- കൈക്കൂലി നൽകി രക്ഷപ്പെടാൻ ശ്രമം; രണ്ട് റസ്റ്റോറന്റ് ഉടമകൾക്ക് ജയിൽവാസം
- കേരള മുസ്ലിം അസോസിയേഷൻ അടക്കം ഒമ്പത് സംഘടനകൾ പിരിച്ചുവിട്ടു
- “അനിൽ പനച്ചൂരാന്റെ കവിതകൾ വിപ്ലവവും ആത്മീയതയും ഒന്നിച്ച ഗംഗാ പ്രവാഹം”- വിനോദ് കെടാമംഗലം
- ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു; അഞ്ച് പേർക്ക് പരിക്കേറ്റു
- ‘നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് കൂടി’; കേരളത്തിൽ ബിജെപി അധികാരത്തിൽ എത്തിയേക്കാമെന്ന് ജി സുധാകരൻ
- എല്ലാം ശുഭമായി അവസാനിച്ചു; ചെന്നിത്തലയ്ക്ക് എന്തോ പോരായ്മ ബാക്കിയുണ്ട് അത് കാലക്രമേണേ തീര്‍ത്തുകൊടുക്കും; കെ സുധാകരന്
- മന്ത്രിസ്ഥാനം ആവശ്യപ്പെട്ടിട്ടില്ല, പരിഗണിച്ചാൽ സ്വീകരിക്കും; ജി സുധാകരൻ
- ബാധ ഒഴിപ്പിക്കാനെന്ന പേരിൽ 7 സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ച ഇമാമിന് ജീവപര്യന്തം തടവ്
Author: News Desk
ഡ്രൈ ഡേയിൽ കിട്ടിയത് വാറ്റ്, പരിശോധനയിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പോങ്ങുംമൂട്ടിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മോഹനൻ എന്നയാളാണ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയിൽ നടന്ന പരിശോധനയിൽ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ആർ മോൻസിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രീവന്‍ററീവ് ഓഫീസർ രഞ്ജിത്, പ്രീവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിശാഖ്, സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ബിനോജ്, ശരൺ, വിനോദ്, അഭിജിത്, ഹരിപ്രസാദ്, ശരത്, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആര്യ, ഹരിത എന്നിവർ പങ്കെടുത്തു.
മെഡിക്കൽ കോളെജിന് സമീപത്തെ ബാറിന്റെ പാർക്കിംഗിൽ യുവാവിനെ സംഘം ചേർന്ന് വെട്ടി; കേസിൽ ഒരു പ്രതി പിടിയിൽ
തിരുവനന്തപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കൽ കുമാരപുരം കുമ്പിൾവീട് ഭാഗത്ത് താമസിക്കുന്ന കിരൺ (26) (കണ്ണൻ) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളെജിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു അക്രമം നടന്നത്. കൊല്ലം സ്വദേശിയായ യുവാവിനെ പ്രതിയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളെജ് എസ്ഐമാരായ സുമേഷ്, റഹീം, ജയകുമാർ, സിപിഒ ഷാദ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രഞ്ജിത്തിന്റെ അറസ്റ്റ് അറിഞ്ഞതും രാജിവച്ചു, ഇന്ന് കോടതിയിൽ വക്കാലത്തുമായെത്തി; രഞ്ജിത്തിന് വേണ്ടി ഹാജരായത് അതേ സിനിമയിലെ ഐസിസി അംഗം
കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ പുതിയ സിനിമയിലെ ഐ സി സി അംഗമായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്തുമായി കോടതിയിലെത്തിയത്. യുവനടിക്ക് നേരെ അതിക്രമം നടന്നുവെന്ന് പരാതിയിൽ പറയുന്ന സിനിമയിലെ ഐ സി സി അംഗം തന്നെ പ്രതിക്ക് വേണ്ടി ഹാജരായത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇന്നലെ രഞ്ജിത്തിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവെച്ച ശേഷമാണ് താൻ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് മുഹമ്മദ് സിയാദിന്‍റെ വിശദീകരണം. സിനിമയുടെ ചിത്രീകരണ വേളയിൽ ഐ സി സി അംഗമായിരിക്കെ സെറ്റിൽ നിന്ന് ഇത്തരമൊരു പരാതി പോലും തന്റെ മുന്നിൽ എത്തിയിരുന്നില്ലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇയാൾ വ്യക്തമാക്കി. സിനിമയിലെ ആഭ്യന്തര പരാതി…
