Author: News Desk

വാഷിങ്ടൺ: ഇറാനെതിരെ കടുപ്പിച്ച് ട്രംപ്. ഇറാന്റെ സമ്പൂർണ നാശം പരി​ഗണനയിലെന്നും അതിശക്തമായ ആക്രമണം ഉണ്ടാകുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. ഇന്നേവരെ ആക്രമിക്കാൻ ആലോചിക്കാത്ത ഇടങ്ങളിൽ ആക്രമിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ പോസ്റ്റ് ചെയ്തു. അതേസമയം, പ്രധാന ആയുധ നിർമാതാക്കൾ വൈറ്റ് ഹൗസിൽ ട്രംപുമായി കൂടിക്കാഴ്ച്ച നടത്തി.ഇറാന്റെ സമ്പൂർണ നാശമാണ് ട്രംപ് മുന്നറിയിപ്പ് നൽകുന്നത്. അയൽ രാജ്യങ്ങൾ ആക്രമിക്കില്ലെന്ന് ഇറാൻ ഇന്ന് വ്യക്തത നൽകിയിരുന്നു. അയൽ രാജ്യങ്ങളുമായി ഒരു പ്രശ്നമില്ലെന്നും തങ്ങളെ ആക്രമിക്കാൻ അയൽ രാജ്യങ്ങളിലെ സ്ഥലങ്ങൾ ഉപയോ​ഗിക്കാതിരുന്നാൽ തിരിച്ച് ആക്രമിക്കില്ലെന്നുമായിരുന്നു ഇറാന്റെ അറിയിപ്പ്. ഇതിനു പിന്നാലെയാണ് മുന്നറിയിപ്പുമായി ട്രംപ് എത്തിയിരിക്കുന്നത്. ഇറാൻ തോറ്റുകൊണ്ടിരിക്കുകയാണെന്നും മിഡിൽഈസ്റ്റിൽ ഇറാൻ തോൽവി രുചിച്ചിരിക്കുന്നെന്നും ട്രൂത്ത് സോഷ്യലിലെ പോസ്റ്റിൽ പറയുന്നു. സമ്പൂർണയായി ഇറാൻ ഞങ്ങൾക്ക് കീഴ്പ്പെടണം എന്നും ആവശ്യപ്പെടുന്നു. ഇതുവരെ ഞങ്ങൾ ആക്രമിക്കാൻ ഉദ്ദേശിച്ചിട്ടില്ലാത്ത ചില സ്ഥലങ്ങളിൽ ആക്രമണം നടത്താൻ ഞങ്ങൾ ഉദ്ദേശിക്കുന്നു. വലിയ വിനാശമുണ്ടാക്കും, ഒരുപാട് ജീവനുകൾ നഷ്ടമാകും തുടങ്ങി വലിയ മുന്നറിയിപ്പ് നൽകിക്കൊണ്ടാണ്…

Read More

തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതി ഉദ്ഘാടനം ചെയ്തു സംസ്ഥാനത്തെ ടൂറിസം മേഖല വലിയ മുന്നേറ്റത്തിൻ്റെ പാതയിലാണെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ്. കാട്ടാക്കട തൂങ്ങാംപാറയിൽ എക്കോ ടൂറിസം പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കേരളത്തിൽ ടൂറിസം കേന്ദ്രങ്ങളുടെ എണ്ണത്തിൽ വർദ്ധനവുണ്ടായി. കേരളത്തിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ സർവ്വകാല റെക്കോർഡാണ് പോയ വർഷം കൈവരിച്ചത്. 2,58,80,365 വിനോദസഞ്ചാരികളാണ് 2025ൽ കേരളത്തിലെത്തിയത്. 2024നേക്കാൾ 28 ലക്ഷത്തിലധികം പേരാണ് കേരളം സന്ദർശിച്ചത്. കഴിഞ്ഞ വർഷം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തിൽ 12.64 ശതമാനം വർധനവുണ്ടായി. 2,50,58,366 ആഭ്യന്തര വിനോദ സഞ്ചാരികളാണ് പോയവർഷം സംസ്ഥാനത്തെത്തിയത്. വിദേശ സഞ്ചാരികളുടെ എണ്ണത്തിൽ 11.33 ശതമാനം വർധനവുണ്ടായെന്നും അദ്ദേഹം വ്യക്തമാക്കി. പ്രമുഖ പത്രങ്ങളും മാസികകളും യാത്രാ വെബ്സൈറ്റുകളും ലോകത്ത് കണ്ടിരിക്കേണ്ട സ്ഥലങ്ങളിൽ ഒന്നായി കേരളത്തെ തിരഞ്ഞെടുത്തുവെന്ന് പറഞ്ഞ അദ്ദേഹം കേരളം മത്സരിക്കുന്നത് ലോക രാജ്യങ്ങളോടാണെന്ന് കൂട്ടിച്ചേർത്തു. കാട്ടാക്കട മേഖലയിലെ പ്രധാന…

