- മനുഷ്യസേവനം ദൈവസേവനമാണ്; നവ് ഭാരത് മേയ് ദിനാഘോഷം
- വില്ല്യാപ്പള്ളി മുസ്ലിം ജമാഅത് ബഹ്റൈൻ ചാപ്റ്റർ പ്രസിഡന്റ് ഷരീഫ് വില്ല്യാപ്പള്ളിക്ക് യാത്രയപ്പ് നൽകി
- വോട്ടെണ്ണല്‍: കണ്ണൂർ,കോഴിക്കോട്, കാസർകോട്, കൊല്ലം പടക്കകടകൾക്ക് നിയന്ത്രണമേർപ്പെടുത്തി
- ഗുദൈബിയയിൽ ബഹുനില കെട്ടിടത്തിൽ തീപിടിത്തം
- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ലേബർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു
Author: News Desk
വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്ത് വിട്ടു; ആചാര സംരക്ഷണത്തിന് നിയമം കൊണ്ടുവരുമെന്ന് വാഗ്ദാനം
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് വമ്പൻ വാഗ്ദാനങ്ങളുമായി യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. രാവിലെ പത്ത് മണിക്ക് കൊച്ചിയില്‍ നടന്ന ചടങ്ങില്‍ രേവന്ത റെഡ്ഡിയാണ് പ്രകടനപത്രിക പുറത്തിറക്കിയത്. ശബരിമലയിലെ ആചാര സംരക്ഷണത്തിൽ നിന്നും സാമൂഹിക ക്ഷേമ പദ്ധതികളിലേക്കുള്ള വിവിധ പ്രഖ്യാപനങ്ങളാണ് പ്രകടന പത്രികയിലെ പ്രധാന ആകർഷണം. രാഹുൽ ഗാന്ധി പ്രഖ്യാപിച്ച ഗാരന്‍റികൾക്കാണ് യുഡിഎഫ് പ്രകടനപത്രികയില്‍ മുൻഗണന. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കും.ശബരിമലയിലെ ആചാരസംരക്ഷണത്തിന് പ്രത്യേക നിയമം കൊണ്ടുവരുമെന്ന് യുഡിഎഫ് പ്രകടന പത്രികയിൽ വാഗ്ദാനം ചെയ്യുന്നു. സാമൂഹിക സുരക്ഷാ പെൻഷൻ അവകാശമായി പ്രഖ്യാപിക്കുമെന്നും യുഡിഎഫ് ഉറപ്പുനൽകുന്നു. സംസ്ഥാനത്ത് മുഴുവൻ ഇന്ദിരാ കാൻ്റീൻ പദ്ധതി വ്യാപിപ്പിക്കുമെന്നും യുഡിഎഫ് വാഗ്‌ദാനം ചെയ്യുന്നു. കാർഷിക മേഖലയ്ക്ക് പ്രാധാന്യം നൽകി റബർ താങ്ങുവില 300 രൂപയാക്കുമെന്നും ആശാവർക്കർമാരുടെ പ്രതിദിന വേതനം 700 രൂപയാക്കി ഉയർത്തുമെന്നും യുഡിഎഫ് പ്രഖ്യാപിച്ചു. ക്യാമ്പസുകളിലെ റാഗിംഗ് തടയുന്നതിനായി, പൂക്കോട് ക്യാമ്പസിൽ റാഗിങ്ങിന് ഇരയായി കൊല്ലപ്പെട്ട സിദ്ധാർത്ഥിന്റെ പേരിൽ പ്രത്യേക പദ്ധതി പ്രഖ്യാപിക്കുമെന്നും യുഡിഎഫിന്‍റെ പ്രകടന പത്രികയിലുണ്ട്. ദേവസ്വം…
