Author: News Desk

തിരുവനന്തപുരം: ദേശീയപാത 66-ന്റെ നിർമാണത്തിൽ മാത്രമല്ല, റോഡ്സുരക്ഷയിലും വീഴ്ച. കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ നിർദേശപ്രകാരം ഓരോ 60 കിലോമീറ്ററിനുള്ളിലും ഡ്രൈവർമാർക്ക് വിശ്രമകേന്ദ്രങ്ങൾ നിർമിക്കേണ്ടതുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇത് പാലിച്ചിട്ടില്ല. തുടർച്ചയായി വാഹനമോടിക്കുമ്പോൾ ഉറങ്ങിയില്ലെങ്കിൽപ്പോലും ഹൈവേ ഹിപ്‌നോസിസ്‌മൂലം മയക്കവും ശ്രദ്ധക്കുറവുമുണ്ടായി അപകടത്തിന് സാധ്യത കൂടുതലാണ്. വശങ്ങൾ അടച്ചുകെട്ടിയിട്ടുള്ള ദേശീയപാതകളിലെ ആവർത്തന വിരസതയുള്ള കാഴ്ചകൾ ഡ്രൈവർമാരിൽ മടുപ്പുണ്ടാക്കുകയും മയക്കത്തിലേക്ക് നയിക്കുകയും ചെയ്യും. ഒരു മണിക്കൂർ തുടർച്ചയായി വാഹനമോടിക്കുമ്പോൾ പത്തുമിനിറ്റെങ്കിലും വിശ്രമമെടുത്താൽ ഈ പ്രശ്നം ഒഴിവാക്കാം. സംസ്ഥാനത്ത് ഓരോ 60 കിലോമീറ്ററിലും ടോൾപ്പിരിവുകേന്ദ്രങ്ങൾ വിഭാവനംചെയ്തിട്ടുണ്ടെങ്കിലും വിശ്രമകേന്ദ്രങ്ങളുടെ കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. സ്ഥലമേറ്റെടുത്തിട്ടില്ലാത്തതിനാൽ ടോൾ കേന്ദ്രങ്ങളിൽ വിശ്രമകേന്ദ്രങ്ങളുടെ നിർമാണം സാധ്യമല്ല. സംസ്ഥാനത്തെ സാഹചര്യം കണക്കിലെടുത്ത് 100 കിലോമീറ്റർ ഇടവിട്ട് വിശ്രമകേന്ദ്രങ്ങൾ ഒരുക്കാൻ തീരുമാനിച്ചെങ്കിലും അതും നടപ്പായിട്ടില്ല. കേന്ദ്ര മോട്ടോർവാഹന നിയമത്തിലെ വകുപ്പ് 135 പ്രകാരം വിശ്രമകേന്ദ്രങ്ങൾക്ക് ഉൾപ്പെടെയുള്ള അനുബന്ധ സൗകര്യങ്ങൾ ഒരുക്കുന്നതിൽ സംസ്ഥാന സർക്കാരിനും ഉത്തരവാദിത്വമുണ്ട്. ചർച്ചനടന്നെങ്കിലും പുരോഗതിയുണ്ടായിട്ടില്ല. മറ്റുസംസ്ഥാനങ്ങളിൽ 2020-നുശേഷം നിർമിച്ച ഹൈവേകളിൽ വിശ്രമസൗകര്യമുണ്ട്. ഇതിനായി കാലിക്കറ്റ്…

Read More

തിരുവനന്തപുരം: വിദേശഫണ്ട് വിവേചനം സംബന്ധിച്ച വിഷയം കേന്ദ്രധനമന്ത്രി നിർമ്മലാ സീതാരാമനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് സംസ്ഥാന ധനമന്ത്രി കെ എൻ ബാലഗോപാൽ. വിഷയം ഉന്നയിക്കാൻ സർക്കാരിന് മറ്റ് അവസരങ്ങളുണ്ട്. സംസ്ഥാനത്തെ ധനസ്ഥിതിയുമായി ബന്ധപ്പെട്ട മൂന്നു വിഷയങ്ങളാണ് ഉന്നയിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയിൽ വീണ്ടും വെട്ടിക്കുറവ്. മുൻ വർഷത്തെ കടമെടുപ്പ് കണക്കിൽ വ്യക്തതക്കുറവ് കാട്ടി 1877 കോടി രൂപയും കുറച്ചെന്ന് ധനമന്ത്രി പറഞ്ഞു. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിച്ചില്ലെങ്കിൽ 5 ശതമാനം പിടിച്ചു വയ്ക്കും. 3323 കോടിയിൽ അധികമാണ് കുറച്ചിരിക്കുന്നത്. ഗ്യാരണ്ടി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ കേരളം തീരുമാനിച്ചിട്ടുണ്ട്. ഇ വർഷം അങ്ങനെ കുറയ്ക്കരുത് എന്ന്‌ ആവശ്യപ്പെട്ടതായി മന്ത്രി കെഎൻ ബാല​​ഗോപാൽ പറഞ്ഞു. കേരളത്തിന്റെ നികുതി വിഹിതം സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളുണ്ടെന്ന് മന്ത്രി കൂടിക്കാഴ്ചയ്ക്ക് മുൻപ് പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച കാര്യം കേന്ദ്ര ധനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിച്ചു. അതേസമയം 965.16 രൂപ ഐജിഎസ്ടി സെറ്റിൽമെന്റിൽ കുറവ് വന്നു. ഇത് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.…

