- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്ഭിണി വെന്തുമരിച്ചു; ഭര്ത്താവ് ഗുരുതരാവസ്ഥയില്
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
‘ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ ഒന്നിക്കും’; സന്തോഷ വാര്ത്ത പങ്കിട്ട് ഭാഗ്യലക്ഷ്മി
മലയാളികളുടെ പ്രിയ സംവിധായകനും അഭിനേത്രിയുമാണ് പ്രിയദർശനും ലിസിയും. 1990ലായിരുന്നു ഇവരുടെ വിവാഹം. ശേഷം 2016ൽ വിവാഹമോചിതരാകുകയും ചെയ്തു. എന്നിരുന്നാലും പൊതുവേദികളിലെല്ലാം ഇവർ ഒന്നിച്ചെത്താറുണ്ടായിരുന്നു. ഇപ്പോഴിതാ ഏറെ നാളത്തെ വേർപിരിഞ്ഞുള്ള ജീവിതത്തിന് ലിസിയും പ്രിയദർശനും വിരാമമിട്ടിരിക്കുകയാണെന്ന വിവരമാണ് പുറത്തുവരുന്നത്.അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് മിഡ് ഡേ ആയിരുന്നു ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. വിവാഹ സർട്ടിഫിക്കറ്റ് ഇല്ലെന്നെ ഉള്ളുവെന്നും തങ്ങൾ ഒന്നിച്ചാണ് ജീവിക്കുന്നതെന്നും പ്രിയദർശൻ പറഞ്ഞതായും ഇവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും ഒന്നിച്ച സന്തോഷം പങ്കിട്ടിരിക്കുകയാണ് ഡബ്ബിംഗ് ആർട്ടിസ്റ്റും അഭിനേത്രിയുമായ ഭാഗ്യലക്ഷ്മി. ആത്മാർത്ഥ പ്രണയമെങ്കിൽ എത്ര അകന്നാലും അവർ എന്നെങ്കിലും ഒന്നിക്കുമെന്നാണ് ഭാഗ്യലക്ഷ്മി സോഷ്യൽ മീഡിയയിൽ കുറിച്ചിരിക്കുന്നത്. “ചില സിനിമയിലെ നായകനും നായികയും പിരിയുമ്പോൾ നാം ചിന്തിക്കും അയ്യോ അവർ പിരിയേണ്ടിയിരുന്നില്ല എന്ന്.. ചില ബന്ധങ്ങൾ അങ്ങനെയാണ്. ആത്മാർത്ഥ പ്രണയം ഉള്ളിൽ ഉണ്ടെങ്കിൽ എത്ര അകന്ന് പോയാലും എന്നെങ്കിലും അവർ ഒന്നിക്കും. ഒന്നിക്കാതിരിക്കാനാവില്ല അവർക്ക്. ഒരുപാട് സന്തോഷം തോന്നി ഈ വാർത്ത കേട്ടപ്പോൾ..”, എന്നാണ്…
ബഹ്റൈൻ പ്രവാസി വിദ്യാർത്ഥികൾക്ക് എൻട്രൻസ് പരീക്ഷകൾ എഴുതുവാനുള്ള സൗകര്യം ഒരുക്കണം – ഇന്ഡക്സ് ബഹ്റൈൻ
മേഖലയിലെ പ്രത്യേക സാഹചര്യത്തിൽ ഏറെ പ്രയാസങ്ങൾ അനുഭവിക്കുന്ന ഒരു വിഭാഗമാണ് ഉയർന്ന ക്ളാസ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും. പത്ത് പ്ലസ് ടു ക്ളാസ്സുകളിലെ പരീക്ഷകൾ എഴുതുവാൻ കഴിയാത്തതിൽ മാനസിക വിഷമങ്ങൾ നിരവധിയാണ്. വളരെ മികച്ച രീതിയിലുള്ള മൂല്യനിർണ്ണയ മാനദണ്ഡം രൂപപ്പെടുത്തി പരീക്ഷകൾ എഴുതുവാൻ കഴിയാത്ത കുട്ടികളുടെ റിസൾട്ട് തരപ്പെടുത്തും എന്ന പ്രതീക്ഷയിലാണ് രക്ഷിതാക്കളും അധ്യാപകരും.JEE മെയിൻ എൻട്രസ് പരീക്ഷയും മറ്റ് എൻട്രൻസ് പരീക്ഷകളിലും പങ്കെടുക്കേണ്ട നിരവധി വിദ്യാർത്ഥികൾ ബഹ്റൈനിലും മറ്റു ഗൾഫ് രാജ്യങ്ങളിലും ഉണ്ട്. അവർക്കെല്ലാം ഇപ്പോഴത്തെ സാഹചര്യത്തിൽ നാട്ടിൽ എത്തിപ്പെടുക എന്നത് വലിയ പ്രയാസമാണ്. പ്രത്യേകിച്ചും വലിയ രീതിയിലുള്ള ടിക്കറ്റ് നിരക്കുകൾ വിദ്യാർത്ഥികൾക്കും അവരുടെ രക്ഷിതാക്കൾക്കും വിലങ്ങുതടിയാണ്.സാഹചര്യം അനുവദിക്കുകയാണെങ്കിൽ ഇവിടുത്തെ അധികൃതരുമായി ബന്ധപ്പെട്ട് JEE പരീക്ഷയും മറ്റു എൻട്രൻസ് പരീക്ഷകളും കുട്ടികൾക്ക് ഇവിടെ തന്നെ എഴുതുവാനുള്ള അവസരം ഉണ്ടാക്കണമെന്നു ആവശ്യപ്പെട്ട് ഇന്ഡക്സ് ബഹ്റൈൻ ഇന്ത്യൻ വിദ്യാഭ്യാസ മന്ത്രിക്കും ഇന്ത്യൻ അംബാസഡർക്കും കത്തയച്ചു. പല മേഖലകളിലും വലിയ തരത്തിൽ പ്രതിസന്ധികൾ…
മലപ്പുറം: സംസ്ഥാനത്ത് മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടകളിലൊന്നായി കണക്കാക്കുന്ന മണ്ഡലമാണ് മലപ്പുറം. അവസാനം നടന്ന അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളിലും മലപ്പുറത്ത് ലീഗിനെ വീഴ്ത്താൻ ആര്‍ക്കും സാധിച്ചിട്ടില്ല. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയുടെ വരവോടെ ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന മണ്ഡലങ്ങളിലൊന്നായി മലപ്പുറം മാറി. പി കെ കുഞ്ഞാലിക്കുട്ടി വേങ്ങരയ്ക്ക് പകരം മലപ്പുറത്ത് നിന്നാണ് ഇത്തവണ ജനവിധി തേടുക.മലപ്പുറം ജില്ലയിലെ മലപ്പുറം നിയമസഭാ മണ്ഡലം മുസ്ലിം ലീഗിന്റെ ഏറ്റവും ഉറച്ച കോട്ടകളിൽ ഒന്നാണ്. കഴിഞ്ഞ അഞ്ച് തെരഞ്ഞെടുപ്പുകളിലെയും ഫലങ്ങൾ പരിശോധിച്ചാൽ ലീഗിന്റെ ആധിപത്യം വ്യക്തമാകും. മലപ്പുറം മണ്ഡലം രൂപീകൃതമായ കാലം മുതൽ (1957) മുസ്ലീം ലീഗ് മാത്രമാണ് ഇവിടെ വിജയിച്ചിട്ടുള്ളത്. സി എച്ച് മുഹമ്മദ് കോയയെപ്പോലെയുള്ള പ്രമുഖ നേതാക്കളുടെ സ്വാധീനം ഈ മണ്ഡലത്തെ ലീഗിനോട് ചേര്‍ത്ത് നിര്‍ത്തി. കഴിഞ്ഞ അഞ്ച് നിയമസഭ തെരഞ്ഞെടുപ്പുകളുടെ ചരിത്രം പരിശോധിച്ചാൽ 2011 മുതൽ തുടർച്ചയായി മൂന്ന് തവണ പി ഉബൈദുള്ള ഈ മണ്ഡലത്തിൽ…
കെ. മുരളീധരൻ ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും, വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്ന് കെ.സി. വേണുഗോപാൽ
