- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
പിതാവിനേക്കാള്‍ കർക്കശ നിലപാടുകാരന്‍; ആരാണ് ഇറാന്റെ പുതിയ പരമോന്നത നേതാവ് മുജ്തബ ഹുസൈനി?
ടെഹ്‌റാന്‍ : ആയത്തുല്ല അലി ഖമേനിയുടെ വധത്തെത്തുടര്‍ന്ന് ഇറാന്റെ പുതിയ പരമോന്നത നേതാവായി മുജ്തബ ഹുസൈനി ഖമേനിയെയാണ് തെരഞ്ഞെടുത്തിരിക്കുന്നത്. അന്തരിച്ച ഖമേനിയുടെ രണ്ടാമത്തെ മകനാണ് 56 കാരനായ മുജ്തബ. ഇറാനിലെ 88 അംഗ അസംബ്ലി ഓഫ് എക്‌സ്‌പെര്‍ട്‌സാണ് പുതിയ പരമോന്നത നേതാവിനെ തെരഞ്ഞെടുത്തത്. ഇറാന്‍ സൈന്യമായ ഇസ്ലാമിക് റവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സിന്റെ ( ഐആര്‍ജിസി ) സമ്മര്‍ദ്ദമാണ് മുജ്തബയെ തെരഞ്ഞെടുക്കാന്‍ കാരണമായതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ദീര്‍ഘകാലമായി ഇറാന്റെ രാഷ്ട്രീയ-സൈനിക തലങ്ങളിലെ കരുത്തുറ്റ സാന്നിധ്യമായിരുന്നു മുജ്തബ ഹുസൈനി. പിതാവ് ആയത്തുല്ല അലി ഖമേനിയുടെ ഓഫീസിന്റെ ഭരണം നിയന്ത്രിച്ചിരുന്നതും മുജ്തബയായിരുന്നു. ഇറാന്‍ സൈന്യമായ ഐആര്‍ജിസിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുജ്തബ രാജ്യത്തെ സുരക്ഷാ-സൈനിക നീക്കങ്ങളില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു. 1969 സെപ്റ്റംബര്‍ 8ന് മഷാദിലാണ് മുജ്തബയുടെ ജനനം. അന്തരിച്ച അലി ഖമേനിക്ക് മുജ്തബ അടക്കം അഞ്ചു മക്കളാണുള്ളത്. അന്നത്തെ ഷാ ഭരണകൂടത്തെ എതിര്‍ത്തിരുന്ന പ്രമുഖ പുരോഹിതനായിരുന്നു പിതാവ് ആയത്തുല്ല അലി ഖമേനി. ടെഹ്‌റാനിലേക്ക് മാറിയ ശേഷം…
“വി.ടി. ബൽറാമിൻ്റെ ഏകാധിപത്യരീതി അംഗീകരിക്കാനാകില്ല”; തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം
പാലക്കാട് : നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തൃത്താലയിലും കോൺഗ്രസിൽ തർക്കം രൂക്ഷം. വി.ടി. ബൽറാം ഗ്രൂപ്പ് അടിസ്ഥാനത്തിൽ മാത്രം പ്രവൃത്തിക്കുന്നുവെന്ന് ആരോപിച്ച് ഒരു വിഭാഗം നേതാക്കൾ പ്രത്യേക ഗ്രൂപ്പ് യോഗം ചേർന്നു. ഡിസിസി ഭാരവാഹികൾ, യൂത്ത് കോൺഗ്രസ് സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ 30ലധികം നേതാക്കളുടെ നേതൃത്വത്തിലായിരുന്നു യോഗം. പാർട്ടി പ്രവർത്തകരെ വിശ്വാസത്തിലെടുക്കാത്ത ബൽറാമിൻ്റെ ഏകാധിപത്യ രീതി അംഗീകരിക്കാൻ കഴിയില്ലെന്ന് ഗ്രൂപ്പ് യോഗത്തിൽ വിമർശനമുയർന്നു. കഴിഞ്ഞ ദിവസമാണ് കെ. കരുണാകരൻ ഫൗണ്ടേഷൻ്റെ പേരിൽ പുതിയ ഗ്രൂപ്പ് രൂപീകരണം നടന്നത്. കോൺഗ്രസിൻ്റെ ആദ്യഘട്ട പട്ടികയിൽ ഇടം നേടിയ മണ്ഡലമായിരുന്നു തൃത്താല. അവിടെ നിന്ന് കെപിസിസിക്കും എഐസിസിക്കും മുന്നിലേക്ക് വന്ന ഒരേയൊരു പേര് കെപിസിസി വൈസ് പ്രസിഡൻ്റ് വി.