‘കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, ക്ഷേമ പെൻഷൻ 3000 ആക്കും’; വലിയ വാഗ്ദാനങ്ങളുമായി എൽഡിഎഫ് പ്രകടനപത്രിക പുറത്ത്
കോഴിക്കോട്: ഇടതുമുന്നണിയുടെ പ്രകടന പത്രിക പുറത്ത്. മുഖ്യമന്ത്രി പിണറായി വിജയൻ പത്രിക പ്രകാശനം ചെയ്തു. രണ്ട് പുസ്തകമായാണ് എൽഡിഎഫിന്റെ പ്രകടന പത്രിക പുറത്തിറക്കിയിരിക്കുന്നത്. കിടപ്പു രോഗികൾക്ക് സമ്പൂർണ ആരോഗ്യ പരിരക്ഷ, കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി, ക്യാമ്പസ് പ്ലേസ്മെന്റ് തുടങ്ങി 60 ഇന പരിപാടികളാണ് പ്രകടന പത്രികയിൽ എൽഡിഎഫ് ഉൾപ്പെടുത്തിയിട്ടുള്ളത്.ക്ഷേമപെൻഷൻ 3000 രൂപ ആക്കും എന്ന് എൽഡിഎഫ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു. കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി ലഭ്യമാക്കും. ഈ അധ്യയന വർഷം 60000 കുട്ടികൾക്ക് ജോലി ഉറപ്പാക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്കും ജോലി, അഭ്യസ്ഥ വിദ്യരുടെ സംരംഭങ്ങൾക്ക് പലിശ രഹിത വായ്പ തുടങ്ങിയവയും വാഗ്ദാനം ചെയ്യുന്നുണ്ട്. അതിവേഗ തെക്ക് വടക്ക് റെയിൽപാതയ്ക്കു വേണ്ടിയുള്ള ശ്രമം തുടരുമെന്നും പത്രികയിൽ പറയുന്നു. വ്യവസായ മേഖലയിൽ അഞ്ച് വർഷം കൊണ്ട് 2 ലക്ഷം കോടി നിക്ഷേപം, സാർവത്രിക ആരോഗ്യ പരിരക്ഷാ പദ്ധതി – പരിധിയില്ലാത്ത ചികിത്സാ ആനുകൂല്യം ലഭ്യമാക്കും, പൊതുമേഖലയെ…
മനാമ: എൽഡിഎഫ് തുടർഭരണം ഉറപ്പുവരുത്തുന്നതിലൂടെ സംഘപരിവാറിൻ്റെ വിഭജന രാഷ്ട്രീയം കേരളത്തിൻ്റെ സാഹോദര്യ ഭൂമികയിൽ സ്ഥാപിക്കനുള്ള ശ്രമമാണ് സംഘപരിവാർ നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ഷംസീർ ഇബ്രാഹിം പറഞ്ഞു. പ്രവാസി വെൽഫെയർ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് പ്രവർത്തക സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഭരണം സ്ഥാപിക്കുന്നതിന് സംഘപരിവാറിന് എന്നും തടസമായത് വിവിധ മതസാമൂഹിക വിഭാഗങ്ങൾക്കിടയിലുള്ള സാഹോദര്യവും സൗഹൃദവും ശക്തമായ രണ്ട് മതേതര മുന്നണികളുടെ സാന്നിദ്ധ്യവുമായിരുന്നു. ഇത് തകർക്കുക എന്ന ബി.ജെ.പി പദ്ധതിയാണ് കഴിഞ്ഞ 10 വർഷമായി സി.