തിരുവനന്തപുരം: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിൽ വരുമെന്നും വട്ടിയൂർക്കാവിന് മന്ത്രിയാകുമെന്നും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. വട്ടിയൂർക്കാവ് യുഡിഎഫ് സ്ഥാനാർത്ഥി കെ മുരളീധരന്‍റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടന ചടങ്ങിലെ പ്രസംഗത്തിലാണ് പരാമർശം. വട്ടിയൂർക്കാവിന് മന്ത്രിയുണ്ടാവുമെന്നും, ട്രഷറി ബെഞ്ചിനെ നയിക്കുന്നവരിൽ ഒരാളാവും കെ .മുരളീധരനെന്നും കെസി വേണുഗോപാൽ പറഞ്ഞു.കോൺഗ്രസ് സ്ഥാനാർഥിയായി കെ മുരളീധരൻ കൂടി എത്തിയതോടെ ശക്തമായ ത്രികോണ മത്സരമായിരിക്കും വട്ടിയൂർക്കാവിൽ അരങ്ങേറുക. സ്ഥാനാർഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ മുന്നണികൾ പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. സിറ്റിംഗ് എംഎൽഎയായ വികെ പ്രശാന്ത് ആണ് സിപിഎം സ്ഥാനാർഥി. ആർ ശ്രീലേഖയാണ് ബിജെപി സ്ഥാനാർഥി.
‘ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ ഹോർമുസ് പൂർണമായും അടച്ചുപൂട്ടും’; ട്രംപിന്റെ ഭീഷണിക്ക് ഇറാന്റെ മറുപടി
ടെഹ്റാൻ: തങ്ങളുടെ ഊർജ്ജ നിലയങ്ങൾ ആക്രമിച്ചാൽ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് പൂർണമായും അടച്ചുപൂട്ടുമെന്നു അമേരിക്കയ്ക്ക് ഇറാന്റെ മുന്നറിയിപ്പ്. ഇറാൻ റെവല്യൂഷണറി ഗാർഡ് കോറാണ് മുന്നറിയിപ്പ് നൽകിയത്. 48 മണിക്കൂറിനുള്ളിൽ ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഊർജ്ജ നിലയങ്ങൾ ആക്രമിക്കുമെന്നു യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരത്തെ ഭീഷണി മുഴക്കിയിരുന്നു. ഇതിനെതിരെയാണ് ഇറാന്റെ മറുപടി. ഊർജ്ജ നിലയങ്ങൾ തകർത്താൽ അത് പുനർനിർമിക്കുന്നതു വരെ ഹോർമുസ് തുറക്കില്ലെന്നു ഇറാൻ സൈനിക കമാൻഡർ പ്രസ്താവനയിൽ വ്യക്തമാക്കി. ഇറാൻ 48 മണിക്കൂറിനകം നിർണായക കപ്പൽ പാത തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ സംവിധാനങ്ങളെ തുടച്ചുനീക്കുമെന്നായിരുന്നു ട്രംപിന്റെ അന്ത്യശാസനം. ഇതിന് പിന്നാലെയാണ് ഇറാന്റെ പുതിയ താക്കീത് വരുന്നത്. ഫെബ്രുവരി 28ന് അമേരിക്കയും ഇസ്രയേലും ചേർന്ന് ഇറാനിൽ നടത്തിയ ആക്രമണങ്ങളെത്തുടർന്ന് ആരംഭിച്ച യുദ്ധത്തിന് പിന്നാലെ ഹോർമുസ് കടലിടുക്ക് ഫലത്തിൽ അടച്ചിട്ടിരിക്കുകയാണ്. ഇസ്രയേലിനും മേഖലയിലെ അമേരിക്കൻ കേന്ദ്രങ്ങൾക്കും നേരെ ഇതിനകം തന്നെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തിക്കഴിഞ്ഞു. ഇസ്രയേലിന്റെ ഊർജ്ജ, വാർത്താവിനിമയ മേഖലകളെയും അമേരിക്കൻ സൈനിക…
