Author: News Desk

റോം: ഫ്രാൻസിസ് മാർപ്പാപ്പയ്ക്കെതിരെ നിരന്തരമായി രൂക്ഷവിമർശനം ഉയർത്തിയ ഇറ്റാലിയൻ ആർച്ച് ബിഷപ്പിനെതിരെ നടപടി. കാർലോ മരിയ വിഗാനോ എന്ന ആർച്ച് ബിഷപ്പിനെതിരെയാണ് നടപടി വന്നിട്ടുള്ളത്. സഭയ്ക്കുള്ളിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിച്ചതിനാണ് തികഞ്ഞ യാഥാസ്ഥിതിക വാദിയായ 83കാരനായ ആർച്ച് ബിഷപ്പിനെതിരെ പുറത്താക്കിയത്. നേരത്തെ ഫ്രാൻസിസ് മാർപ്പാപ്പ രാജി വയ്ക്കണമെന്ന് കാർലോ മരിയ വിഗാനോ ആവശ്യപ്പെട്ടിരുന്നു. 2011-2016 വർഷങ്ങളിൽ മാർപ്പാപ്പയുടെ ദൂതഗണത്തിലെ ഏറ്റവും മുതിർന്ന ആളുകളിലൊരാളായിരുന്നു ആർച്ച് ബിഷപ്പ് കാർലോ മരിയ വിഗാനോ. കുടിയേറ്റം, കാലാവസ്ഥ വ്യതിയാനം, സ്വവർഗ ലൈംഗികത വിഷയങ്ങളിൽ മാർപ്പാപ്പയുടെ അഭിപ്രായങ്ങളോട് രൂക്ഷമായ വിമർശനമാണ് കാർലോ മരിയ വിഗാനോ നടത്തിയിരുന്നത്. 2018ൽ അമേരിക്കയിലെ കർദ്ദിനാളിനെതിരായി ഉയർന്ന ലൈംഗിക ആരോപണങ്ങളേക്കുറിച്ച്  മാർപ്പാപ്പയ്ക്ക് അറിവുണ്ടെന്ന ആരോപണത്തോടെയാണ് കാർലോ മരിയ വിഗാനോ പിൻനിരയിലേക്ക് പോയത്. ഈ ആരോപണം വത്തിക്കാൻ നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെ അമേരിക്കയിലെ ചില ഗൂഢാലോചന സൈദ്ധാന്തികരുമായി ചേർന്ന് കൊവിഡ് വാക്സിനെതിരായ പരാമർശങ്ങൾ അടക്കം കാർലോ മരിയ വിഗാനോ നടത്തിയിരുന്നു. വാക്സിൻ ക്രൈസ്തവ വിരുദ്ധം…

Read More

തിരുവനന്തപുരം: സിനിമാ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വിടാണമെന്ന് ഉത്തരവിട്ട് വിവരാവകാശ കമ്മീഷൻ. 2019 ലാണ് ഹേമ കമ്മിറ്റി സര്‍ക്കാരിന് റിപ്പോർട്ട് സമര്‍പ്പിച്ചത്. വിലക്കപ്പെട്ട വിവരം ഒഴിച്ച് മറ്റൊന്നും മറച്ചുവയ്ക്കരുതെന്നും, വ്യക്തികളുടെ സ്വകാര്യ വിവരങ്ങൾ കൈമാറരുതെന്നും ഉത്തരവിൽ പറയുന്നു. ഹേമ കമ്മിറ്റി രൂപീകരണം വലിയ ക്രെഡിറ്റായാട്ടാണ് ഒന്നാം പിണറായി സർക്കാർ പ്രചരിപ്പിച്ചത്. പക്ഷെ 2019 ഡിസംബർ 31 ന് റിപ്പോർട്ട് കിട്ടിയശേഷം പിന്നെ ഉടനീളം കണ്ടത് ഒളിച്ചുകളിയായിരുന്നു.

Read More

കോഴിക്കോട്: എയർ ഇന്ത്യ എക്സ്പ്രസിന്റെ കരിപ്പൂർ വിമാനത്താവളത്തിൽനിന്നുള്ള രണ്ട് വിമാന സർവീസുകൾ റദ്ദാക്കി. ഇന്ന് രാവിലെ 8.25ന് ദുബായിലേക്കു പുറപ്പെടേണ്ട വിമാനവും 9.45ന് ബഹ്റൈനിലേക്കു പുറപ്പെടേണ്ട വിമാനവുമാണ് റദ്ദാക്കിയത്. ആവശ്യത്തിന് വിമാന ജീവനക്കാർ ഹാജരാകാത്തതാണ് കാരണമെന്നാണ് സൂചന.

