Author: News Desk

തായ് പോ: ഹോങ്കോങിലെ തായ് പോയിലെ കെട്ടിട സമുച്ചയത്തിലുണ്ടായ തീപിടിത്തത്തിൽ മരണ സംഖ്യ 55 ആയി ഉയർന്നു. രക്ഷാപ്രവർത്തനം നടത്തിയ 37 വയസുകാരനടക്കം മരിച്ചു. സംഭവത്തിൽ പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തു. വാങ് ഫുട് കോർട്ട് എന്ന റെസിഡൻഷ്യൽ കെട്ടിട സമുച്ചയത്തിൻ്റെ നവീകരണ കരാർ ഏറ്റെടുത്തിരുന്ന കമ്പനിയുടെ ഭാഗത്തുണ്ടായ വീഴ്ചയാണ് വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് കരുതുന്നു. അതേസമയം ദുരന്ത മുഖത്ത് നിന്ന് കാണാതായ 279 പേരിൽ 72 പേർ ജീവനോടെയുണ്ടെന്നും ഇവർ തങ്ങളെ ബന്ധപ്പെട്ടെന്നും ഹോങ്കോങിലെ ഏജൻസികൾ അറിയിച്ചു. ഇന്നലെ ഉച്ചകഴിഞ്ഞാണ് കെട്ടിട സമുച്ചയത്തിൽ അഗ്നിബാധയുണ്ടായത്. കെട്ടിടത്തിലെ അറ്റകുറ്റപ്പണികൾക്കായി ചുറ്റും സ്ഥാപിച്ചിരുന്ന മുള കൊണ്ടുള്ള നിർമ്മാണ് തീ വളരെ വേഗത്തിൽ പല ഭാഗങ്ങളിലേക്ക് പടരാൻ കാരണമായിരുന്നു. ഇവിടെ നിർമ്മാണ കമ്പനിയുടെ പേരിലുള്ള അതിവേഗം തീപിടിക്കുന്ന പോളിസ്റ്റൈറൈൻ ബോർഡുകൾ അടക്കം കണ്ടെത്തി. അതേസമയം രക്ഷാപ്രവർത്തനത്തിന് അടിയന്തിര സഹായമായി 20 ലക്ഷം യുവാൻ ചൈനീസ് പ്രസിഡൻ്റ് ഷീ ജിൻപിങ് പ്രഖ്യാപിച്ചു. ഏഴ് കെട്ടിടങ്ങളുൾപ്പെടുന്നതാണ്…

Read More

ചലച്ചിത്ര നിര്‍മാതാവും പ്രൊഡക്ഷൻ ഡിസൈനറുമായ ബാദുഷയ്‍ക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി നടൻ ഹരീഷ് കണാരൻ. 20 ലക്ഷത്തോളം രൂപ തന്റെ കയ്യില്‍ നിന്ന് കടം വാങ്ങിയ ബാദുഷ തുശ്ചമായ തുക മാത്രമാണ് തിരിച്ചുനല്‍കിയതെന്ന് ഹരീഷ് കണാരൻ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. തന്നെ പല സിനിമകളില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്‍തു. സമാനമായ രീതിയില്‍ ധര്‍മ്മജന്റെ കയ്യില്‍ നിന്നും ബാദുഷ പണം കൈപ്പറ്റിയിട്ടുണ്ടെന്നും ഹരീഷ് കണാരൻ പറഞ്ഞു. ഹരീഷ് കണാരന്റെ വാക്കുകള്‍ 2018 ൽ റിലീസായ കല്യാണം എന്ന സിനിമ മുതലാണ് പ്രൊഡക്ഷൻ ഡിസൈനറും നിർമ്മാതാവുമായ എൻ ബാദുഷ് മറ്റ് സിനിമകൾക്ക് വേണ്ടി എന്റെ ഡേറ്റ് മാനേജ് ചെയ്‍ത് തുടങ്ങിയത്. 2014 മുതൽ മലയാളത്തിലെ ഒട്ടു മിക്ക സിനിമകളിലും ഹാസ്യ റോളുകള്‍ ലഭിച്ചിരുന്നു. അന്ന് എന്റെ ഡേയ്‍റ്റുകള്‍ മാനേജ് ചെയ്യാമെന്ന് പറഞ്ഞ് ബാദുഷ ഇങ്ങോട്ട് സമീപിക്കുകയായിരുന്നു. ഞാൻ പ്രധാനവേഷത്തിലെത്തിയ കള്ളൻ ഡിസൂസ എന്ന സിനിമയുടെ ഷൂട്ടിങ്ങ് സമയത്താണ് ഒബ്‌റോൺ മാളിന് സമീപത്തുള്ള…