പിഎം അധികാരത്തിലിരുന്ന് നടപ്പിലാക്കിയത്. തുടർ ഭരണ അഹങ്കാരത്തിൽ ഇടതു മതനിരപേക്ഷ നിലപാടുകളിൽ നിന്ന് വ്യതിചലിച്ച് സംഘപരിവാർ നരേഷനുകൾ ഏറ്റെടുത്ത സിപിഎമ്മിനെ തീരുത്താനും ഇടത് മൂല്യങ്ങളിലേക്കുള്ള തിരിച്ച് പോക്കിന്ന് വഴിയൊരുക്കാനുമുള്ള അവസരമായി ഈ നിയമസഭാ തെരഞ്ഞെടുപ്പിനെ മതേതര ജനാധിപത്യ വ്യവസ്ഥ നിലനിന്ന് കാണണമെന്ന് ആഗ്രഹിക്കുന്നവർ ചെയ്യേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൻ്റെ സോഷ്യൽ ഫാബ്രിക്കിനെ സംരക്ഷിക്കുന്നതിനും ബിജെപിയുടെ വംശീയ വിദ്വേഷ വിഭജന അജണ്ട…
തൃശൂര്‍: പുതുക്കാട് പാലിയേക്കര മടവാക്കരയില്‍ കൊച്ചി സേലം പൈപ്പ് ലൈനില്‍ പാചകവാതക ചോര്‍ച്ച പരിഹരിക്കാനായില്ല. ദേശീയപാതയിലും സമീപപ്രദേശങ്ങളിലും വാതകത്തിന്റെ ഗന്ധം പരന്ന നിലയിലാണ്. സമീപത്തെ മൂന്ന് കുടുംബങ്ങളെ ആമ്പല്ലൂരിലെ ഹോട്ടലിലേക്ക് മാറ്റി താമസിപ്പിച്ചു. ഇവരെ കെ.എസ്.പി.പി.എല്‍. കമ്പനിയുടെ ചെലവിലാണ് മാറ്റിയത്. നേരത്തേ മാറി താമസിച്ചിരുന്നവര്‍ക്കുള്ള നഷ്ടപരിഹാരവും കമ്പനി നല്‍കി തുടങ്ങി. പാചകവാതക പൈപ്പിലെ ചോര്‍ച്ച കണ്ടെത്തുന്നതിന് 9 മീറ്റര്‍ താഴ്ചയില്‍ മണ്ണ് മാറ്റുന്ന ജോലികള്‍ ഇതുവരെ പൂര്‍ത്തിയായിട്ടില്ല. നീര്‍ത്തട പ്രദേശത്ത് കുഴിക്കുമ്പോള്‍ വെള്ളം നിറയുന്നതാണ് പണികള്‍ക്ക് തടസമാകുന്നത്. കുഴിക്കുന്ന ഭാഗത്തെ വെള്ളം പമ്പ് ചെയ്ത് മാറ്റിക്കൊണ്ടിരിക്കുകയാണ്.ചോര്‍ച്ച കണ്ടെത്തി, പൈപ്പിലെ ഗ്യാസ് പൂര്‍ണ്ണമായി നീക്കി കഴിഞ്ഞാല്‍ ക്ലാമ്പ് ചെയ്തു ചോര്‍ച്ച അടയ്ക്കുന്നതിനുള്ള തീരുമാനത്തിലാണ് കമ്പനി. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തില്‍ ഇതിന് ഒരാഴ്ച സമയമാണ് കമ്പനി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ നാട്ടുകാര്‍ക്ക് വിയോജിപ്പായിരുന്നു. തുടര്‍ന്നാണ് കമ്പനിയുടെ ചെലവില്‍ വീട്ടുകാരെ മാറ്റിപ്പാര്‍പ്പിക്കാന്‍ തീരുമാനിച്ചത്. കഴിഞ്ഞ മാര്‍ച്ച് 18നായിരുന്നു കൊച്ചി സേലം എല്‍.പി.ജി. പൈപ്പ് ലൈനില്‍ ചോര്‍ച്ചയുണ്ടായത്. വന്‍തോതില്‍…
ഏഴ് വർഷങ്ങൾക്ക് ശേഷം ഇറാനുമായി ഇന്ത്യയുടെ ‘ഡീൽ’? 600000 ബാരൽ ക്രൂഡുമായി ഗുജറാത്ത് തീരത്തേക്ക് പിംഗ് ഷുൻ എത്തുന്നു
