- വടകരയില്‍ നിന്ന് കാണാതായ പന്ത്രണ്ടും പതിനാറും വയസുള്ള പെണ്‍കുട്ടികളെ കശ്മീരില്‍ നിന്ന് കണ്ടെത്തി
- ബലിപെരുന്നാൾ നമസ്കാരത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി
- മുന്‍ ഡിജിപി എ ഹേമചന്ദ്രന് പൊലീസ് ഉപദേഷ്ടാവ്
- മനുഷ്യക്കടത്തു നടത്തിയ യുവതിയ്ക്ക് അഞ്ച് വർഷം തടവും, 3,000 ദിനാർ പിഴയും
- ‘ജോലി ചെയ്തു, പൈസ തന്നില്ല, ചോദിച്ചപ്പോൾ ഊളൻപാറയിൽ കൊണ്ടുപോകുമെന്ന് പറഞ്ഞു’; ജീവനൊടുക്കാൻ ശ്രമിച്ച് യുവാവ്
- പൊലീസിനെ ബോംബെറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ ഡിവൈഎഫ്ഐ നേതാവിന് മൂന്നാമതും പരോൾ
- മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി; പട്ടിക ഗവർണർക്ക് കൈമാറി
- 🔴 കെ എം ബഷീർ കൊലക്കേസ്: 7 വർഷത്തിന് ശേഷം വിചാരണ ആരംഭം; ശ്രീറാം വെങ്കിട്ടരാമൻ മാത്രം പ്രതി
Author: News Desk
മനാമ: ബഹ്‌റൈനിലെ സനദില്‍ ആസ്റ്റര്‍ ഫാമിലി ആന്റ് ക്രോണിക് ഡിസീസ് ക്ലിനിക്കുകള്‍ ആരംഭിച്ചു.ഡോ. ഷെര്‍ബാസ് ബിച്ചു, മനീഷ് ജെയിന്‍ എന്നിവരുള്‍പ്പെടെയുള്ള എക്‌സിക്യൂട്ടീവുകള്‍ ഉദ്ഘാടനം നിര്‍വഹിച്ചു. സമഗ്രമായ രോഗീ പരിചരണത്തിന് ആസ്റ്റര്‍ എല്ലായ്‌പ്പോഴും മുന്‍ഗണന നല്‍കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു.ഇവിടുത്തെ മെഡിക്കല്‍ സംഘത്തില്‍ ഫാമിലി മെഡിസിന്‍ സ്‌പെഷ്യലിസ്റ്റുകളായ ഡോ. യൂസഫ് അല്‍താഹൂ, ഡോ. അഫാന്‍ അബ്ദുല്ല എന്നിവര്‍ ഉള്‍പ്പെടുന്നു.ആരോഗ്യ അപകടസാധ്യതകള്‍ നേരത്തെ കണ്ടെത്തുന്നതു മുതല്‍ വിട്ടുമാറാത്ത രോഗങ്ങളുടെ ദീര്‍ഘകാല ചികിത്സ വരെ എല്ലാ പ്രായക്കാര്‍ക്കും സമഗ്രമായ സേവനങ്ങള്‍ ഇവിടെയുണ്ടാകും. ചികിത്സയിലും മുന്‍കരുതല്‍ പരിചരണത്തിലും രോഗികളെ സഹായിക്കാന്‍ ഡിജിറ്റല്‍ ആരോഗ്യ ഉപകരണങ്ങളും മൊബൈല്‍ ആപ്ലിക്കേഷനുകളും സജ്ജമാക്കുമെന്നും ക്ലിനിക് അധികൃതര്‍ അറിയിച്ചു.
