- വിഡി സതീശന് പറഞ്ഞ റിവേഴ്സ് റമിറ്റന്‍സ് എന്താണ്? സ്വപ്ന പദ്ധതി വരും, പ്രവാസികളോട് നന്ദി പറഞ്ഞ് മുഖ്യമന്ത്രി
- മാത്യു കുഴൽനാടനെ മന്ത്രിയാക്കിയില്ല; പ്രതിഷേധിച്ച് പ്രമേയം പാസാക്കി യുഡിഎഫ്, പിന്തുണച്ച് ലീഗും കേരള കോൺഗ്രസും
- WMF ബഹ്‌റൈൻ നാഷണൽ കൗൺസിൽ കാരുണ്യ ഇടപെടൽ | പ്രവാസി മലയാളിക്ക് മടക്കയാത്ര സഹായം
- 🔴അപ്പകച്ചവടം ഇനി ഗോവിന്ദ! 🔴സിൽവർ ലൈൻ പദ്ധതി പൂർണ്ണമായി റദ്ദാക്കി; മഞ്ഞക്കുറ്റികൾ നീക്കാൻ ഉത്തരവ്
- മലർവാടി ബാലസംഗമം സംഘടിപ്പിച്ചു
- ബലിപെരുന്നാൾ: ബഹ്റൈനിൽ നാല് ദിവസത്തെ ഔദ്യോഗിക അവധി പ്രഖ്യാപിച്ചു
- കൊല്ലം പ്രവാസി അസോസിയേഷൻ സൽമാനിയ ഏരിയക്ക് പുതിയ അമരക്കാർ
- പുലി എത്തുന്നു: നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം
Author: News Desk
മനാമ: ബഹ്‌റൈനില്‍ മയക്കുമരുന്ന് കടത്തു കേസില്‍ കശാപ്പുകാരന് കീഴ്‌ക്കോടതി വിധിച്ച 10 വര്‍ഷം തടവും 5,000 ദിനാര്‍ പിഴയും ഹൈ ക്രിമിനല്‍ കോടതി ശരിവെച്ചു. ഇയാള്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളിക്കൊണ്ടാണ് ഉത്തരവ് പുറപ്പെടുവിച്ചത്.ശിക്ഷ പൂര്‍ത്തയായിക്കഴിഞ്ഞാല്‍ ഇയാളെ നാടുകടത്തും. കേസുമായി ബന്ധപ്പെട്ട വസ്തുക്കള്‍ പിടിച്ചെടുക്കാനും കോടതി ഉത്തരവിട്ടു.ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ചര്‍മസംരക്ഷണ ഉല്‍പ്പന്നങ്ങള്‍ എന്ന വ്യാജേന എത്തിയ പാര്‍സലില്‍നിന്നാണ് സ്റ്റീല്‍ പാത്രങ്ങളില്‍ ഒളിപ്പിച്ച മയക്കുമരുന്ന് കസ്റ്റംസ് അധികൃതര്‍ പിടിച്ചെടുത്തത്. പാര്‍സല്‍ കൈപ്പറ്റാനെത്തിയ ഏഷ്യക്കാരനെയാണ് ആദ്യം അറസ്റ്റ് ചെയ്തത്. പിന്നീട് പാര്‍സല്‍ എത്തിക്കേണ്ടയാള്‍ക്ക് അത് കൈമാറാന്‍ ഇയാളോട് അധികൃതര്‍ ആവശ്യപ്പെട്ടു. അത് കൈപ്പറ്റുന്നതിനിടയിലാണ് പ്രതിയെ പിടികൂടിയത്.