Read More

ചെന്നൈ: വിവാഹ മോചന ഹർജിയിൽ ആദ്യമായി പ്രതികരിച്ച് നടനും തമിഴകം വെട്രി കഴകം അധ്യക്ഷനുമായ വിജയ്. ഇപ്പോൾ ഉയർന്നിരിക്കുന്ന പ്രശ്നങ്ങൾ താൻ നോക്കിക്കോളാമെന്നും ജനങ്ങൾ അതോർത്ത് വിഷമിക്കരുതെന്നും വിജയ് പറഞ്ഞു. ടിവികെയുടെ വനിതാ ദിനാഘോഷത്തിലായിരുന്നു വിജയ്‌യുടെ പ്രതികരണം. വിജയ്‌യുടെ വാക്കുകൾ കേട്ടതോടെ സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്.`ഇപ്പോൾ ചില പ്രശ്നങ്ങൾ ഉയർന്നിട്ടുണ്ടല്ലോ? അത് ഞാൻ നോക്കിക്കോളാം. നിങ്ങൾ അതോർത്ത് വിഷമിക്കരുത്. നിങ്ങൾ വിഷമിച്ചാൽ എനിക്ക് മുറിവേൽക്കും. ഞാനും നിങ്ങളും ചേർന്ന് ജനങ്ങളുടെ പ്രശ്നങ്ങൾ ശ്രദ്ധിക്കും. നിങ്ങളുടെ ഹൃദയം വേദനിക്കാൻ വേണ്ടി മാത്രം ഇക്കാര്യത്തിന് പ്രാധാന്യമില്ല’ – വിജയ്‌യുടെ പ്രതികരണം ഇങ്ങനെയായിരുന്നു. വിജയ്- സം​ഗീത വിവാഹ മോചന വാർത്തകൾ തമിഴ് സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. വാർത്തകൾ പുറത്തുവന്നെങ്കിലും വിജയ് പ്രതികരിച്ചിരുന്നില്ല. ടിവികെയുടെ വനിതാ ദിനാഘോഷത്തിനിടെയാണ് വിവാദ വാർത്തകളിൽ വിജയ് ആദ്യമായി പ്രതികരിച്ചത്. വിജയ്‌യുടെ വാക്കുകൾ കേട്ടതും സ്ത്രീകൾ വലിയ കൈയടിയാണ് നൽകിയത്. ഫെബ്രുവരി 27നാണ് സംഗീത സ്വര്‍ണലിംഗം വിവാഹമോചനം ആവശ്യപ്പെട്ട് വിജയ്ക്ക്…

Read More

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞാണ് രാഹുല്‍ ഗാന്ധി സംസാരിച്ചു തുടങ്ങിയത്. ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും(സൂപ്പര്‍ 8 മത്സരം) സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ സഞ്ജുവാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്തുകാരനാണെവന്നും രാഹുല്‍ പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് വൻ കരഘോഷമുയര്‍ന്നു.എന്നാല്‍ രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ എം.പി. അബ്ദുസമദ് സമദാനിക്ക് പരിഭാഷ പിഴച്ചു. സമദാനി പറഞ്ഞത്, ലോകകപ്പില്‍ പങ്കെടുത്ത ക്രിക്കറ്റ് ടീമിലെ അംഗങ്ങളായിട്ടുള്ള സഹോദരങ്ങളെ, അവരുടെ മഹത്തായ പ്രകടനത്തെ, ആ പ്രകടനം കാണുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട് ഞാനവരെയെല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയാണ് എന്നായിരുന്നു. ഇതുകേട്ട രാഹുല്‍ സമദാനിയെ നോക്കി സഞ്ജു സാംസണ്‍ എന്ന് അവര്‍ത്തിച്ചു പറഞ്ഞു. ഇതുകേട്ട സമദാനിയാകട്ടെ സാംസണ്‍, സാംസണ്‍.. സഞ്ജു…

Read More

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് കേരളത്തിൽ ജനപ്രിയ പ്രഖ്യാപനങ്ങളുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കർണായടകയിലും തെലങ്കാനയിലുമടക്കം അധികാരം പിടിച്ചതിന് സമാനമായ അഞ്ചിന ഗ്യാരണ്ടികളാണ് പ്രഖ്യാപിച്ചത്. കേരളത്തിൽ യു ഡി എഫ് അധികാരത്തിൽ തിരിച്ചെത്തിയാൽ സ്ത്രീകൾക്കെല്ലാം കെ എസ് ആർ ടി സി ബസുകളിൽ സൗജന്യ യാത്ര എന്നതാണ് ഒന്നാമത്തെ തെരഞ്ഞെടുപ്പ് വാഗ്ദാനം. കോളേജ് വിദ്യാർഥിനികൾക്ക് പ്രതിമാസം 1000 രൂപ ധനസഹായമാണ് രാഹുലിന്‍റെ രണ്ടാം ഗ്യാരണ്ടി. പ്രതിമാസ ക്ഷേമ പെൻഷൻ 3000 രൂപയായി വർദ്ധിപ്പിക്കൽ എന്നതാണ് മൂന്നാമത്തെ ഗ്യാരണ്ടി. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേരിൽ പുതിയ ആരോഗ്യ സുരക്ഷാ പദ്ധതി കേരളത്തിൽ നടപ്പിലാക്കുമെന്നും രാഹുൽ പ്രഖ്യാപിച്ചു. 25 ലക്ഷം രൂപ വരെ ഇതിലൂടെ സൗജന്യ ഇൻഷുറൻസ് ലഭിക്കുമെന്നും രാഹുൽ വിവരിച്ചു. യുവജനങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ നൽകുമെന്നതാണ് രാഹുൽ പ്രഖ്യാപിച്ച അഞ്ചാമത്തെ ഗ്യാരണ്ടി. യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് വലിയ ആവേശം പകരുന്നതാണ് ഈ പ്രഖ്യാപനങ്ങൾ.

Read More

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിച്ച യു ഡി എഫിന്റെ ‘പുതുയുഗ യാത്ര’ക്ക് തിരുവനന്തപുരത്ത് ആവേശകരമായ സമാപനം. ജനങ്ങൾ ഈ യാത്രയെ തങ്ങളുടേതാക്കി മാറ്റിയെന്നും യു ഡി എഫ് മുന്നോട്ടുവെച്ച പുതിയ കേരള മോഡലിന് ലഭിച്ച വൻ അംഗീകാരമാണിതെന്നും വി ഡി സതീശൻ പറഞ്ഞു. നൂറിലധികം സീറ്റുകൾ നേടി യു ഡി എഫ് അധികാരത്തിൽ വരുമെന്ന് പ്രത്യാശ പ്രകടിപ്പിച്ച അദ്ദേഹം, തകർന്നടിഞ്ഞ കേരളത്തെ യു ഡി എഫ് കൈപിടിച്ചുയർത്തുമെന്നും വാഗ്ദാനം ചെയ്തു. ജാഥ നെഞ്ചേറ്റിയ കേരള ജനതയ്ക്ക് വികാരാധീനനായി അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. പുതുയുഗ യാത്രയെ ജനങ്ങൾ അവരുടേതാക്കി. യാത്ര നെഞ്ചേറ്റിയവർക്ക് നിറകണ്ണുകളോടെ നന്ദി പറയുന്നതായും സതീശൻ വ്യക്തമാക്കി.. യു ഡി എഫ് കേരളത്തെ കൈപിടിച്ചുയർത്തും. നമ്മൾ ഇനി അധികാരത്തിൽ വരാൻ പോകുന്ന മുന്നണി. ടീം യു ഡി എഫ് 100 ലേറെ സീറ്റ് നേടി അധികാരത്തിലേറുമെന്നും ജാഥാ ക്യാപ്റ്റൻ വി ഡി സതീശൻ പ്രത്യാശ പ്രകടിപ്പിച്ചു.