‘കേരളത്തിലെ പൊലീസ് തീവ്രവാദികളെപ്പോലെ’; ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: തൃശ്ശൂരിലെ സിപിഎം നേതാക്കൾക്കെതിരായ ശബ്ദരേഖ വിവാദത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഡിവൈഎഫ്ഐ നേതാവിന്റേത് ഗൗരവതരമായ വെളിപ്പെടുത്തലാണെന്ന് വി ഡി സതീശൻ പറഞ്ഞു. സാധാരണക്കാരന്റെ പണം കൊള്ളയടിക്കുകയാണ്. കവർച്ചാസംഘമെന്ന് സിപിഎമ്മിനെ വിളിച്ചത് കോൺഗ്രസല്ലെന്നും വിഡി സതീശൻ ചൂണ്ടിക്കാട്ടി. പിണറായി സർക്കാരിന്റെ അവസാനത്തിന്റെ ആരംഭം കുറിച്ചു. കേരളത്തിൽ ഡി നേതാവിന് പോലും രക്ഷയില്ലെന്നും പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. കെഎസ് യു നേതാക്കളെ തലയിൽ തുണിയിട്ട് കയ്യാമം വെച്ച് കോടതിയിൽ ഹാജരാക്കി. പോലീസുകാർക്ക് രാജാവിനെക്കാൾ വലിയ രാജഭക്തിയാണെന്നും സതീശൻ രൂക്ഷഭാഷയിൽ വിമര്‍ശിച്ചു. അത്തരം പോലീസുകാർ ചെവിയിൽ നുള്ളിക്കോളൂ. ഒരുത്തനും കാക്കിയിട്ട് കേരളത്തിൽ നടക്കില്ല. മുഖ്യമന്ത്രി ഭയം മൂലം മൗനം പാലിക്കുകയാണ്. കേരളത്തിലെ പോലീസിനെ മുഖ്യമന്ത്രി തീവ്രവാദികളാക്കി മാറ്റി. തൃശ്ശൂരിലെ ഡിവൈഎഫ്ഐ നേതാവ് പറയുന്നു ജില്ലാ നേതൃത്വം കവർച്ചക്കാർ ആണെന്ന്. അപ്പോൾ സംസ്ഥാന നേതൃത്വം കൊള്ളക്കാരാണ്. കളങ്കിതമായ എല്ലാ ഇടപാടുകളിലും സിപിഐഎം നേതാക്കൾ പ്രതികളാകുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വയനാട് ജില്ലാ…
രാജ്യവ്യാപകമായി തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണ നടപടികൾ തുടങ്ങി, സംസ്ഥാന സിഇഒമാർക്ക് നിര്‍ദേശം നൽകിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ
ദില്ലി: രാജ്യവ്യാപക തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണത്തിനുള്ള നടപടികൾ തുടങ്ങിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി. അടുത്ത വർഷം ജനുവരി ഒന്ന് യോഗ്യത തീയ്യതിയായി നിശ്ചയിച്ചു. അതിനുള്ളിൽ നടപടികൾ പൂർത്തിയാക്കും. ഇതിനായി സംസ്ഥാന സിഇഒമാർക്ക് നിർദ്ദേശം നൽകി. സുപ്രീം കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചു. കേരളത്തിലെ എസ് ഐ ആർ നടപടികളില്‍ ആശങ്കയുമായി രാഷ്ട്രീയ പാർട്ടികൾ രംഗത്തെത്തി. നിലവിൽ പട്ടികയിൽ ഉള്ളവരെ ഒഴിവാക്കരുതെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. നടപടികൾക്ക് രാഷ്ട്രീയ ചായ് വ് ഉള്ളവരെ നിയോഗിക്കരുതെന്നും ആവശ്യപ്പെട്ടു. സിപിഎം ഉടൻ നിലപാട് വ്യക്തമാക്കും. സുപ്രീം കോടതിയിൽ കേസ് നിലനിൽക്കെ കമ്മീഷൻ നടപടികളുമായി മുന്നോട്ട് പോകുന്നതിൽ സിപിഎം പ്രതിഷേധം അറിയിക്കും.ഇക്കാര്യം ഇന്ന് ചേരുന്ന കേന്ദ്ര കമ്മറ്റി യോഗത്തിൽ ചർച്ചയാകും.രാജ്യ വ്യാപക എസ് ഐ ആറിന് എതിരെ പ്രതിപക്ഷം നൽകിയ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിൽ ഉണ്ട്.
തിരുവനന്തപുരം: അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അംഗീകാരം നൽകി മന്ത്രിസഭയോഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് അധികാരം നൽകാനും മന്ത്രിസഭയോഗത്തിൽ തീരുമാനമായിട്ടുണ്ട്. വനനിയമത്തിലെ ഭേദഗതി ബില്ലിനും മന്ത്രിസഭയോഗത്തിൽ അംഗീകാരം ലഭിച്ചു. നടപ്പാക്കിയാൽ വളരെ മികച്ച തീരുമാനമെന്നായിരുന്നു വിഷയത്തിൽ താമരശ്ശേരി ബിഷപ്പിന്‍റെ പ്രതികരണം. നേരത്തെ എടുക്കേണ്ട തീരുമാനമെന്നും റെമിജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു. ഇപ്പോള്‍ അപകടകാരിയായ വന്യമൃഗം ജനവാസ മേഖലയിലേക്ക് ഇറങ്ങി ജനങ്ങളെ പരിക്കേൽപിക്കുകയോ കൊല്ലുകയോ ചെയ്താൽ അതിനെ വെടിവെക്കാനുള്ള നടപടിക്രമങ്ങള്‍ അനവധിയാണ്. വിദഗ്ധ ആറംഗ കമ്മിറ്റി യോഗം ചേരണം. പിന്നീട് ഏത് മൃഗമാണ് അക്രമം നടത്തിയെന്ന് കണ്ടെത്തണം. സിസിടിവി ദൃശ്യങ്ങളുണ്ടെങ്കിൽ അത് കണ്ടെത്തി ഉറപ്പിക്കണം. കടുവയാണെങ്കിൽ അത് നരഭോജിയാണെന്നും ഉറപ്പിക്കണം. ഇത്തരത്തിലുള്ള അനവധി നടപടി ക്രമങ്ങള്‍ക്ക് ശേഷം മാത്രമേ ചീഫ് വൈൽഡ് ലൈഫ് വാര്‍ഡന് വെടിവെക്കാൻ ഉത്തരവിടാൻ സാധിക്കൂ.
