- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
- കെ സി വേണുഗോപാലിനെ കാണാൻ നിയുക്ത മുഖ്യമന്ത്രി വിഡി സതീശൻ എത്തി
- കാറിന് തീപിടിച്ച് ഗര്ഭിണി വെന്തുമരിച്ചു; ഭര്ത്താവ് ഗുരുതരാവസ്ഥയില്
- ലോക്കപ്പുകളിലുള്ള പ്രതികളെ അടിവസ്ത്രം മാത്രം ധരിക്കാൻ അനുവദിക്കുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി
- പിണറായി വിജയനെ വീട്ടിലെത്തി സന്ദര്ശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്
- സതീശനെ സ്വാഗതം ചെയ്ത് മുസ്ലിം ലീഗ്; ലക്ഷ്യം ‘ടീം യുഡിഎഫ്’ ഭരണം : സാദിഖ് അലി ശിഹാബ് തങ്ങൾ
- ‘ലീഗിന് വേണ്ടത് ചൊൽപ്പടിക്ക് നിൽക്കുന്ന ഒരു പാവയെ, അത് നേടി’; ബിജെപി
- ഒടുവിൽ ജനവികാരം ജയിച്ചു: വിഡി സതീശന് കേരള മുഖ്യമന്ത്രി
Author: News Desk
ജാതി അധിക്ഷേപ പരാതി നൽകി, പത്തനംതിട്ടയിൽ സിപിഎം ഏരിയ കമ്മിറ്റി ഓഫീസ് ജീവനക്കാരിയെ ചുമതലയിൽ നിന്ന് നീക്കി
പത്തനംതിട്ട: ജാത്യാധിക്ഷേപ പരാതിയുന്നയിച്ച ജീവനക്കാരിയെ ചുമതലകളിൽ നിന്ന് നീക്കി സിപിഎം. തിരുവല്ല ഏരിയ കമ്മിറ്റി ജീവനക്കാരിയായ രമ്യയെയാണ് ചുമതലകളിൽ നിന്നും നീക്കിയത്. സോഷ്യൽ മീഡിയ കോർഡിനേറ്റർ പദവിയാണ് രമ്യയ്‌ക്കുണ്ടായിരുന്നത്. ഏരിയ സെക്രട്ടറിയാണ് ഓഫീസ് ജോലിയിൽ തുടരേണ്ട എന്ന് രമ്യയോട് പറഞ്ഞതെന്നാണ് വിവരം. ബാലസംഘം ക്യാമ്പിന് ശേഷം മടങ്ങിയെത്തിയപ്പോഴാണ് രമ്യയെ പുറത്താക്കിയത്. മഹിളാ അസോസിയേഷൻ നേതാവ് ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചു എന്ന പരാതിയാണ് യുവതി നൽകിയിരുന്നത്. പരാതി പാർട്ടിയിൽ വലിയ വിവാദമായതോടെ കഴിഞ്ഞമാസം അവസാനം ഇക്കാര്യം ചർച്ച ചെയ്യാൻ ഏരിയ കമ്മിറ്റി യോഗം ചേർന്നിരുന്നു. സമവായ ശ്രമമായിരുന്നു യോഗത്തിൽ നടന്നത്. എന്നാൽ യോഗശേഷം സംസ്ഥാന സെക്രട്ടറിയ്‌ക്ക് പരാതി നൽകുമെന്ന് യുവതി നിലപാടെടുത്തതോടെ സംഭവം വലിയ ഒച്ചപ്പാടുണ്ടാക്കി. മുൻപ് ഏരിയ കമ്മിറ്റി ഓഫീസിലെ യോഗത്തിലാണ് വനിതാ നേതാവ് യുവതിയെ ജാത്യാധിക്ഷേപം നടത്തിയത് എന്നാണ് പരാതി.