Read More

മോസ്കോ: ഇസ്രായേൽ – അമേരിക്കൻ ആക്രമണത്തിൽ ഇറാനുണ്ടായ നാശനഷ്ടങ്ങളിൽ ദുഃഖം പ്രകടിപ്പിച്ച് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. സംയുക്താക്രമണത്തിൽ ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടതിലടക്കം പുടിൻ അനുശോചനവും രേഖപ്പെടുത്തി. ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയനെ ഫോണിൽ വിളിച്ചാണ് റഷ്യൻ പ്രസിഡന്‍റ് അനുശോചനം അറിയിച്ചത്. അമേരിക്കൻ – ഇസ്രയേൽ സൈനിക നീക്കങ്ങൾ ഉടൻ അവസാനിപ്പിക്കണമെന്നും പുടിൻ ആവശ്യപ്പെട്ടു. സംഘർഷം വലുതാക്കരുത് എന്ന് ഇറാനോടും റഷ്യൻ പ്രസിഡന്‍റ് ആവശ്യപ്പെട്ടു. ഗൾഫ് സഹകരണ കൗൺസിൽ (ജി സി സി) രാഷ്ട്രങ്ങളുമായി നിരന്തര സമ്പർക്കത്തിലാണെന്നും പുടിൻ അറിയിച്ചു. സമാധാന ശ്രമങ്ങൾക്ക് റഷ്യയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും പ്രസിഡന്‍റ് വ്യക്തമാക്കി. പശ്ചിമേഷ്യൻ യുദ്ധം തുടങ്ങി എട്ടാം നാളിലാണ് സമാധാനത്തിനായുള്ള പുടിന്‍റെ നിർണായക ഇടപെടൽ. പശ്ചിമേഷ്യയിൽ തുടരുന്ന സംഘർഷങ്ങൾ അടിയന്തരമായി അവസാനിപ്പിക്കണമെന്ന നിലപാടാണ് വ്‌ളാഡിമിർ പുടിൻ മുന്നോട്ടുവച്ചത്. സംഘർഷത്തിൽ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ, രാഷ്ട്രീയ – സൈനിക നേതാക്കൾ,…

Read More

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ പിന്നാക്ക സമുദായത്തിൽ നിന്നുള്ളവരെ ജയം ഉറപ്പുള്ള മണ്ഡലങ്ങളിൽ മത്സരിപ്പിക്കണമെന്ന് രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ട് ശിവഗിരി മഠം. വര്‍ക്കല ശിവഗിരി മഠത്തിലെ ഗുരു സമാധിയിൽ രാഹുൽ ഗാന്ധി സന്ദർശനത്തിന് എത്തിയപ്പോഴാണ് ശിവഗിരി മഠം ഈ ആവശ്യം ഉന്നയിച്ചത്. തുടർച്ചയായി രണ്ടാം ദിവസമാണ് ശിവഗിരി മഠവുമായി ബന്ധപ്പെട്ട പരിപാടിയിൽ കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധി പങ്കെടുക്കുന്നത്. കൊല്ലത്ത് ഗുരു ഗാന്ധി സമാഗമത്തിന്‍റെ ശതാബ്ദി ആഘോഷത്തിൽ ഇന്നലെ പങ്കെടുത്തിരുന്നു. ഇതിനുശേഷമാണ് ഇന്ന് രാവിലെ ശിവഗിരി മഠം സന്ദർശിച്ചത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, യുഡിഎഫ് കണ്‍വീനര്‍ അടൂർ പ്രകാശ് തുടങ്ങിയവർക്കൊപ്പം ആദ്യം രാഹുൽ ഗാന്ധി മഹാസമാധിയിലാണ് എത്തിയത്. ശ്രീനാരായണ ധർമ സംഘം ട്രസ്റ്റ്‌ പ്രസിഡന്‍റ് സ്വാമി സച്ചിദാനന്ദയുടെ നേതൃത്വത്തിൽ രാഹുൽ ഗാന്ധിയെ സ്വീകരിച്ചു. മഹാസമാധിയിൽ പുഷ്പാർച്ചന നടത്തിയശേഷം ഗുരുവിനെ ഗാന്ധിജിയും ടാഗോറും വന്നുകണ്ട വൈദിക മഠത്തില്‍ സന്ദര്‍ശനം നടത്തി. ഇതിനുശേഷം ശാരദാമഠവും സന്ദർശിച്ചു. പിന്നീട് ഗസ്റ്റ്‌ ഹൗസിൽ ശിവഗിരി മഠത്തിലെ…

