- 60 ദിവസം വെടിനിർത്തൽ, ഹുർമുസ് തുറക്കും, യു.എസ് ഉപരോധം പിൻവലിക്കും; സമാധാന കരാർ ഉടനെന്ന് റിപ്പോർട്ട്
- സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ ഫാ. ജേക്കബ് തോമസ് അച്ചന് യാത്രയയപ്പ് നൽകി
- 🚨 ഇറാന്റെ റെവല്യൂഷണറി ഗാർഡുമായി ബന്ധം; ഒമ്പത് പ്രതികൾക്ക് ജീവപര്യന്തം തടവ്
- 🚨 ‘രക്ഷാപ്രവർത്തന’ കേസ്; അംഗരക്ഷകരെ ന്യായീകരിച്ച് ഇ.പി. ജയരാജൻ
- 🚨 സ്ത്രീയുടെ സ്വകാര്യദൃശ്യം സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണി മുഴക്കുന്നത് ഗുരുതര കുറ്റം: സുപ്രീംകോടതി
- വിഡി സതീശന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ തുലാഭാരം നടത്തി
- ശാസ്ത്ര മികവുമായി ഇന്ത്യൻ സ്കൂൾ ടെക്നോഫെസ്റ്റ് 2026
- വിഷു ബംബർ 12 കോടി കരുനാഗപ്പള്ളി സ്വദേശി പൊന്നന്: വീട്ടില്‍ എല്ലാവര്ക്കും ലോട്ടറിക്കച്ചവടമാണ് തൊഴില്‍
Author: News Desk
മനാമ: ബഹ്റൈനിലെ സമാഹീജിൽ ഒരു വീട്ടിലുണ്ടായ തീപിടിത്തത്തിൽ 23 വയസ്സുകാരൻ മരിച്ചു. ഏഴു പേരെ സിവിൽ ഡിഫൻസ് സംഘം രക്ഷപ്പെടുത്തി.യുവാവിനെയും രക്ഷപ്പെടുത്തിയിരുന്നെങ്കിലും ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടയിൽ മരണം സംഭവിക്കുകയായിരുന്നു. തീപിടിച്ച വിവരമറിഞ്ഞ ഉടൻ തന്നെ സിവിൽ ഡിഫൻസ് സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണമാരംഭിച്ചിട്ടുണ്ട്. ആവശ്യമായ നിയമനടപടികൾ സ്വീകരിച്ചതായി അധികൃതർ അറിയിച്ചു.
ടിഎൻ പ്രതാപന്‍റെ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ്ഗോപിക്കെതിരെ കേസെടുക്കില്ല; രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന് കണ്ടെത്തൽ
തൃശൂര്‍: വോട്ടര്‍ പട്ടിക ക്രമക്കേട് ആരോപണത്തിൽ കോണ്‍ഗ്രസ് നേതാവ് ടിഎൻ പ്രതാപൻ നൽകിയ പരാതിയിൽ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂിൽ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്‍റെ പരാതി. എന്നാൽ, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാൻ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാൻ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ഇടക്കാല റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസെടുക്കാനാകില്ലെന്ന് പൊലീസ് നിഗമനത്തിലെത്തിയതെന്നാണ് സിറ്റി പൊലീസ് കമ്മീഷണർ വിശദീകരിക്കുന്നത്. ജില്ലാ ഭരണകൂടത്തിൽ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നോ കൂടുതൽ രേഖകൾ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തിൽ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
പൊലീസ് കസ്റ്റഡി മര്‍ദനം; സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും, അടിയന്തര പ്രമേയത്തിന് അനുമതി
തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യും. ഈ ആവശ്യം ഉന്നയിച്ച് പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയത്തിന് അനുമതി നൽകി. ഉച്ചയ്ക്ക് 12 മുതൽ രണ്ടു മണിക്കൂറായിരിക്കും അടിയന്തര പ്രമേയത്തിനുമേൽ ചര്‍ച്ച നടക്കുകയെന്ന് സ്പീക്കര്‍ അറിയിച്ചു. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ സഭയെ അറിയിക്കുകയായിരുന്നു. പ്രതിപക്ഷനേതാവിൻറെ നിലപാട് തള്ളി ഇന്നലെ സഭയിൽ എത്തിയ രാഹൂൽ മാങ്കൂട്ടത്തിൽ ഇന്ന് സഭയിലെത്തിയില്ല. പൊലീസ് മര്‍ദനത്തിൽ അടിയന്തര പ്രമേയം നൽകി സര്‍ക്കാരിനെതിരെ പോര് കനപ്പിക്കാനാണ് പ്രതിപക്ഷ നീക്കം. എന്നാൽ, യുഡിഎഫ് ഭരണകാലത്തെ പൊലീസ് മര്‍ദനങ്ങളടക്കം ഉന്നയിച്ച് തിരിച്ചടിക്കാനാകും ഭരണപക്ഷത്തിന്‍റെ നീക്കം.
