- ബഹ്റൈനിലെ വാണിജ്യ വാഹനങ്ങളില്‍ ഡിജിറ്റല്‍ നിരീക്ഷണ സംവിധാനം വേണമെന്ന് നിര്‍ദേശം
- ബഹ്റൈനിനും ഖത്തറിനുമിടയില്‍ പുതിയ കടല്‍പ്പാത ആരംഭിച്ചു
- ‘ഗണേഷ്കുമാര് കായ് ഫലമുള്ള മരം’, പരസ്യമായി പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ്, നിയമസഭ തെരഞ്ഞെടുപ്പിൽ വീണ്ടും വിജയിപ്പിക്കണമെന്ന് ആഹ്വാനം
- ബഹ്റൈനില്‍ വിദേശികള്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കൂടുതല്‍ ഫീസ് നല്‍കണം; നിര്‍ദേശം പാര്‍ലമെന്റ് അംഗീകരിച്ചു
- പരിശീലനം നേടിയ ഡെന്റിസ്റ്റുകള്‍ക്ക് സ്ഥിരം ജോലി ലഭ്യമാക്കണം: ബഹ്റൈന്‍ പാര്‍ലമെന്റില്‍ നിര്‍ദേശം
- ബഹ്റൈനില്‍ പുതിയ 500 സ്മാര്‍ട്ട് ട്രാഫിക് ക്യാമറകളുടെ ട്രയല്‍ റണ്‍ ഡിസംബറില്‍ തുടങ്ങും
- യുനെസ്കോ അറബ് ഗ്രൂപ്പിന്റെ അദ്ധ്യക്ഷപദവി 2026 ജനുവരി മുതല്‍ ബഹ്റൈന്‍
- അങ്കമാലിയിലെ ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ കൊലപാതകം; അമ്മൂമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി
Author: News Desk
ഛത്തീസ്ഗഡിൽ അറസ്റ്റിലായ സിസ്റ്റർ പ്രീതി മേരിയുടെ വീട് സന്ദർശിച്ച് സുരേഷ് ഗോപി, സന്ദർശനത്തിൽ തൃപ്തനെന്ന് സഹോദരൻ
കൊച്ചി: മനുഷ്യക്കടത്തും നിർബന്ധിത മത പരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റിലായ കന്യാസ്ത്രീകളിൽ ഒരാളായ സിസ്റ്റർ പ്രീതി മേരിയുടെ അങ്കമാലിയിലെ വീട് സന്ദർശിച്ച് കേന്ദ്ര സഹമന്ത്രി സുരേഷ്ഗോപി. കുടുംബവുമായി ഏറെ നേരം സംസാരിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്. സുരേഷ് ഗോപിയുടെ സന്ദർശനത്തിൽ തൃപ്തരാണെന്ന് സിസ്റ്റർ പ്രീതി മേരിയുടെ സഹോദരൻ ബൈജു പറഞ്ഞു. കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിക്കാൻ ആവശ്യമായ ഇടപെടലുകൾ നടത്തിയിരുന്നു എന്ന് മന്ത്രി അറിയിച്ചു. കേസിന്റെ എഫ്ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും കോടതിയുടെ പരിഗണനയിലുള്ള വിഷയമാണെന്നാണ് മന്ത്രി മറുപടി നൽകിയതെന്നും ബൈജു പറഞ്ഞു. പന്ത്രണ്ടരയോടെയാണ് അങ്കമാലി ഇളവൂരിലെ സിസ്റ്ററുടെ വീട്ടിൽ മന്ത്രിയെത്തിയത്. 15 മിനിറ്റോളം വീട്ടിൽ തുടർന്ന മന്ത്രി സിസ്റ്ററുടെ മാതാപിതാക്കളെയും സഹോദരനെയും കണ്ടു. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഒരക്ഷരം പ്രതികരിക്കാതെയാണ് സുരേഷ് ഗോപി മടങ്ങിയത്. വോട്ടർ പട്ടിക ക്രമക്കേട് വിവാദങ്ങൾക്കിടെ ഇന്ന് സുരേഷ് ഗോപി തൃശ്ശൂരിൽ എത്തുകയായിരുന്നു. വന്ദേഭാരതിൽ റെയിൽവേ സ്റ്റേഷനിൽ എത്തിയ മന്ത്രിയെ മുദ്രാവാക്യങ്ങളുയർത്തി ബിജെപി പ്രവർത്തകർ വലിയ സ്വീകരണമാണ് ഒരുക്കിയത്. അപ്രതീക്ഷിതമായാണ്…
