- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
Author: News Desk
അജിന് വേണ്ടി ഐസക്കിന്റെ ഹൃദയം കൊച്ചിയിലേക്ക്; എയര്‍ ആംബുലൻസ് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നു
തിരുവനന്തപുരം: ഹൃദയവുമായി ഒരു എയര്‍ ആംബുലൻസ് വീണ്ടും തിരുവനന്തപുരത്ത് നി്നന് പറന്നുയരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നാണ് ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് പറന്നുയരുന്നത്. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷമാകും എയർ ആംബുലൻസ് വഴി ഹൃദയം കൊച്ചിക്ക് കൊണ്ടുപോകുക.
ദോഹയിലെ ഇസ്രയേൽ ആക്രമണം; നിലപാട് കടുപ്പിച്ച് ഖത്തര്‍, ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് പ്രധാനമന്ത്രി
ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്ന് ഖത്തർ. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഖത്തർ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. പ്രതികരണം എന്താക്കണമെന്നതിൽ ചർച്ചകൾ നടക്കുന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇസ്രായേൽ ബുള്ളിയിങ് ആവർത്തിക്കില്ലെന്ന് ഉറപ്പാക്കും. അർത്ഥവത്തായ നടപടി ഉണ്ടാകുമെന്നാണ് ഖത്തറിന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗൾഫ് മേഖലയാകെ ഭീഷണി നേരിടുകയാണ്. നെതന്യാഹു കാണിക്കുന്നത് തെമ്മാടിത്തരം എന്നും മുഹമ്മദ് ബിൻ അബ്ദുൾ റഹ്മാൻ ബിൻ ജാസിം അൽ താനി വിമര്‍ശിച്ചു. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ജിസിസി രാജ്യങ്ങൾ ഐക്യദാർഢ്യം അറിയിച്ചിരുന്നു. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ്. വിവിധ രാജ്യത്തലവന്മാർ ദോഹയിലെത്തി പങ്കുവയ്ക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമര്‍ഷമാണ്. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് മുഹമ്മദ് ബിന്‍ സായിദ്…
ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്: എംപിമാരെ കൂറുമാറ്റാൻ 20 കോടി വരെ ചിലവഴിച്ചെന്ന് ടിഎംസി, സ്വന്തം എംപിമാരെ കുറിച്ച് അസംബന്ധം വിളിച്ചു പറയുന്നുവെന്ന് ബിജെപി
ദില്ലി:ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലെ തോൽവിയില്‍ പ്രതിപക്ഷത്ത് അതൃപ്തി കടുക്കുന്നു എംപിമാരെ കൂറുമാറ്റാൻ 20 കോടിവരെ ചിലവഴിച്ചതായി വിവരമുണ്ടെന്ന് ടിഎംസി ജന സെക്ര അഭിഷേക് ബാനർജി ആരോപിച്ചു എംപിമാരെ വിലയ്ക്കുവാങ്ങാം, ജനങ്ങളെ വിലയ്ക്കുവാങ്ങാൻ സാധിക്കില്ല ടിഎംസി എംപിമാർ എല്ലാവരും സുദർശൻ റെഡ്ഡിക്ക് തന്നെയാണ് വോട്ട് ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു ടിഎംസിക്കെതിരെ വിമർശനവുമായി ബിജെപി രംഗത്തെത്തി. വ്യാജ ആരോപണങ്ങളുന്നയിക്കുന്നതിൽ പ്രതിപക്ഷം മത്സരിക്കുകയാണ് സ്വന്തം എംപിമാരെ കുറിച്ചാണ് അസംബന്ധം വിളിച്ചു പറയുന്നതെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു. സ്വന്തം എംപിമാരെ വിലയ്ക്കു വാങ്ങാമെന്നാണ് അഭിഷേക് പറയുന്നതെന്നും അദ്ദേഹം പരിഹസിച്ചു ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ ഇന്ത്യ സഖ്യ സ്ഥാനാർത്ഥിക്ക് വോട്ട് കുറഞ്ഞ സംഭവം ഗൗരവമുള്ള കാര്യമെന്ന് മുസ്ലി ലീഗ് പ്രതികരിച്ചു. പ്രതീക്ഷയ്ക്ക് വിരുദ്ധമായ കാര്യങ്ങളാണ് നടന്നതെന്ന് ഇടി മുഹമ്മദ് ബഷീർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.