- ബഹ്റൈനില്‍ പേഴ്സണല്‍ ലോണുകളുടെ തിരിച്ചടവ് താല്‍ക്കാലികമായി മരവിപ്പിക്കണമെന്ന് എം.പിമാര്‍
- കുവൈത്തിനെതിരായ ഭീകരാക്രമണ ഗൂഢാലോചനയെ ബഹ്റൈന്‍ അപലപിച്ചു
- ബഹ്റൈനില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും പെന്‍ഷനും ഈദുല്‍ ഫിത്തറിന് മുമ്പ് നല്‍കും
- കേരളത്തിലെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരെ നേരിട്ട് മാറ്റി തെരഞ്ഞെടുപ്പ് കമ്മീഷൻ
- പെരുമ്പാവൂരിൽ വൻ ട്വിസ്റ്റ്! എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റില്ല, സ്ഥാനാർത്ഥിത്വം തടഞ്ഞുവെച്ച് ഹൈക്കമാന്റ്
- ബഹ്റൈന്‍ പ്രതിരോധ സേന ഇറാന്റെ 129 മിസൈലുകളും 221 ഡ്രോണുകളും നശിപ്പിച്ചു
- കൂടുതല്‍ ഇടങ്ങളിലേക്ക് ഗള്‍ഫ് എയര്‍; ദമ്മാമിലേക്കുള്ള താല്‍ക്കാലിക സര്‍വീസുകള്‍ ഫ്രാങ്ക്ഫര്‍ട്ടിലേക്കും നെയ്റോബിയിലേക്കും വ്യാപിപ്പിക്കുന്നു
- ഈദുല്‍ ഫിത്തര്‍: ബഹ്റൈനില്‍ കന്നുകാലി, കോഴി ലഭ്യത ഉറപ്പാക്കി വ്യവസായ മന്ത്രാലയം
Author: News Desk
മനാമ: ഇന്ത്യൻ അംബാസിഡാർ വിനോദ് കെ. ജേക്കബ്മായി കോഴിക്കോട് ജില്ലാ പ്രവാസി ഫോറം (കെ. പി. എഫ്) പ്രസിഡണ്ട് ജമാൽ കുറ്റിക്കാട്ടിൽ, ജനറൽ സെക്രട്ടറി ഹരീഷ് പി. കെ, ട്രെഷറർ ഷാജി പുതുക്കുടി, രക്ഷാധികാരികളായ സുധീർ തിരുനിലത്ത്, കെ. ടി. സലിം, ലേഡീസ് വിങ് കൺവീനർ രമ സന്തോഷ്, സ്പോട്സ് വിംഗ് കൺവീനർ സുധി ചാത്തോത്ത് എന്നിവർ ബഹ്‌റൈൻ ഇന്ത്യൻ എംബസ്സിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി. ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ഇഹ്‌ജാസ് അസ്ലമും സന്നിഹിതനായിരുന്നു. കെ. പി. എഫ് അംഗങ്ങൾക്കും പൊതു സമൂഹത്തിനുമായി ചെയ്തു വരുന്ന ജീവകാരുണ്യ, കലാ- സാംസ്ക്കാരിക പ്രവർത്തനങ്ങൾ ഭാരവാഹികൾ അംബാസിഡറെ ധരിപ്പിപ്പിക്കുകയും, ജനുവരി 26 ഇന്ത്യൻ റിപ്പബ്ലിക്ക് ഡേ ദിവസം കെ. പി. എഫ് നടത്തുന്ന രക്തദാന ക്യാമ്പിലേക്ക് അംബാസിഡറെ ക്ഷണിക്കുകയും ചെയ്തു. പാസ്സ്‌പോർട്ട് പുതുക്കി കിട്ടാൻ ഇപ്പോൾ നേരിടുന്ന കാലതാമസം ഒഴിവാക്കി കഴിയാവുന്നത്ര നേരത്തെ പാസ്സ്‌പോർട്ട് ലഭ്യമാക്കുവാൻ നടപടി എടുക്കണമെന്ന് അംബാസിഡറോട് അഭ്യർത്ഥിച്ചതായും കെ.…
മനാമ: ഇന്ത്യൻ കമ്മ്യൂണിറ്റി റിലീഫ് ഫണ്ടിന്റെ ഈ വർഷത്തെ സ്പെഷ്യൽ ബുള്ളറ്റിൻ ഇന്ത്യൻ എംബസിയിൽ വെച്ച് നടന്ന ഇന്ത്യ ഇൻ ബഹ്റൈൻ ഫെസ്റ്റിവലിൽ പ്രകാശനം ചെയ്തു. ഇന്ത്യൻ എംബസി സെക്കന്റ് സെക്രട്ടറി ഇഹ്ജാസ് അസ്ലമാണ് പ്രകാശന കർമ്മം നിർവഹിച്ചത്.
