Author: News Desk

ദില്ലി: ഛത്തീസ്​ഗഡിൽ വീണ്ടും വൻ മാവോയിസ്റ്റ് വേട്ട. സിപിഐ മാവോയിസ്റ്റ് കേന്ദ്ര കമ്മറ്റിയം​ഗം മൊദെം ബാലകൃഷ്ണയുൾപ്പടെ പത്ത് പേരെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ​ഗരിയാബന്ദ് ജില്ലയിലെ മെയിൻപൂർ വനമേഖലയിൽ രാവിലെ മുതൽ ശക്തമായ ഏറ്റുമുട്ടലാണ് നടന്നത്. കൂടുതൽ മുതിർന്ന മാവോയിസ്റ്റ് നേതാക്കൾ കൊല്ലപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ട ബാലകൃഷ്ണ, രാമചന്ദർ, രാജേന്ദ്ര മുതലായ പേരുകളിലും അറിയപ്പെട്ടിരുന്നു. ഷൽ ടാസ്ക് ഫോഴ്സും സിആർപിഎഫിന്റെ കോബ്ര വിഭാ​ഗവും സംയുക്തമായാണ് ഏറ്റുമുട്ടലിൽ പങ്കെടുത്തത്.

Read More

മനാമ : മുൻ കെപിസിസി പ്രസിഡന്റും , യു.ഡി.ഫ് മുൻ കൺവീനറും, കേരള നിയമസഭയുടെ മുൻ സ്പീക്കറുമായിരുന്ന പി.പി. തങ്കച്ചൻ്റെ നിര്യാണത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ ദേശീയ കമ്മിറ്റി ദുഃഖം രേഖപ്പെടുത്തി. ഒരു ജനകീയ നേതാവിനെയാണ് അദ്ദേഹത്തിൻ്റെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിനും കേരളത്തിനും നഷ്ടമായതെന്ന് ഐ.വൈ.സി.സി ഭാരവാഹികൾ പ്രസ്താവനയിൽ അറിയിച്ചു. 50 വർഷത്തോളം കേരള രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വ്യക്തിയായിരുന്നു പി.പി. തങ്കച്ചൻ. ഒരു പ്രവർത്തകനിൽ നിന്ന് ഉയർന്നുവന്ന് നിയമസഭാംഗം, മന്ത്രി, നിയമസഭാ സ്പീക്കർ, യുഡിഫ് കൺവീനർ, കെപിസിസി പ്രസിഡന്റ്‌ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചു. പാർട്ടി ഏൽപ്പിച്ച ഉത്തരവാദിത്തങ്ങൾ അങ്ങേയറ്റം സത്യസന്ധതയോടെ ചെയ്യുന്നതിൽ അദ്ദേഹം മാതൃകയായിരുന്നു. സൗമ്യമായ പെരുമാറ്റം അദ്ദേഹത്തെ രാഷ്ട്രീയഭേദമന്യേ എല്ലാവർക്കും പ്രിയങ്കരനാക്കി. പി.പി. തങ്കച്ചൻ്റെ വിയോഗം കോൺഗ്രസ് പ്രസ്ഥാനത്തിന് മാത്രമല്ല, പൊതുസമൂഹത്തിനും നികത്താനാവാത്ത നഷ്ടമാണ്.അദ്ദേഹത്തിൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നതായും, ദുഃഖത്തിലായിരിക്കുന്ന അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടേയും ദുഃഖത്തിൽ ഐ.വൈ.സി.സി ബഹ്‌റൈൻ പങ്കുചേരുന്നതായും ദേശീയ പ്രസിഡന്റ്‌ ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത്ത്…

Read More

മനാമ: മുൻ കെപിസിസി പ്രസിഡന്റും ദീർഘകാലം മന്ത്രിയും മുൻ സ്പീക്കറും ദീർഘകാലം യുഡിഎഫ് കൺവീനറുമായിരുന്ന മുതിർന്ന കോൺഗ്രസ്‌ നേതാവ് ശ്രീ. പി പി തങ്കച്ചൻ നിര്യാണത്തിൽ ലീഡർ സ്റ്റഡി ഫോറം അനുശോചിക്കുന്നതായി ജിസിസി കൺവീനർ ബഷീർ അമ്പലായി അനുശോചന കുറിപ്പിൽ അറിയിച്ചു…. ലീഡർ സ്റ്റഡി സെൻ്റർ ജിസിസി ചാപ്റ്ററിന്റെ വിവിധ ഗൾഫ് യൂണിറ്റും ആദരാഞ്ജലികൾ അർപ്പിക്കുന്നതായി പ്രസ്താവനയിൽ രേഖപ്പെടുത്തി….