പ്ലാസ്റ്റിക് പതാകകൾ പാടില്ല: സ്വാതന്ത്ര്യ ദിനാഘോഷം 2025: മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി സർക്കാർ
സംസ്ഥാനത്തെ 78-ാം സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കുള്ള ഔദ്യോഗിക മാർഗ്ഗനിർദ്ദേശങ്ങൾ സർക്കാർ പുറത്തിറക്കി. പൊതുഭരണ (പ്രോട്ടോക്കോൾ) വകുപ്പ് പുറത്തിറക്കിയ സർക്കുലർ പ്രകാരം എല്ലാ സർക്കാർ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലെയും ജീവനക്കാർ ആഘോഷങ്ങളിൽ നിർബന്ധമായും പങ്കെടുക്കണം. പ്ലാസ്റ്റിക് നിർമ്മിത ദേശീയ പതാകകൾക്ക് സംസ്ഥാനത്ത് കർശന വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പ്രധാന നിർദ്ദേശങ്ങൾ സംസ്ഥാനതലം: തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ രാവിലെ 9 മണിക്ക് മുഖ്യമന്ത്രി പതാക ഉയർത്തും. തുടർന്ന് വിവിധ സേനാവിഭാഗങ്ങളുടെ പരേഡ്, മുഖ്യമന്ത്രിയുടെ സ്വാതന്ത്ര്യദിന സന്ദേശം, മെഡൽ വിതരണം എന്നിവ നടക്കും. ജില്ലാതലം: ജില്ലാ ആസ്ഥാനങ്ങളിൽ സംസ്ഥാന മന്ത്രിസഭാംഗങ്ങൾ രാവിലെ 9 മണിക്കോ അതിന് ശേഷമോ പതാക ഉയർത്തും. മറ്റ് സ്ഥാപനങ്ങൾ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, സർക്കാർ ഓഫീസുകൾ, വിദ്യാലയങ്ങൾ, ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ സ്ഥാപന മേധാവികൾ രാവിലെ 9 മണിക്ക് ശേഷം പതാക ഉയർത്തണം. പൊതു നിർദ്ദേശങ്ങൾ ദേശീയ പതാക ഉയർത്തുമ്പോൾ 2002-ലെ പതാക നിയമം കർശനമായി പാലിക്കണം. ദേശീയ ഗാനം ആലപിക്കുമ്പോൾ എല്ലാവരും എഴുന്നേറ്റ് നിൽക്കണം.…
സഞ്ജുവെന്ന കരുത്തിനൊപ്പം പരിചയ സമ്പന്നരും യുവനിരയുമടങ്ങുന്ന സംതുലിതമായൊരു ടീമാണ് ഇത്തവണ കൊച്ചി ബ്ലൂ ടൈഗേഴ്സിൻ്റേത്. മികച്ച താരങ്ങളുമായി വ്യക്തമായ തയ്യാറെടുപ്പുകളോടെയാണ് കൊച്ചി ഇത്തവണ രണ്ടാം സീസണെത്തുന്നത്. സാലി വിശ്വനാഥ് നയിക്കുന്ന ടീമിൻ്റെ പ്രധാന പ്രതീക്ഷ സഞ്ജു സാംസണെ ചുറ്റിപ്പറ്റി തന്നെയാണ്.