മനാമ: ബഹ്റൈനിൽ വരാന്ത്യ അവധിദിനങ്ങളിൽ മാറ്റം വരുത്താൻ പാർലമെൻറിൽ എംപിമാർ ശുപാർശ ചെയ്തു. ബഹ്‌റൈനിൽ വെള്ളി ശനി ദിവസങ്ങളിലാണ് പൊതുമേഖലകളിൽ ഈ അവധി ലഭിക്കുന്നത്. ഇതിനൊരു മാറ്റം വരുത്തി വാരാന്ത്യം ശനി-ഞായർ ദിവസങ്ങളിലേക്ക് മാറ്റാനാണ് എംപിമാർ നിർദ്ദേശിച്ചിരിക്കുന്നത്. ആഗോള വിപണികളുമായി അതിന്റെ സമ്പദ്‌വ്യവസ്ഥയെ മികച്ച രീതിയിൽ വിന്യസിക്കാൻ ഈ മാറ്റം സഹായകമാകും. ശനി-ഞായർ വാരാന്ത്യം പിന്തുടരുന്ന രാജ്യങ്ങളുമായുള്ള വ്യാപാര, സാമ്പത്തിക ഇടപാടുകൾ കൂടുതൽ സുഗമമാക്കാനും ഇത് സഹായകമാകുമെന്ന് ഇവർ പ്രതീക്ഷിക്കുന്നു. അലി അൽ നുഐമിയുടെ നേതൃത്വത്തിലുള്ള അഞ്ച് എംപിമാരാണ് നിർദേശം മുന്നോട്ടുവച്ചത്. ഇത് പ്രകാരം തിങ്കൾ മുതൽ വ്യാഴം വരേയും വെള്ളിയാഴ്ചകളിൽ പകുതി ദിനവും പ്രവൃത്തിക്കുവാനും ശനി, ഞായർ ദിവസങ്ങൾ പൂർണ അവധിയാക്കി മാറ്റാനുമാണ് എംപിമാർ നിർദേശിച്ചിരിക്കുന്നത്. ഈ ഒരു നിർദേശം പാർലമെന്റ് സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽ മുസല്ലം റിവ്യൂ കമ്മിറ്റിയുടെ മുന്നിലേക്ക് നൽകിയിരിക്കുകയാണ്. 2022 മുതൽ യു.എ.ഇയിലും ഈ ഒരു രീതി സ്വീകരിച്ചിട്ടുണ്ട്. ഇന്തോനേഷ്യ, മൊറോക്കോ തുടങ്ങിയ…
നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷിന് ആശംസ നേര്‍ന്ന് മമ്മൂട്ടിയും മോഹലന്‍ലാലും. ഭാഗ്യയുടെ വിവാഹത്തലേന്ന് സൂപ്പര്‍ താരങ്ങള്‍ കുടുംബസമേതമാണ് എത്തിയത്. ഇവരെല്ലാമൊന്നിച്ചുള്ള ചിത്രം ചുരുങ്ങിയ നേരം കൊണ്ട് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.സുരേഷ് ഗോപി, ഭാര്യ രാധിക, മമ്മൂട്ടി, ഭാര്യ സുല്‍ഫത്ത്, മോഹന്‍ലാല്‍, ഭാര്യ സുചിത്ര, സുരേഷ് ഗോപിയുടെ മക്കളായ മാധവ്, ഭാഗ്യ, ഗോകുല്‍, ഭവ്‌നി എന്നിവരെ ചിത്രത്തില്‍ കാണാം. ജനുവരി പതിനേഴിനാണ് ഭാഗ്യ സുരേഷിന്റേയും ശ്രേയസ് മോഹന്റെയും വിവാഹം. ഗുരുവായൂരില്‍ നടക്കുന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും. സുരേഷ് ഗോപിയുടേയും രാധികയുടേയും മൂത്ത മകളാണ് ഭാഗ്യ സുരേഷ്. അടുത്തിടെ ഭാഗ്യ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയില്‍ നിന്ന് ബിരുദം നേടിയിരുന്നു. വിവാഹത്തിന് മുന്നോടിയായി കഴിഞ്ഞ ദിവസം ട്രിവാന്‍ഡ്രം ക്ലബ്ബില്‍ ഭാഗ്യയുടേയും ശ്രേയസിന്റെ സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിനെത്തിയത്. സിനിമാ മേഖലയില്‍ അഹാന കൃഷ്ണ, വിന്ദുജ മേനോന്‍ എന്നിവര്‍…