മനാമ: ആഗോള കത്തോലിക്കാസഭയുടെ തലവനായ പരിശുദ്ധ പിതാവ് മാർ ഫ്രാൻസിസ് മാർപാപ്പയുടെ വേർപാടിൽ എ കെ സി സി ബഹറിൻ അഗാധ ദുഃഖം രേഖപ്പെടുത്തി. പാപ്പയുടെ ആദരസൂചകമായി എ. കെ. സി.സി. ബഹറിൻ കലവറ റസ്റ്റോറന്റിൽ നടന്ന അനുശോചന യോഗത്തിൽ പ്രസിഡണ്ട് ചാൾസ് ആലുക്ക അധ്യക്ഷത വഹിച്ചു. 88 വർഷം ഭൂമി എഴുതിയ മഹത്തായ പുസ്തകമാണ് പാപ്പയുടെ ജീവിതം എന്ന് പ്രസിഡണ്ട് പറഞ്ഞു. ജാതി മത വിദ്വേഷരഹിതമായ ഒരു ലോക ക്രമത്തിനാ യിരിക്കണം ഇനിയുള്ള പ്രാർത്ഥനകൾ എന്ന് പറഞ്ഞ ലോക മത നേതാവ് ഒരുപക്ഷേ പാപ്പ മാത്രമായിരിക്കും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മനുഷ്യകുലത്തിന്റെ ഐക്യത്തിനും നീതിക്കും വേണ്ടി നിലനിന്ന പാപ്പാ പൊരുതുന്നവർക്ക് ഒപ്പം നിൽക്കാൻ ആഹ്വാനം ചെയ്ത്, സമത്വ ഉറപ്പാക്കാനും, ലോകസമാധാനത്തിനു വേണ്ടിയും കൈകോർക്കണം എന്ന് എന്നുകൂടി ഓർമപ്പെടുത്തിയിട്ടാണ് വിട വാങ്ങിയത് എന്ന് ജനറൽ സെക്രട്ടറി ശ്രീ ജീവൻ ചാക്കോ പറഞ്ഞു. ജിബി അലക്സ്, ജോൺ ആലപ്പാട്ട്, മോൻസി മാത്യു, മെയ്…
ആശ സമരം; ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണമെന്ന നിലപാട് കോൺഗ്രസിനില്ലെന്ന് വിഡി സതീശൻ
തിരുവനന്തപുരം: ആശ സമരം തീർക്കാൻ മന്ത്രിയുമായി നടത്തിയ മൂന്നാം വട്ട ചർച്ചയിൽ ഐഎൻടിയുസി ഉൾപ്പെടെയുള്ള ട്രേഡ് യൂണിയനുകൾ വഞ്ചനാപരമായ നിലപാട് സ്വീകരിച്ചുവെന്ന ആക്ഷേപം കോൺഗ്രസ് ഗൗരവത്തിൽ പരിശോധിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. ആശമാരുടെ ഓണറേറിയം വർധിപ്പിക്കുന്നതിന് കമ്മിറ്റി വെക്കണം എന്ന നിലപാട് കോൺഗ്രസിന് ഇല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ആശമാരുടെ വേതനം വർധിപ്പിക്കാൻ പഠനസമിതി എന്ന ആവശ്യം മുന്നോട്ടു വെച്ചത് ഐഎൻടിയുസി നേതാവ് ആർ ചന്ദ്രശേഖരനാണെന്ന് സമര സമിതി നേതാവ് മിനി ആരോപിച്ചിരുന്നു. നാല് പ്രധാന ട്രേഡ് യൂണിയനുകൾ ചേർന്ന് തങ്ങളെ സമ്മർദ്ദത്തിലാക്കാൻ ശ്രമിച്ചു. മുൻധാരണയോടെയാണ് ആർ ചന്ദ്രശേഖരൻ ഉൾപ്പടെ ചർച്ചയ്ക്ക് എത്തിയത്. എന്നാൽ തങ്ങൾ നിലപാടിൽ ഉറച്ച് നിന്നതോടെയാണ് ചർച്ച വഴിമുട്ടിയെന്ന് ഇപ്പോൾ അവർ പറയുന്നതെന്നും മിനി കുറ്റപ്പെടുത്തി. എന്നാൽ ആശാസമര സമിതി ഐഎൻടിയുസിക്കെതിരെ പച്ചക്കള്ളം പറയുന്നുവെന്ന് ഐഎൻടിയുസി സംസ്ഥാന അധ്യക്ഷൻ ആർ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചത്. ഓണറേറിയം വർധിപ്പിക്കുമെന്ന് മന്ത്രി പറഞ്ഞതാണ്. ആശമാരുടെ സമരത്തിന്…
ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്തു
മനാമ: ട്ടുഗതർ – വി. കേറിൻ്റെ ആഭിമുഖ്യത്തിൽ ബഹ്റൈനിലെ വിവിധ തൊഴിലിടങ്ങളിൽ ഇഫ്താർ കിറ്റ് വിതരണം ചെയ്‌തു. ക്യാപിറ്റൽ ഗവർണറേറ്റ് ഡയറക്ടർ ഓഫ് ഇൻഫർമേഷൻ ആൻ്റ് ഫോളോ അപ് യൂസഫ് യാഖൂബ് ലോറി മുഖ്യ കാർമികത്വം വഹിച്ച ചടങ്ങിൽ വിവിധ മന്ത്രാലയ ഉദ്യോഗസ്ഥർ വൺ ബഹ്റൈൻ ഭാരവാഹി ആൻ്റണി പൗലോസ് വളണ്ടിയർ ടീം വിവിധ സാമൂഹ്യസേവന സന്നദ്ധർ സംഘടനകൾ മീഡിയാവിംങ്ങ് സംഘടനാ ഭാരവാഹികൾ, സ്ഥാപന ഉടമകൾ മറ്റു സദ്വേശി വിദേശികളായ വിവിധ മേഘലയിലുള്ളവരും കൂട്ടമായി പങ്കെടുത്തു. കോഡിനേറ്റർ ബഷീർ അമ്പലായിയുടെ നേതൃത്വത്തിൽ കിറ്റ് വിതരണം ചെയ്‌തു.
ദില്ലി: കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 14000 കോടി രൂപ വിലമതിക്കുന്ന 23,000 കിലോ രാസലഹരി വസ്തുക്കൾ രാജ്യത്ത് പിടികൂടി നശിപ്പിച്ചെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. മയക്കുമരുന്ന് സംഘങ്ങൾക്കെതിരെ ശക്തമായ നടപടി തുടരുമെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. മയക്കുമരുന്ന് വ്യാപാരത്തിലൂടെ ലഭിക്കുന്ന പണം ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നും കുറ്റക്കാരെ വെറുതെ വിടില്ലെന്നും അമിത് ഷാ രാജ്യസഭയിൽ പറഞ്ഞു. ഒരു കിലോ മയക്കുമരുന്ന് പോലും രാജ്യത്തിനകത്തേക്കും പുറത്തേക്കും കടത്താനനുവദിക്കില്ലെന്നാണ് കേന്ദ്രസർക്കാർ നിലപാട്. ജമ്മു കശ്മീരിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാട് കേന്ദ്രസർക്കാർ സ്വീകരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ ഭൂരിഭാഗം ഭീകരവാദികളും ആയുധംവെച്ച് കീഴടങ്ങിയെന്നും അമിത്ഷാ പറഞ്ഞു. അടുത്ത വർഷം മാർച്ചിനകം രാജ്യത്തുനിന്നും മാവോയിസം പൂർണമായും തുടച്ചുനീക്കുമെന്നും രാജ്യസഭയിൽ ആഭ്യന്തര മന്ത്രാലയത്തിന്‍റെ പ്രവർത്തനങ്ങളെ പറ്റിയുള്ള ചർച്ചയ്ക്കിടെ അമിത്ഷാ ആവർത്തിച്ചു.
