- കാൻസർ കെയർ ഗ്രൂപ്പ് ഹെയർ ഡൊണേഷൻ ക്യാമ്പയിൻ
- നിയമലംഘകരായ 30 തൊഴിലാളികളെ കസ്റ്റഡിയിലെടുത്തു; 83 പേരെ നാടുകടത്തി
- 55,004 പുതിയ വാണിജ്യ ലൈസൻസുകൾ അനുവദിച്ചു
- ഇമാമുമാർക്കും പൂജാരിമാർക്കുമുള്ള ക്ഷേമപദ്ധതികൾ റദ്ദാക്കി
- മധുര പ്രതികാരം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങളുടെ നായകൻ മന്ത്രിയായി
- ആദ്യമന്ത്രിസഭാ യോഗത്തിലെ തീരുമാനങ്ങളും, സുപ്രധാന പ്രഖ്യാപനങ്ങളും
- വടശ്ശേരി ദാമോദരമേനോൻ സതീശൻ എന്ന ഞാൻ…’; ദൈവനാമത്തിൽ സത്യവാചകം ചൊല്ലി അധികാരമേറ്റ് സതീശൻ
- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
Author: News Desk
മനാമ: ജി.സി.സി. സായുധ സേനാ ഭരണ, മനുഷ്യശക്തി കമ്മിറ്റിയുടെ പതിനേഴാമത് യോഗം ഇന്ന് ബഹ്റൈന്‍ പ്രതിരോധ സേന (ബി.ഡി.എഫ്) ആസ്ഥാനത്ത് ഹ്യൂമന്‍ റിസോഴ്സസ് അസിസ്റ്റന്റ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഷെയ്ഖ് അലി ബിന്‍ റാഷിദ് അല്‍ ഖലീഫയുടെ അദ്ധ്യക്ഷതയില്‍ നടന്നു.സംയുക്ത സൈനിക സഹകരണം ശക്തിപ്പെടുത്താനും ഭരണത്തിലും മനുഷ്യശക്തിയിലും കൂട്ടായ ഏകോപനം വര്‍ധിപ്പിക്കാനും അതുവഴി ജി.സി.സി. സൈനിക സഹകരണത്തിന്റെയും സംയോജനത്തിന്റെയും പുരോഗതിക്ക് സംഭാവന നല്‍കാനുമുള്ള പ്രവര്‍ത്തങ്ങളുടെ ഭാഗമായാണ് യോഗം വിളിച്ചുചേര്‍ത്തത്.
മനാമ: സുപ്രീം കൗണ്‍സില്‍ ഫോര്‍ വിമന്‍ (എസ്.സി.ഡബ്ല്യു) സെക്രട്ടറി ജനറല്‍ ലുല്‍വ സാലിഹ് അല്‍ അവാദി ബഹ്റൈന്‍ വനിതാ യൂണിയന്‍ പ്രസിഡന്റ് അഹ്ലം അഹമ്മദ് റജബുമായി കൂടിക്കാഴ്ച നടത്തി. ഇരു സംഘടനകളും തമ്മിലുള്ള സഹകരണം വര്‍ധിപ്പിക്കുന്നതിനെക്കുറിച്ചും ധാരണാപത്രം നടപ്പിലാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന സംയുക്ത കമ്മിറ്റി യോഗത്തിലായിരുന്നു കൂടിക്കാഴ്ച.ബഹ്റൈനി സ്ത്രീകളെ സേവിക്കുന്നതില്‍ എസ്.സി.ഡബ്ല്യുവും ബഹ്റൈന്‍ വനിതാ യൂണിയനും തമ്മിലുള്ള ബന്ധം പരസ്പരപൂരകമാണെന്ന് അല്‍ അവാദി പറഞ്ഞു.ലിംഗസമത്വത്തെയും തുല്യ അവസരങ്ങളെയും കുറിച്ചുള്ള അവബോധം വളര്‍ത്തല്‍, സ്ത്രീകളുടെ ആവശ്യങ്ങള്‍ സമന്വയിപ്പിക്കുന്നതിനുള്ള ദേശീയ മാതൃക പ്രോത്സാഹിപ്പിക്കല്‍, സ്ത്രീകളുടെ സംഭാവനകളും നേട്ടങ്ങളും എടുത്തുകാണിക്കല്‍, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ചെറുക്കുന്നതിലും കുടുംബ മാര്‍ഗ്ഗനിര്‍ദ്ദേശ സേവനങ്ങള്‍ നല്‍കുന്നതിലും വൈദഗ്ദ്ധ്യം കൈമാറ്റം ചെയ്യല്‍, പരസ്പര താല്‍പ്പര്യങ്ങളെക്കുറിച്ചുള്ള സ്ഥിതിവിവരക്കണക്കുകളും പഠനങ്ങളും ഗവേഷണങ്ങളും പങ്കിടല്‍, സ്ത്രീകളുടെ പ്രശ്നങ്ങളും കുടുംബ സ്ഥിരതയുമായി ബന്ധപ്പെട്ട അവബോധ- പരിശീലന- അറിവ് വ്യാപന പരിപാടികളില്‍ സഹകരിക്കല്‍ എന്നിവയുള്‍പ്പെടെയുള്ള സഹകരണ മേഖലകള്‍ കമ്മിറ്റി അവലോകനം ചെയ്തു.കൂടാതെ വിവാഹത്തിന് തയ്യാറെടുക്കുന്ന യുവദമ്പതികള്‍ക്കുള്ള ബോധവല്‍ക്കരണ പരിപാടികളും…
