Author: News Desk

വെനീസ്: മെയ് 9ന് ഹീറ്റ് വേവ് എന്ന പേരില്‍ നടക്കുന്ന 19ാമത് അന്താരാഷ്ട്ര വാസ്തുവിദ്യാ പ്രദര്‍ശനമായ ലാ ബിനാലെ ഡി വെനീസിയയില്‍ ബഹ്റൈന്‍ ദേശീയ പവലിയന്‍ തുറക്കും.ആഗോള വെല്ലുവിളികളോട് പ്രതികരിക്കുന്നതില്‍ വാസ്തുവിദ്യയുടെ പങ്കിനെ അഭിസംബോധന ചെയ്യുന്ന ബിനാലെയുടെ മുഖ്യ പ്രമേയം ‘ബൗദ്ധികത, പ്രകൃതി, കൃത്രിമത്വം, കൂട്ടായ്മ’ എന്നതാണ്. ബഹ്റൈന്‍ അതോറിറ്റി ഫോര്‍ കള്‍ചര്‍ ആന്റ് ആന്റിക്വിറ്റീസ് (ബിഎസിഎ) പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിന്‍ അഹമ്മദ് അല്‍ ഖലീഫയാണ് രാജ്യത്തിന്റെ പവലിയന് നേതൃത്വം നല്‍കുന്നത്. ഡിസൈനും ഗവേഷണവും നയിച്ച ആര്‍ക്കിടെക്റ്റ് ആന്‍ഡ്രിയ ഫറാഗുണയാണ് ക്യൂറേറ്റ് ചെയ്തത്. ഇതോടൊപ്പമുള്ള പ്രസിദ്ധീകരണത്തില്‍ ഇമാന്‍ അലി, അബ്ദുല്ല ജനാഹി, അലക്‌സാണ്ടര്‍ പുസ്രിന്‍, കെയ്റ്റ്‌ലിന്‍ മുള്ളര്‍, എഡ്വാര്‍ഡോ ഗാസ്‌കോണ്‍ അല്‍വാരെസ്, ജോനാഥന്‍ ബ്രെര്‍ലി, ലൈല അല്‍ ഷെയ്ഖ്, ലത്തീഫ അല്‍ ഖയാത്ത്, ലെസ്ലി നോര്‍ഫോര്‍ഡ്, മൈതം അല്‍ മുബാറക്, മറിയം അല്‍ ജോമൈരി, മുഹമ്മദ് സലിം, പാരീസ് ബെസാനിസ്, വിയോള ഷാങ്, വഫ അല്‍ ഘതം എന്നിവരുടെ കൃതികളുണ്ട്.…

Read More

മനാമ: 50ലധികം പൊതു, സ്വകാര്യ മേഖല കമ്പനികളുടെയും സ്ഥാപനങ്ങളുടെയും പങ്കാളിത്തത്തോടെ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസ് ചെയര്‍മാനും വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ കരിയര്‍ മേള 2025 ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ബഹ്റൈന്‍ പോളിടെക്നിക്കിന്റെ സി.ഇ.ഒ. പ്രൊഫ. സിയാറന്‍ കാതൈന്‍ പങ്കെടുത്തു.രാജ്യത്തെ വ്യാവസായിക, വാണിജ്യ മേഖലകളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ഇത്തരം പ്രദര്‍ശനങ്ങള്‍ക്ക് ഏറെ പ്രാധാന്യമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് കമ്പനികളുമായും സ്ഥാപനങ്ങളുമായും നേരിട്ട് ഇടപഴകുന്നതിന് വിലപ്പെട്ട വേദിയൊരുക്കുന്നതായും അദ്ദേഹം പറഞ്ഞു.ഉദ്ഘാടനത്തിനു ശേഷം ഡോ. ജുമ ബൂത്തുകള്‍ സന്ദര്‍ശിക്കുകയും വിവിധ വിഷയങ്ങളിലെ വിദ്യാര്‍ത്ഥികളുടെ ബിരുദദാന പദ്ധതികള്‍ കാണുകയും ചെയ്തു. കരിയര്‍ ഫെയര്‍ 2025 മെയ് 8ന് ഉച്ചയ്ക്ക് 2:30 വരെ തുടരും.