ടി. ബൽറാമിൻ്റേതായിരുന്നു. കഴിഞ്ഞ തവണ മന്ത്രി എം.ബി. രാജേഷിനോട് 3000ത്തോളം വോട്ടുകൾക്കാണ് ബൽറാം പരാജയപ്പെട്ടത്. അതിൻ്റെ ഭാഗമായി കഴിഞ്ഞ അഞ്ച് വർഷമായി മികച്ച പ്രവർത്തനമാണ് മണ്ഡലം കേന്ദ്രീകരിച്ച് ബൽറാമിൻ്റെ നേതൃത്വത്തിൽ നടക്കുന്നത്. അതിനിടയിലാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മണ്ഡലത്തിൽ…
മിനിമം വേതനം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കിൽ
അത്യാഹിത വിഭാഗങ്ങളില്‍ മാത്രമാകും സേവനം നല്‍കുന്നത്. അത്യാഹിത വിഭാഗങ്ങളില്‍ മൂന്നിലൊന്ന് നഴ്സുമാർ മാത്രമേ ജോലിയില്‍ പ്രവേശിക്കുന്നുള്ളു. വാർഡ് ഡ്യൂട്ടികളില്‍ നിന്ന് നഴ്സുമാർ വിട്ടു നില്‍ക്കുകയാണ്. യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തില്‍ സമരക്കാർ ഇപ്പോൾ സെക്രട്ടേറിയറ്റിലേക്ക് മാർച്ചു നടത്തുകയാണ്. ഇന്ന് സൂചനാ സമരമാണ് നടക്കുന്നത്. മറ്റ് സമരപരിപാടികൾ ഇന്ന് പ്രഖ്യാപിക്കും. മിനിമം വേതനം പുതുക്കി നിശ്ചയിക്കണമെന്ന ആവശ്യത്തില്‍ സർക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് യുണൈറ്റഡ് നഴ്‌സസ് അസോസിയേഷൻ സംസ്ഥാന വ്യാപകമായി സമരത്തിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപ ആക്കണമെന്നാണ് സമരക്കാരുടെ ആവശ്യം.കേരളത്തിലെ ഏകദേശം 490 സ്വകാര്യ ആശുപത്രികളിലെ ആയിരക്കണക്കിന് നഴ്‌സുമാർ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടന അറിയിച്ചു. ചെറുകിട ക്ലിനിക്കുകള്‍ മുതല്‍ വൻകിട മള്‍ട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികള്‍ വരെയുള്ള 490 ഓളം സ്ഥാപനങ്ങളിലെ നഴ്‌സുമാർ ഡ്യൂട്ടി ബഹിഷ്‌കരിക്കും. ഇതോടെ സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം തടസ്സപ്പെടാനുള്ള സാധ്യത കൂടുതലാണ്. നഴ്‌സുമാർ കാലങ്ങളായി ഉന്നയിക്കുന്ന ആവശ്യങ്ങളില്‍ സർക്കാർ മെല്ലെപ്പോക്ക് നയം…
സംസ്ഥാനത്ത് പൊതുവെ ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ.
ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക. • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക. പരമാവധി ശുദ്ധജലം കുടിക്കുക. • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക. • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക. • പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് നല്ലതായിരിക്കും. • പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക. • മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ…
മനാമ: നിലവിലെ പ്രാദേശിക സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ ബന്ധപ്പെട്ട അധികാരികളുമായും ഗൾഫ് സഹകരണ കൗൺസിൽ (ജി.സി.സി) രാജ്യങ്ങളിലെ സഹപ്രവർത്തകരുമായും സഹകരിച്ച് വിദേശത്തുള്ള ബഹ്‌റൈൻ പൗരരുടെ കര അതിർത്തി കടന്നുള്ള തിരിച്ചുവരവ് സുഗമമാക്കുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുകയും ചെയ്യാൻ വിദേശകാര്യ മന്ത്രാലയം സൗകര്യമൊരുക്കി.രാജ്യത്തിന്റെ എംബസികളുമായും കോൺസുലേറ്റുകളുമായും സജീവമായ ആശയവിനിമയത്തിലൂടെയും ഏകോപനത്തിലൂടെയും വിദേശത്തുള്ള ബഹ്‌റൈൻ പൗരരുടെ അവസ്ഥ മന്ത്രാലയം സൂക്ഷ്മമായി നിരീക്ഷിക്കുന്നത് തുടരുകയാണ്. മടങ്ങിവരാൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ എല്ലാ പിന്തുണയും സഹായവും നൽകുകയും അവരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കാൻ ഉചിതമായ എല്ലാ നടപടികളും സ്വീകരിക്കുകയും ചെയ്യുന്നുണ്ട്.വിദേശത്തുള്ള എല്ലാ ബഹ്‌റൈൻ പൗരരും അവരുടെ കോൺടാക്റ്റ്, റെസിഡൻസി വിശദാംശങ്ങൾ താഴെ പറയുന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യാനും അപ്‌ഡേറ്റ് ചെയ്യാനും വിദേശകാര്യ മന്ത്രാലയം അഭ്യർത്ഥിച്ചു:https://registration.mofaservices.gov.bh/ അടിയന്തര സാഹചര്യങ്ങളിലോ സഹായം അഭ്യർത്ഥിക്കാനോ പൗരർ ബഹ്‌റൈന്റെ ഏറ്റവുമടുത്തുള്ള എംബസിയെയോ കോൺസുലേറ്റിനെയോ അല്ലെങ്കിൽ +973 1722 7555 എന്ന നമ്പറിൽ വിദേശകാര്യ മന്ത്രാലയത്തിന്റെ 24 മണിക്കൂർ കോൺടാക്റ്റ് ആൻ്റ് ഫോളോ-അപ്പ്…
മനാമ: ബഹ്‌റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും അടുത്തിടെയുണ്ടായ ഇറാൻ്റെ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനി കുടുംബങ്ങളും സ്ഥാപനങ്ങളും രാജ്യത്തിനും ദേശീയ ഐക്യത്തിനും നേതൃത്വത്തോടുള്ള വിശ്വസ്തതയ്ക്കും പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചതായി ബഹ്റൈൻ ന്യൂസ് ഏജൻസി (ബി.എൻ.എ) റിപ്പോർട്ട് ചെയ്തു. 500 കുടുംബങ്ങൾ, സാമൂഹ്യ നേതാക്കൾ, ബിസിനസുകാർ, കായിക- സാംസ്കാരിക ക്ലബ്ബുകൾ, സാമൂഹ്യ സംഘടനകൾ എന്നിവരാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രസ്താവനകൾ പുറപ്പെടുവിച്ചത്.