Author: News Desk

മനാമ: പ്രവാസികൾക്കിടയിൽ വർധിച്ചു വരുന്ന മരണ സംഖ്യയും, ജീവിത ശൈലി രോഗങ്ങളെ കുറിച്ചു ബഹ്‌റൈനിലെ പ്രവാസികൾക്കിടയിൽ ബോധവൽക്കരണം ലക്ഷ്യം വെച്ച് ജൂൺ മാസം ഒന്നു മുതൽ 30 വരെ നീണ്ടു നിൽക്കുന്ന നമ്മുടെ ആരോഗ്യം എന്ന ക്യാമ്പയിന്റെ ഭാഗമായി നമ്മൾ ചാവക്കാട്ടുക്കാർ ഒരാഗോള സൗഹൃദ കൂട്ട് ബഹ്‌റൈൻ ചാപ്റ്റർ, അൽ ഹിലാൽ ഹോസ്പിറ്റൽ സംയുകതമായി, ബഹ്‌റൈൻ ഇന്ത്യ ഇന്റർനാഷണൽ എക്സ്ചേഞ്ച് കമ്പനി (BIIECO) സഹകരണത്തോടെ അൽ ഹിലാൽ അദ്‌ലിയ ബ്രാഞ്ച് ഹോസ്പിറ്റലിൽ വെച്ച് പ്രവാസികൾക്ക് വെള്ളിയാഴ്ച രാവിലെ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.നിരവധി ആളുകൾ ക്യാമ്പ് പ്രയോജനപ്പെടുത്തി. രാവിലെ 8 മുതൽ ഉച്ചക്ക് 1 മണി വരെ നീണ്ടു നിന്ന ക്യാമ്പിൽ 270 ഓളം പേര് പങ്കെടുത്തു. കഴിഞ്ഞ ആഴ്ചകളിൽ സ്പോർട്സ് ഡേ സംഘടിപ്പിച്ചു കൊണ്ട് തുടക്കം കുറിച്ച ക്യാമ്പയിൻ പ്രവാസികൾക്കിടയിൽ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. മെഡിക്കൽ ക്യാമ്പ് ഔദ്യോഗിക പരിപാടി പ്രോഗ്രാം കൺവീനർ യുസുഫ് അലി സ്വാഗതം ആശംസിച്ച പരിപാടിയിൽ…

Read More

കണ്ണൂര്‍: പേവിഷ ബാധയേറ്റ് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുട്ടി മരിച്ചു. തമിഴ്‌നാട് കള്ളക്കുറിശ്ശി സ്വദേശി മണിമാരന്റെ മകന്‍ ഹാരിത്ത് (5) ആണ് മരിച്ചത്.മെയ് 31ന് പയ്യാമ്പലത്തെ വീട്ടുമുറ്റത്തു വെച്ചാണ് തെരുവുനായയുടെ കടിയേറ്റത്. കുട്ടിക്ക് ആദ്യ മൂന്നു കുത്തിവെപ്പുകളും എടുത്തിരുന്നു. കഴിഞ്ഞയാഴ്ച പനി, ഉമിനീര്‍ ഇറക്കാന്‍ പ്രയാസം തുടങ്ങിയ അസ്വസ്ഥതകളുണ്ടായതോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. കുട്ടിയുടെ കണ്ണിനും കാലിനുമാണ് കടിയേറ്റത്. മുഖത്ത് 7 തുന്നലുണ്ടായിരുന്നു. ഇതിനിടെ കുട്ടിയുടെ നില ഗുരുതരമായി.മുഖത്തും തലയിലും കടിയേറ്റാല്‍ വളരെ പെട്ടെന്നുതന്നെ പേവിഷം തലച്ചോറിലേക്ക് പ്രവേശിക്കുമെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. കുത്തിവെപ്പ് എടുക്കുന്നതിന് മുമ്പു തന്നെ പേവിഷം കുട്ടിയുടെ തലച്ചോറില്‍ എത്തിയിരിക്കാമെന്നാണ് നിഗമനം.15 വര്‍ഷത്തോളമായി മണിമാരന്‍ കണ്ണൂരില്‍ കേബിള്‍ ജോലി ചെയ്യുകയാണ്. ജാതിയ ആണ് ഹാരിത്തിന്റെ അമ്മ. കഴിഞ്ഞയാഴ്ചകളില്‍ കണ്ണൂര്‍ നഗരത്തില്‍ നിരവധി പേര്‍ക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു.