Read More

കൊച്ചി: ഉപഭോക്താവിനെ തെറ്റിദ്ധരിപ്പിച്ച് പഴയതും കേടായതുമായ മൊബൈല്‍ ഫോണ്‍ നല്‍കി കമ്പളിപ്പിക്കുകയും അത് തിരിച്ചെടുത്ത ശേഷം പണം തിരികെ നല്‍കാതിരുന്ന ഓണ്‍ലൈന്‍ വ്യാപാരി നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി(consumer court). ചെന്നൈ ആസ്ഥാനമായ ലാപ്ടോപ്സോണ്‍ എന്ന സ്ഥാപനത്തിനെതിരായ പരാതിയിലാണ് കോടതി 70,000 രൂപ പിഴയിട്ടത്. 2023 ഏപ്രിലില്‍, കൊച്ചിയിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന കെ എസ് മാരിയപ്പന്‍ ഓണ്‍ലൈനിലൂടെ 55,000/ രൂപക്ക് വാങ്ങിയ സാംസങ് ഗാലക്‌സി എസ്21 മൊബൈലിന് ഗുണനിലവാരമില്ലായ്മയും നേരത്തെ ഉപയോഗിച്ചതുമായ പഴക്കവും കണ്ടെത്തിയിരുന്നു. അധികമായി ഓര്‍ഡര്‍ ചെയ്ത ആക്‌സസറികളും ഫോണിനൊപ്പം ഉണ്ടായിരുന്നില്ല. എതിര്‍ കക്ഷി ആദ്യം പണം തിരികെ നല്‍കാന്‍ വിസമ്മതിച്ചെങ്കിലും പിന്നീട് കൈപ്പറ്റിയ ഫോണ്‍ തിരികെ അയക്കാനാണ് ഉപഭോക്താവിനോട് ആവശ്യപ്പെട്ടത്. ഉപഭോക്താവ് ഫോണും കവര്‍ ലെറ്ററും കൊറിയറില്‍ അയച്ചുവെങ്കിലും പണം തിരികെ നല്‍കുന്നതില്‍ എതിര്‍കക്ഷി വീഴ്ചവരുത്തുകയും ഉപഭോക്താവിനെ ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു. വിശ്വാസവഞ്ചനയിലൂടെ ഉപഭോക്താവിനെ കമ്പളിപ്പിച്ചത് അധാര്‍മ്മികമായ വ്യാപാര…