യുഡിഎഫ് മുഖ്യമന്ത്രി അഹങ്കാരിയും വർഗീയവാദിയും ആകില്ല, ചൂരക്കറിയുടെ പേരിൽ സ്ഥാനവും പോകില്ലെന്ന് പി കെ ഫിറോസ്
കൊടുവള്ളി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷമായ വിമർശനവുമായി പികെ ഫിറോസ്. യുഡിഎഫിന്റെ മുഖ്യമന്ത്രി ആരായാലും അഹങ്കാരി ആയിരിക്കില്ല, വർഗീയവാദി ആയിരിക്കില്ലെന്നും കൊടുവള്ളിയിലെ മുസ്ലിം ലീഗ് സ്ഥാനാർത്ഥി പി കെ ഫിറോസ്. കടക്ക് പുറത്ത് എന്ന് പറയുന്ന ആൾ ആയിരിക്കില്ല യുഡിഎഫിന്റെ മുഖ്യമന്ത്രി. മൈക്ക് ഓപ്പറേറ്ററേയും, ആങ്കറേയും ചീത്തവിളിക്കുന്ന ആൾ ആയിരിക്കില്ലെന്നും പികെ ഫിറോസ് പറഞ്ഞു. യുഡിഎഫിൽ ഒരാൾ മുഖ്യമന്ത്രി ആവും. ആ മുഖ്യമന്ത്രിക്ക് ചൂരക്കറി കൊടുത്തതിന്റെ പേരിൽ ഒരു നേതാവിന്റെയും സ്ഥാനം പോകില്ല. നാല് വോട്ടിന് വേണ്ടി ഹിന്ദുവിനേയും മുസ്ലിമിനേയും ക്രൈസ്തവരേയും തമ്മിൽ അടിപ്പിക്കില്ല. വർഗീയതയോട് നോ കോപ്രമൈസ് ആയിരിക്കുമെന്നും പി കെ ഫിറോസ് കൊടുവള്ളിയിൽ പറഞ്ഞു. യുഡിഎഫിന്റെ ജില്ലയിലെ ശക്തി കേന്ദ്രത്തിലാണ് പി കെ ഫിറോസ് മത്സരത്തിനിറങ്ങുന്നത്. തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിൽ ജില്ലയിൽ ഏറ്റവും കൂടുതൽ ലീഡ് യുഡിഎഫിന് നൽകിയ മണ്ഡലം കൂടിയാണ് കൊടുവള്ളി. പികെ ഫിറോസിന് കൊടുവള്ളിക്കാരുടെ ശബ്ദമായി മാറുമെന്നായിരുന്നു കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ പികെ…
വിഡി സതീശന് പ്ലാച്ചിമട സമരസമിതിയുടെ പിന്തുണ, കെട്ടിവെക്കാനുള്ള പണം നൽകാൻ തീരുമാനം; നാളെ പറവൂരിലെത്തി കൈമാറുമെന്ന് നേതാക്കൾ
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശന് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള കെട്ടിവെക്കാനുള്ള തുക പ്ലാച്ചിമട സമരസമിതി നൽകും. സമരസമിതി നേതാക്കളായ വിളയോടി വേണുഗോപാൽ, ശക്തിവേൽ എന്നിവർ നാളെ (തിങ്കളാഴ്ച) രാവിലെ 11 മണിക്ക് പറവൂർ രാജീവ് ഭവനിലെത്തി തുക കൈമാറുമെന്ന് സമിതി ഭാരവാഹികൾ അറിയിച്ചു. പ്ലാച്ചിമടയിലെ ജനകീയ സമരങ്ങൾക്ക് സതീശൻ നൽകി വരുന്ന പിന്തുണയ്ക്കുള്ള