Read More

ഹോങ്കോങിലെ തായ് പോയിൽ അഗ്നിബാധയുണ്ടായ കെട്ടിട സമുച്ചയത്തിന് തൊട്ടടുത്ത് താമസിക്കുന്ന സ്ത്രീ അ​ഗ്നിബാധയെ കുറിച്ചുള്ള ഞെട്ടിക്കുന്ന അനുഭവം സോഷ്യൽ മീഡിയയിൽ വെളിപ്പെടുത്തിയിരിക്കുന്നതാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. രാജ്യത്തെ പിടിച്ചുകുലുക്കിയ അ​ഗ്നിബാധയിൽ മരിച്ചവരുടെ എണ്ണം 44 ആയി. 279 ഓളം പേരെയാണ് കാണാതായിരിക്കുന്നത്. അ​ഗ്നിബാധയുണ്ടായിരിക്കുന്ന കെട്ടിടസമുച്ചയത്തിൽ നിന്നും 10 മിനിറ്റിൽ താഴെ മാത്രം അകലെയാണ് താൻ താമസിക്കുന്നത് എന്നാണ് യുവതി പറയുന്നത്. അവിടെ സംഭവിച്ചിരിക്കുന്നത് ഹൃദയഭേദകമായ കാര്യമാണ്, താൻ ഈ ട്വീറ്റ് എഴുതുന്ന സമയത്തും തീ കത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് യുവതി കുറിക്കുന്നത്. ‘ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു, പരിക്കേറ്റവരിൽ പലരും പ്രായമായവരാണ്, ഉയർന്ന നിലകളിൽ കുടുങ്ങിയതിനാൽ ആളുകളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല… ഇതിനെ ഏറ്റവും ഉയർന്ന അളവിലുള്ള ലെവൽ 5 തീപിടുത്തമായി തരംതിരിച്ചിട്ടുണ്ട്, ഏകദേശം 30 വർഷത്തിനിടയിലുണ്ടായിരിക്കുന്ന ഏറ്റവും മോശം തീപിടുത്തമാണിത് എന്നും പോസ്റ്റിൽ പറയുന്നു. ഈ ദുരന്തത്തെ തുടർന്ന് വരാനിരിക്കുന്ന മാമാ അവാർഡുകൾ വൈകിയേക്കാമെന്നും അവർ പോസ്റ്റിൽ വ്യക്തമാക്കി. നവംബർ 28, 29 തീയതികളിൽ ഹോങ്കോങ്ങിലെ…

Read More

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ അടിസ്ഥാന സംവിധാനങ്ങളെ അട്ടിമറിക്കാൻ ശ്രമിക്കുന്ന നിരോധിത സംഘടനയുമായി ബന്ധമുള്ള ഒരു പൗരനെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രാജ്യത്തിന്‍റെ സുരക്ഷ ഉറപ്പാക്കാനും സ്ഥിരത നിലനിർത്താനും ലക്ഷ്യമിട്ടുള്ള സുരക്ഷാ നടപടികളുടെ ഭാഗമായിട്ടായിരുന്നു അറസ്റ്റ്. സംസ്ഥാന സുരക്ഷാ വിഭാഗം നടത്തിയ നിരീക്ഷണവും സമഗ്രമായ അന്വേഷണവുമാണ് അറസ്റ്റിലേക്ക് നയിച്ചത്. ഭീകരസംഘടനയുടെ നേതാക്കളിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച ഇയാൾ സ്ഫോടകവസ്തുക്കൾ നിർമ്മിക്കാനും ആരാധനാലയങ്ങളെ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തി. കൂടാതെ, തീവ്രവാദ ആശയങ്ങൾ പ്രചരിപ്പിക്കാനും ഭീകര പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനുമായി ഇയാൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, പ്രത്യേകിച്ച് ഓൺലൈൻ ഗെയിമിംഗ് കമ്മ്യൂണിറ്റികൾ വഴി പ്രായപൂർത്തിയാകാത്തവരെ റിക്രൂട്ട് ചെയ്യാനും ശ്രമിച്ചു. ദേശീയ സുരക്ഷയോടുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. രാജ്യത്തിന്‍റെയോ സമൂഹത്തിന്‍റെയോ സുരക്ഷയെ തകർക്കാൻ ശ്രമിക്കുന്നവർക്ക് നിയമമനുസരിച്ചുള്ള ശക്തമായ ശിക്ഷ നേരിടേണ്ടി വരുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നൽകി.

