Author: News Desk

എടക്കര (മലപ്പുറം): പുലി റോഡിലേക്കു ചാടിയതിനെ തുടർന്നു നിയന്ത്രണം വിട്ടു മറിഞ്ഞ ബൈക്ക് യാത്രികനു പരുക്ക്. മണിമൂളി രണ്ടാംപാടം പന്താർ അഷ്‌റഫിന് (32) ആണ് പരുക്കേറ്റത്. നെല്ലിക്കുത്ത് – രണ്ടാം പാടം റോഡിൽ ഇന്നലെ രാത്രി പതിനൊന്നോടെയാണ് സംഭവം. അഷ്റഫ് ബൈക്കിൽ പോകുമ്പോൾ പുലി റോഡിലേക്ക് കുറുകെ ചാടുകയായിരുന്നു. പുലിയെ കണ്ട് ഭയന്നപ്പോൾ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അഷ്റഫിന്റെ തുടയ്ക്കാണ് പരുക്കേറ്റത്. മണിമൂളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി.

Read More

സന്നിധാനത്ത് വനം വന്യജീവി വകുപ്പ് ഉദ്യോഗസ്ഥർ സംഗീതാർച്ചന അർപ്പിച്ചു.  ഹൈറേഞ്ച് സർക്കിൾ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ആർ.എസ് അരുണിന്റെ നേതൃത്വത്തിലാണ് പരിപാടി അവതരിപ്പിച്ചത്. https://youtu.be/F8Ve5S6zb8E?si=D6UNxWQSC16sGtIo എക്കാലത്തെയും  പ്രിയപ്പെട്ട അയ്യപ്പഭക്തിഗാനങ്ങൾ കോർത്തിണക്കിയായിരുന്നു പരിപാടി. ആനയിറങ്ങും മാമലയിൽ, ഉദിച്ചുയർന്നു മാമലമേലേ, കണ്ണാടി ചില്ലോലും കണി പമ്പ, തുടങ്ങിയ ഒരുപിടി ഗാനങ്ങളാണ് അവതരിപ്പിച്ചത്. ഒടുവിൽ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനത്തോടെയാണ് പരിപാടി അവസാനിപ്പിച്ചത്. വനം വന്യജീവി വകുപ്പിലെ സംഗീത ട്രൂപ്പ് അംഗങ്ങളായ ഉദ്യോഗസ്ഥരാണ് സംഗീതാർച്ചനയുടെ ഭാഗമായത്. എല്ലാവർഷവും  മകരവിളക്കിന് തൊട്ടുമുമ്പുള്ള ഏതെങ്കിലും ഒരു ദിവസമാണ് ഇവർ പരിപാടി അവതരിപ്പിക്കാറുള്ളത്.

Read More

മകരവിളക്ക് ദ൪ശനത്തിനെത്തുന്ന എല്ലാ ഭക്തജനങ്ങൾക്കും സുഖദ൪ശനം സാധ്യമാകട്ടെ എന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര്. മകരവിളക്കുമായി ബന്ധപ്പെട്ട ചടങ്ങുകൾ ജനുവരി 13 വൈകിട്ട് മുതലാണ് ആരംഭിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. https://youtu.be/QIlwu38aoLg?si=zZtvbVPTA7UxiaLI വൈകിട്ട് 5 ന് പ്രാസാദ ശുദ്ധിക്രിയകൾ നടക്കും.14ന് രാവിലെ ഉഷപൂജ കഴിഞ്ഞ് എട്ട് മണിയോടെ ബിംബ ശുദ്ധിക്രിയകൾ നടക്കും. മകരവിളക്ക് ദിവസമായ ജനുവരി 15 പുല൪ച്ചെ 2 കഴിഞ്ഞ് നട തുറന്ന് സംക്രമ പൂജ ആരംഭിക്കും. സംക്രമ സമയമായ 2.46 ന് പന്തളം കൊട്ടാരത്തിൽ നിന്ന് കൊണ്ടുവരുന്ന നെയ് ഉപയോഗിച്ച് വിശേഷാൽ നെയ് അഭിഷേകം നടത്തും. തുടർന്ന് പതിവ് പൂജകൾ തുടരും.ഉച്ചയ്ക്ക് നട അടയ്ക്കുകയും വൈകിട്ട് 5 ന് തുറക്കുകയും ചെയ്യും. തുടർന്ന് തിരുവാഭരണ ഘോഷയാത്രയെ സ്വീകരിച്ച് സന്നിധാനത്തേക്ക് ആനയിക്കും. ആറരയോടെ തിരുവാഭരണം ചാർത്തി വിശേഷാൽ ദീപാരാധന നടക്കും. തിരുവാഭരണ വിഭൂഷിതനായ ഭഗവാൻ പ്രത്യേക ഭാവത്തിലേക്ക് മാറും. ദീപാരാധനയോട് അനുബന്ധിച്ചാകും പൊന്നമ്പലമേട്ടിൽ മകരജ്യോതി ദൃശ്യമാകുക. ശബരിമലയിലെ ഏറ്റവും പഴക്കംചെന്ന ഉത്സവമാണ്…