ഐക്യദാർഢ്യമായാണ് ഈ നീക്കം. പറവൂർ മണ്ഡലത്തിൽ നിന്ന് ജനവിധി തേടുന്ന സതീശന് ജനകീയ സമരസമിതികളുടെ ഈ പിന്തുണ രാഷ്ട്രീയ നേട്ടം കൂടിയാണ്. പറവൂർ മണ്ഡലത്തിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഇ ടി ടൈസൺ മാസ്റ്ററുമായാണ് ഇക്കുറി സതീശന്‍റെ പോരാട്ടം. കൈപ്പമംഗലം എം എൽ എയായ ടൈസൺ മാസ്റ്റർ, ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് പോർവിളിച്ച് എത്തുന്നത്. ശക്തനായ എതിരാളിയെ തന്നെ രംഗത്തിറക്കി സതീശന്റെ വിജയത്തുടർച്ചക്ക് തടയിടാനും മണ്ഡലത്തിൽ തളയ്ക്കാനുമാണ് എൽ ഡി എഫ് ലക്ഷ്യമിടുന്നത്. കാൽനൂറ്റാണ്ടി പറവൂരിലെ എം എൽ എയായ സതീശനെ തളയ്ക്കാൻ…
ദില്ലി: ഉത്തർപ്രദേശ് മഥുരയിൽ ഇന്നലെ നടന്ന സംഘർഷത്തിൽ 13 പേർ അറസ്റ്റിൽ. പ്രതിഷേധത്തിന് നേത്വം കൊടുത്ത 22 പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖറിൻ്റെ അപകട മരണം കൊലപാതകമാണെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. പൊലീസുകാരടക്കം നിരവധിപ്പേർക്കാണ് പ്രതിഷേധത്തിൽ പരിക്കേറ്റത്.ശനിയാഴ്ച്ച രാവിലെയാണ് പശുസംരക്ഷനായ ഫർസാ വാല ബാബയുടെ മരണത്തിൽ പ്രതിഷേധവുമായി ജനക്കൂട്ടം ദില്ലി – ആഗ്ര ദേശീയ പാത ഉപരോധിച്ചത്. പിന്നാലെ പ്രതിഷേധം പിരിച്ചുവിടാൻ ശ്രമിച്ച പൊലീസിനെതിരെ തിരിഞ്ഞ ജനക്കൂട്ടം പൊലീസ് വാഹനങ്ങൾക്ക് നേരെ കല്ലെറിയുകയും ചെയ്തു. കല്ലേറിൽ നിരവധി പൊലീസുകാർക്ക് പരിക്കേൽക്കുകയും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പ്രതിഷേധത്തിന് നേതൃത്വം നൽകിയ 22 പേർക്കെതിരെ കേസെടുക്കുകയും 13 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ശനിയാഴ്ച്ച പുലർച്ചയായിരുന്നു പ്രദേശത്തെ ഗോ സംരക്ഷകനായ ഫർസ വാല ബാബ എന്നറിയപ്പെടുന്ന ചന്ദ്രശേഖർ വാഹനാപകടത്തിൽ മരിച്ചത്. പശുക്കടത്തെന്ന് സംശയിച്ച് ഒരു ട്രക്ക് പിന്തുടരുന്നതിനിടെ, ചന്ദ്രശേഖർ സഞ്ചരിച്ച ബൈക്ക്…
പ്രകോപന പരാമർശവുമായി പാക് മുൻ ഹൈകമ്മീഷണർ; ‘യുഎസ് പാകിസ്ഥാനെ ലക്ഷ്യമിട്ടാൽ ദില്ലിയും മുംബൈയും ആക്രമിക്കണം’