Read More

ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിൽ പ്രതികരണവുമായി ഹമാസ് രം​ഗത്ത്. ഖത്തറിലെ ഇസ്രായേൽ ആക്രമണം അറബ് രാജ്യങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണെന്ന് ഹമാസ് പ്രതികരിച്ചു. യുദ്ധക്കുറ്റങ്ങളുടെ ശിക്ഷ ഇസ്രായേലിന് ഉറപ്പാക്കണമെന്നും സമാധാനശ്രമങ്ങൾക്ക് നേരെയുള്ള ആക്രമണമാണ് നടന്നതെന്നും ഹമാസ് പ്രതികരിച്ചു. അതേസമയം, ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ സംസ്കാരചടങ്ങുകൾ തുടങ്ങി. ചടങ്ങിൽ ഖത്തർ അമീർ പങ്കെടുക്കുന്നുണ്ട്. അതേസമയം, ഇസ്രായേൽ ഖത്തറിൽ നടത്തിയ ആക്രമണത്തെ എതിർക്കുന്ന നിലപാട് പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ ഗൾഫ് നേതാക്കളെ നേരിട്ട് അറിയിച്ചേക്കും. ഖത്തർ അമീറുമായി നടത്തിയ സംഭാഷണത്തിൽ ഇസ്രായേൽ ആക്രമണത്തെ മോദി അപലപിച്ചിരുന്നു. സംഘർഷം വഷളാകുന്നതിലുള്ള ആശങ്കയും ഇന്ത്യ വിവിധ രാജ്യങ്ങളെ അറിയിക്കും. ”ഖത്തറിൻ്റെ പരമാധികാരം ലംഘിച്ച് നടത്തിയ ആക്രമണത്തെ അപലപിക്കുന്നു. ഇതിൽ അതിയായ ആശങ്കയുണ്ട്. മേഖലയിലെ സമാധാനത്തിനും സ്ഥിരതയ്ക്കും ഖത്തർ നല്‍കുന്ന സംഭാവനയെ ഇന്ത്യ വിലമതിക്കുന്നു. ഗാസയിൽ വെടിനിറുത്തലിനും ബന്ദികളുടെ മോചനത്തിനും ഖത്തർ വഹിക്കുന്ന പങ്കിനെ സ്വാഗതം ചെയ്യുന്നു.”- ഇതാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നലെ ഖത്തർ അമീർ ഷെയ്ക് തമീം…

Read More

ദോഹ: ഇസ്രായേൽ ദോഹയിൽ നടത്തിയ ആക്രമണത്തിന് പിന്നാലെ ഒന്നിച്ചുകൂടാൻ അറബ് രാജ്യങ്ങൾ. ഇസ്രയേൽ ആക്രമണത്തിന് മറുപടി നൽകാൻ അടിയന്തര അറബ്–ഇസ്‌ലാമിക് ഉച്ചകോടിയുമായി ഖത്തർ. ഞായർ, തിങ്കൾ ദിവസങ്ങളിൽ ഖത്തറിൽ നിർണായക യോഗങ്ങൾ നടക്കും. ഞായറാഴ്ച വിദേശകാര്യ മന്ത്രിമാരുടെ യോഗം ചേരും. തിങ്കളാഴ്ചയാണ് ഉച്ചകോടി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണം ഉച്ചകോടിയിൽ ചർച്ചയാകും. ഇസ്രയേലിന് ഏതുരീതിയിൽ മറുപടി നൽകണമെന്നതും തിങ്കളാഴ്ച നടക്കുന്ന ഉച്ചകോടിയിൽ ചർച്ചയാകുമെന്നാണ് വിവരം. ഇസ്രയേൽ നടത്തിയ ആക്രമണത്തിനെതിരെ ഒന്നിച്ച് മറുപടി നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്ന് ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽതാനി വ്യക്തമാക്കിയത്. ദോഹയിലെ ഇസ്രയേലി ആക്രമണത്തിന് ഇസ്രയേലിന് കൂട്ടായ മറുപടി ഉണ്ടാകുമെന്നാണ് ഖത്തർ വ്യക്തമാക്കുന്നത്. ഗൾഫ് രാജ്യങ്ങൾ ഒന്നിച്ച് ഇസ്രായേലിന് മറുപടി നൽകുമെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുൾ ബിൻ റഹ്മാൻ ജാസിം അൽ താനി അറിയിച്ചു. ദോഹയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 6 പേർ കൊല്ലപ്പെട്ടിരുന്നു.…