Read More

ശ്രീനഗർ: ജമ്മുകശ്മീരിലെ പൂഞ്ചിൽ സൈനികരുടെ വാഹനങ്ങൾ തീവ്രവാദികൾ ആക്രമിച്ചു. സൈനികർ തിരിച്ചു വെടിയുതിർത്തു. വെടിവയ്പ്പ് തുടരുകയാണ്. ഇന്നു വൈകിട്ടാണു സംഭവം. പ്രദേശത്തുനിന്നും ഇതുവരെ മരണങ്ങളോ പരുക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ഒരു കുന്നിൻപുറത്തുനിന്നും തീവ്രവാദികൾ രണ്ടു റൗണ്ട് വെടിയുതിർത്തെന്നാണു വിവരം. കഴിഞ്ഞ കുറച്ച് ആഴ്ച്ചകൾക്കിടെ പ്രദേശത്തു സൈനികർക്കു നേരെയുണ്ടായ രണ്ടാമത്തെ ആക്രമണമാണിത്. ഡിസംബർ 22നുണ്ടായ ആക്രമണത്തിൽ നാല് സൈനികർ വീരമ്യതു വരിച്ചിരുന്നു. പിർ പഞ്ചൽ മേഖല, രജൗറി, പൂഞ്ച് എന്നിവിടങ്ങള്‍ 2003 മുതൽ തീവ്രവാദമുക്ത മേഖലയായി മാറിയിരുന്നു. എന്നാൽ 2021 മുതൽ ഇവിടെ തീവ്രവാദി ആക്രമണങ്ങൾ പുനരാരംഭിച്ചു. കഴിഞ്ഞ ഏഴ് മാസത്തിനിടെ 20 സൈനികർ ഇവിടെ കൊല്ലപ്പെട്ടു. കഴിഞ്ഞ രണ്ടുവർഷത്തിനിടെ 35ൽ അധികം സൈനികരാണു കൊല്ലപ്പെട്ടത്.

Read More

മനാമ: ബഹ്‌റൈനിലെ ആദ്യ നാടൻ പാട്ട് കൂട്ടായ്മയായ “ആരവം നാടൻപാട്ട് കൂട്ടം” അതിന്റെ പതിനാറാം വാർഷികവും കുടുംബ സംഗമവും ഹംലയിലെ ലിയോ ഗാർഡനിൽ ആഘോഷിച്ചു. 2007 ൽ ഹരീഷ് മേനോൻറെയും ജഗദീഷ് ശിവന്റെയും നേതൃത്വത്തിൽ വളരെ കുറച്ചു അംഗങ്ങളുമായി ആരംഭിച്ച ഈ നാടൻ പാട്ടു കൂട്ടത്തിൽ ഇപ്പോൾ അൻപതിൽ പരം അംഗങ്ങളുണ്ട്. നാടൻ പാട്ടുകളെയും നാടൻ കലാരൂപങ്ങളെയും സ്നേഹിക്കുന്ന ഈ പാട്ടുകൂട്ടം ഇതിനോടകം ബഹ്‌റൈൻ സമൂഹത്തിലെ സാംസ്കാരിക സാമൂഹിക സംഘടനകളിലും മറ്റുമായി അറുനൂറിൽ പരം സ്റ്റേജുകളിൽ പ്രോഗ്രാം അവതരിപ്പിച്ച് അതിന്റെ ജയ്ത്രയാത്ര തുടരുന്നു. ആരവത്തിന്റെ ചിറകിൽ നിന്നും 2022 ൽ ആരംഭിച്ച “ആരവം മരം ബാൻഡ് ഇൻസ്ട്രമെന്റൽ ഫ്യുഷൻ” സ്വദേശികളെയും വിദേശികളെയും ഒരുപോലെ ആകർഷിച്ചുകൊണ്ട് മുന്നേറുന്നു. പതിനാറാം വാർഷികം ആഘോഷിക്കുന്ന ഈ ഉത്സവവേളയിൽ വിശിഷ്ട അതിഥികളായി പ്രശസ്ത സാമൂഹിക പ്രവർത്തകരായ അജികുമാർ (സർവാൻ), മനോജ്‌കുമാർ എന്നിവർ പങ്കെടുത്തു. ചടങ്ങിൽ പഴയ കാല ആരവം മെംബേഴ്സിനും നിലവിലെ ആരവം മെമ്പേഴ്സിനും മൊമെന്റോ നൽകി…

