Author: News Desk

മനാമ: മനാമ സെൻട്രൽ മാർക്കറ്റ് മലയാളി അസോസിയേഷൻ (MCMA)വാർഷിക ജനറൽ ബോഡിയോഗം നടന്നു. കെഎംസിസി ഹാളിൽ വച്ചു നടന്ന യോഗം മുഖ്യരക്ഷധികാരി റഹീം ബാവ ഉത്ഘാടനം ചെയ്തു. യോഗത്തിൽ വാർഷിക റിപ്പോർട്ട്‌ അഷ്‌കർ പൂഴിത്തലയും വരവ് ചിലവ് കണക്ക് അബ്ദുൽ സമദ് പത്തനാപുരവും അവതരിപ്പിച്ചു. യൂസഫ് മംമ്പാട്ടു മൂലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസീസ് പേരാമ്പ്ര സ്വാഗതം പറഞ്ഞു.2024 ലേക്കുള്ള പുതിയ ഭാരവാഹികളെ തിരെഞ്ഞെടുത്തു. മുഖ്യരക്ഷധികാരിയായി റഹീം ബാവയും രക്ഷധികാരികളായി ചന്ദ്രൻ വളയം, ലത്തീഫ് മരക്കാട്ട് മഹബൂബ് കാട്ടിൽ പിടിക എന്നിവരെയും പ്രസിഡന്റ യൂസഫ് മംമ്പാട്ടു മൂല വൈസ് പ്രസിഡന്റ്മാർ അസീസ് പേരാമ്പ്ര, ശിഹാബ് ത്രിശൂർ, സന്ദീപ് ത്രിശൂർ, സെക്രട്ടറി അഷകർ പൂഴിത്തല ജോയിന്റ് സെക്രട്ടറി മാർ രാജേഷ് ഉക്രംപാടി, നൗഷാദ് കണ്ണൂർ, സുബൈർ ഒ വി, ട്രഷറർ അബ്ദുൽ സമദ് പത്തനാപുരം, അസിസ്റ്റന്റ് ട്രഷറർ ടി.പി മജീദ് എന്നിവരെയും യോഗം തിരഞ്ഞെടുത്തു. റഫീഖ് തോട്ടക്കര തിരഞ്ഞെടുപ്പ് നടപടികൾ നിയന്ത്രിച്ചു.