മനാമ: ബഹ്‌റൈനിലെ റയ്യ ഹൈവേയുമായി ബന്ധിപ്പിച്ച് ഖലാലിയില്‍ നിര്‍മ്മിച്ച അവന്യൂ 38 തുറന്നു.റയ്യ ഹൈവേയുടെ ഖലാലി ഭാഗത്തെ നവീകരണം പൂര്‍ത്തിയയായെന്നും ഇത് ഗതാഗതം സുഗമമാക്കുമെന്നും മുഹറഖ് മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ എന്‍ജിനീയര്‍ സാലിഹ് ബുഹാസ പറഞ്ഞു.അല്‍ ഖൈര്‍ പള്ളിയിലും അടുത്തുള്ള സെമിത്തേരിയിലും കാര്‍ പാര്‍ക്കിംഗ് ഏരിയകള്‍ ഒരുക്കുക, കാല്‍നട ക്രോസിംഗുകള്‍ അടയാളപ്പെടുത്തുക എന്നിവയാണ് അടുത്ത ഘട്ടമെന്നും അദ്ദേഹം പറഞ്ഞു.
ഏഷ്യാ കപ്പിലെ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഭരണഘടനാവിരുദ്ധം, മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി
ദില്ലി: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കാനിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരം ഭരണഘടനാവിരുദ്ധമാണെന്നും മത്സരം നടത്താന്‍ അനുമതി നിഷേധിക്കണമെന്നും ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ പൊതുതാല്‍പര്യ ഹര്‍ജി. പൂനെയില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവര്‍ത്തകനായ കേതന്‍ തിരോദ്‌കറാണ് ഇന്ത്യ-പാകിസ്ഥാന്‍ മത്സരം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയതെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു. പഹല്‍ഗാം ഭീകരാക്രമണത്തില്‍ 26 ഇന്ത്യൻ പൗരന്‍മാര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ മത്സരവുമായി മുന്നോട്ട് പോകരുതെന്നാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പഹല്‍ഹാം ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ മത്സരത്തില്‍ പങ്കെടുക്കുന്നത് ആട്ടിക്കിള്‍ 21 പ്രകാരം ഭരണഘടനാ വിരുദ്ധമാണെന്നും പൗരന്‍റെ അന്തസ്സോടെ ജീവിക്കാനുള്ള അവകാശത്തെയും വ്യക്തിസ്വാതന്ത്ര്യത്തെയും ഹനിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. രാജ്യതാല്‍പര്യത്തിന് വിരുദ്ധമായാണ് ബിസിസിഐ മത്സരവുമായി മുന്നോട്ടുപോകുന്നതെന്നും കശ്മീര്‍ താഴ്വരയില്‍ രാജ്യത്തെ പൗരന്‍മാരെയും സൈനികരെയും കൂട്ടക്കൊല നടത്തിയ പാകിസ്ഥാനെ ക്രിക്കറ്റ് മത്സരത്തില്‍പോലും സുഹൃത്തായി കാണുന്നത് പൗരന്‍മാരുടെ അന്തസിന് കോട്ടം വരുത്തുന്നതാണെന്നും ഹര്‍ജിയില്‍ പറയുന്നു. ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ദ്വിരാഷ്ട്ര പരമ്പരകളില്‍ കളിക്കില്ലെന്നും എന്നാല്‍ ഐസിസിയോ ഏഷ്യൻ ക്രിക്കറ്റ് കൗണ്‍സിലോ നടത്തുന്ന…
നിസ്സാര തുകയുടെ പേരില്‍ കൊലപാതകം; ബഹ്‌റൈനില്‍ യുവാവിന്റെ ജീവപര്യന്തം കാസേഷന്‍ കോടതി ശരിവെച്ചു