Read More

മനാമ: ബഹ്റൈനിലെ സൽമാനിയ എമർജൻസി വിഭാഗം നേഴ്സുമാരുടെ സൌഹൃദ കൂട്ടായ്മയായ “AEINA” നേഴ്സസ് ഡേ ആഘോഷിച്ചു. മെയ് 6 ചൊവ്വാഴ്ച വൈകിട്ട് സൽമാനിയ ഇൻഡ്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ച് നടന്ന ആഘോഷത്തിൽ വിവിധയിനം കലാപരിപാടികളും തുടർന്ന് ബഹ്റൈൻ പ്രവാസ ജീവിതം കഴിഞ്ഞ് പോകുന്ന നേഴ്സുമാർക്ക് മൊമൻ്റോയും നൽകി ആദരിച്ചു.

Read More

മനാമ: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സൈനിക സംഘര്‍ഷം രൂക്ഷമാകുന്നതില്‍ ബഹ്റൈന്‍ അഗാധമായ ആശങ്ക പ്രകടിപ്പിച്ചു.സംഘര്‍ഷം നിരവധി പേര്‍ക്ക് ജീവനും സ്വത്തും നഷ്ടപ്പെടുത്തിയതായി ബഹ്‌റൈന്‍ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു. ഇരുവിഭാഗവും ശാന്തതയും സംയമനവും പാലിക്കണം. കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കണം.പ്രതിസന്ധി പരിഹരിക്കുന്നതില്‍ സംഭാഷണത്തിന്റെ പ്രാധാന്യം മന്ത്രാലയം ചൂണ്ടിക്കാട്ടി. നല്ല അയല്‍പക്കം, അന്താരാഷ്ട്ര നിയമം, ഐക്യരാഷ്ട്രസഭയുടെ ചാര്‍ട്ടര്‍ എന്നിവയുടെ തത്ത്വങ്ങള്‍ക്കനുസൃതമായി സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തര്‍ക്കങ്ങള്‍ പരിഹരിക്കണം. യുദ്ധത്തിന്റെ വിനാശകരമായ പ്രത്യാഘാതങ്ങളില്‍നിന്ന് ഇരു രാജ്യങ്ങളിലെയും ജനങ്ങളെ സംരക്ഷിക്കാനും മേഖലയിലെ സുരക്ഷ, സമാധാനം, സ്ഥിരത എന്നിവ നിലനിര്‍ത്താനും ശ്രമിക്കണമെന്നും പ്രസ്താവനയില്‍ പറഞ്ഞു.