മനാമ: വിനോദസഞ്ചാരികള്‍ക്ക് ഏറ്റവും സുരക്ഷിതമായ അറബ് രാഷ്ട്രങ്ങളുടെ പട്ടികയില്‍ ബഹ്‌റൈന് മൂന്നാം സ്ഥാനം.ലോക സാമ്പത്തിക ഫോറത്തിന്റെ ടൂറിസം സുരക്ഷാ സൂചികയില്‍ ഏഴില്‍ ആറ് പോയിന്റ് നേടിയാണ് ബഹ്‌റൈന്‍ ഈ സ്ഥാനം കൈവരിച്ചത്. 6.12 പോയിന്റ് നേടി യു.എ.ഇയും 6.7 പോയിന്റ് നേടി ഖത്തറും ഒന്നും രണ്ടും സ്ഥാനങ്ങളില്‍ നില്‍ക്കുന്നു. പരിഷ്‌കരിച്ച നിയമങ്ങള്‍, ആധുനിക അടിസ്ഥാനസൗകര്യങ്ങള്‍, സുരക്ഷ, ചരിത്രപരവും സാംസ്‌കാരികവുമായ സ്വത്വം തുടങ്ങിയവയാണ് ബഹ്‌റൈന്റെ പ്രധാന ആകര്‍ഷക ഘടകങ്ങള്‍. പ്രധാന കായിക മത്സരങ്ങളും സംഗീതക്കച്ചേരികളും സംഘടിപ്പിച്ചതും സന്ദര്‍ശകരെ ആകര്‍ഷിക്കാന്‍ സഹായിച്ചു.സൂചികയില്‍ സൗദി അറേബ്യ നാലാം സ്ഥാനത്തും ഈജിപ്ത് അഞ്ചാം സ്ഥാനത്തും ജോര്‍ദാനും ഒമാനും ആറും ഏഴും സ്ഥാനങ്ങളിലുമാണ്.
മനാമ: ബഹ്‌റൈനിലെ മുഹറഖ് തീരത്ത് കോസ്റ്റ് ഗാര്‍ഡ് സുരക്ഷാ ബോധവല്‍ക്കരണ കാമ്പയിന്‍ നടത്തി. ബാപ്‌കോ എനര്‍ജീസുമായി സഹകരിച്ചായിരുന്നു പരിപാടി.സമുദ്ര നിയമങ്ങളും ചട്ടങ്ങളും പാലിക്കുന്നത് പ്രോത്സാഹിപ്പിക്കാനും സമുദ്ര സ്വരക്ഷാ നടപടികളില്‍ സാമൂഹ്യ പങ്കാളിത്തം പ്രോത്സാഹിപ്പിക്കാനും സമുദ്ര പരിസ്ഥിതി സംരക്ഷിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്ന് കോസ്റ്റ് ഗാര്‍ഡ് അറിയിച്ചു.വടക്കന്‍ കടല്‍ മേഖലയില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ത്രീഡി സര്‍വേയെക്കുറിച്ചും കോസ്റ്റ് ഗാര്‍ഡ് മത്സ്യത്തൊഴിലാളികള്‍ക്ക് വിശദീകരിച്ചുകൊടുത്തു. അതില്‍ പങ്കെടുക്കുന്നവര്‍ക്കുള്ള സുരക്ഷാ ആവശ്യകതയെക്കുറിച്ചും വിശദീകരിച്ചു.
ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണം; സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ ചർച്ചയാകുന്നു, സംസ്ഥാന നേതൃത്വം ഇടപെടണമെന്ന് ആവശ്യം
പത്തനംതിട്ട: അടൂരിലെ ഡിവൈഎഫ്ഐ നേതാവ് ജോയലിന്റെ മരണത്തിൽ സിപിഎം നേതാക്കൾക്കെതിരായ ആരോപണം പാർട്ടിക്കുള്ളിൽ വീണ്ടും ചർച്ചയാകുന്നു. തട്ടിപ്പ് കേസിൽ നേതാക്കളുടെ പങ്ക് പുറത്തുവരാതിരിക്കാൻ പൊലീസിനെ ഉപയോഗിച്ച് ജോയലിനെ കസ്റ്റഡി മർദ്ദനത്തിന് ഇരയാക്കി എന്നാണ് കുടുംബം ആവർത്തിക്കുന്നത്. ജില്ലാ നേതാക്കളെ പോലും സംശയ നിഴലിൽ ആക്കുന്ന ആരോപണത്തിൽ പാർട്ടി സംസ്ഥാന നേതൃത്വം ഇടപെടണം എന്നാണ് ഒരുവിഭാഗം നേതാക്കളുടെ ആവശ്യം. ജോയലും പാർട്ടിയുമായി ഒരു ബന്ധവും ഇല്ലെന്ന സിപിഎം അടൂർ ഏരിയ സെക്രട്ടറിയുടെ വാദമെല്ലാം പൊളിഞ്ഞു. ജോയൽ അടിമുടി പാർട്ടി ആയിരുന്നുവെന്ന് തെളിവുകൾ സഹിതം കുടുംബം ചൂണ്ടിക്കാട്ടി. 2020 ലാണ് ജോയൽ മരിക്കുന്നത്. അടൂർ പൊലീസിന്റെ കസ്റ്റഡി മർദ്ദനത്തെ തുടർന്നാണ് മരണമെന്ന് ആരോപിക്കുന്ന കുടുംബം സിപിഎം നേതാക്കളുടെ പങ്കുകൂടി ചൂണ്ടിക്കാട്ടുന്നു. കടമ്പനാടുള്ള സിപിഎം പ്രാദേശിക വനിതാ നേതാവിനെ തട്ടിപ്പ് കേസിൽ ക്രൈംബ്രാഞ്ച് പിടികൂടി. അവരുടെ ഫോൺ രേഖകൾ പരിശോധിച്ചതിൽ നിന്ന് അടൂരിലെ പ്രധാന സിപിഎം നേതാക്കളിലേക്ക് തട്ടിപ്പിന്റെ കണ്ണി നീണ്ടു. എന്നാൽ തുടർ അന്വേഷണം അട്ടിമറിക്കപ്പെട്ടു.…
മനാമ: ഇന്ത്യൻ സ്‌കൂൾ സംഘടിപ്പിക്കുന്ന ബഹ്‌റൈൻ മോഡൽ യുണൈറ്റഡ് നേഷൻസ് കോൺഫറൻസിന് ഇസ ടൗൺ കാമ്പസിൽ ഉജ്വല തുടക്കം. സെപ്റ്റംബർ 12നു വെള്ളിയാഴ്ച സ്‌കൂൾ ഓഡിറ്റോറിയത്തിൽ ആരംഭിച്ച സമ്മേളനം വിദ്യാർത്ഥികളിൽ നേതൃത്വഗുണങ്ങൾ, നയതന്ത്ര ധാരണ, പൊതു സംസാരപാടവം എന്നിവ വളർത്തിയെടുക്കുന്നതിനാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദ്വിദിന സമ്മേളനം സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ് ഉദ്ഘാടനം ചെയ്തു . സെക്രട്ടറി വി. രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി.ആർ. പളനിസ്വാമി, ജൂനിയർ കാമ്പസ് പ്രിൻസിപ്പൽ പമേല സേവ്യർ, സീനിയർ സ്കൂൾ & അക്കാദമിക് അഡ്മിനിസ്ട്രേഷൻ വൈസ് പ്രിൻസിപ്പൽ ജി. സതീഷ്, ജൂനിയർ വിംഗ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, എംയുഎൻ ഡയറക്ടർ ഛായ ജോഷി, ആക്ടിവിറ്റി പ്രധാന അധ്യാപിക ശ്രീകല രാജേഷ്, വിദ്യാർത്ഥികൾ എന്നിവർ സന്നിഹിതരായിരുന്നു. ബഹ്‌റൈനിലെ പ്രമുഖ സ്‌കൂളുകളെ പ്രതിനിധീകരിച്ച് 6 മുതൽ 12 വരെ ക്ലാസുകളിലെ ഏകദേശം 370 വിദ്യാർത്ഥികൾ സമ്മേളനത്തിൽ പങ്കെടുത്തുവരുന്നു : ഇന്ത്യൻ സ്‌കൂളിനെ കൂടാതെ ഏഷ്യൻ സ്‌കൂൾ,…