ദില്ലി: വർഷങ്ങൾക്ക് ശേഷം ഇറാനുമായി എണ്ണ ഇറക്കുമതി ബന്ധം ആരംഭിച്ച് ഇന്ത്യ. ഏപ്രിൽ 4 ന് ഗുജറാത്ത് തുറമുഖത്ത് 600,000 ബാരൽ ഇറാനിയൻ ക്രൂഡ് ഓയിൽ കയറ്റിയ ടാങ്കർ നങ്കൂരമിടും. യുദ്ധത്തെ തുടർന്ന് ഹോർമുസ് കടലലിടുക്ക് ഇറാൻ അടച്ചതിന് പിന്നാലെ രൂപപ്പെട്ട ഇന്ധന പ്രതിസന്ധി പരിഹരിക്കാൻ ഇറാൻ എണ്ണ വാങ്ങാമെന്ന് യുഎസ് അനുമതി നൽകിയിരുന്നു. പിന്നാലെയാണ് ഇറാൻ എണ്ണ ഇന്ത്യയിലേക്ക് എത്തുന്നത്. റാന്റെ ഖാർഗ് ദ്വീപിലെ എണ്ണ സംഭരണികളിൽ നിന്ന് വാഡിനാറിലേക്കാണ് പിംഗ് ഷുൻ എന്ന കപ്പൽ എത്തുന്നത്. നയാര എനർജി നടത്തുന്ന വലിയ ശുദ്ധീകരണശാലയാണ് വാഡിനാറിൽ സ്ഥിതി ചെയ്യുന്നത്. ആരാണ് എണ്ണ വാങ്ങുന്നതെന്ന് അറിവായിട്ടില്ല. സർക്കാർ ഉടമസ്ഥതയിലുള്ള ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് നടത്തുന്ന മധ്യപ്രദേശിലെ ബിനയിലെ പോലെ ഉൾനാടൻ ശുദ്ധീകരണശാലകളിലേക്ക് ക്രൂഡ് എത്തുന്നതും ഈ തുറമുഖത്തേക്കാണ്. കെപ്ലറിൽ നിന്നുള്ള വെസ്സൽ ട്രാക്കിംഗ് ഡാറ്റ പ്രകാരം ഗുജറാത്തിലേക്കാണ് കപ്പൽ എത്തുന്നത്. എന്നാൽ, ദിശ മാറുമോ എന്നത് വ്യക്തമല്ല.വാദിനാറിൽ കപ്പൽ നങ്കൂരമിടുകയാണെങ്കിൽ, 2019…
ഡ്രൈ ഡേയിൽ കിട്ടിയത് വാറ്റ്, പരിശോധനയിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി പ്രതി പിടിയിൽ
തിരുവനന്തപുരം: തിരുവനന്തപുരം പോങ്ങുംമൂട്ടിൽ 101 ലിറ്റർ ചാരായവും 500 ലിറ്റർ കോടയും വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. മോഹനൻ എന്നയാളാണ് ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ഡ്രൈ ഡേയിൽ നടന്ന പരിശോധനയിൽ പിടിയിലായത്. തിരുവനന്തപുരം എക്സൈസ് എൻഫോഴ്‌സ്‌മെന്റ് ആൻഡ് ആന്റി നാർക്കോട്ടിക് സ്പെഷ്യൽ സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ ആർ മോൻസിയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രീവന്‍ററീവ് ഓഫീസർ രഞ്ജിത്, പ്രീവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ വിശാഖ്, സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർമാരായ ആരോമൽ, ബിനോജ്, ശരൺ, വിനോദ്, അഭിജിത്, ഹരിപ്രസാദ്, ശരത്, ഗോകുൽ, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ ആര്യ, ഹരിത എന്നിവർ പങ്കെടുത്തു.