Read More

സുല്‍ത്താന്‍ ബത്തേരി: കോഴിക്കോട്ടുനിന്ന് ഒന്നര വര്‍ഷം മുമ്പ് കാണാതായയാളുടെ മൃതദേഹഭാഗങ്ങള്‍ തമിഴ്‌നാട് അതിര്‍ത്തിയിലെ വനത്തില്‍ കണ്ടെത്തി.വയനാട് ചെട്ടിമൂല സ്വദേശി ഹേമചന്ദ്രന്റെ (53) മൃതദേഹഭാഗങ്ങളാണ് തമിഴ്‌നാട് അതിര്‍ത്തിയോടു ചേര്‍ന്നുള്ള ചേരമ്പാടി വനത്തില്‍ കണ്ടെത്തിയത്. കേരള, തമിഴ്‌നാട് പോലീസിന്റെ നേതൃത്വത്തില്‍ മൃതദേഹം പുറത്തെടുക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് ബത്തേരി സ്വദേശികളായ ജ്യോതിഷ്, അജേഷ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹം മറവു ചെയ്യാന്‍ സഹായിച്ചവരാണ് പിടിയിലായതെന്ന് അറിയുന്നു. വിദേശത്തേക്കു കടന്ന നൗഷാദ് എന്നയാള്‍ക്കായി പോലീസ് ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കും.നൗഷാദാണ് ഹേമചന്ദ്രനെ തട്ടിക്കൊണ്ടുപോകാന്‍ നേതൃത്വം നല്‍കിയതെന്ന് അറിയുന്നു. സാമ്പത്തിക തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകമെന്നാണ് സൂചന. ബത്തേരി വിനോദ് ഭവനില്‍ ഹേമചന്ദ്രന്‍ കോഴിക്കോട് മെഡിക്കല്‍ കോളജിനു സമീപം മായനാട് മുണ്ടിക്കത്താഴത്തെ വീട്ടിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. 2024 മാര്‍ച്ച് 20ന് പെണ്‍സുഹൃത്തിനെക്കൊണ്ടു വിളിപ്പിച്ച് മെഡിക്കല്‍ കോളജിനു സമീപമെത്തിച്ച ഹേമചന്ദ്രനെ രണ്ടുപേര്‍ കാറില്‍ കൂട്ടിക്കൊണ്ടുപോയി. പിന്നാലെ ഇയാളെ കാണാതാകുകയായിരുന്നു.ഇതുസംബന്ധിച്ച് ഹേമചന്ദ്രന്റെ ഭാര്യ 2024 ഏപ്രില്‍ ഒന്നിന് കോഴിക്കോട് മെഡിക്കല്‍ കോളജ്…

Read More

മുഹറഖ്: ബഹ്‌റൈന്റെ ദേശീയ വിമാനക്കമ്പനിയായ ഗള്‍ഫ് എയര്‍ ജോര്‍ദാനിലെ അമ്മാന്‍, ഇറാഖിലെ ബാഗ്ദാദ്, നജാഫ് എന്നീ നഗരങ്ങളിലേക്കും തിരിച്ചും ഷെഡ്യൂള്‍ ചെയ്ത വിമാന സര്‍വീസുകള്‍ ഇന്ന് പുനരാരംഭിച്ചു.തങ്ങളുടെ നെറ്റ് വര്‍ക്കിലുടനീളമുള്ള ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ബാക്കി വിമാനങ്ങളും ഷെഡ്യൂള്‍ അനുസരിച്ച് പ്രവര്‍ത്തിക്കുമെന്ന് കമ്പനി അറിയിച്ചു.സമീപകാലത്തെ സംഭവവികാസങ്ങള്‍ ചില വിമാനങ്ങളെ ബാധിച്ചത് ക്ഷമയോടെ മനസ്സിലാക്കിയ ഉപഭോക്താക്കള്‍ക്ക് ഗള്‍ഫ് എയര്‍ ആത്മാര്‍ത്ഥമായ നന്ദി അറിയിച്ചു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയും ക്ഷേമവും ഗള്‍ഫ് എയറിന് ഏറ്റവും പ്രധാനപ്പെട്ടതാണെന്ന് കമ്പനി വ്യക്തമാക്കി.

