- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
മലപ്പുറം നിലമ്പൂരിൽ അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു; കസ്റ്റഡിയിലെടുത്ത് പൊലീസ്, അന്വേഷണം
മലപ്പുറം: അമ്മായിയമ്മ മരുമകളെ വെട്ടിക്കൊന്നു. മരുമകൾ രജീലയാണ് മരിച്ചത്. നിലമ്പൂർ കരുളായിയിൽ ആണ് സംഭവം. അമ്മായിയമ്മ ശാന്തയെ പൊലീസ് കസ്റ്റഡിയിലെടുത്തു. രജിലയുടെ ഭർത്താവ് പുറത്ത് പോയിരുന്നു. ഈ സമയത്താണ് അമ്മായിയമ്മ ഈ കൊടുംകുറ്റകൃത്യം ചെയ്തത്. സംഭവം നടക്കുമ്പോൾ രജിലയുടെ 2 മക്കളും വീട്ടിലുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.
പി ആർ സുമേരൻ കൊച്ചി: മീരാ വാസുദേവ്, ആതിര പട്ടേല്‍, ദേവനന്ദ ജിബിന്‍,ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മറിയം സിനിമാസിന്‍റെ ബാനറില്‍ സംവിധായകന്‍ രാജേഷ് അമനകര ഒരുക്കിയ ഫാമിലി എന്‍റര്‍ടെയ്നറായ കല്യാണമരം മാർച്ച് 27 ന് റിലീസ് ചെയ്യും. ചിത്രത്തിന്റെ സംവിധായകൻ രാജേഷ് അമനകര , നിർമ്മാതാവ് സജി കെ. ഏലിയാസ്, തുടങ്ങി ചിത്രത്തിലെ അഭിനേതാക്കളും ചേർന്ന് നടത്തിയ വാർത്താ സമ്മേളനത്തിലാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. ധ്യാനിന്‍റെ കഴിഞ്ഞ സിനിമകളില്‍ നിന്നൊക്കെ ഏറെ വ്യത്യസ്തമാണ് കല്യാണമരത്തിലെ സജിന്‍മാഷ്. ചെറിയ ഇടവേളയ്ക്ക് ശേഷം മീരാ വാസുദേവ് മലയാളത്തിലേക്ക് ചുവടുവെയ്ക്കുന്ന സിനിമ കൂടിയാണ് കല്യാണമരം. മലയാളികളുടെ ഏറെ പ്രിയങ്കരിയായ ബാലതാരം ദേവനന്ദയുടെ മല്ലിക എന്ന ഈ ചിത്രത്തിലെ കഥാപാത്രം മലയാളികള്‍ക്ക് ഏറെ വാത്സല്യമുള്ള കഥാപാത്രമാകുമെന്നതില്‍ തര്‍ക്കമില്ല. പുതിയ ചിത്രങ്ങളിലൂടെ യൂത്തിന്‍റെ പ്രിയപ്പെട്ട താരങ്ങളായ ആതിര പട്ടേലും, പ്രശാന്ത് മുരളിയും മികച്ച പ്രകടനമാണ് ചിത്രത്തില്‍ കാഴ്ചവച്ചിരിക്കുന്നത്. കല്യാണമരം വളരെ വ്യത്യസ്തമായ ഒരു കുടുംബകഥ പറയുന്ന…
കേരള കോൺഗ്രസിൽ അപ്രതീക്ഷിത നീക്കം: പാലായിൽ ജോസ് കെ മാണി? കടുത്തുരുത്തിയിൽ നിഷ ജോസ് കെ മാണി പരിഗണനയിൽ
കോട്ടയം: കേരള കോൺഗ്രസ് എമ്മില്‍ സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകൾ സജീവമാകുന്നു. പാർട്ടി ചെയർമാൻ ജോസ് കെ മാണി പാലായിൽ തന്നെ മത്സരിക്കണോ എന്ന ചര്‍ച്ചകള്‍ക്കിയെ നിഷ ജോസ് കെ മാണിയുടെ പേരും ഉയര്‍ന്ന് വരുകയാണ്. ജോസ് കെ മാണിയുടെ ഭാര്യ നിഷ ജോസ് കെ മാണിയെ കടുത്തുരുത്തിയിൽ മത്സരിപ്പിക്കാനാണ് മാണി ഗ്രൂപ്പിൽ ആലോചന നടക്കുന്നത്. കടുത്തുരുത്തിയിൽ പ്രാദേശിക നേതാക്കൾക്കിടയിലെ തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് നിഷയുടെ പേര് കൂടി പരിഗണിക്കുന്നത്. നിഷ മത്സരിച്ചാൽ തർക്കം ഒഴിവാക്കാൻ ആകുമെന്നാണ് വിലയിരുത്തൽ. പെരുമ്പാവൂരിൽ കോൺഗ്രസുമായി പിണങ്ങി നിൽക്കുന്ന ഡിസിസി ജനറൽ സെക്രട്ടറി ബേസിൽ പോളിന് തന്നെയാണ് മുൻഗണന. ചാലക്കുടിയിൽ വീണ്ടും ഡെന്നിസ് ആൻ്റണി മത്സരിച്ചേക്കും. തൊടുപുഴയിൽ പി ജെ ജോസഫിനെതിരെ യൂത്ത് ഫ്രണ്ട് നേതാവ് സിറിയക് ചാഴികാടനാണ് മുൻഗണന.
ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ, ദുബായ് വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിൽ
അബുദബി: ഗൾഫ് മേഖലയിലേക്ക് ആക്രമണം തുടർന്ന് ഇറാൻ. ദുബായ് അന്താരാഷ്ട്ര വിമാനത്താവള പരിസരത്ത് ഡ്രോൺ അവശിഷ്ടം പതിച്ചു. സുരക്ഷ ഉറപ്പാക്കാൻ നടപടി സ്വീകരിച്ചെന്ന് അധികൃതർ അറിയിച്ചു. ഇന്ധന ടാങ്കിലാണ് ഡ്രോണ്‍ അവശിഷ്ടം പതിച്ചത്. തീ അണക്കാൻ ശ്രമിക്കുകയാണെന്നും സംഭവത്തിൽ ആർക്കും പരിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു. ഇതിനിടെ, ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി യുഎഇയിലെത്തി. യുഎഇ വിദേശകാര്യ മന്ത്രി അബ്ദുള്ള ബിൻ സായിദുമായി ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി നിർണായക ചർച്ച നടത്തി. പശ്ചിമേഷ്യൻ രാജ്യങ്ങള്‍ തമ്മിലുള്ള ചര്‍ച്ചകള്‍ തുടരുകയാണ്. യു.എ.ഇ പ്രസിഡന്‍റുമായി സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ സംസാരിച്ചു. യു.എ.ഇയെയും സഹോദര രാജ്യങ്ങളെയും ലക്ഷ്യമിട്ട് ഇറാൻ നടത്തുന്ന ആക്രമണങ്ങളിൽ സുപ്രധാന ചർച്ച നടന്നുവെന്ന് യുഎഇ വാർത്താ എജൻസി റിപ്പോര്‍ട്ട് ചെയ്തു. അടിയന്തരമായി യുദ്ധം വസാനിപ്പിക്കണമെന്ന് സൗദിയും യു.എ.ഇയും ആവശ്യപ്പെട്ടു.ഖത്തർ പ്രധാനമന്ത്രിയുമായി സൗദി വിദേശകാര്യമന്ത്രി സംസാരിച്ചു. ബഹറൈൻ വിദേശകാര്യമന്ത്രിയുമായും സംസാരിച്ചു.ഇതിനിടെ, കൂടുതൽ ആക്രമണശ്രമങ്ങൾ തടഞ്ഞെന്ന് സൗദി അറിയിച്ചു. ഇതുവരെ സൗദി 56 ബലിസ്റ്റിക് മിസൈലുകളും…
വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി; മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിനെയും പരിഗണനയിൽ, എറണാകുളത്ത് 4 സീറ്റുകളിൽ തർക്കം രൂക്ഷം
കൊച്ചി: എറണാകുളത്ത് വിശ്വസ്തർക്ക് സീറ്റുറപ്പിക്കാൻ നേതാക്കളുടെ പിടിവാശി. എറണാകുളം ജില്ലയിലെ നാല് സീറ്റുകളിൽ തർക്കം രൂക്ഷമാണ്. കൊച്ചി സീറ്റിൽ മുഹമ്മദ് ഷിയാസിനൊപ്പം ദീപ്തി മേരി വർഗീസിനെയും പരിഗണിക്കുകയാണ് കോൺഗ്രസ്. തൃപ്പൂണിത്തുറയിൽ എം ലിജുവിനെ വി ഡി സതീശൻ അംഗീകരിച്ചിട്ടില്ല. ലിജുവിനായി ശക്തമായ വാദിക്കുകയാണ് കെ സി വേണുഗോപാൽ. അതേസമയം, പെരുമ്പാവൂരിൽ എൽദോസ് കുന്നപ്പള്ളിയെ മാറ്റാനാവില്ലെന്ന നിലപാടിലാണ് രമേശ് ചെന്നിത്തല. തര്‍ക്കങ്ങളില്ലാതെ മുന്നണിയിലെ സീറ്റ് വിഭജനം പരിഹരിക്കുന്നുണ്ടെങ്കിലും കോണ്‍ഗ്രസിനെ കാത്തിരിക്കുന്നത് വലിയ വെല്ലുവിളിയാണ്. കോണ്‍ഗ്രസിന്‍റെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പുറത്ത് വിട്ടേക്കും