Author: News Desk

ബീറ്റ്സ് ഓഫ് ബഹ്‌റൈൻ ആഭിമുഖ്യത്തിൽ നടത്തപെട്ട പോന്നോണം 2025 ഓണാഘോഷങ്ങളുടെ ഭാഗമായി നഴ്സിംഗ് പഠനത്തിന് സാമ്പത്തികമായി പ്രയാസം അനുഭവിക്കുന്ന വയനാട് സ്വദേശിക്കു 50000 രൂപ വിദ്യാഭ്യാസ സഹായമായി കൈമാറി. അദ്ലിയ സെഞ്ച്വറി ഹോട്ടലിൽ നടന്ന ചടങ്ങിൽ വി ഫോർ വയനാട് ജനറൽ സെക്രട്ടറി ശ്രി ഷിജു പോൾ തുക ഏറ്റുവാങ്ങി. ബഹ്‌റൈൻ പ്രവാസി ലീഗൽ സെൽ പ്രസിഡന്റ്‌ ശ്രി സുധീർ തിരുനിലത്തു ഓണാഘോഷങ്ങളുടെ ഉദ്ഘാടനം നിർവഹിച്ചു. ആർജെ നൂർ ആശംസകൾ അറിയിച്ചു.കൺവിനർമാരായി ശ്രി. അഭിജിത് എം, ശ്രി. സീനോ വർഗീസ് പ്രവർത്തിച്ച ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

Read More

തൃശൂർ അതിരൂപത മുൻ ആർച്ച് ബിഷപ്പും, മാനന്തവാടി രൂപതയുടെ പ്രഥമ പിതാവുമായിരുന്ന ജേക്കബ് തൂങ്കുഴി കാലം ചെയ്തു‌. പിതാവിന്റെ വേർപാടിൽ അഗാധമായ ദുഃഖവും, വേദനയും, അനുശോചനവും രേഖപ്പെടുത്തി. ബഹ്റൈൻ എ.കെ. സി.സി. സമൂഹത്തെ സമാധാനത്തിന്റെ തീരത്താണയാൻ പ്രാപ്തമാക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകിയിരുന്ന പിതാവിന്റെ വേർപാട് സീറോ മലബാർ സഭയ്ക്കും ആത്മീയ കൂട്ടായ്മയ്കൾക്കും തീരാനഷ്ടമാണെന്ന് ബഹറിൻ എ കെ സി സി ഭാരവാഹികളായ ജീവൻ ചാക്കോയും പോളി വിതയത്തിലും പറഞ്ഞു. 1973 മാർച്ച് ഒന്നിന് മാനന്തവാടി രൂപയുടെ പ്രഥമ മെത്രാനായി നിയമിതനായ മാർ ജേക്കബ് തൂങ്കുഴി പിന്നീട്, താമരശേരിയിലും തൃശൂരിലുമായി ദീർഘകാലം രൂപതകളെ നയിച്ചു. 1997 ഫെബ്രുവരി 15നാണ് തൃശൂർ അതിരൂപത ആർച്ച് ബിഷപ്പായി ചുമതലയേറ്റത്. 2007 മാർച്ച് 18ന് ആർച്ച് ബിഷപ്പ് സ്ഥാനത്തു നിന്ന് വിരമിച്ചു. ജേക്കബ് തൂങ്കുഴി പിതാവിന്റെ ഓർമ്മകൾക്ക് മുൻപിൽ ഒരുപിടി കണ്ണീർ പൂക്കൾ… ബഹ്റൈൻ A.K.C.C.