Read More

പാലക്കാട്: നാട്ടുകല്ലിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആശിർ നന്ദയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ ഗുരുതര കണ്ടെത്തലുകൾ. മാർക്ക് അടിസ്ഥാനത്തിൽ ക്ലാസ്സ് മാറ്റി ഇരുത്തിയത് ചട്ടവിരുദ്ധമാണെന്നതടക്കമുള്ള കണ്ടെത്തലുകളാണ് ആശിർ നന്ദ പഠിച്ച ശ്രീകൃഷ്ണപുരം സെന്‍റ് ഡൊമിനിക് കോൺവെന്‍റ് സ്കൂളിനെതിരെ കണ്ടെത്തിയിരിക്കുന്നത്. ക്ലാസ് മാറ്റി ഇരുത്തിയ ദിവസം തന്നെ ആശിർനന്ദ ആത്മഹത്യ ചെയ്തെന്നും പാലക്കാട് ഡി ഡി ഇ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. മാർക്ക് കുറഞ്ഞാൽ തരംതാഴ്ത്തുന്നതിന് സമ്മതമാണെന്നുള്ള കത്ത് രക്ഷിതാക്കളിൽ നിന്ന് സ്കൂൾ അധികൃതർ നിർബന്ധപൂർവ്വം ഒപ്പിട്ട് വാങ്ങിയെന്നും വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. പാലക്കാട് ഡ‍ി ഡി ഇ അന്വേഷണ റിപ്പോർട്ട് ജില്ലാ കളക്ടർക്കും പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും കൈമാറി. ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് പാലക്കാട് ശ്രീകൃഷ്ണപുരം സെന്റ് ഡൊമിനിക് സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ തച്ചനാട്ടുകര പാലോട് ചോളോട് ചെങ്ങളക്കുഴിയിൽ ആശിർ നന്ദ (14) ആത്മഹത്യ ചെയ്തത്. ആശിർ നന്ദ ജീവനൊടുക്കാൻ കാരണം സ്കൂളിലെ മാനസിക പീഡനമെന്ന്…

Read More

മനാമ: കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷന്റെ (കെ.എസ്.സി.എ) നേതൃത്വത്തിൽ ത്രിദിന യോഗ ക്യാമ്പ് കെ.എസ്.സി.എ ഹാളിൽ വിജയകരമായി സംഘടിപ്പിച്ചു. ജൂൺ 19 മുതൽ 21 വരെ നടന്ന ക്യാമ്പിൽ വിവിധ പ്രായ വിഭാഗങ്ങളിലുള്ള നിരവധി ആളുകൾ പങ്കെടുത്തു. ക്യാമ്പിൽ പങ്കെടുത്തവർ എല്ലാവരും യോഗാസനങ്ങളും പ്രാണായാമങ്ങളും ഉൾപ്പെടെ വിവിധ പരിശീലനങ്ങൾക്ക് ഭാഗമായി. ആർട്ട് ഓഫ് ലിവിംഗിന്റെ ബഹ്റൈനിലെ പ്രഗത്ഭയായ യോഗാചാര്യകളായ ശ്രീമതി രഞ്ജിനിയും ശ്രീമതി മിനിയുമാണ് പരിശീലനങ്ങൾ നയിച്ചത്. മാനസികവും ശാരീരികവുമായ ആരോഗ്യം ലക്ഷ്യമിട്ട് വിവിധ രീതികളിലുള്ള അഭ്യാസങ്ങളും ചർച്ചകളും ക്യാമ്പിന്റെ ഭാഗമായി നടന്നു. അവസാന ദിവസം നടന്ന സമാപന സമ്മേളനത്തിൽ കെ.എസ്.സി.എ പ്രസിഡന്റ് ശ്രീ രാജേഷ് നമ്പ്യാർ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം പ്രസിഡന്റ് ശ്രീമതി രമ സന്തോഷ്, സെക്രട്ടറി സുമ മനോഹരൻ, അസിസ്റ്റന്റ് സെക്രട്ടറി സതീഷ് തുടങ്ങിയവർ പങ്കെടുത്ത് ആശംസകൾ അർപ്പിച്ചു. സമാപന പരിപാടിയുടെ ഭാഗമായി ഭക്തിഗാനമേളയും അരങ്ങേറി.