ചെലവഴിക്കാവുന്ന ആകെ തുകയുടെ പകുതിയിലധികം മുടക്കിയാണ് ടീം സഞ്ജുവിനെ സ്വന്തമാക്കിയത്. സഞ്ജുവിൻ്റെ വരവ് ബാറ്റിങ് നിരയുടെ കരുത്ത് ഇരട്ടിയാക്കിയിട്ടുണ്ട്. സഞ്ജുവിനൊപ്പം തകർത്തടിക്കാൻ കെല്പുള്ള യുവതാരങ്ങൾ ഒട്ടേറെയുണ്ട്. ഒപ്പം ഓൾ റൗണ്ട് മികവും മികച്ച ബൗളമാരും ഉള്ള ടീമാണ് ഇത്തവണ കൊച്ചിയുടേത്. കഴിഞ്ഞ തവണ ടീമിനായുള്ള റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ജോബിൻ ജോബി ഇത്തവണയും കൊച്ചിക്കൊപ്പമുണ്ട്. നിഖിൽ തോട്ടത്ത്, വിപുൽ ശക്തി, ആൽഫി ഫ്രാൻസിസ് ജോൺ തുടങ്ങിയവർ ബാറ്റിങ് നിരയിലുണ്ട്. മികച്ച ഓൾറൗണ്ടർമാരുടെ നീണ്ട നിരയാണ് ടീമിൻ്റെ പ്രധാന കരുത്ത്. വിനൂപ് മനോഹരൻ, കെ ജെ രാകേഷ്, ജെറിൻ പി എസ്, അഖിൽ കെ ജി, മൊഹമ്മദ് ആഷിക് തുടങ്ങിയവരാണ് ഓൾ റൗണ്ടർമാർ.…
താൽകാലിക വിസി നിയമനം; ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്ന് സര്‍ക്കാര്‍, സെര്‍ച്ച് കമ്മറ്റി രൂപീകരിക്കണമെന്ന് സുപ്രീം കോടതി
ദില്ലി: താൽകാലിക വിസി നിയമനത്തില്‍ വാദം കേട്ട് സുപ്രീം കോടതി. ഗവർണർക്കെതിരായി കേരള സര്‍ക്കാര്‍ നല്‍കിയ ഹർജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഗവർണറുടെ ഭാഗത്ത് നിന്ന് സഹകരണമില്ലെന്നാണ് സംസ്ഥാനം കോടതിയെ അറിയിച്ചത്. സഹകരണത്തിനു വേണ്ടി പരമാവധി ശ്രമിച്ചെന്ന് സംസ്ഥാനം അറിയിച്ചു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നും ഒരു ശ്രമവും ഇല്ലെന്നാണ് അറ്റോർണി ജനറൽ കോടതിയില്‍ പറഞ്ഞത്. നിലവിലെ ഗവര്‍ണറുടെ ഉത്തരവ് നിയമവിരുദ്ധമെന്നാണ് സര്‍ക്കാരിന്‍റെ വിശദീകരണം. താൽകാലിക വിസി നിയമനത്തില്‍ സെർച്ച് കമ്മിറ്റി രൂപീകരിക്കണം എന്ന് സുപ്രീംകോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും നാല് പേരുകൾ വീതം കൈമാറാനും ശേഷം കോടതി സെര്‍ച്ച് കമ്മറ്റിയെ നിയമിക്കും എന്നുമാണ് കോടതി നിലവില്‍ അറിയിച്ചിട്ടുള്ളത്. എന്നാല്‍ യുജിസി ചട്ടമനുസരിച്ച് മാത്രമേ സെർച്ച് കമ്മിറ്റി രൂപീകരിക്കാൻ സാധിക്കൂ എന്ന് അറ്റോര്‍ണി ജനറല്‍ കോടതിയെ അറിയിച്ചു. സെർച്ച് കമ്മറ്റിയുടെ കാര്യത്തിൽ എന്തിനാണ് തർക്കമെന്ന് കോടതി ചോദിച്ചു. ജസ്റ്റിസ് പർദ്ദിവാല ആധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് നാളെ…
മനാമ: ബഹ്‌റൈൻ പ്രതിഭ റിഫ മേഖല നാടക വേദിയുടെ ആഭിമുഖ്യത്തിൽ ഏകദിന നാടകക്കളരി സംഘടിപ്പിച്ചു. സൽമാനിയയിലെ പ്രതിഭ സെന്ററിൽ നടന്ന ക്യാമ്പ് പ്രതിഭ ജനറൽ സെക്രട്ടറി മിജോഷ് മൊറാഴ ഉദ്ഘാടനം ചെയ്തു . മേഖല നാടക വേദി കൺവീനർ മനോജ് എടപ്പാൾ സ്വാഗതം പറഞ്ഞ ചടങ്ങിൽ മേഖല കമ്മിറ്റി അംഗം ലിജിത്ത് പുന്നശ്ശേരി അധ്യക്ഷത വഹിച്ചു.