- ബഹ്റൈനില്‍ വിദേശികള്‍ക്കായി രണ്ടു ഡ്രൈവിംഗ് നിയമഭേദഗതികള്‍ പരിഗണനയില്‍
- ലെബനനും ഇസ്രായേലും തമ്മിലുള്ള വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തെ ബഹ്റൈന്‍ സ്വാഗതം ചെയ്തു
- ബി.കെ.എസ്.എഫും ബി.എം.ബി.എഫും ചേര്‍ന്ന് നാട്ടിലേക്കയച്ചവര്ക്ക് കൊച്ചി വിമാനത്താവളത്തില്‍ സ്വീകരണം നല്കി
- നിയമവിരുദ്ധ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് ഒരു ലക്ഷം റിയാല്‍ പിഴ ചുമത്തും
- ഗുദൈബിയയില്‍ 4,700 ദിനാര്‍ കവര്‍ച്ച: മൂന്നു പേര് അറസ്റ്റില്‍
- അഞ്ചു കിലോഗ്രാമിലധികം മയക്കുമരുന്നുമായി അറബ് പൗരന് അറസ്റ്റില്‍
- തുര്‍ക്കിയിലെ സ്കൂളില്‍ വെടിവെപ്പ്: ബഹ്റൈന്‍ അനുശോചിച്ചു
- തടവുകാരന്റെ മരണം: പ്രതിയെ വിചാരണയ്ക്ക് വിട്ടു
Author: News Desk
ഹോർമുസ് കടക്കാൻ അമേരിക്കൻ പടക്കപ്പലെത്തി; ’30 മിനിട്ട്’ താക്കീത് നൽകി തടഞ്ഞ് തിരിച്ചയച്ചെന്ന് ഇറാൻ
ടെഹ്റാൻ: ഇസ്ലാമാബാദിൽ ചർച്ച നടക്കവേ ഹോർമുസ് കടലിടുക്ക് കടക്കാൻ അമേരിക്കൻ പടക്കപ്പൽ ശ്രമിച്ചെന്ന് റിപ്പോർട്ട്. തിരികെ പോയില്ലെങ്കിൽ 30 മിനുട്ടിനുള്ളിൽ ആക്രമിക്കും എന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയെന്നും പടക്കപ്പൽ തടഞ്ഞ് തിരിച്ചയച്ചെന്നും ഇറാനിലെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതിനിടെ അമേരിക്ക – ഇറാൻ ചർച്ച അടുത്ത ഘട്ടത്തിൽ എത്തി. ഇരു പക്ഷത്തെയും വിദഗ്ധർ ചർച്ച തുടങ്ങി. നേരിട്ടുള്ള ചർച്ചകളാണ് നടക്കുന്നത്. ആണവ പദ്ധതികൾ, യുനേനിയം സമ്പുഷ്ടീകരണം എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായുംചർച്ച നടക്കുന്നത്. മുൻ അനുഭവത്തിന്‍റെ പശ്ചാത്തലത്തിൽ ചർച്ചയുടെ മറവിൽ ആക്രമണം നടക്കുമോ എന്ന ജാഗ്രത ഇറാൻ പുലർത്തുന്നുണ്ട്. അതിനിടെ അഞ്ച് മണിക്കൂറോളം വൈകിയാരംഭിച്ച ചർച്ചയെ കുറിച്ച് ചോദിച്ച മാധ്യമപ്രവർത്തകർക്ക് മുന്നിൽ വീണ്ടും ഭീഷണിയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തി. ചർച്ച തുടരുകയാണെന്നും എന്നാൽ എന്താണ് സംഭവിക്കുകയെന്ന് അറിയില്ലെന്നും പറഞ്ഞ യുഎസ് പ്രസിഡന്റ്, ഈ ചർച്ച പരാജയപ്പെട്ടാൽ ഇറാന് മേൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത തരത്തിൽ ആക്രമണം നടത്തുമെന്നും ഭീഷണി മുഴക്കി. അമേരിക്കൻ വൈസ് പ്രസിഡന്റ്…
മുന്നില്‍ നിന്ന് നയിച്ച് സഞ്ജു, പുറത്താകാകെ 115; ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈക്ക് കൂറ്റന്‍ സ്കോര്‍
