Author: News Desk

കുവൈത്ത് സിറ്റി: കുവൈത്ത് ജയിൽ ഭരണവിഭാഗം ആസ്ഥാനത്തുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കേണൽ സൗദ് നാസർ അൽ ഖംസാൻ അന്തരിച്ചു. ഞായറാഴ്ച സുലൈബിഖാത്ത് ശ്മശാനത്തിൽ നടന്ന സംസ്കാര ചടങ്ങുകളിൽ കുവൈത്ത് ഉപപ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് അൽ യൂസഫ് അൽ സബാഹ് നേരിട്ടെത്തി അന്ത്യോപചാരമർപ്പിച്ചു. ആഭ്യന്തര മന്ത്രാലയ അണ്ടർസെക്രട്ടറി മേജർ ജനറൽ അബ്ദുൽ വഹാബ് അൽ വഹൈബ്, മുതിർന്ന സുരക്ഷാ-സൈനിക ഉദ്യോഗസ്ഥർ, ബന്ധുക്കൾ, സുഹൃത്തുക്കൾ തുടങ്ങി വൻ ജനവലിയാണ് സംസ്കാര ചടങ്ങുകളിൽ പങ്കെടുത്തത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിലെ ഉദ്യോഗസ്ഥനായിരുന്ന അൽ ഖംസാൻ, കഴിഞ്ഞ ദിവസമുണ്ടായ തീപിടിത്തത്തെ തുടർന്നുണ്ടായ ഗുരുതരമായ പരിക്കുകളെത്തുടർന്നാണ് മരണപ്പെട്ടത്. ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പത്രക്കുറിപ്പിലൂടെ അദ്ദേഹത്തിന്‍റെ നിര്യാണത്തിൽ ആഴത്തിലുള്ള ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. അൽ ഖംസാന്‍റെ വിയോഗം കുവൈത്ത് സുരക്ഷാ സേനയ്ക്ക് നികത്താനാവാത്ത നഷ്ടമാണെന്നും പരേതന്‍റെ കുടുംബത്തിന് ഈ വേർപാട് താങ്ങാനുള്ള കരുത്ത് നൽകട്ടെയെന്നും മന്ത്രാലയം പ്രാർത്ഥനയോടെ അറിയിച്ചു. രാജ്യത്തിന് വേണ്ടി സേവനമനുഷ്ഠിക്കുന്നതിനിടെ ജീവൻ…

Read More

റിയാദ്: സൗദിയിൽ പ്രവാസികൾക്ക് തിരിച്ചടിയായി മാർക്കറ്റിങ്, സെയിൽസ് തൊഴിൽ മേഖലകളിൽ സ്വദേശിവൽക്കരണം 60 ശതമാനമായി ഉയർത്തി. മാനവ വിഭവശേഷി-സാമൂഹിക വികസന മന്ത്രാലയത്തിന്‍റെ ഉത്തരവ് തിങ്കളാഴ്ച (ജനു. 19) മുതൽ രാജ്യത്ത് പ്രാബല്യത്തിൽ വന്നു. മൂന്നോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ നിയമം ബാധകമാവുക. മാർക്കറ്റിങ് വിഭാഗത്തിൽ മാർക്കറ്റിങ് മാനേജർ, പരസ്യ ഏജൻറ്, ഗ്രാഫിക് ഡിസൈനർ, പി.ആർ. സ്പെഷ്യലിസ്റ്റ, ഫോട്ടോഗ്രാഫർ, അഡ്വർടൈസിങ് ഡിസൈനർ, സെയിൽസ് വിഭാഗത്തിൽ സെയിൽസ് മാനേജർ, റീട്ടെയിൽ-ഹോൾസെയിൽ പ്രതിനിധികൾ, ഐ.ടി ആൻഡ് കമ്യൂണിക്കേഷൻ സെയിൽസ് സ്പെഷ്യലിസ്റ്റ്, കൊമേഴ്‌സ്യൽ സ്പെഷ്യലിസ്റ്റ്, ഗുഡ്സ് ബ്രോക്കർ എന്നീ തസ്തികകളിലാണ് 60 ശതമാനം സൗദി പൗരന്മാർക്കായി നിജപ്പെടുത്തിയത്. മാർക്കറ്റിങ് തസ്തികകളിൽ ജോലി ചെയ്യുന്ന സ്വദേശികൾക്ക് കുറഞ്ഞത് 5,500 റിയാൽ ശമ്പളം ഉറപ്പാക്കണം. മൂന്നോ അതിലധികമോ ജീവനക്കാരുള്ള എല്ലാ സ്ഥാപനങ്ങൾക്കും നിയമം ബാധകമാണ്. സ്വകാര്യ മേഖലയിൽ സ്വദേശി പ്രാതിനിധ്യം വർധിപ്പിക്കുകയും ഗുണമേന്മയുള്ള തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുകയാണ് ലക്ഷ്യം. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ മന്ത്രാലയം,…

