Author: News Desk

തിരുവനന്തപുരം: ഹിറ്റു ചിത്രങ്ങളില്‍ ഇടം തേടി മലയാളസിനിമയില്‍ ശ്രദ്ധേയനാവുകയാണ് പ്രവാസി മലയാളി റോയി തോമസ്. രേഖാചിത്രം, മഹാറാണി, മുംബൈ ടാക്കീസ്, ഓട്ടംതുള്ളല്‍ തുടങ്ങി ഒട്ടേറെ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു തിളങ്ങുകയാണ് റോയി തോമസ്. ചെറിയ വേഷങ്ങളാണെങ്കില്‍ പോലും മലയാളത്തിലെ ഒട്ടുമിക്ക ചിത്രങ്ങളിലും അഭിനയിക്കാന്‍ റോയി തോമസിന് അവസരം ലഭിച്ചിട്ടുണ്ട്. കുട്ടിക്കാലം മുതലേ നാടകത്തോടും , സിനിമയോടുമുള്ള പാഷനാണ് റോയിയെ സിനിമയിലേക്ക് എത്തിച്ചത്. ആലുവ കൊടികുത്തിമല സ്വദേശിയായ റോയി 2016 മുതല്‍ സിനിമയിലുണ്ട്. ഇതിനിടെ ജോലിയുടെ ഭാഗമായി ഓസ്ട്രേലിയയിലേക്ക് പോയി. അവിടെ അദ്ദേഹം നേഴ്സായി പ്രവര്‍ത്തിച്ചുവരുകയാണ്. ഓസ്ട്രേലിയയില്‍ സ്ഥിരതാമസമായ റോയി അവിടത്തെ പൗരത്വവും സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ സിനിമയില്‍ തിരക്കായതോടെ ഓസ്ട്രേലിയന്‍ ജീവിതത്തിന് ബ്രേക്ക് നല്‍കി അദ്ദേഹം സിനിമയില്‍ സജീവമായിരിക്കുകയാണ്. സിനിമയോടുളള പാഷനാണ് തന്നെ മറ്റെല്ലാ തിരക്കുകളും മാറ്റിവെച്ച് സിനിമയില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതെന്ന് റോയി തോമസ് പറഞ്ഞു. വര്‍ഷങ്ങളായി ചലച്ചിത്ര നാടക രംഗത്ത് പ്രവര്‍ത്തിച്ചുവരുന്നതിനാല്‍ ധാരാളം സുഹൃത്തുക്കള്‍ സിനിമയിലുണ്ട്. അതുകൊണ്ടുതന്നെ പുതിയ ചിത്രങ്ങളിലൊക്കെ…

Read More

പത്തനംതിട്ട: രണ്ട് തൊഴിലാളികളുടെ ജീവനെടുത്ത കോന്നി പാറമട അപകടമുണ്ടായി 10 ദിവസം ആകുമ്പോഴും തുടർ നടപടിയെടുക്കാതെ പൊലീസ്. മതിയായ സുരക്ഷയില്ലാതെയാണ് തൊഴിലാളികളെ ജോലി ചെയ്യിപ്പിച്ചതെന്ന് തൊഴിൽ വകുപ്പ് റിപ്പോർട്ട് നൽകിയിരുന്നു. പരിധി വിട്ടുള്ള പാറഖനനത്തിലും പഞ്ചായത്ത് ഭൂമി കയ്യേറിയതിലും തുടർനടപടി എടുക്കാതെ ഉദ്യോഗസ്ഥർ ഒത്തുകളിക്കുകയാണെന്ന് നാട്ടുകാർ ആരോപിച്ചു. ഇതരസംസ്ഥാന തൊഴിലാളികളായ മഹാദേവിന്‍റെയും അജയ് റായിയുടെയും ജീവനെടുത്ത അപകടം. മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് ഇരുവരെയും ഹിറ്റാച്ചി ഉപയോഗിച്ചുള്ള ജോലി നിയോഗിച്ചതെന്ന് തൊഴിൽ വകുപ്പ് കണ്ടെത്തിയിരുന്നു. അപകടത്തിന് പിന്നാലെ കളക്ടർ വിളിച്ച അവലോകന യോഗത്തിൽ തുടനടപടിക്കായി റിപ്പോ‍ർട്ട് കോന്നി പൊലീസിന് കൈമാറുമെന്ന് അറിയിച്ചിരുന്നു. എന്നാൽ റിപ്പോർട്ട് ലഭിച്ച ശേഷവും അസ്വാഭാവിക മരണത്തിന് പൊലീസ് ആദ്യമെടുത്ത എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. ചെങ്കുളത്ത് ക്വാറി ഉടമകളെ പ്രതിചേർത്തില്ല. ജിയോളജി ഉൾപ്പെടെ മറ്റ് വകുപ്പുകളുടെ റിപ്പോർട്ട് കൂടി ലഭിച്ചാലെ തുടർനടപടി സാധ്യമാകൂവെന്നാണ് പൊലീസ് നിലപാട്. പഞ്ചായത്ത് റോഡ് കയ്യേറി ഗേറ്റ് സ്ഥാപിച്ചതിൽ ഉൾപ്പെടെ നാട്ടുകാർ നിരവധി പരാതികൾ…