Read More

തിരുവനന്തപുരം: ലൈംഗിക ആരോപണങ്ങൾ നേരിട്ട് പാർട്ടി അംഗത്വത്തിൽ നിന്ന് സസ്പെൻ്റ് ചെയ്ത രാഹുൽ മാങ്കൂട്ടത്തിൽ നിയമസഭയിൽ വരുന്നതിനെ ചൊല്ലി കോണ്‍ഗ്രസിൽ തര്‍ക്കം രൂക്ഷം. സഭയിൽ വരേണ്ടതില്ലെന്ന നിലപാടിൽ ഉറച്ചു നില്‍ക്കുകയാണ് വി.ഡി സതീശൻ. എന്നാൽ എ ഗ്രൂപ്പിനും പാർട്ടിയിൽ ഒരു വിഭാഗത്തിനും രാഹുൽ മാങ്കൂട്ടത്തിൽ സഭയിൽ വരട്ടെയെന്ന നിലപാടാണ് ഉള്ളത്. ഇത് സംബന്ധിച്ച് പാർട്ടി തലത്തിൽ തീരുമാനമെന്നാണ് വിഡി സതീശൻ്റെ പ്രതികരണം. സസ്പെൻ്റ് ചെയ്തിട്ടും രാഹുലിനെ ചൊല്ലി തർക്കം തിങ്കളാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. രാഹുൽ അവധിയെടുക്കണമെന്ന ഉറച്ച നിലപാടിലാണ് പ്രതിപക്ഷ നേതാവും ഇദ്ദേഹത്തെ അനുകൂലിക്കുന്നവരും. രാഹുൽ മാങ്കൂട്ടത്തിൽ വരാതിരിക്കുന്നതാണ് മുന്നണിക്ക് നല്ലതെന്നാണ് ഈ ചേരിയുടെ വാദം. രാഹുൽ വന്നാൽ ശ്രദ്ധ മുഴുവൻ ആരോപണങ്ങളിലേയ്ക്ക് മാറുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ രാഹുൽ നേരിടുന്നതിന് സമാനമായ ആരോപണങ്ങള്‍ നേരിടുന്നവര്‍ ഭരണപക്ഷത്തിരിക്കുമ്പോൾ രാഹുലിനെ വിലക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് മറുപക്ഷത്തിന്‍റേത്. അപ്പുറത്തള്ളവരെ ചൂണ്ടിയും നിയമസഭാ കക്ഷിയിൽ ഇല്ലെന്ന് വാദിച്ചും ഭരണപക്ഷത്തെ നേരിടാമെന്നാണ് എ ഗ്രൂപ്പിൻ്റെയും സതീശൻ…

