Author: News Desk

തൃശൂർ : തൃശൂരിൽ പ്രമുഖ കോൺഗ്രസ് നേതാവ് പാർട്ടി വിട്ടു. ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ എം എസ് അനിൽ കുമാറാണ് കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്നത്. ബിജെപി സംസ്ഥാന കമ്മിറ്റി ഓഫീസിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറാണ് ഷാൾ അണിയിച്ച് അനിൽ കുമാറിനെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്‌തത്. ബിജെപി ദേശീയ സംഘടനാ ജനറൽ സെക്രട്ടറി ബി എൽ സന്തോഷ്, സംസ്ഥാന പ്രഭാരി മുൻ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ, കേന്ദ്രമന്ത്രി ശോഭാ കരന്തലജെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. കെഎസ്‌യുവിലൂടെയാണ് അനിൽകുമാർ രാഷ്ട്രീയ രംഗത്തേക്ക് എത്തിയത്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ചെയർമാൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി, ഡി സി സി സെക്രട്ടറി, ഡി സി സി വൈസ് പ്രസിഡൻ്റ് തുടങ്ങി വിവിധ തലങ്ങളിൽ കോൺഗ്രസിന് വേണ്ടി അദ്ദേഹം പ്രവർത്തിച്ചു. നിലവിൽ റെഡ്ക്രോസ് സൊസൈറ്റി തൃശൂർ ജില്ലാ പ്രസിഡന്റ് കൂടിയാണ് അനിൽകുമാർ. തൃശൂർ ജില്ലയിൽ ബി ജെ പിയെ…

Read More

പത്തനംതിട്ട: ബെവ്കോ വെയർ ഹൗസിൽ ലോഡ് ഇറക്കാൻ വന്ന ലോറിയിൽ നിന്നും മദ്യം മോഷ്ടിച്ച കേസിൽ പത്തനംതിട്ടയിൽ ഒരാൾ അറസ്റ്റിൽ. പുത്തൻപീടിക സ്വദേശി ജിജോ ആണ് പൊലീസിന്‍റെ പിടിയിലായത്. മാർച്ച് നാലിന് രാത്രി ആയിരുന്നു മോഷണം. വെയ്ർ ഹൗസിൽ മദ്യവുമായി എത്തിയ ലോറി അടുത്തദിവസം ലോഡ് ഇറക്കുന്നതിനായി പാർക്ക് ചെയ്തിരിക്കുന്നത് പ്രതികളുടെ ശ്രദ്ധയിൽപ്പെട്ടു. പ്രതി ജിജോയും സഹായികളും 5000 രൂപ വില വരുന്ന 9 കുപ്പി മദ്യമാണ് ലോറിയിൽ നിന്നും മോഷ്ടിച്ചത്. മോഷ്ടിച്ച മദ്യം തൊട്ടടുത്ത് പാർക്ക് ചെയ്തിരുന്ന കോൺഗ്രസ് നേതാവ് ഉപയോഗിച്ചിരുന്ന കാറിലാണ് പ്രതികൾ സൂക്ഷിച്ചത്. മോഷണം ശ്രദ്ധയിൽപ്പെട്ട ലോറി ഡ്രൈവർ പൊലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഓമല്ലൂർ പുത്തൻപീടിക സ്വദേശി ജിജോ പിടിയിലായത്. പ്രതിക്ക് ഒപ്പം ഉണ്ടായിരുന്ന മറ്റു പ്രതികൾ രക്ഷപ്പെട്ടു. മുൻപും സമാനമായ രീതിയിൽ ഇവർ മദ്യം മോഷ്ടിച്ചിട്ടുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായി.