കൊച്ചി: കൊച്ചിയില്‍ പ്രവര്‍ത്തകരെ ആവേശംകൊള്ളിച്ച് പ്രധാനമന്ത്രിയുടെ റോഡ് ഷോ. റോഡിന്റെ ഇരുവശവും നിറഞ്ഞുനിന്ന ബിജെപി പ്രവര്‍ത്തകര്‍ പുഷ്പവൃഷ്ടി നല്‍കി പ്രധാനമന്ത്രിയെ സ്വീകരിച്ചു. എറണാകുളം കെപിസിസി ജങ്ഷനില്‍ നിന്നാണ് റോഡ് ഷോ ആരംഭിച്ചത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും പ്രധാനമന്ത്രിക്കൊപ്പം വാഹനത്തിലുണ്ടായിരുന്നു. മഹാരാജാസ് കോളജ് ഗ്രൗണ്ട് മുതല്‍ ഗവ. ഗസ്റ്റ് ഹൗസ് വരെ 1.3 കിലോമീറ്ററായിരുന്നു റോഡ് ഷോ. വൈകിട്ട് 7.40ഓടെയാണ് റോഡ് ഷോ ആരംഭിച്ചത്. പ്രധാനമന്ത്രിയെ കാണാന്‍ വന്‍ ജനാവലിയാണ് എത്തിയത്. പൂക്കളാല്‍ അലങ്കരിച്ച തുറന്ന വാഹനത്തിലായിരുന്നു റോഡ് ഷോ.പൂക്കള്‍ വിതറിയും കൈകള്‍ വീശിയും മുദ്രവാക്യം വിളിച്ചുമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആയിരകണക്കിന് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരിച്ചത്. രാത്രി 8.10ഓടെ റോഡ് ഷോ ഗസ്റ്റ് ഹൗസിന് മുന്നില്‍ സമാപിച്ചു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ പ്രധാനമന്ത്രിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് സ്വീകരിച്ചത്. നെടുമ്പാശ്ശേരിയിലെ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍…
ഉന്നത വിദ്യാഭ്യാസത്തിന് അവസരം നൽകാതെ പെൺകുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്നു : അഡ്വ.പി. സതീദേവി
ഇടുക്കി: ഉന്നത വിദ്യാഭ്യാസത്തിന് അവസരം നല്‍കാതെ പെണ്‍കുട്ടികളെ വിവാഹത്തിലേക്ക് തള്ളിവിടുന്ന പ്രവണ സംസ്ഥാനത്ത് എല്ലായിടത്തുമുണ്ടെന്നും പട്ടികവര്‍ഗ മേഖലയില്‍ ഇതിന്റെ വ്യാപ്തി വളരെ കൂടുതലാണെന്നും വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി പറഞ്ഞു. പട്ടികവര്‍ഗ മേഖല ഇടുക്കി ജില്ലാതല ക്യാമ്പിന്റെ ഭാഗമായി മറയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു വനിതാ കമ്മിഷന്‍ അധ്യക്ഷ. പട്ടികവര്‍ഗ മേഖലയിലെ കുട്ടികളുടെ ഉന്നത വിദ്യാഭ്യാസത്തിന് പ്രാധാന്യം നല്‍കണം. വിദ്യാഭ്യാസത്തിനിടയിലെ കുട്ടികളുടെ കൊഴിഞ്ഞുപോക്കിനു തടയിടേണ്ടതുണ്ട്. വിദ്യാഭ്യാസ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുന്ന സംസ്ഥാന സര്‍ക്കാര്‍, മികച്ച പഠനസൗകര്യങ്ങളും അടിസ്ഥാനസൗകര്യങ്ങളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതു പരമാവധി പ്രയോജനപ്പെടുത്തുന്നതിന് വിദ്യാര്‍ഥികള്‍ക്കു