Read More

ദില്ലി: ആഗോള അയ്യപ്പ സംഗമം നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. അയ്യപ്പ സംഗമം നടത്താമെന്നും ഹൈക്കോടതിയുടെ ഉത്തരവിൽ ഇടപെടാനില്ലെന്നുമാണ് സുപ്രീംകോടതി വ്യക്തമാക്കിയിരിക്കുന്നത്. ആഗോള അയ്യപ്പ സംഗമത്തിന്‍റെ ലക്ഷ്യത്തില്‍ നിന്ന് വ്യതിചലിക്കാന്‍ പാടില്ല എന്നും സുപ്രീം കോടതി ഉത്തരവില്‍ പറയുന്നു. മാത്രമല്ല സംഗമവുമായി ബന്ധപ്പെട്ട് എന്ത് പ്രശ്നം വന്നാലും ഉത്തരവാദിത്തം ദേവസ്വം ബോര്‍ഡിനായിരിക്കുമെന്നും പരാതിയുണ്ടെങ്കില്‍ ഹൈക്കോടതിയെ സമീപിക്കണം, ഹൈക്കോടതിയുടെ നിബന്ധനകൾക്ക് വിധേയമായിട്ടായിരിക്കണം അയ്യപ്പ സംഗമം നടത്താന്‍ എന്നും സുപ്രീം കോടതി വ്യക്തമാക്കി. അയ്യപ്പ സംഗമത്തിനുള്ള നടപടികൾ നിർത്തിവെക്കണമെന്ന ആവശ്യമാണ് ഹർജിക്കാർ ഉന്നയിച്ചിരുന്നത്. ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് എ എസ് ചന്ദുർക്കർ എന്നിവരടങ്ങിയബെഞ്ചാണ് ഹർജി പരിഗണിച്ചത്. സംഗമത്തിന് പിന്നിൽ രാഷ്ട്രീയലക്ഷ്യമുണ്ടെന്നാണ് ഹർജിക്കാര്‍ വാദിച്ചിരുന്നത്. ഹൈക്കോടതിയിലെ ഹർജിക്കാരായ വി സി അജികുമാറും അജീഷ് ഗോപിയും കൂടാതെ ഡോ.പി എസ് മഹേന്ദ്രകുമാറുമാണ് സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. കേസിൽ തിരുവിതാംകൂര്‍ ദേവസ്വം ബോർഡും തടസ്സ ഹർജി ഫയൽ ചെയ്തിരുന്നു. സർക്കാരിന്റെ രാഷ്ട്രീയനീക്കമെന്നും പമ്പ തീരത്ത് സംഗമം…

Read More

ദുബായ്: ഏഷ്യാ കപ്പിൽ നിന്ന് പാകിസ്താൻ പിന്മാറുന്നുവെന്ന് റിപ്പോര്‍ട്ട്. റഫറിയെ മാറ്റാതെ കളിക്കില്ലെന്ന് പാകിസ്താൻ അറിയിച്ചു. റഫറിയെ മാറ്റില്ലെന്ന തീരുമാനത്തിൽ ഐസിസിയും ഉറച്ചു നിൽക്കുകയാണ്. ഇതോടെ ഏഷ്യാ കപ്പ് അനിശ്ചിതത്വത്തിലായിരിക്കുകയാണ്. നിലവിൽ പാകിസ്താൻ ടീം ഹോട്ടലിൽ തുടരുകയാണ്. ഇന്നത്തെ മത്സരത്തിൽ നിന്ന് പിന്മാറിയാൽ പാകിസ്താൻ പുറത്താകും. അങ്ങനെയെങ്കിൽ യുഎഇ സൂപ്പര്‍ ഫോറിലെത്തും. പാകിസ്താൻ ക്രിക്കറ്റ് ബോര്‍ഡിന്റെ വാർത്താസമ്മേളനം ഉടൻ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. ലാഹോറിലും ദുബായിലുമായി നാടകീയ നീക്കങ്ങൾ നടക്കുന്നുവെന്നാണ് വിവരം. ആൻഡി പൈക്രോഫ്റ്റ് സ്റ്റേഡിയത്തിൽ എത്തിയിട്ടുണ്ട്. പൈക്രോഫ്റ്റാണ് മത്സരങ്ങള്‍ നിയന്ത്രിക്കുന്നതെങ്കിൽ കളിക്കില്ലെന്നാണ് പാകിസ്താൻ ടീമിന്റെ നിലപാട്. എന്നാൽ, പൈക്രോഫ്റ്റിനെ മാറ്റാൻ ധാരണ ഉണ്ടാക്കിയിട്ടില്ലെന്ന് ഐസിസി വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. പിസിബിയുടെ രണ്ടാമത്തെ മെയിലും ഐസിസി തള്ളിയതോടെയാണ് ഇന്ന് യുഎഇയ്ക്ക് എതിരായ നിർണായക മത്സരം ഉപേക്ഷിക്കാൻ പാകിസ്താൻ ടീം ആലോചിക്കുന്നത്.