മനാമ: 2026ലെ ഹജ്ജിനുള്ള രജിസ്‌ട്രേഷന്‍ നടപടികള്‍ ബഹ്‌റൈന്‍ ഹജ്ജ്, ഉംറ സുപ്രീം കമ്മിറ്റി ആരംഭിച്ചു. വെബ്‌സൈറ്റ് വഴി മാത്രമായിരിക്കും അപേക്ഷകള്‍ സ്വീകരിക്കുക.സൗദി അറേബ്യ പുറപ്പെടുവിച്ച ആരോഗ്യ മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് ആവശ്യമായ ആരോഗ്യ സാഹചര്യങ്ങള്‍ പാലിക്കുന്ന വ്യക്തികളെ മാത്രമേ ഹജ്ജിന് അനുവദിക്കൂ എന്ന് കമ്മിറ്റി വ്യക്തമാക്കി. ശാരീരികാരോഗ്യമുള്ളവരും വിട്ടുമാറാത്ത പകര്‍ച്ചാവ്യാധികള്‍ ഇല്ലാത്തവരും ആയിരിക്കണം.രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് അവരുടെ യാത്രാ തിയതിക്കു ശേഷം കുറഞ്ഞത് ആറു മാസത്തേക്ക് സാധുതയുള്ള പാസ്‌പോര്‍ട്ട് ഉണ്ടായിരിക്കണം. ഒരിക്കലും ഹജ്ജ് ചെയ്തിട്ടില്ലാത്ത ബഹ്‌റൈനികള്‍, മുമ്പ് ഹജ്ജ് ചെയ്തിട്ടില്ലാത്ത പുരുഷന്‍മാരോടൊപ്പം വരുന്ന സ്ത്രീകള്‍, ബഹ്‌റൈന്‍ പൗരന്‍മാരുടെ ബഹ്‌റൈനികളല്ലാത്ത ഭാര്യമാര്‍, 60 വയസിന് മുകളിലുള്ള ബഹ്‌റൈനി പുരുഷന്‍മാര്‍, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്കായിരിക്കും മുന്‍ഗണന.
മനാമ: ബഹ്‌റൈനിലെ മുഹറഖില്‍ വേനല്‍ക്കാല അവധിക്കാലത്ത് നീന്തല്‍ക്കുളങ്ങളുടെ ശുചിത്വം ഉറപ്പാക്കാനുള്ള പരിശോധന ആരംഭിച്ചതായി മുഹറഖ് ഡെപ്യൂട്ടി ഗവര്‍ണര്‍ ബ്രേിഗേഡിയര്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ ഖത്തം അറിയിച്ചു.മറ്റു സര്‍ക്കാര്‍ വകുപ്പുകളുടെ സഹായത്തോടെയാണ് പരിശോധനകള്‍ നടത്തുന്നത്. എല്ലാ നീന്തല്‍ക്കുളങ്ങളിലും ആരോഗ്യത്തിനും സുരക്ഷയ്ക്കുമുള്ള നിബന്ധനകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയാണ് പരിശോധനയുടെ ലക്ഷ്യം. ലൈസന്‍സില്ലാതെയോ നിയമങ്ങള്‍ ലംഘിച്ചോ കുളങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും.ഇവിടങ്ങളിലെ അഗ്നിശമന ഉപകരണങ്ങള്‍, പ്രഥമശുശ്രൂഷാ കിറ്റുകള്‍, രക്ഷാ ഉപകരണങ്ങള്‍, വൈദ്യുതി വയറുകള്‍, ഗ്യാസ് പൈപ്പുകള്‍, വെള്ളത്തിന്റെ ഗുണനിലവാരം എന്നിവ പരിശോധനാ സംഘം പരിശോധിക്കുന്നുണ്ട്.
