Author: News Desk

കോഴിക്കോട്: സി.പി.എം. കുന്ദമംഗലം ഏരിയാ സെക്രട്ടറി പി. ഷൈപു പാർട്ടി അനുഭാവിയെ തെറി വിളിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. മറ്റൊരു അനുഭാവിയെ ഫോണിൽ വിളിച്ചും ഭീഷണിപ്പെടുത്തി. സമൂഹമാധ്യമങ്ങളിലൂടെ പാർട്ടിയെ വിമർശിച്ചു എന്നു പറഞ്ഞാണ് ഏരിയാ സെക്രട്ടറിയുടെ ഭീഷണി. ഷൈപു ഫോണിലൂടെ മോഹനൻ എന്ന അനുഭാവിയെ ഭീഷണിപ്പെടുത്തുന്ന സംഭാഷണവും പുറത്തുവന്നിട്ടുണ്ട്. സമൂഹ മാധ്യമങ്ങളിലെ പോസ്റ്റുകൾ പരസ്യപ്പെടുത്തണമെന്നു ഭീഷണിപ്പെടുത്തിയാണ് ഫോൺ കോൾ. തോന്ന്യാസം എഴുതുന്നത് നിർത്തിയില്ലെങ്കിൽ കണ്ണടിച്ചുപൊട്ടിക്കുമെന്നാണു മോഹനനു നേരെയുള്ള ഭീഷണി. ”പോസ്റ്റ് പിൻവലിച്ചില്ലെങ്കിൽ അവിടെ വന്ന് ഞാൻ അടിക്കും. ഞാനാരാണെന്ന് അപ്പോൾ നിനക്കറിയാം” – എന്നാണ് ഫോണിൽ പറയുന്നത്. അടിച്ചു കണ്ണ് പൊട്ടിക്കുമെന്നാണ് ബാലകൃഷ്ണനു നേരെയുള്ള ഭീഷണിയും. ബാലകൃഷ്ണനും ഷൈപുവും തമ്മിലുള്ള വാക്കുതർക്കത്തിൻ്റെ വിഡിയോയാണ് പ്രചരിക്കുന്നത്. ഒരു പേടിയുമില്ലെന്നാണ് ഭീഷണിക്ക് ബാലകൃഷ്ണൻ്റെ മറുപടി. ”നിങ്ങൾക്കെന്നെ കൊല്ലാം. കൊന്നാൽ അന്നുതന്നെ മറുപടി ഉണ്ടാകും. എനിക്ക് 73 വയസ്സായി ഇനി ജീവിക്കണമെന്നില്ല. പണം കക്കാനും മോഷ്ടിക്കാനും നീയൊക്കെ ഇന്നല്ലേ നേതാവായത്” എന്നും വിഡിയോയിൽ ചോദിക്കുന്നു. സാമ്പത്തിക…