Read More

കൊല്ലം: കൊല്ലം തേവലക്കര സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ സ്കൂൾ പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് പുറത്തിറക്കി. എസ് സുജയെ ആണ് സസ്പെൻഡ് ചെയ്തിരിക്കുന്നത്. ഹൈസ്കൂൾ മാനേജരാണ് ഉത്തരവ് പുറത്തിറക്കിയത്. സ്കൂളിൽ കുട്ടികൾക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിൽ പ്രധാന അധ്യാപിക വീഴ്ച വരുത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് സസ്പെൻഷൻ. സീനിയർ അധ്യാപികയായ ജി മോളിക്ക് ആയിരിക്കും ഇനി എച്ച്എം ചുമതല ഉണ്ടായിരിക്കുക.

Read More

കൊല്ലം: കൊല്ലത്ത് മരിച്ച 13 കാരൻ മിഥുന്റെ വീട്ടിലെത്തി മന്ത്രിമാർ. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന് വി.ശിവൻകുട്ടിയും കെ.എൻ.ബാലഗോപാലും ഉറപ്പ് നൽകി. അപകടമുണ്ടായ സ്കൂളും മന്ത്രിമാർ സന്ദർശിച്ചു. കുട്ടി വലിഞ്ഞുകയറിയതാണ് അപകടത്തിന് കാരണമെന്ന പരാമർശത്തിൽ മന്ത്രി ചിഞ്ചുറാണി ഖേദം രേഖപ്പെടുത്തി. കെഎസ്ഇബി പ്രഖ്യാപിച്ച ധനസഹായം കുടുംബത്തിന് കൈമാറി. വിലാപങ്ങൾ ഒഴിയാത്ത മിഥുന്റെ വീട്ടിലേക്ക് ആശ്വാസവാക്കുകളുമായി എത്തുന്നത് നിരവധി പേരാണ്. ഇന്നലെ കുഞ്ഞിനെ കുറ്റപ്പെടുത്തിയ മന്ത്രി ചിഞ്ചുറാണി ഇന്ന് ഖേദം പ്രകടിപിച്ചു. പറഞ്ഞത് പിഴവായി പോയെന്ന് ഏറ്റു പറഞ്ഞു. മന്ത്രിമാരായ വി.ശിവൻകുട്ടിയും കെ.എൻ. ബാലഗോപാലും അപകടമുണ്ടായ സ്കൂൾ സന്ദർശിച്ചു. മിഥുന് ഷോക്കേറ്റയിടം പരിശോധിച്ചു. പൊറുക്കനാകാത്ത അനാസ്ഥയാണ് ഉണ്ടായതെന്ന് വിദ്യാഭ്യാസ മന്ത്രി രൂക്ഷഭാഷയിൽ വിമർശിച്ചു. ഇരുമന്ത്രിമാരും മിഥുന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ടു. നിറക്കണ്ണുകളോടെ അച്ഛൻ മനു മന്ത്രിമാരോട് സങ്കടം പറഞ്ഞു. മിഥുന്റെ മുത്തശ്ശിയെയും ബന്ധുക്കളെയും മന്ത്രിമാർ ആശ്വസിപ്പിച്ചു. കുടുംബത്തിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പ് നൽകിയാണ് മന്ത്രിമാർ മടങ്ങിയത്. കെഎസ്ഇബി നേരത്തെ പ്രഖ്യാപിച്ച അഞ്ച് ലക്ഷം രൂപയുടെ ധനസഹായം ചീഫ്…