Read More

പത്തനംതിട്ട: കസ്റ്റഡി മരണം എന്ന ആക്ഷേപത്തില്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. പത്തനംതിട്ട കോയിപ്രം സിഐ ജി. സുരേഷ് കുമാറിനെതിരെയാണ് നടപടി. കഞ്ചാവ് വലിച്ചതിന് കസ്റ്റഡിയില്‍ എടുത്തയാള്‍ക്ക് മര്‍ദനമേറ്റു എന്ന പരാതിയിലാണ് നടപടി എടുത്തിരിക്കുന്നത്. കസ്റ്റഡിയിലെടുത്ത് വിട്ടയച്ച വരയന്നൂര്‍ സ്വദേശി കെ.എം. സുരേഷിനെ പിന്നീട് കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. സുരേഷിനെ കസ്റ്റഡിയിലെടുക്കുകയും കഞ്ചാവ് വലിച്ചു എന്ന കുറ്റംചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യുകയുമായിരുന്നു. പിന്നീട് സ്റ്റേഷന്‍ ജാമ്യം നല്‍കി സുരേഷിനെ വിട്ടയച്ചു എന്നാണ് പോലീസ് വിശദീകരണം. എന്നാല്‍, നാലുദിവസത്തിന് ശേഷം, മാര്‍ച്ച് 22-ന് സുരേഷിനെ കോന്നി പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ കുമ്പയ്ക്ക് സമീപമുള്ള ഒരു തോട്ടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഈ സംഭവത്തില്‍ പോലീസ് പിന്നീട് കാര്യമായ അന്വേഷണം നടത്തിയിരുന്നില്ല. എന്നാല്‍, പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന്റെ ശരീരത്തില്‍ വാരിയെല്ലിനടക്കം ക്ഷതവും ചൂരല്‍കൊണ്ട് അടിച്ചതിന് സമാനമായ പാടുകളും ഉണ്ടായിരുന്നു എന്നാണ് പറഞ്ഞിരിക്കുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സുരേഷിന് ആരില്‍നിന്നോ മര്‍ദനം ലഭിച്ചതായി വ്യക്തമായിരുന്നിട്ടും പോലീസ് ഇതില്‍…

Read More

മനാമ: പ്രാദേശികമായും അന്തര്‍ദേശീയമായും പൊതുജനങ്ങള്‍ക്കും ബഹിരാകാശ മേഖലയിലെ പങ്കാളികള്‍ക്കും ആശയവിനിമയം മെച്ചപ്പെടുത്താനും സേവനങ്ങളും വിവരങ്ങളും നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായി ബഹ്റൈന്‍ സ്പേസ് ഏജന്‍സി (ബി.എസ്.എ) പുതിയ വെബ്സൈറ്റ് ആരംഭിച്ചു.ഏജന്‍സിയുടെ ദര്‍ശനം, ലക്ഷ്യങ്ങള്‍, സംരംഭങ്ങള്‍, നിലവിലുള്ളതും ഭാവിയിലുള്ളതുമായ ബഹിരാകാശ പദ്ധതികള്‍ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങള്‍ ജനങ്ങള്‍ക്ക് ആക്സസ് ചെയ്യാനാവുന്ന ആധുനിക രൂപകല്‍പ്പനയും എളുപ്പത്തിലുള്ള നാവിഗേഷനും വെബ്സൈറ്റിന്റെ സവിശേഷതയാണ്. ദേശീയ ബഹിരാകാശ നയം, ഏജന്‍സിയുടെ പദ്ധതി, ഏറ്റവും പുതിയ വാര്‍ത്തകള്‍, പരിപാടികള്‍, പ്രഖ്യാപനങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങളും ലഭിക്കും.ഏജന്‍സിയുടെ ഡിജിറ്റല്‍ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിലും വിവരങ്ങളും സേവനങ്ങളും കൂടുതല്‍ ആക്സസ് ചെയ്യുന്നതിലും പുതിയ വെബ്സൈറ്റ് ഒരു സുപ്രധാന ചുവടുവെപ്പാണെന്ന് ബി.എസ.്എ. ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഹുസൈന്‍ അബ്ദുല്‍ലത്തീഫ് പറഞ്ഞു. www.bsa.gov.bh എന്ന പുതിയ വെബ്സൈറ്റ് സന്ദര്‍ശിക്കാന്‍ അദ്ദേഹം എല്ലാവരെയും ക്ഷണിച്ചു.