മനാമ: ബഹ്‌റൈനില്‍ 600 ഫില്‍സ് വിലയുള്ള സാധനങ്ങളുടെ പേരിലുണ്ടായ തര്‍ക്കത്തില്‍ കടജീവനക്കാരനെ വധിച്ച കേസില്‍ യുവാവിന് ഫസ്റ്റ് ഇന്‍സ്റ്റന്റ്, ഹൈ ക്രിമിനല്‍ അപ്പീല്‍ കോടതികള്‍ വിധിച്ച ജീവപര്യന്തം തടവ് കാസേഷന്‍ കോടതി ശരിവെച്ചു.ഈസ്റ്റ് റിഫയിലെ ഒരു കോള്‍ഡ് സ്റ്റോറില്‍നിന്ന് ഇയാള്‍ സിഗരറ്റ്, ഒരു ജ്യൂസ് ബോക്‌സ് ഒരു സാന്‍ഡ്വിച്ച് എന്നിവ വാങ്ങിയിരുന്നു. ഇയാള്‍ പണം നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് കടജീവനക്കാരനുമായി തര്‍ക്കമുണ്ടായി. തുടര്‍ന്ന് ജീവനക്കാരനെ ഇയാള്‍ ക്രൂരമായി മര്‍ദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റു വീണ ജീവനക്കാരനെ ആശുപത്രിയില്‍ കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു.ചോദ്യം ചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു. പൂര്‍ണ്ണ ബോധ്യത്തോടെയാണ് ഇയാള്‍ കൊല നടത്തിയതെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ജീവപര്യന്തം തടവുശിക്ഷ വിധിച്ചത്.
അമീബിക്ക് മസ്തിഷ്ക ജ്വരം; രാമനാട്ടുകര സ്വദേശിയായ യുവതിക്കും രോഗം സ്ഥിരീകരിച്ചു, ഇന്ന് രോഗം സ്ഥിരീകരിച്ചത് രണ്ട് പേര്‍ക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. രാമനാട്ടുകര സ്വദേശിയായ 30 വയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം രണ്ടായി. യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മെഡിക്കൽ കോളേജിൽ നടത്തിയ സ്രവ പരിശോധന ഫലമാണ് പോസിറ്റീവായത്. മലപ്പുറം സ്വദേശിയായ പെൺകുട്ടിയാണ് ഇന്ന് രോഗം സ്ഥരീകരിച്ച മറ്റൊരാൾ. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധന ഫലത്തിലാണ് കുട്ടിയുടെ ഫലം പോസിറ്റീവ് എന്ന് കണ്ടെത്തിയത്. വിദഗ്ധ പരിശോധനയ്ക്കായി സ്രവം തിരുവനന്തപുരത്തെക്ക് അയച്ചിരിക്കുകയാണ്. അതേ സമയം, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേ സമയം, മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന ഒൻപത് പേരിൽ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ഇയാൾ നിലവിൽ വെന്റിലേറ്ററിലാണ്. ചികിത്സയിൽ ഉള്ളവരിൽ രണ്ടുപേർ കുട്ടികളാണ്. മലപ്പുറം സ്വദേശികളായ 11 വയസ്സുള്ള പെൺകുട്ടിയും 10 വയസ്സുള്ള ആൺകുട്ടിയും ആണ് നിലവിൽ…
ദുബായ്: ഏഷ്യാ കപ്പില്‍ യുഎഇക്കെതിരെ ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 15 ടോസുകള്‍ നഷ്ടമായശേഷമാണ് ഇന്ത്യ ടോസ് ജയിക്കുന്നത്. മലയാളി താരം സഞ്ജു സാംസണ്‍ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ജിതേഷ് ശര്‍മ പുറത്തായി. ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണറാകുമ്പോൾ മധ്യനിരയില്‍ അഞ്ചാം നമ്പറിലാണ് സഞ്ജുവിന് ഇടം നല്‍കിയിരിക്കുന്നത്. സ്പെഷ്യലിസ്റ്റ് പേസറായി ജസ്പ്രീത് ബുമ്ര മാത്രമാണ് പ്ലേയിംഗ് ഇലവനിലുള്ളത്. ഹാര്‍ദ്ദിക് പാണ്ഡ്യയാകും ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക. ഇതോടെ പേസര്‍മാരായ ഹര്‍ഷിത് റാണയും അര്‍ഷ്ദീപ് സിംഗും പുറത്തായി. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യ ഇന്ന് യുഎഇക്കെെതിരെ ഇറങ്ങുന്നത്. അക്സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയപ്പോള്‍ ഫിനിഷറായി ശിവം ദുബെയും ടീമിലെത്തി.ഇതോടെ റിങ്കു സിംഗ് പുറത്തായി. യുണൈറ്റഡ് അറബ് എമിറേറ്റ്‌സ് പ്ലേയിംഗ് ഇലവൻ: മുഹമ്മദ് വസീം (ക്യാപ്റ്റൻ), അലിഷാൻ ഷറഫു, മുഹമ്മദ് സോഹൈബ്, രാഹുൽ ചോപ്ര(വിക്കറ്റ് കീപ്പര്‍), ആസിഫ് ഖാൻ, ഹർഷിത് കൗശിക്, ഹൈദർ അലി, ധ്രുവ്…
നിലപാട് വ്യക്തമാക്കി വീണ്ടും നടി റിനി ആൻ ജോർജ്, ‘നിയമവഴിക്കില്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല, പോരാട്ടം തുടരും’
തിരുവനന്തപുരം: യുവ നേതാവിനെതിരായ ആരോപണങ്ങളിൽ നിയമ വഴിക്കില്ലെന്നതിൽ നിലപാട് വ്യക്തമാക്കി നടി റിനി ആൻ ജോർജ് രംഗത്ത്. നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യമെന്നും റിനി വ്യക്തമാക്കി. നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം പൂട്ടിക്കെട്ടി എന്നല്ല എന്നും പോരാട്ടം തുടരുക തന്നെ ചെയ്യുമെന്നും ഇൻസ്റ്റഗ്രാം കുറിപ്പിലൂടെ അവർ വിവരിച്ചു. ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ലെന്നും അത് സത്യസന്ധമാണെന്നും റിനി കൂട്ടിച്ചേർത്തു. റിനി ആൻ ജോർജിന്റെ ഇൻസ്റ്റാഗ്രാം കുറിപ്പ് ഉന്നയിച്ച പ്രശ്നങ്ങൾ ഒരിക്കലും മാഞ്ഞുപോകുന്നവയല്ല…അത് സത്യസന്ധമാണ്… നിയമപരമായി മുന്നോട്ടില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുള്ളതാണ്… സാധാരണക്കാരായ സ്ത്രീകൾ ഏത് രംഗത്തേക്ക് വരുമ്പോഴും നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഉയർത്തുകയാണ് ലക്ഷ്യം… നിയമം തെളിവുകളും നടപടിക്രമങ്ങളും മാത്രമാണ്… മാറ്റം സമൂഹത്തിലാണ് വരേണ്ടത്…പോരാട്ടം തുടരുക തന്നെ ചെയ്യും… പതപ്പിക്കലുകാർക്കും വെളുപ്പിക്കലുകാർക്കും നക്കാപ്പിച്ച നക്കാം… പ്രത്യേകിച്ച് സദാചാര അമ്മച്ചിമാർക്ക്…. ഒരു കാര്യം വ്യക്തമാക്കട്ടെ, നിയമവഴികൾ ഇല്ല എന്നതിനർത്ഥം എല്ലാം…
അടുത്തമാസം തയാറെടുപ്പ് തുടങ്ങിക്കോ, രാജ്യവ്യാപകമായി നിർണായക നീക്കത്തിന് തെരഞ്ഞെടുപ്പ് കമ്മീഷൻ; എസ്ഐആർ നടപ്പാക്കാൻ ഒരുങ്ങുന്നു