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന് 213 റണ്‍സ് വിജയലക്ഷ്യം. ചെന്നൈ, ചെപ്പോക്കില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ചെന്നൈയെ സഞ്ജുവിന്റെ സെഞ്ചുറിയാണ് കൂറ്റന്‍ സെഞ്ചുറിയാണ് മികച്ച സ്‌കോറിലേക്ക് നയിച്ചത്. സഞ്ജു 56 പന്തില്‍ പുറത്താവാതെ 115 റണ്‍സ് നേടി. ഈ ഐപിഎല്‍ സീസണിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. സഞ്ജുവിനെ കൂടാതെ ആയുഷ് മാത്രെ (36 പന്തില്‍ 59) അര്‍ധെ സെഞ്ചുറി നേടി. രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ചെന്നൈക്ക് നഷ്ടമായത്. നേരത്തെ, ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആതിഥേയരെ ബാറ്റിംഗിന് അയക്കുകയായിരുന്നു. ഒന്നാം വിക്കറ്റില്‍ സഞ്ജു-ഗെയ്കവാദ് സഖ്യം 62 റണ്‍സ് ചേര്‍ത്തു. ഗെയ്കവാദ് അല്‍പം കൂടി വേഗത്തില്‍ റണ്‍സ് കണ്ടെത്തിയിരുന്നെങ്കില്‍ പവര്‍ പ്ലേയില്‍ കൂടുതല്‍ റണ്‍സ് നേടാന്‍ ചെന്നൈക്ക് സാധിക്കുമായിരുന്നു. ഏഴാം ഓവറില്‍ ഗെയ്കവാദ് പുറത്തായി. ഒരു ബൗണ്ടറി മാത്രമാണ് ചെന്നൈ ക്യാപ്റ്റന് നേടാന്‍ സാധിച്ചത്. തുടര്‍ന്ന് സഞ്ജു-മാത്രെ സഖ്യം ചെന്നൈയെ മുന്നോട്ട്…
‘കരണം അടിച്ചുപൊളിക്കും’ ഓഡിയോ പുറത്തുവന്നതിന് പിന്നാലെ നടപടി, ശോഭക്കെതിരെ പരാതി നൽകിയ ബിന്ദു പുറത്ത്, പ്രാഥമിക അംഗത്വം സസ്പെൻഡ് ചെയ്തു
തിരുവനന്തപുരം: പാലക്കാട് വോട്ടിന് പണം കൊടുത്തെന്ന ആരോപണങ്ങളുടെ തുടർച്ചയായി ശോഭ സുരേന്ദ്രന്‍റെ ഓഡിയോ സന്ദേശമടക്കം പുറത്തുവിട്ടുകൊണ്ട് പരാതി നൽകിയ ബിന്ദു വിനയകുമാറിനെതിരെ സംഘടന നടപടിയെടുത്ത് ബി ജെ പി. പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ബിന്ദുവിനെ ബി ജെ പി സസ്പെൻഡ് ചെയ്തു. ആലപ്പുഴ നോർത്ത് ജില്ലാ കമ്മിറ്റിം അംഗമായ ബിന്ദുവിനെതിരെ, തുടർച്ചയായ അച്ചടക്ക ലംഘനങ്ങളുടെ പേരിലാണ് നടപടിയെന്നാണ് പാർട്ടിയുടെ വിശദീകരണം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറാണ് നടപടിയെടുത്തതെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ് സുരേഷ് വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. നേരത്തെ ശോഭ ഓഡിയോ പുറത്തുവിട്ടതിനൊപ്പം ഗുരുതര ആരോപണങ്ങളും ഉന്നയിച്ചാണ് ബിന്ദി പൊലീസിൽ പരാതി നൽകിയത്. അസഭ്യം വിളിച്ചെന്നും ‘കരണം അടിച്ചു പൊളിക്കുമെന്ന് ഭീഷണിപ്പെടുത്തി’യെന്നും ബിന്ദു വിനയകുമാർ ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട്.ബിന്ദുവിന്‍റെ പരാതിയും വിശദാംശങ്ങളും പാലക്കാട് വോട്ടിന് നോട്ട് വിവാദത്തിലാണ് ബിന്ദുവും ശോഭയും തമ്മിൽ കോർത്തത്. പണമെത്തിച്ചത് ബിന്ദുവാണെന്ന് ആരോപിച്ചുകൊണ്ട് ശോഭ, ഭീഷണിപ്പെടുത്തുന്ന ഓഡിയോ…
തൃശൂരിൽ തിരിച്ചടിക്ക് സാധ്യത, സംസ്ഥാന ഭരണം നേരിയ മാർജിനിൽ എൽഡിഎഫിന് ഉറപ്പെന്നും സിപിഐ വിലയിരുത്തൽ; 4 മന്ത്രിമാരും ജയിക്കും