ദില്ലി: ഇന്ത്യക്കെതിരെ പ്രകോപനപരവും നിരുത്തരവാദപരവുമായ പരാമർശവുമായി പാക് മുൻ നയതന്ത്രജ്ഞൻ. അമേരിക്ക പാകിസ്ഥാനെ ആക്രമിച്ചാൽ പാകിസ്ഥാൻ ദില്ലിയെയും മുംബൈയെയും ആക്രമിക്കും എന്നാണ് ഇന്ത്യയിലെ പാക് ഹൈകമ്മീഷണറായിരുന്ന അബ്ദുൽ ബാസിത് പറഞ്ഞത്. പാകിസ്ഥാന്‍റെ ദീർഘദൂര ബാലിസ്റ്റിക് മിസൈൽ പദ്ധതിയെ തുറന്നുകാട്ടി യുഎസ് നാഷണൽ ഇന്റലിജൻസ് ഡയറക്ടർ തുൾസി ഗബ്ബാർഡ് നടത്തിയ പ്രസ്താവനകളെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് അബ്ദുൾ ബാസിതിന്റെ പ്രകോപനപരമായ പരാമർശം. ഒരു ടെലിവിഷൻ ചർച്ചയിലായിരുന്നു ഇത്.ഗബ്ബാർഡിന്‍റേത് പാക് വിരുദ്ധ വീക്ഷണമാണെന്ന് ബാസിത് പറഞ്ഞു- “എല്ലാത്തിനുമുപരി അവർ ഇന്ത്യൻ വംശജയാണ്. തുൾസി ഗബ്ബാർഡ് പാക് മിസൈലുകൾ കണ്ടു. പക്ഷേ ഇന്ത്യയുടെ അഗ്നി 5 ഉം അഗ്നി 6 ഉം കണ്ടില്ല. അവ ഭൂഖണ്ഡാന്തര മിസൈലുകളാണ്. പാകിസ്ഥാന്‍റെ കയ്യിൽ അതില്ല. പാക് മിസൈൽ ദൂരപരിധി വർദ്ധിക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. കുറഞ്ഞത് നമുക്ക് ഇസ്രയേലിനെയെങ്കിലും ലക്ഷ്യമിടാൻ കഴിയണം”- എന്നാണ് പാക് ചാനൽ എബിഎൻ ന്യൂസിലെ ചർച്ചയിൽ അബ്ദുൾ ബാസിത് പറഞ്ഞത്. ഇന്ത്യ അമേരിക്കയുടെ തന്ത്രപരമായ പങ്കാളിയാണെന്നും അബ്ദൾ…
തിരുവനന്തപുരം: സിപിഎം ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു. വർക്കലയിൽ സ്മിത സുന്ദരേശൻ ബിജെപി സ്ഥാനാർത്ഥിയാകും. മുൻ വർക്കല ബ്ലോക്ക് പ്രസിഡൻ്റായിരുന്നു. നിലവിൽ ബ്ലോക്ക് അംഗമാണ്. ഒറ്റൂർ ഡിവിഷൻ അംഗവുമായിരുന്നു. ബ്ലോക്ക് പഞ്ചായത്ത് അംഗമെന്ന പദവി രാജിവെച്ച ശേഷമാണ് ബിജെപിയിൽ ചേരുന്നത്. മുൻ സിപിഎം നേതാവ് സുന്ദരശേൻ്റെ മകളാണ് അഡ്വ. സ്മിത സുന്ദരേശൻ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് സ്വീകരിച്ചു.സിപിഎമ്മിന്റെ മൂല്യച്യുതിയാണ് പാർട്ടി വിടാൻ കാരണമെന്ന് അഡ്വ. സ്മിത സുന്ദരേശൻ പറഞ്ഞു. സിപിഎമ്മിൽ വ്യക്തി താൽപര്യവും സ്വാർത്ഥ താൽപര്യവും ആണ് ഉള്ളതെന്നും മോദിയുടെ വികസനം ആകർഷിച്ചതുകൊണ്ടാണ് ബിജെപിയിലേക്കെത്തിയതെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. വർക്കല സീറ്റ് ബിഡിജെഎസിന് നൽകിയതിൽ പ്രാദേശിക ബിജെപിയിൽ വ്യാപക പ്രതിഷേധമുയർന്നിരുന്നു. സീറ്റ് ആദ്യം ബിജെപി ഏറ്റെടുക്കുമെന്നായിരുന്നു കരുതിയത്. തുടർന്ന് ചുവരെഴുത്ത് ആരംഭിക്കുകയും ചെയ്തു. എന്നാൽ, സീറ്റ് ബിഡിജെഎസിന് നൽകിയതോടെ സ്ഥാനാർത്ഥിയോടുള്ള എതിർപ്പ് പ്രകടിപ്പിച്ച് ബിജെപി ഗ്രൂപ്പിൽ ഓഡിയോ സന്ദേശങ്ങൾ പ്രചരിച്ചിരുന്നു.…
