Author: News Desk

തിരുവനന്തപുരം: നഗരൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ നഗരൂർ ആലിന്റെ്റെ മുട്ടിൽ ഡിവൈഎഫ്ഐ യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ ഏഴോളം പേർക്ക് പരിക്ക്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകുന്നേരം 7 മണി കഴിഞ്ഞാണ് സംഭവം. നേരത്തെ ഉണ്ടായ വാക്ക് തർക്കത്തിൻ്റെ ബാക്കിപത്രമായാണ് സംഘർഷം നടന്നതെന്നാണ് പ്രാഥമികമായി ലഭിക്കുന്ന വിവരം. ഇരു കൂട്ടരും തമ്മിൽ സംഘർഷം ഉണ്ടാവുകയും ആക്രമണത്തിൽ ഏഴോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഘർഷാവസ്ഥാ മനസ്സിലാക്കി വൻ പോലീസ് സംഘം ഇവിടെ നിലയുറപ്പിച്ചിട്ടുണ്ട്.

Read More

കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതി ആകാൾ തില്ലങ്കേരി നിയമം ലംഘിച്ച് ജീപ്പിൽ യാത്ര ചെയ്തത സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് അന്വേഷണം തുടങ്ങി. പനമരം ആർ.ടി.ഒയ്ക്ക് പരാതി ലഭിച്ചതിനെ തുടർന്നാണ് നടപടി. കണ്ണൂരിലെ യൂത്ത് ലീഗ് നേതാവ് ഫർസീൻ മജീദാണ് പരാതി നൽകിയത്. ആകാശ് തില്ലങ്കേരിക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്. നമ്പർ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പിൽ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. സീറ്റ് ബെൽറ്റ് ധരിക്കാതെയാണ് യാത്ര. വയനാട്ടിൽ യാത്ര നടത്തുന്ന ദൃശ്യങ്ങൾ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ രൂക്ഷ വിമർശനം ഉയർന്നിട്ടുണ്ട്. അതേസമയം അനുകൂലിച്ചും ചിലർ രംഗത്തെത്തുന്നുണ്ട്. ആകാശ് തില്ലങ്കേരി ഉപയോഗിച്ച ജീപ്പ് ഇയാളുടേതല്ലെന്ന് ആർ.ടി.ഒയുടെ അന്വേഷണത്തിൽ വ്യക്തമായി. മലപ്പുറം മൊറയൂർ സ്വദേശി സുലൈമാൻ്റേതാണ് വാഹനം. നേരത്തെയും നിരവധി നിയമലംഘനങ്ങൾക്ക് പിടിയിലായ വാഹനമാണിത്. സാമൂഹിക മാധ്യമങ്ങളിലടക്കം നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിഞ്ഞത്. 2021, 2023 വർഷങ്ങളിലും ഇതേ വാഹനം വിവിധ നിയമ…

Read More

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഒന്നാം ചരമവാര്‍ഷികം ഒരാഴ്ചക്കാലം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളോടെ ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റി ആചരിക്കുന്നു. ജൂലൈ 18 ന് ഉമ്മന്‍ ചാണ്ടി അനുസ്മരണ വാരാചരണം ആരംഭിക്കുമെന്ന് ഡിസിസി പ്രസിഡന്റ് പാലോട് രവി അറിയിച്ചു. ജില്ലയിലെ 1546 വാര്‍ഡുകളിലാണ് ഉമ്മന്‍ ചാണ്ടി സ്‌നേഹസ്പര്‍ശം ജീവകാരുണ്യപദ്ധതി നടപ്പിലാക്കുന്നത്. ഓരോ വാര്‍ഡിലെയും ഗുരുതര രോഗബാധിതരുള്ള 10 വീടുകള്‍ ഭവന സന്ദര്‍ശനത്തിലൂടെ കണ്ടെത്തി മതിയായ സഹായം ഒരാഴ്ചക്കാലം കൊണ്ട് എത്തിച്ചു നല്‍കും. കോണ്‍ഗ്രസ് വാര്‍ഡ് കമ്മിറ്റികള്‍ നേതൃത്വം നല്‍കും. രണ്ടാം ഘട്ടമായി ജില്ലയിലെ 182 കോണ്‍ഗ്രസ്സ് മണ്ഡലങ്ങളിലും മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കും. ഉമ്മന്‍ ചാണ്ടിയുടെ ഓര്‍മ്മ ദിവസമായ ജലൈ 18 രാവിലെ എട്ട് മണിക്ക് വാര്‍ഡു കോണ്‍ഗ്രസ്സ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഉമ്മൻ ചാണ്ടിയുടെ ഛായാചിത്രത്തിന് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തും. രാവിലെ 9.30ന് ഡിസിസി ഓഫീസില്‍ പുഷ്പാര്‍ച്ചന നടക്കും. തുടര്‍ന്ന് രാവിലെ 10 മണിക്ക് വെള്ളയമ്പലം പഞ്ചായത്ത് അസോസിയേഷന്‍ ഹാളില്‍ 21-ാം നൂറ്റാണ്ടിലെ…

