- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
Author: News Desk
കോഴിക്കോട് : പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസില്‍ പോലീസ് കോഴിക്കോട് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മൂന്നിൽ കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ 5 പ്രതികളാണുള്ളത്. യുവതിയുടെ ഭര്‍ത്താവ് രാഹുല്‍ പി. ഗോപാലാണ് ഒന്നാം പ്രതി. വധശ്രമം, സ്ത്രീപീഡനം, ഗാര്‍ഹിക പീഡനം എന്നീ വകുപ്പുകളാണ് രാഹുലിനെതിരെ ചുമത്തിയത്. രാഹുലിന്റെ അമ്മയും സഹോദരിയും രണ്ടും മൂന്നും പ്രതികളാണ്. രാഹുലിന്റെ സുഹൃത്ത് രാജേഷ് നാലാം പ്രതിയും പോലീസ് ഓഫിസര്‍ ശരത് ലാല്‍ അഞ്ചാം പ്രതിയുമാണ്. ഗാര്‍ഹിക പീഡനമാണ് അമ്മയ്ക്കും സഹോദരിക്കുമെതിരെ ചുമത്തിയത്. രാഹുലിനെ രക്ഷപ്പെടാന്‍ സഹായിച്ചുവെന്നതാണ് രാജേഷിനും പോലീസുകാരനുമെതിരായ കുറ്റം. സംഭവത്തിനുശേഷം വിദേശത്തേക്കു കടന്ന രാഹുലിനെ ഇതുവരെ തിരിച്ചെത്തിക്കാനായിട്ടില്ല. രാഹുൽ കുറ്റക്കാരനല്ലെന്നറിയിച്ച് യുവതി രംഗത്തെത്തിയിരുന്നു. വീട്ടുകാരുടെ നിർബന്ധപ്രകാരമാണ് രാഹുലിനെതിരെ പരാതി നൽകിയതെന്ന് യുവതി സമൂഹമാധ്യമത്തിലൂടെ യാണ് വെളിപ്പെടുത്തിയത്.
കോഴിക്കോട്: തിരുവമ്പാടി കെ.എസ്.ഇ.ബി. ഓഫിസിലെ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. ഓഫിസീല്‍ ആക്രമണം നടത്തി നാശനഷ്ടം വരുത്തിയത് ഗൗരവത്തോടെ കാണുന്നതായി കോടതി പറഞ്ഞു. ജീവനക്കാരുടെ പരാതിയില്‍ അജ്മലിനും സഹോദരന്‍ ഫഹ്ദാനുമെതിരെ കേസെടുത്തിരുന്നു. അജ്മലിന്റെ വീട്ടിലെ വൈദ്യുതി ബന്ധം കെ.എസ്.ഇ.ബി. വിച്ഛേദിച്ചത് വിവാദമായിരുന്നു. പിന്നീടത് പുനഃസ്ഥാപിച്ചു. ബില്ലടയ്ടക്കാത്തതിനെ തുടര്‍ന്നാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. ഓണ്‍ലൈനായി ബില്ലടച്ച അജ്മല്‍ ഉടന്‍ വൈദ്യുതി പുനഃസ്ഥാപിക്കാനാവശ്യപ്പെട്ടു. പിറ്റേന്നാണ് ജീവനക്കാര്‍ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാനെത്തിയത്. വൈദ്യുതി പുനഃസ്ഥാപിക്കാന്‍ വൈകിയതുമായി ബന്ധപ്പെട്ട് അജ്മലും ഉദ്യോഗസ്ഥരും തമ്മില്‍ തര്‍ക്കമുണ്ടായി. സംഭവത്തില്‍ ജീവനക്കാര്‍ പോലീസില്‍ പരാതി നല്‍കി. പോലീസ് കേസെടുത്തതില്‍ പ്രകോപിതനായ അജ്മല്‍ സഹോദരനൊപ്പം കെ.എസ്.ഇ.ബി. ഓഫീസിലെത്തി ആക്രമണം അഴിച്ചുവിട്ടു എന്നാണ് പരാതി. ഓഫീസിലെ കമ്പ്യൂട്ടറുകളും ഉപകരണങ്ങളും തകര്‍ത്തു. ജീവനക്കാരുടെ ദേഹത്ത് ഭക്ഷണ സാധനങ്ങളുടെ മാലിന്യം ഒഴിച്ചു.