Read More

മനാമ: ബഹ്‌റൈൻ പ്രതിഭ സൽമാബാദ് മേഖല നടത്തിവരുന്ന ‘വർണ്ണോത്സവം – 2025’ എന്ന കലാ , കായിക സംസ്കാരികോത്സവത്തിന്റെ ഭാഗമായ മെഗാ പരിപാടി കബഡി ടൂർണമെന്റ് സീസൺ’1 , നാളെ , 12 സെപ്റ്റംബർ 2025ന് ബഹ്‌റൈൻ അൽ അഹ്‌ലി സിഞ്ച് ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ടൂർണമെന്റിൽ ബഹ്‌റൈനിലെ അറിയപ്പെടുന്ന കബഡി ടീമുകൾ പങ്കെടുക്കുന്നുണ്ട്. സൽമാബാദ് മേഖലാ സെക്രട്ടറി ഗിരീഷ് മോഹൻ, ബഹ്‌റൈൻ കബഡി അസോസിയേഷൻ അംഗമായ രത്നാകരൻ ,പ്രതിഭ രക്ഷാധികാരി കമ്മിറ്റി അംഗവും വർണ്ണോത്സവം – 2025 ചെയർപേഴ്സനുമായ രാജേഷ് ആറ്റടപ്പ , കെ. കെ. മോഹനൻ തുടങ്ങിയവർ ടൂർണമെന്റുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിച്ചു സംസാരിച്ചു. മേഖല ജോയിന്റ് സെക്രട്ടറി അഖിലേഷ്, മേഖല അസിസ്റ്റന്റ് മെമ്പർഷിപ്പ് സെക്രട്ടറി ഷൽജിത്ത്, മേഖലാ കമ്മിറ്റി അംഗം ജയരാജ് എന്നിവരും സന്നിഹിതരായിരുന്നു . ജോഷി ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് കബഡി ടൂർണമെന്റ് സംഘടിപ്പിക്കാൻ പ്രവർത്തിച്ചു കൊണ്ടിരിക്കുന്നത്. ബഹ്‌റൈനിലെ മുഴുവൻ കായിക പ്രേമികളെയും…

Read More

തിരുവനന്തപുരം: തിരുവനന്തപുരം കിംസ് ആശുപത്രിയിൽ നിന്നും ഹൃദയവും വഹിച്ചുകൊണ്ടുള്ള എയര്‍ ആംബുലന്‍സ് കൊച്ചിയില്‍ എത്തിച്ചു. കൊച്ചി ഹയാത്ത് ഹോട്ടലിന്‍റെ ഗ്രൗണ്ടിലാണ് എയര്‍ ആംബുലന്‍ ലാന്‍റ് ചെയ്തത്. ഇവിടെ നിന്ന് 20 മിനിറ്റില്‍ ഹൃദയം ലിസി ആശുപത്രിയില്‍ എത്തിക്കും. അപകടത്തിൽ പരിക്കേറ്റ് മരിച്ച 33 വയസുകാരൻ കൊല്ലം സ്വദേശി ഐസക്കിന്റെ ഹൃദയമാണ് എറണാകുളം ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന 28കാരനായ അങ്കമാലി സ്വദേശി അജിൻ ഏലിയാസിന് നൽകുന്നത്. കിംസ് ആശുപത്രിയിൽ നിന്നും ആംബുലൻസ് മാർഗ്ഗം തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിച്ച ശേഷം എയർ ആംബുലൻസ് വഴിയാണ് ഹൃദയം കൊച്ചിയില്‍ എത്തിച്ചത്. ഐസക്കിന്‍റെ ആറ് അവയവങ്ങളാണ് 6 പേര്‍ക്ക് പുതുജീവൻ നൽകുക. കൊട്ടാരക്കര സ്വദേശിയും ഹോട്ടലുടമയുമായ ഐസക്ക് ജോലി കഴിഞ്ഞ് പുറത്തേക്ക് ഇറങ്ങുന്ന സമയത്താണ് എതിരെ വന്ന വാഹനമിടിച്ച് പരിക്കേൽക്കുന്നത്. അപ്പോള്‍ത്തന്നെ തിരുവനന്തപുരം ആശുപത്രിയിലേക്ക് എത്തിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഐസക്കിന് ഇന്നലെയാണ് മസ്തിഷ്ക മരണം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ബന്ധുക്കള്‍ അവയവ ദാനത്തിനുള്ള സന്നദ്ധത അറിയിക്കുകയായിരുന്നു.…