മനാമ: ബഹ്‌റൈനില്‍ ആശുറ ആചരണ അവധിക്കു ശേഷം വൈറസ് അണുബാധ വ്യാപിക്കുന്നത് സാധാരണവും പ്രതീക്ഷിച്ചതുമാണെന്ന് മെഡിക്കല്‍ കണ്‍സള്‍ട്ടന്റ് ഡോ. അലി ദൈഫ് വ്യക്തമാക്കി.ഇത്തരം സന്ദര്‍ഭങ്ങളിലെ ജനങ്ങളുടെ കൂട്ടംചേരല്‍ വൈറസ് വ്യാപനത്തിനിടയാക്കും. രോഗലക്ഷണങ്ങളുള്ളവര്‍ കുടുംബാംഗങ്ങളുമായും സഹപ്രവര്‍ത്തകരുമായുമുള്ള സമ്പര്‍ക്കം കുറയ്ക്കണമെന്നും അദ്ദേഹം സമൂഹമാധ്യമത്തില്‍ കുറിച്ചു.ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാലുടന്‍ വൈദ്യോപദേശം തേടുകയും ആവശ്യമായ ചികിത്സ നടത്തുകയും വേണം. അണുബാധ വ്യാപനം തടയാന്‍ ഓരോ വ്യക്തിയും തന്റെ പങ്ക് നിര്‍വഹിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കെഎസ്ആർടിസിയിലെ ‘അവിഹിത’ സസ്പെൻഷനിൽ വിവാദം കത്തി, വനിതാ കണ്ടക്ടറുടെ സസ്പെൻഷനിൽ ഗതാഗത മന്ത്രി നേരിട്ട് ഇടപെട്ടു; നടപടി പിൻവലിച്ചു
തിരുവനന്തപുരം: ഡ്രൈവറുമായി അവിഹിത ബന്ധമുണ്ടെന്ന ആരോപണത്തിൽ കെ എസ് ആർ ടി സിയിലെ വനിതാ കണ്ടക്ടറെ സസ്പെൻഡ് ചെയ്ത വിവാദ നടപടി പിൻവലിച്ചു. ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ കെ എസ് ആർ ടി സി വിജിലൻസ് വിഭാഗത്തിന് നിർദേശം നൽകിയതിന് പിന്നാലെയാണ് സസ്പെൻഷൻ ഉത്തരവ് പിൻവലിച്ചത്. വിജിലൻസ് വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആണ് വിവാദ നടപടി പിൻവലിച്ച് ഉത്തരവിറക്കിയത്. വ്യക്തമായ അന്വേഷണം നടത്തിയേ നടപടി എടുക്കാവൂ എന്ന് ഗതാഗതമന്ത്രി നിർദ്ദേശിച്ചിരുന്നു. ബദലി ഡ്രൈവറുടെ ഭാര്യയുടെ പരാതി അന്വേഷിച്ചാണ് കൊല്ലത്തെ വനിതാ കണ്ടക്ടർക്കെതിരെ നടപടിയെടുത്തത്. അവിഹിത ബന്ധ ആരോപണം വിശദമായി വിവരിച്ച്, കണ്ടക്ടറെ അപമാനിക്കുന്ന രീതിയിൽ, പേര് സഹിതം ഇറക്കിയ ഉത്തരവിനെതിരെ ജീവനക്കാർക്കിടയിൽ പ്രതിഷേധമുണ്ടായിരുന്നു. സദാചാര പരാതിയിൽ കെ എസ് ആർ ടി സി അന്വേഷണം നടത്തിയതിലും ആക്ഷേപമുണ്ടായി. വാർത്ത ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഉത്തരവ് പിൻവലിക്കാൻ മന്ത്രി കെ.ബി.ഗണേഷ് കുമാർ നിർദേശം നൽകുകയായിരുന്നു. വിശദാംശങ്ങൾ ഇങ്ങനെ നടപടിക്കിരയായ കൊല്ലത്തെ വനിതാ…
ചൈനയുടെ നീക്കത്തിന് മറുപടി: റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്പാദനത്തിനായി 1,345 കോടിയുടെ പദ്ധതിയുമായി ഇന്ത്യ
റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് ഉല്‍പാദനം കൂട്ടാനുള്ള ശ്രമങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ലോകത്ത് അപൂര്‍വ ലോഹങ്ങളുടെ ഏറ്റവും വലിയ വിതരണക്കാരായ ചൈന, ഏഴ് അപൂര്‍വ ലോഹങ്ങള്‍ക്കും അനുബന്ധ ഉത്പന്നങ്ങള്‍ക്കും ഏപ്രിലില്‍ കയറ്റുമതി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതിന് പിന്നാലെയാണ് ഇന്ത്യയുടെ ഈ നീക്കം. ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ 1,345 കോടി രൂപ വകയിരുത്തിയതായി കേന്ദ്ര മന്ത്രി എച്ച്.ഡി. കുമാരസ്വാമി അറിയിച്ചു. ഇതിനായുള്ള കരട് പദ്ധതി വിവിധ മന്ത്രാലയങ്ങളുടെ കൂടിയാലോചനകള്‍ക്കായി ഇതിനോടകം വിതരണം ചെയ്തിട്ടുണ്ടെന്നും, സമഗ്രമായ നയരേഖ ഉടന്‍ പുറത്തിറക്കുമെന്നും മന്ത്രാലയം സെക്രട്ടറി കമ്രാന്‍ റിസ്വി വ്യക്തമാക്കി. ടെലികോം, ഇലക്ട്രിക് വാഹനങ്ങള്‍, പ്രതിരോധം തുടങ്ങിയ മേഖലകള്‍ക്ക് അത്യന്താപേക്ഷിതമായ അപൂര്‍വ ലോഹ കാന്തങ്ങളുടെയും ധാതുക്കളുടെയും പ്രാദേശിക ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ ഘനവ്യവസായ, ഖനി മന്ത്രാലയങ്ങള്‍ അന്തിമമാക്കിക്കൊണ്ടിരിക്കുകയാണ്. നിര്‍ദ്ദിഷ്ട പദ്ധതി സ്വകാര്യ കമ്പനികളെയും പൊതുമേഖലാ സ്ഥാപനങ്ങളെയും ഉള്‍ക്കൊള്ളുമെന്നാണ് പ്രതീക്ഷിക്കുന്നത്. അസംസ്‌കൃത വസ്തുക്കളുടെ ഖനനം മുതല്‍ ശുദ്ധീകരണം, റെയര്‍ എര്‍ത്ത് മാഗ്നൈറ്റ്‌സ് നിര്‍മ്മാണം വരെയുള്ള മുഴുവന്‍ ശൃംഖലയിലും ആഭ്യന്തര ശേഷി…
ശ്രീദേവ് കപ്പൂരിന് അഭിമാനക്കാം , ചരിത്ര പ്രസിദ്ധമായ മലമ്പാർ കലാപം പറയുന്ന’ജഗള’.18 ന് എത്തും.
തിരുവനന്തപുരം: സംവിധായകൻ ശ്രീദേവ് കപ്പൂർ രചനയും, സംവിധാനവും നിർവഹിക്കുന്ന പുതിയ ചിത്രം ‘ജഗള’ ഈ മാസം 18 ന് റിലീസ് ചെയ്യും. മലയാളത്തിലെ പല ചലച്ചിത്ര പ്രതിഭകളും ശ്രമിച്ചിട്ടും, നടക്കാതെ പോയ മലമ്പാർ കലാപം സിനിമയാക്കാൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ പ്രതികരിച്ചു. സംസ്ഥാന ചലച്ചിത്ര അവാർഡിലും, ഐ.എഫ്.എഫ്.കെ.യിലും നാഷണൽ അവാർഡിലും ഇന്ത്യൻ പനോരമയിലും ഈ സിനിമ പരിഗണിക്കപ്പെട്ടില്ലായെങ്കിലും, കാനഡ സൗത്ത് ഏഷ്യൻ ഫിലിം ഫെസ്റ്റിവൽ പോലെയുള്ള നിരവധി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലുകളിൽ ചിത്രം പരിഗണിക്കപ്പെട്ടു.