ശത്രുതാപരമായ ആക്രമണങ്ങളെ നേരിടാനും പ്രതികരിക്കാനും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരൻ്റെ നേതൃത്വത്തിലുള്ള സർക്കാർ നടപടികളിൽ അവർ വിശ്വാസം പ്രകടിപ്പിച്ചു.പൊതു, സ്വകാര്യ സ്വത്തുക്കൾക്കെതിരായ ആക്രമണങ്ങളെ ചെറുക്കുന്നതിൽ ബഹ്‌റൈൻ പ്രതിരോധ സേനയുടെ സന്നദ്ധത, കാര്യക്ഷമത, ജാഗ്രത എന്നിവയെ അവർ അഭിനന്ദിച്ചു. ഈ ആക്രമണങ്ങൾ നല്ല അയൽപക്ക തത്വങ്ങൾ, മതപരമായ ബന്ധങ്ങൾ, പ്രാദേശിക സുരക്ഷ എന്നിവയുടെ ഗുരുതരമായ ലംഘനങ്ങളാണ്. ആക്രമണങ്ങളുടെ അനന്തരഫലങ്ങൾ കൈകാര്യം ചെയ്യുന്നതിൽ ആഭ്യന്തര മന്ത്രാലയത്തെയും അതിന്റെ ജീവനക്കാരെയും അവരുടെ പ്രൊഫഷണലിസത്തെയും സമർപ്പണത്തെയും അവർ പ്രശംസിച്ചു.രാജാവിന്റെ നേതൃത്വത്തിലും പ്രധാനമന്ത്രിയുടെ…
മനാമ: റമദാൻ പുണ്യമാസത്തിൻ്റെ ഭാഗമായി ഗൾഫ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷണൽ കമ്മറ്റി മലബാർ ഗോൾഡ് ആന്റ് ഡയമണ്ടുമായി സഹകരിച്ച് ട്യൂബ്ലിയിലെ ഹലായ ക്യാമ്പിലെ തൊഴിലാളികൾക്ക് ഇഫ്താർ കിറ്റ് വിതരണം നടത്തി. ജി എം എഫ് ജി സി സി പ്രസിഡന്റും സാമൂഹ്യ പ്രവർത്തകനുമായ ബഷീർ അമ്പലായിയുടെ മേൽനോട്ടത്തിൽ പ്രമുഖ സിനിമ നടനും സംരംഭകനുമായ അബുസലീം വിതരണം ഉദ്ഘാടനം ചെയ്തു. ബഹ്‌റൈൻ കമ്മറ്റി പ്രസിഡന്റ് നജീബ് കടലായി, ജനറൽ സെക്രട്ടറി കാസിം പാടത്തകായിൽ ചാരിറ്റി കൺവീനർ അൻവർ കണ്ണൂർ, അജീഷ് കെ വി, ഹലായ ഹാഷിം. സയ്യിദ് ഹനീഫ്, ഖൈസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി..
5083 കോടി, റഷ്യയുമായടക്കം കൈകോർത്ത് ഇന്ത്യയുടെ സുപ്രധാന നീക്കം; സമുദ്ര സുരക്ഷ വർധിപ്പിക്കാൻ പുത്തൻ മിസൈൽ സംവിധാനവും അത്യാധുനിക ഹെലികോപ്ടറുകളും
ദില്ലി: രാജ്യത്തിന്റെ സമുദ്ര സുരക്ഷാ സംവിധാനങ്ങൾ കൂടുതൽ വിപുലീകരിക്കുന്നതിന്റെ ഭാഗമായി 5083 കോടി രൂപയുടെ പുതിയ കരാറുകളിൽ കേന്ദ്ര പ്രതിരോധ മന്ത്രാലയം ഒപ്പുവെച്ചു. റഷ്യയുമായും ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായാണ് പ്രതിരോധ മന്ത്രാലയം കരാർ ഒപ്പിട്ടത്. ഇന്ത്യൻ നാവികസേനയ്ക്കും കോസ്റ്റ് ഗാർഡിനും പുത്തൻ കരുത്തേകുന്നതാണ് കരാർ എന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. നാവികസേനയ്ക്കായി നൂതന മിസൈൽ സംവിധാനങ്ങൾ വാങ്ങുമെന്നതാണ് കരാറിലെ പ്രധാന തീരുമാനം. ഇതാണ് റഷ്യയിൽ നിന്ന് വാങ്ങുക. കോസ്റ്റ് ഗാർഡിനായി ആറ് അത്യാധുനിക ഹെലികോപ്റ്ററുകൾ വാങ്ങാനും തീരുമാനമുണ്ട്. ഇത് സംബന്ധിച്ച കരാർ ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡുമായിട്ടാണ് ഒപ്പിട്ടിട്ടുള്ളത്. സമുദ്ര അതിർത്തികളിലെ നിരീക്ഷണവും പ്രത്യാക്രമണ ശേഷിയും വർദ്ധിപ്പിക്കാൻ ഈ പുതിയ നീക്കം സഹായിക്കുമെന്ന് പ്രതിരോധ മന്ത്രാലയം വിവരിച്ചു.
