Author: News Desk

കോഴിക്കോട്: കല്ലായിയിൽ വിവാഹ വീട്ടിൽ വരന്റെ സുഹൃത്തിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി മുബീൻ പിടിയിൽ. കോഴിക്കോട് കോതിപ്പാലത്ത് വെച്ചാണ് മുബീനെ പന്നിയങ്കര പോലീസ് പിടികൂടിയത്. സംഭവത്തിന് ശേഷം പ്രതി മംഗലാപുരത്തേക്ക് കടന്നിരുന്നു. ശേഷം തിരിച്ച് കോഴിക്കോട് എത്തി കല്ലായി റെയിൽവെ സ്റ്റേഷനിൽവെച്ച് ഭാര്യയെ ഫോണിൽ വിളിക്കുകയായിരുന്നു. മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലാകുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ച പുലർച്ചെ രണ്ടുമണിയോടെയായിരുന്നു സംഭവം. ചക്കുംകടവ് സ്വദേശിയായ വിഷ്ണുവിന്റെ വീട്ടിൽ എത്തി ഇയാൾ മദ്യം ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് വരന്റെ സുഹൃത്തായ ഇൻസാഫിനെ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

Read More

തിരുവനന്തപുരം: തലസ്ഥാനത്തെ നടുക്കിയ നന്തന്‍കോട് കൂട്ടക്കൊലപാതകക്കേസിൽ വിധി പ്രസ്താവിക്കുന്നത് വ്യാഴാഴ്ചയിലേക്ക് മാറ്റി. തിരുവനന്തപുരം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ വിഷ്ണുവാണ് വിധി പ്രസ്താവിക്കുക. നന്തന്‍കോട് കൂട്ടക്കൊലയില്‍ കേഡല്‍ ജിന്‍സണ്‍ രാജയാണ് ഏക പ്രതി. നന്തന്‍കോടുള്ള വീട്ടില്‍ മാതാപിതാക്കളെയും സഹോദരിയെയും അടക്കം നാലുപേരെയാണ് കേഡല്‍ ജിന്‍സണ്‍ രാജ കൊലപ്പെടുത്തിയത്. 2017 ഏപ്രില്‍ 9ന് പുലര്‍ച്ചെയാണ് ക്ലിഫ് ഹൗസിനു സമീപം ബെയ്ന്‍സ് കോംപൗണ്ടിലെ 117-ാം നമ്പര്‍ വീട്ടില്‍ പ്രഫ. രാജ തങ്കം, ഭാര്യ ഡോ. ജീന്‍ പത്മ, മകള്‍ കരോലിന്‍, ബന്ധു ലളിത എന്നിവരെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുന്നത്. അച്ഛന്‍, അമ്മ, സഹോദരി എന്നിവരുടെ മൃതദേഹങ്ങള്‍ പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലും ബന്ധുവിന്റെ ശരീരം വെട്ടിനുറുക്കി പുഴുവരിച്ച നിലയിലുമായിരുന്നു. കൊലപാതകം നടത്തിയ ശേഷം ഒളിവില്‍ പോയ രാജ- ജീന്‍ ദമ്പതികളുടെ മകന്‍ കേഡല്‍ ജിന്‍സണ്‍ രാജയെ ദിവസങ്ങള്‍ക്കകം പൊലീസ് പിടികൂടി.