Read More

മനാമ: കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സല്‍മാന്‍ ബിന്‍ ഹമദ് അല്‍ ഖലീഫ രാജകുമാരന്റെ രക്ഷാകര്‍തൃത്വത്തില്‍, അറബ് ഫെഡറേഷന്‍ ഓഫ് കാപിറ്റല്‍ മാര്‍ക്കറ്റ്സുമായി (എ.എഫ്.സി.എം) സഹകരിച്ച് നവംബര്‍ 20ന് ബഹ്റൈന്‍ ബോഴ്സ് ബി.എച്ച്.ബി. ദി മാര്‍ക്കറ്റ് 2.0 സമ്മേളനം സംഘടിപ്പിക്കും. ‘മൂലധന വിപണികളിലെ വിനാശകരമായ ഡിജിറ്റല്‍ പരിവര്‍ത്തനം’ എന്ന പ്രമേയത്തില്‍ നടക്കുന്ന സമ്മേളനം, ആഗോള ഇക്വിറ്റി വിപണികളുടെ ഭാവി രൂപപ്പെടുത്തുന്നതില്‍ സാങ്കേതികവിദ്യകളുടെയും അടിസ്ഥാന സൗകര്യ വികസനത്തിന്റെയും വര്‍ദ്ധിച്ചുവരുന്ന പങ്കിനെക്കുറിച്ച് ചര്‍ച്ച ചെയ്യും.സാങ്കേതിക പുരോഗതി മൂലധന വിപണികളെ എങ്ങനെ ആധുനികവല്‍ക്കരിക്കുന്നുവെന്നും അവയുടെ കാര്യക്ഷമത, സുസ്ഥിരത, ഉള്‍പ്പെടുത്തല്‍ എന്നിവ എങ്ങനെ വര്‍ധിപ്പിക്കുന്നുവെന്നും പരിശോധിക്കുന്നതിനുള്ള ഒരു കേന്ദ്രീകൃത വേദിയായിരിക്കും സമ്മേളനമെന്ന് ബഹ്റൈന്‍ ബോഴ്സ് സി.ഇ.ഒ. ഷെയ്ഖ് ഖലീഫ ബിന്‍ ഇബ്രാഹിം അല്‍ ഖലീഫ പറഞ്ഞു. സമ്മേളനത്തെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് കോണ്‍ഫറന്‍സ് പേജ് https://market.arab-exchanges.org/ സന്ദര്‍ശിക്കാവുന്നതാണ്.

Read More

മനാമ: ബഹ്റൈൻ നിവാസികളായ മലപ്പുറം ജില്ലയിൽ നിന്നുള്ള പ്രവാസികളുടെ ജനകീയ കൂട്ടായ്മയായ ബഹ്റൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറം ലോഗോ പ്രകാശനം നടത്തി. ഉമ്മുൽ ഹസം കിംസ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ കൂട്ടായ്മയുടെ രക്ഷാധികാരിയും സീനിയർ അംഗവുമായ മുഹമ്മദലി കെ.ട്ടി (ദാർ അല് ശിഫ) യാണ് ലോഗോ പ്രകാശന കർമ്മം നിർവഹിച്ചത്. കൂട്ടായ്മയുടെ രക്ഷാധികാരി ബഷീർ അമ്പലായി ബഹറൈൻ മലപ്പുറം ഡിസ്ട്രിക്ട് ഫോറത്തിന് വേണ്ടി ലോഗോ തയ്യാറാക്കിയ ഫസലുൾ ഹഖിനെ ( ഫസൽ ഭായ്) അമ്പലായി റിയൽ എസ്റ്റേറ്റ് സ്പോൺസർ ചെയ്ത സമ്മാനം നൽകി വേദിയിൽ അനുമോദിച്ചു. കൂട്ടായ്മയുടെ രക്ഷാധികാരി എൻ.കെ. മുഹമ്മദലി മലപ്പുറം ആശംസകൾ നേർന്നു സംസാരിച്ചു. ബഹറൈനിലെ സാമൂഹിക,വിദ്യാഭ്യാസ, സാംസ്കാരിക, രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടിയിൽ പ്രസിഡണ്ട് സലാം മമ്പാട്ടുമൂല അധ്യക്ഷനായി.ജനറൽ സെക്രട്ടറി ഷമീർ പൊട്ടച്ചോല സ്വാഗതവും ട്രഷറർ അലി അഷറഫ് നന്ദിയും പ്രകാശിപ്പിച്ചു. ഓർഗനൈസിങ് സെക്രട്ടറി മൻഷീർ കൊണ്ടോട്ടി , മറ്റു ഭാരവാഹികളായ മുനീർ ഒരവക്കോട്ടിൽ, രാജേഷ് വി…

Read More

കോയമ്പത്തൂർ: പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക. മാതാപിതാക്കൾ ജോലിക്ക് പോയ സമയത്ത് പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കി പ്രവീൺകുമാർ വീട്ടിൽ അതിക്രമിച്ചു കയറി കുത്തി കൊലപ്പെടുത്തുകയായിരുന്നു. പെൺകുട്ടിയുടെ കഴുത്തിനും നെഞ്ചിനും ഉൾപ്പെടെ ഗുരുതരമായി പരിക്കേറ്റിരുന്നു. നിലവിളി കേട്ട് അയൽവാസികൾ ഓടിയെത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ നഷ്ടമാവുകയായിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം അഞ്ചുവർഷത്തോളം പ്രവീണും കുടുംബവും താമസിച്ചിരുന്നു. തുടർന്ന് നിരന്തരം ഫോണിൽ വിളിച്ച് പ്രണയാഭ്യർഥന നടത്തിയെങ്കിലും ഇത് നിരസിച്ചതാണ് കൊലപാതകത്തിന്…