Read More

കൊച്ചി:  ശബരിമലയില്‍ ബുക്കിങ്ങ് തീയതിയും സമയവും തെറ്റിച്ച് വരുന്ന ഭക്തരെ കടത്തിവിടേണ്ടെന്ന് ഹൈക്കോടതി. ശരിയായ ബുക്കിങ് കൂപ്പണ്‍ ഉള്ളവരെ മാത്രം പമ്പയില്‍ നിന്നും മുകളിലേക്ക് കടത്തിവിട്ടാല്‍ മതിയെന്ന് ചീഫ് പൊലീസ് കോര്‍ഡിനേറ്റര്‍ക്കും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും കോടതി നിര്‍ദേശം നല്‍കി. ഇക്കാര്യം കര്‍ശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളില്‍ ക്രമക്കേടുകള്‍ വരുത്തുന്നത് ക്രിമിനല്‍ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ശബരിമലയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേര്‍ ഇതിലുള്‍പ്പെടുന്നു. ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതില്‍ മറ്റു ദിവസങ്ങളില്‍ ബുക്കിങ് എടുത്തവരും ഉള്‍പ്പെടുന്നുണ്ട്. ഇക്കാര്യം സര്‍ക്കാരും ദേവസ്വം ബോര്‍ഡും ഹൈക്കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തുകയായിരുന്നു.തുടര്‍ന്നാണ് നിയന്ത്രണം കടുപ്പിക്കാന്‍ കോടതി നിര്‍ദേശിച്ചത്. നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചത്. ബുക്കിങ് തീയതിയും സമയവും മാറിയാല്‍ കടത്തി വിടേണ്ടതില്ല. വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളില്‍ ബുക്കിങ്…

Read More

ദുബൈ: 54-ാമത് ദേശീയ ദിനാഘോഷത്തിനൊരുങ്ങി യുഎഇ. എമിറേറ്റ്സ് നിവാസികളുടെ ഹൃദയത്തോട് ഏറ്റവും അടുത്ത ദിനമായ യുഎഇ ദേശീയ ദിനം ഈ വർഷം ഈദ് അൽ ഇത്തിഹാദ് എന്ന പേരിലാണ് ആഘോഷിക്കപ്പെടുന്നത്. അന്തരിച്ച ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ കാഴ്ചപ്പാടിലും നേതൃത്വത്തിലും 1971 ഡിസംബർ 2ന് ഏഴ് എമിറേറ്റുകൾ ഒന്നിച്ചതിന്‍റെ ഓർമ്മ പുതുക്കലാണ് ഈദ് അൽ ഇത്തിഹാദ്. രാജ്യത്തിന്‍റെ അവിശ്വസനീയമായ യാത്ര ആഘോഷിക്കുന്ന സുപ്രധാന ദിനമാണിത്. നാല് ദിവസം നീണ്ടുനിൽക്കുന്ന വാരാന്ത്യ അവധിയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ വർഷത്തെ രാജ്യവ്യാപക ആഘോഷങ്ങളുടെ തീം ‘യുണൈറ്റഡ്’ ആണ്. ഡിസംബർ 2 ന് യുഎഇയിലുടനീളമുള്ള സ്ഥലങ്ങളിൽ ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളും ഔദ്യോഗിക ചടങ്ങുകളും തത്സമയം കാണാൻ സാധിക്കും. ദുബൈ അൽ ഖവാനീജ്, ഗ്ലോബൽ വില്ലേജ്, ദുബൈ ഫെസ്റ്റിവൽ സിറ്റി മാൾ എന്നിവിടങ്ങളിൽ ചടങ്ങ് കാണാൻ ആളുകൾക്ക് ഒത്തുചേരാം. ഡിസംബർ 2ന് ദുബൈ ഫെസ്റ്റിവൽ സിറ്റി മാളിലെ ഫെസ്റ്റിവൽ ബേയിൽ എമിറാത്തി ഗായിക-നടി ബൽഖീസ്…