Read More

മനാമ: അൽ ഹിലാൽ ഹെൽത്ത്‌കെയർ ഗ്രൂപ്പ് മിഡിൽ ഈസ്റ്റ് ആശുപത്രി ഏറ്റെടുത്ത് അൽ ഹിലാൽ പ്രീമിയർ ആശുപത്രി എന്ന പേരിൽ പ്രവർത്തനമാരംഭിച്ചതായി അധികൃതർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ പത്താമത്തെ ശാഖയും രണ്ടാമത്തെ ആശുപത്രിയുമായിരിക്കും അൽ ഹിലാൽ പ്രീമിയർ ഹോസ്പിറ്റൽ.വാർത്താസമ്മേളനത്തിലും സോഫ്റ്റ് ലോഞ്ചിലും അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ മാനേജിംഗ് ഡയറക്ടർമാരായ ഡോ. പി.എ. മുഹമ്മദ്, അബ്ദുൽ ലത്തീഫ്, ഡോ. ശരത് ചന്ദ്രൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പിന്റെ സി.ഇ.ഒ), ആസിഫ് മുഹമ്മദ് ((വൈസ് പ്രസിഡന്റ്- ബിസിനസ് & സ്ട്രാറ്റജി- അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ്), സി.എ. സഹൽ ജമാലുദ്ദീൻ (അൽ ഹിലാൽ ഹെൽത്ത്കെയർ ഗ്രൂപ്പ് ഫിനാൻസ് മാനേജർ), ഡോ. അമർ അൽ-ഡെറാസി (ഗ്രൂപ്പ് ഹെഡ്- മെഡിക്കൽ അഫയേഴ്‌സ് & ബഹ്‌റൈൻ മെഡിക്കൽ സൊസൈറ്റി പ്രസിഡന്റ്) എന്നിവരും വ്യവസായ പ്രമുഖരും പങ്കെടുത്തു.ലോഗോ പ്രകാശനവും ടീസർ വീഡിയോ പ്രകാശനവും വാർത്താസമ്മേളനത്തിൽ നടന്നു. ലോകോത്തര ആരോഗ്യ പരിചരണ അനുഭവം, നൂതന ശസ്ത്രക്രിയാ നടപടിക്രമങ്ങൾ,…

Read More

കൊച്ചി: സംസ്ഥാനത്ത് മയക്കു മരുന്നിന്റേയും മദ്യത്തിന്റേയും സ്വാധീനത്തില്‍ നടക്കുന്ന കുറ്റകൃത്യത്തിന്റെ എണ്ണത്തില്‍ വര്‍ധനവുണ്ടായിട്ടുണ്ടെന്ന് കണക്കുകള്‍. 2024 ല്‍ മാത്രം ലഹരി ഉപയോഗിക്കുന്ന വ്യക്തികള്‍ ഉള്‍പ്പെടുന്ന ക്രിമിനല്‍ കേസുകളില്‍ 120%ത്തിലധികം വര്‍ധവുണ്ടായിട്ടുണ്ടെന്നാണ് ലഭ്യമായ കണക്കുകള്‍ സൂചിപ്പിക്കുന്നത്. 2024 ല്‍ മാത്രം മയക്കുമരുന്നിന്റേയോ മദ്യത്തിന്റേയോ സ്വാധീനത്തില്‍ കൊലപാതകം, ബലാത്സംഗം, കൊലപാതക ശ്രമം,മറ്റ് ആക്രമണം എന്നിവയുള്‍പ്പെടെ 88 ക്രിമിനല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. 2023ല്‍ അത്തരം 37 കേസുകളും 2022ല്‍ 28 കേസുകളും 2021 ല്‍ വെറും 16 കേസുകളുമാണ് ഉണ്ടായിട്ടുള്ളത്. ഈ വര്‍ഷം ജനുവരി മുതല്‍ മാര്‍ച്ച് 15 വരെ 23 കേസുകള്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ജനുവരിയില്‍ താമരശ്ശേരിയില്‍ 53 വയസുള്ള ഒരു സ്ത്രീയെ 24വയസുള്ള മകന്‍ ആഷിഖ് വെട്ടിക്കൊന്നു. ആഷിഖ് മയക്കുമരുന്നിനടിമയായിരുന്നു. കഴിഞ്ഞ മാസം, കോഴിക്കോട് ഈങ്ങാപ്പുഴയില്‍ മയക്കുമരുന്നിന്റെ സ്വാധീനത്തില്‍ 25 വയസുള്ള ഒരാള്‍ ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി. മറ്റൊരു കേസില്‍ മലപ്പുറത്തെ താനൂരില്‍ മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിനെത്തുടര്‍ന്ന് 35…