മനാമ: ആലപ്പുഴ പ്രവാസി അസോസിയേഷൻ, ബഹ്റൈൻ വനിതാവേദിയുടെ നേതൃത്വത്തിൽ ഇന്ത്യൻ ക്ലബ്ബിൽ വച്ച് 16 വയസുവരെയുള്ള കുട്ടികളുടെ ചിത്രരചന മത്സരം സംഘടിപ്പിച്ചു. മത്സരം ഗ്രൂപ്പ്തിരിച്ച് A ഗ്രൂപ്പിൽ 6 വയസുവരയുള്ള കുട്ടികളും, B ഗ്രൂപ്പിൽ 7 മുതൽ 12 വയസുവരയുള്ളവരും, C ഗ്രൂപ്പിൽ 13 മുതൽ 16 വയസുവരയുള്ളവരും എന്ന രീതിയിൽ മത്സരം നടന്നു. വനിതാവേദി പ്രസിഡന്റ് ആതിര പ്രശാന്ത് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, ലൈഫ് മെന്റർ കോച്ച് ഡോ. അസ്മ മുഹമ്മദ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചു. വനിതാവേദി സെക്രട്ടറി സുനിത നായർ സ്വാഗതവും അസ്സോസ്സിയേഷൻ പ്രസിഡന്റ് ജയ്സൺ കൂടാംപള്ളത്ത്, ജനറൽ സെക്രട്ടറി അനൂപ് പള്ളിപ്പാട്, ചാരിറ്റി കോർഡിനേറ്റൽ ജോർജ്ജ് അമ്പപ്പുഴ എന്നിവർ ആശംസയും അറിയിച്ചു. സുബ്ബലക്ഷ്മി ശ്രീജിത്ത്, സംസമ അബ്ദുൽ ലയിൽ എന്നീ ജഡ്ജസിൻ്റെ നേതൃത്വത്തിൽ വിജയികളെ തിരഞ്ഞെടുത്തു. മത്സര വിജയികൾ A ഗ്രൂപ്പ് 1. ആർദ്ര രാജേഷ് 2. ടെസ്സ ഫ്രാൻസിസ് 3. അനിരുദ്ധ്…
വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
തിരുവനന്തപുരം: വിഴിഞ്ഞത്ത് ഇന്നുണ്ടായത് കേരളത്തിന്റെ ദീർഷകാലത്തെ സ്വപ്ന സാഫല്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയൽ റണ്ണും കപ്പലിന്റെ ഔദ്യോഗിക സ്വീകരണവും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തിൽ സ്ഥാനം പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. സഹോദരീ സഹോദരന്മാരെ അങ്ങനെ നമ്മുടെ കേരളത്തിന് അതും നേടാനായിരിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കയ്യടികളോടെയാണ് മുഖ്യമന്ത്രിയുടെ വാക്കുകളെ സദസ് സ്വീകരിച്ചത്. https://youtu.be/squUXMwfnDw ‘നമ്മുടെ ദീർഘകാലത്തെ സ്വപ്നമാണ് ഇന്ന് യാഥാർത്ഥ്യമായത്. നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് സ്വപ്നം സഫലമായത്. അതുമായി സഹകരിച്ച എല്ലാവർക്കും കൃതജ്ഞത രേഖപ്പടുത്തുകയാണ്. രാജ്യത്തെ തന്നെ ഏറ്റവും അഭിമാനകരമായ മുഹൂർത്തമാണിത്. മദർഷിപ്പുകൾ ഇങ്ങോട്ടേക്ക് ധാരാളമായി വരാനാണ് പോകുന്നത്. ലോകത്തിലെ ഏറ്റവും വലിയ കപ്പലുകൾക്ക് ബർത്ത് ചെയ്യാൻ കഴിയുന്ന ഇടമായി വിഴിഞ്ഞം മാറിയിരിക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇതൊരു ട്രയൽ റൺ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷൻ ഇതാേടെ ആരംഭിക്കുകയാണ്; അദ്ദേഹം പറഞ്ഞു. അഴിമതി സാദ്ധ്യതകളെല്ലാം അടച്ചാണ് വിഴിഞ്ഞം യാഥാർത്ഥ്യമാക്കിയതെന്നും…
മനാമ: ബഹ്റൈന്‍ ഇന്റര്‍നാഷണല്‍ എയര്‍ഷോ (ബി.ഐ.എ.എസ്) 2024ന്റെ ഗോൾഡൻ സ്‌പോണ്‍സര്‍ഷിപ്പ് കരാറില്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയവും രാജ്യത്തെ ജെനസിസ് കാറുകളുടെ എക്സ്‌ക്ലൂസീവ് ഏജന്റായ ഫസ്റ്റ് മോട്ടോഴ്സും ഒപ്പുവെച്ചു. നവംബര്‍ 13 മുതല്‍ 15 വരെ സഖിര്‍ എയര്‍ബേസില്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫയുടെ രക്ഷാകര്‍തൃത്വത്തിലാണ് എയര്‍ ഷോ. എക്‌സിബിഷനില്‍ പങ്കെടുക്കുന്ന ഔദ്യോഗിക പ്രതിനിധികള്‍ക്ക് ഫസ്റ്റ് മോട്ടോഴ്‌സ് ജി90, ജി80 മോഡല്‍ വാഹനങ്ങള്‍ നല്‍കും. ബഹ്റൈന്‍ ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രാലയം, റോയല്‍ ബഹ്റൈന്‍ എയര്‍ഫോഴ്സ്, ഫാര്‍ണ്‍ബറോ ഇന്റര്‍നാഷണല്‍ എന്നിവയുടെ സഹകരണത്തോടെയാണ് എയര്‍ ഷോ സംഘടിപ്പിക്കുന്നത്. ഗതാഗത, ടെലികമ്മ്യൂണിക്കേഷന്‍ മന്ത്രി മുഹമ്മദ് ബിന്‍ താമര്‍ അല്‍ കഅബിയും ഫസ്റ്റ് മോട്ടോഴ്സ് മാനേജിംഗ് ഡയറക്ടര്‍ നവാഫ് ഖാലിദ് അല്‍ സയാനിയുമാണ് കരാറില്‍ ഒപ്പുവെച്ചത്.
തിരുവനന്തപുരം: സംസ്ഥാനത്തെ റേഷൻ കടകൾ വഴിയുള്ള മണ്ണെണ്ണ വിതരണത്തിൽ നിയന്ത്രണം. ഇനി മുതൽ ഒരു പഞ്ചായത്തിലെ രണ്ട് റേഷൻ കടയിൽ നിന്ന് മാത്രം മണ്ണെണ്ണ വിതരണം ചെയ്യാനാണ് തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ പുറത്തിറക്കി. മണ്ണെണ്ണ വിതരണത്തിലെ പ്രതിസന്ധി ഒഴിവാക്കുന്നതിന് വേണ്ടിയാണ് സർക്കാരിന്‍റെ നീക്കം. നിലവിലത്തെ ഉത്തരവ് പ്രകാരം മൂന്നു മാസത്തിൽ ഒരിക്കൽ മഞ്ഞ – പിങ്ക് കാർഡ് ഉടമകൾക്ക് അര ലിറ്റർ മണ്ണെണ്ണ റേഷൻ കടകളിൽ നിന്ന് വാങ്ങാം. എന്നാൽ ഈ തീരുമാനം റേഷൻ കടകളെ നശിപ്പിക്കുമെന്ന് ആരോപിച്ച് മണ്ണെണ്ണ വിതരണം ഏറ്റെടുക്കില്ലെന്ന് റേഷൻ ഡീലേഴ്സ് കോ-ഓർഡിനേഷൻ സമിതി വ്യക്തമാക്കി. റേഷൻ വിതരണത്തെ മൊത്തത്തിൽ തകർക്കുന്നതാണ് ഉത്തരവ് എന്ന് റേഷൻ വ്യാപാരികൾ ആരോപിക്കുന്നു. ഒന്നോ രണ്ടോ കടകളിലൂടെ മാത്രം മണ്ണെണ്ണ വിതരണം ചെയ്താൽ അവിടെ നിന്ന് റേഷൻ ഉൾപ്പെടെയുള്ള സാധനങ്ങൾ വാങ്ങുകയും മറ്റ് റേഷൻ കടകളിൽ വിതരണം കുറയുകയും ചെയ്യുമെന്ന് വ്യാപാരികൾ ആരോപിച്ചു. റേഷൻ വ്യാപാരികളുമായി…