എന്നാണ് വിവരം. വൈകീട്ട് നാല് മണിക്ക് തെരഞ്ഞെടുപ്പ് സമിതി ചേര്‍ന്ന് പട്ടികക്ക് അംഗീകാരം നല്‍കും. കേരളത്തില്‍ നിന്ന് ദില്ലിയിലെത്തുന്ന നേതാക്കള്‍ രാവിലെ ചര്‍ച്ച നടത്തി കൂടുതല്‍ മണ്ഡലങ്ങളില്‍ ഒറ്റപേരിലെത്തും. കെ സുധാകരനുമായി ഹൈക്കമാന്‍ഡ് നേതാക്കള്‍ നാളെ കൂടിക്കാഴ്ച നടത്തും. സുധാകരനോട് അനുഭാവം കാട്ടിയാല്‍ കൂടുതല്‍ എംപിമാര്‍ സീറ്റ് ആവശ്യപ്പെടും. സിറ്റിംഗ് എംപിമാര്‍ മത്സരിക്കേണ്ടതില്ലെന്ന കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാട് ഹൈക്കമാന്‍ഡ്…
നിർണായക നീക്കവുമായി ജി സുധാകരന്; സമുദായങ്ങളുടെ പിന്തുണ ഉറപ്പിക്കാന്‍ തിരക്കിട്ട നീക്കം, വെള്ളാപ്പള്ളിയുമായി കൂടിക്കാഴ്ച
ആലപ്പുഴ: അമ്പലപ്പുഴയിൽ സ്വതന്ത്രനായി മത്സരിക്കുന്ന മുൻ സിപിഎം നേതാവ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വെള്ളാപ്പള്ളി നടേശന്‍റെ കണിച്ചുകുളങ്ങരയിലെ വീട്ടില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. തെരഞ്ഞെടുപ്പില്‍ പിന്തുണ തേടുന്നതിന് വേണ്ടിയാണ് ജി സുധാകരൻ വെള്ളാപ്പള്ളി നടേശനെ നേരിട്ടെത്തി കണ്ടത്. വെള്ളാപ്പള്ളിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജി സുധാകരൻ പെരുന്നയിലും പോകും. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരുമായി കൂടിക്കാഴ്ച നടത്തും. സിപിഎമ്മിനോട് പിണങ്ങി അമ്പലപ്പുഴയിൽ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ച ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങുകയാണ് യുഡിഎഫ്. എഐസിസി സംഘടനാ ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന്റെ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് അമ്പലപ്പുഴ. ഇന്ന് കോൺഗ്രസ് നേതാക്കൾ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് യോഗം ചേരുന്നുണ്ടെന്നും ജി സുധാകരൻ മത്സരിച്ചാൽ വിജയ സാധ്യത ഉണ്ടാകുമോ തുടങ്ങിയ കാര്യങ്ങളൊക്കെ യോഗത്തിലാണ് ചർച്ച ചെയുകയെന്നുമാണ് കെ സി വേണുഗോപാൽ മാധ്യമങ്ങളോട് പ്രതികരിച്ചത്. ആരുടെയും പിന്തുണ തേടില്ലെന്നായിരുന്നു സുധാകരൻ നേരത്തേ പ്രതികരിച്ചിരുന്നത്. പിന്തുണ പ്രഖ്യാപിച്ചാൽ അതിന്റെ സ്വഭാവം നോക്കി പിന്നീട് തീരുമാനിക്കാമെന്നും വ്യക്തമാക്കിയിരുന്നു. അമ്പലപ്പുഴയിൽ…
ശബരിമല സ്വർണക്കൊള്ള: എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി; നടപടി സംസ്ഥാന നേതൃത്വത്തിന്റെ നിർദേശപ്രകാരം