Read More

തിരുവനന്തപുരം: നിയമസഭയിൽ അസാധാരണ നീക്കവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. സമ്മേളനത്തിന് മുന്നോടിയായുള്ള നയ പ്രഖ്യാപന പ്രസം​ഗത്തിൽ ​ഗവർണർ മാറ്റം വരുത്തുകയും ചില ഭാ​ഗങ്ങൾ വായിക്കാതെ വിടുകയും ചെയ്തു. തുടർന്ന് ഗവർണർ വായിക്കാതെ വിട്ട ഭാ​ഗം മുഖ്യമന്ത്രി വായിച്ചു. ​ഗവർണർ കേന്ദ്ര വിമർശനം വായിക്കാതെ വിട്ടതിൽ എതിർപ്പുമായി മുഖ്യമന്ത്രി രം​ഗത്തെത്തുകയായിരുന്നു. സ്പീക്കറും ​ഗവർണറുടെ നീക്കത്തിൽ പ്രതികരിച്ചു. വായിക്കാതെ വിട്ടതും അം​ഗീകരിക്കണമെന്നും സർക്കാർ അംഗീകരിച്ച പ്രസംഗം മുഴുവൻ വായിക്കണമെന്നും അദ്ദേഹം പറ‍ഞ്ഞു. സാമ്പത്തിക രംഗത്ത് കേന്ദ്രം കേരളത്തെ ഞെരിക്കുന്നു എന്ന ഭാ​ഗമാണ് ​ഗവർണർ വായിക്കാതെ വിട്ടത്. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിച്ചത്. കേരളം വികസന പാതയില്‍ കുതിക്കുന്നെന്നും പത്തുവർഷം ഉണ്ടായത് മികച്ച നേട്ടമാണ്, വികേന്ദ്രീകരണത്തിൽ സംസ്ഥാനം ദേശീയ തലത്തിൽ മാതൃകയാണെന്നും ഗവർണർ പറഞ്ഞു. ഗവര്‍ണര്‍ സഭയെ അഭിസംബോധന ചെയ്ത് നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും ഒഴിവാക്കലുകളും വരുത്തിയിട്ടുള്ളത് അംഗങ്ങളുടെയും ശ്രദ്ധയില്‍പ്പെടുത്തുന്നു എന്ന രീതിയിലാണ് മുഖ്യമന്ത്രി ​ഗവർണർ വിട്ട ഭാ​ഗം വായിച്ചത്.…

Read More

കണ്ണൂര്‍: ഷാര്‍ജയില്‍ കാണാതായ കണ്ണൂര്‍ സ്വദേശിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഷാര്‍ജയിലെ ജുബൈല്‍ ബീച്ചില്‍ ആണ് മയ്യില്‍കുറ്റിയാട്ടൂര്‍ ചെറുവത്തലമൊട്ട സ്വദേശി ഷാബു പഴയക്കലിനെ (43) മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. അജ്മാനിലെ സ്വകാര്യ കമ്പനിയില്‍ സെക്യൂരിറ്റി ഗാര്‍ഡായി ജോലിചെയ്യുകയായിരുന്നു ഷാബു പഴയക്കല്‍. ഒരാഴ്ചയോളമായി കാണാത്തതിനാല്‍ ബന്ധുക്കളും നാട്ടുകാരും അന്വേഷിക്കുകയായിരുന്നു. സുഹൃത്തുക്കളെ കാണാനെന്നുപറഞ്ഞ് അജ്മാനിലെ ക്യാമ്പില്‍നിന്ന് കമ്പനിയുടെ വാഹനത്തില്‍ ഷാര്‍ജ ജുബൈല്‍ ബസ് സ്റ്റേഷനില്‍ കഴിഞ്ഞയാഴ്ച ഇറങ്ങിയിരുന്നു. പിന്നീട് യാതൊരു വിവരവുമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ മ്യൂട്ട് ചെയ്ത് മുറിയില്‍ത്തന്നെ കണ്ടെത്തിയിരുന്നു. പിന്നീട് ഷാര്‍ജ പോലിസ് വിവരമറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ മൃതദേഹം തിരിച്ചറിഞ്ഞു. പരേതനായ മാധവന്റെയും യശോദയുടെയും മകനാണ്. ഭാര്യ: വിജിഷ, മകള്‍: ഇവാനിയ.