വാഷിംഗ്ടൺ: ബഹിരാകാശത്ത് സുരക്ഷിതരാണെന്നും സ്റ്റാർലൈനർ പേടകത്തിൽ ആത്മവിശ്വാസമുണ്ടെന്നും സുനിത വില്യംസും ബച്ച് വിൽമോറും. സ്റ്റാർലൈനർ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചെത്തിക്കുമെന്നും പറഞ്ഞു. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്ന് നടത്തിയ ലൈവ് വാർത്ത സമ്മേളനത്തിലായിരുന്നു ഇരുവരുടെയും പ്രതികരണം. ജൂൺ 5ന് ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിൽ നിലയത്തിലേക്ക് തിരിച്ച ഇന്ത്യൻ വംശജയായ സുനിതയ്ക്കും വിൽമോറിനും ഭൂമിയിലേക്ക് മടങ്ങാൻ കഴിഞ്ഞിട്ടില്ല. ജൂൺ 13നായിരുന്നു തിരിച്ചെത്തേണ്ടിയിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയുമായി ബന്ധപ്പെട്ട സുരക്ഷാ പരിശോധനകൾ മുൻനിറുത്തി മടക്കയാത്ര വൈകുകയാണ്. ‘പേടകം തങ്ങളെ തിരിച്ചെത്തിക്കുമെന്ന് ഉറപ്പുണ്ട്. പ്രശ്നങ്ങളൊന്നുമില്ല” സുനിത പറഞ്ഞു. ബഹിരാകാശത്തെ വാസം സന്തോഷകരമാണ്. ഓരോ നിമിഷവും ആസ്വദിക്കുന്നു. നിലയത്തിലെ ജോലികളും പരീക്ഷണങ്ങളും ചെയ്തുവരികയാണെന്നും സുനിത വ്യക്തമാക്കി. ഇരുവരും ബഹിരാകാശത്ത് കുടുങ്ങിയിട്ടില്ലെന്ന് നാസയും ബോയിംഗും നേരത്തെ വ്യക്തമാക്കിയിരുന്നു. ഇരുവരുടെയും മടക്കയാത്ര എന്നാണെന്ന് നാസ പ്രഖ്യാപിച്ചിട്ടില്ല. ഈ മാസം അവസാനമെത്തിക്കുകയാണ് ലക്ഷ്യം. Sunita Williams, Butch Wilmore
കണ്ണൂര്‍: കളരി പരിശീലന കേന്ദ്രത്തിൽ വിദേശ വനിതയെ പീഡിപ്പിക്കാൻ ശ്രമിച്ച കളരി ഗുരുക്കൾ അറസ്റ്റിൽ. തോട്ടട സ്വദേശി സുജിത്ത് ഗുരുക്കളാണ് (53) അറസ്റ്റിലായത്. കൊൽക്കത്തയിൽ താമസിക്കുന്ന ഇന്ത്യൻ പൗരത്വമുള്ള അമേരിക്കൻ വനിതയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. കഴിഞ്ഞ വർഷം നവംബർ മുതൽ വിവിധ സമയങ്ങളിൽ പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് 42കാരിയുടെ പരാതി.