Read More

മനാമ: ബഹറിനിലെ കാലാ രംഗത്ത് നിറസാന്നിധ്യമായ കുടുംബ സൗഹൃദ വേദി യേശുദാസിന്റെ എൺപത്തിനാലത്തെ ജന്മദിന – ശതാഭിഷേകം ഗന്ധർവ്വനാദം ” എന്ന പേരിൽ വിപുലമായി ഇന്ത്യൻ ടാലന്റ് അക്കാദമി ആഡിറ്റോറിയത്തിൽ വച്ച് ആഘോഷിച്ചു. ജോ.സെക്രട്ടറി : അബ്ദുൽ മൻഷീർ സ്വാഗതം പറഞ്ഞ വേദിയിൽ പ്രസിഡൻറ് സിബി കൈതാരത്ത് ഉത്ഘാടനം ചെയ്യ്തു .രക്ഷാധികാരി അജിത്ത് കണ്ണൂർ ഗാനഗന്ധർവ്വന്റെ ജീവചരിത്രം അനുസ്മരിച്ചു. ദിനേശ് ചോമ്പാല, സുനീഷ്, അൻവർ നിലമ്പൂർ മുബീന മൻഷീർ, വൃന്ദ ശ്രീജേഷ്, ഹേമന്ത് രത്നം,മനോജ് നമ്പ്യാർ, ബിജിത്ത്,രാജേഷ് ഇല്ലത്ത്, രജേഷ് പെരുംകുഴി, തുടങ്ങിയ കലാകാരൻമാർ യേശുദാസിന്റെ വിവിധ ഭാഷകളിലുള്ള സംഗീത വിരുന്നു നടത്തി. വനിതാവേദി രക്ഷാധികാരി മിനി റോയ് യുടേയും എക്സിക്യുട്ടീവ് അംഗം റോയിയുടേയും ഇരുപത്തി അഞ്ചു വർഷം പൂർത്തിയായ ദാമ്പത്യ ജീവിതത്തിന്റെ ഓർമ്മകൾ പങ്കിടുകയും കേക്ക് മുറിച്ച് ആഘോഷിക്കുകയും ചെയ്യ്തു. മുൻ പ്രസിഡൻറ് മാരായ വി.സി ഗോപാലൻ, ജേക്കബ് തേക്കും തോട് എന്നിവരുടെ സാന്നിധ്യത്തിൽ നടന്ന പരിപാടികൾ വൈ.പ്രസിഡൻറ്: അനിൽ…

Read More

ന്യൂഡ‍ൽഹി: ലോക്സഭാ സ്പീക്കറുടെ പോഡിയത്തിൽ കയറി പ്രതിഷേധിച്ച മൂന്നു കോൺഗ്രസ് എംപിമാരുടെ സസ്പെൻഷൻ പിൻവലിച്ചു. കെ.ജയകുമാർ, അബ്ദുൽ ഖാലിക്, വിജയ് വസന്ത് എന്നിവരുടെ സസ്പെൻഷനാണ് പിൻവലിച്ചത്. ഇവരുടെ ഖേദപ്രകടനം ലോക്സഭാ പ്രിവിലേജ് കമ്മിറ്റി അംഗീകരിക്കുകയായിരുന്നു. പാർലമെന്റിലുണ്ടായ പുകയാക്രമണത്തിൽ പ്രതിഷേധിച്ചതിനെ തുടർന്ന് ഡിസംബർ 18നു സസ്പെൻഡ് ചെയ്ത 33 എംപിമാരിൽ ഉൾപ്പെട്ടവരാണ് മൂവരും. അസമിലെ ബാർപേട്ടയിൽ നിന്നുള്ള കോൺഗ്രസ് എംപിയാണ് 52 വയസ്സുകാരനായ അബ്ദുൽ ഖാലിഖ്. വിജയ് വസന്ത് (40) കന്യാകുമാരിയിൽനിന്നുള്ള കോൺഗ്രസ് എംപിയും കെ.ജയകുമാർ (73) തമിഴ്‌നാട്ടിലെ നാമക്കലിൽനിന്നുള്ള കോൺഗ്രസ് എംപിയുമാണ്.