Read More

കോഴിക്കോട്: സംസ്ഥാനത്ത് പലയിടത്തും എൽ.ഡി.എഫ്. വോട്ടുകൾ ബി.ജെ.പിയിലേക്ക് ചോര്‍ന്നുവെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. മാവൂരിൽ കേരള കർഷക തൊഴിലാളി യൂണിയൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ മുസ്‌ലിം വോട്ട് ഏകീകരണം ദൂരവ്യാപക പ്രത്യാഘാത മുണ്ടാക്കും. വിശ്വാസികളോടും അവിശ്വാസികളോടുമൊപ്പം നിൽക്കുന്ന നിലപാടാണ് സി.പി.എമ്മിന്. വിശ്വാസികൾ വർഗീയവാദികളല്ല. വര്‍ഗീയവാദികൾ വിശ്വാസികളുമല്ല. ക്ഷേത്രങ്ങൾ വിശ്വാസികൾ കൈകാര്യം ചെയ്യണം. വിശ്വാസത്തെ ഉപകരണമാക്കുന്ന ആർ.എസ്.എസല്ല ആരാധനാലയങ്ങൾ കൈകാര്യം ചെയ്യേണ്ടത്. കഴിഞ്ഞ തവണ ബി.ജെ.പിയെ താഴെയിറക്കാൻ കോൺഗ്രസിന് മാത്രമേ കഴിയൂ എന്ന പ്രചാരണം തിരിച്ചടിയായി. ഇത്തവണ ഇന്ത്യ സഖ്യം ജയിക്കണമെന്ന് മറ്റു സംസ്ഥാനങ്ങളിൽ സി.പി.എം. പ്രചാരണം നടത്തി. 52 സീറ്റുകളിൽ മത്സരിക്കുന്ന സി.പി.എമ്മും ചുരുങ്ങിയ സീറ്റുകളിൽ മത്സരിക്കുന്ന സി.പി.ഐയും ജയിച്ചാൽ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിന് മാറ്റം വരുമോയെന്ന് ന്യൂനപക്ഷങ്ങളുൾപ്പെടെ ചിന്തിച്ചു. ഇപ്പോഴത്തെ അപകടത്തെ നേരിടാൻ കോൺഗ്രസാണ് നല്ലതെന്ന് ന്യൂനപക്ഷങ്ങൾ ചിന്തിച്ചു. അതാണ് അവര്‍ക്ക് കേരളത്തിൽ നേട്ടമായത്. വടകരയിലും കോഴിക്കോട്ടും യു.ഡി.എഫിന് ഭൂരിപക്ഷം…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരായി നടന്ന അതിക്രമങ്ങൾ നിയമസഭയിൽ ചൂണ്ടിക്കാട്ടി കെ കെ രമ എം എൽ എ. വിഷയം സഭ നിർത്തിവച്ച് ചർച്ചചെയ്യാനുള്ള ഉപക്ഷേപത്തിന് അനുമതി തേടിക്കൊണ്ട് നടത്തിയ പ്രസംഗത്തിലാണ് രമ സർക്കാരിനെ രുക്ഷമായി വിമർശിച്ചത്. സർക്കാർ ഇരയ്‌ക്കൊപ്പം നിൽക്കുന്നുവെന്ന് പറയുകയും വേട്ടക്കാരനൊപ്പം കിതയ്ക്കുകയുമാണെന്ന് കെ കെ രമ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ അഭാവത്തിൽ സർക്കാരിന് വേണ്ടി മന്ത്രി വീണാ ജോർജായിരുന്നു സഭയിൽ മറുപടി നൽകിയത്. ഇതിനെയും രമ വിമർശിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അക്രമങ്ങൾ വർദ്ധിച്ചുവരുന്നത് സർക്കാർ എത്ര ലാഘവത്തോടെയാണ് കാണുന്നതെന്നതിന്റെ ഉദാഹരണമാണ് മുഖ്യമന്ത്രിയുടെ അസാന്നിദ്ധ്യമെന്നും രമ പറഞ്ഞു. https://youtu.be/q05cgQy_JIU ‘അരൂരിലെ ദളിത് പെൺകുട്ടിക്ക് നേരെ നടന്ന അതിക്രമത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടാണ്? അവർ സിപിഎം പ്രവർത്തകർ ആയതുകൊണ്ടാണോ?. പ്രതികൾ പാർട്ടിക്കാരാണെങ്കിൽ സംരക്ഷിക്കുകയും കുടപിടിക്കുകയും ചെയ്യുന്നു. കുസാറ്റിലെ സിൻഡിക്കേറ്റ് അംഗം പി ജെ ബേബി കലോത്സവ ഗ്രീൻ റൂമിൽ വച്ച് പെൺകുട്ടിയ്ക്ക് നേരെ അതിക്രമം…

Read More

തൃശൂര്‍: മുളങ്കുന്നത്തുകാവ് കോഴിക്കുന്നില്‍ ടൂവിലര്‍ സ്‌പെയര്‍പാര്‍ട്‌സ് കടയിലുണ്ടായ വന്‍ തീപിടിത്തത്തില്‍ ഒരാള്‍ മരിച്ചു. പാലക്കാട് സ്വദേശിയായ തൊഴിലാളിയാണ് മരിച്ചത്. രാത്രി എട്ടുമണിയോടെയുണ്ടായ തീപിടിത്തം പത്തുമണി കഴിഞ്ഞിട്ടും അണയ്ക്കാനായിട്ടില്ല. ഗോഡൗണ്‍ ഒഴിഞ്ഞ സ്ഥലത്തായതുകൊണ്ടു തീ മറ്റിടത്തേക്ക് പടര്‍ന്നിട്ടില്ല. ഗോഡൗണ്‍ പൂര്‍ണമായും കത്തിനശിച്ചു. അഞ്ച് യൂണിറ്റിലധികം ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുന്നു. കോഴിക്കുന്ന് സ്വദേശികളായ സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള ഓട്ടോനിറ്റി എന്ന സ്ഥാപനമാണ് കത്തിനശിച്ചത്. വന്‍തോതിലുള്ള സാമ്പത്തിക നഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല.