Read More

ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന്റെ ഭാഗമായി പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രങ്ങൾ തർത്തതിന് പിന്നാലെ സുരക്ഷാ കാരണങ്ങളാൽ രാജ്യത്തെ 27 വിമാനത്താവളങ്ങൾ അടച്ചിട്ടു. മേയ് പത്ത് ശനിയാഴ്‌ച പുലർച്ചെ 5.29 വരെയാണ് ജമ്മു കാശ്‌മീർ മേഖല ഉൾപ്പെടെയുള്ള വിമാനത്താവളങ്ങൾ അടച്ചിട്ടതെന്നാണ് വിവരം. ഇതുവരെ 430 വിമാന സർവീസുകൾ ഇന്ത്യൻ വിമാനക്കമ്പനികൾ റദ്ദാക്കിയെന്നും റിപ്പോർട്ടുണ്ട്. ശ്രീനഗർ, ജമ്മു, ലേ, ചണ്ഡീഗഡ്, അമൃത്‌സർ, ലുധിയാന, പട്യാല, ബതിന്ഡ, ഹൽവാര, പത്താൻകോട്ട്, ഭുന്തർ, ഷിംല, ഗഗ്ഗൽ, ധർമശാല, കിഷൻഗഡ്, ജയ്‌സാൽമീർ, ജോധ്പൂർ, ബിക്കാനീർ, മുണ്ട്ര, ജാംനഗർ, രാജ്‌കോട്ട്, പോർബന്ധർ, കാണ്ട്‌ല, കേശോദ്, ഭുജ്, ഗ്വാളിയോർ, ഹിൻഡൻ, എന്നീ വിമാനത്താവളങ്ങളാണ് അടച്ചിട്ടത്. ഇന്നലെ ഏകദേശം 250 വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. അമൃത്‌സറിലേക്കുള്ള രണ്ട് അന്താരാഷ്‌ട്ര വിമാനങ്ങൾ ഡൽഹിയിലേക്ക് വഴിതിരിച്ചുവിട്ടതായി എയർ ഇന്ത്യ അറിയിച്ചു. ജമ്മു കാശ്‌മീർ മേഖലയിലെ പത്ത് വിമാനത്താവളങ്ങളാണ് സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി അടച്ചിട്ടത്. ഇവിടേക്കുള്ള എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ് ജെറ്റ് വിമാന സർവീസുകൾ പൂർണമായും റദ്ദാക്കിയിട്ടുണ്ട്.…

Read More

മനാമ: ആഗോള പ്രവാസി കൂട്ടായ്മയായ ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ വിവിധ പരിപാടികളോടെ “മെമ്പേഴ്സ് നൈറ്റ്” ആഘോഷിച്ചു. മനാമയിലെ അൽ സൊവൈഫിയ ഗാർഡനിൽ വെള്ളിയാഴ്ച (02/05/2025) നടന്ന പരിപാടിയിൽ നൂറിലധികം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും പങ്കെടുത്തു. കിഡ്‌സ് വിംഗിന്റെ മനോഹരമായ സ്വാഗത ഗാനത്തോടെ പരിപാടികൾക്ക് തുടക്കമായി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്റർ പ്രസിഡന്റ് വിനീഷ് കേശവൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷമീല സ്വാഗതം ആശംസിച്ചു. മുൻ പ്രസിഡന്റ് ഫൈസൽ ആനൊടിയിൽ  ആശംസകൾ നേർന്നു സംസാരിച്ചു. തുടർന്ന് കിഡ്‌സ് വിങ്ങിന്റെ നേതൃത്വത്തിൽ അരങ്ങേറിയ നൃത്തവിസ്മയം പരിപാടിക്ക് മാറ്റ് കൂട്ടി. സ്പോർട്സ് വിങ്ങിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച വിവിധ ഗയിമുകൾ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ ആവേശഭരിതരാക്കി. പ്രവാസജീവിതത്തിലെ തിരക്കുകൾക്കിടയിൽ നിന്ന് ഒത്തുചേരാനും സൗഹൃദം പങ്കിടാനും നാട്ടുകാരായ സുഹൃത്തുക്കളെ കാണാനും ഈ പരിപാടി അവസരമൊരുക്കി. ഇടപ്പാളയം ബഹ്‌റൈൻ ചാപ്റ്ററിൻ്റെ 2025-27 വർഷത്തേക്കുള്ള പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങും ഇതോടൊപ്പം നടന്നു. കഴിഞ്ഞ വർഷത്തെ എക്സിക്യൂട്ടീവ്…

