- മെയ് ദിനം സമുചിതമായി ആഘോഷിച്ച് ബഹ്റൈൻ പ്രതിഭ
- ഹെയർ ഷ്ടായയിൽ ചൊവ്വാഴ്ച ബി.ഡി.എഫ്. വെടിവെപ്പ് പരിശീലനം നടത്തും
- സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കും – മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍
- സെന്റ് പീറ്റേഴ്സ് യൂത്ത് അസോസിയേഷൻ ലേബർ ഡേ സെലിബ്രേഷൻ സംഘടിപ്പിച്ചു
- സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്ത് ഐഎഎസിനെതിരെ വീണ്ടും അച്ചടക്ക നടപടി
- അതിരു കടന്നാല്‍ വീണ്ടും ആക്രമിക്കുമെന്ന് ട്രംപ്; സമാധാന ചര്‍ച്ചയ്ക്കായി 14 ഇന നിര്‍ദ്ദേശങ്ങളുമായി ഇറാന്
- വോട്ടെണ്ണൽ ദിനം; നിരോധനാജ്ഞ, പടക്ക വിൽപ്പനക്ക് നിരോധനം, ആഘോഷം അതിരുവിടരുത്
- ബഹ്റൈൻ ഭാരതി അസോസിയേഷൻ മേയ് ഡേ വൈവിധ്യമാർന്ന ആഘോഷങ്ങളോടെ ആചരിച്ചു
Author: News Desk
ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതുപക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി; ‘കേരളത്തിൽ ബിജെപി- സിപിഎം ബന്ധം’
ആലപ്പുഴ: ഇടതുപക്ഷം നിലകൊള്ളുന്നത് എന്തിനു വേണ്ടിയാണെന്നും ഇടതുപക്ഷത്ത് യഥാർത്ഥ ഇടത് പക്ഷമായി ആരുമില്ലെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഈ തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവും. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.ഇടതുപക്ഷത്തുള്ളത് രണ്ട് വിഭാഗം നേതാക്കളാണ്. അവസരവാദ നിലപാടുള്ള നേതാക്കൾ ഒരു വിഭാഗം. ബിജെപി എന്നല്ല, അവർക്ക് ആരുടെ സഹായം നേടിയാലും കുഴപ്പമില്ല. എങ്ങനെയും അധികാരത്തിൽ എത്തിയാൽ മതി. മറ്റൊരു വിഭാഗം നേതാക്കൾ, ഇടത് പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നവരാണ്. ആ വിഭാഗം ഇന്ന് ചതിക്കപ്പെട്ടുവെന്നും വഞ്ചിക്കപ്പെട്ടുവെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ആർഎസ്എസിനെ എതിർക്കുന്ന തന്റെ പേരിൽ ഇന്ന് 38 ഓളം കേസുകൾ ഉണ്ട്. ബിജെപിയും നരേന്ദ്രമോദിയും തന്നെയും കോൺഗ്രസ് പാർട്ടിയെയും വേട്ടയാടുകയാണ്. ബിജെപിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറില്ല. എന്തുകൊണ്ടാണ് മുഖ്യമന്ത്രിയെ തൊടാത്തത്. നരേന്ദ്രമോദി എല്ലാദിവസവും ക്ഷേത്രങ്ങളെക്കുറിച്ച്…
‘കാപട്യമേ നിന്റെ പേരോ പിണറായി വിജയന്; എല്ലാം തട്ടിക്കൂട്ട് സര്‍വേകള്‍, ഒപ്പത്തിനൊപ്പമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം’
കാസര്‍കോട്: നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സര്‍വേകള്‍ തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. പുറത്തുവരുന്ന സര്‍വേകള്‍ എല്ലാം തട്ടിക്കൂട്ടിയ സര്‍വേകളാണ്. ജനവികാരം പ്രതിഫലിക്കുന്ന സര്‍വേകളല്ല. ഒപ്പത്തിനൊപ്പം എന്നുവരുത്തിത്തീര്‍ക്കാനാണ് സര്‍വേകള്‍ ശ്രമിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് 125 മണ്ഡലങ്ങളിലും പോയ ആളാണ് താന്‍. ജനവികാരം യുഡിഎഫിനൊപ്പമാണ്. എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ വലിയ മാര്‍ജിന്റെ വ്യത്യാസമുണ്ടെന്നും സതീശന്‍ പറഞ്ഞു. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെയുണ്ടായ ഒരു തെരഞ്ഞെടുപ്പിലും യുഡിഎഫ് പറഞ്ഞതില്‍ നിന്ന് വ്യത്യസ്തമായി ഒരു മാറ്റമുണ്ടായിട്ടില്ല. ഈ തെരഞ്ഞെടുപ്പില്‍ നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് വിജയിക്കും. അത്രയേറെ ശക്തമാണ് സര്‍ക്കാരിനെതിരായ ജനവികാരം. കഴിഞ്ഞ ആറ് മാസത്തിനകം അഞ്ച് തവണ എല്ലാ ജില്ലകളിലും സഞ്ചരിച്ച ആളാണ് താന്‍. ഇന്ത്യാ ചരിത്രത്തിലാദ്യമായി യുഡിഎഫ് ഒരു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ എങ്ങനെ പ്രവര്‍ത്തിക്കണമെന്ന് ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കേരളത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളുമായാണ് വരുന്നതെന്നും സതീശന്‍ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് കണ്ടപ്പോള്‍ സിപിഎം വ്യാപകമായ അക്രമങ്ങള്‍ അഴിച്ചു വിടുകയാണ്…
തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നു; വർഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്ന് ഫാത്തിമ തെഹലിയ
കോഴിക്കോട്: തനിക്കെതിരെ വ്യക്തിഹത്യ നടത്തുന്നുവെന്നും വർഗീയ പ്രചാരണത്തിന് പിന്നിൽ എൽഡിഎഫ് ആണെന്നും പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തെഹലിയ. തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ലെന്നും അവർ വ്യക്തമാക്കി. വെൽഫെയർ പാർട്ടി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് കൺവെൻഷനിൽ നിന്ന് വിട്ടുനിന്നതിലും ഫാത്തിമ തെഹലിയ വിശദീകരണം നൽകി.തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നോട്ടീസ് ലഭിച്ചിട്ടില്ല. മണ്ഡലത്തിൽ പ്രചാരണത്തിന് ഇറങ്ങിയത് മുതൽ വ്യക്തിഹത്യയും സൈബർ ആക്രമണവും നേരിടുന്നു. ഇതൊക്കെ എൽഡിഎഫ് മനപൂർവ്വം ചെയ്യുന്നതാണ്. പേരാമ്പ്രയിൽ വികസന മുരടിപ്പിനെകുറിച്ച് സംസാരിക്കുന്നത് നിർത്തില്ല. അനൗൺസെമെൻ്റ് നിഷേധിച്ചിട്ട് കാര്യമില്ല. അത് അവരുടെ ഭാഗത്തുനിന്നുണ്ടായതാണ്. മതദ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമമെന്നും ജനങ്ങൾ ഓഡിറ്റ് ചെയ്യുമെന്നും ഫാത്തിമ തെഹലിയ മാധ്യമങ്ങളോട് പറഞ്ഞു. വെൽഫെയർ പാർട്ടി പരിപാടിയിലെ ക്ഷണം സംബന്ധിച്ചും അവർ വിശദീകരണം നൽകി. തൻ്റെ പരിപാടികൾ തീരുമാനിക്കുന്നത് കമ്മിറ്റിയാണെന്നും പാർട്ടിയും കമ്മിറ്റിയും നൽകുന്ന നിർദേശമനുസരിച്ചാണ് പോകുന്നതെന്നുമായിരുന്നു വിശദീകരണം. വെൽഫെയർ പാർട്ടിയുമായി ബന്ധപ്പെട്ട് തുടർച്ചയായി വിവാദമുണ്ടാക്കാനാണ് ശ്രമം. തന്നെ ആ വിവാദത്തിലേക്ക് വലിച്ചിഴയ്ക്കുന്നു. അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിക്കരുത്. വ്യക്തിപരമായി ഒരു…
സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്, പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞില്ല, മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നുവെന്ന് മുഖ്യമന്ത്രി