Read More

മനാമ: ബഹ്റൈനൗന എക്‌സിക്യൂട്ടീവ് ഓഫീസ് സീഫ് മാളില്‍ സംഘടിപ്പിച്ച പ്രദര്‍ശനം ബഹ്‌റൈന്‍ വിദ്യാഭ്യാസ മന്ത്രി ഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമ ഉദ്ഘാടനം ചെയ്തു. മെയ് 4 മുതല്‍ 10 വരെയാണ് പ്രദര്‍ശനം.ബഹ്റൈനൗന പദ്ധതി പ്രകാരം നടപ്പിലാക്കിയ പരിപാടികള്‍ക്കും സംരംഭങ്ങള്‍ക്കും നല്‍കിയ പിന്തുണയ്ക്ക് ആഭ്യന്തര മന്ത്രിയും മന്ത്രിതല സമിതി ചെയര്‍മാനുമായ ജനറല്‍ ഷെയ്ഖ് റാഷിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫയോട് മന്ത്രി നന്ദി പറഞ്ഞു.ആറ് പ്രധാന മേഖലകളിലായി വിവിധ സംവേദനാത്മക പരിപാടികള്‍ പ്രദര്‍ശനത്തിലുണ്ട്. പെയിന്റിംഗ്- ശില്‍പ വര്‍ക്ക്ഷോപ്പുകള്‍ ഉള്‍പ്പെട്ട ആര്‍ട്ടിസ്റ്റിക് സര്‍ഗ്ഗാത്മകത മേഖല, വിദ്യാഭ്യാസ ഗെയിമുകളിലൂടെയും സംവേദനാത്മക പ്രദര്‍ശനങ്ങളിലൂടെയും ബഹ്റൈന്‍ പൈതൃകത്തിന്റെ ഘടകങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഹെറിറ്റേജ് ആന്റ് ഐഡന്റിറ്റി സോണ്‍, നിര്‍മിത ബുദ്ധിയിലും വെര്‍ച്വല്‍ റിയാലിറ്റിയിലും പ്രായോഗിക അനുഭവങ്ങള്‍ കണ്ടെത്താന്‍ സന്ദര്‍ശകര്‍ക്ക് സൗകര്യം നല്‍കുന്ന ടെക്‌നോളജി ആന്റ് ഇന്നൊവേഷന്‍ സോണ്‍, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന കായിക പ്രവര്‍ത്തനങ്ങളും മത്സരങ്ങളും ഉള്‍പ്പെട്ട സ്പോര്‍ട്സ് ആന്റ് ഫിറ്റ്നസ് സോണ്‍, സന്നദ്ധപ്രവര്‍ത്തനത്തിന്റെ മൂല്യം എടുത്തുകാണിക്കുകയും ഇടപെടലിനുള്ള…

Read More

മനാമ: 2025ലെ ആദ്യ മൂന്നു മാസങ്ങളിലെ കേസ് കണക്കുകള്‍ ബഹ്‌റൈന്‍ പ്രത്യേക അന്വേഷണ യൂണിറ്റ് (എസ്.ഐ.യു) പുറത്തുവിട്ടു.പീഡനവും മോശം പെരുമാറ്റവും സംബന്ധിച്ച ആരോപണങ്ങള്‍ ഉള്‍പ്പെടുന്ന 17 പരാതികള്‍ യൂണിറ്റിന് ലഭിച്ചതായി ആക്ടിംഗ് അറ്റോര്‍ണി ജനറലും എസ്.ഐ.യു. മേധാവിയുമായ മുഹമ്മദ് ഖാലിദ് അല്‍ ഹസ്സ അറിയിച്ചു. എല്ലാ കേസുകളിലും ആവശ്യമായ നടപടി സ്വീകരിച്ചു.എസ്.ഐ.യു. 36 പരാതിക്കാരുടെയും സാക്ഷികളുടെയും മൊഴികള്‍ കേട്ടു. പൊതു സുരക്ഷാ സേനയിലെ 49 പ്രതികളെയും സംശയിക്കപ്പെടുന്നവരെയും ചോദ്യം ചെയ്തു. ഏഴു പരാതിക്കാരെ ഫോറന്‍സിക്, സൈക്കോളജിക്കല്‍ മെഡിസിന്‍ വിഭാഗത്തിലേക്ക് റഫര്‍ ചെയ്തു.മോശമായി പെരുമാറിയെന്ന പരാതിയില്‍ യൂണിറ്റ് അന്വേഷണം പൂര്‍ത്തിയാക്കി. അന്വേഷണത്തില്‍ സ്ഥിരീകരിച്ച നിയമപരമായ ലംഘനങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്തരവാദിയാണെന്ന് കണ്ടെത്തിയ വ്യക്തിയെ ഉചിതമായ അച്ചടക്ക നടപടികള്‍ക്കായി ആഭ്യന്തര മന്ത്രാലയത്തിലെ സൈനിക കോടതി ഡയറക്ടറേറ്റിലേക്ക് റഫര്‍ ചെയ്തു. യൂണിറ്റിന്റെ മാന്‍ഡേറ്റും പ്രവര്‍ത്തന ചട്ടങ്ങളും അനുസരിച്ചാണിത് ചെയ്തത്.

