Author: News Desk

മനാമ: ബഹ്റൈനിലെ സല്ലാഖിലെ പുതിയ പോലീസ് സ്റ്റേഷൻ ഉദ്ഘാടനം ചെയ്തു.ആഭ്യന്തര മന്ത്രി ലെഫ്റ്റനൻ്റ് ജനറൽ ഷെയ്ഖ് റാഷിദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലായിരുന്നു ഉദ്ഘാടന ചടങ്ങ്. ആഭ്യന്തര ഉപ മന്ത്രിയും പൊതുസുരക്ഷാ മേധാവിയും മറ്റു മുതിർന്ന ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു.സ്മാരക ഫലകം അനാച്ഛാദനം ചെയ്തുകൊണ്ടാണ് ചടങ്ങ് ആരംഭിച്ചത്. ആധുനികവും കാര്യക്ഷമവും ജനകേന്ദ്രീകൃതവുമായ പോലീസ് സേവനം ലഭ്യമാക്കുക എന്ന മന്ത്രാലയത്തിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പോലീസ് സ്റ്റേഷൻ നിർമിച്ചതെന്ന് മന്ത്രി പറഞ്ഞു. പോലീസ് സ്റ്റേഷനുകളെ വേഗതയേറിയതും മികച്ചതും സമൂഹവുമായി കൂടുതൽ ബന്ധപ്പെട്ടതുമായ സേവന കേന്ദ്രങ്ങളാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായാണിതന്നും അദ്ദേഹം പറഞ്ഞു. സ്റ്റേഷനിലെ വാഹനങ്ങളും മറ്റു സേവന സംവിധാനങ്ങളും മന്ത്രി പരിശോധിച്ചു.

Read More

തെവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കെ.എസ്.യു പ്രതിഷേധം ശക്തമാക്കുന്നു. നാളെ സംസ്ഥാന വ്യാപകമായി സ്കൂളുകളിൽ കെ.എസ്.യു പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്തതായി സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ അറിയിച്ചു. കൊല്ലം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ചും നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൻ പ്രതിഷേധ പരിപാടികളും സംഘടിപ്പിക്കും. പൊതുവിദ്യാഭ്യാസ മേഖലയിലെ സ്കൂളുകൾക്ക് ആവശ്യമായ പരിഗണന സർക്കാർ നൽകുന്നില്ല എന്നതിൻ്റെ ഉദാഹരണമായി ഇത്തരം സംഭവങ്ങൾ മാറുകയാണെന്നും, കൊച്ചു കുട്ടികളുടെ ജീവന് പുല്ലുവില കൽപ്പിക്കുന്ന നവകേരള നിർമ്മിതിക്കാണ് പിണറായി വിജയൻ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സംഭവത്തിൽ സ്കൂൾ അധികൃതരും, വിദ്യാഭ്യാസ വകുപ്പും, കെഎസ്ഇബിയും ഒരേ പോലെ കുറ്റക്കാരാണ്.പരസ്പരം പഴിചാരി രക്ഷപ്പെടാൻ ആർക്കും അവസ്സരം നൽകരുതെന്നും അലോഷ്യസ് സേവ്യർ ആവശ്യപ്പെട്ടു.വർഷങ്ങളായി ഈ വൈദ്യുതി ലൈൻ സ്കൂൾ കെട്ടിടത്തോട് ചേർന്നാണ് കിടക്കുന്നതെന്നും ലൈൻകമ്പി മാറ്റുന്നതിൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ലെന്നും പൂർവ്വ വിദ്യാർത്ഥികൾ തന്നെവ്യക്തമാക്കിയിട്ടുണ്ട്. സ്കൂൾ മാനേജ്മെന്റ് അപേക്ഷ നൽകിയിട്ടില്ലെന്നാണ് കെഎസ്ഇബിയുടെ…