Read More

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിലെ പാലക്കാട് സ്ഥാനാർഥി പട്ടികക്കെതിരെ സി പി എം ജില്ലാ കമ്മിറ്റിയിൽ കടുത്ത വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ യുവാക്കൾക്ക് അർഹമായ പ്രാതിനിധ്യം നൽകിയില്ലെന്ന പരാതിയാണ് പ്രധാനമായും ഉയർന്നത്. പത്ത് വർഷം മുമ്പ് യുവാക്കളായിരുന്നവർ തന്നെ വീണ്ടും മത്സരിക്കാൻ ഒരുങ്ങുന്നത് അംഗീകരിക്കാനാവില്ലെന്നും, നിലവിലെ യുവതലമുറയ്ക്ക് എന്നായിരിക്കും പാർട്ടി അവസരം നൽകുകയെന്നും കമ്മിറ്റിയിൽ ചോദ്യങ്ങൾ ഉയർന്നു. പരിചയസമ്പന്നർക്ക് മുൻഗണന നൽകുമ്പോൾ തന്നെ പുതിയ മുഖങ്ങളെ മാറ്റിനിർത്തുന്നത് പാർട്ടിയുടെ വളർച്ചയെ ബാധിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെച്ചു.അതേസമയം നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ അന്തിമ തീരുമാനത്തിലേക്ക് സി പി എം എത്തുന്നു എന്നാണ് വിവരം. ഇന്നലെ ചേർന്ന സംസ്ഥാന സമിതിയിൽ ഏറെക്കുറെയുള്ള സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായെന്നാണ് വിവരം. തളിപ്പറമ്പിൽ പി കെ ശ്യാമളയെ തന്നെ സ്ഥാനാ‍ർഥിയാക്കാനാണ് സി പി എം തീരുമാനം. സ്ഥാനാർഥി വിവാദം അനാവശ്യമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ സംസ്ഥാന സമിതിയിൽ അഭിപ്രായപ്പെട്ടു. സോഷ്യൽ മീഡിയ പ്രചരണം സംസ്ഥാന സമിതി…

Read More

തിരുവനന്തപുരം: കെ റെയിൽ പദ്ധതിയുടെ ഡി പി ആർ പരിഷ്കരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് റെയിൽവേ മന്ത്രാലയം. സിൽവർ ലൈൻ പദ്ധതി നിലവിൽ നിർദ്ദേശിച്ചിട്ടുള്ള സ്റ്റാൻഡേർഡ് ഗേജിന് പകരം റെയിൽവേ ശൃംഖലയുമായി യോജിക്കുന്ന ബ്രോഡ് ഗേജിലേക്ക് മാറ്റണമെന്നാണ് റെയിൽവേയുടെ പ്രധാന ആവശ്യം. ഗുജറാത്തിലെ സർക്കേജ് – ധൊലേറ അർദ്ധ അതിവേഗ റെയിൽ ബ്രോഡ് ഗേജിലാണ് വികസിപ്പിക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയ റെയിൽവേ, സമാനമായ രീതിയിൽ പശ്ചിമ റെയിൽവേയുമായി ചർച്ച നടത്തി സിൽവർ ലൈൻ പദ്ധതിയിലും മാറ്റം വരുത്താൻ നിർദ്ദേശിച്ചു. എന്നാൽ, ഗേജ് മാറ്റുന്നത് ട്രെയിനുകളുടെ വേഗതയെയും പദ്ധതിയുടെ സവിശേഷതകളെയും ബാധിക്കുമെന്ന നിലപാടിലാണ് കെ റെയിൽ അധികൃതർ. സ്റ്റാൻഡേർഡ് ഗേജാണ് സിൽവർ ലൈനിന് വേണ്ടതെന്ന് ചൂണ്ടിക്കാട്ടിയ കെ റെയിൽ അധികൃതർസ റെയിൽവേ മന്ത്രാലയത്തിന്‍റെ ബ്രോഡ് ഗേജ് മാതൃകയിലെ എതിർപ്പും അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഡി പി ആർ മാറ്റണമെന്ന ആവശ്യത്തിലുറച്ച് റെയിൽവേ മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.