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ആദ്യമെത്തിയ കപ്പലിന് നാളെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കാനിരിക്കെ പ്രതിഷേധവുമായി യു.ഡി.എഫ്. നാളെ പ്രതിഷേധദിനം ആചരിക്കുമെന്നും പദ്ധതി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് സമര്‍പ്പിച്ച് ജില്ലാ ആസ്ഥാനങ്ങളില്‍ നാളെ വൈകീട്ട് പ്രകടനം നടത്തുമെന്നും യു.ഡി.എഫ്. കൺവീനർ എം.എം. ഹസന്‍ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വെള്ളിയാഴ്ചത്തെ ചടങ്ങിലേക്ക് പ്രതിപക്ഷനേതാവ് വി.ഡി. സതീശനെ ക്ഷണിക്കാതിരുന്നതുംപദ്ധതിയുടെ പിതൃത്വം ഇടതു സർക്കാർ ഏറ്റെടുക്കുന്നതുമാണ് രാഷ്ട്രീയപ്പോരിന് ഇടയാക്കിയിരിക്കുന്നത്. അതേസമയം, പദ്ധതിയുടെ പേരിൽ യു.ഡി.എഫിൽ തർക്കം ഉടലെടുത്തിട്ടുമുണ്ട്. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എം.പിയും പങ്കെടുക്കുമെന്ന് എം. വിന്‍സെന്റ് എം.എല്‍.എയും പറഞ്ഞു. വിഴിഞ്ഞം ആരുടെ കുഞ്ഞാണെന്നതു സംബന്ധിച്ചാണ് ഭരണ- പ്രതിപക്ഷ പോര്. ഉമ്മന്‍ചാണ്ടിയാണ് വിഴിഞ്ഞത്തിന്റെ യഥാര്‍ത്ഥ ശില്‍പിയെന്നാണ് യു.ഡി.എഫ്. പറയുന്നത്. എന്നാല്‍, പിണറായി വിജയന്‍ സര്‍ക്കാരിന്റെ മികച്ച നേതൃത്വമാണ് വിഴിഞ്ഞം പദ്ധതി യാഥാര്‍ത്ഥ്യമാകാന്‍ കാരണമെന്ന് ഭരണപക്ഷം പറയുന്നു.
ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂൾ പ്രിൻസിപ്പൽ പുറത്താക്കി : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു
തിരുവനന്തപുരം: ഓട്ടിസം ബാധിതനായ വിദ്യാർത്ഥിയെ സർക്കാർ സ്കൂളിൽ നിന്ന് നിർബന്ധിച്ച് പുറത്താക്കിയ നടപടിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം ഡി.ഇ ഓ 2 ആഴ്ചക്കകം അന്വേഷണ റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർ പേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂ നാഥ് ഉത്തരവിൽ ആവശ്യപ്പെട്ടു. തൈക്കാട് ഗവ. മോഡൽ സ്കൂളിലാണ് സംഭവം. പൊതു പരിപാടിക്കിടയിൽ കുട്ടി ശബ്ദമുണ്ടാക്കിയെന്ന് പറഞ്ഞാണ് കുട്ടിയെ പുറത്താക്കിയത്. ടി.സി. വാങ്ങാൻ പ്രിൻസിപ്പൽ,അമ്മക്ക് നിർദ്ദേശം നൽകി. എന്നാൽ അമ്മ 3 മാസത്തെ സാവകാശം ചോദിച്ചു. എന്നാൽ പ്രിൻസിപ്പൽ ഒരാഴ്ച സമയം നൽകി. കുട്ടി സ്കൂളിൽ തുടർന്നാൽ മറ്റ് കുട്ടികൾ സ്കൂളിൽ വരില്ലെന്ന് പ്രിൻസിപ്പൽ പറഞ്ഞു. ദൂരപരിധി കാരണം കുട്ടിക്ക് ടി.സി. വാങ്ങുന്നു എന്ന് അപേക്ഷയിൽ എഴുതണമെന്ന് പ്രിൻസിപ്പൽ അമ്മക്ക് നിർദ്ദേശം നൽകിയതായി അമ്മ പറഞ്ഞു. മണക്കാട് സ്വദേശിയാണ് വിദ്യാർത്ഥി. ദ്യശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