Read More

കൊച്ചി: അതിഥി തൊഴിലാളികളുടെ മക്കൾക്ക് വിദ്യാഭ്യാസം ഉറപ്പാക്കാൻ സംസ്ഥാന സർക്കാർ. കുട്ടികൾക്ക് സൗജന്യ വിദ്യഭ്യാസം ഉറപ്പുവരുത്തുന്ന ജ്യോതി പദ്ധതിക്കാണ് തുടക്കമിട്ടത്. സർക്കാരിൻ്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കാക്കനാട് കിൻഫ്ര കൺവെൻഷൻ സെന്ററിൽ നടന്ന ജില്ലാ തല അവലോകന യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു. “അതിഥി തൊഴിലാളികളുടെ മക്കളിൽ മൂന്നു മുതൽ ആറ് വയസു വരെയുള്ള മുഴുവൻ പേരെയും അംഗൻവാടിയിലും ആറ് വയസിന് മുകളിലുള്ളവരെ സ്കൂളുകളിലേക്ക് എത്തിക്കാനും ലക്ഷ്യമിട്ടാണ് പദ്ധതി ആവിഷ്കരിച്ചിടുള്ളത്. ഇത് നാടിൻ്റെ ഉത്തരവാദിത്വമായി കാണണം. ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പരിധിയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസ നിലയെ കുറിച്ചുള്ള വിദ്യാഭ്യാസ രജിസ്റ്റർ തയ്യാറാക്കണo,” മുഖ്യമന്ത്രി പറഞ്ഞു. അതത് സ്ഥലങ്ങളിലെ സ്കൂളുകളും അധ്യാപകരും പ്രത്യേക താൽപര്യത്തോടെ ഇടപെടുകയും അതിഥി തൊഴിലാളികളുടെ കുടുംബങ്ങളിൽ സന്ദർശിക്കുകയും കുട്ടികളെ സ്കൂളുകളിലേക്ക് എത്തിക്കാനുള്ള പ്രവർത്തനങ്ങൾ നടത്തുകയും വേണം, മുഖ്യമന്ത്രി പറഞ്ഞു. സാംസ്കാരിക – വിദ്യാഭ്യാസ ഏകോപനത്തിന് തുടക്കം കുറിക്കുന്നതിൻ്റെ ഭാഗമായാണ് ജ്യോതി പദ്ധതി ആവിഷ്കരിച്ചിട്ടുള്ളത്.…

Read More

നെയ്യാറ്റിൻകര: അമരവിള എക്‌സൈസ് ചെക്ക് പോസ്റ്റിൽ 4 കിലോ 750 ഗ്രാം കഞ്ചാവ് പിടികൂടി. ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ നാഗർകോവിൽ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന തമിഴ്നാട് ട്രാൻസ്‌പോർട്ട് ബസിലെ യാത്രക്കാരായിരുന്ന ബംഗാൾ സ്വദേശികളാണ് അമരവിള എക്‌സൈസിന്റെ പിടിയിലായത്. പരിമൾ മണ്ഡൽ, പഞ്ചനൻ മണ്ഡൽ എന്നിവരുടെ കൈവശം രണ്ടു തുണി സഞ്ചികളിലാക്കിയാണ് കഞ്ചാവ് കൊണ്ടുവന്നത്. ചെക്ക് പോസ്റ്റിൽ സാധാരണ നടത്തുന്ന വാഹന പരിശോധനയ്ക്കിടയിൽ സ്വാമിമാരുടെ വേഷത്തിൽ ഉണ്ടായിരുന്ന ഇവരുടെ തുണി സഞ്ചി പരിശോധിച്ചപ്പോഴാണ് മുന്തിയ ഇനം കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവ് ചെടി ശേഖരിച്ച് വെട്ടി നുറുക്കി ത്രെഡുകളാക്കി ഉണക്കിയ നിലയിലാണ് കണ്ടെത്തിയത്. പിടിക്കപ്പെടാതിരിക്കാൻ സ്വാമി വേഷത്തിലുള്ളവരെയാണ് ഹോൾസെയിൽ വ്യാപാരികൾ വിതരണത്തിനായി ചുമതലപ്പെടുത്തുന്നത്. പാച്ചല്ലൂർ സ്വദേശിക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്ന് പിടിയിലായവർ പറഞ്ഞു. സർക്കിൾ ഇൻസ്‌പെക്ടർ ടോണി എസ്.ഐസക്ക്, എക്‌സൈസ് ഇൻസ്‌പെക്ടർ ബിനോയ്, സിവിൽ എക്‌സൈസ് ഓഫീസർ മുഹമ്മദ് അനീസ്,വനിത സിവിൽ എക്‌സൈസ് ഓഫീസർ സിനിമോൾ എന്നിവർ വാഹന പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നു.