പ്രതിഭ രക്ഷാധികാരി സമിതി അംഗം എൻ.കെ.വീരമണി, പ്രതിഭ നാടക വേദി കൺവീനർ എൻ.കെ.അശോകൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മേഖല സെക്രട്ടറി മഹേഷ്, മേഖല പ്രസിഡണ്ട് ഷിജു പിണറായി എന്നിവർ സന്നിഹിതരായിരുന്നു. നാടക പ്രവർത്തകരായ പ്രവീൺ രുഗ്മ ഏഴോം, ഉദയൻ കുണ്ടംകുഴി എന്നിവർ നാടകത്തിന്റെ വിവിധ മേഖലകളെ സ്പർശിച്ചു കൊണ്ട് ഒരു ദിവസം മുഴുവൻ നീണ്ടു നിന്ന ക്യാമ്പ് നയിച്ചു. പ്രതിഭയിലെ വിവിധ യൂണിറ്റുകളിൽ നിന്നും എത്തിയ നാടക തല്പരരായവർ ക്യാമ്പിൽ പങ്കെടുത്തു.വൈകുന്നേരം നടന്ന സമാപന ചടങ്ങിൽ വെച്ച് ക്യാമ്പ് ഡയറക്ടർമാർക്കുള്ള ഉപഹാരം രക്ഷാധികാരി സമിതി…
‘സുരേഷ് ഗോപിയുടെ സഹോദരനും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല, രണ്ട് തിരിച്ചറിയൽ കാർഡുകളും’; ആരോപണവുമായി അനിൽ അക്കര
തൃശ്ശൂർ: തൃശ്ശൂരിലെ വോട്ടർ പട്ടിക ക്രമക്കേട് വിവാദത്തില്‍ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ വീണ്ടും ആരോപണവുമായി എഐസിസി അംഗം അനിൽ അക്കര. സുരേഷ് ഗോപിയുടെ കുടുംബാംഗങ്ങൾ തൃശ്ശൂരിൽ വോട്ട് ചേർക്കാൻ നൽകിയത് വ്യാജ സത്യപ്രസ്താവനയാണെന്നാണ് അനിൽ അക്കര ഫേസ്ബുക്കില്‍ കുറിക്കുന്നത്. സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിക്കും ഭാര്യയ്ക്കും ഇരട്ട വോട്ട് മാത്രമല്ല ഇരുവർക്കും രണ്ട് തിരിച്ചറിയൽ കാർഡുകളുമുണ്ടെന്നാണ് അനിൽ അക്കര ഫേസ്ബുക്കിലൂടെ പറയുന്നത്. ഒരാൾക്ക് ഒരു വോട്ടർ ഐഡി കാർഡ് മാത്രമേ കൈവശം വയ്ക്കാൻ പറ്റൂ എന്നിരിക്കെയാണ് ഗുരുതര കുറ്റം ഇവർ ചെയ്തതെന്നും അദ്ദേഹം കുറിക്കുന്നു. കൊല്ലം ജില്ലയിലെ ഇരവിപുരം നിയമസഭാ മണ്ഡലത്തിൽ സുരേഷ് ഗോപിയുടെ സഹോദരൻ സുഭാഷ് ഗോപിയുടെ വോട്ട് ചേർത്തിരിക്കുന്നത് WLS 0136077എന്ന ഐഡി കാർഡ് നമ്പരിലാണ്. ഭാര്യ റാണിയുടെ വോട്ട് WLS 0136218 എന്ന ഐഡി കാർഡ് നമ്പരിലും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള തൃശൂർ മണ്ഡലത്തിലെ പട്ടികയിൽ സുഭാഷിന്റെ വോട്ട് ചേർത്തിരിക്കുന്നത് FVM 1397173 എന്ന ഐഡി കാർഡ്…
വോട്ടര്‍ പട്ടികയിലെ ക്രമക്കേട്; വോട്ടറുടെ പ്രായം 124 വയസ്സായതില്‍ വിശദീകരണം, രേഖപ്പെടുത്തുമ്പോൾ തെറ്റിയതെന്ന് കളക്ടര്‍