മലപ്പുറം: മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുൻ ഡി.സി.ആർ.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസിൽ പരാതി നൽകിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. എസ്ഐക്കെതിരായ പരാതിയിൽ അന്വേഷണത്തിനിടെ മൊഴിയെടുക്കുന്നതിനിടെ അപമാനിച്ച് സംസാരിച്ചെന്നാണ് പരാതി. പരാതിയിൽ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.
ഇസ്രയേൽ ആക്രമണം; ഇസ്രയേലിനെതിരെ രൂക്ഷ വിമർശനവുമായി ഖത്തർ അമീർ, ദോഹയിൽ അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി
ദോഹ: ദോഹയിലെ ഇസ്രയേൽ ആക്രമണത്തിൽ നിലപാട് പ്രഖ്യാപിക്കുന്ന അറബ് – ഇസ്ലാമിക് ഉച്ചകോടി തുടങ്ങി. ഇസ്രയേലിന് രൂക്ഷ വിമർശനമാണ് ഉച്ചകോടിയില്‍ ഉയരുന്നത്. ഹമാസ് നേതാക്കളെ വധിക്കാൻ ആയിരുന്നു ലക്ഷ്യമെങ്കിൽ ചർച്ച എന്തിന് എന്ന് ഖത്തർ അമീർ ഷെയ്ക് തമീം ബിൻ ഹമദ് അൽതാനി ഉച്ചകോടിയില്‍ ചോദിച്ചു. അറബ് മേഖല ഇസ്രയേലി സ്വാധീനത്തിൽ വരുമെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു സ്വപ്നം കാണുന്നു. അത് വ്യാമോഹമാണെന്നും ഖത്തർ അമീർ വിമര്‍ശിച്ചു. ഇസ്രയേലുമായി എന്ത് സമീപനം സ്വീകരിക്കണമെന്നതിൽ ഇന്നത്തെ പ്രഖ്യാപനം നിർണായകമാണ്. അറബ് – ഇസ്ലാമിക രാഷ്ട്രങ്ങളുടെ ഒറ്റക്കെട്ടായ നിലപാടാണ് പ്രഖ്യാപിക്കുക എന്നതിനാൽ ലോകക്രമത്തിൽ ഇത് വലിയ സ്വാധീനമുണ്ടാക്കും. ഖത്തർ അമീറിന് പുറമേ യുഎഇ വൈസ് പ്രസിഡണ്ട്, തുർക്കി, ഈജിപ്ത് പ്രസിഡണ്ടുമാർ, കുവൈത്ത് കിരീടാവകാശി, ഒമാൻ ഉപ പ്രധാനമന്ത്രി, സിറിയൻ ഇടക്കാല പ്രസിഡന്‍റ് ഉൾപ്പടെയുള്ള നേതാക്കളാണ് ഉച്ചകോടില്‍ പങ്കെടുക്കുന്നത്. ബെഞ്ചമിൻ നെതന്യാഹു നടത്തിയ വെല്ലുവിളികൾക്ക് ശക്തമായ മറുപടിയും നടപടികളും ഇന്ന് പ്രതീക്ഷിക്കാം. ഖത്തറിനെതിരായ ആക്രമണത്തിലെ നിലപാട്…
പൊലീസ് അതിക്രമങ്ങളിൽ മൗനം വെടിഞ്ഞ് മുഖ്യമന്ത്രി; പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളെന്ന് ഇടത് മുന്നണി യോഗത്തിൽ വിശദീകരണം
തിരുവനന്തപുരം: പൊലീസ് അതിക്രമങ്ങളിൽ ഇടത് മുന്നണി യോഗത്തിൽ വിശദീകരണം നൽകി മുഖ്യമന്ത്രി പിണറായി വിജയന്‍. പുറത്ത് വന്നത് ഒറ്റപ്പെട്ട സംഭവങ്ങളാണ് എന്നായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം. വീഴ്ചകൾ പർവതീകരിച്ച് കാണിക്കാൻ ശ്രമമെന്ന് ആരോപിച്ച മുഖ്യമന്ത്രി, പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചെന്നും വിശദീകരിച്ചു. പൊലീസിന്റെ ഭാഗത്തുനിന്ന് തെറ്റായ ഒന്നും ഉണ്ടാകില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 40 മിനിറ്റ് സമയമെടുത്താണ് മുഖ്യമന്ത്രി പൊലീസ് അതിക്രമങ്ങളിൽ വിശദീകരണം നടത്തിയത്. അതേസമയം, ഇപ്പോള്‍ ഉയർന്നുവരുന്നത് വർഷങ്ങൾ പഴക്കമുള്ള കേസുകളെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ വാർത്ത സമ്മേളനത്തില്‍ പറഞ്ഞു. പൊലീസ് അതിക്രമങ്ങളിൽ യുഡിഎഫ് സർക്കാരിന്റെ കാലത്തെ എന്ത് നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് ടി പി രാമകൃഷ്ണൻ ചോദിച്ചു. ഏതെങ്കിലും ഒരു പൊലീസുകാരനെതിരെ യുഡിഎഫ് നടപടി എടുത്തിട്ടുണ്ടോ എന്നും അദ്ദേഹം ചോദിച്ചു. പൊലീസിന് സമീപനം തന്നെ ഇപ്പോൾ മാറിയിട്ടുണ്ട്. നിരവധി പൊലീസുകാർ സർവീസുകളിൽ നിന്നും പുറത്തുപോയിട്ടുണ്ട്. പഴയ കേസുകൾ ആണെങ്കിലും സസ്പെൻഡ് ചെയ്തില്ലേ. പൊലീസ് നടപടികളെ ന്യായീകരിക്കാനോ, ലോക്കപ്പുകൾ മർദ്ദന…
മനാമ: ബഹ്റൈനിലെ ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന് (സി.പി.ഐ.എസ്.പി) ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ ധനസഹായം നൽകി.ലുലു ഗ്രൂപ്പിന്റെ ‘സിൽവർ’ സ്പോൺസർഷിപ്പ് പദ്ധതിയുടെ ഭാഗമായാണ് സഹായം. ലുലു ഗ്രൂപ്പ് ഇന്റർനാഷണലിന്റെ ഡയറക്ടർ ജൂസർ രൂപവാല കിരീടാവകാശിയുടെ കോർട്ടിലെത്തി അദ്ദേഹത്തിൻ്റെ രാഷ്ട്രീയ, സാമ്പത്തിക കാര്യ ഉപദേഷ്ടാവും ക്രൗൺ പ്രിൻസ് ഇന്റർനാഷണൽ സ്‌കോളർഷിപ്പ് പ്രോഗ്രാമിന്റെ ഫിനാൻഷ്യൽ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി തലവനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ ഈസ അൽ ഖലീഫയ്ക്കാണ് ചെക്ക് കൈമാറിയത്.ലുലു ഗ്രൂപ്പിന്റെ തുടർച്ചയായ പിന്തുണയ്ക്ക് ശൈഖ് മുഹമ്മദ് ബിൻ ഈസ നന്ദി രേഖപ്പെടുത്തി. പ്രോഗ്രാമിന്റെ ദൂരവ്യാപകമായ ലക്ഷ്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിൽ സ്പോൺസർമാർ ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.മികച്ച ബഹ്‌റൈനി വിദ്യാർത്ഥികൾക്ക് ഉന്നതതല സർവകലാശാലകളിൽ പഠിക്കാനുള്ള അവസരങ്ങൾ നൽകുക, വ്യത്യസ്ത സംസ്കാരങ്ങളുമായുള്ള അവരുടെ സമ്പർക്കം വിശാലമാക്കുക, ആഗോള തൊഴിൽ വിപണിയിൽ മത്സരിക്കാൻ അവരെ സജ്ജമാക്കുക എന്നിവ സ്‌കോളർഷിപ്പ് പ്രോഗ്രാമിൽ ഉൾപ്പെടുന്നു.
മനാമ: അമേരിക്കൻ മിഷൻ ഹോസ്പിറ്റലിൻ്റെ മനാമ, സാർ, അംവാജ് ബ്രാഞ്ചുകൾക്ക് മൂന്നാം തവണയും നാഷണൽ ഹെൽത്ത് റെഗുലേറ്ററി അതോറിറ്റിയുടെ (എൻ.എച്ച്.ആർ.എ) ഡയമണ്ട് അക്രഡിറ്റേഷൻ ലഭിച്ചു.ഗുണനിലവാരത്തിലും രോഗീസുരക്ഷയിലും അന്താരാഷ്ട്ര മാനദണ്ഡങ്ങളുടെ 95 ശതമാനമെങ്കിലും പാലിക്കുന്നുണ്ടെന്ന് കർശനമായ പരിശോധനകൾക്ക് ശേഷം കണ്ടെത്തുന്ന ആശുപത്രികൾക്ക് മാത്രമാണ് ഈ അംഗീകാരം നൽകുന്നത്.സീഫിലെ റോയൽ സാറേ ഹോട്ടലിൽ നടന്ന ചടങ്ങിൽ ബഹ്റൈൻ സുപ്രീം കൗൺസിൽ ഓഫ് ഹെൽത്ത് ചെയർമാൻ ലെഫ്റ്റനൻ്റ് ജനറൽ ഡോ. ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫ ആശുപത്രി അധികൃതർക്ക് അംഗീകാര സർട്ടിഫിക്കറ്റ് കൈമാറി.