Read More

ലണ്ടൻ: യുകെ തിരഞ്ഞെടുപ്പിൽ വൻവിജയം കൈവരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ ബക്കിങ്ഹാം കൊട്ടാരത്തിലെത്തി ചാൾസ് രാജാവിനെ സന്ദർശിച്ചു. പുതിയ സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അവകാശവാദവുമായിട്ടാണ് അദ്ദേഹം ഭാര്യയ്‌ക്കൊപ്പം കൊട്ടാരത്തിലെത്തിയത്. സര്‍ക്കാര്‍ രൂപീകരിക്കാനും പ്രധാനമന്ത്രിയാകാനും അദ്ദേഹത്തെ ചാള്‍സ് രാജാവ് ഔദ്യോഗികമായി ക്ഷണിച്ചു. തുടർന്ന് കെയ്‌ര്‍ സ്റ്റാര്‍മറെ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയായി ചാൾസ് രാജാവ് നിയമിച്ചു. 14 വര്‍ഷമായി ബ്രിട്ടണില്‍ അധികാരത്തിലിരുന്ന കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്കെതിരെ കെയ്ർ സ്റ്റാർമർ നേതൃത്വം നല്‍കുന്ന ലേബര്‍ പാര്‍ട്ടി വന്‍ വിജയമാണ് നേടിയത്. കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ രാജിവച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബക്കിങ് ഹാം കൊട്ടാരത്തിലെത്തി ചാള്‍സ് മൂന്നാമന്‍ രാജാവിന് രാജിക്കത്ത് കൈമാറി. തുടർന്ന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവ് സ്ഥാനത്തുനിന്നും സുനക് ഒഴിഞ്ഞു. നിങ്ങളുടെ ദേഷ്യവും നിരാശയും ഞാന്‍ മനസ്സിലാക്കി, ഈ പരാജയത്തിന്റെ ഉത്തരവാദിത്തം ഞാന്‍ ഏറ്റെടുക്കുന്നു. അക്ഷീണമായി പ്രവര്‍ത്തിച്ചിട്ടും വിജയിക്കാതെപോയ എല്ലാ കണ്‍സര്‍വേറ്റീവ് സ്ഥാനാര്‍ത്ഥികള്‍ക്കും പ്രചാരകര്‍ക്കും നിങ്ങളുടെ പരിശ്രമങ്ങള്‍ക്ക് അര്‍ഹമായത് നല്‍കാന്‍ കഴിയാത്തതില്‍ ഞാന്‍ ഖേദിക്കുന്നു’,…

Read More

പാലക്കാട്: ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള അനുപ്പൂരില്‍ അതിഥി തൊഴിലാളിയായ അമ്മയ്ക്കും കുഞ്ഞിനും കരുതലൊരുക്കി ആരോഗ്യ പ്രവർത്തകര്‍. പ്രസവത്തിന് 20 ദിവസം ബാക്കിയിരിക്കെ തൊഴിലിടത്തില്‍വെച്ച് പ്രസവിച്ച യുവതിക്കാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാര്‍ ഒറ്റക്കെട്ടായി കരുതലൊരുക്കിയത്. ചിറ്റൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലുള്ള അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. മാതൃകാപരമായ പ്രവര്‍ത്തനത്തിലൂടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ആരോഗ്യ പ്രവര്‍ത്തകരെ മന്ത്രി വീണാ ജോര്‍ജ് അഭിനന്ദിച്ചു. പാലക്കാട് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം നേരത്തെയും രാജ്യ ശ്രദ്ധ നേടിയിരുന്നു. രാജ്യത്തെ ആദ്യ രണ്ട് ആന്റിബയോട്ടിക് സ്മാര്‍ട്ട് ആശുപത്രികളിലൊന്നാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. അതിലൊന്ന് കേരളത്തിലെ തന്നെ കക്കോടിയും. 2022ല്‍ കയകല്‍പ്പ് അവാര്‍ഡ്, കാഷ് അക്രഡിറ്റേഷന്‍, എന്‍.ക്യൂ.എ.എസ്, ഐ.എസ്.ഒ. സര്‍ട്ടിഫിക്കേഷന്‍ തുടങ്ങിയ അംഗീകാരങ്ങള്‍ നേടിയ സ്ഥാപനം കൂടിയാണ് ഒഴലപ്പതി കുടുംബാരോഗ്യ കേന്ദ്രം. കര്‍ണാടക സ്വദേശിയായ 26കാരിക്കാണ് ആരോഗ്യ പ്രവര്‍ത്തകര്‍ തുണയായത്. ഗര്‍ഭിണിയായപ്പോള്‍ കര്‍ണാടകയിലാണ് രജിസ്റ്റര്‍ ചെയ്തത്. തോട്ടം ജോലിക്കായാണ് പാലക്കാട് അനുപ്പൂരിലെത്തിയത്. തുടര്‍പരിചരണത്തിനായി അവര്‍ ഒഴലപ്പതി കുടുംബാരോഗ്യ…