Read More

സോള്‍: ലോകത്തിലെ ഒന്നാം നമ്പർ സ്‍മാർട്ട്‌ഫോൺ നിർമ്മാതാവ് എന്ന നിലയിലുള്ള ദക്ഷിണ കൊറിയൻ ടെക് ഭീമനായ സാംസങ്ങിന്‍റെ ദീർഘകാല ആധിപത്യം ദുർബലമാകുന്നതായി റിപ്പോർട്ട്. 2025-ന്‍റെ അവസാനം ആവുമ്പോഴേക്കു ആഗോള സ്‍മാർട്ട്‌ഫോൺ കയറ്റുമതിയില്‍ ആപ്പിളിന് സാംസങ്ങിനെ മറികടന്ന് ഒന്നാം സ്ഥാനം നേടാൻ കഴിയുമെന്ന് കൗണ്ടർപോയിന്‍റ് റിസർച്ചിന്‍റെ പുതിയ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഐഫോൺ 17 സീരീസിനുള്ള റെക്കോർഡ് ഡിമാൻഡും അതിവേഗം വർധിച്ചുവരുന്ന അപ്‌ഗ്രേഡ് സൈക്കിളുമാണ് ഇതിന് പ്രധാന കാരണം എന്നാണ് റിപ്പോർട്ടുകൾ. 14 വര്‍ഷത്തിനിടെ ഇതാദ്യമായാണ് ഫോണ്‍ വില്‍പനയില്‍ സാംസങിനെ ആപ്പിള്‍ മറികടക്കാനൊരുങ്ങുന്നത്. 2025ല്‍ ആപ്പിള്‍ വിപണിയിലെത്തിച്ചത് 24 കോടിയിലധികം ഐഫോണുകള്‍ 2025ല്‍ ആപ്പിള്‍ 243 ദശലക്ഷം (24 കോടി) ഐഫോണുകളും സാംസങ് 235 ദശലക്ഷം (23 കോടി) ഫോണുകളുമാണ് വിപണിയില്‍ എത്തിക്കുന്നത്. ആപ്പിള്‍ 2025 സെപ്റ്റംബറില്‍ പുറത്തിറക്കിയ ഐഫോൺ 17 സീരീസ് സ്‍മാർട്ട്‌ഫോൺ വിപണിയുടെ ഘടന തന്നെ മാറ്റിമറിച്ചെന്ന് റിപ്പോർട്ട് പറയുന്നു. അതേസമയം സാംസങ്ങിന്‍റെ കയറ്റുമതി പ്രതിവർഷം 4.6 ശതമാനം വളർച്ച കൈവരിക്കുമെന്നും ആഗോള…

Read More

തിരുവനന്തപുരം: ലോക ചാംപ്യന്മാര്‍ തിരുവനന്തപുരത്തേക്ക്. ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഡിസംബറില്‍ കാര്യവട്ടം, ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ മൂന്ന് ട്വന്റി 20 മത്സരങ്ങള്‍ കളിക്കും. ഡിസംബര്‍ 26,28,30 ദിവസങ്ങളിലാണ് മത്സരങ്ങള്‍. പരമ്പരയില്‍ ആകെ അഞ്ച് മത്സരങ്ങളാണുള്ളത്. ആദ്യ രണ്ട് മത്സരം വിശാഖപട്ടണത്ത് നടക്കും. ലോകകപ്പ് ജയത്തിന് ശേഷം ആദ്യ പരമ്പരയാണിത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്ന് കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി വിനോദ് കുമാര്‍ അറിയിച്ചു. അതേസമയം, വിരമിച്ച കളിക്കാരുടെ ടി20 ലീഗായ ലെജന്‍ഡ്‌സ് ലീഗ് കേരളത്തിലേക്ക്. ജനുവരിയില്‍ കൊച്ചിയില്‍ മത്സരങ്ങള്‍ നടത്തുമെന്ന് ലെജന്‍ഡ്‌സ് ലീഗ് സ്ഥാപകന്‍ രമണ്‍ രഹേജ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ കൊച്ചി അടക്കം ഏഴ് നഗരങ്ങളിലായിട്ടായിരിക്കും ടൂര്‍ണമെന്റ് സംഘടിപ്പിക്കുക. കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ മത്സരം നടത്താനാണ് ശ്രമിക്കുന്നതെന്നും നെഹ്റു സ്റ്റേഡിയം ലഭിച്ചില്ലെങ്കില്‍ അടുത്തുള്ള ചെറിയ സ്റ്റേഡിയങ്ങള്‍ മത്സര സജ്ജമാക്കുമെന്നും രമണ്‍ രഹേജ പറഞ്ഞു. ഒമാനിലും ശ്രീനഗറിലും അങ്ങനെയാണ് മത്സരങ്ങള്‍ നടത്തിയത്. തിരുവനന്തപുരത്തെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്…

