Author: News Desk

കൊല്ലം: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശി വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ. മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ ഇടപെടണമെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. വിപഞ്ചികയുടെ അമ്മയുടെ സഹോദരിയാണ് ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മ വിദേശത്തേക്ക് പോയ സാഹചര്യത്തിലാണ് അമ്മയുടെ സഹോദരി ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്. വിപഞ്ചികയുടെ അമ്മയ്ക്ക് വേണ്ടിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. ഹർജിയിൽ പ്രധാനമായും പറയുന്നത്, വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിപഞ്ചിക ഫോണിൽ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ, തന്നോട് പറയുക പോലും ചെയ്യാതെ 40 പവന്റെ ആഭരണങ്ങൾ ഭർത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങൾക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അത്തരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നു. വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന…

Read More

ദില്ലി: യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷ പ്രിയയുടെ രക്ഷകൾക്കായുള്ള ഇടപെടലുകൾക്ക് തിരിച്ചടിയായി കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരന്‍റെ നിലപാട്. നിമിഷ പ്രിയക്ക് മാപ്പ് നൽകില്ലെന്ന കടുത്ത നിലപാടിലാണ് തലാലിന്റെ സഹോദരനെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഒരു ഒത്തു തീർപ്പിനും ഇല്ലെന്നും ദയാധനം വേണ്ടെന്നും തലാലിന്‍റെ സഹോദരൻ പറഞ്ഞതായി വിവരമുണ്ട്. കുടുംബത്തിലെ മറ്റ് പലരും നിമിഷ പ്രിയക്ക് മാപ്പ് നൽകണമെന്ന നിലപാടിലാണെന്നും റിപ്പോർട്ടുകളുണ്ട്. ബന്ധുക്കൾക്കിടയിൽ അഭിപ്രായ ഐക്യം ആയിട്ടില്ല. അതുകൊണ്ടുതന്നെ ഇനിയും ചർച്ച വേണ്ടി വരുമെന്നാണ് പ്രതിനിധികൾ പറയുന്നത്. സഹോദരനെ അടക്കം അനിനയിപ്പിക്കാനുള്ള ഊർജ്ജിത ശ്രമം തുടരുകയാണ്. അനുനയശ്രമം തുടരുമെന്ന് സൂചിപ്പിച്ച് കേന്ദ്രസർക്കാരും രംഗത്തെത്തിയിട്ടുണ്ട്. അതേസമയം പരസ്യപ്രതികരണം ഒഴിവാക്കാൻ വിദേശകാര്യമന്ത്രാലയം നിർദ്ദേശം നൽകിയിട്ടുണ്ട്. യെമനിൽ ഇത് ക്രമസമാധാനപ്രശ്നങ്ങൾക്ക് ഇടയാക്കില്ലെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അനാവശ്യ തർക്കങ്ങൾ മോചനത്തിനുള്ള ശ്രമങ്ങളെ ബാധിക്കുമെന്നതിനാലാണ് ഇത്. തിങ്കളാഴ്ച തന്നെ യെമൻ പ്രസിഡൻറ് വിഷയത്തിൽ ഇടപെട്ടിരുന്നു എന്നും കേന്ദ്രം സൂചന നൽകിയിട്ടുണ്ട്. അതേസമയം ഇന്നലെയാണ് നിമിഷ പ്രിയയുടെ വധശിക്ഷ നീട്ടുവച്ചുകൊണ്ട്…