മനാമ: മാർച്ച് 21 മുതൽ മാർച്ച് 31 വരെ ബഹ്റൈനിലെ ഫഷ്ത് അൽ ജാരിം സമുദ്രമേഖലയിൽ ബാപ്‌കോ അപ്‌സ്ട്രീം ത്രിമാന സർവേകൾ നടത്തുമെന്ന് കോസ്റ്റ് ഗാർഡ് അറിയിച്ചു.കടൽ യാത്രക്കാർ ജാഗ്രത പാലിക്കണമെന്നും സുരക്ഷ ഉറപ്പാക്കാൻ ഈ കാലയളവിൽ ഈ പ്രദേശം വഴിയുള്ള സഞ്ചാരം ഒഴിവാക്കണമെന്നും കോസ്റ്റ് ഗാർഡ് അഭ്യർത്ഥിച്ചു.
മനാമ: റഷ്യ-ഉക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാനുള്ള നയതന്ത്ര ശ്രമങ്ങളെ ബഹ്‌റൈൻ സ്വാഗതം ചെയ്തു.അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും ഉക്രെയ്ൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി നടത്തിയ സമീപകാല ഫോൺ കോളുകൾ വെടിനിർത്തലിനും പ്രാദേശിക, അന്തർദേശീയ സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ഒരു നല്ല ചുവടുവെപ്പാണെന്ന് ബഹ്‌റൈൻ അഭിപ്രായപ്പെട്ടു.സൗദി അറേബ്യയുടെ നയതന്ത്ര ശ്രമങ്ങൾക്കും ഉക്രെയ്ൻ പ്രതിസന്ധി പരിഹരിക്കുന്നതിനായി ഞായറാഴ്ച ജിദ്ദയിൽ പുതിയ യു.എസ്-റഷ്യ ചർച്ചകൾ നടത്തുന്നതിൽ സൗദിയുടെ പ്രധാന പങ്കിനും ബഹ്‌റൈൻ നന്ദി പ്രകടിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു. ഇരുവശത്തുനിന്നുമുള്ള 350 തടവുകാരെ ഉൾപ്പെടുത്തി റഷ്യയും ഉക്രെയ്‌നും തമ്മിൽ പുതിയ തടവുകാരുടെ കൈമാറ്റം സാധ്യമാക്കുന്നതിൽ യു.എ.ഇ. നടത്തിയ വിജയകരമായ മധ്യസ്ഥ ശ്രമങ്ങളെ പ്രസ്താവനയിൽ പ്രശംസിച്ചു.
ഹിലാൽ കംപ്യൂട്ടേഴ്സ് ജനറൽ മാനേജർ ഹാർഡി കോശിയുടെ മാതാവ് തങ്കമ്മ നൈനാൻ (90 ) തട്ടയിൽ ബംഗ്ലാവ്, പിരളശ്ശേരി, ചെങ്ങന്നൂർ, ബഹറിനിൽ നിര്യാതയായി. മൃതശരീരം ഞായറാഴ്ച്ച 12 മണിക്ക് ബഹ്‌റൈൻ സെൻറ്. മേരിസ് ഓർത്തഡോക്സ് പള്ളിയിൽ പ്രാർത്ഥനയ്ക്കുശേഷംനാട്ടിലേക്ക് കൊണ്ടുപോകും. സംസ്കാരം മാർച്ച് 25 ചൊവ്വാഴ്ച പുത്തൻകാവ് സെൻറ്. മേരീസ് ഓർത്തോഡോക്സ് കത്തീഡ്രലിൽ. മക്കൾ ലിസ്സി മാത്യു, ജോളി എബ്രഹാം, റെഞ്ചി വർഗീസ്, ഹാർഡി കോശി. മരുമക്കൾ പി സി മാത്യു, പി വി എബ്രഹാം, ഉമ്മൻ വർഗീസ്, ജിനു ഹാർഡി.