Read More

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളേജിൽ മസ്തിഷ്കമരണമടഞ്ഞ തിരുവനന്തപുരം കിഴാറൂർ പശുവെണ്ണറ, കാറാത്തലവിള ബിജിലാൽ കൃഷ്ണ (42) ഇനി ആറു പേർക്ക് പുതുജീവനേകും.ബൈക്ക് അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച ബിജിലാലിന്റെ രണ്ട് വൃക്കയും കരളും ഹൃദയവാൽവും രണ്ട് നേത്രപടലങ്ങളുമാണ് കേരളത്തിലെ വിവിധ ആശുപത്രികളിൽ കഴിയുന്ന രോഗികൾക്ക് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിലേക്കും മറ്റൊരു വൃക്കയും കരളും തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കും ഹൃദയവാൽവ് ശ്രീ.ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും നേത്രപടലം തിരുവനന്തപുരം റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒഫ്താൽമോളജിയിലേക്കുമാണ് നൽകിയത്. 2025 ജൂലൈ ഏഴിന് രാവിലെ 5.50നാണ് തിരുവനന്തപുരം കവടിയാറിൽ ബിജിലാൽ കൃഷ്ണ സഞ്ചരിച്ച ബൈക്ക് വാട്ടർ ടാങ്ക് ലോറിയുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. ഗുരുതരമായി പരുക്കേറ്റ ബിജിലാലിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജൂലൈ 17ന് മസ്തിഷ്കമരണം സ്ഥിരീകരിച്ചതിനെ തുടർന്ന് ബന്ധുക്കൾ അവയവദാനത്തിന് തയ്യാറാവുകയായിരുന്നു. അവയവദാനത്തിന് തയ്യാറായ ബിജിലാലിന്റെ കുടുംബത്തിന് ആരോഗ്യ, വനിതാശിശുവികസന വകുപ്പ് മന്ത്രി വീണാജോർജ് നന്ദി അറിയിച്ചു. കുടുംബത്തിന്റെ…

Read More

ന്യൂഡൽഹി: ശബ്‌ദത്തേക്കാൾ എട്ട് മടങ്ങ് വേഗതയില്‍ സഞ്ചരിക്കുകയും 1,500 കിലോമീറ്റർ വരെ അകലെയുള്ള ലക്ഷ്യസ്ഥാനത്ത് കൃത്യമായി പതിക്കുകയും ചെയ്യുന്ന മിസൈൽ വികസിപ്പിച്ച് ഇന്ത്യ. എക്‌സ്റ്റന്‍റഡ് ട്രാജക്‌ടറി ലോംഗ് ഡ്യൂറേഷൻ ഹൈപ്പർസോണിക് ക്രൂയിസ് മിസൈൽ (ET-LDHCM)​ എന്ന ഹൈപ്പർസോണിക് മിസൈൽ ഇന്ത്യ നാളിതുവരെ വികസിപ്പിച്ച ഏറ്റവും അത്യാധുനികമായ മിസൈല്‍ സംവിധാനമാണ്. അടുത്ത തലമുറ ഹൈപ്പർസോണിക് ആയുധങ്ങൾ വികസിപ്പിക്കുന്നതിനുള്ള ക്ലാസിഫൈഡ് പ്രോഗ്രാമായ ‘പ്രോജക്ട് വിഷ്ണു’വിനു കീഴിൽ നിർമ്മിച്ച പുതിയ മിസൈൽ ഡിആര്‍ഡിഒ കഴിഞ്ഞദിവസം വിജയകരമായി പരീക്ഷിച്ചു. നിലവിലെ ബ്രഹ്മോസ്, അഗ്നി-5, ആകാശ് മിസൈലുകളെക്കാൾ കൂടുതൽ വേഗത്തിൽ സഞ്ചരിക്കാൻ ഈ മിസൈലിന് സാധിക്കും. മാക് 8 വേഗതയില്‍ 1500 കി.മീ അകലെയുള്ള ലക്ഷ്യങ്ങൾ വരെ തകർക്കാൻ ഇതിനു കഴിയുമെന്ന് പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാട്ടി. മുൻകാലങ്ങളിൽ മിസൈലുകൾ തിരിയുന്ന കംപ്രസറിന്‍റെ ബലത്തിലാണ് മുന്നോട്ട് സഞ്ചരിച്ചിരുന്നതെങ്കിൽ, പുതിയ മിസൈലിൽ എയർ ബ്രീത്തിംഗ് പ്രൊപ്പൽഷൻ ഉപയോഗിച്ച് അന്തരീക്ഷത്തിലെ ഓക്‌സിജൻ വഴി പ്രവർത്തിക്കുന്ന സ്‌ക്രാംജെറ്റ് എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഭാരം കുറവാണെന്നു മാത്രമല്ല,…

