- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്‍
Author: News Desk
മനാമ: സൈബര്‍ ഇടങ്ങളിലെ ഓണ്‍ലൈന്‍ ചൂഷണത്തില്‍നിന്നും ബ്ലാക്ക് മെയിലിംഗില്‍നിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള ദേശീയ കാമ്പയിന് ബഹ്‌റൈനിൽ തുടക്കമായി. കാമ്പയിന് തുടക്കം കുറിക്കുന്ന ചടങ്ങില്‍ അറ്റോര്‍ണി ജനറല്‍ ഡോ. അലി ബിന്‍ ഫദ്ല്‍ അല്‍ ബുവൈനൈന്‍, സുപ്രീം ജുഡീഷ്യല്‍ കൗണ്‍സില്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ ഷെയ്ഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല അല്‍ ഖലീഫ, സാമൂഹിക വികസന മന്ത്രി ഒസാമ ബിന്‍ അഹമ്മദ് ഖലാഫ് അല്‍ അസ്ഫൂര്‍, വിദ്യാഭ്യാസ മന്ത്രിഡോ. മുഹമ്മദ് ബിന്‍ മുബാറക് ജുമാ, ഡോ. യുവജനകാര്യ മന്ത്രി റവാന്‍ നജീബ് തൗഫീഖി, പബ്ലിക് സെക്യൂരിറ്റി മേധാവി ലെഫ്റ്റനന്റ് ജനറല്‍ താരിഖ് ബിന്‍ ഹസന്‍ അല്‍ ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പബ്ലിക് പ്രോസിക്യൂഷന്‍, ആഭ്യന്തര മന്ത്രാലയം, സാമൂഹിക വികസന മന്ത്രാലയം, വിദ്യാഭ്യാസ മന്ത്രാലയം, നീതിന്യായ- ഇസ്ലാമികകാര്യ- എന്‍ഡോവ്മെന്റ് മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ മന്ത്രാലയം എന്നിവ ചേര്‍ന്നാണ് കാമ്പയിന്‍ സംഘടിപ്പിക്കുന്നത്. സുപ്രീം ജുഡീഷ്യല്‍ കൗണ്‍സിലിന്റെ ജനറല്‍ സെക്രട്ടറിയേറ്റ്, യുവജനകാര്യ മന്ത്രാലയം, ഇന്‍ഫര്‍മേഷന്‍ ആന്റ് ഇ-ഗവണ്‍മെന്റ് അതോറിറ്റി, നാഷണല്‍…
കൽപ്പറ്റ: ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ചു സഞ്ചരിച്ച ജീപ്പ് പോലീസ് സ്റ്റേഷനിൽ ഹാജരാക്കി. ആകാശിനൊപ്പം യാത്ര ചെയ്ത ഷൈജലാണ് ഇന്നു രാവിലെ ജീപ്പ് പനമരം പോലീസ് സ്റ്റേഷനിലെത്തിച്ചത്. വാഹനത്തിൽ ഘടിപ്പിച്ചിരുന്ന വലിയ നാല് ടയറുകളും എക്സ്ട്രാ ഫിറ്റിങ്ങുകളും അഴിച്ചുമാറ്റിയിരുന്നു. റൂഫ് പുനഃസ്ഥാപിച്ചിട്ടില്ല. വാഹനം ആർ.ടി.ഒയ്ക്കു കൈമാറുമെന്ന് പോലീസ് അറിയിച്ചു. മോട്ടോർ വാഹന വകുപ്പ് ജീപ്പ് ഉടമയ്ക്കെതിരെ പിഴ ചുമത്തുകയും ജീപ്പ് കരിമ്പട്ടികയിൽപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞ ഞായറാഴ്ചയാണ് രൂപമാറ്റം വരുത്തിയ ജീപ്പിൽ ആകാശ് വയനാട്ടിലൂടെ യാത്ര ചെയ്തത്. പനമരം ഭാഗത്തുകൂടി പോകുന്നതിന്റെ വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ചിരുന്നു. ഈ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. വിഷയത്തിൽ ഇടപെട്ട ഹൈക്കോടതി കേസെടുക്കാൻ നിർദേശിച്ചിരുന്നു. വാഹന ഉടമ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ ആർ.ടി.ഒ. കേസെടുത്തിരുന്നു. ഒൻപതു കുറ്റങ്ങൾ ചുമത്തിയാണ് കേസ്. 45,500 രൂപ പിഴയും ചുമത്തി. ആർ.ടി.ഒ. നടത്തിയ അന്വേഷണത്തിൽ ആകാശിന് ലൈസൻസില്ലെന്നു കണ്ടെത്തിയിരുന്നു.
നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് സൗദി റിക്രൂട്ട്മെന്റ് : അഭിമുഖം ജൂലൈ 22 മുതല്‍ 26 വരെ
കൊച്ചി: സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് (MoH) കേരളത്തില്‍ നിന്നുളള നഴ്സുമാര്‍ക്ക് അവസരങ്ങളുമായി നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് 2024 ജൂലൈ 22 മുതല്‍ 26 വരെ കൊച്ചിയില്‍ നടക്കും. കാർഡിയാക് കത്തീറ്ററൈസേഷൻ, കാർഡിയാക് ഐസിയു (മുതിർന്നവർക്കുള്ളത്), ഡയാലിസിസ്, എമർജൻസി പീഡിയാട്രിക്, എമർജൻസി റൂം (ER), ജനറൽ നഴ്‌സിംഗ്, ഐസിയു അഡൾട്ട്, മെഡിസിൻ & സർജറി, (പ്രസവചികിത്സ)/ഗൈനക്കോളജി (OB/GYN), ഓങ്കോളജി, ഓപ്പറേഷൻ തിയറ്റർ (OT/OR), പീഡിയാട്രിക് ഇൻ്റൻസീവ് കെയർ യൂണിറ്റ് (PICU) എന്നീ സ്പെഷ്യാലിറ്റികളിലേയ്ക്കാണ് അവസരം. നഴ്സിങില്‍ ബിരുദമോ/പോസ്റ്റ് ബി.എസ്.സി വിദ്യാഭ്യാസ യോഗ്യതയും കുറഞ്ഞത് ഒരു വർഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. വിശദമായ ബയോഡേറ്റയും വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകളും സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ ഐ.ഡിയിലേയ്ക്ക് ജൂലൈ 19 രാവിലെ 10 മണിക്കകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശ്ശേരി അറിയിച്ചു. അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള…
മനാമ: ഹൃദയാഘാതത്തെത്തുടർന്ന് കണ്ണൂർ താണ മുരിയന്റകത്ത് അസ്‍ലം മരണപ്പെട്ടു. ബഹ്‌റൈൻ ഗ്യാസിൽ ജോലി ചെയ്യുകയായിരുന്നു. 46 വർഷമായി ബഹ്റൈനിലുണ്ട്. അവാലി ഹോസ്പിറ്റലിൽ ചികിൽസയിലായിരുന്നു. സംസ്കാരം ബഹ്റൈനിൽ തന്നെ നടത്തും. ഭാര്യ: സഫൂറ പാലോട്ട്.
കോഴിക്കോട്: യാത്രക്കാരെ കിട്ടാത്തതിനാൽ നവകേരള ബസ്സിന്റെ സർവീസ് മുടങ്ങി. ഗരുഡ പ്രീമിയം ബസായി കോഴിക്കോട്– ബംഗളൂരു റൂട്ടിലായിരുന്നു സർവീസ്. ചൊവ്വാഴ്ച മുതൽ ബസ് സർവീസ് നടത്തുന്നില്ല. അഞ്ചുപേർ മാത്രമാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്തത്. തിങ്കളാഴ്ച സർവീസ് നടത്തിയെങ്കിലും ചുരുങ്ങിയ യാത്രക്കാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബുക്ക് ചെയ്യാതെ വഴിയിൽനിന്ന് യാത്രക്കാർ കയറുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ലെന്ന് കെ.എസ്.ആർ.ടി.സി. അധികൃതർ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച 55,000 രൂപയോളം വരുമാനമുണ്ടായിരുന്നു. ബസ് സർവീസ് തുടങ്ങിയശേഷം യാത്രക്കാർ ഇത്രയും കുറയുന്നത് ആദ്യമാണ്. വെള്ളിയാഴ്ച ബസ് സർവീസ് നടത്തും. സർവീസ് മുടങ്ങിയ ദിവസങ്ങളിൽ ടിക്കറ്റ് ബുക്ക് ചെയ്ത യാത്രക്കാരെ മറ്റു ബസുകളിൽ ബംഗളൂരുവിലേക്ക് അയയ്ക്കുകയായിരുന്നു. ബസ് സർവീസ് തുടങ്ങിയത് മെയ് ആദ്യവാരമാണ്. നഷ്ടമില്ലാതെയാണ് ഇതുവരെ സർവീസ് നടത്തിയത്. നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും സഞ്ചരിച്ച ബസ്സാണിത്. ആധുനിക രീതിയിൽ എ.സി. ഘടിപ്പിച്ച ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണുള്ളത്. ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന…