Read More

ജലന്ധർ: ലോകത്തിലെ ഏറ്റവും പ്രായംകൂടിയ മാരത്തൺ ഓട്ടക്കാരനെന്ന് അറിയപ്പെട്ടിരുന്ന ഫൗജ സിംഗിനെ കാറിടിച്ച് കൊലപ്പെടുത്തിയ കേസിൽ ഒരാൾ അറസ്റ്റിൽ. കനേഡിയൻ പൗരനായ അമൃത്പാൽ സിംഗ് ധില്ലൻ ആണ് അറസ്റ്റിലായത്. ഇടിച്ചിട്ട് നിർത്താതെ പോയ ഇയാളുടെ കാറും കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് ജലന്ധറിൽ വെച്ച് റോഡ് മുറിച്ച് കടക്കവേ ഫൗജ സിംഗിനെ കാർ ഇടിച്ച് ഗുരുതര പരിക്കേറ്റത്. ആശുപത്രിയിൽ എത്തിച്ചതിമന് ശേഷം മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രമുഖ മാരത്തൺ ഓട്ടക്കാരൻ ആയിരുന്നു 114 വയസുള്ള ഫൗജ സിംഗ്. പ്രധാനമന്ത്രി അടക്കം ഫൗജ സിം​ഗിന്റെ മരണത്തിൽ അനുശോചനം അറിയിച്ചിരുന്നു. 1911 ഏപ്രിൽ ഒന്നിന് പഞ്ചാബിൽ ജനിച്ച ഫൗജ സിംഗ് 89-ാം വയസ്സിലാണ് ആദ്യമായി മാരത്തൺ മത്സരത്തിൽ പങ്കെടുത്തത്. മകന്റെ മരണത്തിൽനിന്ന് ഉണ്ടായ ദുഃഖം മറികടക്കാനാണ് അദ്ദേഹം ഓടിത്തുടങ്ങിയതെന്നാണ് പറയപ്പെടുന്നത്. 100 വയസ്സിനു ശേഷം ഒരു ഫുൾ മാരത്തൺ പൂർത്തിയാക്കിയ ആദ്യ വ്യക്തിയായി ഫൗജ സിംഗ് വിശ്വസിക്കപ്പെടുന്നു. 2013-ൽ ഹോങ്കോങ് മാരത്തണിലായിരുന്നു അദ്ദേഹം അവസാനമായി മത്സരിച്ചത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന്…

Read More

ദില്ലി: പഹല്‍ഗാം ഭീകരാക്രമണത്തില്‍ സുരക്ഷ വീഴ്ച സമ്മതിച്ച് ജമ്മു കശ്മീര്‍ ഗവര്‍ണ്ണര്‍. സംഭവത്തിന്‍റെ പൂര്‍ണ്ണ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും മനോജ് സിന്‍ഹ ഒരു ഇംഗ്ലിഷ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. പഹല്‍ഗാമിലെ സുരക്ഷ വീഴ്ചയില്‍ കേന്ദ്രം മൗനം പാലിക്കുമ്പോഴാണ് ഗവര്‍ണ്ണറുടെ ഏറ്റു പറച്ചില്‍ പഗല്‍ ഗാം ഭീകരാക്രമണത്തില്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദഉള്ള നടത്തിയ ഖേദ പ്രകടനത്തിന് പിന്നാലെയാണ് ഉത്തരവാദിത്തം ഏറ്റെടുക്കുകയാണെന്ന് ഗവര്‍ണ്ണര് മനോജ് സിന്‍ഹയും പറയുന്നത്. വിനോദ സഞ്ചാരികളെ ഭീകരര്‍ ഉന്നം വയ്ക്കില്ലെന്നായിരുന്നു അതുവരെയുള്ള ധാരണ. സംഭവം നടന്നത് ഒരു പുല്‍മേട്ടിലായിരുന്നു. അവിടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്ക് താവളമോ, മറ്റ് ക്രമീകരണങ്ങളോ ഏര്‍പ്പെടുത്തിയിരുന്നില്ല. പാക് സ്പോണ്‍സേര്‍ഡ് ആക്രമണമാണ് നടന്നത്. ആക്രമണത്തിലൂടെ വര്‍ഗീയ ചേരിതിരിവിനാണ് പാകിസ്ഥാന്‍ ശ്രമിച്ചത്. ജമ്മുകശ്മീര്‍ ഒരിക്കലും ശാന്തമാകാന്‍ പാകിസ്ഥാന്‍ അനുവദിക്കില്ല. ഓപ്പറേഷന്‍ സിന്ധൂറിലൂടെ പാകിസ്ഥാനെ നിശബ്ദമാക്കി. ഏതൊരു ഭീകരാക്രണമെത്തേയും യുദ്ധമായി കണ്ട് തിരിച്ചടിക്കുമെന്നതാണ് ഇന്ത്യയുടെ സന്ദേശമെന്നും ഗവര്‍ണ്ണര്‍ മനോജ് സിന്‍ഹ വ്യക്തമാക്കുന്നു. ആക്രമണത്തോടെ വിനോദ സഞ്ചാരമേഖല പാടേ തകര്‍ന്നെന്നും,…