Read More

ദില്ലി: മുല്ലപ്പെരിയാർ ഡാം ഡീകമ്മീഷൻ ചെയ്യണം എന്നാവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പുതിയ ഹർജി. ഇതിനായി പരിശോധന നടത്തണമെന്നും അന്താരാഷ്ട്ര ഏജൻസിയെ കൊണ്ട് പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ട് സേവ് കേരള ബ്രിഗേഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. ഡാം സുരക്ഷിതമാണെന്ന റിപ്പോർട്ട് തെറ്റാണെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. ഇതിന് തെളിവുകൾ ഉണ്ടെന്നും ഹർജിക്കാർ പറയുന്നു. സേവ് കേരള ബ്രിഗേഡ് പ്രസിഡന്റ് റസൽ ജോയി ആണ് ഹർജിക്കാരൻ. മുല്ലപ്പെരിയാർ അണക്കെട്ടിന് സുരക്ഷാഭീഷണി ഉണ്ടെന്നത് ആശങ്ക മാത്രമാണെന്ന് സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു. 135 വർഷത്തെ കാലവർഷം അണക്കെട്ട് മറികടന്നതാണെന്നും സുപ്രീംകോടതി നേരത്തെചൂണ്ടിക്കാട്ടിയിരുന്നു. അണക്കെട്ടുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയായിരുന്നു കഴിഞ്ഞ ജനുവരിയില്‍ സുപ്രീംകോടതിയുടെ നിരീക്ഷണം. വർഷങ്ങളായി ഡാം പൊട്ടുമെന്ന ഭീതിയിൽ ആളുകൾ ജീവിക്കുകയാണെന്നും എന്നാൽ ഡാമിൻ്റെ ആയുസ് പറഞ്ഞതിനെക്കാൾ രണ്ടിരട്ടി കഴിഞ്ഞല്ലോ എന്നും ജസ്റ്റിസ് ഋഷികേശ് റോയ് അന്ന് ചോദിച്ചിരുന്നു. താനും ഈ ആശങ്കയിൽ കേരളത്തിൽ ഒന്നരവർഷത്തോളം ജീവിച്ചതാണെന്നും ജസ്റ്റിസ് ഋഷികേശ് റോയ് പറഞ്ഞിരുന്നു.

Read More

കോഴിക്കോട്: കെ.ടി. ജലീലിന്‍റെ ആരോപണത്തിന് മറുപടിയുമായി യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് രംഗത്ത്. നാണം കേട്ട് രാജിവെച്ചതിലെ പക മാത്രമല്ല കെ ടി ജലീലിന് ഉള്ളത്. മന്ത്രി ആയപ്പോൾ നടത്തിയ മറ്റൊരു ഗുരുതര അഴിമതി പുറത്തു വരാൻ പോകുന്നു എന്നതിലെ വെപ്രാളമാണ് ജലീൽ കാണിക്കുന്നത്. ഈ അഴിമതി കൂടി പുറത്തു വന്നാൽ തലയിൽ മുണ്ടിട്ടു പുറത്തു നടക്കേണ്ടി വരുമോ എന്ന വെപ്രാളമാണ് ജലീലിനെന്നും പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് ജലീല്‍ പറയുന്നതെന്നും ഫിറോസ് പറഞ്ഞു. താൻ ബിസിനസ് ചെയ്യുന്ന ആളാണ്. അതിൽ അഭിമാനം ഉണ്ട്. രാഷ്ട്രീയം ഉപജീവനം ആക്കരുത് എന്ന് പ്രവർത്തകരോട് പറയാറുണ്ട്. ജലീലിനോടും സ്വന്തം നിലക്ക് തൊഴിൽ ചെയ്യണം എന്നാണ് പറയാനുള്ളത്. ബിസിനസ്സിൽ പങ്കാളി ആക്കാൻ രാഷ്ട്രീയം നോക്കേണ്ട. വിദേശത്തുള്ള കമ്പനിയിൽ എത്ര ആൾ വേണം, എത്ര ശമ്പളം തരുന്നു എന്നതൊക്കെ കമ്പനിയുടെ സ്വകാര്യ കാര്യം. അതൊക്കെ എന്തിന് ജലീലിനോട് പറയണം. ഫിറോസിന് റിവേഴ്‌സ് ഹവാല ഉണ്ട് എന്നതിൽ ജലീലിന്…

Read More