Read More

കൊല്ലം തേവലക്കര ബോയ്സ് ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിൽ പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചതായി പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. റിപ്പോർട്ടിൽ ചില അനാസ്ഥകൾ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. വിശദമായ റിപ്പോർട്ട് നാളെ ലഭ്യമാകും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കർശന നടപടി ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. കേരളത്തിന്റെ മകനാണ് മിഥുൻ. മിഥുന്റെ കുടുംബത്തിന് പിന്തുണ നൽകും.മിഥുന്റെ കുടുംബത്തിന് വീട് നിർമിച്ചു നൽകും.സ്കൗട്സ്‌ ആൻഡ് ഗൈഡ്സിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചു നൽകുക.പൊതുവിദ്യാഭ്യാസ മന്ത്രിയാണ് സ്കൗട്സ്‌ ആൻഡ് ഗൈഡ്സ്‌ സംസ്ഥാന പ്രസിഡണ്ട്. പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തി മന്ത്രി മിഥുന് ആദരാഞ്ജലികൾ അർപ്പിച്ചു. ധനമന്ത്രി കെ എൻ ബാലഗോപാലും ഒപ്പം ഉണ്ടായിരുന്നു.സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴയിൽ നാളെ (ജൂലൈ 18)നിശ്ചയിച്ചിരുന്ന പരിപാടികളിൽ മന്ത്രി പങ്കെടുക്കില്ല.

Read More

സന: യമന്‍ ജയിലില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന മലയാളി യുവതി നിമിഷ പ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെ മലയാള മാധ്യമങ്ങളെ വിമര്‍ശിച്ച് കൊല്ലപ്പെട്ട തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദി. ഇന്ത്യയിലേയും പ്രത്യേകിച്ച് കേരളത്തിലേയും മാധ്യമങ്ങള്‍ നിമിഷ പ്രിയയെ കുറ്റവാളിയാക്കുന്നതിന് പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുകയാണെന്നും തങ്ങളുടെ നിലപാട് കൂടുതല്‍ ശക്തമാക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു. ഫൈസല്‍ നിയാസ് എന്നയാളുടെ ഫെയ്‌സ്ബുക്ക് പോസ്റ്റും ഇതിനോടൊപ്പം ഷെയര്‍ ചെയ്തിട്ടുണ്ട്. നിമിഷ പ്രിയ കുറ്റക്കാരിയല്ലെന്ന് വരുത്താനായി മലയാള മാധ്യമങ്ങള്‍ ശ്രമിക്കുന്നതാണ് തലാലിന്റെ കുടുംബത്തെ ചൊടിപ്പിക്കുന്നതെന്നാണ് ഫൈസല്‍ നിയാസിന്റെ പോസ്റ്റില്‍ പറയുന്നത്. അറബിയിലും മലയാളത്തിലും ആണ് ഇത്തവണ ഫെയ്‌സ്ബുക്കില്‍ തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ പ്രതികരിച്ചിരിക്കുന്നത്. മലയാള മാധ്യമങ്ങള്‍ നല്‍കിയ വാര്‍ത്തകളുടെ സ്‌ക്രീന്‍ഷോട്ടും ഒപ്പമുണ്ട്. അബ്ദുല്‍ ഫത്താഹ് മഹ്ദിയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇതുവരെ ഇന്ത്യന്‍ മീഡിയ, പ്രത്യേകിച്ചും കേരള മീഡിയ, കുറ്റക്കാരിയായ നിമിഷ പ്രിയയെ കുറ്റവാളിയെന്നതിനു പകരം ഒരു പാവമെന്ന നിലയില്‍ ചിത്രീകരിക്കാന്‍ ശ്രമിക്കുന്നു. അവള്‍…