മെഡിക്കൽ കോളെജിന് സമീപത്തെ ബാറിന്റെ പാർക്കിംഗിൽ യുവാവിനെ സംഘം ചേർന്ന് വെട്ടി; കേസിൽ ഒരു പ്രതി പിടിയിൽ
തിരുവനന്തപുരം: യുവാവിനെ സംഘം ചേർന്ന് മർദ്ദിക്കുകയും വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത കേസിൽ ഒരാളെ മെഡിക്കൽ കോളെജ് പൊലീസ് അറസ്റ്റ് ചെയ്തു. ചെറുവയ്ക്കൽ കുമാരപുരം കുമ്പിൾവീട് ഭാഗത്ത് താമസിക്കുന്ന കിരൺ (26) (കണ്ണൻ) ആണ് പിടിയിലായത്. കഴിഞ്ഞ തിങ്കളാഴ്ച മെഡിക്കൽ കോളെജിന് സമീപമുള്ള ബാറിന്റെ പാർക്കിങ് ഗ്രൗണ്ടിൽ വെച്ചായിരുന്നു അക്രമം നടന്നത്. കൊല്ലം സ്വദേശിയായ യുവാവിനെ പ്രതിയും സംഘവും ചേർന്ന് ക്രൂരമായി മർദ്ദിക്കുകയും മാരകായുധങ്ങൾ ഉപയോഗിച്ച് വെട്ടുകയുമായിരുന്നു.വ്യക്തിവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു. കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. മെഡിക്കൽ കോളെജ് എസ്ഐമാരായ സുമേഷ്, റഹീം, ജയകുമാർ, സിപിഒ ഷാദ്, സജി എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പിടിയിലായ കിരണിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
രഞ്ജിത്തിന്റെ അറസ്റ്റ് അറിഞ്ഞതും രാജിവച്ചു, ഇന്ന് കോടതിയിൽ വക്കാലത്തുമായെത്തി; രഞ്ജിത്തിന് വേണ്ടി ഹാജരായത് അതേ സിനിമയിലെ ഐസിസി അംഗം
കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന് വേണ്ടി കോടതിയിൽ ഹാജരായത്, പരാതിക്ക് ഇടയാക്കിയ സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗമായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ പുതിയ സിനിമയിലെ ഐ സി സി അംഗമായിരുന്ന അഡ്വ. മുഹമ്മദ് സിയാദാണ് വക്കാലത്തുമായി കോടതിയിലെത്തിയത്. യുവനടിക്ക് നേരെ അതിക്രമം നടന്നുവെന്ന് പരാതിയിൽ പറയുന്ന സിനിമയിലെ ഐ സി സി അംഗം തന്നെ പ്രതിക്ക് വേണ്ടി ഹാജരായത് ഏവരെയും ഞെട്ടിച്ചിട്ടുണ്ട്. ഇന്നലെ രഞ്ജിത്തിന്റെ അറസ്റ്റ് വിവരം അറിഞ്ഞതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവെച്ച ശേഷമാണ് താൻ വക്കാലത്ത് ഏറ്റെടുത്തതെന്നാണ് മുഹമ്മദ് സിയാദിന്‍റെ വിശദീകരണം. സിനിമയുടെ ചിത്രീകരണ വേളയിൽ ഐ സി സി അംഗമായിരിക്കെ സെറ്റിൽ നിന്ന് ഇത്തരമൊരു പരാതി പോലും തന്റെ മുന്നിൽ എത്തിയിരുന്നില്ലെന്നും അഭിഭാഷകൻ മാധ്യമങ്ങളോട് പ്രതികരിച്ചു. നിലവിൽ രഞ്ജിത്തിന്റെ ജാമ്യാപേക്ഷയുമായി ബന്ധപ്പെട്ട നടപടികളുമായി മുന്നോട്ട് പോവുകയാണെന്നും ഇയാൾ വ്യക്തമാക്കി. സിനിമയിലെ ആഭ്യന്തര പരാതി…