പത്തനംതിട്ട ജില്ലയിലെ തുമ്പമൺ പ്രവാസി അസോസിയേഷൻ തുമ്പക്കുടം ബഹ്റിൻ സൗദിയ ചാപ്റ്ററിൻ്റെ അഭിമുഖ്യത്തിൽ തുമ്പമൺ പ്രാഥമീക ആരോഗ്യ കേന്ദ്രത്തിൽ ശുദ്ധജല കുടിവെള്ളസംഭരണിസ്ഥാപിച്ചു. കമ്യൂണിറ്റി ഹെൽത്ത് സെൻ്റെറിൽ നടന്ന ലളിതമായ ചടങ്ങിൽ തുമ്പമൺ ഗ്രാമപഞ്ചായത്തിനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ശ്രീമതി റോണി സഖറിയാ വാർഡ് മെമ്പർ -മോനി ബാബു എന്നിവരും തുമ്പമൺ ആരോഗ്യക്രേന്ദ്രത്തെ പ്രതിനിധികരിച്ച് ബ്ലോക്ക് മെഡിക്കൽ ഓഫിസർ ഡോ: വൈജയന്തിമല മെഡിക്കൽ ഓഫീസർ ഡോ: സുധി ,എന്നിവരും ആശംസകൾ അറിയിച്ചു തുമ്പമൺ അസോസിയേഷനെ പ്രതിനിധികരിച്ച് പ്രസിഡൻ്റ് ജോജി ജോർജ് മാത്യൂ രക്ഷാധികാരി വർഗീസ് മോടിയിൽ സെക്രട്ടറി കണ്ണൻ ജോ: സെക്രട്ടറി മോൻസി ബാബു കോഡിനേറ്റർ അബി നിഥിൻറെജി എന്നിവരും സന്നിഹിതരായിരുന്നു പി .ആർ. ഒ ജോളി മാത്യൂ ചടങ്ങുകൾക്ക് നേതൃത്വംനല്കി. ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി വരുന്ന എല്ലാ രോഗികൾക്കും പ്രയോജന കരവും ഉപകാര പ്രദമായരീതിയിൽ ആണ് ഈ കുടി കുടിവെള്ള ജല സംഭരണി സ്ഥാപിച്ചിട്ടുള്ളത് ശ്രീ :ജോജി ജോൺ കടുവാതുക്കൽ കിഴക്കേതിൽ ആണ് തുമ്പമൺ…
കോഴിക്കോട്: കോഴിക്കോട് വെസ്റ്റ്ഹില്‍ ചുങ്കം സ്വദേശി വിജില്‍ തിരോധാന കേസില്‍ മൃതദേഹത്തിനായി സരോവരത്ത് നടത്തുന്ന തെരച്ചില്‍ നാളെയും തുടരും. ഇന്ന് സരോവരത്ത് നടത്തിയ തെരച്ചിലില്‍ ഒന്നും കണ്ടെത്താനായില്ല. വിജിലിന്‍റേതെന്ന് കരുതുന്ന ഒരു ഷൂ കഴിഞ്ഞ ദിവസം ചതുപ്പില്‍ നിന്നും കണ്ടെത്തിയിരുന്നു. വിജിലിന്‍റെ അസ്ഥി നിമജ്ജനം ചെയ്തെന്ന് പ്രതികള്‍ മൊഴി നല്‍കിയ വരക്കല്‍ ബീച്ചില്‍ പൊലീസ് സംഘം തെളിവെടുപ്പ് നടത്തി. പ്രതികളായ ദീപേഷിനേയും നിഖിലിനേയും സ്ഥലത്തെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. 2019 മാര്‍ച്ച് 24നാണ് വിജിലിനെ കാണാതാകുന്നത്. അമിതമായി ലഹരി ഉപയോഗിച്ചതിനെത്തുടര്‍ന്ന് മരിച്ച വിജിലിന്‍റെ മൃതദേഹം സരോവരത്തെ ചതുപ്പില്‍ കുഴിച്ചിട്ടെന്ന് സുഹൃത്തുക്കളായ പ്രതികള്‍ മൊഴി നൽകിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് ആറു വര്‍ഷത്തിന് ശേഷം വിജിലിന്‍റെ മൃതദേഹത്തിനായി പോലീസ് തെരച്ചില്‍ നടത്തുന്നത്.