മുഖ്യമന്ത്രി സ്ഥാനം: കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; ‘തല’പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ
ചെന്നൈ: തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ സഖ്യത്തിന് 38 മുതൽ 42 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്.…
കോഴിക്കോട് ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 11ലും എൽഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറിയിരിക്കുകയാണ് കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനിൽക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാമായി കോൺഗ്രസ് എംഎൽഎമാർ വിജയികുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. മുസ്ലിംലീഗിന്റെയും കഴിഞ്ഞതവണമുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽനിന്ന് നിയമസഭയിലെത്തുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻമുന്നേറ്റമാണ് യുഡിഎഫ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചിരിക്കുന്നത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ…
‘യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ സിപിഎമ്മിന്റെ വര്‍ഗീയ പ്രചാരണം’; മതേതര കേരളത്തിന് അപമാനമെന്ന് കെ സി വേണുഗോപാല്‍ എംപി
കോഴിക്കോട് : തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ യുഡിഎഫിന്റെ വനിതാ സ്ഥാനാര്‍ത്ഥിക്കെതിരെ കടുത്ത വര്‍ഗീയത പ്രചരിപ്പിക്കുന്ന സിപിഎം മതേതര കേരളത്തിന് അപമാനമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. പേരാമ്പ്ര മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തഹ്ലിയയ്‌ക്കെതിരെ വര്‍ഗീയ പരാമര്‍ശം സിപിഎം ക്യാമ്പ് നടത്തുന്നത്. പരാജയ ഭീതികാരണം തീവ്ര വര്‍ഗീയ സംഘടനകളെപ്പോലും നാണിപ്പിക്കും വിധമാണ് സിപിഎം പ്രചരണം നടത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് കാഫിര്‍ സ്‌ക്രീന്‍ ഷോര്‍ട്ട് പ്രചരിപ്പിച്ച് മതസ്പര്‍ദ്ധ വളര്‍ത്താന്‍ ശ്രമിച്ചതിന്റെ മറ്റൊരു പതിപ്പാണിത്. പച്ചയ്ക്ക് വര്‍ഗീയത പറഞ്ഞും ജനങ്ങളില്‍ വിദ്വേഷവും വളര്‍ത്തിയും തിരഞ്ഞെടുപ്പില്‍ ജയിക്കാമെന്ന അപകടകരമായ സമീപനമാണ് സിപിഎമ്മിന്റെത്.തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടങ്ങള്‍ക്ക് വിരുദ്ധമാണ് സിപിഎം നടപടി. സിപിഎമ്മും എല്‍ഡിഎഫും നേരിടുന്ന ആശയ ദാരിദ്ര്യത്തിന്റെയും രാഷ്ട്രീയ പാപ്പരത്തിന്റെയും തെളിവാണിത്. മത വര്‍ഗീയത ആളിക്കത്തിക്കാന്‍ ശ്രമിക്കുന്ന സിപിഎമ്മിന്റെ നടപടി ചുടുചോറ് വാരുന്നതിന് തുല്യമാണ്. സിപിഎമ്മിന്റെ ജനാധിപത്യ വിരുദ്ധമുഖവും കപട മതേതരത്വവും തുറന്നുകാട്ടുന്നതാണിത്. ബിജെപിയുമായും മറ്റു തീവ്രസ്വഭാവമുള്ള സംഘടനകളുമായുള്ള ചങ്ങാത്തമാണ് ഇത്തരമൊരു…