Read More

ന്യൂഡൽഹി: ബിൽക്കീസ് ബാനോ കേസിൽ ശിക്ഷിക്കപ്പെട്ട പ്രതികളെ ഗുജറാത്ത് സർക്കാർ ജയിലിൽനിന്നു വിട്ടയച്ചത് സുപ്രീം കോടതി റദ്ദാക്കി. പ്രതികള്‍ ജയിലിലേക്ക് പോകണമെന്നു നിർദേശിച്ച കോടതി, തെറ്റായ വിവരങ്ങളാണ് ഇളവിനുള്ള അപേക്ഷയില്‍ സമര്‍പ്പിച്ചതെന്നും ചൂണ്ടിക്കാട്ടി. ജസ്റ്റിസ് ബി.വി. നഗരത്ന അധ്യക്ഷയായ ബെഞ്ചാണ് വിധി പറഞ്ഞത്. അതിജീവിതയുടെ അവകാശങ്ങളും പ്രധാനമാണെന്ന് ജസ്റ്റിസ് നാഗരത്ന പറഞ്ഞു. ഒരു സ്ത്രീ ബഹുമാനം അർഹിക്കുന്നു. സ്ത്രീകൾക്കെതിരായ ഹീനമായ കുറ്റകൃത്യങ്ങൾക്ക് ഇളവ് അനുവദിക്കാനാകുമോയെന്നും ജസ്റ്റിസ് നാഗരത്ന ചൂണ്ടിക്കാട്ടി. പ്രതികളെ വിട്ടയ്ക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്നും അവകാശമുണ്ടായിരുന്നത് വിചാരണ നടന്ന മഹാരാഷ്ട്ര സർക്കാരിനെന്നും കോടതി നിരീക്ഷിച്ചു. ബിൽക്കീസ് ബാനു നൽകിയ ഹർജി നിലനിൽക്കുമെന്നും കോടതി വ്യക്തമാക്കി. ശിക്ഷ പ്രതികാര നടപടി അല്ലെന്നാണ് പ്ലേറ്റോ പറഞ്ഞത്. ശിക്ഷാ നടപടി ഒരു മരുന്നാണ്. ഒരു കുറ്റവാളിക്ക് മാറ്റമുണ്ടാകണം എങ്കിൽ അയാൾക്ക് സ്വാതന്ത്ര്യം ലഭിക്കണം. ഈ തത്വങ്ങളുടെ അടിസ്ഥാനത്തിലാണ് ഹർജി പരിഗണിച്ചത്. എന്നാല്‍ ബിൽക്കീസ് അനുഭവിച്ച് ക്രൂരത കൂടി കണക്കിൽ എടുക്കണമെന്നും കോടതി ചൂണ്ടിക്കാട്ടി. ഒരു…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് 5024.535 ഹെക്ടർ വനഭൂമി കയ്യേറ്റക്കാരുടെ കൈകളിലെന്ന് വനംവകുപ്പ് റിപ്പോർട്ട്. എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകൾ ഉൾപ്പെട്ട ഹൈറേഞ്ച് സർക്കിളിലാണ് കയ്യേറ്റങ്ങൾ കൂടുതലെന്നാണ് വനം വകുപ്പ് പുറത്തുവിട്ട 2021–22 ലെ വാർഷിക ഭരണ റിപ്പോർട്ടിൽ പറയുന്നത്. സർക്കിൾ തിരിച്ചുള്ള കയ്യേറ്റ കണക്ക് ഇങ്ങിനെയാണ്. ഹൈറേഞ്ച് സർക്കിൾ, കോട്ടയം ഇടുക്കി, എറണാകുളം–1998.0296 ഹെക്ടർ. ഇതിൽ തന്നെ കയ്യേറ്റക്കാരുടെ പറുദീസയായ മൂന്നാർ ഡിവിഷനിലാണ് കൂടുതൽ കയ്യേറ്റങ്ങളുള്ളത്, 1099.6538 ഹെക്ടർ. ഈസ്റ്റേൺ സർക്കിൾ, മലപ്പുറം, പാലക്കാട്–1599.6067, സതേൺ സർക്കിൾ, തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ– 14.60222, സെൻട്രൽ സർക്കിൾ, തൃശൂർ, എറണാകുളം–319.6097, നോർത്തേൺ സർക്കിൾ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്–1085.6648. എന്നിങ്ങനെയാണ് കയ്യേറ്റങ്ങൾ. മൂന്നാറിന് പുറമെ കോതമംഗലം, കോട്ടയം, മാങ്കുളം, നിലമ്പൂർ വടക്ക്, മണ്ണാർക്കാട്, നെൻമാറ, വയനാട് വടക്ക് ഡിവിഷനുകളിലാണ് കൂടുതൽ കയ്യേറ്റങ്ങളും റിപ്പോർട്ട് ചെയ്തത്. മറയൂർ, തെൻമല, നിലമ്പൂർ തെക്ക്, ആറളം വന്യജീവി സങ്കേതം, വയനാട് വന്യജീവി സങ്കേതം എന്നീ ഡിവിഷനുകളിൽ കയ്യേറ്റങ്ങൾ…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരള തീരത്തും വടക്കൻ തമിഴ്നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ 0.5 മുതൽ 1.2 മീറ്റർ വരെയും, തെക്കൻ തമിഴ്‌നാട് തീരത്ത് 08-01-2024 (നാളെ) രാത്രി 11.30 വരെ 1.0 മുതൽ 1.8 മീറ്റർ വരെയും ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജനുവരി 10ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി…