കണ്ണൂർ: വികസന കുതിപ്പിലേക്ക് എത്താവുന്ന നിലയിലേക്ക് കേരളം മാറിയിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പൊതു വികസനത്തോടൊപ്പം നീങ്ങാൻ ഓരോ നാടിനും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാർഥി എന്ന നിലയിൽ പരിമിതി ഉണ്ടായിട്ടുണ്ട്. പരമാവധി വോട്ടർമാരോട് സംവദിക്കാൻ കഴിഞ്ഞിട്ടില്ല. മറ്റുള്ള മണ്ഡലങ്ങളിൽ കൂടി പോകേണ്ടിയിരുന്നു. അത് മനസിലാക്കിയവരാണ് നിങ്ങൾ. അത് പരിമിതിയായി കാണാതെ ആ ഉത്തരവാദിത്തം നിങ്ങൾ ഏറ്റെടുത്തു. വമ്പിച്ച നിലയിൽ നുണ പ്രചാരണങ്ങൾ നടക്കുന്ന കാലമാണിത്. യഥാർത്ഥ വസ്തുതകൾ ആളുകളിലേക്ക് എത്തിക്കാൻ ശ്രദ്ധ വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലൈംഗിക പീഡന പരാതി: സംവിധായകൻ രഞ്ജിത്തിന് തിരിച്ചടി, ജാമ്യമില്ല; പൊലീസ് കസ്റ്റഡിയിൽ വിട്ടു
കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെ കസ്റ്റഡിയിൽ വിട്ടു. തിങ്കളാഴ്ച വരെയാണ് പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിൻ്റെ ജാമ്യാപേക്ഷ പരിഗണിച്ചത്. രഞ്ജിത്ത് നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നായിരുന്നു പ്രോസിക്യൂട്ടറിൻ്റെ വാദം. രഞ്ജിത്തിൻ്റെ ആരോഗ്യ സ്ഥിതി പരിഗണിക്കണമെന്ന് അഭിഭാഷകൻ കോടതിയിൽ ആവശ്യപ്പെട്ടു. നട്ടെല്ലിന് ആരോഗ്യ പ്രശ്നങ്ങളുണ്ടെന്നും കരൾ മാറ്റിവെക്കലിന് വിധേയനായ ആളാണെന്നുമായിരുന്നു രഞ്ജിത്തിനുവേണ്ടി ഹാജരായ അഭിഭാഷകന്റെ വാദം.തിങ്കളാഴ്ച വരെ കസ്റ്റഡിയിൽ ലഭിച്ചതോടെ തെളിവെടുപ്പായിരിക്കും അടുത്ത നടപടി. ലൈംഗീകാതിക്രമം നടന്നു എന്ന് പറയുന്ന കാരവനിൽ എത്തിച്ചടക്കം പൊലീസ് തെളിവെടുക്കും. രഞ്ജിത്തിനു വേണ്ടി മുതിർന്ന അഭിഭാഷകൻ അഡ്വ. എസ് രാജീവ് ആണ് ഹാജരായത്. വിവാദത്തെ തുടർന്ന് ആദ്യം വക്കാലത്തെടുത്ത അഡ്വ. മുഹമ്മദ് സിയാദ് വക്കാലത്ത് ഒഴിഞ്ഞിരുന്നു. യുവനടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സി അംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാലാണ് പിന്മാറ്റമെന്ന് സിയാദ് വ്യക്തമാക്കി.…
കുട്ടനാട്ടിലെ പ്രളയ ദുരിതാശ്വാസം: അർഹതയുള്ള കുടുംബങ്ങൾക്ക് 10000 രൂപ നഷ്ടപരിഹാരം നൽകാൻ ഹൈക്കോടതി ഉത്തരവ്
കൊച്ചി: കുട്ടനാട്ടിലെ പ്രളയത്തിൽ അര്‍ഹതപ്പെട്ട എല്ലാ കുടുംബങ്ങള്‍ക്കും പതിനായിരം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. 2020ലെ പ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ ജെയ്സപ്പന്‍ മത്തായി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവിട്ടത്. അതേസമയം കുട്ടനാട്ടിലെ 43,538 കുടുംബങ്ങള്‍ക്കാണ് ഉത്തരവിന്‍റെ പ്രയോജനം ലഭിക്കുക. രണ്ടുമാസത്തിനുള്ളിൽ ഉത്തരവ് നടപ്പാക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിക്കും ജില്ലാ കളക്ടർക്കും നിർദ്ദേശം നൽകി.