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എംഎൽഎമാർ, കാലുവാരലിൽ ഞെട്ടി കോൺഗ്രസ്, നാല് പേർ ബിജെപിയിൽ ചേരുമെന്ന് അഭ്യൂഹം
ദില്ലി: ബിഹാറിൽ ബിജെപിയുടെ രാജ്യസഭാ സ്ഥാനാർഥിക്കായി ക്രോസ് വോട്ട് ചെയ്തത് മൂന്ന് കോൺഗ്രസ് എംഎൽഎമാരെന്ന് റിപ്പോർട്ട്. ബിഹാറിലെ ആറ് കോൺഗ്രസ് എംഎൽഎമാരിൽ മൂന്ന് പേർ ബിജെപി സ്ഥാനാർത്ഥിയെ പിന്തുണച്ചു. കോൺഗ്രസ് ലെജിസ്ലേറ്റീവ് പാർട്ടിയിൽ നേതാവും വിപ്പും ഇല്ലാത്തതാണ് പാർട്ടിക്ക് തിരിച്ചടിയായത്. കോൺഗ്രസ് എംഎൽഎമാർ രണ്ട് വിഭാഗമാകാനും സാധ്യതയുണ്ടെന്നും പറയുന്നു. നിലവിലെ സാഹചര്യത്തിൽ, ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർ ഔദ്യോഗികമായി പാർട്ടി മാറിയാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അവരെ അയോഗ്യരാക്കില്ല. മറ്റൊരു കോൺഗ്രസ് എംഎൽഎ കൂടി പാർട്ടി വിടുമെന്നും അഭ്യൂഹമുണ്ട്.ഇതോടെ നിയമസഭയിൽ പ്രധാന സഖ്യകക്ഷിയായ ജെഡിയുവിന്റെ പിന്തുണ ഇല്ലാതെയും ബിജെപിക്ക് ഭരിക്കാമെന്ന അവസ്ഥയിലെത്തും. ബിജെപിക്ക് നിലവിൽ 89 എംഎൽഎമാരുണ്ട്. സഖ്യകക്ഷികളിൽ നിന്നുള്ള 28 എംഎൽഎമാരുടെ പിന്തുണയും കൂടിയുണ്ട്. ഇതോടെ അവരുടെ എണ്ണം 117 ആയി ഉയരും. നാല് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേർന്നാൽ ജനതാദൾ (യുണൈറ്റഡ്) ഇല്ലാതെ നിയമസഭയിൽ ഭൂരിപക്ഷത്തിന് വെറും അഞ്ച് പേരുടെ കുറവ് മാത്രമേ ഉണ്ടാകൂ. എന്നിരുന്നാലും, ദേശീയ തലത്തിലെ സഖ്യമായതിനാൽ…
തുടങ്ങും മുന്നേ കല്ലുകടി, തമിഴ്നാട്ടിൽ കോൺഗ്രസിന് വമ്പൻ തിരിച്ചടി; തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ രാജിവെച്ചു, സ്ഥാനാർഥി പട്ടിക വൈകുന്നതിൽ പ്രതിഷേധം
തമിഴ്‌നാട് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ സ്ഥാനം മാണിക്കം ടാഗോർ എം പി രാജിവെച്ചു. സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കാൻ വൈകുന്നതിനിടെയാണ് പാർട്ടി അധ്യക്ഷൻ മല്ലികാർജുന ഖർഗെയ്ക്ക് അദ്ദേഹം രാജിക്കത്ത് നൽകിയത്. ഡി എം കെ മുന്നണിയിൽ ഇത്തവണ കോൺഗ്രസിന് 28 സീറ്റുകളാണ് ലഭിച്ചിട്ടുള്ളത്. കോൺഗ്രസിന്‍റെ സീറ്റുകളുടെ കാര്യത്തിൽ ഡി എം കെ ആദ്യം തന്നെ പച്ചക്കടി കാട്ടിയിരുന്നു. സീറ്റുകളുടെ കാര്യത്തിൽ തീരുമാനമായി, ദിവസങ്ങൾ പിന്നിട്ടിട്ടും സ്ഥാനാർഥി പ്രഖ്യാപനം എങ്ങുമെത്താത്തിലെ പ്രതിഷേധമാണ് കോൺഗ്രസ് തെരഞ്ഞെടുപ്പ് ഏകോപന സമിതി ചെയർമാൻ പരസ്യമാക്കിയത്. സീറ്റ് വിഭജനത്തെയും സ്ഥാനാർഥി നിർണയത്തെയും ചൊല്ലിയുള്ള തർക്കങ്ങളാണ് രാജിക്ക് പിന്നിലെന്ന് മാണിക്കം ടാഗോർ വ്യക്തമാക്കി. സ്ഥാനാർതി പട്ടിക വേഗത്തിൽ പ്രഖ്യാപിക്കാത്തത് കോൺഗ്രസിന്‍റെ ജയ സാധ്യതയെ ബാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിർണ്ണായകമായ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഏകോപന സമിതി അധ്യക്ഷന്റെ അപ്രതീക്ഷിത രാജി തമിഴ്‌നാട് കോൺഗ്രസ് ക്യാമ്പിനെ അപ്രതീക്ഷിത പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.അതേസമയം തമിഴ്നാട്ടിൽ സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് ഉറപ്പിച്ച് ഡി എം കെ പ്രകടന…
വെറും ‘കടലാസ് പുലി’, സഖ്യത്തിൽ വിശ്വാസമില്ല; നാറ്റോയിൽ നിന്നും പുറത്ത് പോകുമെന്ന് ഡൊണാൾഡ് ട്രംപ്