Read More

കൊല്ലം: ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ ഇടതുപക്ഷം പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ന്യൂനപക്ഷങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ ഏതെങ്കിലും വിഭാഗത്തിനെതിരായ അതിക്രമമല്ല എന്നും രാജ്യത്ത് മതേതരം അത്രമാത്രം പ്രാധാന്യമുള്ളതാണ് എന്നും മുഖ്യമന്ത്രി പറഞ്ഞു. ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമയുടെ എഴുപതാം വാര്‍ഷിക സമാപന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ച് കേരളത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമം ഉണ്ടാകുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. മതതീവ്രവാദ ശക്തികളെ എല്ലാകാലവും അകറ്റിനിര്‍ത്തിയ നാടാണ് കേരളം. ശബരിമല ശാസ്താവിനെ പോലെ വാവര്‍ക്കും ഈ നാട്ടില്‍ പ്രാധാന്യമുണ്ട്. വിവിധ സമുദായങ്ങളുടെ സഹവര്‍ത്തിത്വമാണ് നമ്മുടെ നാടിന്റെ പ്രത്യേകത. ഭൂരിപക്ഷ വര്‍ഗീയതയെ ന്യൂനപക്ഷ വര്‍ഗീയത കൊണ്ട് എതിര്‍ക്കരുത് എന്നും അത് ന്യൂനപക്ഷ വര്‍ഗീയത ശക്തിപ്പെടാന്‍ കാരണമാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More

അബുദാബി: ആരോഗ്യമേഖലയിലെ മുൻനിര പ്രവർത്തകർക്ക് അംഗീകാരവുമായി ബുർജീൽ ഹോൾഡിങ്സ്. ആരോഗ്യ മേഖലയിലെ പ്രമുഖ സ്ഥാപനമായ ബുർജീൽ ഹോൾഡിങ്സ് ചെയർമാനും സിഇഒയുമായ ഡോ. ഷംഷീർ വയലിൽ 1.5 കോടി ദിർഹം (ഏകദേശം 37 കോടി ഇന്ത്യൻ രൂപ) സാമ്പത്തിക അംഗീകാര ഫണ്ട് പ്രഖ്യാപിച്ചത്. അബുദാബിയിലെ ഇത്തിഹാദ് അരീനയിൽ ബുർജീൽ ഗ്രൂപ്പിന്റെ വാർഷിക യോഗത്തിൽ വച്ചായിരുന്നു എല്ലാവരെയും അത്ഭുതപ്പെടുത്തിയ പ്രഖ്യാപനം. 8,500 ലധികം ജീവനക്കാരെ അഭിസംബോധന ചെയ്തു നടത്തിയ പ്രസംഗത്തിനിടെയാണ് ഈ പ്രഖ്യാപനം ഉണ്ടായത്. കമ്പനിക്ക് കീഴിലുള്ള വിവിധ സ്ഥാപനങ്ങളിൽ നഴ്സിങ്, അനുബന്ധ സേവനങ്ങൾ തുടങ്ങിയ വിവിധ വിഭാഗങ്ങളിലായി ജോലി ചെയ്യുന്ന 10,000 മുൻനിര ആരോഗ്യപ്രവർത്തകർക്കാണ് ഈ പ്രഖ്യാപനത്തിലൂടെയുള്ള ആനുകൂല്യം ലഭിക്കുക. ജീവനക്കാർക്ക് അവരുടെ ജോലിയുടെ അടിസ്ഥാനത്തിൽ ആയിരിക്കും നൽകുക. ഈ തുക ഒരു മാസത്തെയോ പകുതി മാസത്തെയോ അടിസ്ഥാന ശമ്പളത്തിന് തുല്യമായ തുകയായിരിക്കും. സി ഇ ഒയുടെ പ്രസംഗത്തിനിടെ എസ് എം എസ്സിലൂടെയാണ് സാമ്പത്തിക അംഗീകാരവിവരം ജീവനക്കാർക്ക് ലഭിക്കുന്നത്. ഇതിൽ അത്ഭുതപരന്ത്രരായ ജീവനക്കാരോട്…