തിരുവനന്തപുരം: സംസ്ഥാനത്ത് എൽ ഡി എഫിന് നേരിയ മാർജിനിൽ തുടർഭരണ സാധ്യതയുണ്ടെന്ന് സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. 15 മണ്ഡലങ്ങളിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നേതൃത്വത്തിന്‍റെ നിഗമനം. തൃശ്ശൂർ മണ്ഡലത്തിൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സി പി ഐ സംസ്ഥാന നിർവാഹക സമിതി വിലയിരുത്തി. ഇതിനൊപ്പം തന്നെ കരുനാഗപ്പള്ളി, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നതെന്നും പാർട്ടി വിലയിരുത്തി. മത്സരിച്ച 25 സീറ്റുകളിൽ 15 എണ്ണത്തിൽ പാർട്ടിക്ക് ജയിക്കാനാകുമെന്നാണ് നിഗമനം. മറ്റ് പല സീറ്റുകളിലും കടുത്ത പോരാട്ടമാണെന്നാണ് വിലയിരുത്തൽ. ഇതിൽ ചില സീറ്റുകളിൽ വിജയിക്കാനാകുമെന്ന പ്രതീക്ഷയും സി പി ഐ വച്ചുപുലർത്തുന്നുണ്ട്. മന്ത്രിമാരായ കെ രാജനും ജി ആർ അനിലും മികച്ച വിജയം നേടുമെന്നും, സി പി ഐയുടെ 4 മന്ത്രിമാരും വിജയിച്ചു വരുമെന്നും പാർട്ടി കണക്കുകൂട്ടുന്നു. സി പി ഐക്ക് വേണ്ടി പോരാട്ടത്തിനിറങ്ങിയവർ ചിറയിൻകീഴ് – മനോജ് ബി ഇടമന, ചാത്തന്നൂർ – ആർ രാജേന്ദ്രൻ, ചടയമംഗലം -…
ബഹ്റൈൻ ചേമ്പർ ഓഫ് കോമേഴ്സ് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി ബി എം ബി എഫ് പിന്തുണയോടെ തെരഞ്ഞെടുപ്പിലൂടെ വിജയിച്ച ബോബ് താക്കർക്ക് അഭിനന്ദന പ്രവാഹം….
മനാമ: ബഹ്‌റൈൻ ചേമ്പർ തെരഞ്ഞെടുപ്പിൽ തികച്ചും സ്വതന്ത്രനായി വിജയം വരിക്കുകയും ചേമ്പർ ഭരണസമിതിയിലേക്ക് തെരഞ്ഞെടുക്കുകയും ചെയ്ത ബോബ് താക്കറെ ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറം ഭാരവാഹികളും അംഗങ്ങളും അദ്ദേഹത്തിൻ്റെ വസതി സന്ദർശിച്ച് ഹാരാർപ്പണമർപിക്കുകയും ആദരിക്കുകയും ചെയ്തു….. ബഹ്‌റൈനിൽ ചേമ്പറിൻ്റെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ബഹ്‌റൈൻ പൗരനും ഇന്ത്യൻ വംശജനുമായ ഒരു വെക്തി സ്വതന്ത്ര സ്ഥാനാർത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടതും ഭരണ സമിതിയിൽ അംഗമാവുന്നതും തന്നെ വിജയിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ച ബഹ്‌റൈൻ മലയാളി ബിസിനസ് ഫോറത്തിൻ്റെ പ്രവർത്തനങ്ങളെ തദവസരത്തിൽ പ്രത്യകം നന്ദിയും കടപ്പാടും അറിയിച്ചു…. ബോബ് താക്കർ തൻ്റെ മറുപടി പ്രസംഗത്തിൽ പ്രത്യകം ബഹ്‌റൈൻ എന്ന ഈ സുന്ദരരാജ്യം നൽകുന്ന സ്വാതന്ത്ര്യത്തിനും നന്മകൾക്കും ബഹ്‌റൈൻ രാജാവിനും കിരീടാവകാശിക്കും ബഹ്റൈൻ ഭരണകൂടത്തിനും ചേമ്പറിനും പ്രത്യകം ആദരവ് അർപ്പിച്ചു…. ബി എം ബി എഫ് ഭാരവാഹികളായ ബഷീർ അമ്പലായിസുബൈർ കണ്ണൂർറിയാസ് ബാങ്കോക്ക്മജീദ് തണൽനിസാർ ഗേൾഡ് സിറ്റികണ്ണൻജോജിൻ ജോർജ് മാത്യുസെമീർ പൊട്ടാചോലനാസർ ടെക്സിംറാഷിദ് കണ്ണങ്കോട്ട്കാസിം പാടത്തകായിൽസലീം നമ്പ്രസൈനൽ ഫ്രീഡഠനൗശാദ് പൂനൂർഅശറഫ്…