Read More

മോസ്കോ: റഷ്യ സന്ദര്‍ശിച്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റഷ്യൻ പ്രസിഡൻ്റ് വ്ലാഡിമര്‍ പുടിൻ ഏറ്റവും ഉയർന്ന ദേശീയ ബഹുമതി സമ്മാനിച്ചു. റഷ്യയിലെ ഓഡർ ഓഫ് സെൻറ് ആൻഡ്രു ബഹുമതിയാണ് മോദിക്ക് സമ്മാനിച്ചത്. ഇത് ഇന്ത്യക്കാകെയുള്ള അംഗീകാരമെന്ന് നരേന്ദ്രമോദി ബഹുമതി ഏറ്റുവാങ്ങിക്കൊണ്ട് പ്രതികരിച്ചു. പുടിനുമായി നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യ – റഷ്യ ബന്ധം ശക്തമാക്കാനുള്ള നിർണ്ണായക തീരുമാനങ്ങൾ സ്വീകരിച്ചതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു. https://youtube.com/shorts/0qFrQ_gjjPw?si=0ARqulCPj0JWS2AL റഷ്യ – യുക്രെയിൻ സംഘർഷം അവസാനിപ്പിക്കുന്നതിൽ പ്രസിഡൻറ് വ്ളാദിമിർ പുടിനുമായി തുറന്ന ചർച്ച നടന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. കുട്ടികൾ ഉൾപ്പടെ മരിക്കുന്നത് വേദനാജനകമെന്നും യുദ്ധഭൂമിയിൽ ഒരു പരിഹാരവും പ്രതീക്ഷിക്കരുതെന്നും മോദി പുടിനോട് നേരിട്ട് പറഞ്ഞു. മോദി ഇന്നലെ പുടിനെ ആലിംഗനം ചെയ്തത് സമാധാന ശ്രമങ്ങൾക്ക് തിരിച്ചടിയെന്ന് യുക്രെയിൻ പ്രസിഡൻറ് വ്ളാദിമിർ സെലൻസ്കി ആഞ്ഞടിച്ചിരുന്നു. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം ഇങ്ങനെ ഉറ്റുനോക്കുന്നതെന്ന് മോദി പറഞ്ഞപ്പോൾ പുടിൻ പുഞ്ചിരിച്ചു കൊണ്ടാണ് അതിനോട്…