Read More

തിരുവനന്തപുരം: കേരളത്തിൽ മൂന്ന് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ഇന്ന് നാല് ജില്ലകളിലാണ് റെഡ‍് അലര്‍ട്ട് നല്‍കിയിട്ടുള്ളത്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെ‍ഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ മഞ്ഞ അലര്‍ട്ടുണ്ട്. നാളെ അഞ്ച് ജില്ലകളിൽ റെ‍ഡ് അലര്‍ട്ട് മുന്നറിയിപ്പുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് റെഡ് അലർട്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളിൽ നാളെ ഓറഞ്ച് അലര്‍ട്ട ആണ്. 20ന് കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് റെഡ് അലര്‍ട്ട്. കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലര്‍ട്ട് ആണ്. പ്രളയ സാധ്യത മുന്നറിയിപ്പ് അപകടകരമായ രീതിയിൽ ജലനിരപ്പ് തുടരുന്നതിനാൽ സംസ്ഥാന ജലസേചന വകുപ്പ് താഴെ പറയുന്ന നദികളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക. ഓറഞ്ച് അലർട്ട് കാസർകോട് : ഉപ്പള (ഉപ്പള…

Read More

കൊല്ലം: കൊല്ലം തേവലക്കരയിലെ സ്കൂളിൽ ഷോക്കേറ്റ് മരിച്ച മിഥുന്റെ സംസ്കാരം നാളെ ന‌‌ടക്കും. മൃതദേഹം രാവിലെ 10 മണിക്ക് സ്കൂളിൽ പൊതുദർശനത്തിന് വെക്കും. ശേഷം നാല് മണിയോടെയായിരിക്കും സംസ്കാരം ന‌‌ടക്കുക. മിഥുന്റെ അമ്മ നടപടിക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലെത്തുമെന്നാണ് ലഭിക്കുന്ന വിവരങ്ങൾ. നിലവിൽ തുർക്കിയിലുള്ള സുജ തുർക്കി സമയം ഇന്ന് വൈകുന്നേരം ആറുമണിക്ക് കുവൈത്ത് എയർവേസിൽ കുവൈത്തിലേക്ക് തിരിക്കുമെന്നും രാത്രി 9:30ന് കുവൈത്തിൽ എത്തിയതിനു ശേഷം 19ന് പുലർച്ചെ 01.15നുള്ള ഇൻഡിഗോ വിമാനത്തിൽ പുറപ്പെട്ട് രാവിലെ 08.55ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിച്ചേരും. നാളെ രണ്ട് മണിയോടെ വീട്ടിൽ എത്തുമെന്നാണ് കരുതുന്നതെന്ന് ബന്ധുക്കൾ അറിയിച്ചു.