ദില്ലി: രാജ്യവ്യാപകമായി വോട്ടർ പട്ടികയിൽ സമഗ്രമായ മാറ്റങ്ങൾ വരുത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ. ഒക്ടോബറിൽ ഇതിനായുള്ള നടപടികൾ ആരംഭിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ പറഞ്ഞു. ബുധനാഴ്ച എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും ചീഫ് ഇലക്ടറൽ ഓഫീസർമാരുമായി (സിഇഒ) നടത്തിയ യോഗത്തിലാണ് ഈ നിർദ്ദേശത്തിന് അംഗീകാരം ലഭിച്ചത്. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെരഞ്ഞെടുപ്പ് കമ്മീഷൻ സമാനമായ ഒരു വോട്ടർ പട്ടിക പരിഷ്കരണം നടത്തിയിരുന്നു. ഈ പ്രക്രിയ ഇപ്പോൾ എല്ലാ സംസ്ഥാനങ്ങളിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും വ്യാപിപ്പിക്കും. ബിഹാർ തെരഞ്ഞെടുപ്പ് അവസാനിക്കുന്നതിന് മുൻപ് തന്നെ പ്രത്യേക തീവ്ര പുനരവലോകനം (Special Intensive Revision – SIR) പ്രഖ്യാപിച്ചേക്കുമെന്നും വൃത്തങ്ങൾ പറയുന്നു. സിഇഒമാരുമായി നടത്തിയ യോഗത്തിൽ, എപ്പോൾ പുനരവലോകനത്തിന് തയാറാകാൻ സാധിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ചോദിച്ചു. സെപ്റ്റംബറോടെ അടിസ്ഥാനപരമായ കാര്യങ്ങൾ പൂർത്തിയാക്കുമെന്നും ഒക്ടോബറിൽ നടപടികൾ ആരംഭിക്കുമെന്നും മിക്ക ഉദ്യോഗസ്ഥരും ഉറപ്പ് നൽകി. മൂന്നര മണിക്കൂറിലധികം നീണ്ട ഈ യോഗത്തിൽ, പ്രത്യേക തീവ്ര പുനരവലോകനത്തിനുള്ള തയ്യാറെടുപ്പുകളും മറ്റ് കാര്യങ്ങളും…
ശബരിമല സ്വർണ്ണപ്പാളി വിവാദം; ദേവസ്വം ബോർഡിന് തിരിച്ചടി, സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്ന് ഹൈക്കോടതി
പത്തനംതിട്ട: ശബരിമല സ്വർണ്ണപ്പാളി വിവാദത്തില്‍ ദേവസ്വം ബോർഡിന് തിരിച്ചടി. ചെന്നൈയിലേക്ക് കൊണ്ട് പോയ ശബരിമല ശ്രീകോവിലിന് മുന്നിലെ ദ്വാരപാലക ശിൽപങ്ങളിലെ സ്വർണ്ണം പൂശിയ പാളി തിരികെ എത്തിക്കണമെന്നാണ് ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസ് പരിഗണിച്ച കോടതി ദേവസ്വം ബോർഡിനെ രൂക്ഷമായി വിമർശിച്ചിരുന്നു. ദ്വാരപാലക ശില്പങ്ങളിലെ സ്വർണ്ണം പൂശിയ പാളികൾ നന്നാക്കാൻ കൊണ്ടുപോയതുമായി ബന്ധപ്പെട്ട ഹർജിയിലാണ് ഹൈക്കോടതി ഉത്തരവ് വന്നിരിക്കുന്നത്. കോടതി അനുമതിയില്ലാതെ സ്വര്‍ണ്ണപാളി ഇളക്കിയെന്നാണ് സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ട്. കോടതിയുടെ അനുമതിയോടെ മാത്രമേ സന്നിധാനത്ത് സ്വർണ്ണപ്പണികൾ നടത്താൻ പാടുള്ളുവെന്ന ഹൈക്കോടതി നിർദേശം പാലിക്കാത്തത് ഗുരുതര വീഴ്ചയാണെന്ന് വ്യക്തമാക്കി കമ്മീഷണർ ഹൈക്കോടതിക്ക് റിപ്പോർട്ടും നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവ് വന്ന സാഹചര്യത്തില്‍ ദേവസ്വം ബോർഡ് ഉടൻ അപ്പീൽ പോകും. ഉത്തരവില്‍ നിയമ വിദഗ്ധരുമായി ചർച്ച നടത്താനാണ് നീക്കം. ശബരിമല ദ്വാരപാലക ശിൽപ്പത്തിന്റെ സ്വർണ്ണം പൂശിയ പാളികളുടെ അറ്റകുറ്റപ്പണി ചെന്നൈയിൽ തുടങ്ങിയെന്നും തിരികെ എത്തിക്കാനുള്ള ഉത്തരവ് നടപ്പാക്കാൻ ബോർഡിന് കഴിയില്ലെന്നുമാണ് ദേവസ്വം ബോര്‍ഡിന്‍റെ നിലപാട്. എന്നാല്‍ സ്വർണ്ണപാളി…