പത്തനംതിട്ട: ശബരിമല സ്വർണക്കൊള്ള കേസ് പ്രതി എ പത്മകുമാറിനെ ആറന്മുളയിലെ എൽഡിഎഫ് പദവിയിൽ നിന്ന് നീക്കി. ആറന്മുള മണ്ഡലം തെരഞ്ഞെടുപ്പ് കമ്മറ്റി സെക്രട്ടറിയായിരുന്നു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം ഓമല്ലൂർ ശങ്കരനാണ് പകരം ചുമതല. തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് ആയിരുന്നു പത്മകുമാർ. പത്മകുമാറിനെതിരായ സംഘടന നടപടിയിൽ നാളെ തീരുമാനം ഉണ്ടായേക്കും. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം നാളെ ഉണ്ടാകും. ജില്ലാ കമ്മിറ്റിയിൽ നിന്നും ഒഴിവാക്കാനാണ് സാധ്യത. സംസ്ഥാന നേതൃത്വത്തിന്റെ നിർദേശാനുസരണമാണ് നടപടി. ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിയായ സംഭവത്തിൽ എ പത്മകുമാർ സിപിഎമ്മിന് വിശദീകരണം നൽകിയിരുന്നു. തെറ്റ് ചെയ്തിട്ടില്ലെന്നും പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയിട്ടില്ലെന്നുമാണ് വിശദീകരണം. തപാലിലൂടെ ആയിരുന്നു പത്മകുമാറിനോട് പത്തനംതിട്ട ജില്ലാ നേതൃത്വം വിശദീകരണം തേടിയത്. ദൂതൻ വഴിയാണ് പത്മകുമാര്‍ മറുപടി കൈമാറിയത്. സ്വർണ്ണകൊള്ളയിൽ ജയിലിൽ പോയപ്പോഴും പുറത്തിറങ്ങിയപ്പോഴും സിപിഎം ജില്ലാ കമ്മിറ്റി അംഗമായിരുന്നു പത്മകുമാർ.
`മരിച്ചാലും കോൺഗ്രസ് വിടില്ല’, പറഞ്ഞതിന്റെ രണ്ടാം നാൾ എൻഡിഎ സ്ഥാനാർത്ഥിയായി പ്രഖ്യാപനം; ബാബു ദിവാകരൻ കുന്നത്തുനാട്ടിൽ മത്സരിക്കും
കൊച്ചി: കോൺഗ്രസിൽ നിന്ന് രാജിവെച്ച ബാബു ദിവാകരൻ എൻഡിഎ സ്ഥാനാർത്ഥിയാകും. കുന്നത്തുനാട്ടിലാണ് മത്സരിക്കുക. മുൻ ഡിസിസി ജനറൽ സെക്രട്ടറിയാണ് ബാബു. കോൺഗ്രസ് പാർട്ടിയിലെ എല്ലാ പദവികളും രാജി വെക്കുന്നതായും മരിച്ചാലും മറ്റ് പാർട്ടിയിലേക്ക് പോകില്ലെന്നും കഴിഞ്ഞ ദിവസം ബാബു പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് കുന്നത്തുനാട്ടിലെ എൻഡിഎ സ്ഥാനാർത്ഥിയായി ബാബുവിനെ പ്രഖ്യാപിച്ചത്.എൻഡിഎയുടെ ഭാഗമായ ട്വന്റി ട്വന്റി പാർട്ടിയുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുന്നതിനിടെയാണ് ബാബു ദിവാകരന്റെ സർപ്രൈസ് എൻട്രി. പട്ടിമറ്റത്ത് എൻഡിഎ തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം ചെയ്യുന്ന വേദിയിലേക്ക് ബാബു എത്തി. കോൺഗ്രസ് പാർട്ടിക്കു വേണ്ടു എല്ലാം ചെയ്തു. 2011ലും 2016ലും 2021ലും തന്നെ പരിഗണിച്ചില്ല. ഇത്തവണയും പരിഗണിക്കില്ല എന്ന് ഉറപ്പായതോടെ നില വിട്ടുപോകുകയായിരുന്നുവെന്ന് ബാബു പറയുന്നു. ബാബു ദിവാകരൻ ഏറ്റവും അനിയോജ്യനായ സ്ഥാനാർഥിയാണെന്ന് സാബു ജേക്കബ് പറഞ്ഞു. ഇന്നലെ വരെ വാടക വീട്ടിൽ താമസിച്ച വ്യക്തിയാണിദ്ദേഹമെന്നും 30 വർഷം കോൺഗ്രസിൽ പ്രവർത്തിച്ചെങ്കിലും ഒന്നും ഉണ്ടാക്കിയിട്ടില്ലെന്നും സാബു പറഞ്ഞു. അടൂർ സീറ്റിൽ പരിഗണിക്കാതിരുന്നതിനെ തുടർന്ന് കറുത്ത…