Read More

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ കയ്യിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി. ആയുധങ്ങൾ സൂക്ഷിക്കുന്ന മുറിയിൽ വെച്ച് തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് അബദ്ധത്തിൽ വെടിപൊട്ടിയത്. ആര്‍ക്കും പരിക്കില്ലെന്നാണ് വിവരം. രാവിലെ ഡ്യൂട്ടി മാറുന്നതിന്‍റെ ഭാഗമായി തോക്ക് വൃത്തിയാക്കുന്നതിനിടെയാണ് വെടിപൊട്ടിയത്. അപകടം ഉണ്ടാവാതിരിക്കാന്‍ നിലത്തേക്ക് ചൂണ്ടിയാണ് തോക്ക് വൃത്തിയാക്കാറുള്ളത്. തറയിലാണ് തിര പതിച്ചത്. സംഭവത്തില്‍ ക്ഷേത്രത്തിന്‍റെ സുരക്ഷ ചുമതലയുള്ള ഡെപ്യൂട്ടി കമാൻഡർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Read More

തൃശൂര്‍: സി സി മുകുന്ദന്‍ എംഎല്‍എയെ സി പി ഐ ജില്ലാ കൗണ്‍സിലില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് സി പി ഐ ജില്ലാ കൗണ്‍സില്‍. സി പി ഐ ഭരണഘടനയനുസരിച്ച് നിലവിലെ കമ്മിറ്റിയിലെ 20 ശതമാനം പേരെ ഒഴിവാക്കി പകരം 20 ശതമാനം പേരെ പുതിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തണമെന്നാണ് വ്യവസ്ഥ. ഇതിന്റെ അടിസ്ഥാനത്തിലാണ് സി സി മുകുന്ദന്‍ ഉള്‍പ്പെടെയുള്ള 11 ജില്ലാ കൗണ്‍സില്‍ അംഗങ്ങളെ ഏകകണ്ഠമായി തീരുമാനിച്ചതിന്റെ അടിസ്ഥാനത്തില്‍ ഒഴിവാക്കിയത്. എന്നാല്‍, തന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫുമായി ബന്ധപ്പെട്ട ചില വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് തന്നെ ഒഴിവാക്കിയത് എന്ന നിലയില്‍ മുകുന്ദന്റേതായി മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ വസ്തുതകള്‍ക്ക് നിരക്കുന്നതല്ല. സി സി മുകുന്ദന്റെ പി എയുടെ പേരില്‍ ആരോപണം ഉയര്‍ത്തിയത് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരാണ്. ഇത് അടിസ്ഥാനരഹിതമായ ആരോപണമാണ് എന്ന് അന്നുതന്നെ മുകുന്ദന്‍ ഉള്‍പ്പെടുന്ന പാര്‍ട്ടി നേതൃത്വം പാര്‍ട്ടിയുടെ നിലപാട് വ്യക്തമാക്കിയിട്ടുള്ളതുമാണ്.സമ്മേളനത്തില്‍ നിന്ന് മുകുന്ദന്‍ ഇറങ്ങിപ്പോയി എന്ന വാര്‍ത്തയും ശരിയല്ല.…