Read More

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലെ മലപ്പട്ടത്ത് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തിനും പ്രകടനത്തിനും നേരെ സിപിഎം പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി പരാതി. കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ പ്രകടനത്തിലേക്ക് ഇരച്ചു കയറി കല്ലേറും കയ്യേറ്റവും നടത്തിയതായാണ് പരാതി. സ്ഥലത്തുണ്ടായിരുന്ന പൊലിസ് ഇടപെട്ടാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. കഴിഞ്ഞ ദിവസമാണ് മലപ്പട്ടം അടുവാപ്പുറത്ത് കോണ്‍ഗ്രസ് സ്ഥാപിച്ച മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി എന്നീ കോണ്‍ഗ്രസ് നേതാക്കളുടെ സ്തു പവും കൊടിമരവും പൂര്‍ണമായി തകര്‍ത്ത് തരിപ്പണമാക്കിയത്. ഇതിന് ശേഷം കോണ്‍ഗ്രസ് തളിപ്പറമ്പ് നിയോജക മണ്ഡലം സെക്രട്ടറി സനീഷിന്റെ വീടിന് നേരെയും അക്രമം നടത്തി.

Read More

തിരുവനന്തപുരം: വർക്കലയിൽ കിടപ്പുരോഗിയായ യുവാവ് കൊല്ലപ്പെട്ട കേസിൽ വെറ്ററിനറി ഡോക്ടർ കൂടിയായ സഹോദരൻ സന്തോഷിന് (55) ജീവപര്യന്തം കഠിന തടവും 75,500 രൂപ പിഴയും. അഡിഷനൽ സെഷൻസ് കോടതി (ഏഴ്) ആണ് ശിക്ഷ വിധിച്ചത്. പിഴത്തുക നൽകിയില്ലെങ്കിൽ രണ്ട് വർഷം കൂടി തടവ് അനുഭവിക്കണം. ‌‌2022 സെപ്റ്റംബർ 24നു പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വർക്കല മേൽവെട്ടൂരിലെ വീട്ടിൽ കിടപ്പുരോഗിയായ സന്ദീപ് (47) ആണു കൊല്ലപ്പെട്ടത്. നെഞ്ചിൽ കത്തി കുത്തിയിറക്കിയ നിലയിലാണ് സന്ദീപിനെ വർക്കല താലൂക്ക് ആശുപത്രിയിൽ‍ എത്തിച്ചത്. ചികിത്സാച്ചെലവ് ഇനത്തിൽ വലിയൊരു തുക ചെലവാകുന്നുവെന്നും ഇതിനാലാണ് കൊലപ്പെടുത്താൻ തീരുമാനിച്ചതെന്നും പിന്നീട് പൊലീസ് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു. പാങ്ങോട് സൈനിക ആശുപത്രിയിൽ ജോലി ചെയ്യുന്നതിനിടെ ചുഴലി രോഗത്തെ തുടർന്നാണ് സന്ദീപ് കിടപ്പുരോഗിയായത്. വീടിനോടു ചേർന്ന ഔട്ട്ഹൗസിൽ കെയർടേക്കറുടെ പരിചരണത്തിൽ കഴിയുകയായിരുന്നു. ഒന്നാം സാക്ഷി കൂടിയായ കെയർടേക്കർ സത്യദാസിന്റെ മൊഴിയാണ് കേസിൽ നിർണായകമായത്. ഔട്ട്ഹൗസിന്റെ പുറകിലെ വാതിലിലൂടെ കയറി പ്രതി സന്ദീപിനെ ഉപദ്രവിച്ചുവെന്നും…

Read More