അതിവേഗം സിപിഐ, തെരഞ്ഞെടുപ്പ് തീയതിക്ക് പിന്നാലെ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, നാല് മന്ത്രിമാരും കളത്തിൽ
തിരുവനന്തപുരം: കേരളം തെരഞ്ഞെടുപ്പിലേക്ക് അടുത്തതോടെ സിപിഐ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നെടുമങ്ങാട് മന്ത്രി ജി ആർ അനിൽ വീണ്ടും ജനവിധി തേടും. ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം – ജെ ചിഞ്ചുറാണി, പുനലൂർ – അജയപ്രസാദ്, കരുനാഗപ്പളളി – എം എസ് താര, അടൂർ – പ്രിജി കണ്ണൻ, ഹരിപ്പാട് – ടി ടി ജിസ്മോൻ, ചേർത്തല – പി പ്രസാദ്, വൈക്കം – പി പ്രദീപ്, പീരുമേട് – സലിം കുമാർ, നോർത്ത് പറവൂർ – ഇ ടി ടൈസൻ മാസ്റ്റർ, മൂവാറ്റുപുഴ – എൻ അരുൺ, കൊടുങ്ങല്ലൂർ – വി ആർ സുനിൽകുമാർ, കയ്പമംഗലം – കെ കെ വത്സരാജ്, ഒല്ലൂർ – കെ രാജൻ, തൃശൂർ – ആലങ്കോട് ലീലാകൃഷ്ണൻ, നാട്ടിക – ഗീതാ ഗോപി, പട്ടാമ്പി – മുഹമ്മദ് മുഹ്സീൻ, മണ്ണാർക്കാട്…
തിരുവനന്തപുരം: കേരളം ബൂത്തിലെത്തുമ്പോൾ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് സിപിഎം സംസ്ഥാന ജനറൽ സെക്രട്ടറി എം വി ഗോവിന്ദൻ. 75 മണ്ഡലങ്ങളിൽ സിപിഎം സ്ഥാനാർത്ഥികൾ മത്സരിക്കും. ബാക്കി മണ്ഡലങ്ങളിൽ പൊതു സ്വതന്ത്രർ ജനവിധി തേടും. കൊടുവള്ളി, കോട്ടക്കൽ, കൊണ്ടോട്ടി, തിരൂർ, പാലക്കാട് മണ്ഡലങ്ങളിലെ സ്വതന്ത്ര സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.എല്ലാ മേഖലയിലും സർക്കാർ ജനപക്ഷ ക്ഷേമവും വികസനവും ഉറപ്പാക്കിയെന്നും അസാധ്യമെന്ന് കരുതിയ വികസന പദ്ധതികൾ വരെ നടപ്പായ കാലമാണ് ഇതെന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിനിടെ എം വി ഗോവിന്ദൻ പറഞ്ഞു. വർഗീയതയും സംഘർഷവുമില്ലാത്ത പത്ത് വർഷ കാലമാണ് കഴിഞ്ഞുപോയത്. 56 സിറ്റിങ് എംഎൽഎമാരുണ്ട്. പിബിയിൽ നിന്ന് മത്സരിക്കുന്നത് പിണറായി വിജയൻ മാത്രമാണ്. ജനാധിപത്യ രീതിയിലെ സ്ഥാനാർത്ഥി നിർണയമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിൽ ഏപ്രിൽ 9നാണ് വോട്ടെടുപ്പ്. വോട്ടെണ്ണലും ഫലപ്രഖ്യാപനവും മെയ് 4 നായിരിക്കും. കേരളത്തിനൊപ്പം അസവും പുതുച്ചേരിയും ഏപ്രിൽ 9 ന് പോളിംഗ് ബൂത്തിലെത്തും. ഏപ്രിൽ 23 നായിരിക്കും തമിഴ്നാട്ടിലെ വോട്ടെടുപ്പ്. കേരളത്തിൽ മൂന്നാം തുടർ…