Read More

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ മരിച്ച നെടുമങ്ങാട് പൂവത്തൂർ സ്വദേശി അരുൺ ബാബുവിന്റെ കുടുംബത്തിനുള്ള സർക്കാർ ധനസഹായം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അഞ്ച് ലക്ഷം രൂപയും നോർക്ക ധനസഹായമായ ഒൻപത് ലക്ഷം രൂപയും ഉൾപ്പെടെ പതിനാല് ലക്ഷം രൂപയുടെ ചെക്കാണ് അരുൺ ബാബുവിന്റെ ഭാര്യ വിനിതയ്ക്ക് നൽകിയത്. പ്രമുഖ വ്യവസായിയും നോർക്ക വൈസ് ചെയർമാനുമായ എം.എ യൂസഫലി അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോർക്ക ഡയറക്ടറുമായ രവി പിള്ള രണ്ട് ലക്ഷം രൂപയും ലോകകേരള സഭാംഗവും ഫൊക്കാന പ്രസിഡന്റുമായ ബാബു സ്റ്റീഫൻ രണ്ട് ലക്ഷം രൂപയുമാണ് നോർക്ക മുഖേന ധനസഹായമായി നൽകിയത്. അരുൺബാബുവിന്റെ മാതാവിന്റെയും മക്കളായ അഷ്ടമി, അമേയ എന്നിവരുടെയും സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. അരുവിക്കര എംഎൽഎ ജി. സ്റ്റീഫനും നോർക്ക സി.ഇ.ഒ അജിത്ത് കോളശേരിയും സന്നിഹിതനായിരുന്നു.

Read More

തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വൃത്തിഹീനമായ ജലാശയങ്ങളില്‍ കുളിക്കാനിറങ്ങരുതെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സ്വിമ്മിംഗ് പൂളുകള്‍ നന്നായി ക്ലോറിനേറ്റ് ചെയ്യണം. കുട്ടികളെയാണ് ഈ അസുഖം കൂടുതലായി ബാധിക്കുന്നതായി കാണുന്നത്. അതിനാല്‍ കുട്ടികള്‍ ജലാശയങ്ങളിലിറങ്ങുമ്പോള്‍ ജാഗ്രത പാലിക്കണം. സ്വിമ്മിംഗ് നോസ് ക്ലിപ്പുകള്‍ ഉപയോഗിക്കുന്നതും രോഗം ബാധിക്കാതിരിക്കാന്‍ സഹായകമാകും. ജലാശയങ്ങള്‍ വൃത്തിയായി സൂക്ഷിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. യോഗത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ചീഫ് സെക്രട്ടി ഡോ. വേണു വി, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. ഇ ശ്രീകുമാര്‍ തുങ്ങിയവര്‍ പങ്കെടുത്തു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയുടെ സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ബഹറിൻ ഗവൺമെന്റുമായി സഹകരിച്ച് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കി വരുന്നു. കഴിഞ്ഞ ദിവസം സീഫിലെ റോയൽ ഹുമാനിറ്റേറിയൻ ഫൗണ്ടേഷന്റെ കീഴിലുള്ള റോയൽ ചാരിറ്റി സെൻററിൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ രണ്ടാംഘട്ടമായി 5 വീൽ ചെയറുകൾ കൂടി സൗജന്യമായി നൽകുകയുണ്ടായി. സെന്ററിലെ അസിസ്റ്റൻറ് സെക്രട്ടറി ജനറൽ യൂസഫ് അബ്ദുള്ള യൂസഫ് അൽ യാക്കൂബ് സൊസൈറ്റി ഭാരവാഹികളിൽ നിന്നും വീൽചെയറുകൾ ഏറ്റുവാങ്ങി. സൊസൈറ്റി ചെയർമാൻ സനീഷ് കൂറു മുള്ളിൽ, ജനറൽ സെക്രട്ടറി ബിനു രാജ് രാജൻ മറ്റ് ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു വരും ദിവസങ്ങളിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു.