അതിൽ സന്തോഷമുണ്ട്. സംവിധായകൻ പറയുന്നു. ചിത്രം മുന്നോട്ട് വെക്കുന്ന രാഷ്ട്രീയമായിരിക്കാം ചിത്രം പരിഗണിക്കപ്പെടാതെ പോയതെന്ന് സംവിധായകൻ ശ്രീദേവ് കപ്പൂർ ആരോപിക്കുന്നു. മലബാർ കലാപവുമായി ബന്ധപ്പെട്ടു നിരവധി സിനിമകൾ അനൗൺസ് ചെയ്തെങ്കിലും പല ചിത്രങ്ങളും പൂർത്തിയായില്ല. അത് കൊണ്ട് തന്നെ ഈ സിനിമ പ്രേക്ഷകർ കാണണംസംവിധായകൻ ശ്രീദേവ് കപ്പൂർ പറഞ്ഞു. വളരെ ശക്തമായ കഥയാണ് ചിത്രം പറയുന്നത്. ലൗ എഫ് എം എന്ന ചിത്രത്തിന്…
മനാമ: ഐ.വൈ.സി.സി ബഹ്‌റൈൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റി മുൻ വൈസ് പ്രസിഡന്റ് കബീർ മുഹമ്മദിന്റെ അനുസ്മരണ സമ്മേളനം ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. രണ്ട് വർഷം മുൻപ് ഹൃദയാഘാതത്തെത്തുടർന്ന് അന്തരിച്ച കബീർ മുഹമ്മദ് കൊല്ലം ജില്ലയിലെ ചടയമംഗലം സ്വദേശിയാണ്. ഹമദ് ടൗൺ കെ.എം.സി.സി ഹാളിൽ നടന്ന അനുസ്മരണ സംഗമം ഐ.വൈ.സി.സി ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് വിജയൻ ടി.പി. യുടെ അധ്യക്ഷതയിൽ ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ് ഉദ്ഘാടനം ചെയ്തു. സംഘടനയുടെ സൗമ്യമുഖമായിരുന്ന കബീർ മുഹമ്മദ്, സംഘടനാതലത്തിലും പൊതുമേഖലയിലും അദ്ദേഹം നടത്തിയ ജീവകാരുണ്യ പ്രവർത്തനങ്ങളെക്കുറിച്ചും, അദ്ദേഹത്തിന്റെ പ്രവർത്തനങ്ങൾ സംഘടനയ്ക്ക് നൽകിയ പിന്തുണയെക്കുറിച്ചും ദേശീയ പ്രസിഡന്റ് അനുസ്മരിച്ചു. സാമൂഹിക പ്രവർത്തകൻ യു.കെ. അനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. നാട്ടിലും വിദേശത്തും സഹജീവി സ്നേഹത്തിലൂന്നി പ്രവർത്തിച്ച കബീർ മുഹമ്മദ് എല്ലാവർക്കും മാതൃകയാണെന്ന് അനിൽകുമാർ അനുസ്മരണ പ്രഭാഷണത്തിൽ പറഞ്ഞു. ഐ.വൈ.സി.സി ദേശീയ ട്രഷറർ ബെൻസി ഗനിയുഡ്, ജോയിന്റ് സെക്രട്ടറി രതീഷ് രവി, കോർ ഭാരവാഹികൾ, എക്സിക്യൂട്ടീവ്…
ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ് കൊച്ചിയിലേയ്ക്ക്; റൂട്ട്, നിരക്ക്, ബുക്കിംഗ്, ആകെ സീറ്റുകൾ…വിശദവിവരങ്ങൾ അറിയാം
കൊച്ചി: എറണാകുളത്ത് സര്‍വീസ് ആരംഭിക്കാനൊരുങ്ങി കെഎസ്ആര്‍ടിസിയുടെ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ്. തിരുവനന്തപുരത്തും മൂന്നാറിലും പരീക്ഷിച്ച് വിജയിച്ച പദ്ധതിയാണ് ഇപ്പോൾ കൊച്ചിയിലേയ്ക്കും എത്തുന്നത്. ജൂലൈ 15 മുതൽ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസ് കൊച്ചിയിൽ സര്‍വീസ് ആരംഭിക്കും. കൊച്ചി നഗരത്തിന്റെ രാത്രി കാഴ്ചകൾ ആസ്വദിക്കാനുള്ള അവസരമാണ് കെഎസ്ആര്‍ടിസി