Read More

ദുബായ്: പ്രമുഖ ഇന്ത്യൻ വ്യവസായി ഡോ. രാം ബുക്സാനി (83) ദുബായിൽ അന്തരിച്ചു.  പുലർച്ചെ ഒരു മണിയോടെ സ്വവസതിയിലായിരുന്നു അന്ത്യം. ദുബായിൽ സ്ഥിരതാമസമാക്കിയ ആദ്യകാല ഇന്ത്യക്കാരിലൊരാളാണ്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ ചെയർമാനായിരുന്നു. ആറു പതിറ്റാണ്ടിലേറെയായി ദുബായിൽ സ്ഥിരതാമസമാക്കിയ അദ്ദേഹം 1959ൽ ഓഫീസ് അസിസ്റ്റൻ്റായാണ് തൊഴിൽ തുടങ്ങിയത്. ഐ.ടി.എൽ. കോസ്‌മോസ് ഗ്രൂപ്പിൻ്റെ വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. 18 വയസ്സുള്ളപ്പോൾ കടൽ മാർഗമാണ് ദുബായിൽ വന്നിറങ്ങിയത്. യു.എ.ഇയിലെ അറിയപ്പെടുന്ന ബിസിനസ് വ്യക്തിയാണ് ഡോ. ബുക്‌സാനി. ഇന്ത്യാ ക്ലബിൻ്റെ സ്ഥാപകാംഗങ്ങളിൽ ഒരാളാണ്. ഇന്ത്യാ കബ്ബ് ചെയർമാൻ, റോട്ടറി ക്ലബ് ഓഫ് ജുമൈറയുടെ  പ്രസിഡൻ്റ്, ഇന്ത്യൻ ഹൈസ്‌കൂൾ യർമാൻ എന്നീ പ്രദവികൾ വഹിച്ചു. പ്രധാന എൻ.ആർ.ഐ. സംഘടനയായ ഓവർസീസ് ഇന്ത്യൻസ് ഇക്കണോമിക് ഫോറത്തിൻ്റെ (യു.എ.ഇ) സ്ഥാപക ചെയർമാനായിരുന്നു. അദ്ദേഹത്തിൻ്റെ ഗ്രൂപ്പിൻ്റെ ആദ്യ സംരംഗമായ കോസ്‌മോസിൻ്റെ ആദ്യ ഷോറൂം 1969ൽ ദെയ്‌റയിൽ തുറന്നു. പിന്നീട് ബുക്‌സാനിയുടെ ഗ്രൂപ്പ് ഹോസ്പിറ്റാലിറ്റി മേഖലയിലേക്ക് കടന്നു. അംബാസഡർ ഹോട്ടൽ, ഡെയ്‌റ, അസ്റ്റോറിയ ഹോട്ടലുകൾ…

Read More

മനാമ: ബഹ്‌റൈനിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനായ സിംസ് കുട്ടികൾക്കായി സംഘടിപ്പിക്കുന്ന സമ്മർ ക്യാമ്പ്, കളിമുറ്റം 2024 ന്റെ  ഉദ്‌ഘാടനം നടത്തപ്പെട്ടു. ജൂലൈ  4  വെള്ളിയാഴ്ച സിംസ് ഗൂഡ്‌വിൻ ഹാളിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ സ്കൂൾ  എക്സിക്യൂട്ടീവ് കമ്മിറ്റി അസിസ്റ്റന്റ്  സെക്രട്ടറി ശ്രീമതി രഞ്ജിനി മോഹൻ മുഖ്യാതിഥി ആയിരുന്നു. ജൂൺ 30 നു ആരംഭിച്ച കളിമുറ്റം സമ്മർ ക്യാമ്പ്  ഓഗസ്റ്റ് 22 വരെ നീണ്ട് നിൽക്കും. അവധികാലം ആഘോഷമാക്കുന്നതിനോടൊപ്പം കുട്ടികളുടെ കഴിവും വിജ്ഞാനവും വർധിപ്പിക്കാൻ ഉതകുന്ന തരത്തിലാണ് കളിമുറ്റം പാഠ്യപദ്ധതി തയാറാക്കിയിരിക്കുന്നത് എന്ന് ഭാരവാഹികൾ അറിയിച്ചു. പ്രഗത്ഭരായ അധ്യാപകരുടെ നേതൃത്വത്തിൽ യോഗാ, ഡാൻസ്,മ്യൂസിക്, ആർട് ആൻഡ് ക്രാഫ്റ്റ്, ഫോട്ടോഗ്രാഫി, അഭിനയ കളരി, ലൈഫ് സ്കിൽ, പേഴ്സണാലിറ്റി ഡെവലൊപ്മെൻറ്, കരാട്ടെ, ടൂർ എന്നിവ സമ്മർ ക്യാമ്പിന്റെ ഭാഗമായി ഉണ്ടാകും. ബഹ്‌റൈനിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് വാഹന സൗകര്യവും ലഭ്യമാകുന്നതാണ്. വിശദവിവരങ്ങൾക്കും റെജിസ്ട്രേഷനുമായി ജസ്റ്റിൻ ഡേവിസ് (33779225), റെജു ആൻഡ്രൂ (39333701), ഷെൻസി മാർട്ടിൻ (39428307)ലിജി…