Read More

മനാമ: ഇൻഫ്ലുവൻസ, കോവിഡ്- 19 എന്നിവ കണ്ടെത്തുന്നതിലുള്ള ലോകാരോഗ്യ സംഘടനയുടെ ഗുണനിലവാര വിലയിരുത്തലിൽ ബഹ്‌റൈനിലെ നാഷണൽ ഇൻഫ്ലുവൻസ സെൻ്ററിന് വീണ്ടും മികവിനുള്ള സർട്ടിഫിക്കേഷൻ ലഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു.2013 മുതൽ തുടർച്ചയായി പന്ത്രണ്ടാം തവണയാണ് സെൻ്റർ ഈ അംഗീകാരം നേടുന്നത്. അന്താരാഷ്ട്ര ആരോഗ്യ ശൃംഖലകളിൽ നേടിയ വിശ്വാസ്യതയുടെ അടയാളമാണിതെന്ന് മന്ത്രാലയം പറഞ്ഞു.ശ്വസന വൈറസുകളെ കൃത്യമായി നിരീക്ഷിക്കുന്നതിലും വിശകലനം ചെയ്യുന്നതിലുമുള്ള ബഹ്റൈനിലെ ആരോഗ്യപ്രവർത്തകരുടെ വൈദഗ്ധ്യവും അർപ്പണ മനോഭാവവും പ്രതിഫലിപ്പിക്കുന്നതാണ് ഈ അംഗീകാരമെന്ന് അരോഗ്യ മന്ത്രാലയത്തിലെ പൊതുജനാരോഗ്യ വിഭാഗം അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി ഡോ. സാമിയ അൽ ബഹർന പറഞ്ഞു.

Read More

മനാമ: ബഹ്റൈനിലെ അൽ ഫത്തേഹ് ഹൈവേയുടെ വീതികൂട്ടൽ പ്രവൃത്തി ആരംഭിച്ചു.ഷെയ്ഖ് ഈസാ ബിൻ സൽമാൻ ഹൈവേയുമായി സന്ധിക്കുന്ന സൽമാൻ പോർട്ട് ഇൻ്റർസെക്ഷന്റെ ഇരുഭാഗങ്ങളിലുമായാണ് ഇപ്പോൾ പ്രവൃത്തി നടക്കുന്നത്. മനാമയിലേക്കുള്ള ഗതാഗതത്തിനായി ഖുറൈഫയ്ക്ക് സമീപം കിഴക്കുവശത്ത് (ബ്ലോക്ക് 324), തെക്കുവശത്തേക്ക് സഞ്ചരിക്കുന്ന വാഹനങ്ങൾക്കായി ഉമ്മുൽ ഹസമിന് സമീപം പടിഞ്ഞാറുവശം (ബ്ലോക്ക് 339) എന്നീ ദിശകളിലേക്ക് പാതകൾ കൂട്ടിച്ചേർക്കുന്നുണ്ട്.ഗതാഗതക്കുരുക്ക് പരിഹരിക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യമെന്ന് മരാമത്ത് മന്ത്രാലയം അറിയിച്ചു. വടക്കോട്ടുള്ള ഭാഗം മൂന്നു വരികളായും തെക്കോട്ടുള്ള ഭാഗം നാലു വരികളായും വികസിപ്പിക്കും.

Read More

ദില്ലി : അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തക‍ര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയ‍ര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോ‍ര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് പ്രതികരിച്ചിട്ടില്ല. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ പ്രാഥമിക റിപ്പോർട്ടിലെ വിവരങ്ങളെ ഉദ്ധരിച്ചാണ് വാൾസ്ട്രീറ്റ് ജേർണലും റോയിട്ടേഴ്സും ഉൾപ്പെടെയുള്ള മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. അപകടത്തിൽപ്പെട്ട ബോയിംഗ് 787 വിമാനത്തിന്റെ എഞ്ചിനുകളിലേക്കുള്ള ഇന്ധന നിയന്ത്രണ സ്വിച്ചുകൾ ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് എഎഐബി റിപ്പോർട്ടിലുണ്ടായിരുന്നു. ഇത് യാന്ത്രികമായി സംഭവിക്കാനുള്ള സാധ്യത കുറവാണെന്നും മനുഷ്യ ഇടപെടൽ കൊണ്ടാവാമെന്നും റിപ്പോർട്ടിൽ സൂചിപ്പിച്ചിരുന്നു. ഇതോടൊപ്പം ബ്ലാക് ബോക്സ് പരിശോധിച്ചപ്പോൾ,…