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ 10th, 12th ക്ലാസുകളിൽ ഉന്നത വിജയം നേടിയ കുട്ടികളെ സൊസൈറ്റി അങ്കണത്തിൽ വച്ച് നടന്ന ചടങ്ങിൽ ആദരിച്ചു. കുടുംബാംഗങ്ങളും കുട്ടികളും പങ്കെടുത്ത ചടങ്ങിൽ നാട്ടിൽ നിന്നും സൊസൈറ്റിയിലെ ചടങ്ങുകൾക്ക് എത്തിച്ചേർന്ന ശിവഗിരി മഠം സന്യാസി ശ്രേഷ്ഠൻ ശ്രീമദ് ശിവനാരായണ തീർത്ഥ കുട്ടികൾക്ക് ഉപഹാരം നൽകുകയും അനുഗ്രഹ പ്രഭാഷണം നടത്തുകയും ഉണ്ടായി. പ്രവാസി ഭാരതീയ സമ്മാൻ ജേതാവും ബഹറിൻ ശ്രീനാരായണീയ സമൂഹം രക്ഷാധികാരിയുമായ കെ. ജി ബാബുരാജൻ ചടങ്ങുകൾ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ ഭരണസമിതി അംഗവും ഗുരുദേവ സോഷ്യൽ സൊസൈറ്റി കുടുംബാംഗവുമായ മിഥുൻ മോഹൻ ആശംസകൾ അറിയിച്ചു സംസാരിച്ചു, ചെയർമാൻ സനീഷ് കുറുമുള്ളിൽ അധ്യക്ഷനായ ചടങ്ങിൽ ജനറൽ സെക്രട്ടറി ബിനുരാജ് രാജൻ സ്വാഗതവും വൈസ് ചെയർമാൻ സതീഷ് കുമാർ നന്ദിയും രേഖപ്പെടുത്തി. സിൽവർ ജൂബിലി ആഘോഷിക്കുന്ന സൊസൈറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യൻ സ്കൂളിൽ പഠിക്കുന്ന ഒരു…

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രിയില്‍ പ്രത്യേക വേനല്‍ക്കാല ശസ്ത്രക്രിയ പാക്കേജ് തുടങ്ങി. പൗരന്മാര്‍ക്കും പ്രവാസികള്‍ക്കും അവശ്യമായ ശസ്ത്രക്രിയകള്‍ കൂടുതല്‍ പ്രാപ്യവും താങ്ങാവുന്ന നിരക്കിലും ലഭ്യമാക്കാന്‍ ലക്ഷ്യമിട്ടാണ് പാക്കേജ്. ജൂലൈ, ആഗസ്ത് മാസങ്ങളില്‍ പാക്കേജ് ലഭ്യമാണ്. പാക്കേജില്‍ ചെലവേറിയ, പ്രത്യേക രോഗങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട ശസ്ത്രക്രിയകള്‍ വളരെ കുറഞ്ഞ നിരക്കില്‍ രോഗികള്‍ക്ക് ലഭ്യമാകും. മൂലക്കുരു നീക്കം ചെയ്യാനുള്ള ശസ്ത്രക്രിയയായ ഹെമറോയ്‌ഡെക്ടമി, നൂനൂതനവും ഫലപ്രദവുമായ ഇന്‍ഗ്വിനല്‍ ഹെര്‍ണിയ ശസ്ത്രക്രിയ എന്നിവ 400 ദിനാറിനും, മറ്റെല്ലാ ഹെര്‍ണിയ ശസ്ത്രക്രിയകള്‍ 300 ദിനാറിനും ലഭ്യമാണ്. രോഗബാധയുള്ള പിത്തസഞ്ചി നീക്കം ചെയ്യുന്ന ശസ്ത്രക്രിയായ ലാപ്രോസ്‌കോപ്പിക് കോളിസിസ്‌റ്റെക്ടമി 500 ദിനാറിനും പെരിയാനല്‍ കുരു നീക്കം ചെയ്യുന്ന ശസ്ത്രക്രിയ 200 ദിനാറിനും ലഭിക്കും. ഇത്തരം ശസ്ത്രക്രിയകള്‍ താരതമ്യേനെ ചെലവേറിയതാണ്. ഈ നടപടിക്രമങ്ങള്‍ക്കായി നാട്ടില്‍ പോകുന്നത് ഒഴിവാക്കാനും രോഗികളുടെ സാമ്പത്തിക ഭാരം കുറക്കുകയുമാണ് പാക്കേജ് ലക്ഷ്യമിടുന്നത്. അവശ്യ ശസ്ത്രക്രിയകള്‍ താങ്ങാവുന്ന ഇവിടെ തന്നെ നിരക്കില്‍ എല്ലാവര്‍ക്കും പ്രാപ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പാക്കേജ് ആരംഭിച്ചതെന്ന്…

Read More