Read More

ദില്ലി : മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങളിലെത്തി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അടുത്തിടെ സംഘർഷം നടന്ന ജിരിബാമിലെ ക്യാമ്പിലാണ് രാഹുൽ ഗാന്ധി ആദ്യമെത്തിയത്. രാവിലെ അസമിലെ കാച്ചാർ, സിൽച്ചർ എന്നിവിടങ്ങളിലെ പ്രളയ ബാധിതരെ കണ്ട ശേഷമാണ് രാഹുൽ മണിപ്പൂരിലെ ജിരിബാമിലെത്തിയത്. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാലൽ അടക്കം നേതാക്കളും രാഹുലിനൊപ്പം മണിപ്പൂരിലെ ക്യാമ്പുകളിൽ സന്ദർശിക്കുന്നുണ്ട്. നേരത്തെ പ്രശ്നങ്ങളില്ലാതിരുന്ന ജിരിബാം മേഖലയിലേക്ക് ഈയിടെയാണ് സംഘർഷം വ്യാപിച്ചത്. ഇന്ന് പുലർച്ചെയും ജിരിബാമിൽ അക്രമികൾ സുരക്ഷാ സേനയ്ക്ക് നേരെ വെടിയുതിർത്തിരുന്നു. കലാപ ബാധിതരെ പാർപ്പിച്ചിരിക്കുന്ന ജിരിബാം ഹയർ സെക്കണ്ടറി സ്കൂളിലെത്തിയ രാഹുൽ അവിടെയുണ്ടായിരുന്നവരുമായി സംസാരിച്ചു. ചുരാചന്ദ്പൂർ, മൊയ്റാ​ങ് എന്നിവിടങ്ങളിലെ ക്യാമ്പുകളും രാഹുൽ ​ഗാന്ധി സന്ദ‌ർശിക്കും. വൈകീട്ട് 6 മണിക്ക് ​ഗവർണർ അനസൂയ ഉയിക്കയെ കാണും. ഇതിന് ശേഷം വാർത്താ സമ്മേളനം നടത്തും. കലാപമുണ്ടായ ശേഷം മൂന്നാം തവണയാണ് രാഹുൽ മണിപ്പൂരിലെത്തുന്നത്. മണിപ്പൂർ കത്തുമ്പോഴും വിദേശ സന്ദർശനം നടത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ കോൺഗ്രസ്…

Read More

കോഴിക്കോട് : തിരുവമ്പാടിയിലെ കെഎസ്ഇബി സെക്ഷൻ ഓഫീസ് ആക്രമണത്തിന് പിന്നാലെ പ്രതിയുടെ വീട്ടിലെ കണക്ഷൻ വിച്ഛേദിച്ച പ്രശ്നത്തിന് പരിഹാരമായി. 30 മണിക്കൂറിലേറെ സമയം റസാഖിനെയും കുടുംബത്തിനെയും ഇരുട്ടിലാക്കിയ ശേഷമാണ് കളക്ടറുടെ നിർദേശപ്രകാരം വൈദ്യുതി കണക്ഷൻ പുനഃസ്ഥാപിച്ചത്. പോരാട്ടം വിജയം കണ്ടെന്നും എല്ലാവർക്കും നന്ദിയുണെന്നും അജ്മലിന്‍റെ പിതാവ് റസാഖ്‌ മാധ്യമങ്ങളോട് പ്രതികരിച്ചു. എല്ലാവർക്കും നന്ദി ഉണ്ടെന്ന് റസാഖിന്‍റെ ഭാര്യ മറിയം പറഞ്ഞു. കെഎസ്ഇബി ജീവനക്കാർക്കെതിരായി നൽകിയ പരാതിയുമായി മുന്നോട്ട് പോകുമെന്നും നിയമ പോരാട്ടം തുടരുമെന്നും ഇവർ പറഞ്ഞു. വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടർന്ന് കെഎസ്ഇബി ജീവനക്കാരെ കയ്യേറ്റം ചെയ്യുകയും ഓഫീസ് തല്ലി തകർക്കുകയും ചെയ്തു എന്ന കേസിൽ സഹോദരങ്ങളായ അജ്മൽ, ഫഹദ് എന്നിവർക്കെതിരെ പൊലീസ് നടപടി തുടരുന്നതിനിടെ കെഎസ്ഇബി സ്വീകരിച്ച കേട്ടുകേള്‍വിയില്ലാത്ത നടപടി വ്യാപക വിമർശനത്തിനാണ് വഴിവെച്ചത്. തിരുവമ്പാടി സ്വദേശി റസാക്കിന്റെ വീട്ടിലേക്കുള്ള വൈദ്യുതി ബന്ധമാണ് കെഎസ്ഇബി ഇന്നലെ ഉച്ചയോടെ വിച്ഛേദിച്ചത്. റസാക്കിന്റെ മക്കളായ അജ്മലും ഫഹദ് തിരുവമ്പാടി കെഎസ്ഇബി ഓഫീസ്…