ഒരുക്കുന്നത്. കൗതുകമായ ഓപ്പൺ ഡബിൾ ഡെക്കര്‍ ബസിലെ ടിക്കറ്റ് നിരക്ക്, സീറ്റുകളുടെ എണ്ണം, സമയം എന്നിവ അറിയാനുള്ള ആകാംക്ഷയിലാണ് സഞ്ചാരികൾ. വൈകുന്നേരം 5 മണിയ്ക്ക് എറണാകുളം കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ നിന്നാണ് ബസ് പുറപ്പെടുക. തുടർന്ന് മറൈൻ ഡ്രൈവ്, ഹൈക്കോടതി, ഗോശ്രീ പാലം വഴി കാളമുക്ക് ജംഗ്ഷനിലെത്തിയ ശേഷം തിരികേ ഹൈക്കോടതി, കച്ചേരിപ്പടി, എംജി റോഡ്, തേവര, വെണ്ടുരുത്തി പാലം, നേവൽബേസ്, തോപ്പുംപടി ബിഒടി പാലത്തിലെത്തും. കായൽ തീരത്തുള്ള പുതിയ പാർക്കും നടപ്പാതയും സന്ദർശിക്കാൻ യാത്രക്കാർക്ക് അവസരമുണ്ടാകും. രാത്രി 8 മണിയോടെ തിരികെ സ്റ്റാൻഡിലെത്തുന്ന രീതിയിലാണ് യാത്ര സംഘടിപ്പിക്കുക. 30 കിലോ മീറ്ററോളം…
വിദ്യാർത്ഥികളെ കൊണ്ട് അധ്യാപകരുടെ പാദപൂജ: ബാലാവകാശ കമ്മീഷൻ കേസെടുത്തു,അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ നിർദേശം
കാസർകോട്: ഗുരുപൂർണ്ണിമയുടെ ഭാഗമായി കാസർകോട്ടെ സ്കൂളുകളിൽ വിദ്യാർത്ഥികളെ കൊണ്ട് പാദപൂജ ചെയ്യിച്ച സംഭവത്തിൽ ബാലാവകാശ കമ്മീഷൻ കേസെടുത്തു. കണ്ണൂരിലെയും ആലപ്പുഴയിലെയും സ്കൂളുകളിലും പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഗുരുവന്ദനത്തിന്‍റെ ഭാഗമായി കുട്ടികൾ അനുഗ്രഹം വാങ്ങിക്കുക മാത്രമാണ് ചെയ്തത് എന്നാണ് സ്കൂളുകളുടെ വിശദീകരണം കാസർകോട് ബന്തടുക്ക സരസ്വതി വിദ്യാലയത്തിൽ പാദപൂജ ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതിനു പിന്നാലെയാണ് തൃക്കരിപ്പൂർ ചക്രപാണി സ്കൂൾ, ചീമേനി വിവേകാനന്ദ സ്കൂൾ, കുണ്ടംകുഴി ഹരിശ്രീ വിദ്യാലയം എന്നിവിടങ്ങളിലും പാദപൂജ നടന്നെന്ന വിവരം പുറത്തുവന്നത്. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ ബേക്കൽ ഡിവൈഎസ്പിയോട് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. കുട്ടികളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് പ്രവർത്തിയെന്ന് കമ്മീഷൻ അംഗം ബി മോഹൻ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ചടങ്ങിനെതിരെ DYFI, AIYF തുടങ്ങിയ സംഘടനകൾ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. മാതൃപൂജയും ഗുരുപൂജയും ഭാരതീയ വിദ്യാനികേതന് കീഴിലുള്ള സ്കൂളുകളിൽ പതിവാണെന്നും കുട്ടികളെക്കൊണ്ട് അനുഗ്രഹം വാങ്ങിക്കുന്ന ചടങ്ങ് മാത്രമെന്നുമാണ് സ്കൂൾ അധികൃതരുടെ…