ലണ്ടൻ: നാറ്റോ (നോർത്ത് അത്‌ലാന്റിക് ട്രീറ്റി ഓർഗനൈസേഷൻ- NATO) വെറും കടലാസ് പുലിയാണെന്നും സഖ്യത്തിൽ നിന്നും അമേരിക്ക പുറത്ത് പോകുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായും യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപ്. ഇറാനെതിരെ അമേരിക്കയും ഇസ്രയേലും നടത്തിയ സൈനിക നടപടിക്ക് സഖ്യകക്ഷികളുടെ പിന്തുണ ലഭിക്കാഞ്ഞതോടെയാണ് ഈ കാര്യം ആലോചിക്കുന്നതെന്ന് ട്രംപ് പറഞ്ഞു. ടെലിഗ്രാഫിന് നൽകിയ അഭിമുഖത്തിലാണ് നാറ്റോയിൽ നിന്ന് അമേരിക്കയെ പിൻവലിക്കുന്നതിനെക്കുറിച്ച് താൻ ഗൗരവമായി ആലോചിച്ചതെന്ന് ട്രംപ് വ്യക്തമാക്കിയത്. നാറ്റോ സഖ്യം ഒരു ‘കടലാസ് പുലി’ മാത്രമാണെന്നും ട്രംപ് വിശേഷിപ്പിച്ചു.ഹോർമുസ് കടലിടുക്ക് ഇറാൻ അടച്ചിട്ടതിന് പിന്നാലെ ജലപാതയിലെ സുരക്ഷ ഉറപ്പാക്കാൻ സൈന്യത്തെ വിന്യസിക്കണമെന്ന യുഎസ് ആവശ്യത്തെ നാറ്റോ സഖ്യകക്ഷികൾ നിരസിച്ചിരുന്നു. ഇതാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. ഇറാനെതിരായ സൈനിക നടപടിയെ സഖ്യം പിന്തുണച്ചില്ല. യുദ്ധത്തിന് ശേഷം സഖ്യത്തിലെ യുഎസ് അംഗത്വത്തെക്കുറിച്ച് വീണ്ടും ആലോചിക്കുമോ എന്ന മാധ്യമപ്രവർത്തകന്‍റെ ചോദ്യത്തിന് ‘ഞാൻ ഒരിക്കലും നാറ്റോയാൽ സ്വാധീനിക്കപ്പെട്ടിട്ടില്ല. അവരൊരു കടലാസ് പുലിയാണെന്ന് എനിക്ക് എപ്പോഴും അറിയാമായിരുന്നു, റഷ്യൻ പ്രസിഡന്‍റ് പുടിനും അതറിയാം…
ഇറാനിൽ പുതിയ പ്രതിസന്ധി; ഭരണം ഏറ്റെടുത്ത് ഐആർജിസി, രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാനുള്ള പ്രസിഡന്റിന്റെ നീക്കം പൊളിച്ചു
ടെഹ്റാൻ: പശ്ചിമേഷ്യൻ സംഘർഷം അതിരൂക്ഷമായി തുടരുന്നതിനിടെ ഇറാനിൽ പുതിയ പ്രതിസന്ധി. ഇറാൻ ഭരണകൂടവും സൈനിക നേതൃത്വവും തമ്മിലുള്ള വർധിച്ചുവരുന്ന സംഘർഷങ്ങൾ പുതിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക്. ഇറാൻ പ്രസിഡന്‍റിനെ നിഷ്പ്രഭനാക്കി ഭരണനിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി) ഏറ്റെടുത്തതായി ഇറാൻ ഇന്‍റർനാഷണൽ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ വ്യാഴാഴ്ച പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ ഒരു പുതിയ രഹസ്യാന്വേഷണ മന്ത്രിയെ നിയമിക്കാൻ നീക്കം നടത്തിയിരുന്നു. എന്നാൽ ഈ ശ്രമങ്ങൾ ഐആർജിസി ചീഫ് കമാൻഡർ അഹമ്മദ് വാഹിദിയുടെ സമ്മർദ്ദത്തെ തുടർന്ന് പരാജയപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു.പ്രസിഡൻഷ്യൽ നിയമനങ്ങളും തീരുമാനങ്ങളും ഐആർജിസി തടയുകയും അധികാരനിയന്ത്രണം കൊണ്ടുവരികയും ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ഇതോടെ ഇറാൻ ഭരണകൂടം പൂർണ്ണമായും അധികാരത്തിൽ നിന്നും മാറ്റിനിർത്തപ്പെട്ട സ്ഥിതിയിലാണ്. ഇറാന്‍ പ്രതിരോധ മന്ത്രി ഹുസൈന്‍ ദെഹ്ഗാന്‍ ഉൾപ്പെടെ നിർദ്ദേശിക്കപ്പെട്ട എല്ലാ സ്ഥാനാർത്ഥികളെയും ഐആർജിസി നിരസിച്ചതായും യുദ്ധസാഹചര്യങ്ങൾ കണക്കിലെടുത്ത് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിർണായകവും സെൻസിറ്റീവുമായ എല്ലാ നേതൃത്വസ്ഥാനങ്ങളിലേക്കുമുള്ള നിയമനങ്ങൾ ഐആർജിസി നേരിട്ട് നടത്തുകയും കൈകാര്യം ചെയ്യുകയും വേണമെന്ന്…