മോസ്കോ: പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തിൽ ഇന്ത്യയ്ക്ക് ഇന്ധന സഹായം വാഗ്ദാനം ചെയ്ത് റഷ്യ. പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ ഇന്ധന വിതരണത്തിൽ തടസ്സമുണ്ടായാൽ ഇന്ത്യയെ സഹായിക്കാൻ റഷ്യ തയ്യാറാണെന്നാണ് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നത്. പശ്ചിമേഷ്യയിലെ സംഘർഷം വ്യാപിക്കുന്ന പശ്ചാത്തലത്തിലാണ് റഷ്യയുടെ ഈ നിർണായക വാഗ്ദാനം. ഗൾഫ് മേഖലയിലുള്ള ഒരു കോടിയിലധികം വരുന്ന ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഇന്ത്യ വ്യക്തമാക്കിയതിന് പിന്നാലെയാണ് റഷ്യയുടെ വാഗ്ദാനം. നേരത്തെ പശ്ചിമേഷ്യയിൽ പടരുന്ന യുദ്ധം അടിയന്തരമായി അവസാനിപ്പിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇതിനൊപ്പം അമേരിക്ക മുൻകൈയെടുത്ത് ചർച്ചകൾക്ക് വഴിതുറക്കണമെന്നുമാണ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അമേരിക്കയോടുള്ളത് ‘ചെകുത്താനോടുള്ള യുദ്ധം’ ആണെന്നും ശത്രുവിനെതിരെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുമെന്നും ഇറാൻ വിദേശകാര്യ മന്ത്രാലയ വക്താവ് റഷ്യയോട് പ്രതികരിച്ചത്. ഇറാൻ ആണവായുധം നിർമ്മിക്കുന്നുവെന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും അവർ അത്തരമൊരു നീക്കം നടത്തുന്നില്ലെന്നും റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ് വിശദമാക്കിയിരുന്നു. പശ്ചിമേഷ്യയിൽ അതിവേഗം പടരുന്ന സംഘർഷത്തിൽ കടുത്ത ആശങ്കയാണ് ഇന്ത്യ രേഖപ്പെടുത്തിയത്. യുദ്ധം കൂടുതൽ സ്ഥലങ്ങളിലേക്ക് വ്യാപിക്കുന്നത്…
അവശ്യ, മെഡിക്കൽ സാധനങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കസ്റ്റംസ് പ്രസിഡന്റ് തുറമുഖങ്ങൾ പരിശോധിച്ചു
മനാമ: ബഹ്‌റൈനിലെ നിരവധി സ്ഥലങ്ങളെ ലക്ഷ്യമിട്ടുള്ള ഇറാൻ്റെ ആക്രമണങ്ങളുടെ ഫലമായുണ്ടായ നിലവിലെ സാഹചര്യത്തിൽ ബഹ്റൈൻ കസ്റ്റംസ് പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അൽ ഖലീഫ വിവിധ തുറമുഖങ്ങളിൽ പരിശോധനാ സന്ദർശനം നടത്തി.ഭക്ഷ്യവസ്തുക്കൾ, അവശ്യവസ്തുക്കൾ, മെഡിക്കൽ സാമഗ്രികൾ എന്നിവയുടെ വിതരണ ശൃംഖലകളുടെ തുടർച്ച ഉറപ്പാക്കാനായിരുന്നു സന്ദർശനം.കൃത്യതയും ഡെലിവറിയും ഉറപ്പാക്കുന്നതിന് കയറ്റുമതിക്കും സാധനങ്ങൾക്കുമുള്ള കസ്റ്റംസ് വർക്ക്ഫ്ലോകളും ക്ലിയറൻസ് നടപടിക്രമങ്ങളും ഷെയ്ഖ് അഹമ്മദ് ബിൻ ഹമദ് അവലോകനം ചെയ്തു. ഇറക്കുമതി, കയറ്റുമതി നീക്കങ്ങളുടെ തുടർച്ച നിലനിർത്തുന്നതിനും വിതരണ ശൃംഖലകൾ തടസ്സമില്ലാതെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികളുടെ ശക്തമായ ഏകോപനത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