താളപ്പിഴ സംഭവിച്ചത് എവിടെയാണെന്ന് കണ്ടെത്തണം.ഇതിൽ കാരണം എന്തെന്ന് കണ്ടെത്തി തെറ്റ് തിരുത്തൽ നടപടിയുമായി മുന്നോട്ട് പോകും.അടുത്ത ഇന്ത്യ സഖ്യ യോഗത്തിൽ ഇക്കാര്യം എല്ലാ പാർട്ടികളും…
‘തന്നെയും കുഞ്ഞിനെയും അനൂപ് അവഗണിക്കുന്നു’; ആത്മഹത്യക്കുറിപ്പിൽ പറയുന്നതിങ്ങനെ ; ദുരൂഹതയെന്ന് ബന്ധുക്കൾ, ഭർത്താവിനെയും ബന്ധുക്കളെയും ചോദ്യം ചെയ്യും
പാലക്കാട്: പാലക്കാട് പുതുപ്പരിയാരത്ത് ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ യുവതിയുടെ ഭർത്താവ് അനൂപിനെയും ബന്ധുക്കളെയും ഇന്നും പോലീസ് ചോദ്യം ചെയ്യും. ഇന്നലെ രാവിലെയാണ് മാട്ടുമന്ത സ്വദേശിനി മീരയെ ഭർത്താവ് അനൂപിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ഒരു വർഷം മുമ്പാണ് വിവാഹം നടന്നത്. തന്നോടും ആദ്യ ഭർത്താവിലുള്ള തന്റെ കുഞ്ഞിനോടും അനൂപിന് സ്നേഹവും പരിഗണനയും കുറഞ്ഞെന്ന് പൊലീസിന് ലഭിച്ച, മീരയുടേതെന്ന് കരുതുന്ന ആത്മഹത്യക്കുറിപ്പിൽ പറയുന്നുണ്ട്. അതേ സമയം, മീര ആത്മഹത്യ ചെയ്യില്ലെന്നും ദുരൂഹതയുണ്ടെന്നും ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ഹേമാംബിക നഗർ പൊലീസാണ് സംഭവത്തിൽ കേസെടുത്ത് അന്വേഷണം തുടരുന്നത്. ഇന്നലെ രാവിലെയാണ് 29കാരി മീരയെ ഭർത്താവ് അനൂപിന്റെ പുതുപ്പരിയാരം പൂച്ചിറയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ ശേഷമാണ് ഇക്കാര്യം വീട്ടുകാരെ ഫോൺ വിളിച്ച് അറിയിച്ചത്. മീര ആത്മഹത്യ ചെയ്തെന്നാണ് ഭർത്താവിന്റെ വീട്ടുകാർ…
അമീബിക് മസ്തിഷ്ക ജ്വരം; സംസ്ഥാനത്ത് വീണ്ടും മരണം, കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നയാള്‍ മരിച്ചു
കോഴിക്കോട്: സംസ്ഥാനത്ത് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മലപ്പുറം ചേലമ്പ്ര സ്വദേശിയായ ഷാജി (47) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷാജിയുടെ മരണം. ഷാജിയുടെ മരണമടക്കം ഒരു മാസത്തിനിടെ അമീബിക് മസിഷ്ക ജ്വരം ബാധിച്ച് ആറു പേരാണ് മരിച്ചെന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് അധികൃതര്‍ സ്ഥിരീകരിക്കുന്നത് എന്നാൽ ആരോഗ്യവകുപ്പിന്‍റെ ഔദ്യോഗിക കണക്കിൽ ഈ വര്‍ഷം രണ്ടുപേര്‍ മാത്രമാണ് അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചിട്ടുള്ളത്. 12പേരുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം മൂലമാണെന്ന സംശയമാണെന്നാണ് അധികൃതര്‍ പറയുന്നത്. 18പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചതെന്നും 34 പേര്‍ക്ക് രോഗം സംശയിക്കുന്നതായുമാണ് ആരോഗ്യവകുപ്പിന്‍റെ കണക്ക്. അമീബിക് മസ്തിഷ്ക ജ്വരവുമായി ബന്ധപ്പെട്ട് കണക്കിലെ ആശയക്കുഴപ്പത്തിൽ അധികൃതര്‍ വ്യക്തതവരുത്തേണ്ടതുണ്ട്.