Read More

വാഷിംഗ്ടൺ: ബഹ്‌റൈൻ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ സൽമാൻ ബിൻ ഹമദ് അൽ ഖലീഫ രാജകുമാരനും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപും വൈറ്റ് ഹൗസിൽ കൂടിക്കാഴ്ച നടത്തി.ട്രംപിന് രാജാവ് ഹമദ് ബിൻ ഈസ അൽ ഖലീഫയുടെ ഊഷ്മളമായ ആശംസകൾ കിരീടാവകാശി അറിയിച്ചു. ബഹ്‌റൈനും അമേരിക്കയും തമ്മിലുള്ള 130 വർഷത്തിലേറെ പഴക്കമുള്ള ബന്ധത്തെ അദ്ദേഹം പരാമർശിച്ചു.അന്താരാഷ്ട്ര സമാധാനം വളർത്തുന്നതിനും സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് സുരക്ഷ, വ്യാപാരം, നിക്ഷേപം എന്നീ മേഖലകളിൽ ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്താൻ ബഹ്‌റൈന് അതിയായ താൽപര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു .ബഹ്‌റൈൻ- അമേരിക്ക ബന്ധങ്ങളുടെ ശക്തിയെക്കുറിച്ച് ട്രംപ് സംസാരിച്ചു. പതിറ്റാണ്ടുകളുടെ പരസ്പര പിന്തുണയും സഹകരണവും വളരെ വലുതും അടിത്തറയുള്ളതുമാണ്. ബഹ്‌റൈൻ എല്ലായ്പ്പോഴും ഒരു മൂല്യവത്തായതും ഉറച്ചതുമായ സഖ്യകക്ഷിയാണ്. പകരമായി അമേരിക്ക എല്ലായ്പ്പോഴും ബഹ്‌റൈനൊപ്പം നിന്നിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

Read More

മനാമ : കോൺഗ്രസ്സ് പാർട്ടിയുടെ സമുന്നത നേതാവും, മുൻ മന്ത്രിയും, കേരള പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ മുൻ പ്രസിഡന്റുമായ അഡ്വക്കേറ്റ് സി.വി. പത്മരാജന്റെ നിര്യാണത്തിൽ ഇന്ത്യൻ യൂത്ത് കൾച്ചറൽ കോൺഗ്രസ്സ് ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. കേരള രാഷ്ട്രീയത്തിലും കോൺഗ്രസ്സ് പാർട്ടിയിലും അദ്ദേഹം നൽകിയ സംഭാവനകൾ വിലമതിക്കാനാവാത്തതാണ്. അദ്ദേഹത്തിൻ്റെ വേർപാട് കേരളത്തിലെ കോൺഗ്രസ്സ് പാർട്ടിക്ക് വലിയ നഷ്ടമാണ്. ഓരോ കോൺഗ്രസുകാരൻ്റേയും ആത്മാഭിമാനത്തിൻ്റെ പ്രതീകമായ തിരുവനന്തപുരത്തെ കേരള പ്രദേശ് കോൺഗ്രസ്‌ ആസ്ഥാനം ‘ഇന്ദിരാഭവൻ’ യാഥാർഥ്യമാക്കിയത് അദ്ദേഹം കെ.പി.സി.സി അധ്യക്ഷനായിരുന്ന കാലത്താണ്.ഐക്യമാണ് ശക്തിയെന്ന് വിളിച്ചോതിയ നേതാവ്. മാന്യവും സൗമ്യവുമായ ആദർശ രാഷ്ട്രീയത്തിൻ്റെ മുഖം. കരുണാകരൻ, എ.കെ ആന്റണി മന്ത്രിസഭകളിൽ അംഗമായിരുന്നു. പത്മരാജന്റെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി പങ്കുചേരുന്നു.

Read More

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പായ ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്റെ രജിസ്ട്രേഷൻ എറണാകുളം എം.പി. ഹൈബി ഈഡനാണ് ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തത്. ക്ലിയോസ്പോർട്സ് ഡയറക്ടർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്റ്, മാർക്കറ്റിംഗ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. 2026 ഫെബ്രുവരി 8-ന് നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തോൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ, എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് നടക്കുക. സെപ്റ്റംബർ 15 നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് മേല്പറഞ്ഞ എല്ലാ വിഭാഗങ്ങളിലും മൺസൂൺ ഏർളി ബേർഡ് ഓഫർ -രജിസ്ട്രേഷൻ ഫീസിൽ 10% കിഴിവ് ലഭിക്കും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും…

Read More