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിൽ ഉത്തരകടലാസ് മൂല്യ നിർണയം നടത്തുന്നതിനുള്ള ഓട്ടോമാറ്റ് സംവിധാനം നടപ്പാക്കിയതിലും, അതിനു വേണ്ടി ബഡ്ജറ്റും എസ്റ്റിമേറ്റും മറികടന്ന് തുക അനുവദിക്കാൻ വൈസ് ചാൻസലർ എം കെ ജയരാജ് നടത്തിയ നീക്കങ്ങൾ വഴി സർവകലാശാലയ്ക് കനത്ത സാമ്പത്തിക ബാധ്യത ഉണ്ടായി എന്നും, നിയമ വിരുദ്ധമായി പണം അനുവദിച്ചതു വഴി എം കെ ജയരാജ് അവിഹിത സ്വത്തുസമ്പാദനം നടത്തിയെന്നും, അതിലേക്ക് അന്വേഷണം ആവശ്യപ്പെട്ട് സിൻഡിക്കേറ്റ് അംഗമായ റഷീദ് അഹമ്മദ് സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതി , വൈസ് ചാൻസലർ എം. കെ. ജയരാജിന് നോട്ടീസ് അയച്ചു. നാളെ കാലാവധി പൂർത്തിയാക്കി വിരമിക്കാനിരിക്കുന്നതിനിടെയാണ് ഹൈക്കോടതിയുടെ നോട്ടീസ്. പുനർ മൂല്യനിർണ്ണയതിനുള്ള ചോദ്യപേപ്പറുകൾ സൂക്ഷിക്കുന്നതിനായി automated system നടപ്പിലാക്കാൻ തീരുമാനം എടുത്തിരിന്നു. എന്നാൽ ഇതു സർവകലാശാലയ്ക് ഗുണകരം അല്ല എന്നും, അധിക സാമ്പത്തിക ബാധ്യത ഉണ്ടാകുമെന്നും യൂണിവേഴ്സിറ്റിയിലെ ഫിനാൻസ് ഓഫീസർ നോട്ട് രേഖപ്പെടുത്തിയിരുന്നു.എന്നാൽ ആ നോട്ട് മറികടന്നുകൊണ്ട് സർവകലാശാല ഈ നടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു. 9 കോടി…
മനാമ : വിമാനങ്ങൾ സമയക്രമം പാലിക്കാതെയും, ക്യാൻസൽ ചെയ്തും, യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന എയർ ഇന്ത്യ കമ്പനിയുടെ നടപടികൾക്കെതിരെ കേന്ദ്ര വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതി നല്കുമെന്ന് ഐ.വൈ.സി.സി ബഹ്‌റൈൻ ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. പ്രവാസികളായ യാത്രക്കാർക്ക് വളരെയേറെ വിഷമങ്ങൾ ഉണ്ടാക്കുന്ന ഇത്തരം നടപടികൾ ഒരു നിലക്കും അംഗീകരിക്കാൻ സാധിക്കുന്നതല്ല. വിഷയത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രവാസി പക്ഷത്തു നിന്ന് ഇടപെടൽ നടത്തണമെന്നും ഐ.വൈ.സി.സി ഭാരവാഹികൾ ആവശ്യപ്പെട്ടു. കോൺഗ്രസ് “പാർലമെന്റ് മെമ്പർമാർ” മുഖേന വ്യോമയാന, വിദേശകാര്യ മന്ത്രിമാർക്ക് പരാതികൾ നൽകുമെന്നും, ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത് മാഹി, ട്രെഷറർ ബെൻസി ഗനിയുഡ് എന്നിവർ പത്ര പ്രസ്താവനയിൽ അറിയിച്ചു.
വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് വിസിറ്റിംഗ് വിസയിലെത്തിച്ച് കബളിക്കപ്പെട്ടയാളെ കോട്ടയം ജില്ലാ പ്രവാസി കൂട്ടായ്മ നാട്ടിലെത്തിച്ചു