Read More

കൊച്ചി: കോളജ് വിദ്യാർഥികൾക്കിടയിൽ ഉൾപ്പെടെ സിന്തറ്റിക് ലഹരിമരുന്ന് എത്തിച്ച് വിൽപന നടത്തുന്ന യൂട്യൂബ് വ്ലോഗറായ യുവതി എക്സൈസ് പിടിയിൽ. കുന്നത്തുനാട് കാവുംപുറം വയനത്തറ വീട്ടിൽ സ്വാതി കൃഷ്ണ (28) ആണ് അറസ്റ്റിലായത്. കാലടി എക്സൈസ് ഇൻസ്പെക്ടർ സിജോ വർഗീസിന്റെ നേതൃത്വത്തിലുള്ള സംഘം കാലടി മറ്റൂരിൽ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. യുവതിയിൽനിന്ന് 2.781 ഗ്രാം എംഡിഎംഎ, 20 ഗ്രാം കഞ്ചാവ് എന്നിവ പിടികൂടി. ഏറെ നാളായി സ്വാതി കൃഷ്ണ എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രിവന്റീവ് ഓഫിസർ ടി.വി. ജോൺസൺ, സിവിൽ എക്സൈസ് ഓഫിസർ രഞ്ജിത്ത് ആർ. നായർ, വനിതാ സിവിൽ എക്സൈസ് ഓഫിസർ കെ.എം. തസിയ, ഡ്രൈവർ സജീഷ് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Read More

കണ്ണൂർ: മൂന്ന് മാസത്തിനിടെ നാലാമതൊരു കർഷകൻകൂടി ആത്മഹത്യ ചെയ്തതോടെ മലയോരവും കാർഷികമേഖലയും നടുങ്ങി. നടുവിൽ പഞ്ചായത്തിലെ പാത്തൻപാറ നൂലിട്ടാമലയിൽ ഇടപ്പാറക്കൽ ജോസാണ് ഞായറാഴ്ച ആത്മഹത്യ ചെയ്തത്. ശ്രീകണ്ഠപുരത്തെ മറ്റത്തിൽ ജോസഫ്, കൊളക്കാട്ടെ എം.ആർ.ആൽബർട്ട്, മുടിക്കയത്തെ സുബ്രഹ്മണ്യൻ എന്നിവരാണ് മൂന്നുമാസത്തിനിടെ ആത്മഹത്യ ചെയ്ത കർഷകർ. കാലാവസ്ഥാവ്യതിയാനവും കടക്കെണിയും വന്യമൃഗശല്യവും കാരണം നിൽക്കക്കള്ളിയില്ലാതെയായിരിക്കുകയാണ് മറ്റ് കർഷകർ. കാലം തെറ്റിയ മഴ മാവ്, കശുമാവ് എന്നിവയ്ക്ക് ഭീഷണിയായി. കപ്പ ഉണക്കേണ്ട സമയമാണ്. അവ ഉണക്കാനാകാതെ കേടായിപ്പോകുകയാണ്. നാളികേരവും ഉണക്കാനാകുന്നില്ല. അടയ്ക്കയുടെ വിലയിടിഞ്ഞു തുടങ്ങി. റബ്ബറിന്റെ വിലയിടിവും ടാപ്പിങ്ങിന് ആളെ കിട്ടാത്തതും കൂലിവർധനയും ഈ മേഖലയുടെ തകർച്ചയിലേക്ക് നയിക്കുകയാണ്. റബ്ബർ കർഷകർക്ക് വില ലഭിക്കുന്നില്ലെങ്കിലും ടയർ കമ്പനികളുടെ ലാഭം ഓരോ വർഷവും കുതിച്ചുയരുകയാണ്.

Read More

ശബരിമല: മാനദണ്ഡങ്ങൾ പാലിക്കാതെ സന്നിധാനത്തും പരിസരത്തും പ്രവർത്തിച്ച ഏഴ് സ്ഥാപനങ്ങൾക്കെതിരെ 34000 രൂപ പിഴ ചുമത്തി. പത്തനംതിട്ട ജില്ലാ കലക്ടർ എ. ഷിബുവിന്റെ നിർദ്ദേശത്തെ തുടർന്ന് ഡ്യൂട്ടി മജിസ്ട്രേട്ട് ആർ. സുമീതൻ പിള്ളയുടെ നേതൃത്വത്തിൽ വിവിധ സ്ക്വാഡുകൾ നടത്തിയ പരിശോധനയെ തുടർന്നാണിത്. കഴിഞ്ഞ ദിവസം ജില്ലാ കലക്ടർ എ. ഷിബു, ശബരിമല എ ഡി എം സൂരജ് ഷാജി എന്നിവർ നേരിട്ട് പരിശോധന നടത്തി ക്രമക്കേടുകൾക്ക് 20,000 രൂപ പിഴ ചുമത്തിയിരുന്നു. ഹോട്ടലുകൾ, വ്യാപാര സ്ഥാപനങ്ങൾ ഉൾപ്പെടെ 45 ഇടത്താണ് സംഘം പരിശോധന നടത്തിയത്. ശുചിത്വമില്ലായ്മ, വിലനിലവാര പട്ടിക പ്രദർശിപ്പിക്കാതിരിക്കൽ, അമിത വിലയീടാക്കൽ, അളവ് വ്യത്യാസം തുടങ്ങിയ ക്രമക്കേടുകളുടെ പേരിലാണ് നടപടി. പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്ന കടകൾ സീൽ ചെയ്യുന്നതടക്കമുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഡ്യൂട്ടി മജിസ്ട്രേട്ട് അറിയിച്ചു. തീർത്ഥാടകത്തിരക്ക് മൂലം സന്നിധാനത്ത് നീക്കം ചെയ്യാൻ കഴിയാതിരുന്ന ചവറു കൂനകൾ രാത്രിയും പകലും കൊണ്ട് അധികൃതർ നീക്കം ചെയ്തു. തുടർ…