Read More

തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളുടെ അന്തിമ പട്ടിക തയ്യാറായപ്പോൾ സ്ത്രീകളേക്കാൾ കൂടുതൽ പുരുഷന്മാർ സ്ഥാനാർത്ഥികളായ ഏക ജില്ല മലപ്പുറം. ബാക്കി 13 ജില്ലകളിലും പുരുഷന്മാരേക്കാൾ കൂടുതൽ സ്ത്രീകളാണ് മത്സര രംഗത്തുള്ളത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട അന്തിമ സ്ഥാനാർത്ഥി പട്ടിക സംബന്ധിച്ചുള്ള പട്ടികയിലാണ് ഈ വിവരമുള്ളത്. പ്രധാന വിവരങ്ങൾ ഇങ്ങനെ ഈ തിരഞ്ഞെടുപ്പിൽ ആകെ 75,644 സ്ഥാനാർത്ഥികളാണ് മത്സരിക്കുന്നത്. മൊത്തം സ്ഥാനാർത്ഥികളിൽ 39,609 സ്ത്രീകളും 36,034 പുരുഷന്മാരുമാണുള്ളത്. മൊത്തത്തിൽ, പുരുഷ സ്ഥാനാർത്ഥികളെക്കാൾ (36,034) കൂടുതൽ വനിതാ സ്ഥാനാർത്ഥികൾ (39,609) മത്സരിക്കുന്നു. ഒരു ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി മാത്രമാണ് മത്സര രംഗത്തുള്ളത്. അത് തിരുവനന്തപുരം ജില്ലയിലാണ്. ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികൾ മത്സരിക്കുന്നത് മലപ്പുറം ജില്ലയിലാണ്, ആകെ 8,381 സ്ഥാനാർത്ഥികൾ. മലപ്പുറത്ത് 4,019 സ്ത്രീകളും 4,362 പുരുഷന്മാരുമാണ് മത്സരിക്കുന്നത്. സ്ത്രീകളേക്കാൾ പുരുഷന്മാർ മത്സരിക്കുന്ന ഏക ജില്ലയും മലപ്പുറമാണ്. എറണാകുളം (7,374), തൃശ്ശൂർ (7,284) എന്നീ ജില്ലകളാണ് കൂടുതൽ സ്ഥാനാർത്ഥികളുള്ള മറ്റ് രണ്ട് ജില്ലകൾ.…

Read More

മനാമ: പുതുതായി നിലവിൽ വന്ന കെഎംസിസി ബഹ്റൈൻ സംസ്ഥാന വനിത വിങ്ങിന് കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല കമ്മറ്റി സ്വീകരണം നൽകി.ജില്ല ആക്ടിംഗ് പ്രസിഡണ്ട് നൗഫൽ പടിഞ്ഞാറങ്ങാടിയുടെ അധ്യക്ഷതയിൽ കെഎംസിസി ബഹ്റൈൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര ഉദ്ഘാടനം ചെയ്തു. കെഎംസിസി ബഹ്റൈൻ വൈ പ്രസിഡണ്ട് റഫീഖ് തോട്ടക്കര, കെഎംസിസി ബഹ്റൈൻ പാലക്കാട് ജില്ല മുൻ പ്രസിഡണ്ട് ഷറഫുദ്ദീൻ മാരായമംഗലം വനിത വിങ് സംസ്ഥാന പ്രസിഡണ്ട് മാഹിറ നൗഷാദ് എന്നിവർ സംസാരിച്ചു വനിത വിങ്ങിന് ജില്ല കെഎംസിസി ഭാരവാഹികൾ ചേർന്ന് മൊമെന്റോ നൽകി. അൻവർ കുമ്പിടി, നൗഷാദ് പുതുനഗരം, അനസ് നാട്ടുകൽ, മുഹമ്മദ് ഫൈസൽ,അൻസാർ ചങ്ങലീരി,കബീർ നെയ്യൂർ, എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി ആക്ടിംഗ് സെക്രട്ടറി അബ്ദുൽ കരീം പെരിങ്ങോട്ട് കുറിശ്ശി സ്വാഗതവും ആഷിഖ് പത്തിൽ നന്ദിയും പറഞ്ഞു.

Read More