പാലോട്: തിരുവനന്തപുരത്തെ നന്ദിയോട് പടക്കനിർമ്മാണശാലയിൽ ഉണ്ടായ തീപിടിത്തത്തിൽ ഒരാൾക്ക് ഗുരുതര പരിക്ക്. ഇന്ന് രാവിലെ പത്തരയോടെയാണ് പടക്കനിർമ്മാണശാലയിലും കടയിലും തീപിടിത്തം ഉണ്ടായത്. സംഭവത്തിൽ പടക്കനിർമാണശാല ഉടമ ഷിബുവിനാണ് പരിക്കേറ്റത്. അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നന്ദിയോട് ആലംപാറ ശ്രീമുരുക എന്ന കടയ്ക്കാണ് തീപിടിച്ചത്. നിലവിൽ സ്ഥിതി നിയന്ത്രണ വിധേയമാണ്. എങ്ങനെയാണ് തീപിടിത്തം ഉണ്ടായതെന്ന് വ്യക്തമല്ല. കട പൂർണമായും തകർന്നു. ഉടമ മാത്രമാണ് ഈ സമയത്ത് കടയിൽ ഉണ്ടായിരുന്നതെന്നാണ് വിവരം. വലിയ ശബ്ദത്തോടെ കട കത്തുകയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. തിരുവനന്തപുരത്ത് പടക്കത്തിന് വളരെ പ്രശസ്തമായ നാടാണ് നന്ദിയോട്. വലിയ രീതിയിൽ പടക്കം ഇവിടെ നിർമിക്കാറുണ്ട്. നിരവധി പേർ ലെെസൻസോടെ ഇവിടെ പടക്കക്കട നടത്തുന്നുണ്ട്.
കാസർകോട്: ബസിനുള്ളിൽ വച്ച് യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തിയ യുവാവ് അറസ്റ്റിൽ. കാസർകോട് ബേക്കലിലാണ് സംഭവം. കുണിയ സ്വദേശി മുഹമ്മദ് കുഞ്ഞിയാണ് അറസ്റ്റിലായത്. ബേക്കൽ പൊലീസാണ് ഇയാളെ പിടികൂടിയത്. ബധിരനും മൂകനുമാണ് പ്രതി. ഇയാളെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. ഇന്നലെ ഉച്ചയ്‌ക്കാണ് സംഭവമുണ്ടായത്. കാഞ്ഞങ്ങാട് നിന്നും പാലക്കുന്നിലേക്ക് യുവതി യാത്ര ചെയ്യുന്നതിനിടെയാണ് നഗ്നതാ പ്രദർശനം ഉണ്ടായത്. ആറ് വയസുള്ള മകളും ഹോം നഴ്‌സായ യുവതിക്കൊപ്പം ഉണ്ടായിരുന്നു. ബസിൽ വച്ച് യുവാവ് നഗ്നതാ പ്രദർശനം നടത്തുന്ന വിവരം ബസിലെ കണ്ടക്‌ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസിൽ നിന്നിറങ്ങി രക്ഷപ്പെട്ടുവെന്നും യുവതി പറഞ്ഞു.ബസിനുള്ളിൽ വച്ച് യുവതി ചിത്രീകരിച്ച വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ആറ് വയസുള്ള മകളുടെ മുന്നിൽ വച്ചാണ് ഇയാൾ നഗ്നതാ പ്രദർശനം നടത്തിയതെന്ന് യുവതി പറഞ്ഞു. മകളുടെ മുഖം താൻ തിരിച്ച് പിടിച്ചുവെന്നും യുവതി നൽകിയ പരാതിയിൽ പറഞ്ഞിട്ടുണ്ട്. സ്വകാര്യ ബസിൽ യുവതിക്ക് നേരെ നഗ്നതാ പ്രദർശനം കഴിഞ്ഞ മാസം സ്വകാര്യ ബസിൽ യുവതിക്ക്…