Read More

ഇടുക്കി: ഇടുക്കി ചിത്തിരപുരത്ത് റിസോർട്ടിന്‍റെ സംരക്ഷണ ഭിത്തി നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു വീണ് രണ്ടു തൊഴിലാളികൾ മരിച്ചു. ചിത്തിരപുരം ശങ്കുപ്പടി സ്വദേശി രാജീവൻ, ബൈസൺവാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്. ഇരുപത് അടിയോളം ഉയരത്തിലുള്ള സംരക്ഷണ ഭിത്തിയാണ് നിർമ്മിച്ചു കൊണ്ടിരുന്നത്. ടാർപോളിൻ ഉപയോഗിച്ച് മുകൾ ഭാഗം മറിച്ചിരുന്നു. ഇതിന്‍റെ താഴെ നിന്നുമാണ് വൻതോതിൽ മണ്ണിടിഞ്ഞു വീണത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും പോലീസും സമീപത്തുണ്ടായിരുന്ന തൊഴിലാളികളും ചേർന്നാണ് മണ്ണ് മാറ്റി മൃതദേഹങ്ങൾ പുറത്തെടുത്തത്. അടിമാലി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. റവന്യൂ വകുപ്പിൻറെ സ്റ്റോപ്പ് മെമ്മോ അവഗണിച്ചാണ് നിർമ്മാണം നടത്തിയിരുന്നത്

Read More

മനാമ: ഗൾഫ് എയർ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാർട്ടിൻ ഗൗസിനെ നിയമിച്ചതായി കമ്പനി ചെയർമാൻ ഖാലിദ് താഖി അറിയിച്ചു.നിയമനം 2025 നവംബർ 4 മുതൽ പ്രാബല്യത്തിൽ വരും. ഡോ. ജെഫ്രി ഗോ ചെയർമാൻ സ്ഥാനം രാജിവെച്ചതിനെ തുടർന്നാണ് നിയമനം.കമ്പനിക്ക് നേതൃത്വം നൽകുന്നതിൽ ഗൗസിന് ദീർഘകാല പ്രവർത്തന പരിചയമുണ്ടെന്ന് താഖി പറഞ്ഞു. കോവിഡ് കാലത്തെ പ്രതിസന്ധിയിൽനിന്ന് കമ്പനിയെ പുനരുജ്ജീവിപ്പിക്കുന്നതിൽ ഗോ നൽകിയ സംഭാവനകൾക്ക് താഖി നന്ദി പറഞ്ഞു.

Read More

മനാമ: ബെഹ്റൈനിലെ സൽമാനിയ മെഡിക്കൽ കോംപ്ലക്‌സിലെ ഡെർമറ്റോളജി വിഭാഗത്തിൽ ഷോർട്ട്-സ്റ്റേ സർജറി യൂണിറ്റ് ഗവൺമെന്റ് ഹോസ്പിറ്റൽസ് വകുപ്പ് സി.ഇ.ഒ. ഡോ. മറിയം അത്ബി അൽ ജലഹമ ഉദ്ഘാടനം ചെയ്തു.ഒരു ദിവസം മുഴുവൻ പ്രവേശനം ആവശ്യമില്ലാത്ത ചെറിയ ശസ്ത്രക്രിയകളും ചികിത്സാ നടപടിക്രമങ്ങളും ആവശ്യമുള്ള രോഗികൾക്ക് സേവനങ്ങൾ നൽകാനാണ് പുതിയ യൂണിറ്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതുവഴി രോഗികളുടെ അനുഭവം മെച്ചപ്പെടുത്തുകയും ആരോഗ്യ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുകയും ചെയ്യും.ആരോഗ്യസംരക്ഷണ സംവിധാനത്തിന്റെ ഗുണനിലവാരവും കാര്യക്ഷമതയും മെച്ചപ്പെടുത്താനുള്ള ദേശീയ ശ്രമങ്ങൾക്കനുസൃതമായി പ്രത്യേക സേവനങ്ങൾ വികസിപ്പിക്കാനും രോഗീപരിചരണത്തിന്റെ വ്യാപ്തി വികസിപ്പിക്കാനുമുള്ള സർക്കാർ ഹോസ്പിറ്റൽസ് വകുപ്പിൻ്റെ നയത്തിന്റെ ഭാഗമാണ് യൂണിറ്റ് തുറന്നതെന്ന് ഡോ. അൽ ജലഹമ പറഞ്ഞു.ആരോഗ്യസംരക്ഷണ സംവിധാനത്തിൽ ഒരു പ്രധാന കൂട്ടിച്ചേർക്കലാണ് ഈ യൂണിറ്റെന്നും അവർ പറഞ്ഞു.ചെറിയ ശസ്ത്രക്രിയകൾ കാര്യക്ഷമമായി നടത്താൻ ഡോക്ടർമാരെ പ്രാപ്തരാക്കുന്ന ഒരു സംയോജിത അന്തരീക്ഷം ഇത് നൽകുന്നു. രോഗികൾക്ക് സുഖവും സുരക്ഷയും ഉറപ്പാക്കുന്നു.