Read More

ദില്ലി: യു എ ഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ സന്ദർശനം ഇന്ത്യ – യു എ ഇ ഉഭയകക്ഷി ബന്ധത്തിൽ നിർണ്ണായക വഴിത്തിരിവാകുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം. മൂന്ന് മണിക്കൂർ മാത്രം നീണ്ടുനിന്ന സന്ദർശനം അങ്ങേയറ്റം വിജയകരമായിരുന്നുവെന്ന് മന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നിരവധി കരാറുകളിലാണ് 3 മണിക്കൂറിൽ ഇരു രാജ്യങ്ങളും ധാരണയായത്. ഊർജ്ജ മേഖലയിലെ സഹകരണം വർദ്ധിപ്പിക്കുന്നതിനൊപ്പം ആധുനിക ന്യൂക്ലിയർ സാങ്കേതികവിദ്യ, എ ഐ (AI), ശൂന്യാകാശ ഗവേഷണം, പ്രതിരോധം എന്നീ മേഖലകളിൽ കൈകോർക്കാനും ഇരുരാജ്യങ്ങളും തമ്മിൽ ധാരണയായി. ദ്രവീകൃത പ്രകൃതി വാതകത്തിന്റെ (എൽ എൻ ജി) ഇറക്കുമതി വർദ്ധിപ്പിക്കുന്നത് ഇന്ത്യയുടെ ഊർജ്ജ സുരക്ഷയ്ക്ക് കരുത്തേകും. കൂടാതെ, 2030 ഓടെ ഉഭയകക്ഷി വ്യാപാരം 200 ബില്യൺ ഡോളറിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ സാമ്പത്തിക ബന്ധം കൂടുതൽ വിപുലീകരിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രതീക്ഷ പ്രകടിപ്പിച്ചു. കാർഷിക ഉൽപ്പന്നങ്ങളുടെയും ഭക്ഷ്യവസ്തുക്കളുടെയും കയറ്റുമതി വർദ്ധിപ്പിക്കാനുള്ള തീരുമാനം ഇന്ത്യൻ കാർഷിക മേഖലയ്ക്ക് പുതിയ…

Read More

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട അന്വേഷണം വ്യാപിപ്പിക്കാൻ ഹൈക്കോടതിയുടെ നിര്‍ദേശം. സ്വര്‍ണക്കൊള്ള ഒറ്റപ്പെട്ട സംഭവമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി അന്വേഷണം വ്യാപിപ്പിക്കാന്‍ നിര്‍ദേശിച്ചത്. നാല് സര്‍ക്കാരുകളുടെ കാലത്തെ ബോര്‍ഡുകളുടെ കാലത്തെ ഇടപാടുകള്‍ എസ്‌ഐടി പരിശോധിക്കും. ഇക്കാലങ്ങളിലെ ഭരണപരമായ എല്ലാ കാര്യങ്ങളും അന്വേഷിക്കണം. 1998 ല്‍ ശബരിമല ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞതിലും, 2017 ല്‍ കൊടിമരം മാറ്റി സ്ഥാപിച്ചതിലും അന്വേഷണം നടത്തണം. കൊടിമരത്തിന് മുകളിലുണ്ടായിരുന്ന വാചിവാഹനം തന്ത്രിക്ക് കൈമാറിയിരുന്നു. 10 കിലോയിലധികം തൂക്കമുള്ള പഞ്ചലോഹ ലവിഗ്രത്തെ കുറിച്ച് അന്വേഷിക്കണം. കൊടിമരത്തിലുണ്ടായിരുന്ന അഷ്ടദിക്ക് പാലകരുടെ ശില്‍പങ്ങള്‍ കണ്ടെത്തണം. 2019 ല്‍ ദ്വാരപാലക ശില്‍പങ്ങള്‍ സ്വര്‍ണം പൂശാന്‍ കൊണ്ടുപോയ സംഭവം. 2019 ല്‍ വീണ്ടും സ്വര്‍ണം പൂശാന്‍ കൊണ്ട് പോയതും, 2024, 25 കാലത്തെ ഇടപാടുകള്‍ എന്നിവയുള്‍പ്പെടെ പരിശോധിക്കണം എന്നും കോടതി ഇടക്കാല ഉത്തരവില്‍ വ്യക്തമാക്കി. ശബരിമലയില്‍ വിശദ പരിശോധന നടത്താനും കോടതി നിര്‍ദേശിച്ചു. ഇതിനായി നാളെ പ്രത്യേക അന്വേഷണ സംഘം സന്നിധാനത്തേക്ക് തിരിക്കും. ശബരിമല സ്വര്‍ണക്കൊള്ളയില്‍ വിഎസ്എസ്എസി…