Read More

തിരുവനന്തപുരം: നാവായിക്കുളം കിഴക്കനേല ഗവൺമെൻ്റ് എൽ.പി സ്‌കൂളിലെ കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഇവരെ പാരിപ്പള്ളി സർക്കാർ ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. 25 ഓളം കുട്ടികൾക്കാണ് സ്കൂളിലെ ഉച്ചഭക്ഷണശേഷം അസ്വസ്ഥത ഉണ്ടായത്. ചോറിനോടൊപ്പം കുട്ടികൾക്ക് ചിക്കൻ കറിയും വിളമ്പിയിരുന്നു. ഇതിൽ നിന്നാകാം ഭക്ഷ്യ വിഷബാധയേറ്റതെന്നാണ് പ്രാഥമിക നിഗമനം. രണ്ടു കുട്ടികൾ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. നാവായിക്കുളം വെട്ടിയറ സ്വദേശിയായ എട്ട് വയസ്സുള്ള ചിരഞ്ജീവി, കിഴക്കനേല സ്വദേശി ആറ് വയസ്സുള്ള വജസ്സ് വിനോദ് എന്നിവരാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ 8-ാം വാർഡിൽ ചികിത്സയിൽ കഴിയുന്നത്. ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മാറ്റിയ കുട്ടികൾ നിരീക്ഷണത്തിലാണ്. സംഭവത്തെക്കുറിച്ച് സ്കൂൾ അധികൃതർ തദ്ദേശ സ്ഥാപനത്തെയോ ബന്ധപ്പെട്ട അധികൃതരെയോ അറിയിച്ചില്ലെന്ന വിമർശനവും ഉയരുന്നുണ്ട്.

Read More

കൊച്ചി: നിമിഷപ്രിയയുടെ മോചനം ആവശ്യപ്പെട്ടുള്ള മധ്യസ്ഥ ചർച്ചയ്ക്ക് യെമനിൽ പോകണമെന്ന് ആവശ്യപ്പെട്ടവരോട് കേന്ദ്ര സർക്കാരിനെ സമീപിക്കാൻ സുപ്രീം കോടതി നിർദേശം. വിഷയത്തിൽ കേന്ദ്ര സർക്കാർ സാധ്യമായ എല്ലാ കാര്യങ്ങളും ചെയ്യുന്നുവെന്ന് അറ്റോർണി ജനറൽ വ്യക്തമാക്കി. ഇന്ന് കേസ് പരിഗണിച്ചപ്പോഴാണ് സുപ്രീം കോടതി വിഷയത്തിൽ കേന്ദ്ര സർക്കാരിൻ്റെ മറുപടി കൂടി കേട്ടശേഷം ഹർജിക്കാരോട് കേന്ദ്രത്തെ സമീപിക്കാൻ ആവശ്യപ്പെട്ടത്. നിമിഷപ്രിയയുടെ മോചനത്തിനായി മധ്യസ്ഥ സംഘത്തെ നിയോഗിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ഒരാവശ്യം. യെമനിലേക്ക് പോകാൻ അനുവദിക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. വധശിക്ഷ നീട്ടിവച്ചിരിക്കുകയാണെന്നും പുതിയ തീയതി നിശ്ചയിച്ചിട്ടില്ലെന്നും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. ഹർജിക്കാർക്ക് യെമനിൽ പോകണമെങ്കിൽ കേന്ദ്രസർക്കാരിന് അപേക്ഷ നൽകാമെന്നും, കേന്ദ്രം ഈ അപേക്ഷ പരിഗണിക്കട്ടെയെന്നും സുപ്രീം കോടതി വ്യക്തമാക്കി. നിമിഷപ്രിയയുടെ അമ്മ ഇതിനകം യെമനിൽ ഉണ്ടല്ലോയെന്നും സുപ്രീം കോടതി ഹർജിക്കാരോട് പറഞ്ഞു. നിമിഷപ്രിയക്ക് മാപ്പ് നൽകുന്നതിലും ദിയാദനം സ്വീകരിക്കുന്നതിലും കുടുംബത്തിൽ ഇതുവരേയും അഭിപ്രായ ഐക്യം ആയിട്ടില്ല. അതിനിടെ ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന വിദ്വേഷ പ്രചരണത്തിനെതിരെ ആർജെഡി ദേശീയ…

Read More