ദില്ലി: ബിഹാറിൽ വോട്ടറുടെ പ്രായം 124 വയസെന്ന് രേഖപ്പെടുത്തിയതില്‍ വിശദീകരണവുമായി ജില്ലാ കളക്ടര്‍. ബിഹാറിലെ സിവാൻ ജില്ലാ കളക്ടറാണ് വിശദീകരണവുമായി രംഗത്തെത്തിയത്. 35 വയസുകാരിയുടെ വയസ് തെറ്റായി രേഖപ്പെടുത്തിയതെന്നാണ് കളക്ടര്‍ പറയുന്നത്. ഇത് വാർത്തയാവും മുമ്പ് പരിഹരിച്ചെന്നും കളക്ടർ പറയുന്നു. തന്നെ അനാവശ്യമായി വിവാദങ്ങളിലേക്ക് വലിച്ചിഴച്ചു എന്നാണ് മിന്‍ത ദേവി എന്ന വോട്ടറുടെ പരാതി. അപേക്ഷ ശരിയായി പൂരിപ്പിച്ചു നല്കിയതാണെന്നും മിന്‍ത ദേവി പറഞ്ഞു. വോട്ടര്‍ പട്ടികയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായി രാഹുല്‍ ഗാന്ധി വാര്‍ത്താ സമ്മേളനം നടത്തി വിശദീകരിച്ചിരുന്നു. പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെയും യൂണിയന്‍ ഗവണ്‍മെന്‍റിനെതിരെയും വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്. വോട്ട് മോഷണം എന്ന പേരിൽ പ്രസന്റേഷൻ കാണിച്ചു കൊണ്ടായിരുന്നു രാഹുലിൻ്റെ വാർത്താസമ്മേളനം. ചില തെരഞ്ഞെടുപ്പ് ഫലങ്ങൾ ഞെട്ടിച്ചുവെന്നും മഹാരാഷ്ട്രയിലും ഹരിയാനയിലും ഇത് കണ്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. മഹാരാഷ്ട്രയിൽ അഞ്ചുവർഷത്തിൽ വോട്ടര്‍ പട്ടികയില്‍ ചേർത്തവരെക്കാൾ കൂടുതൽ ആളുകളെ അഞ്ചുമാസം കൊണ്ട് ചേർത്തു. ഹരിയാനയിലെയും കർണാടകയിലെയും തെരഞ്ഞെടുപ്പ് തീയതികൾ മാറ്റിയതിലും…
സുരേഷ് ഗോപി തൃശൂരില്‍; മുദ്രാവാക്യം മുഴക്കി സ്വീകരിച്ച് ബിജെപി പ്രവര്‍ത്തകര്‍, മാധ്യമങ്ങളോട് പ്രതികരിച്ചില്ല
തൃശൂര്‍: സുരേഷ് ഗോപി തൃശൂരിലെത്തി. 9.30 ഓടെ വന്ദേഭാരതിലാണ് അദ്ദേഹം എത്തിയത്. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശൂരിലെത്തിയിരുന്നത്. മുദ്രാവാക്യം വിളികളോടെയാണ് ബിജെപി പ്രവര്‍ത്തകര്‍ അദ്ദേഹത്തെ സ്വീകരിച്ചത്. വലിയ പൊലീസ് സുരക്ഷയോടെയാണ് അദ്ദേഹം റെയില്‍വേ സ്റ്റേഷന് പുറത്തേക്ക് എത്തിയത്. റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നേരെ അദ്ദേഹം പോകുന്നത് ഇന്നലെ രാത്രി സിപിഎം ഓഫീസിലേക്ക് നടത്തിയ മാർച്ചിനിടെ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ കാണാനാണ്. അശ്വിനി ആശുപത്രിലാണ് ബിജെപി പ്രവര്‍ത്തകര്‍ ചികിത്സയില്‍ കഴിയുന്നത്. മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് അദ്ദേഹം മറുപടി നല്‍കിയില്ല. ഇത്രത്തോളം സഹായിച്ചതിന് നന്ദി എന്ന് മാത്രമാണ് മാധ്യമങ്ങളുടെ ആവര്‍ത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്. ആശുപത്രി സന്ദര്‍ശനത്തിന് ശേഷം സിപിഎം പ്രവർത്തകർ ബോർഡിൽ കരിയോയിൽ ഒഴിച്ച എംപി ഓഫീസിലേക്ക് പോകും. കഴിഞ്ഞ മാസം 17നാണ് സുരേഷ് ഗോപി ഒടുവിൽ തൃശ്ശൂരിൽ എത്തിയത്. വോട്ടര്‍ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ നടക്കുന്ന ആരോപണങ്ങൾക്കെതിരെ ബിജെപി ഇന്ന് സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കുകയാണ്.…