Read More

കണ്ണൂര്‍: തൃശ്ശൂരില്‍ നടന്ന 64-ാമത് കേരള സ്‌കൂള്‍ കലോത്സവത്തില്‍ കലാകിരീടം സ്വന്തമാക്കിയ കണ്ണൂര്‍ ടീമിന് ജില്ലയിലാകെ ഗംഭീര സ്വീകരണം. കണ്ണൂര്‍ നഗരത്തില്‍ പുരാവസ്തു പുരാരേഖ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ് എംഎല്‍ എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ എന്നിവരുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. കണ്ണൂരിന്റെ അഭിമാനകരമായ ഭൂതകാല ചരിത്രവും സാംസ്‌കാരിക സാമൂഹിക വൈജ്ഞാനിക പ്രബുദ്ധതയും വിളംബരം ചെയ്തുകൊണ്ടാണ് കണ്ണൂര്‍ സ്വര്‍ണകിരീടം കരസ്ഥമാക്കിയതെന്ന് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും കൂട്ടായ പരിശ്രമവും സമര്‍പ്പണവുമാണ് ഈ നേട്ടത്തിന് പിന്നിലെന്നും മന്ത്രി പറഞ്ഞു. രാവിലെ ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ജില്ലാ അതിര്‍ത്തിയായ മാഹിയില്‍ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളെ സ്വീകരിച്ചത്. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ ബിനോയ് കുര്യന്‍ അധ്യക്ഷനായി. വൈസ് പ്രസിഡന്റ് ടി ശബ്‌ന, സ്ഥിരംസമിതി അധ്യക്ഷന്‍മാരായ എ പ്രദീപന്‍, പി രവീന്ദ്രന്‍, ബോബി എണ്ണച്ചേരി, അംഗങ്ങളായ കെ…

Read More

മലപ്പറം: കേരള കുംഭമേള മഹാമാഘ മഹോത്സവത്തിന് തിരുനാവായ നിളാ തീരത്ത് തുടക്കമായി. ധര്‍മ്മധ്വജാരോഹണം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ നിര്‍വഹിച്ചതോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ചടങ്ങില്‍ മഹാമാഘ സഭാസഭാപതി മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജ്, മോഹന്‍ജി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ മോഹന്‍ജി, വര്‍ക്കിങ് ചെയര്‍മാന്‍ കെ ദാമോദരന്‍, ചീഫ് കോര്‍ഡിനേറ്റര്‍ കെ കേശവദാസ്, സാമൂതിരി കുടുംബാംഗമായ കെ സി ദിലീപ് രാജ, അരിക്കര സുധീര്‍ നമ്പൂതിരി തുടങ്ങിയവര്‍ പങ്കെടുത്തു. രാവിലെ ഒമ്പത് മണിയോടെ മഹാമാഘ മഹോത്സവത്തിലെ ആദ്യ സ്നാനം മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിന്റെ നേതൃത്വത്തില്‍ നാവാമുകുന്ദ ക്ഷേത്ര സ്നാനഘട്ടില്‍ നടന്നു.

Read More