Read More

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചെന്ന കേസിൽ ഒരാളെകൂടി അറസ്റ്റ് ചെയ്തു. കാസർകോട് കാഞ്ഞങ്ങാട് സ്വദേശി രാകേഷ് അരവിന്ദാണ് അറസ്റ്റിലായത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കംപ്യൂട്ടർ സെന്ററിലെ ജീവനക്കാരനാണ്. യൂത്ത് കോൺഗ്രസ് നേതാവിന്റേതാണ് സെന്ററെന്ന് പൊലീസ് പറഞ്ഞു. കേസിലെ പ്രതികളെ ആപ് ഉപയോഗിച്ച് കാർഡ് നിർമിക്കാൻ സഹായിച്ചത് ഇയാളാണെന്ന് പൊലീസ് പറയുന്നു. സിആർ കാർഡ് എന്ന ആപ് വഴിയാണ് വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ചത്. വ്യാജ തിരിച്ചറിയൽ കാർഡ് നിർമിച്ച കേസിൽ 4 യൂത്ത് കോൺഗ്രസ് പ്രവർത്തകരെ നേരത്തെ പൊലീസ് അറസ്റ്റു ചെയ്തിരുന്നു. ഫെനി നൈനാൻ, ബിനിൽ ബിനു, അഭിനന്ദ് വിക്രം, വികാസ് കൃഷ്ണ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. പ്രതികൾക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു.

Read More

കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ കണ്ണൂര്‍ കളക്ട്രേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം. യൂത്ത് കോൺഗ്രസ് പ്രവര്‍ത്തകയുടെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ പോലീസ് ബൂട്ടിട്ട് ചവിട്ടുകയും ചെയ്തെന്ന് ആരോപണമുണ്ട്. പ്രവര്‍ത്തകര്‍ക്കു നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രതിഷേധിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്ത് നീക്കി. മുടിയില്‍ ചവിട്ടി നില്‍ക്കുന്നുവെന്നും വസ്ത്രം കീറിയെന്നും പ്രവര്‍ത്തക വിളിച്ച് പറഞ്ഞെങ്കിലും പോലീസ് ഗൗനിച്ചില്ല. അതിരൂക്ഷമായ വിമര്‍ശനമാണ് പോലീസിനെതിരെ പ്രവര്‍ത്തകര്‍ ഉന്നയിക്കുന്നത്. പ്രവര്‍ത്തകയെ അറസ്റ്റു ചെയ്ത് നീക്കുന്നതിനിടെയാണ് ഇവരുടെ വസ്ത്രം കീറിയത്. ഇതിനിടെ വനിതാ പോലീസ് പ്രവര്‍ത്തകയുടെ മുടിയിലും വസ്ത്രത്തിലും ചവിട്ടി പിടിച്ചു. കൈക്ക് പരിക്കേറ്റ് പ്രവര്‍ത്തക ഏറെ നേരം റോഡില്‍ കിടന്നു. വേദനിക്കുന്നുണ്ടെന്നും മുടിയില്‍ ചവിട്ടരുതെന്നും പറയുമ്പോഴും പിന്മാറാന്‍ പോലീസ് തയ്യാറായില്ല. വലിയ പോലീസ് സന്നാഹം തന്നെ കളക്ട്രേറ്റിനു മുന്നില്‍ നിലയുറപ്പിച്ചിരുന്നു. കളക്ട്രേറ്റിലേക്ക് തള്ളികയറാന്‍ ശ്രമിച്ച പോലീസ് രണ്ടു തവണ പ്രവർത്തകർക്കു നേരെ ജലപീരങ്കി പ്രയോഗിച്ചു.

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് മകരപ്പൊങ്കൽ പ്രമാണിച്ച് 15ന് ആറ് ജില്ലകൾക്ക് അവധി പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.തമിഴ്നാട്ടിനു ചേർന്നുള്ള ജില്ലകൾക്കാണ് അവധി.

Read More