മനാമ: മോഡേൺ നോളേജ് സ്കൂളിലെ വിദ്യാർത്ഥികൾക്കായി കാപ്പിറ്റൽ ഗവർണറേറ്റ് ജെത്തൂർ ബഹ്റൈനുമായി സഹകരിച്ച് ഗതാഗത സുരക്ഷാ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.കാപ്പിറ്റൽ ഗവർണർ ഷെയ്ഖ് ഖാലിദ് ബിൻ ഹമൂദ് അൽ ഖലീഫ, സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ, അദ്ധ്യാപകർ തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു.ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് അടക്കം പലരുമായും സഹകരിച്ച് കാപ്പിറ്റൽ ഗവർണറേറ്റ് ആരംഭിച്ച സമഗ്ര പരിപാടിയുടെ ഭാഗമായാണിത്. സുരക്ഷിതമായ റോഡ് മുറിച്ചുകടക്കൽ, ട്രാഫിക് സിഗ്നലുകൾ പാലിക്കൽ, വിദ്യാർത്ഥികളിൽ ഇത്തരം ശീലങ്ങൾ വളർത്തിയെടുക്കുന്നതിൽ സ്കൂളുകളുടെയും കുടുംബങ്ങളുടെയും പങ്ക് എന്നിവ സംബന്ധിച്ച് പരിപാടിയിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിലെ ഉദ്യോഗസ്ഥൻ ലാമ അൽ ഹമ്മദി പ്രഭാഷണം നടത്തി.
ജയഷിന്റെ ഫോണിലെ രഹസ്യഫോൾഡറിൽ കൂടുതൽ ദൃശ്യങ്ങൾ; 2 പേർ കൂടി ഇരകളായെന്ന സംശയത്തിൽ പൊലീസ്, നീങ്ങാതെ ദുരൂഹത
പത്തനംതിട്ട: പത്തനംതിട്ട കോയിപ്രം മർദ്ദന കേസിൽ കൂടുതൽ ഇരകൾ ഉണ്ടെന്ന സംശയത്തിൽ പോലീസ്. യുവാക്കളെ കൂടാതെ മറ്റ് രണ്ട് പേരും മർദ്ദനത്തിന് ഇരയായിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. മുഖ്യപ്രതി ജയേഷിൻ്റെ ഫോണിലെ രഹസ്യഫോൾഡറിലുള്ള ദൃശ്യങ്ങൾ കേസിൽ നിർണായകമാണ്. ആലപ്പുഴ നീലംപേരൂർ സ്വദേശിയായ 19കാരൻ, റാന്നി സ്വദേശിയായ 30 കാരൻ. ജയേഷും ഭാര്യ രശ്മിയും അതിക്രൂരമായ മർദ്ദനത്തിന് ഇരയാക്കിയ രണ്ടുപേരുടെ പരാതിയാണ് നിലവിൽ പോലീസിന്റെ മുന്നിലെത്തിയത്. മറ്റ് രണ്ടുപേരും സമാനരീതിയിൽ കോയിപ്രത്തെ വീട്ടിൽ വച്ച് അതിക്രൂരമർദ്ദനത്തിന് ഇരയായോ എന്ന സംശയം പോലീസിനുണ്ട്. എന്നാൽ നിലവിലെ പരാതിക്കാർ തന്നെ പോലീസിനോട് ആദ്യഘട്ടത്തിൽ മൊഴി നൽകാൻ സഹകരിച്ചിരുന്നില്ല. അറസ്റ്റിലായ രശ്മിയുടെ ഫോണിൽ അഞ്ചു വീഡിയോ ക്ലിപ്പുകൾ ആറന്മുള പോലീസ് വീണ്ടെടുത്തിരുന്നു. അതിൽ നിന്നാണ് രണ്ട് യുവാക്കളുടെ മർദ്ദന ദൃശ്യങ്ങൾ കിട്ടിയത്. മുഖ്യപ്രതിയായ ജയേഷിന്റെ ഫോണിൽ ഒരു രഹസ്യ ഫോൾഡർ ഉണ്ട്. അതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സൈബർ വിദഗ്ധരുടെ സഹായത്തോടെ അന്വേഷണസംഘം ശ്രമം തുടങ്ങി. ആ ഫോണിൽ കൂടുതൽ…