Read More

ഹരാരെ: . ഹരാരെ സ്‌പോര്‍ട്‌സ് ക്ലബില്‍ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് നേടിയത്. കന്നി സെഞ്ചുറി നേടിയ അഭിഷേക് ശര്‍മയുടെ (47 പന്തില്‍ 100) കരുത്തില്‍ 234 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യ മുന്നോട്ടുവച്ചത്. അഭിഷേകിന് പുറമെ റുതുരാജ് ഗെയ്കവാദ് (47 പന്തില്‍ 77), റിങ്കു സിംഗ് (22 പന്തില്‍ 48) എന്നിവര്‍ മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിംഗില്‍ സിംബാബ്‌വെ 18.4 ഓവറില്‍ 134 റണ്‍സിന് എല്ലാവരും പുറത്തായി. ഇന്ത്യക്ക് വേണ്ടി ആവേശ് ഖാന്‍, മുകേഷ് കുമാര്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം നേടി. 43 റണ്‍സെടുത്ത വെസ്ലി മധെവേരെ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. ബ്രയാന്‍ ബെന്നറ്റ് (26), ലൂക് ജോങ്‌വെ (33), ജോണ്‍താന്‍ കാംപെല്‍ (10) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. ആദ്യ നാല് ഓവറില്‍ തന്നെ നാലിന് 46 എന്ന നിലയിലായിരുന്നു സിംബാബ്‌വെ. ഇന്നൊസെന്റ് കയ്യൈ…

Read More

ഗുവാഹത്തി: അസമിലെ ശിവസാഗര്‍ ജില്ലയിലെ സ്വകാര്യ സ്‌കൂളില്‍ അധ്യാപകനെ ക്ലാസ് മുറിയില്‍ കുത്തിക്കൊന്ന കേസില്‍ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയെ പൊലീസ് അറസ്റ്റ് ചെയ്തു. യൂണിഫോമില്ലാതെ ക്ലാസിലെത്തിയതു ചോദ്യം ചെയ്തതിനാണ് അധ്യാപകനെ കത്തി കൊണ്ടു കുത്തിയത്. ഗുരുതരമായി പരുക്കേറ്റ കെമിസ്ട്രി അധ്യാപകന്‍ രാജേഷ് ബറുവ ബെജവാഡയെ (55) ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ക്ലാസിലെ മോശം പ്രകടനം ചൂണ്ടിക്കാട്ടി അധ്യാപകന്‍ ഇതേ വിദ്യാര്‍ഥിയെ ശകാരിക്കുകയും മാതാപിതാക്കളെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ക്ലാസില്‍ നിന്നും വിദ്യാര്‍ഥിയെ ഇറക്കിവിട്ടതായും സഹപാഠികള്‍ പറയുന്നു. അടുത്ത ദിവസം രക്ഷിതാക്കളെ കൂട്ടാതെയും യൂണിഫോമില്ലാതെയും ക്ലാസിലെത്തിയ കുട്ടിയെ അധ്യാപകന്‍ എഴുന്നേല്‍പ്പിച്ചു നിര്‍ത്തി ശകാരിച്ചു. ഇതിനിടെയാണു വിദ്യാര്‍ഥി കത്തി കൊണ്ട് ആക്രമിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാര്‍ഥിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്.

Read More

കോഴിക്കോട്: തിരുവമ്പാടിയില്‍ കെ.എസ്.ഇ.ബി. ഓഫീസില്‍ ആക്രമണം നടത്തിയതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുന:സ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിട്ടുണ്ട്. വൈദ്യുതി പുന:സ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പോലീസിന്റെ ഉറപ്പ് കിട്ടിയാല്‍ ഇന്നു തന്നെ വൈദ്യുതി പുന:സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു.

Read More