Read More

മനാമ: സ്പോര്‍ട്സ് കമന്ററിയിലെ ബഹ്റൈന്‍ പ്രതിഭകളെ കണ്ടെത്താനും പരിശീലിപ്പിക്കാനും ലക്ഷ്യമിട്ടുള്ള ആദ്യത്തെ ദേശീയ മത്സരമായ കമന്ററി സ്റ്റാര്‍ ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം ആരംഭിച്ചു. ക്രിയേറ്റേഴ്സ് ലാബ്, മീഡിയ ടാലന്റ്സ് അവാര്‍ഡിന് കീഴിലുള്ള ഈ മത്സരം ടുമൂഹ് സ്പോര്‍ട്സ് മാനേജ്മെന്റിന്റെയും ഗള്‍ഫ് യൂണിവേഴ്സിറ്റിയുടെയും സഹകരണത്തോടെ ബഹ്റൈന്‍ സ്പോര്‍ട്സ് ചാനലാണ് സംഘടിപ്പിക്കുന്നത്.ബഹ്റൈന്‍ യുവാക്കളെ സ്പോര്‍ട്സ് മീഡിയയില്‍ ശാക്തീകരിക്കുന്നതിനു വേണ്ടിയാണ് മന്ത്രാലയം ഈ മത്സരം നടത്തുന്നതെന്ന് ഇന്‍ഫര്‍മേഷന്‍ മന്ത്രി ഡോ. റംസാന്‍ ബിന്‍ അബ്ദുല്ല അല്‍ നുഐമി പറഞ്ഞു. ഇതിന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെയും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെയും പിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.മെയ് 5 മുതല്‍ 20 വരെയാണ് രജിസ്‌ട്രേഷന്‍. പത്ത് എപ്പിസോഡുകള്‍ റെക്കോര്‍ഡ് ചെയ്ത് സെപ്റ്റംബറില്‍ പ്രക്ഷേപണം ചെയ്യും. പങ്കെടുക്കുന്നവരെ ഒരു പ്രത്യേക ജൂറി വിലയിരുത്തും.വിജയിക്ക് ബഹ്റൈന്‍ സ്പോര്‍ട്സ് ചാനലില്‍ കമന്ററി റോളും ഗള്‍ഫ് യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള പൂര്‍ണ്ണ സ്‌കോളര്‍ഷിപ്പും ഒരു സാമ്പത്തിക അവാര്‍ഡും…

Read More

മനാമ: സൽമാനിയ കാനു ഗാർഡനിൽ പ്രവർത്തിക്കുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിൽ ബഹ്റൈനിൽ ഹൃസ്വസന്ദർശനം നടത്തുന്ന കോന്നി എംഎൽഎ അഡ്വ. ജെനീഷ് കുമാർ സന്ദർശിച്ചു. സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിലും, ജനറൽ സെക്രട്ടറി ബിനുരാജ് രാജനും ചേർന്ന് എം എൽ എയെ സ്വീകരിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളും കുടുംബാംഗങ്ങളും കുട്ടികളും ഉൾപ്പെടെ നിരവധി ആളുകൾ ചടങ്ങിൽ പങ്കെടുത്തു. ലോകമെമ്പാടും ഗുരുദേവ ദർശനങ്ങൾക്ക് ഈ കാലഘട്ടത്തിൽ വളരെയധികം പ്രസക്തി ഉണ്ടെന്നും, സഹജീവികളുടെ ഉന്നമനത്തിനും കാരുണ്യത്തിനും വേണ്ടി സൊസൈറ്റി പ്രവർത്തിക്കണമെന്നും എം.എൽ.എ ആശംസിച്ചു.ബഹ്റൈൻ പ്രതിഭ പ്രസിഡൻറ് ബിനു മണ്ണിൽ ഉൾപ്പെടെ മറ്റ് പ്രതിഭ ഭാരവാഹികളും എം എൽ എ യോടൊപ്പം ചടങ്ങിൽ സംബന്ധിച്ചു.