ദില്ലി: ദോഹയിലെ ഇസ്രയേൽ ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഖത്തർ അമീറുമായും മോദി സംസാരിച്ചു. ഖത്തറിൻറെ പരമാധികാരം ലംഘിച്ചതിനെ അപലപിച്ച മോദി മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്തു. ഇന്ത്യയുടെ പിന്തുണയ്ക്ക് ഖത്തർ അമീർ മോദിക്ക് നന്ദി പറഞ്ഞു. എല്ലാ തരത്തിലുള്ള ഭീകരവാദത്തിനും ഇന്ത്യ എതിരെന്നും മോദി വ്യക്തമാക്കിയിട്ടുണ്ട്. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങളും രംഗത്തെത്തിയിരുന്നു. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിലാണ് പശ്ചിമേഷ്യ. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്ക ഇന്ത്യയ്ക്കുണ്ട്. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ് . വിവിധ രാജ്യത്തലവന്മാർ ദോഹയിലെത്തി പങ്കുവയ്ക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമര്‍ഷം.…
ദുബൈ: ഏഷ്യകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. യുഎഇക്കെതിരെ 9 വിക്കറ്റിന്റെ ജയമാണ് സുര്യകുമാറും സംഘവും നേടിയത്. യുഎഇയെ കുറഞ്ഞ സ്‌കോറില്‍ ഒതുക്കി ജയം ഇന്ത്യ അനായാസം സ്വന്തമാക്കി. മറുപടി ബാറ്റിങ്ങില്‍ 27 പന്തില്‍ ഇന്ത്യ ലക്ഷ്യം മറികടന്നു.കുല്‍ദീപ് യാദവ് നാല് വിക്കറ്റ്, ശിവം ദുബൈ 3 വിക്കറ്റും സ്വന്തമാക്കി ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായി. 58 റണ്‍സ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും(16 പന്തില്‍ 30 ) ശുഭ്മാന്‍ ഗില്ലും(9 പന്തില്‍ 20 ), സൂര്യകുമാര്‍ യാദവ്( 2 പന്തില്‍ 7) ചേര്‍ന്ന് ലക്ഷ്യം മറികടന്നു. 27 പന്തില്‍ 60 റണ്‍സ് ഇന്ത്യ നേടി. നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ യുഎഇ 13.1 ഓവറില്‍ ഓള്‍ ഔട്ടായിരുന്നു.
ഖത്തര്‍ ആക്രമണത്തില്‍ അതിരുകടന്ന് ഇസ്രയേല്‍; ജിസിസി രാജ്യങ്ങളില്‍ അമര്‍ഷം പുകയുന്നു, തീക്കളിയിൽ ഒറ്റപ്പെട്ട് ബെഞ്ചമിൻ നെതന്യാഹു, കൈകഴുകി ട്രംപ്
ദോഹ: ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് പിന്നാലെ ഖത്തറിന് ഐക്യദാർഢ്യവുമായി ജിസിസി രാജ്യങ്ങൾ. സ്വയം പ്രതിരോധത്തിനുള്ള അവകാശം ഖത്തറിന് ഉണ്ടെന്ന് വിദേശകാര്യമന്ത്രി മുന്നറിയിപ്പ് നൽകി. ആക്രമണം നെതന്യാഹുവിന്‍റെ മാത്രം തീരുമാനമെന്ന് ട്രംപ് പറഞ്ഞു. അതേസമയം, ആക്രമണത്തെ ന്യായീകരിക്കുകയാണ് ഇസ്രയേൽ. തിരിച്ചടിക്ക് സജ്ജരെന്ന ഖത്തർ പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് പിന്നാലെ യുദ്ധ ഭീതിയിൽ പശ്ചിമേഷ്യ. സംഘർഷം രൂക്ഷമാകുമോ എന്ന ആശങ്കയിൽ ഇന്ത്യ. അമേരിക്കയുമായി സഖ്യത്തിലുള്ള ജിസിസി രാജ്യത്ത് ഇസ്രയേൽ നടത്തിയ ഏപക്ഷീയ ആക്രമണത്തിലെ രോഷം അറബ് മേഖലയിലാകെ പടരുകയാണ് . വിവിധ രാജ്യത്തലവന്മാർ ദോഹയിലെത്തി പങ്കുവയ്ക്കുന്നത് ബെഞ്ചമിൻ നെതന്യാഹുവിനെതിരായ അമര്‍ഷം. സ്വന്തം മണ്ണ് സംരക്ഷിക്കാനുള്ള ഏത് നടപടിയയെയും പിന്തുണയ്ക്കുമെന്ന് ദോഹയിലെത്തിയ യുഎഇ പ്രസിഡന്‍റ് ഉറപ്പ് നൽകി. ഇസ്രയേലിന്‍റെ ക്രിമിനൽ നടപടിയാണെന്ന് സൗദി അറേബ്യയും തുറന്നടിച്ചു. ഇസ്രയേലിനെതിരെ യുഎൻ രക്ഷാസമിതിക്ക് കത്ത് അയച്ച ഖത്തർ , മധ്യസ്ഥ ചർച്ചകളിൽ നിന്ന് പൂർണമായി പിന്മാറുമോയെന്നതാണ് ഇനി അറിയേണ്ടത്. ഹമാസ് നേതാക്കളെ കൊലപ്പെടുത്താൻ കഴിഞ്ഞിട്ടില്ലെന്ന വ്യക്തമായതോടെ ഇസ്രയേൽ ആക്രമണത്തിൽ നിന്ന് അകലം…