Read More

ദില്ലി: യെമൻ ജയിലിൽ കഴിയുന്ന നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാന്‍ കൂടുതല്‍ ഒന്നും ചെയ്യാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒഴിവാക്കാന്‍ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നും ദിയാധനം സ്വീകരിക്കുന്നതില്‍ കേന്ദ്രത്തിന് ഇടപെടാന്‍ പരിമിതിയുണ്ടെന്നും എജി സുപ്രീംകോടതിയെ അറിയിച്ചു. അതേസമയം, വധശിക്ഷ നടപ്പായാല്‍ സങ്കടകരമെന്ന് സുപ്രീംകോടതി പറഞ്ഞു. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട ഹർജി പരിഗണിക്കുകയായിരുന്നു കോടതി. ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. 2017 ജൂലൈ 25ന് യെമനിൽ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.ജൂലായ് 16ന് നിമിഷയുടെ വധശിക്ഷ നടപ്പാക്കുമെന്നാണ് വിവരം. ഇത് മരവിപ്പിക്കാനും നിമിഷ പ്രിയയെ മോചിപ്പിക്കാനും കേന്ദ്ര സർക്കാരിന്റെ ഇടപെടൽ തേടി ആക്ഷൻ…

Read More

പത്തനംതിട്ട:പ്രിയദർശിനി പബ്ലിക്കേഷൻസ് സൊസൈറ്റിയുടെ പ്രസിദ്ധീകരണത്തിൽ സുനിൽ തോമസ് റാന്നി എഴുതിയ ആദ്യ പുസ്തകംട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ് പുസ്തക പ്രകാശനം പത്തനംതിട്ട റോയൽ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. പ്രിയദർശിനി പബ്ലിക്കേഷൻ ചെയർമാൻ സണ്ണി ജോസഫ് എം എൽ എ പുസ്തക പ്രകാശനം നിർവഹിച്ചു .പ്രിയദർശിനി പബ്ലിക്കേഷൻ വൈസ് ചെയർമാൻ പഴകുളം മധുവിൻ്റെ അധ്യക്ഷതയിൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് എം പി പുസ്തകം സ്വീകരിച്ചു. ചടങ്ങിൽ ഡി സി സി പ്രസിഡൻറ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, മുൻ രാജ്യസഭാ ഉപാധ്യക്ഷൻ പിജെ കുര്യൻ, പ്രിയദർശിനി പബ്ലിക്കേഷൻപത്തനംതിട്ട ജില്ലാ കോഡിനേറ്റർ ജി. രഘുനാഥ്,തുടങ്ങിയവർ പങ്കെടുത്തു. യാത്രകളെ ഇഷ്ടപ്പെടുന്ന യാത്രാ അനുഭവത്തോടൊപ്പം യാത്ര നിർദേശങ്ങളുമായി ഇറങ്ങിയ യാത്രാവിവരണ പുസ്തകമാണ് ട്രാവൽ ഫീൽസ് ആൻഡ് ഫീഡ്സ്.യാത്രാ ഒരു വികാരവും വിലയിരുത്തലുമായിസുനിൽ തോമസ് റാന്നിയാണ് പുസ്തകം എഴുതിയത്.ടൂറിസം രംഗത്ത് പ്രാദേശിക ടൂറിസം വികസിപ്പിക്കേണ്ടതിന്റെ ആവശ്യകത എടുത്തുപറഞ്ഞുകൊണ്ട് എഴുതുന്ന ഈ പുസ്തകം യാത്ര പ്രേമികൾക്ക് ഒരു മുതൽക്കൂട്ടാണ്. കേരളത്തിലെ…