Read More

തി​രു​വ​ന​ന്ത​പു​രം: ഓ​ട്ടോ​റി​ക്ഷ​ക​ൾ​ക്ക്​ സം​സ്ഥാ​ന​ത്തെ​വി​ടെ​യും ഓ​ടാ​ൻ ക​ഴി​യും വി​ധം ‘സ്​​റ്റേ​റ്റ്​ വൈ​ഡ്’ പെ​ർ​മി​റ്റ്​ അ​നു​വ​ദി​ക്കു​ന്ന കാ​ര്യം മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ൽ. ​ ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ൾ തീ​രു​മാ​നി​ക്കു​ന്ന​തി​നു​ള്ള സം​സ്ഥാ​ന ട്രാ​ൻ​സ്​​പോ​ർ​ട്ട്​ അ​തോ​റി​റ്റി​യു​ടെ (എ​സ്.​ടി.​എ) 10ന്​ ​ചേ​രു​ന്ന യോ​ഗം വി​ഷ​യം പ​രി​ഗ​ണി​ക്കും. ഓ​ട്ടോ​റി​ക്ഷ മേ​ഖ​ല​യി​ലെ സി.​ഐ.​ടി.​യു​വി​ന്‍റെ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ചാ​ണ്​ എ​സ്.​ടി.​എ യോ​ഗ അ​ജ​ണ്ട​യി​ൽ വി​ഷ​യം ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ൽ അ​ത​ത്​ ജി​ല്ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ ഓ​ട്ടോ​റി​ക്ഷ​ക​ൾ ഓ​ടാ​ൻ പെ​ർ​മി​റ്റ്​ ല​ഭി​ക്കു​ന്ന​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ ജി​ല്ല​യി​ൽ 20 കി​ലോ​മീ​റ്റ​ർ ദൂ​രം കൂ​ടി ഓ​ടാം എ​ന്ന വാ​ക്കാ​ലു​ള്ള അ​നു​മ​തി​യും. സാ​​ങ്കേ​തി​ക സൗ​ക​ര്യം ഒ​ട്ടു​മി​ല്ലാ​ത്ത പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്താ​ണ്​ പെ​ർ​മി​റ്റു​ക​ൾ ജി​ല്ല അ​ടി​സ്ഥാ​ന​ത്തി​ൽ പ​രി​മി​ത​പ്പെ​ടു​ത്തി​യ​ത്.​ ഇ​പ്പോ​ഴു​ള്ള ഓ​ട്ടോ​ക​ളെ​ല്ലാം അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള​താ​ണെ​ന്നും ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ർ​മി​റ്റ്​ സം​സ്ഥാ​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ക്ക​ണ​മെ​ന്നു​മാ​ണ്​ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​വ​ശ്യം. പ​ഴ​യ​കാ​ല ഓ​ട്ടോ​റി​ക്ഷ​ക​ളി​ൽ ഡ്രൈ​വ​റു​ടെ സീ​റ്റി​ന്​ താ​​​ഴെ​യാ​യാ​ണ്​ എ​ൻ​ജി​ൻ. ഒ​രു മ​ണി​ക്കൂ​ർ ഓ​ടു​മ്പോ​ഴേ​ക്കും എ​ൻ​ജി​ൻ ചൂ​ടാ​വു​ക​യും വാ​ഹ​നം നി​ർ​ത്തി​​ ഇ​ടേ​ണ്ടി വ​രു​ക​യും ചെ​യ്യും. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ അ​ന്ന്​ അ​ത​ത്​ ജി​ല്ല​ക​ളി​ൽ പെ​ർ​മി​റ്റ്​…

Read More

മോസ്കോ: ഇന്ത്യയെ അടുത്ത സുഹൃത്തായി കാണുന്നതിന് റഷ്യയോട് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതാദ്യമായാണ് തൻറെ റഷ്യൻ യാത്ര ലോകം മുഴുവൻ ഉറ്റു നോക്കുന്നത്. ഇന്നലെ യുക്രൈൻ വിഷയത്തിൽ തുറന്ന ചര്‍ച്ച നടന്നു. ഇരു നേതാക്കളും പരസ്പര ബഹുമാനത്തോടെ ഇക്കാര്യത്തിലെ നിലപാട് കേട്ടു. കീവിൽ കുട്ടികളുടെ മരണം വേദനാജനകമാണ്. യുദ്ധമായാലും ഭീകരവാദമായാലും മനുഷ്യ ജീവൻ നഷ്ടമാകുന്നത് വേദനാജനകമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. കുട്ടികളുടെ ജീവൻ നഷ്ടമാകുന്നത് അതീവ ദുഖഃകരമാണെന്ന് അദ്ദേഹം പറഞ്ഞു. റഷ്യയും യുക്രൈനും തമ്മിലെ തര്‍ക്കത്തിന് ചര്‍ച്ചയിലൂടെയാണ് പരിഹാരം കാണേണ്ടത്. യുദ്ധത്തിൻറെ മൈതാനത്ത് ഒരു പരിഹാരവും ഉണ്ടാക്കാൻ കഴിയില്ല. ഇന്നലെ പ്രസിഡൻറ് പുടിനുമായി സംഘർഷം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ചര്‍ച്ച നടത്തി. പുടിനുമായുള്ള ചർച്ചയിൽ പല ആശയങ്ങളും ഉയർന്നു. തൻറെ അഭിപ്രായം പുടിൻ കേട്ടത് സന്തോഷകരമെന്നും നരേന്ദ്രമോദി പറഞ്ഞു.