Read More

ന്യൂഡൽഹി: രണ്ട് പതിറ്റാണ്ട് മുമ്പ് ചൈനയുമായി വ്യാപാര ബന്ധത്തിലേർപ്പെട്ടപ്പോൾ അമേരിക്കയ്ക്ക് സംഭവിച്ച തെറ്റുകൾ ഇന്ത്യയുടെ കാര്യത്തിൽ ആവർത്തിക്കില്ലെന്ന് യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ക്രിസ്റ്റഫർ ലാൻഡൗ. ഇന്ത്യയുമായുള്ള പുതിയ വ്യാപാര കരാറുകളിൽ അമേരിക്കൻ ജനതയുടെ താൽപ്പര്യങ്ങൾക്കായിരിക്കും മുൻഗണനയെന്നും അദ്ദേഹം പറഞ്ഞു. “ചൈനയ്ക്ക് വിപണികൾ തുറന്നുകൊടുത്തപ്പോൾ അവർ വളർന്ന് നമ്മളെത്തന്നെ തോൽപ്പിക്കുന്ന അവസ്ഥയുണ്ടായി. ആ തെറ്റ് ഇന്ത്യയുടെ കാര്യത്തിൽ ചെയ്യില്ലെന്ന് ഞങ്ങൾ ഉറപ്പാക്കും. എന്ത് ചെയ്താലും അത് ഞങ്ങളുടെ ജനങ്ങളോട് നീതിപുലർത്തുന്നതാകണം,” ലാൻഡൗ പറഞ്ഞു.ഡൊണാൾഡ് ട്രംപ് ഭരണകൂടം രാജ്യതാൽപ്പര്യത്തിന് വലിയ വില നൽകുന്നു. എന്നാൽ ‘അമേരിക്ക ഫസ്റ്റ്’ എന്നത് കൊണ്ട് ‘അമേരിക്ക മാത്രം’ എന്നല്ല അർത്ഥമാക്കുന്നത്. മറ്റു രാജ്യങ്ങളുമായുള്ള സഹകരണത്തിലൂടെ മാത്രമേ ലക്ഷ്യങ്ങൾ കൈവരിക്കാനാകൂ. ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഇന്ത്യയുടേതാണെന്നും ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുടെ വളർച്ച ലോകത്തിന്റെ ഭാവി നിശ്ചയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യൻ ഉൽപ്പന്നങ്ങൾക്കുമേൽ അമേരിക്ക ചുമത്തിയിരുന്ന നികുതി 25 ശതമാനത്തിൽ നിന്ന് 18 ശതമാനമായി കുറച്ചു.…

Read More

ദില്ലി: യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC) 2025 ലെ സിവിൽ സർവീസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി സുവേയും നേടി. മലയാളിയായ എസ് ശ്രുതി 18ാം റാങ്ക് നേടി തിളങ്ങി. മലയാളിയായ സിദ്ധാര്‍ത്ഥ എം ജോയി 271ാം റാങ്കും നേടി. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിൽ സിദ്ധാര്‍ത്ഥ് രണ്ടാം റാങ്ക് നേടിയിരുന്നു. തിരുവനന്തപുരം നാരുവാമൂട് സ്വദേശി ജെഎസ് ശ്രീജ 57ാം റാങ്കും കോഴിക്കോട് സ്വദേശി അജയ് ആര്‍ രാജ് 109ാം റാങ്കും നേടി. ജന്മനാ കാഴ്ചാപരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ത്ഥിയായ  അജയ് ആര്‍ രാജിന്‍റേത് തിളക്കമുള്ള നേട്ടമായി മാറി. ആകാൻഷ് ദുൽ, രാഘവ് ജുൻജുൻവാല, ഇഷാൻ ഭട്നാകര്‍ എന്നിവര്‍ യഥാക്രമം മൂന്ന്, നാല്, അഞ്ച് റാങ്കുകള്‍ നേടി. പ്രിലിമിനറി, മെയിൻ, പേഴ്സണാലിറ്റി ടെസ്റ്റ് എന്നീ മൂന്ന് ഘട്ടങ്ങൾക്കും ശേഷം രാജ്യമെമ്പാടുമുള്ള ഉദ്യോഗാർത്ഥികൾ അന്തിമ റാങ്ക് ലിസ്റ്റിനായി കാത്തിരിപ്പിലായിരുന്നു. കമ്മീഷന്‍റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ upsc.gov.in, upsconline.nic.in എന്നിവയിൽ…