വനിതാ ഏകദിന ലോകകപ്പ് ട്രോഫി ടൂര്‍ തിരുവനന്തപുരത്തേക്ക്? പര്യടനത്തന് മുംബൈയില്‍ ഔദ്യോഗിക തുടക്കം
മുംബൈ: ഈ വര്‍ഷം ഇന്ത്യയില്‍ നടക്കുന്ന വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള ട്രോഫി ടൂറിന് മുംബൈയില്‍ തുടക്കമായി. ടൂര്‍ണമെന്റ് നടക്കുന്ന ഗുവാഹത്തി, വിശാഖപട്ടണം, ഇന്‍ഡോര്‍, ദില്ലി എന്നിവിടങ്ങളിലാണ് പര്യടനം. ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നിന്ന് മാറ്റിയ സാഹചര്യത്തില്‍ നഗരത്തില്‍ ട്രോഫി ടൂര്‍ ഉണ്ടാവില്ല. പകരം വേദി പ്രഖ്യാപിച്ചില്ലെങ്കിലും തിരുവനന്തപുരം, കാര്യവട്ടം സ്റ്റേഡിയം പരിഗണിക്കാന്‍ സാധ്യത ഏറെയാണ്. അങ്ങനെയെങ്കില്‍ നഗരത്തിലും ട്രോഫി ടൂര്‍ ഉണ്ടായേക്കും. ട്രോഫി ടൂറിന്റെ ഉദ്ഘാടനം ഐസിസി ചെയര്‍മാന്‍ ജയ് ഷാ നിര്‍വഹിച്ചു. ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസങ്ങളായ യുവരാജ് സിംഗ്, മിതാലി രാജ്, ഇന്ത്യന്‍ വനിതാ ടീം ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍, സ്മൃതി മന്ദാന, ജെമീമ റോഡ്രിഗസ് എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കിരീടവുമായി തെരഞ്ഞെടുത്ത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കായിക കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലാണ് സന്ദര്‍ശനം. വനിതാ ക്രിക്കറ്റിനെ കൂടുതല്‍ ജനപ്രിയമാക്കുകയാണ് ലക്ഷ്യമെന്ന് ജയ് ഷാ മുംബൈയില്‍ പറഞ്ഞു. വനിത ലോകകപ്പില്‍ കന്നി കിരീടം സ്വന്തമാക്കാന്‍ ഉറച്ചാണ് ഇന്ത്യന്‍ ടീം ടൂര്‍ണമെന്റിന് ഒരുങ്ങുന്നത്.…
‘കടയിൽ വിൽക്കാതെ മൊത്തവിൽപ്പനക്കാർക്ക് മറിച്ചു വിൽക്കുന്നു’; ലോട്ടറിവകുപ്പിൽ അട്ടിമറി ആരോപണവുമായി സിഐടിയു
തിരുവനന്തപുരം: ലോട്ടറിവകുപ്പിൽഅട്ടിമറി ആരോപണവുമായി സിഐടിയു. ആലപ്പുഴ ജില്ല ലോട്ടറി ഓഫീസർ മകൻ്റെ പേരിൽ ഏജൻസിയെടുത്തുവെന്ന് പരാതി. പരാതിയിൽ കഴമ്പുണ്ടെന്ന് ഡയറക്ടറേറ്റ് അന്വേഷണത്തിലും കണ്ടെത്തൽ. കടയിൽ വിൽക്കാതെ ലോട്ടറി മൊത്തവിൽപ്പനക്കാർക്ക് മറിച്ചു വിൽക്കുന്നുവെന്ന് കണ്ടെത്തൽ.