Read More

മനാമ: ഷിഫ അല്‍ ജസീറ ആശുപത്രി ക്രിസ്തുമസ്-ന്യൂ ഇയര്‍ വിപുലമായ പരിപാടികളുമായി ആഘോഷിച്ചു. വിവിധ മത്സരങ്ങള്‍, ചാറ്റ് വിത്ത് സാന്റ, നൃത്തങ്ങള്‍, വിവിധ പാട്ടുകള്‍ എന്നിവ ചേര്‍ന്ന ആഘോഷ പരിപാടികള്‍ നവ്യാനുഭൂതി പകര്‍ന്നു. കേക്ക് കട്ടിങ്ങോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിച്ചത്. മെഡിക്കല്‍ അഡ്മിനിസ്‌ട്രേറ്റര്‍ ഡോ. ഷംനാദ് സ്വാഗതം പറഞ്ഞു. മെഡിക്കല്‍ ഡയരക്ടര്‍ ഡോ. സല്‍മാന്‍ ഗരീബ്, ഐപി, ഒടി അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ റേയ്ച്ചല്‍ എന്നിവര്‍ പുതുവത്സര സന്ദേശം നല്‍കി. ഉദ്ഘാടന ചടങ്ങില്‍ ഷിഫ അല്‍ ജസീറ ആശുപത്രി ഡയരക്ടര്‍ ഷബീര്‍ അലി പികെ, ഡോക്ടര്‍മാര്‍, അഡ്മിനിസ്‌ട്രേഷന്‍ മാനേജര്‍മാര്‍ തുടങ്ങിയവര്‍ സന്നിഹിതരായി. നഴസുമാരായ ചാര്‍ളിയും ബിനു പൊന്നച്ചനും നയിച്ച ചാറ്റ് വിത്ത് സാന്റയും ഐഡന്റിഫൈ ദി സെലിബ്രിറ്റി മത്സരവും സദസിനെ ചിരിയില്‍ മുക്കി. ഐഡന്റിഫൈ സെലിബ്രിറ്റി മത്സരത്തില്‍ ഒന്നാം സമ്മാനം ഹമ്രാസ്, സഫ്‌വന്‍ ടീമും രണ്ടാം സമ്മാനം സക്കീര്‍ ഹുസൈന്‍, റെനീഷ് ടീമും കരസ്ഥമാക്കി. തുടര്‍ന്ന് നടന്ന ക്രിസ്മസ് കരോള്‍…