Read More

കൊച്ചി: സംസ്ഥാനത്തെ ഐ എ എസ് ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട നടപടികളിൽ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിന്റെ (സിഎടി) ഇടപെടൽ സർക്കാരിന് വലിയ തിരിച്ചടിയായി. ഐ എ എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിൽ 2014 ലെ കേഡർ നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് ട്രിബ്യൂണൽ ഉത്തരവിട്ടു. ബി അശോക് കുമാറിനെ മാറ്റിയതുൾപ്പെടെയുള്ള മൂന്ന് സ്ഥലംമാറ്റ ഉത്തരവുകൾ കോടതി റദ്ദാക്കി. ഐഎഎസ് ഉദ്യോഗസ്ഥരുടെ തസ്തികകളിൽ കേഡർ ഇതര ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിയമവിരുദ്ധമാണെന്ന് സിഎടി വ്യക്തമാക്കി. നിലവിൽ എക്സൈസ് കമ്മീഷണറായ എം ആർ അജിത് കുമാറിന് ഈ ഉത്തരവ് വലിയ തിരിച്ചടിയാകും. എക്സൈസ് കമ്മീഷണർ സ്ഥാനം ഐ എ എസ് കേഡർ തസ്തികയാണെന്നും അവിടെ ഐ എ എസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്നും ട്രിബ്യൂണൽ നിരീക്ഷിച്ചു. ഇതോടെ അജിത് കുമാറിനെ എക്സൈസ് കമ്മീഷണർ സ്ഥാനത്തുനിന്ന് നീക്കം ചെയ്യേണ്ടി വരും. കില (KILA), ഐ എം ജി (IMG) ഡയറക്ടർ സ്ഥാനങ്ങളും ഐ എ എസ്…

Read More

മനാമ: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷ സാഹചര്യങ്ങളിലും ബഹ്‌റൈൻ പ്രതിഭ ബഹ്‌റൈനിൽ നടത്തി വരുന്ന റമദാൻ മാസത്തെ മാരത്തോൺ രക്‌തദാനം തുടരുന്നു. ആശങ്ക നിലനിന്നിരുന്ന ഈ ദിവസങ്ങളിലും വിവിധ പ്രദേശങ്ങളിലെ പ്രതിഭ പ്രവർത്തകർ ആശുപത്രികളുടെ അഭ്യർത്ഥന മാനിച്ചും പോറ്റമ്മയായ പവിഴദ്വീപിനോടുള്ള ആദരമായും രക്തദാനം നടത്താൻ സന്നദ്ധരായി മുന്നോട്ട് വരികയുണ്ടായി.എല്ലാ വർഷവും റമദാൻ മാസത്തിൽ പ്രതിഭ ഹെല്പ് ലൈൻ നേതൃത്വത്തിൽ നടത്തി വരുന്ന മാരത്തോൺ രക്‌തദാന ക്യാമ്പാണ് ഇത്തവണയും മുടക്കമില്ലാതെ നടക്കുന്നത്. റമദാൻ ആദ്യദിനത്തിൽ പ്രതിഭ വനിതാവേദി പ്രവർത്തകരുടെ രക്തദാനത്തോടെയാണ് ഇത്തവണത്തെ ക്യാമ്പ് ആരംഭിച്ചത്. പ്രത്യേക സഹചര്യത്തിൽ ആശുപത്രികളിലെ ആവശ്യകതക്കനുസരിച്ച് മറ്റു ദിവസങ്ങളിലും രക്തദാനം നടത്താൻ പ്രതിഭ പ്രവർത്തകർ തയാറാണെന്ന് ഭാരവാഹികൾ ആശുപത്രി അധികൃതരെ അറിയിച്ചു. മുഴുവൻ മനുഷ്യസ്നേഹികളും പ്രവാസികളെ എക്കാലവും ചേർത്ത് പിടിക്കുന്ന ബഹ്‌റൈനോടൊപ്പം ചേർന്ന് നിന്നു മനുഷ്യസ്നേഹത്തിന്റെ മാതൃകകളാകണമെന്ന് പ്രതിഭ ജനറൽ സെക്രട്ടറി വി കെ സുലേഷും പ്രസിഡണ്ട് കെ വി മഹേഷും അഭ്യർത്ഥിച്ചു.