Read More

മനാമ: ബഹ്റൈനിലെ എല്ലാ ഗവർണറേറ്റുകളിലും അടിസ്ഥാന സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കുക, ഗതാഗത സുരക്ഷ മെച്ചപ്പെടുത്തുക, സുഗമമായ ഗതാഗതം ഉറപ്പാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള രാജ്യത്തിന്റെ പ്രധാന റോഡ് ശൃംഖലയ്‌ക്കായുള്ള സമഗ്ര അറ്റകുറ്റപ്പണി പദ്ധതി പൂർത്തിയാക്കിയതായി മരാമത്ത് മന്ത്രാലയം അറിയിച്ചു.ശൈഖ് ഖലീഫ ബിൻ സൽമാൻ ഹൈവേ, ഡ്രൈ ഡോക്ക് ഹൈവേ, കുവൈത്ത് അവന്യൂ, പാലസ് അവന്യൂ, എക്സിബിഷൻസ് അവന്യൂ, സനാബിസിലെയും റിഫയിലെയും മറ്റ് പ്രധാന റോഡുകൾ എന്നിവയുൾപ്പെടെ നിരവധി പ്രധാന പാതകൾ ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു. പ്രധാന ജംഗ്ഷനുകളിൽ ടേൺ ലെയ്‌നുകൾ നവീകരിക്കുന്നതും ശൈഖ് ഹമദ് പാലം, സൽമാൻ തുറമുഖം, ഉമ്മുൽ ഹസം ഫ്ലൈഓവർ തുടങ്ങിയ നിരവധി പാലങ്ങളുടെ വിപുലീകരണ സംയുക്ത അറ്റകുറ്റപ്പണികൾ നടത്തുന്നതും ഈ പ്രവൃത്തികളിൽ ഉൾപ്പെടുന്നു.റോഡ് സുരക്ഷ ഉറപ്പാക്കാനും താൽക്കാലിക വഴിതിരിച്ചുവിടലുകൾ വഴി തടസ്സങ്ങൾ കുറയ്ക്കാനും ആഭ്യന്തര മന്ത്രാലയത്തിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി അടുത്ത ഏകോപനം പുലർത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി.അറ്റകുറ്റപ്പണികൾക്കിടെ പൗരരും താമസക്കാരും നൽകിയ സഹകരണത്തിന് മന്ത്രാലയം നന്ദി അറിയിച്ചു.