Read More

മനാമ: കോഴിക്കോട് ജില്ലാ പ്രവാസി അസ്സോസിയേഷന്റെ മെമ്പർമാർക്കും അവരുടെ കുടുംബ അംഗങ്ങൾക്ക് വേണ്ടി “കെ ജെ പി ഏ കുടുംബസംഗമം 2025 “എന്ന പേരിൽ മനാമ സെൻട്രൽ മാർക്കറ്റിനടുത്തുള്ള ഹാപ്പി ഗാർഡനിൽ വച്ചു വിപുലമായ കലാപരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.ഇരുന്നൂറ്റി അമ്പതിൽ പരം മെമ്പര്മാരും അവരുടെ കുടുംബഅംഗ ങ്ങളും ഈ സംഗമത്തിൽ പങ്കെടുത്തു. ജനറൽ സെക്രട്ടറി ജോജീഷ് മേപ്പയ്യൂർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡന്റ് ജ്യോതിഷ് പണിക്കർ അദ്യക്ഷത വഹിക്കുകയും ചെയ്തുള്ള ഔദ്യോഗിക ചടങ്ങോടെ പരിപാടികൾ ആരംഭിച്ചു. പ്രോഗ്രാം കൺവീനർ മാരായ അഷ്‌റഫ് പുതിയ പാലം, വികാസ് എന്നിവരുടെ നേതൃത്വത്തിൽ വൈകുന്നേരം 6 മണിക്ക് തുടങ്ങിയ കലാ പരിപാടികളിൽ ജ്വാല മ്യൂസിക്കൽ ബാൻഡ് അവതരിപ്പിച്ച ഗാനമേളയും മെമ്പർ മാരും അവരുടെ മക്കളും ചേർന്നുള്ള ഡാൻസ്,പാട്ട്, ഗെയിംസും മറ്റു കലാ പരിപാടികളും കാണികളെ ആവേശത്തിലാക്കി കൊണ്ടു രാത്രി 2 മണിവരെ നീണ്ടുനിന്നു. ഫുഡ്‌ കൺവീനർ സലീം ചിങ്ങപുരത്തിന്റെ നേതൃത്വത്തിൽ അംഗങ്ങൾ തന്നെ ഒരുക്കിയ വിഭവ…

Read More

മനാമ: ബഹ്റൈനിൽ നടന്ന ബഹ്റൈൻ കേരള ഡിസ്ട്രിക്റ്റ് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച കേരളത്തിലെ എല്ലാ ജില്ലകളിൽ നിന്നും ഉള്ള ക്രിക്കറ്റ് ടീമുകൾ തമ്മിൽ മാറ്റുരച്ച വാശിയേറിയ മത്സരത്തിൽ ടീം നമ്മുടെ മലപ്പുറം( ബി.എം.ഡി.എഫ്) ഫസ്റ്റ് റണ്ണർ – അപ്പായി വിജയിച്ചു. വാശി ഏറിയ സെമി ഫൈനൽ മത്സരത്തിൽ തൃശൂരിനെ പരാജയപ്പെടുത്തിയാണ് നമ്മുടെ മലപ്പുറം ടീം ഫൈനലിൽ ശക്തരായ തിരുവനന്തപുരത്തോട് ഏറ്റുമുട്ടാൻ ഇറങ്ങിയത്. മത്സരത്തിൽ ക്യാപ്റ്റൻ ഷിഹാബ് വെളിയങ്കോട് നയിച്ച ടീമിൽ അസുറുദ്ദീൻ അക്കു ( വൈസ് ക്യാപ്റ്റൻ) , അൻസാർ (ടീം മാനേജർ),ബാസിത്( ടീം കോർഡിനേറ്റർ) ,റഹ്മാൻ ചോലക്കൽ,രഞ്ജിത്, അലൂഫ്, നൗഷാദ്, ഇർഫാദ്,സമദ്,റഹീൽ, ജിഷ്ണു,മുഹമ്മദ് ഷാഹിദ്, സുരാജ് , സാനു,ലത്തീഫ്, അക്ബർ,ഷരീഫ്, മുബഷിർ , അൻസാർ, എന്നിവർ ആയിരുന്നു ടീം അംഗങ്ങൾ.

Read More