ഇറാൻ ജനത ഒന്നാകെ ആയുധമെടുക്കും, 70 ലക്ഷം പേർ ഇപ്പോഴേ സജ്ജം; കരയുദ്ധമെങ്കിൽ ആയുധമേന്തിയ കുടുംബങ്ങളെയാകും കാണുകയെന്ന് ട്രംപിന് സ്പീക്കറുടെ മുന്നറിയിപ്പ്
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം രൂക്ഷമായി തുടരുന്നതിനിടെ കരയുദ്ധ ഭീഷണി കൂടി ഉയർന്നതോടെ പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി ഇറാൻ പാർലമെന്റ് സ്പീക്കർ രംഗത്ത്. കരയുദ്ധം തുടങ്ങിയാൽ രാജ്യത്തെ സാധാരണ ജനങ്ങളും ആയുധമെടുക്കാൻ തയ്യാറെടുക്കുകയാണെന്ന് സ്പീക്കർ മുഹമ്മദ് ബാഖർ ഗലിബാഫ് വ്യക്തമാക്കി. നിലവിൽ 70 ലക്ഷത്തോളം ജനങ്ങൾ പോരാട്ടത്തിനായി സജ്ജമായിക്കഴിഞ്ഞെന്നും രാജ്യമൊട്ടാകെ ഇതിനായുള്ള മുന്നേറ്റം നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇറാനിലേക്ക് അതിക്രമിച്ചു കയറുന്നവർ ആയുധമേന്തി നിൽക്കുന്ന കുടുംബങ്ങളെയാകും ഇനി കാണേണ്ടി വരികയെന്നും ദേശീയ സുരക്ഷയ്ക്കായി ജനങ്ങൾ ഒന്നടങ്കം പോരാടുമെന്നും ഗലിബാഫ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ ഇസ്രയേൽ സംയുക്താക്രമണത്തെ ചെറുക്കാൻ സൈന്യത്തോടൊപ്പം ജനകീയ പ്രതിരോധം കൂടി ശക്തമാക്കാനാണ് ഇറാന്റെ നീക്കമെന്നാണ് ഈ പ്രസ്താവന സൂചിപ്പിക്കുന്നത്. നേരത്തെ ഇറാൻ സൈനിക മേധാവിയും ട്രംപിന് മുന്നറിയിപ്പുമായി രംഗത്തുവന്നിരുന്നു. അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് ഇന്ന് രാവിലെ നടത്തിയ വാർത്താ സമ്മേളനത്തിന് പിന്നാലെ, അതിവേഗം കരയുദ്ധത്തിന് ഇറാൻ സജ്ജമാകുന്നകയാണ്. ഇത് സംബന്ധിച്ച് ഇറാൻ സൈനിക മേധാവി സേനാംഗങ്ങൾക്ക് നിർദ്ദേശം…
തിരുവനന്തപുരത്ത് പൊലീസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു, മർദ്ദനമേറ്റത് സീനിയർ സിവിൽ പൊലീസ് ഓഫിസർക്ക്; മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകി
തിരുവനന്തപുരം: പൊലിസ് ആസ്ഥാനത്തിന് മുന്നിൽ പൊലിസുകാർ തമ്മിലടിച്ചു. പൊലിസ് ആസ്ഥാനത്ത് ഗാർഡ് ഡ്യൂട്ടി ചെയ്യുന്ന പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിലെ പൊലിസുകാരനെ മർദ്ധിച്ചതായാണ് പരാതി. മ്യൂസിയം സ്‌റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശാഖിനാണ് മർദ്ദനമേറ്റത്. കിരൺ എന്ന പൊലിസുകാരനെതിരെയാണ് പരാതി നൽകിയിരിക്കുന്നത്. ഗാർഡ് ഡ്യുട്ടിയിലെ പൊലിസുകാരൻ്റെ അമ്മയുടെ കാർ മാറ്റിയിടാൻ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസുകാരൻ ആവശ്യപ്പെട്ടു. ഇതാണ് പ്രകോപത്തിന് കാരണമായത്. അതേസമയം മർദ്ദനമേറ്റ പൊലിസുകാരൻ മ്യൂസിയം സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദി നട്ടെല്ലില്ലാത്ത ഭീരു, പിണറായി വിജയൻ മോദിയുടെ ബി ടീം; ചിറയിൻകീഴിലെ പൊതുയോഗത്തിൽ പ്രിയങ്ക ഗാന്ധി