Read More

തിരുവനന്തപുരം: കേരള സർവകലാശാലയിൽ വിചിത്രമായ പരീക്ഷ നടത്തിപ്പ്. നാലാം സെമസ്റ്റർ ക്ലാസ് തുടങ്ങും മുമ്പേ നാലാം സെമസ്റ്റർ പരീക്ഷ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. 2023-25 ബാച്ചിലെ എംബിഎ വിദ്യാർത്ഥികളുടെ മൂന്നാം സെമസ്റ്റർ പരീക്ഷ നടക്കുന്നതിനിടെയാണ് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതി പ്രഖ്യാപിച്ചത്. ജൂലൈ 14 നാണ് മൂന്നാം സെമസ്റ്റർ പരീക്ഷ അവസാനിക്കുന്നത്. ജൂലൈ 28 ന് വൈവയുമുണ്ട്. ഇതുവരെ നാലാം സെമസ്റ്റർ ക്ലാസ് ആരംഭിച്ചിട്ടുമില്ല. ഇതിനിടെയാണ് ജൂലൈ 21 ന് നാലാം സെമസ്റ്റർ പരീക്ഷയുടെ തീയ്യതികൾ പ്രഖ്യാപിച്ചത്. ഇന്ന് മുതൽ ഈ പരീക്ഷയ്ക്ക് ഫീസ് അടയ്ക്കാൻ സർവകലാശാല നോട്ടിഫിക്കേഷനിൽ ആവശ്യപ്പെടുന്നു. വിദ്യാർത്ഥികൾ പരീക്ഷാ കൺട്രോളർക്ക് പരാതി നൽകിയിട്ടുണ്ട്.

Read More

തിരുവനന്തപുരം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ തിരുവനന്തപുരത്ത് നടന്ന സി പി എം സംസ്ഥാന സമിതി യോഗത്തിൽ സെക്രട്ടറി എം വി ഗോവിന്ദനെ പേരെടുത്ത് പറഞ്ഞ് വിമർശിച്ച് നേതാക്കൾ. ഒരു സ്വകാര്യ ചാനലിലെ അഭിമുഖത്തിൽ ആർ എസ് എസുമായി അടിയന്തരാവസ്ഥ കാലത്ത് സഹകരിച്ചുവെന്ന പ്രസ്താവനയുമായി ബന്ധപ്പെട്ടാണ് സംസ്ഥാന സെക്രട്ടറിക്കെതിരെ അതിരൂക്ഷമായ വിമർശനം നേതാക്കളുടെ ഭാഗത്ത് നിന്നുണ്ടായത്. നിലമ്പൂരിലെ തോൽവിയുടെ ആക്കം കൂട്ടിയത് സംസ്ഥാന സെക്രട്ടറിയുടെ പരാമർശമാണെന്ന കുറ്റപ്പെടുത്തലാണ് നേതാക്കൾ നടത്തിയത്. ആ‌ർ എസ് എസ് സഹകരണവുമായി ബന്ധപ്പെട്ട എം വി ഗോവിന്ദന്‍റെ പ്രസ്താവന നിലമ്പൂരിൽ വർഗീയ ചേരിതിരിവുണ്ടാക്കിയെന്നും വിമർശിക്കപ്പെട്ടു. അതേസമയം എ ഡി ജി പി എം ആർ അജിത് കുമാറുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളും സി പി എം സംസ്ഥാന സമിതിയിൽ ചർച്ചയായി. അജിത് കുമാറിന് സർക്കാർ നൽകുന്നത് അനാവശ്യ പരിഗണനയാണെന്നും ഇദ്ദേഹത്തെ വഴിവിട്ട് സംരക്ഷിക്കുന്നത് സർക്കാരിന് അവമതിപ്പ് ഉണ്ടാക്കിയെന്നും വിമർശനം ഉയർന്നു. തൃശ്ശൂർ പൂരം കലക്കലും, ആർ എസ് എസ്…