കഴിയണം. പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പൈലറ്റ് പരിശീലനം ഉള്‍പ്പെടെ ഒരുക്കി നല്‍കി കൈപിടിച്ചു ഉയര്‍ത്താനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഈ വിഭാഗത്തില്‍പ്പെട്ട ഒട്ടനവധി കുട്ടികള്‍ക്ക് സര്‍ക്കാരിന്റെ ഈ നയത്തിന്റെ ഭാഗമായി പരിശീലനം ലഭിക്കുകയും തുടര്‍ന്ന് ജോലി ലഭിക്കുകയും ചെയ്തിട്ടുണ്ട്. പട്ടികവര്‍ഗ ക്യാമ്പിന്റെ ഭാഗമായി…
തിരുവനന്തപുരം : എസ്എഫ്ഐ നേതാക്കൾക്ക് മാർക്ക് കൂട്ടി കൊടുക്കുന്നത് ‘കാലിക്കറ്റി’ൽ തുടർക്കഥയാകുന്നു. 2009 ൽ സർവ്വകലാശാലയുടെ വിമൻസ് സ്റ്റഡീസ് എം.എ കോഴ്സിന് പഠിച്ചിരുന്ന SFI സംസ്ഥാന നേതാവായിരുന്ന കെ. ഡയാനയ്ക്ക് പത്തുവർഷം കഴിഞ്ഞ് ഇന്റെണൽ പരീക്ഷയിൽ 21 മാർക്ക് അധികവുമായി നൽകിയത് വിവാദമായതിന് സമാനമായാണ് ഇപ്പോൾ പൂജ്യം മാർക്ക് ലഭിച്ച മറ്റൊരു എസ്എഫ്ഐ നേതാവായ കെ. ആകാശിന് ഇന്റെർണൽ പരീക്ഷയിൽ ആറ് മാർക്ക് കൂട്ടിക്കൊടുത്ത് BSc പരീക്ഷ ജയിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നത്. അക്കാദമിക് കൗൺസിലിന്റെ റെഗുലേഷന് വിരുദ്ധമായാണ് ഇന്റെണൽ മാർക്ക് കൂട്ടി നൽകിയതെന്ന് ആദ്യമാർക്ക് ദാനം സംബന്ധിച്ച ചോദ്യത്തിന് നിയമസഭയ്ക്ക് സർവ്വകലാശാല മറുപടി നൽകിയിരുന്നു. ഇപ്പോൾ എസ്എഫ്ഐയുടെ മറ്റൊരു നേതാവിന് ആറു മാർക്ക് കൂട്ടിനൽകി വിജയിപ്പിച്ചതും സർവകലാശാല റെഗുലേഷന് വിരുദ്ധമാണ്. സർവകലാശാല സിൻഡിക്കേറ്റ് പരിശോധിച്ചു തള്ളിക്കളഞ്ഞ മാർക്ക് ദാനഅപേക്ഷയാണ് ഇപ്പോൾ നിലവിലിരിക്കുന്ന നോമിനേറ്റഡ് സിൻഡിക്കേറ്റ് അനധികൃതമായി അനുവദിക്കാൻ തീരുമാനിച്ചിരിക്കുന്നത്. സർവ്വകലാശാലയുടെ അക്കാദമിക് കൗൺസിലിനല്ലാതെ, കോളേജ് പ്രശ്ന പരിഹാര സമിതിക്കോ സിൻഡിക്കേറ്റിനോ റെഗുലേഷനിൽ ഇളവ്…
കവി പ്രഭാ വർമ്മയുടെ പുതിയ കാവ്യസമാഹാരം കവിയും രാജ്യസഭാംഗവുമായ കനിമൊഴി കരുണാനിധി പ്രകാശനം ചെയ്യും
തിരുവനന്തപുരം: കവി പ്രഭാ വർമ്മയുടെ പുതിയ കാവ്യസമാഹാരം കവിയും രാജ്യസഭാംഗവുമായ കനിമൊഴി കരുണാനിധി പ്രകാശനം ചെയ്യുന്നു. 18 ന് വ്യാഴാഴ്ച ഉച്ചക്ക് രണ്ടരയ്ക്ക് തിരുവനന്തപുരം വൈ എം സി എ ഹാളിൽ നടക്കുന്ന ചടങ്ങിൽ കവിയും ഭരതനാട്യം നർത്തകിയുമായ ഡോ. രാജശ്രീ വാര്യർ ആദ്യ പുസ്തകം ഏറ്റുവാങ്ങും. മുൻ ചീഫ് സെകട്ടറി ആർ.രാമചന്ദൻ നായർ അധ്യക്ഷത വഹിക്കും. ഡോ. സി. ഉദയ കല, എസ്. ഡോ കായംകുളം യൂനുസ്, എസ് മഹാദേവൻ തമ്പി , രവി ഡി.സി എന്നിവർ പങ്കെടുക്കും. ഡോ. കെ.ആർ ശ്യാമ കവിത ആലപിക്കും.
ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ 33 ലക്ഷം രൂപ അനുവദിച്ചു: മന്ത്രി ഡോ. ബിന്ദു
തിരുവനന്തപുരം: ഭിന്നശേഷി കുടുംബങ്ങൾക്ക് സ്വയംതൊഴിൽ സംരംഭങ്ങൾ തുടങ്ങാൻ ‘ആശ്വാസം’ പദ്ധതിയിൽ 33 ലക്ഷം (മുപ്പത്തിമൂന്ന് ലക്ഷം) രൂപ അനുവദിച്ചതായി ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. 2023-2024 സാമ്പത്തിക വർഷം132 പേർക്ക് 25000 രൂപ വീതം പദ്ധതിയിലൂടെ വിതരണം ചെയ്യും. സ്വയംതൊഴിൽ വായ്‌പക്ക് ഈട് നൽകാൻ ഭൂമിയോ, മറ്റു വസ്തുവകകളോ ഇല്ലാത്ത ഭിന്നശേഷിക്കാർക്ക് ചെറുകിട സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനാണ് കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ മുഖേന 25000 രൂപവീതം ധനസഹായമായി നൽകുന്നത്. ഈ സാമ്പത്തികവർഷം അപേക്ഷ സമർപ്പിച്ച അർഹരായ മുഴുവൻ പേർക്കും ധനസഹായം അനുവദിച്ചിട്ടുണ്ട്. 732 ഭിന്നശേഷിക്കാരായ വിദ്യാർത്ഥികൾക്ക് 5000 രൂപ വീതം 36.6 ലക്ഷം രൂപ പ്രൊഫിഷ്യൻസി അവാർഡും 202 ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാർക്ക് 10.10 ലക്ഷം രൂപ ലോട്ടറി ധനസഹായവും നൽകിയതിനു പിന്നാലെയാണ് ആശ്വാസമായി 132 കുടുംബങ്ങൾക്ക് 33 ലക്ഷം രൂപ കൂടി അനുവദിച്ചിരിക്കുന്നത് – മന്ത്രി ഡോ. ആർ ബിന്ദു വ്യക്തമാക്കി. അർഹരായ ഗുണഭോക്താകളുടെ…
മനാമ: അഞ്ചാമത് കിങ് ഹമദ് കാർഷിക അവാർഡുകൾക്ക് അപേക്ഷ ക്ഷണിച്ചു. രാജ്യത്തെ കാർഷിക മേഖലക്ക് ശക്തി പകരാനും ഭക്ഷ്യസുരക്ഷക്ക് ആക്കം കൂട്ടാനുമാണ് അവാർഡ് നൽകുന്നതെന്ന് രാജപത്നിയും നാഷനൽ ഇനീഷ്യേറ്റിവ് ഫോർ അഗ്രികൾചറൽ ഡെവലപ്മെന്റ് ഉന്നത ഉപദേഷ്ടാവുമായ പ്രിൻസസ് സബീക്ക ബിൻത് ഇബ്രാഹിം ആൽ ഖലീഫ വ്യക്തമാക്കി. തദ്ദേശീയ കാർഷിക മേഖലക്ക് കരുത്ത് പകരാനും കാർഷിക രംഗത്ത് നിക്ഷേപ പദ്ധതികൾ ആകർഷിക്കാനും ഭക്ഷ്യ സ്വയംപര്യാപ്തത നേടാനും ഇത് സഹായകമാകുമെന്നും കരുതുന്നു. മൂന്ന് മേഖലകളിലായി മൊത്തം 40,000 ദിനാറിന്റെ അവാർഡുകളാണ് നൽകുന്നത്. ഏറ്റവും മികച്ച കാർഷിക പദ്ധതിക്ക് രണ്ട് അവാർഡുകളും മികവുറ്റ കാർഷിക ഉൽപന്നങ്ങൾക്കുള്ള അവാർഡുകളും ആദ്യ ഇനത്തിലുണ്ടാകും. രണ്ടാമിനത്തിൽ രാജ്യത്തെ ഏറ്റവും മികച്ച കർഷകനുള്ള അവാർഡാണ് നൽകുക. കാർഷിക പഠനത്തിനും ഗവേഷണത്തിനുമാണ് മൂന്നാം ഇനത്തിൽ ഉൾപ്പെടുക. ഏറ്റവും മികച്ച കാർഷിക പദ്ധതി ഇനത്തിൽ ഓരോരുത്തർക്കും 10,000 ദിനാർ വീതമാണ് നൽകുക. മികച്ച കർഷക അവാർഡ് തുക 5,000 ദിനാർ വീതം രണ്ട് പേർക്കും,…