Read More

പനങ്ങാട്(കൊച്ചി): നെട്ടൂരില്‍ കുട്ടികള്‍ക്ക് നേരേ നഗ്‌നതാപ്രദര്‍ശനം നടത്തിയ യുവാവ് പിടിയിലായി. ട്യൂഷന്‍വിട്ട് വീട്ടിലേക്ക് വരുകയായിരുന്ന കുട്ടികള്‍ക്കുനേരേ നഗ്‌നതാപ്രദര്‍ശനം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായുമുള്ള സംഭവത്തിലെ പ്രതിയാണ് പിടിയിലായത്. പാലാരിവട്ടത്ത് വാടകയ്ക്ക് താമസിക്കുന്ന മലപ്പുറം ചങ്ങരംകുളം പന്താവൂര്‍ ചെറുപറമ്പില്‍ സുധീഷ് (28) ആണ് പനങ്ങാട് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ബുധനാഴ്ച വൈകീട്ട് 6.30-ഓടെ ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുകയായിരുന്ന നാലാംക്ലാസിലെ രണ്ടുവിദ്യാര്‍ഥിനികളെയാണ് സ്‌കൂട്ടറിലെത്തിയ ഇയാള്‍ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചതായി കുടുംബം പനങ്ങാട് പോലീസിന് പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. പനങ്ങാട് സിഐ സാജു ആന്റണി, എസ്‌ഐ മുനീര്‍, അരുണ്‍രാജ്, പ്രശാന്ത്, ശ്രീജിത്ത് എന്നിവരങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Read More

ഭോപാല്‍: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട് വര്‍ഗീയപരാമര്‍ശം നടത്തിയതിന്റെ പേരില്‍ ഇന്‍ഫ്‌ളുവന്‍സറെ അറസ്റ്റ് ചെയ്ത പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ നടപടിയെ വിമർശിച്ച് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. മതേതരത്വം എന്നത് ഇരുഭാഗത്തേക്കും സുഗമമായ ഗതാഗതം അനുവദിക്കുന്ന ‘ഇരട്ടവീഥിയുള്ള തെരുവായിരിക്കണം’ എന്ന് പവന്‍ കല്യാണ്‍ അഭിപ്രായപ്പെട്ടു. മതങ്ങള്‍ തമ്മില്‍ പരസ്പരമുള്ള ബഹുമാനം നിലനില്‍ക്കുന്ന സമൂഹമായിരിക്കണം ഉണ്ടാവേണ്ടത്- എക്‌സ് പ്ലാറ്റ്‌ഫോമിൽ പവന്‍ കല്യാണ്‍ കുറിച്ചു. ‘ഓപ്പറേഷന്‍ സിന്ദൂറിന്റെ സമയത്ത് നിയമവിദ്യാര്‍ഥിയായ ശര്‍മ്മിഷ്ഠ ചില പരാമര്‍ശങ്ങള്‍ നടത്തി. അവരുടെ വാക്കുകള്‍ ചിലര്‍ക്ക് വേദനാജനകമായി. തെറ്റ് തിരുത്തി അവര്‍ ആ വീഡിയോ ഡിലീറ്റ് ചെയ്യുകയും ക്ഷമാപണം നടത്തുകയും ചെയ്തു. ബംഗാള്‍ പോലീസ് ധൃതിയിലാണ് ശര്‍മ്മിഷ്ഠയ്‌ക്കെതിരേ നടപടിയെടുത്തത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ സനാതന ധര്‍മത്തെ പരിഹസിക്കുമ്പോള്‍ അതുമൂലം ലക്ഷക്കണക്കിന് ആളുകള്‍ക്കുണ്ടായ തീവ്രമായ വേദനയുടെ കാര്യമോ? അവരുടെ ക്ഷമാപണം എവിടെയാണ്? ദ്രുതഗതിയിലുള്ള അറസ്റ്റ് എവിടെ?’ മമതയുടെ വീഡിയയോയും പോസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈശ്വരനിന്ദ എപ്പോഴും അപലപിക്കപ്പെടേണ്ടതാണെന്നും മതേതരത്വം ചിലര്‍ക്ക് കവചവും മറ്റുള്ളവര്‍ക്ക്…

Read More