Read More

മനാമ: ഇന്ത്യക്കാരനും ബഹ്‌റൈനിൽ താമസക്കാരനുമായ14കാരനായ ഫർഹാൻ ബിൻ ഷഫീൽ മോട്ടോർസ്‌പോർട്സ് ലോകത്തേക്ക് ശക്തമായ പ്രവേശനം നടത്തുകയാണ്. ഇന്ത്യൻ സ്കൂൾ ബഹ്‌റൈനിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ ഫർഹാൻ, പ്രൊഫഷണൽ കാർട്ടിങ് ടീമായ നോർത്ത്‌സ്റ്റാർ റേസിങ്ങിനൊപ്പം കഠിന പരിശീലനത്തിലാണ്. ബഹ്‌റൈൻ ശാകിർ ഇന്റർനാഷണൽ കാർട്ടിംഗ് സർക്യൂട്ടിൽ വെച്ചു നടക്കുന്ന Rotax Max ചാലഞ്ചിലെ സീനിയർ മാക്‌സ് വിഭാഗത്തിലാണ് പങ്കെടുകുന്നത്. വണ്ടികളെ കുറിച്ചുള്ള താത്പര്യം വളരെ ചെറുപ്പത്തിൽ തന്നെ ആരംഭിച്ചു. മൂന്ന് വയസ്സുള്ളപ്പോൾ തന്നെ കാറുകളുടെ ബ്രാൻഡുകൾ തിരിച്ചറിയുന്നതിൽ തന്റെ കഴിവ് കുടുംബത്തെ അത്ഭുതപ്പെടുത്തി. പിന്നീട് അത് ഒരു വലിയ സ്വപ്നമായി മാറി—ഒരു പ്രൊഫഷണൽ റേസറായി മാറണമെന്നായി. മലപ്പുറം ജില്ലയിലെ എടപ്പാൾ സ്വദേശിയായ ഷഫീലിന്റെയും, ഷെറീനയുടെയും 4 മക്കളിൽ മൂത്തമകനാണ് ഫർഹാൻ. ഫർഹാന്റെ ആദ്യത്തെ ട്രാക്ക് അനുഭവം ബഹ്‌റൈൻ ഇന്റർനാഷണൽ കാർട്ടിങ് സർക്യൂട്ടിലെ (BIKC) റെന്റൽ കാർട്ട് സെഷനിലൂടെയായിരുന്നു. അതിനുശേഷം നടന്ന 24 മണിക്കൂർ കാർട്ടിങ് അസസ്മെൻറിൽ മികച്ച പ്രകടനം കാഴ്ചവെച്ച ഫർഹാനെ നോർത്ത്‌സ്റ്റാർ റേസിങ്…

Read More

മനാമ: ബഹ്റൈനിലെ ആദ്യ സര്‍ഫ് പാര്‍ക്കിന്റെ നിര്‍മാണം ആരംഭിച്ചു. 52,000 ചതുരശ്ര മീറ്റര്‍ വിസ്താരമുള്ള പദ്ധതി ബിലാജ് അല്‍ ജസായറിലാണ് നിര്‍മിക്കുന്നത്.പാര്‍ക്ക് ക്ലബ് ഹവായ് എക്‌സ്പീരിയന്‍സ് എന്ന പദ്ധതി ഇദാമയും ജി.എഫ്.എച്ച്. ഫിനാന്‍ഷ്യല്‍ ഗ്രൂപ്പും ചേര്‍ന്നാണ് നടപ്പാക്കുന്നത്. പ്രധാന ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കഴിഞ്ഞ ദിവസം പദ്ധതിയുടെ തറക്കല്ലിടല്‍ നടന്നു. സര്‍ഫിംഗ് ഇഷ്ടപ്പെടുന്ന എല്ലാവര്‍ക്കും സര്‍ഫ് പാര്‍ക്ക് ഉപയോഗപ്പെടുത്തുവാന്‍ സൗകര്യമൊരുക്കുകയാണ് ലക്ഷ്യം. 2026ല്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.

Read More