തിരുവനന്തപുരം: കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ പ്രിയങ്ക ഗാന്ധി തിരുവനന്തപുരത്തെത്തി. ചിറയിൻകീഴ് മണ്ഡലത്തിൽ നടക്കുന്ന പൊതുയോഗത്തിൽ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കടന്നാക്രമിച്ചുകൊണ്ടായിരുന്നു പ്രിയങ്കയുടെ പ്രസംഗം. പശ്ചിമേഷ്യൻ പ്രതിസന്ധിയിൽ മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ലെന്നും മോദി നട്ടെല്ലില്ലാത്ത ഭീരുവാണെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു.ഗൾഫ് പ്രതിസന്ധിയിലും പ്രിയങ്ക ഗാന്ധി സംസാരിച്ചു. മോദി സർക്കാർ നയം അവിടെയുള്ള ഇന്ത്യക്കാർക്ക് സുരക്ഷ നൽകുന്നില്ല. മോദി അമേരിക്കക്കും ഇസ്രായേലിനും മുന്നിൽ തലകുനിച്ചു. നമ്മുടെ ഊർജ സുരക്ഷ അമേരിക്കക്ക് തീറെഴുതി. മോദി ഭീരുവാണ്. ഇന്ത്യക്ക് വേണ്ടി നിവർന്നുനിൽക്കാനുള്ള ധൈര്യം മോദിക്കില്ല. എപ്സ്റ്റീൻ ഫയൽസിൽ പേരുള്ളതുകൊണ്ടാണ് ഈ ഭയമെന്നും അവർ പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയുടെ ബി ടീം ആണെന്നും പ്രിയങ്ക ഗാന്ധി തുറന്നടിച്ചു. മുഖ്യമന്ത്രിക്ക് മാത്രം എങ്ങനെയാണ് പരിഗണന ലഭിക്കുന്നത്? ശബരിമലയിൽ കൊള്ളയടിച്ചിട്ടും അന്വേഷണം ഇല്ല. ഇടത് നേതാക്കൾക്ക് മാത്രം എന്താണ് പ്രത്യേകത? കേരളത്തിന് ഒരു പുതിയ സർക്കാർ അത്യാവശ്യമാണെന്നും ജനങ്ങളോട് സർക്കാരിന്…
24 മണിക്കൂറിൽ നിലപാട് തിരുത്തി, രഞ്ജിത്തിന്റെ വക്കാലത്ത് ഒഴിഞ്ഞ് സിനിമയിലെ ഐസിസി അംഗമായിരുന്ന അഭിഭാഷകൻ, വിവാദങ്ങൾക്ക് താത്പര്യമില്ലെന്ന് സിയാദ്
കൊച്ചി: യുവനടി നൽകിയ ലൈംഗികാതിക്രമ പരാതിയിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിന്‍റെ വക്കാലത്ത് ഏറ്റെടുത്തത് വിവാദമായതോടെ നിലപാട് തിരുത്തി സിനിമയിലെ ആഭ്യന്തര പരാതി പരിഹാര സമിതി (ഐ സി സി) അംഗം കൂടിയായ അഭിഭാഷകൻ. രഞ്ജിത്തിന്‍റെ വക്കാലത്ത് ഒഴിഞ്ഞതായി അഡ്വക്കേറ്റ് മുഹമ്മദ് സിയാദ് അറിയിച്ചു. യുവ നടി ലൈംഗിക അതിക്രമത്തിന് ഇരയായ സിനിമയിലെ ഐ സി സിഅംഗമായിരുന്നു സിയാദ്. ഐ സി സി അംഗമായിരുന്ന സിയാദ് രഞ്ജിത്തിനായി വക്കാലത്ത് എടുത്തത് വിവാദമായിരുന്നു. വിവാദങ്ങൾക്ക് താത്പര്യമില്ലാത്തതിനാൽ ആണ് പിന്മാറ്റം എന്ന് സിയാദ് വ്യക്തമാക്കി. ഐ സി സിക്ക് മുന്നിൽ നടിയുടെ പരാതി വന്നിരുന്നില്ലെന്നും സിയാദ് ആവർത്തിച്ചു. യുവനടിയുടെ പരാതിയിൽ രഞ്ജിത്ത് അറസ്റ്റിലായതിന് പിന്നാലെ ഐ സി സി അംഗത്വം രാജിവച്ചാണ് സിയാദ് വക്കാലത്ത് ഏറ്റെടുത്തത്. രഞ്ജിത്തിന്റെ വക്കാലത്ത് ഏറ്റെടുക്കും മുമ്പ് ഐ സി സി അംഗത്വം രാജിവെച്ചിട്ടും വിവാദങ്ങളിലേക്ക് അനാവശ്യമായി തന്‍റെ പേര് വലിച്ചിഴച്ചെന്ന് സിയാദ് വിവരിച്ചു. അതിനാലാണ് രഞ്ജിത്തിന്റെ അഭിഭാഷകനായി തുടരാൻ താത്പര്യമില്ലെന്ന്…