മനാമ: ബഹ്റൈന്‍ സന്ദര്‍ശനത്തിന് ശേഷം തിരിച്ചുപോയ യു.എ.ഇ. പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന് രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ വിട നല്‍കി.രാജാവിന്റെ പുത്രന്മാരും ഉന്നതോദ്യോഗസ്ഥരും യാത്രയയപ്പിന് എത്തിയിരുന്നു. യു.എ.ഇ. പ്രസിഡന്റിനും അദ്ദേഹത്തെ അനുഗമിച്ച പ്രതിനിധി സംഘത്തിനും ആദരസൂചകമായി രാജാവ് സാഖിര്‍ കൊട്ടാരത്തില്‍ ഉച്ചഭക്ഷണ വിരുന്ന് നല്‍കിയിരുന്നു. വിരുന്നില്‍ രാജാവിന്റെ പുത്രന്മാരും ഇരു രാജ്യങ്ങളിലെയും മുതിര്‍ന്ന ഉദ്യോഗസ്ഥരും പങ്കെടുത്തു.ഇരു രാഷ്ട്രത്തലവന്‍മാരും തമ്മില്‍ നടന്ന സൗഹൃദ സംഭാഷണത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള ചരിത്രപരമായ ബന്ധങ്ങളെ പരാമര്‍ശിച്ചു. ഇരു രാജ്യങ്ങളുടെയും ജനങ്ങളുടെയും പ്രയോജനത്തിനായി ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുമെന്ന് അവര്‍പറഞ്ഞു.
കേരള സർവകലാശാലയിലെ തർക്കം; ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി, പോരിനിടയിലും വിസിയെ പുരസ്കാരം വാങ്ങാൻ ക്ഷണിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം/ കൊച്ചി: കേരള സർവകലാശാലയിലെ തർക്കത്തില്‍ ആശങ്ക രേഖപ്പെടുത്തി ഹൈക്കോടതി. ഉന്നത വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ സംരക്ഷകരായി സർവകലാശാല പ്രവർത്തിക്കണം. രാഷ്ട്രീയമോ മറ്റ് പരിഗണനകളോ അതിന്റെ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ പാടില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. അക്കാദമിക് കാര്യങ്ങൾക്ക് മാത്രമാണ് പരിഗണന നൽക്കേണ്ടത്. സർവകലാശാലയിലെ അധികാരികളുടെയും ജീവനാകരുടെയും പ്രവർത്തനത്തിൽ ആശങ്ക ഉണ്ടെന്ന് കോടതി പറഞ്ഞു. ഡോക്ടർ കെ എസ് അനിൽകുമാറിന്റെ ഹർജി തള്ളിയ ഉത്തരവിലാണ് കോടതിയുടെ പരാമർശം. സസ്പെൻഷൻ തുടരേണ്ടതില്ലെന്ന് സിൻഡിക്കേറ്റിന് തീരുമാനിക്കാമായിരുന്നു. എന്നാൽ വിസി ഇത്തരമൊരു തീരുമാനമെടുക്കാൻ സൗകര്യമൊരുക്കിയില്ല. അടിയന്തരഘട്ടങ്ങളിൽ തീരുമാനമെടുക്കാൻ വിഎസിക്ക് അധികാരമുണ്ട്. എന്നാല്‍, വിസിക്ക് സിൻഡിക്കേറ്റിനെ മറികടക്കാനാവില്ല. വൈസ് ചാൻസലറുടെ കർക്കശമായ സമീപനം സർവ്വകലാശാലയുടെ സുഗമമായ പ്രവർത്തനങ്ങൾ താളം തെറ്റിച്ചു. സസ്പെൻഷൻ, അടുത്ത സിൻഡിക്കേറ്റ് യോഗത്തിൽ ചർച്ച ചെയ്യുന്നത് ഒഴിവാക്കിയതിനുള്ള ന്യായീകരണം നിലനിൽക്കില്ലെന്നും കോടതി നിരീക്ഷിച്ചു. വി സിയുടെ അഭാവത്തിൽ രണ്ടാമത് ചേർന്ന യോഗം നിയമപരമല്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം, കേരള സർവ്വകലാശാലയിൽ വിസിയും സർക്കാർ പ്രതിനിധികളും തമ്മിലുള്ള പോര് തുടരുന്നതിനിടയിൽ അനുമോദനം…