Read More

കോഴിക്കോട്: ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ ഫസ്റ്റ് ബ്ലാസ്റ്റിന്റെ സ്വിച്ച് ഓണ്‍ നടന്നു. മുഖ്യമന്ത്രി പിണറായി വിജയനാണ് സ്വിച്ച് ഓൺ നിർവഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പദ്ധതി പ്രദേശത്താണ് ചടങ്ങുകൾ നടക്കുന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. അനുബന്ധ നിര്‍മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ​ഗതാ​ഗതക്കുരുക്കിന് പരിഹാരമാകും. വയനാട് – കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കപാത. 8.73 കിലോമീറ്റർ നീളം വരുന്ന ഈ പദ്ധതിയുടെ നിർമാണം കിഎഫ്ബി ഫണ്ട് ഉപയോഗിച്ചാണ് പൂർത്തിയാക്കുന്നത്. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍ ലിമിറ്റഡാണ്. നാല് വര്‍ഷംകൊണ്ട്…

Read More

സാമൂഹ്യ പ്രതിബദ്ധതയുള്ള സംഘടനകൾ പ്രവാസ ഭൂമിയിൽ അനിവാര്യ ഘടകമാണെന്നുംസീറോ മലബാർ സഭയുടെ ഔദ്യോഗിക സംഘടനയായ എ.കെ. സി.സി. പ്രവാസലോകത്തെ ഒരു പ്രധാന സംഘടനയായി മാറണമെന്നും ബിഷപ്പ് ലഗേറ്റും താമരശ്ശേരി രൂപത അധ്യക്ഷനുമായ റമിൻജിയോസ് ഇഞ്ചിനാനിയൽ,എ കെ സി സി യുടെ ദ്വിദിന മിഡിലീസ്റ്റ് ലീഡേഴ്സ് കോൺഫറൻസിൻറെ രണ്ടാമത്തെ സെഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പിതാവ്. നന്മയുടെ രാഷ്ട്രീയം നഷ്ടമാകുന്ന ഈ കാലത്ത്, മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ കാവലാളാകുകയാണ്, എ.കെ.സി.സി യുടെ പ്രഥമതൗത്യം എന്ന് പിതാവ് ഓർമിപ്പിച്ചു. കർഷകർ ചേറിൽ കാൽ വയ്ക്കുന്നത് കൊണ്ടാണ് നമ്മൾ ചോറിൽ കൈ വെക്കുന്നതെന്ന് ഭരണവർഗ്ഗം ബോധപൂർവം മറക്കുന്നുണ്ടെന്നും, ഇങ്ങനെ മുന്നോട്ടു പോകുകയാണെങ്കിൽ നാളെ ഭക്ഷൃക്ഷാമത്തെയാണ് കേരളം നേരിടാൻ പോകുന്നതെന്നും അതുകൊണ്ട് കത്തോലിക്കാ കോൺഗ്രസ് കാർഷിക മേഖലയെ പ്രോത്സാഹിപ്പിക്കണം എന്നും അദ്ദേഹം പറഞ്ഞു. മാതൃകപരമായ കർഷകരെ കണ്ടെത്തി അവരെ പ്രോത്സാഹിപ്പിക്കാൻ എ കെ സി സി മെഡലിസ്റ്റ് നേതൃത്വത്തിന് പദ്ധതിയുണ്ടെന്ന് തുടർന്ന് സംസാരിച്ച പ്രസിഡണ്ട് ഡേവിസ് എടക്കളത്തൂർ പറഞ്ഞു.…

Read More