Read More

തിരുവനന്തപുരം: ആശുപത്രികളിലെ ഉപകരണ ക്ഷാമം പരിഹരിക്കാൻ താത്കാലിക ഇടപെടൽ. വിതരണക്കാര്‍ക്കുള്ള കുടിശ്ശിക തീർക്കാനായി സ്റ്റേറ്റ് ഹെൽത്ത് ഏജൻസി 100 കോടി രൂപ അനുവദിച്ചു. 65 കോടി രൂപ സർക്കാർ ആശുപത്രികൾക്കും 35 കോടി രൂപ സ്വകാര്യ ആശുപത്രികൾക്കും നൽകും. കുടിശ്ശിക തീർക്കാനായി കെഎംഎസ്സിഎല്ലിനും കാരുണ്യ സുരക്ഷ പദ്ധതിക്കും ധനവകുപ്പ് ഇടക്കാല തുക അനുവദിച്ചു. 50 കോടി രൂപയാണ് കെഎംഎസ്‍സിഎല്ലിന് അനുവദിച്ചത്. എന്നാൽ, 2024 ഫെബ്രുവരി മുതൽ 25 മാർച്ച് വരെയുള്ള തുക ലഭിക്കാതെ സമരം നിർത്തില്ലെന്നാണ് വിതരണക്കാരുടെ നിലപാട് തുക അക്കൗണ്ടിൽ എത്തിയാൽ മാത്രമേ വിതരണം പുനസ്ഥാപിക്കുവെന്ന് വിതരണക്കാർ അറിയിക്കുന്നത്. ഉപകരണക്ഷാമത്തെ തുടർന്നു തിരുവനന്തപുരം, കോഴിക്കോട് മെഡിക്കൽ കോളേജുകളിൽ അടക്കം പ്രതിസന്ധിയുണ്ട്. ശസ്ത്രക്രിയകൾ മുടങ്ങുന്ന സാഹചര്യം ഉണ്ടെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം തിരുവനന്തപുരം മെഡിക്കൽ കോളേജിലെ കാർഡിയോളജി വിഭാഗം മേധാവി ആശുപത്രി സൂപ്രണ്ടിന് കത്ത് നൽകിയിരുന്നു.

Read More

മനാമ: ബഹ്‌റൈനിൽ സ്‌പോർട്‌സ് അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കാൻ ജനറൽ സ്‌പോർട്‌സ് അതോറിറ്റി (ജി.എസ്.എ) മുനിസിപ്പാലിറ്റി, കൃഷി മന്ത്രാലയവുമായി സഹകരണ കരാറിൽ ഒപ്പുവെച്ചു.സുപ്രീം കൗൺസിൽ ഫോർ യൂത്ത് ആൻ്റ് സ്പോർട്സ് ( എസ്.സി. വൈ.എസ്) ഫസ്റ്റ് ഡെപ്യൂട്ടി ചെയർമാനും ജി.എസ്.എ. പ്രസിഡന്റും ബഹ്റൈൻ ഒളിമ്പിക് കമ്മിറ്റി (ബി.ഒ.സി) യുടെ പ്രസിഡന്റുമായ ഷെയ്ഖ് ഖാലിദ് ബിൻ ഹമദ് അൽ ഖലീഫ, മുനിസിപ്പാലിറ്റി, കൃഷി മന്ത്രി വഈൽ ബിൻ നാസർ അൽ മുബാറക്, ജി.എസ്.എ. വൈസ് പ്രസിഡന്റ് ഷെയ്ഖ് സൽമാൻ ബിൻ മുഹമ്മദ് അൽ ഖലീഫ, ജി.എസ്.എ. സി.ഇ.ഒ. ഡോ. അബ്ദുറഹ്മാൻ അസ്കർ എന്നിവരുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പുവെച്ചത്.ടുബ്ലിയിലെ കോംപ്രിഹെൻസീവ് മുനിസിപ്പൽ സെന്ററിലെ ഫുട്ബോൾ മൈതാനത്തിന്റെ വികസനവും സൂഖ് അൽ ഷാബിക്കിന് സമീപമുള്ള മുനിസിപ്പൽ ഹാളിലെ ജി.എസ്.എയുടെ കായിക സൗകര്യങ്ങളും ഇതിൽ ഉൾപ്പെടുന്നു. സൗകര്യ കാര്യക്ഷമത വർദ്ധിപ്പിക്കാനും എല്ലാ തലങ്ങളിലും കായിക വിനോദങ്ങൾക്ക് സുരക്ഷിതവും പ്രചോദനാത്മകവുമായ അന്തരീക്ഷം പ്രദാനം ചെയ്യാനും ലക്ഷ്യമിട്ടുള്ള സർക്കാർ സ്ഥാപനങ്ങൾക്കായുള്ള ഒരു…

Read More