മനാമ: രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരും ചിലവാക്കി വർക്ക് പെർമിറ്റ് വിസ നൽകാമെന്നു പറഞ്ഞ് മൽട്ടീ എൻട്രീ വിസിറ്റ് വിസയിൽ എത്തി കബളിപ്പിക്കപ്പെട്ട കോട്ടയം സ്വദേശിയെ നാട്ടിലെത്തിച്ചു. ഇത്രയും ഭീമമായ തുക നൽകി കോട്ടയം സ്വദേശികളായ 3 പേരുൾപ്പെടെ 4 പേരെയാണ് ഇങ്ങനെ ബഹ്‌റൈനിൽ കൊണ്ടുവന്നത്. ഇവർക്ക് വിസമാറ്റികൊടുക്കാമെന്നു പറഞ്ഞ് നാട്ടിൽനിന്നു രണ്ടര ലക്ഷം രൂപ വരെ ഓരോരുത്തരുടേയും പക്കൽനിന്നു മേടിക്കുകയും, വിസിറ്റ് വിസ യാത്രാവേളയിൽ കൈവശം വക്കേണ്ടുന്ന തുകയായ 300 ദിനാറും ബഹ്‌റൈനിൽ എത്തിയ ഉടനെ വിസ നൽകിയ വ്യക്തി എല്ലാവരുടേയും കയ്യിൽ നിന്നും കൈവശപ്പെടുത്തുകയും ചെയ്തു. ഇവിടെ എത്തിയ ഇവർക്ക് വിസമാറ്റികൊടുക്കാൻ തയ്യാറാകാതെ ഈ കാലയളവിൽ ഇവരെകൊണ്ട് നിയമവിരുദ്ധമായി ജോലികൾ ചെയ്പ്പിക്കുകയും ചെയ്തു. ജോലിചെയ്തതിൻ്റെ ശമ്പളമോ താമസമോ ഭക്ഷണമോ നൽകാൻ ഇദ്ദേഹം തയ്യാറായില്ല. പൈസ ചോദിക്കുമ്പോൾ അവരോടും നാട്ടിലും വിളിച്ച ഭീഷണിപ്പെടുത്തുകയായിരുന്നു. പലരുടേയും കാരുണ്യത്താൽ കഴിഞ്ഞിരുന്ന ഇവരുടെ വിസിറ്റിംഗ് വിസാകാലാവധി കഴിഞ്ഞതിനെ തുടർന്ന് നാട്ടിലേക്ക് പോകാൻ പ്രയാസത്തിലായ…
ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മല ഇടിഞ്ഞു; വിനോദ സഞ്ചാരികള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
ഡെറാഢൂണ്‍: ഉത്തരാഖണ്ഡ് ബദരീനാഥ് ഹൈവേയില്‍ കൂറ്റന്‍ മണ്ണിടിച്ചില്‍. ഇന്ന് രാവിലെയാണ് ചമോലിയില്‍ അപകടം ഉണ്ടായത്. തലനാരിഴയ്ക്കാണ് വന്‍ അപകടം ഒഴിവായത്. https://youtube.com/shorts/JgcxIxit9Fo ഒരു കുന്ന് അപ്പാടെ ഇടിഞ്ഞ് താഴോട്ട് പതിക്കുന്നത് വീഡിയോയില്‍ കാണാം. ഈ സമയത്ത് റോഡില്‍ നിരവധി വിനോദ സഞ്ചാരികളെയും കാണാം. അവരില്‍ ചിലര്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും മറ്റുചിലര്‍ പരിഭ്രാന്തരായി നിലവിളിച്ച് ഓടുന്നതും വീഡിയോയില്‍ കാണാം. റോഡില്‍ നിറെയെ കല്ലുകളും മണ്ണും വീണ് കുന്ന് കൂടിയതിനെ തുടര്‍ന്ന് ഗതാഗതം താത്കാലികമായി നിര്‍ത്തിവച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
മറിയക്കുട്ടിക്ക് കോൺഗ്രസ് നൽകുന്ന വീടിന്റെ നിർമ്മാണം പൂർത്തിയായി; വെറും വാക്ക് പറയില്ലെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: ക്ഷേമ പെൻഷൻ ലഭിക്കാത്തതിനെതിരെ ഭിക്ഷ യാചിച്ച് സമരം നടത്തിയ ഇടുക്കി ഇരുന്നൂറേക്കർ സ്വദേശി മറിയക്കുട്ടിക്ക് കോൺഗ്രസ് വാഗ്ദാനം ചെയ്ത വീടിൻ്റെ നിർമ്മാണം പൂർത്തിയായി. കെ.പി.സി.സി. പ്രസിഡൻ്റ് കെ. സുധാകരനാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. ജൂലൈ 12ന് വൈകീട്ട് 3ന് നടക്കുന്ന ചടങ്ങിൽ കെ. സുധാകരൻ ഭവനത്തിന്റെ താക്കോൽ മറിയക്കുട്ടിക്ക് കൈമാറും. സ്വന്തമായി വീടില്ലാതിരുന്ന മറിയക്കുട്ടി താമസിച്ചിരുന്നത് ഇരുന്നൂറേക്കറിൽ മകൾ പ്രിൻസിയുടെ വീട്ടിലാണ്. കാലഹരണപ്പെട്ട ഈ വീട് പൊളിച്ചാണ് 650 ചതുരശ്ര അടി വിസ്തീർണമുള്ള വീട് നിർമിച്ചത്. ഇതിനായി 5 ലക്ഷം രൂപ കഴിഞ്ഞ ജനുവരിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിക്ക് കൈമാറിയിരുന്നു. വെറും വാക്കുകള്‍ പറയുന്ന പ്രസ്ഥാനമല്ല കോണ്‍ഗ്രസെന്നും പാവപ്പെട്ടവന്റെ ഹൃദയത്തോടു ചേര്‍ന്നുനില്‍ക്കുന്നവരുടെ ഹൃദയവികാരമാണെന്നും സുധാകരന്‍ പറഞ്ഞു.