Read More

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കേരളത്തിലെ 7 ജില്ലകളിലെയും 3 താലൂക്കിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർമാർ നാളെ അവധി പ്രഖ്യാപിച്ചു. പാലക്കാട്, പത്തനംതിട്ട, വയനാട്, ഇടുക്കി, തൃശ്ശൂര്‍, എറണാകുളം, കോട്ടയം എന്നീ ജില്ലകളിലെ സ്കൂളുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ചേർത്തല, കുട്ടനാട്, നിലമ്പൂർ താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ, ഹയർ സെക്കൻഡറി ഉൾപ്പെടെ മുഴുവൻ സ്കൂളുകൾക്കും ബഡ്സ് സ്കൂളുകൾക്കും അങ്കണവാടികൾക്കും മദ്റസകൾക്കും അവധി ബാധകമാണ്.  ജില്ലാ അടിസ്ഥാനത്തിൽ അവധി വിവരങ്ങളറിയാം പാലക്കാട് പാലക്കാട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ ഉൾപ്പടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള കോളേജുകൾക്ക് അവധി ബാധകമല്ല. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും മാറ്റമുണ്ടായിരിക്കില്ല. പത്തനംതിട്ട ശക്തമായ കാറ്റും മഴയും തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച ( ജൂൺ 27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ…

Read More

കൊച്ചി ∙ ഫോൺ ചോർത്തൽ വിവാദത്തിൽ മുൻ എംഎൽഎ പി.വി.അൻവറിനെതിരെ വിമർശനവുമായി ഹൈക്കോടതി. അൻവർ സമാന്തര ഭരണസംവിധാനമാണോ എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധപ്പെട്ട് സർക്കാരിനെതിരെയും വിമർശനമുന്നയിച്ചു. ഫോൺ ചോർത്തലുമായി ബന്ധപ്പെട്ട് എന്തുകൊണ്ടാണ് അന്വേഷണം അവസാനിപ്പിച്ചത് എന്ന് ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണൻ ആരാഞ്ഞു. ഐപിഎസ് ഉദ്യോഗസ്ഥരുടെയടക്കം ഫോൺ ചോർ‍ത്തിയെന്ന് അൻവർ തന്നെ വെളിപ്പെടുത്തൽ നടത്തിയ സാഹചര്യത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുരുകേഷ് നരേന്ദ്രൻ എന്നയാൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരുടെ ഫോൺ ചോർത്താൻ ആരാണ് അൻവറിന് അധികാരം നൽകിയത് എന്ന് കോടതി ചോദിച്ചു. ജനപ്രതിനിധിയായിരുന്ന ഒരാളാണ് ഇത് പറഞ്ഞതെന്നും സമാന്തര ഭരണസംവിധാനമാകാൻ ആരേയും അനുവദിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. ആരോപണം ഉയർന്നതിനു പിന്നാലെ ഇക്കാര്യത്തിൽ അന്വേഷണം നടത്തിയെന്ന് സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയ നേതാക്കളുടേയും ഫോൺ ചോർത്തിയെന്നായിരുന്നു ആരോപണം. മലപ്പുറം ഡിവൈഎസ്പിയാണ് പ്രാഥമികാന്വേഷണം നടത്തിയത്. എന്നാൽ അൻവറിനെതിരെ നേരിട്ട് കേസെടുക്കാവുന്ന കുറ്റങ്ങൾ കണ്ടെത്താനായില്ലെന്നും സർക്കാർ കോടതിയെ അറിയിക്കുകയായിരുന്നു. കേസ് പിന്നീട് പരിഗണിക്കും.

Read More