Read More

ടെഹ്റാൻ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത സമയത്താണ് മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയത്. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൌൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദമാക്കിയത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി. ഇസ്രയേൽ, യുഎസ് ആക്രമണത്തിന് പിന്നാലെ ഗൾഫ് രാജ്യങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇറാൻ നിരന്തര ആക്രമണം നടത്തിയതിന് പിന്നാലെയാണ് ക്ഷമാപണം. ഇറാൻ ആക്രമണം നടത്തിയത് പ്രതിരോധത്തിന്റെ ഭാഗമായുള്ള പ്രത്യാക്രമണം ആയിരുന്നുവെന്നും മസൂദ് പെഷസ്കിയാൻ വിശദമാക്കി. നിരുപാധികം കീഴടങ്ങണമെന്ന ഇറാന്റെ ആവശ്യം മസൂദ് പെഷസ്കിയാൻ വീണ്ടും തള്ളി. മറ്റ് രാജ്യങ്ങളെ ആക്രമിക്കാൻ ടെഹ്‌റാനു ഉദ്ദേശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അയൽരാജ്യങ്ങൾക്കെതിരെ ഇനി ആക്രമണങ്ങൾ ഉണ്ടാവില്ലെന്നും,…

Read More

ദോഹ: പശ്ചിമേഷ്യയിലെ സംഘർഷ സാഹചര്യങ്ങളെ തുടർന്ന് അടച്ചിട്ടിരുന്ന ഖത്തർ വ്യോമപാത ഭാഗികമായി തുറന്നു. വ്യോമഗതാഗതം ഭാഗികമായി പുനരാരംഭിച്ചതായി സിവിൽ ഏവിയേഷൻ അതോറിറ്റി വെള്ളിയാഴ്ച അറിയിച്ചു. രാജ്യത്തെ സായുധ സേനയുമായും മറ്റ് ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളുമായും പൂർണ്ണമായി ഏകോപിപ്പിച്ചാണ് ഈ നടപടി. നിലവിലെ പ്രത്യേക സാഹചര്യം പരിഗണിച്ച്, മുൻകൂട്ടി നിശ്ചയിച്ച അടിയന്തര പാതകൾ വഴിയാണ് വിമാനങ്ങൾ സർവീസ് നടത്തുക. കുടുങ്ങിക്കിടക്കുന്ന യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്നതിനുള്ള പരിമിതമായ വിമാനങ്ങൾക്കും ചരക്ക് വിമാനങ്ങൾക്കും മാത്രമാണ് നിലവിൽ അനുമതിയുള്ളത്. ദോഹയിലേക്കും തിരിച്ചുമുള്ള സാധാരണ ഷെഡ്യൂൾഡ് വിമാനങ്ങളുടെ സർവീസ് ഇപ്പോഴത്തെ അറിയിപ്പിൽ ഉൾപ്പെടുന്നില്ല. വ്യോമപാത പൂർണ്ണമായും സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തിയ ശേഷം ഔദ്യോഗിക അറിയിപ്പ് ലഭിച്ചാൽ മാത്രമേ പതിവ് സർവീസുകൾ ആരംഭിക്കൂ. അന്താരാഷ്ട്ര മാനദണ്ഡങ്ങൾ പാലിച്ച് യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനാണ് മുൻഗണന നൽകുന്നതെന്ന് അതോറിറ്റി വ്യക്തമാക്കി. കൺഫേം ചെയ്ത ടിക്കറ്റുകൾ കൈവശമുള്ള യാത്രക്കാർ തങ്ങളുടെ വിമാനങ്ങളെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങൾ അറിയാൻ അതത് വിമാനക്കമ്പനികളുമായി നിരന്തരം ബന്ധപ്പെടണം. സാഹചര്യങ്ങൾ…

Read More