മുഖ്യമന്ത്രി സ്ഥാനം: കുതിച്ചുയർന്ന് വിജയുടെ പിന്തുണ, 27 ശതമാനത്തോടെ രണ്ടാമത്; ‘തല’പ്പത്ത് സ്റ്റാലിൻ ബഹുദൂരം മുന്നിൽ; ഡിഎംകെ തുടരുമെന്ന് ലോക്പോൾ സർവെ
ചെന്നൈ: തമിഴകത്ത് സ്റ്റാലിൻ 2.0 അധികാരത്തിലേറുമെന്ന് പ്രവചിച്ച് ലോക്പോൾ സർവേ. നിയമസഭാ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള ഡി എം കെ സഖ്യം വൻ വിജയം നേടുമെന്നാണ് ലോക്പോൾ സർവേയുടെ പ്രവചനം. ഡി എം കെ സഖ്യം 181 മുതൽ 189 വരെ സീറ്റുകൾ നേടുമെന്നാണ് സർവേ ഫലം സൂചിപ്പിക്കുന്നത്. പ്രധാന പ്രതിപക്ഷമായ എ ഐ എ ഡി എം കെ സഖ്യത്തിന് 38 മുതൽ 42 വരെ സീറ്റുകൾ മാത്രമേ ലഭിക്കൂ. വിജയിന്റെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം (ടി വി കെ) കന്നി തിരഞ്ഞെടുപ്പിൽ കരുത്ത് കാട്ടുമെന്നും ലോക്പോൾ ചൂണ്ടിക്കാട്ടി. 24 ശതമാനം വോട്ട് വിഹിതത്തോടെ ടി വി കെ 8 മുതൽ 10 വരെ സീറ്റുകൾ നേടുമെന്നാണ് സർവേയുടെ പ്രവചനം. മുഖ്യമന്ത്രി സ്ഥാനത്ത് തമിഴ് ജനതയുടെ ഒന്നാം നമ്പർ ചോഴ്സിൽ ഒരു മാറ്റവുമില്ല. 41 ശതമാനം പേരും മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നത് സ്റ്റാലിനെ തന്നെയാണ്.…
കോഴിക്കോട് ജില്ലയിൽ 13 നിയമസഭ മണ്ഡലങ്ങളാണുള്ളത്. 2021ലെ തെരഞ്ഞെടുപ്പിൽ 13 മണ്ഡലങ്ങളിൽ 11ലും എൽഡിഎഫ് വിജയക്കൊടി പാറിച്ചിരുന്നു. രണ്ട് പതിറ്റാണ്ടായി കോൺഗ്രസിനെ സമ്പൂർണമായി കൈവിട്ട ജില്ലയായി മാറിയിരിക്കുകയാണ് കോഴിക്കോട്. 2001 ലെ തെരഞ്ഞെടുപ്പിന് ശേഷം ജില്ലയില്‍ ഇതുവരെ ഒരു കോണ്‍ഗ്രസ് എംഎല്‍എ ഉണ്ടായിട്ടില്ല എന്ന കാര്യം നിലനിൽക്കെ തന്നെ തദ്ദേശ തെരഞ്ഞെടുപ്പിലേയും ലോക്സഭ തെരഞ്ഞെടുപ്പിലേയും മുന്നേറ്റത്തിലെ ആത്മവിശ്വാസത്തിലാണ് 2026ൽ കോൺഗ്രസ് തെരഞ്ഞെടുപ്പിലേക്ക് ഇറങ്ങുന്നത്. കൊയിലാണ്ടിയിലും കോഴിക്കോട് നോർത്തിലുമാണ് അവസാമായി കോൺഗ്രസ് എംഎൽഎമാർ വിജയികുന്നത്. പി ശങ്കരനും എ സുജനപാലനുമാണ് അവസാനമായി വിജയിച്ച കോൺഗ്രസ് സ്ഥാനാർഥികൾ. മുസ്ലിംലീഗിന്റെയും കഴിഞ്ഞതവണമുതൽ ആർഎംപിയുടെയും എംഎൽഎമാരാണ് യുഡിഎഫ് പ്രതിനിധികളായി ജില്ലയിൽനിന്ന് നിയമസഭയിലെത്തുന്നത്.തദ്ദേശ തെരഞ്ഞെടുപ്പ് ഫലം തദ്ദേശ തിരഞ്ഞെടുപ്പിൽ ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോർപ്പറേഷൻ തലങ്ങളിൽ വൻമുന്നേറ്റമാണ് യുഡിഎഫ് 2025ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കാഴ്ച വെച്ചിരിക്കുന്നത്. 13 നിയമസഭ മണ്ഡലങ്ങളിൽ ഒമ്പതും യുഡിഎഫിന് ഒപ്പമാണ് നിൽക്കുന്നത്. നാദാപുരം, ബേപ്പൂർ, കോഴിക്കോട് നോർത്ത്, എലത്തൂർ മണ്ഡലങ്ങൾ മാത്രമാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ എൽഡിഎഫിനെ…