Read More

തിരുവനന്തപുരം: കേരളാ ബാങ്ക് നൽകിവരുന്ന 48 ഇനം വായ്പകൾക്ക് പുറമേ പുതുതായി വായ്പാ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്നുണ്ടെന്ന് മന്ത്രി വി എൻ വാസവൻ നിയമ സഭയെ അറിയിച്ചു. ഉത്പാദന സേവന കച്ചവട മേഖലയുമായി ബന്ധപ്പെട്ട് നൽകുന്ന കെ.ബി വ്യാപാർ മിത്ര ലോൺ, കെ.ബി വ്യാപാർ മിത്ര പ്ലസ് ലോൺ, കാർഷിക മേഖലയിൽ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും ഗ്രാമീണ മേഖലയിൽ ബിസിനസ്/തൊഴിൽ വർദ്ധിപ്പിക്കുന്നതിനുമായി യന്ത്രങ്ങൾ/ഉപകരണങ്ങൾ വാങ്ങുന്നതിന് കെ.ബി മെഷിനറി ലോൺ, തീരദേശ ജില്ലകളിൽ ചെമ്മീൻ മത്സ്യകൃഷിയുടെ പ്രോത്സാഹനം നൽകുന്നതുമായി ബന്ധപ്പെട്ട വായ്പാ പദ്ധതിയായ കെ.ബി വർക്കിംഗ് ക്യാപ്പിറ്റൽ ലോൺ, മത്സ്യ വിതരണ മേഖലയിൽ പ്രോത്സാഹനം നൽകുന്നതിനായുള്ള കെ.ബി ഫിഷ് ട്രാൻസ് പോർട്ട് വെഹിക്കിൾ ലോൺ , കേരളത്തിലെ ഉൾനാടൻ കായലോര പ്രദേശങ്ങൾ കേന്ദ്രീകരിച്ച് കൂട് മത്സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിനുള്ള  ലോൺ, ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനും ടൂറിസം പ്രോമോഷനുമായി ബന്ധപ്പെട്ട ഹോം സ്റ്റെ ലോൺ , സ്ഥിര വരുമാനമുള്ള കേന്ദ്ര സംസ്ഥാന സർക്കാർ അർദ്ധ സർക്കാർ,…

Read More

കൊച്ചി: നെടുമ്പാശ്ശേരിയില്‍ 13 കോടിയുടെ മയക്കുമരുന്നുമായി കെനിയന്‍ പൗരന്‍ പിടിയില്‍. വിമാനയാത്രക്കാരനായ ഇയാള്‍ ദ്രാവക രൂപത്തിലും ഖരരൂപത്തിലും കൊക്കെയ്ന്‍ കടത്താനാണ് ശ്രമിച്ചത്. മദ്യക്കുപ്പിയില്‍ ദ്രാവക രൂപത്തില്‍ 1100 ഗ്രാം കൊക്കെയ്‌നാണ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. 200 ഗ്രാം കൊക്കെയ്ന്‍ മലദ്വാരത്തില്‍ ഒളിപ്പിച്ച നിലയിലും കടത്താന്‍ ശ്രമിച്ചിരുന്നു. ഡിആര്‍ഐ സംഘമാണ് ഇയാളെ പിടികൂടിയത്. ആര്‍ക്ക് കൈമാറാനാണ് മയക്കുമരുന്ന് എത്തിച്ചത് എന്നിവയടക്കമുള്ള വിവരങ്ങള്‍ക്കായി ഇയാളെ ചോദ്യം ചെയ്തു വരികയാണ്.

Read More

മാനന്തവാടി: വയനാട്ടിലെ തലപ്പുഴയില്‍ മാവോയിസ്റ്റുകള്‍ ഉപേക്ഷിച്ചതെന്നു കരുതുന്ന സാധനസാമഗ്രികള്‍ കണ്ടെത്തി. യൂണിഫോം ഉള്‍പ്പെടെയുള്ള വസ്തുക്കളാണ് ചാക്കിൽക്കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്. തലപ്പുഴ പൊയിലിലാണ് ഇന്നു രാവിലെ ഉപേക്ഷിച്ച സാധനങ്ങൾ കണ്ടത്. തണ്ടര്‍ബോള്‍ട്ട്, പൊലീസ് ഉൾപ്പെടെയുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുകയാണ്. തലപ്പുഴ മക്കിമലയിൽ രണ്ടാഴ്ച മുമ്പ് മാവോയിസ്റ്റുകൾ സ്ഥാപിച്ച കുഴിബോംബ് കണ്ടെത്തിയിരുന്നു. ബോംബ് സ്ക്വാഡ് ഉൾപ്പെടെയുള്ള സംഘം എത്തിയാണ് അത് നിർവീര്യമാക്കിയത്. കഴിഞ്ഞ ദിവസം മാവോയിസ്റ്റുകൾക്കെതിരെ തലപ്പുഴയിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെടുകയുമുണ്ടായി.

Read More