Read More

കൊല്ലം: കൊല്ലത്ത് നടക്കുന്ന സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ നാടന്‍പാട്ട് വേദിയിലെ മൈക്ക് തകരാറിൽ വിശദീകരണവുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. മൈക്കല്ലേ, എപ്പോഴാണ് ശബ്ദം കൂടുകയെന്നോ കുറയുകയെന്നോ പറയാനാകില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. വലിയ പ്രശ്നമല്ലെന്നും സംഘാടക സമിതിയിൽ അല്ലാത്ത കുറച്ചു പേർ വന്ന് നടത്തിപ്പുകാരായി മാറുന്നതാണ് പ്രശ്നമെന്നും ശിവൻകുട്ടി പ്രതികരിച്ചു. വേദിയില്‍ നാടന്‍പാട്ട് അവതരിപ്പിക്കുന്നതിനുള്ള സൗകര്യമില്ലെന്നും സൗണ്ട് സിസ്റ്റത്തില്‍ അപാകതയുണ്ടെന്നും ആരോപിച്ച് ഇന്ന് രാവിലെ നാടന്‍പാട്ട് പരിശീലകരായ കലാകാരന്മാര്‍ കലോത്സവ വേദിയില്‍ പ്രതിഷേധിച്ചിരുന്നു. പ്രശ്നങ്ങള്‍ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും സംഘാടകര്‍ ആരും തന്നെ എത്തിയില്ലെന്നും പൊലീസിനെ കൊണ്ട് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമമാണ് ഉണ്ടായതെന്നും ഇവര്‍ ആരോപിച്ചു. മത്സരത്തിന് നാലാം നിലയിൽ വേദി അനുവദിച്ചതും നാടൻ പാട്ടിനോടുള്ള അവഗണനയെന്ന് ആക്ഷേപമാണ് ഇവര്‍ ഉന്നയിക്കുന്നത്. നാടന്‍പാട്ട് മത്സരത്തിന് സൗകര്യമില്ലാത്ത വേദി അനുവദിച്ചത് അംഗീകരിക്കാനാകില്ലെന്നും പ്രശ്നപരിഹാരമുണ്ടാകണമെന്നുമാണ് ഇവരുടെ ആവശ്യം. അതേസമയം, അപ്പീലുകളുടെ ബാഹുല്യം കലോത്സവ സമയക്രമത്തെ താളം തെറ്റിക്കുന്നെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഇക്കാര്യത്തിൽ കോടതി…

Read More

തിരുവനന്തപുരം: ആന്റിബയോട്ടിക്കുകളുടെ അമിത ഉപയോഗം തടയാന്‍ സംസ്ഥാനത്ത് ഓപ്പറേഷന്‍ അമൃത് എന്ന പേരില്‍ ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പരിശോധനകള്‍ ആരംഭിക്കുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. പൊതുജന പങ്കാളിത്തോടെയായിരിക്കും ഇത് നടപ്പിലാക്കുന്നത്. കുറിപ്പടിയില്ലാതെ ഏതെങ്കിലും ഫാര്‍മസികള്‍ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്കും വിവരം നല്‍കാവുന്നതാണ്. ഡ്രഗ്‌സ് കണ്‍ട്രോളര്‍ നിയോഗിക്കുന്ന പ്രത്യേക സ്‌ക്വാഡും ഈ രഹസ്യ ഓപ്പറേഷന്റെ ഭാഗമാകും. ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതിന്റെ വിവരങ്ങള്‍ കൃത്യമായി ഫാര്‍മസികള്‍ സൂക്ഷിക്കേണ്ടതാണ്. ‘ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ വില്‍ക്കുന്നതല്ല’ എന്ന പോസ്റ്റര്‍ സ്ഥാപനത്തില്‍ പ്രദര്‍ശിപ്പിക്കേണ്ടതാണ്. ഡോക്ടറുടെ കുറിപ്പടിയില്ലാതെ ആന്റിബയോട്ടിക്കുകള്‍ നല്‍കുന്ന ഫാര്‍മസികള്‍ക്കും മെഡിക്കല്‍ സ്റ്റോറുകള്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ലോകാരോഗ്യ സംഘടന എ.എം.ആറിനെ ഇതിനോടകം തന്നെ വിശേഷിപ്പിച്ചത് നിശബ്ദ മഹാമാരി എന്നാണ്. ഇപ്പോഴത്തെ സ്ഥിതി തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും ലോകത്ത് ഒരു കോടി ആളുകള്‍ ആന്റി മൈക്രോബിയല്‍ റെസിസ്റ്റന്‍സ് കൊണ്ട് മരണമടയും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്. ആന്റിബയോട്ടിക്കുകള്‍ അനാവശ്യമായി കുറിക്കാതിരിക്കാനും അവബോധം നല്‍കിവരുന്നു. ഡോക്ടറുടെ കുറിപ്പടി…

Read More