മൂന്നംഗ സമിതിക്കാണ് ഭരണത്തിന്റെ ചുമതല. മതപണ്ഡിതൻ ആയത്തുല്ല അലി റിസാ അറാഫിയെ മൂന്നംഗ പരമോന്നത സമിതിയിലേക്ക് ഇറാൻ നിയോഗിച്ചിരുന്നു. പ്രസിഡന്റ് മസൂദ്…
പിതാവിനേക്കാള്‍ കർക്കശ നിലപാടുകാരന്‍; ആരാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി?
ടെഹ്‌റാന്‍ : ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ( ഐആര്‍ജിസി ) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മുജ്തബ ഹുസൈനി. പിതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 1969 സെപ്റ്റംബര്‍ 8ന് മഷാദിലാണ് മുജ്തബയുടെ ജനനം. അന്തരിച്ച അലി ഖമേനിക്ക് മുജ്തബ അടക്കം അഞ്ചു മക്കളാണുള്ളത്. അന്നത്തെ ഷാ ഭരണകൂടത്തെ എതിര്‍ത്തിരുന്ന പ്രമുഖ പുരോഹിതനായിരുന്നു പിതാവ് ആയത്തുല്ല അലി ഖമേനി. ടെഹ്‌റാനിലേക്ക് മാറിയ ശേഷം…
“വി.ടി. ബൽറാമിൻ്റെ ഏകാധിപത്യരീതി അംഗീകരിക്കാനാകില്ല”; തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനമുയർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. കോൺഗ്രസിൻ്റെ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയ മണ്ഡലമായിരുന്നു തൃത്താല. അവിടെ നിന്ന് കെപിസിസിക്കും എഐസിസിക്കും മുന്നിലേക്ക് വന്ന ഒരേയൊരു പേര് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാമിൻ്റേതായിരുന്നു. കഴിഞ്ഞ തവണ മന്ത്രി എം.ബി. രാജേഷിനോട് 3000ത്തോളം വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെട്ടത്. അതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രവർത്തനമാണ് മണ്ഡലം കേന്ദ്രീകരിച്ച് ബൽറാമിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ…