‘കെ സുധാകരന്‍ മത്സരിച്ചാല്‍ മന്ത്രിയാകാനാവില്ല’, പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫ്; ഗുരുതര ആരോപണങ്ങളുമായി തോമസ് വര്‍ഗീസ്
കണ്ണൂര്‍: കെപിസിസി പ്രസിഡന്റ് അഡ്വ. സണ്ണി ജോസഫിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡിസിസി ജനറല്‍ സെക്രട്ടറി തോമസ് വര്‍ഗീസ്. നിയമസഭ തെരഞ്ഞെടുപ്പില്‍ കെ സുധാകരനെ മല്‍സരിപ്പിക്കുന്നതില്‍ പിന്നില്‍ നിന്ന് കുത്തിയത് സണ്ണി ജോസഫാണെന്നാണ് തോമസ് വര്‍ഗീസിന്റെ ആരോപണം. കെ സുധാകരന്‍ മത്സരിച്ചാല്‍ തനിക്ക് മന്ത്രിയാവാന്‍ കഴിയില്ലെന്ന് മനസ്സിലായത് കൊണ്ടാണ് സുധാകരനെ പിന്നില്‍ നിന്ന് കുത്തിയത്. കെ സുധാകരനെ മല്‍സരിപ്പിക്കാതിരിക്കാന്‍ എഐസിസിക്ക് കത്ത് നല്‍കിയതും സണ്ണി ജോസഫാണെന്ന് തോമസ് വര്‍ഗീസ് പറഞ്ഞു. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റെതുതന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍ സണ്ണി ജോസഫിന്റെ ഒപ്പ് താന്‍ തന്നെ പലവട്ടം കണ്ടതാണ്. കണ്ണൂര്‍ പ്രസ് ക്ലബില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു തോമസ് വര്‍ഗീസ്. കത്തിലെ ഒപ്പ് സണ്ണി ജോസഫിന്റേതു തന്നെയാണ്. താന്‍ നേരത്തെ സഹകരണ ബാങ്ക് പ്രസിഡന്റായ വേളയില്‍ വിവിധ പേപ്പറുകളില്‍സണ്ണി ജോസഫിന്റെ ഒപ്പ് പലവട്ടം കണ്ടതാണ്. മുന്‍കാല തെരഞ്ഞെടുപ്പില്‍ പേരാവൂരില്‍ നിന്ന് കെ പി…
‘പാലക്കാട് പണം നല്‍കിയത് നീയല്ലേ, അടിച്ചു പണിക്കുറ്റം തീര്‍ക്കും’; ഭീഷണിപ്പെടുത്തി ശോഭാ സുരേന്ദ്രന്‍, ശബ്ദസന്ദേശം പുറത്ത്
ആലപ്പുഴ: ബിജെപി പ്രവര്‍ത്തകയ്‌ക്കെതിരെ ഭീഷണിയുമായി പാലക്കാട് എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭാ സുരേന്ദ്രന്‍. മുന്‍ ആലപ്പുഴ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റ് ബിന്ദു വിനയകുമാറിനെതിരെയാണ് ശോഭയുടെ ഭീഷണി. പാലക്കാട് പണം നല്‍കിയ സ്ത്രീക്ക് പിന്നില്‍ ബിന്ദു ആണെന്നാണ് ശോഭയുടെ ആരോപണം. അടിച്ചു പണിക്കുറ്റം തീര്‍ക്കുമെന്നാണ് ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തിയത്. ശോഭയ്‌ക്കെതിരെ ബിന്ദു പരാതി നല്‍കിയിട്ടുണ്ട്. വാട്‌സ് ആപ്പ് കോള്‍ റെക്കോഡുള്‍പ്പെടെയാണ് പരാതി നല്‍കിയിരിക്കുന്നത്. പാലക്കാട്ടേയ്ക്ക് പണം കൊടുത്തു വിട്ടത് ബിന്ദുവാണെന്നാണ് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെതിരെ ഉന്നയിക്കുന്ന ആരോപണം. ആലപ്പുഴയില്‍ നിന്നുള്ള കാറിലാണ് പണം കൊടുത്ത സ്ത്രീ വന്നതെന്ന് ശോഭാ സുരേന്ദ്രന്‍ ബിന്ദുവിനെ ഫോണ്‍ വിളിച്ച് സംസാരിക്കുന്ന ഓഡിയോയും പുറത്തു വന്നിട്ടുണ്ട്. ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ പറഞ്ഞു. ശോഭാ സുരേന്ദ്രന്‍ ഭീഷണിപ്പെടുത്തുന്നതിന്റെ ഓഡിയോ സന്ദേശം പുറത്തു വന്നിട്ടുണ്ട്. ആലപ്പുഴ നമ്പറിലുള്ള കാറിലാണ് പാലക്കാട് പണം നല്‍കിയ സ്ത്രീ വന്നതെന്നും ബിന്ദുവിനെ കോടതി കയറ്റുമെന്നും ശോഭ ഭീഷണിപ്പെടുത്തി. ശോഭക്കെതിരെ ബിന്ദു കഴിഞ്ഞ ദിവസം ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു.…
‘കുംഭമേള വൈറൽ താരത്തിന്റെ വിവാഹം നടത്തിയത് വലിയ വീഴ്ച്ച’; കൂട്ടൂനിന്ന എല്ലാവർക്കുമെതിരെ കേസ് എടുക്കണമെന്ന് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ
ദില്ലി: കുംഭമേള വൈറൽ താരത്തിന്റെ വിവാഹത്തിൽ പോക്സോ കേസ് കൂടാതെ പട്ടിക വർഗപീഡന കുറ്റവും വ്യാജരേഖ ചമച്ചതും ചുമത്തണമെന്ന് ആവശ്യം. ഈക്കാര്യം വ്യക്തമാക്കി പൊലീസിന് നിർദ്ദേശം നൽകുമെന്ന പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്ക്കെ വ്യക്തമാക്കി. സംഭവത്തിൽ പിന്നിൽ ഗൂഢാലോചനയുണ്ടെന്നും വിവാഹത്തിന് നേതൃത്വം നൽകിയവരെ എല്ലാം പ്രതികളാക്കണമെന്നും പരാതിക്കാരൻ പ്രഥം ദുബൈ പ്രതികരിച്ചു. പെണ്‍കുട്ടിയുടെ വിവാഹം നടത്തിയത് വലിയ വീഴ്ച്ചയാണെന്നും വിവാഹം നടത്തി കൊടുത്തവരെയും പ്രതികളാക്കണമെന്നും പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ പറഞ്ഞു. വൈറൽ താരത്തിന്റെ വൈറൽ വിവാഹത്തെ ചൊല്ലി വിവാദം കത്തുകയാണ്. നിലവിൽ പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിലാണ് ഭർത്താവിനെതിരെ പോക്സോ കുറ്റം ചുമത്തിയതെന്നാണ് സൂചന. ഇതോടൊപ്പം മറ്റു വകുപ്പുകൾ ചുമത്തണമെന്നാണ് പട്ടികജാതി കമ്മീഷൻ നിയമോപദേശകൻ പ്രകാശ് ഉയ്കൈ ആവശ്യപ്പെടുന്നത്. മറ്റ് അന്വേഷണങ്ങൾ നടത്താതെ കേവലം ആധാർ കാർഡ് മാത്രം പരിശോധിച്ചാണ് വിവാഹം നടത്തിയത്. പെൺകുട്ടിയെ തെറ്റിദ്ധരിപ്പിച്ച് വിവാഹത്തിന് പ്രേരിപ്പിച്ചു. കേരളത്തിൽ എത്തി താൻ നടത്തിയ അന്വേഷണത്തിൽ സംഭവത്തിൽ വലിയ…
വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തർക്കം; സഹ തടവുകാരിയെ മർദിച്ച് കെനിയൻ സ്വദേശിനി
കൊച്ചി: കാക്കനാട് വനിതാ ജയിലിൽ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലിയുണ്ടായ തർക്കം കൈയ്യാങ്കളിയിൽ കലാശിച്ചു. റിമാൻഡ് തടവുകാരിയെ മർദിച്ച സംഭവത്തിൽ സഹ തടവുകാരിയായ കെനിയൻ സ്വദേശിനിക്കെതിരെ ഇൻഫോപാർക് പൊലീസ് കേസെടുത്തു. കെനിയ സ്വദേശിനി അക്കിനി ഒന്യാങ്ങോയ്‌ക്കെതിരെയാണ് നടപടി. മർദനമേറ്റ തടവുകാരി നാഫിലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കഴിഞ്ഞ ദിവസം ഭക്ഷണം വിതരണം ചെയ്യുന്ന സമയത്താണ് സംഭവത്തിന് തുടക്കമായത്. വിളമ്പൽ സംബന്ധിച്ച വാക്ക് തർക്കം ഇരുവരും തമ്മിൽ ഉടലെടുത്ത് പിന്നീട് സംഘർഷത്തിലേക്ക് മാറുകയായിരുന്നു. പരാതി പ്രകാരം അക്കിനി ഒന്യാങ്ങോ നാഫിലയെ കഴുത്തിൽ പിടിച്ച് തള്ളുകയും തല ഭിത്തിയിൽ ഇടിപ്പിക്കുകയും ചെയ്തു. സംഭവം ശ്രദ്ധയിൽപ്പെട്ട ഉടൻ ജയിൽ ഉദ്യോഗസ്ഥർ ഇടപെട്ട് ഇരുവരെയും വേർതിരിച്ച് സ്ഥിതി നിയന്ത്രണ വിധേയമാക്കി. സംഘർഷം കൂടുതൽ വഷളാകുന്നത് തടയാൻ ഉടൻ നടപടികൾ സ്വീകരിച്ചതായും അധികൃതർ അറിയിച്ചു. തലയ്ക്ക് പരിക്കേറ്റ നാഫിലയെ ജയിൽ അധികൃതർ ഉടൻ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ ലഭ്യമാക്കി. നിലവിൽ പാസ്പോർട്ട് നിയമ ലംഘനവുമായി ബന്ധപ്പെട്ട കേസിലാണ് അക്കിനി ഒന്യാങ്ങോ ജയിലിൽ കഴിയുന്നതെന്നും അധികൃതർ അറിയിച്ചു.
കപ്പലുകളെ തുരത്താൻ സ്ഥാപിച്ച മൈനുകൾ എവിടെയെന്നതിൽ ഇറാന് അവ്യക്തതയെന്ന് റിപ്പോർട്ട്, ഹോർമൂസ് തുറക്കൽ വൈകും
ടെഹ്റാൻ: ഹോർമുസ് കടലിടുക്കിൽ തങ്ങൾ തന്നെ സ്ഥാപിച്ച നാവിക മൈനുകൾ എവിടെയാണെന്ന് കണ്ടെത്താൻ കഴിയാത്തതിനാൽ കടലിടുക്ക് പൂർണ്ണമായി തുറക്കാൻ കഴിയാതെ ഇറാൻ പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകൾ. അമേരിക്കൻ ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദി ന്യൂയോർക്ക് ടൈംസിന്റെ റിപ്പോർട്ട്. കഴിഞ്ഞ മാസം യുഎസും ഇസ്രായേലും ഇറാനെതിരെ യുദ്ധം ആരംഭിച്ചപ്പോൾ, ചെറിയ ബോട്ടുകൾ ഉപയോഗിച്ച് തിരക്കിട്ടാണ് ഇറാൻ ഇവിടെ മൈനുകൾ വിന്യസിച്ചത്. എന്നാൽ ഇവ ശാസ്ത്രീയമായ രീതിയിലല്ല സ്ഥാപിച്ചതെന്നും പല മൈനുകളും ഒഴുക്കിൽപ്പെട്ട് സ്ഥാനം മാറിയതായാണ് വിലയിരുത്തൽ. കടലിടുക്ക് സുരക്ഷിതമായി തുറന്നുകൊടുക്കണമെന്ന് ഡൊണൾഡ് ട്രംപ് ഭരണകൂടം ഇറാനോട് ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക പരിമിതികൾ കണക്കിലെടുത്ത് മാത്രമേ കടലിടുക്ക് തുറക്കാനാകൂ എന്നാണ് ഇറാന്റെ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്‌ചി സൂചിപ്പിച്ചതെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. ഈ സാങ്കേതിക തകരാറ് മൈൻ പ്രതിസന്ധി മൂലമാണെന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്.മൈനുകൾ വിന്യസിക്കുന്നത് എളുപ്പമായിരുന്നെങ്കിലും അവ നീക്കം ചെയ്യുന്നത് ഇറാനെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണെന്നാണ് യുഎസ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. മൈനുകൾ കൃത്യമായി കണ്ടെത്താനുള്ള സാങ്കേതിക വിദ്യ ഇറാനില്ലാത്തത്…
